17/04/2026

ഹൃദയതാളം : ഭാഗം 36

രചന – ചിലങ്ക

ആഡിറ്റോറിയo കല്യാണത്തിന് ക്ഷണിക്കപ്പെട്ടവരെ കൊണ്ട് നിറഞ്ഞു…..പൂക്കൾ കൊണ്ട് അലങ്കരിച്ച വിരിപ്പയിലൂടെ കിരണും കാർത്തിയും ലെച്ചുവിന്റെ അച്ഛനും അമ്മയും ഒക്കെ എ വന്നപ്പോൾ സച്ചുവും പ്രേമും ഭാനുവമ്മയും അച്ഛനും വരനേയും എല്ലാരേയും സ്വികരിച്ച് അകത്തേക്ക് കൊണ്ടു പോന്നും.. കാർത്തി യുടെ കണ്ണുകൾ അവരുടെ കൂടെ നടക്കുമ്പോഴും ലെച്ചു വിന് വേണ്ടി തിരയുകയായിരുന്നു…. രണ്ട് ദിവസമായി അവൾ പാറു വിന്റെ കൂടെ തന്നെയാണ് അതുകൊണ്ടുതന്നെ ഒന്ന് നേരെ ചൊവ്വേ അവളെ കാണാൻ പോലും പറ്റിയില്ല…… കിരൺ ആണെങ്കിൽ ആകെ വല്ലാത്ത ഒരു അവസ്ഥയിലാണ്…

ഇവിടെ വരുന്ന നിമിഷം വരെ കെട്ടാനുള്ള ആക്രാന്തം ആയിരുന്നെങ്കിൽ ഇവിടെ വന്ന് ആളും ബഹളവും ഒക്കെ കണ്ടപ്പോൾ ആകെ ഒരു വൈക്ലബ്യം… ഇതിനൊക്കെ വീട്ടിൽ ഇരുന്നാൽ പോരെ കല്യാണം കണ്ട് പെണ്ണിനെയും ചെറുക്കനെയും കുറ്റം പറഞ്ഞ് അവസാനം സാമ്പാറുകൂട്ടി ചോറ് വാരി തന്നിട്ട് കൊതിയും നുണയും പറയാൻ…… കിരൺ കലിപ്പിൽ മെല്ലേ പറഞ്ഞതും അച്ഛൻ നല്ല വെടിപ്പായി കേട്ടു.. ഇതൊക്കെ ഓരോ ആചാരങ്ങൾ അല്ലെ മോനെ…. ഈ നിമിഷത്തിൽ നി സന്തോഷിക്കുകയല്ലേ വേണ്ടേ.. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാൽ നിന്റെ സ്വാതന്ത്ര്യം പോകും…അവളുടെ കഴുത്തിൽ നി താലി കെട്ടുന്നതും നിന്റെ കഴുത്തിൽ അവളുടെ പിടി വിഴുന്നതും എല്ലാം ഒരു പോലെയാ…. അത് കേട്ടതും കിരൺ ദയനീയ മായി അച്ഛനെ നോക്കി…. ഒന്നാമതെ ഇതൊക്കെ കണ്ട് മനുഷ്യൻ ആകെ വിയർത്തിരിക്കുവാ… നിങ്ങളെന്നെ തളർത്തുവോ മനുഷ്യ തിരുമേനി മുഹൂർത്തത്തിന് സമയമായോ…. അച്ഛമ്മ തിരക്കി…… പതിനഞ്ചു മിനിറ്റ് ഇനിയും സമയമുണ്ട്….. അത് കേട്ടതും കിരൺ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു…..

കാർത്തി ആണെങ്കിൽ ആകെ വെപ്രാളം… എന്തോ ലെച്ചു വിനെ കാണാനുള്ള ആഗ്രഹം കൂടി കൂടി വരുന്നപോലെ അവൻ അറിയുന്നുണ്ടായിരുന്നു…… കാർത്തി മണ്ഡപത്തിൽ നിന്നും മാറി പോകാൻ പോയതും സച്ചു അവന്റെ കൈയിൽ പിടിത്തമിട്ടും…. അവൻ കലിപ്പിൽ അവനെ നോക്കി… അളിയാ ഈ കുറുത്ത എങനെയുണ്ട്…..സച്ചു വല്യ കാര്യത്തിൽ കാർത്തിയോട് ചോദിച്ചതും അവൻ കൊള്ളാമെന്ന് പറഞ്ഞ് തലയാട്ടി.. അവിടെ നിന്നും പോകാൻ പോയതും സച്ചു വീണ്ടും കൈയിൽ പിടിത്തമിട്ടും….. പല്ല് കടിച്ച് കാർത്തി അവനെ നോക്കി… ഈ മുണ്ട് എങനെയുണ്ട് കാർത്തി പൊളി അല്ലെ….. ഇപ്പോൾ ഈ എന്നെ കണ്ടാൽ ഒരു ചേട്ടന്റെ ലുക്ക്‌ ഒക്കെ ഇല്ലേ.. ആ ഒണ്ട്…. അതും പറഞ്ഞ് കാർത്തി പോകാൻ പോയതും വീണ്ടും സച്ചു അവന്റെ കൈയിൽ പിടിത്തമിട്ടും…. എന്താടാ നാറി നിനക്ക് വേണ്ടത്… അളിയാ കാർത്തി എന്റെ ലേസ്സ് എങനെ യുണ്ട്…കുറുത്തയുടെ അതേ കള്ളറല്ലെ….. കുറേ നേരമായല്ലോ നാറി…. എ ന്നാ മുണ്ട് പൊക്കി കാണിക്ക് നിന്റെ അട്രവെയറിന്റെ നിറവും കൂടി കുറുത്തയ്ക്ക് മാച്ച് ആണോന്ന് പറയാം… വാ… വാടാ… പന്നി…… അത് മാച്ച് ആണ് അളിയാ… ഞാൻ നോക്കിയതാ. ഓഹ് എന്റെ ഭഗവാനെ ഇങ്ങനെ ഒരു.₹&&₹₹&മോൻ………. കാർത്തി തലയിൽ കൈ വെച്ച് പറഞ്ഞതും അച്ഛൻ കലിപ്പിൽ അവനെ നോക്കി അവൻ ഒന്ന് ഇളിച്ച് കൊടുത്തു കൊണ്ട് മാറി നിന്നും… അപ്പോഴും സച്ചു സ്വയം ഭംഗി നോക്കി നിൽക്കുകയാണ് ഹും കൊള്ളാം

ഓഹ് എനിക്ക് വയ്യാ വീട്ടിൽ നിന്ന് ഇവിടെ വന്നപ്പോൾ ഒരു സാരി.. അത് വലിച്ചുരി ഇവിടെ വന്നപ്പോൾ വേറെ ഒരു സാരി… ഇനി കഴിക്കാൻ നേരം ഒരു സാരി…. ഇവിടെ നിന്ന് പോകാൻ നേരം വേറെയൊരു സാരി……. പാറു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് പറഞ്ഞു… ശില്പയും പാറു വും ചിരിച്ചു…….റെഡ് കളർ സാരി ആണ് ശില്പയുടേത്…… മുല്ലപ്പുവും മിതമായ ഒരുക്കത്തിൽ അവൾ സുന്ദരി ആയിരുന്നു…സെയിം കളർ ഷർട്ട് ആണ് പ്രേമിന്റെ…. ലൈറ്റ് ഗ്രീൻ കളർ സ്റ്റോൺ വർക്ക്‌ ദാവാണി ആണ് മീനുവിന്റെ..ആ വേഷത്തിൽ അവളും സുന്ദരിയായിരുന്നു.. ലെച്ചു വേറെയേതൊ ലോകത്തായി രുന്നു…ഉള്ളിലെ സന്തോഷം അടക്കി നിർത്താൻ അവൾ പാടുപ്പെട്ടു… ആരോടും പറഞ്ഞില്ല.,.. ഈ വാർത്ത ആദ്യം അറിയിക്കേണ്ടത് തന്റെ വയറ്റിലെ കുഞ്ഞന്റെ അച്ഛനെയാണ്…. അതേ കാർത്തിയോടാണ് പറയേണ്ടത്… അവനും അത് തന്നെയാണ് ആഗ്രഹിക്കുന്നത്…… ഇത്രയും നേരം കാർത്തിയേ കാണാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു അവൾക്ക്…. തിരക്കുകൾക്കിടയിൽ അവനെ കാണാൻ പറ്റില്ലെന്ന് അവൾക്ക് നന്നായി അറിയായിരുന്നു…..

ടി ലെച്ചു നീ എന്താ ആലോചിക്കുന്നേ…. പാറു അവളെ തട്ടി വിളിച്ചു….. പെട്ടെന്ന് ഞെട്ടി ലെച്ചു എല്ലാരേയും നോക്കി…. ഏയ്യ് ഒന്നുവില്ല…. അവൾ ചമ്മിയ ചിരി എല്ലാവർക്കും നൽകിക്കൊണ്ട് പറഞ്ഞു……. വെറുതെയാ രാവിലെ മുതൽ ശ്രദ്ധിക്കുവാ എന്തോ ഉണ്ട്…… മീനു പറഞ്ഞതും ലെച്ചു നാണത്തോടെ മുഖം കുഞ്ഞിച്ചു…… ആഹാ കാര്യം പറഞ്ഞ് നിൽക്കുവാ വന്നേ മുഹൂർത്തമായി…അപ്പച്ചി അവിടേക്ക് വന്ന് പറഞ്ഞതും എല്ലാരും വേഗം എഴുന്നേറ്റ് അപ്പച്ചിയുടെയും വല്യമ്മയുടേയും കൂടെ നടന്നു….. മണ്ഡപത്തിന്റെ അടുത്ത് നിൽക്കുകയാണ് കിരൺ.. ടാ കിരണേ ഇന്നലെ താലി കെട്ടുന്നത് റിഹേഴ്സൽ ചെയ്തത് ഓർമ്മയുണ്ടല്ലോ….. പ്രേം അവന്റെ കാതിൽ പറഞ്ഞതും ഓർമ്മയുണ്ടെന്ന് അവൻ തലയാട്ടി…… ടാ പ്രേമേ ആദ്യം സിന്ധുരം തൊട്ടിട്ടാണോ മാല ഇടേണ്ടത് അതോ മാല ഇട്ടിട്ടാണോ സിന്ധുരം ഇടേണ്ടേ…… കിരൺ സംശയത്തോടെ ചോദിച്ചതും പ്രേം ആലോചിക്കാൻ തുടങ്ങി…. താലി കെട്ടിയിട്ടല്ലേ…ആണ്.. താലി കെട്ടിയിട്ടാ……. അങ്ങോട്ട് മാറി നിൽക്കടാ എന്റെ അളിയൻ കാറ്റ് കൊള്ളട്ടെ….. സച്ചു അവനെ തെള്ളി മാറ്റി…. കിരൺ സച്ചു വിനെ അടിമുടി നോക്കി . സച്ചു മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു……… എന്റെ പെങ്ങളെ ജീവിതകാലം വരെ സഹിക്കുന്നവൻ എനിക്ക് ഭഗവാന് തുല്യം…

എല്ലാരുടെയും അനുഗ്രഹം മേടിച്ച് കിരൺ മണ്ഡപത്തിൽ ഇരുന്നതും താലപ്പൊലി പിടിച്ചു വരുന്ന മീനു വിന്റെയും ലെച്ചു വിന്റെ യുo അപ്പച്ചിയുടേയും വല്യമ്മയുടേയും കൂടെ കല്യാണ വേഷത്തിൽ സുന്ദരിയായി വരുന്ന പാറു വിനെ കണ്ടതും കിരൺ അറിയാതെ വാ തുറന്ന് പോയ്‌….. ഒന്ന് കുഞ്ഞിഞ്ഞ് അച്ഛൻ അവന്റെ വാ കൈ കൊണ്ട് അടച്ചതും അവൻ ഒന്ന് ചമ്മി അച്ഛനെ നോക്കി….. എന്തോന്നാടേയ്…. എന്ന ഭാവത്തിൽ അച്ഛൻ…… ലെച്ചു വിനെ കണ്ടതും കാർത്തിയുടെ കണ്ണുകൾ വിടർന്നു…. മാമ്പഴകളർ സാരി ആയിരുന്നു ലെച്ചു വിന്റെ വേഷം…… താൻ ചാർത്തിയ താലിയും കൈ കളിൽ രണ്ട് വളയും.. നെറുകയിൽ സിന്ധുരവും ജിമിക്കി കമ്മലും.. ഒക്കെ ആയി താലവുമായി വരുന്ന അവളെ നേരത്തേനെക്കാട്ടിൽ സുന്ദരി ആയതുപോലെ തോന്നി….. ലെച്ചു വിന്റെ കണ്ണുകൾ താൻ തിരഞ്ഞ ആളെ കണ്ട സന്തോഷത്തിലാണ്… അവളുടെ അതേ കളർ കുറുത്തയിൽ കാർത്തി സുന്ദരനായിരുന്നു…… വേഗം അവന്റെ കാതിൽ ആ സന്തോഷം പറയാൻ അവൾ കൊതിച്ചു…..

ഒന്ന് രാത്രി ആയിരുന്നെങ്കിൽ അവൾ ആഗ്രഹിച്ചു…… മണ്ഡപത്തിൽ പാറു വിനേയും കൊണ്ട് വന്നു…. പിന്നെ അങ്ങോട്ട് കുമ്പിടൽ ആയിരുന്നു…. എല്ലാരുടെയും അനുഗ്രഹo മേടിച്ച് മേടിച്ച് അവസാനം സച്ചു വിന്റെ അടുത്തെത്തി…. അവൻ ഒന്ന് സംശയിച്ച് അവളെ നോക്കി.. ഒന്ന് ചിരിച്ചു കൊണ്ട് പാറു അവന്റെ അനുഗ്രഹം മേടിക്കാനായി കുഞ്ഞിഞതും അവൻ അത് തടഞ്ഞു…… എന്താടി മോളെ ഇത്……… ( സച്ചു ) നിന്റെ അനുഗ്രഹം മേടിക്കാതെ എങനെയാടാ ഒരു ജീവിതം ഞാൻ തുടങ്ങു്ന്നത്… എന്റെ അച്ഛൻ നീയല്ലേ.. എന്റെ അമ്മ നീയല്ലേ… അല്ലെ….. വേദനയോടെ അവൾ പറഞ്ഞതും സച്ചു ചിരിച്ച് കൊണ്ട് അവളെ തന്നോട് ചേർത്തു… എല്ലാരും അത് സന്തോഷത്തോടെ കണ്ടു…. അതേ ഞാൻ നിൽക്കുന്നത് കണ്ടോ… ഇനി ഈ ഏട്ടത്തി യുടെ അനുഗ്രഹം മേടിക്കാൻ ആരെങ്കിലും പറയണോ…. വന്നേ വന്നേ അനുഗ്രഹം മേടിച്ചാട്ടെ…. വല്യ കാര്യത്തിൽ മീനു പറഞ്ഞതും സച്ചു അവളെ അയ്യേ എന്ന ഭാവത്തിൽ നോക്കി……

എല്ലാം കഴിഞ്ഞ് പാറു കിരണിന്റെ അടുത്ത് ഇരുന്നു…..അവളെ അവൻ ഒന്ന് നോക്കിയതും പാറു അവനെ ഒന്ന് നോക്കി കണ്ണ് ചിമ്മി ചുണ്ട് കൊണ്ട് ഉമ്മ വെയ്ക്കുന്ന പോലെ കാണിച്ചു…. അവൻ കാണുമ്മിഴിച്ച് അവളെ നോക്കി… ഇതിന് പേടിയൊന്നുമില്ലേ.. കാർത്തി എങനെയെങ്കിലും വലിഞ്ഞ് ലെച്ചുവിന്റെ അടുത്തേക്ക് പോകാൻ പോകുമ്പോൾ സച്ചു കറക്റ്റ് ടൈമിൽ അവനെ തടയും…. മീനു ആണെങ്കിൽ സച്ചു വിന്റെ കയ്യ് പിടിച്ച് നിൽക്കുവാണ്…. എന്നാ സച്ചു വേട്ടാ നമ്മളുടെ കല്യാണം…. ആദ്യം നീ യൊന്ന് വളര്….. ഇയാളെ ഞാൻ തിരുമേനി രണ്ട് പേർക്കും ചന്ദനം നൽകി…കിരണും പാറുവും അത് തൊട്ടതും അച്ഛൻ നൽകിയ താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി…. പാറു കൈ കൾ കൂപ്പി കണ്ണുകളടച്ച് അത് സ്വികരിച്ചു….. കാത്തിരുന്ന നിമിഷം…. താലി കെട്ടി അവളുടെ കഴുത്തിൽ അവന്റെ ചുണ്ടുകൾ അമർന്നതും അവൾ ഒന്ന് ഞെട്ടി…. എല്ലാരും പൂക്കൾ വാരി വിതറി…… നിങ്ങൾ എന്തിനാ മനുഷ്യ കരയുന്നത് അച്ഛൻ കരയുന്നത്…. അച്ഛനെ ആ ഗ്യാപ്പിൽ നോക്കിയ അമ്മ സംശയത്തോടെ ചോദിച്ചു……

പിന്നെ ഞാൻ കരയാതെ എന്റെ സന്തോഷകണ്ണീർ ആണെടി… ഹോ ഇത്രയും സ്നേഹമുള്ള ഒരു അച്ഛനെ കിട്ടിയതിൽ എന്റെ മക്കൾ ഭാഗ്യം ചെയ്തതാ …….( അമ്മ ) ഇത്രയും നാൾ അവൻ സുഖിച്ചതല്ലേ… അനുഭവിക്കട്ടെ……ഇവന് ഇങ്ങനെ തന്നെ വേണം… ഹ… ഹ… ഹ……. അച്ഛൻ പറയുന്നത് കേട്ട് അമ്മ വാ തുറന്ന് നിന്നും….. അങ്ങനെ അവളുടെ നെറുകയിൽ സിന്ധുരം ചാർത്തി അഗ്നി സാക്ഷിയായി വലയം ചെയ്തു പാറു കിരണിന്റെ മാത്രമായി…… അവന്റെ പാതി………. സച്ചു വിന്റെ മനസ്സ് നിറഞ്ഞു… അവന്റെ കണ്ണുകൾ അറിയാതെ ഒന്ന് നിറഞ്ഞു….. കാർത്തി അത് കണ്ടായിരുന്നു… എന്താടാ സച്ചു…. കരയുവാന്നോ വേണ്ടേ…. അവൻ ആശ്വസിപ്പിച്ചു… നിങ്ങളോടൊക്കെ എങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല കാർത്തി…ഞങളുടെ അച്ഛനും അമ്മയും പോലും ഇത്രയും സന്തോഷത്തോടെ സ്നേഹത്തോടെ ഇവളുടെ കല്യാണം നടത്തുമോന്ന് എനിക്ക് സംശയം ആണ്… ഈ നിമിഷം വരെ ആരുമില്ലെന്ന ഒരു തോന്നൽ ഞങ്ങൾക്ക് ഉണ്ടായിട്ടില്ല അളിയ…. ഓഹ്.. മതി.. മതി…… ഇനി സെന്റിയായാൽ നിന്നെ ഞാൻ പഞ്ഞിക്കിടും……..വന്നേ….. അങ്ങനെ കല്യാണം കഴിഞ്ഞ് വന്നവർ കഴിക്കാനായി പൊയ്ക്കോണ്ടിരുന്നു…. പാറുവും കിരണും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്…

ആദ്യം എല്ലാരുംകൂടിയുള്ള കുറേ ഫോട്ടോ എടുത്തു… ലെച്ചു ആകെ ക്ഷിണിച്ച് മാറി ഇരുന്നു…. കല്യാണം കഴിഞ്ഞതിന് ശേഷം കാർത്തിയേ നേരെ ഒന്ന് കാണാൻ പറ്റുമെന്ന് കരുതിയതാ… അവൾ ചുറ്റും നോക്കി… വാവേടെ അച്ഛാ എവിടെയാ മുത്തേ… വാ നമ്മക്ക് നോക്കാം.. വയറ്റിൽ കൈ വെച്ച് പറഞ്ഞു കൊണ്ട് ലെച്ചു അവനെ തിരക്കി നടന്നു… മീനുവും ൾ ശില്പ യും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു….. ലെച്ചു കാർത്തിയേ കാണാതെ എല്ലായിടത്തും നോക്കി…. വേഗം അവന്റെ അടുത്തെത്താനെന്തോ ഉള്ളം കൊതിച്ചു…. കൈകൾ വയറ്റിലേക്ക് വെച്ചു….. കണ്ണുകൾ ഒരു നിമിഷം അടച്ച് അങ്ങനെ നിന്നും… ഒരു അമ്മയുടെ നിർവൃതി അവളിലേക്ക് ആവാഹിച്ചു…… പെട്ടെന്ന് കാർത്തിയുടെ ശബ്ദം കേട്ടതും അവൾ ചുറ്റും നോക്കി… ആരോടോ സംസാരിച്ച് നിൽക്കുന്ന അവനെ കണ്ടതും അവൾ വേഗo നടന്ന് അവന്റെ അടത്തെത്തി…. കാർത്തി നീ എവിടെ യായിരുന്നു…… അവന്റെ കൈ യിൽ പിടിച്ച് അവൾ ചോദിച്ചതും കാർത്തിയുടെ നോട്ടം അവൻ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയിലായിരുന്നു… അവന്റെ നോട്ടം കണ്ടതും ലെച്ചു സംശയത്തോടെ അവിടെ നോക്കി തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി…

അവളുടെ കണ്ണുകൾ വികസിച്ചു….. “അമ്മു…… ” അമ്മുവും ലെച്ചുവിനെ ആകമാനം നോക്കി… ലെച്ചുവല്ലാതെ വിയർത്തു…. അമ്മു വിനെ നോക്കാൻ വല്ലാത്ത മടി അവൾക്ക് തോന്നി… ഉണ്ട മുഖവും വിടർന്ന കണ്ണുകളും…മാറ്റമെന്ന് പറയാൻ ഇച്ചിരി തടിച്ച് മോഡേൺ ആയിട്ടുണ്ട്……. അമ്മു വിന്റെ നോട്ടം തന്റെ നെറുകയിലെ സിന്ധുരത്തിലും താലിയിലുമാണെന്ന് ലെച്ചു അറിയുന്നുണ്ടായിരുന്നു….. “ഓഹോ ഇവനെ നിന്റെ കൈപ്പിടിയിൽ ആക്കാൻ വേണ്ടി ആയിരുന്നല്ലേടി എന്നിൽ നിന്നുo ഇവനെ….എന്റെ പ്രണയത്തെ നീ അകറ്റിയത്…..എന്ത്‌ വൃത്തിക്കെട്ടപ്പെണ്ണാ നീ…….” എടുത്തടിച്ച പോലെയുള്ള അമ്മു വിന്റെ വാക്കുകൾ കേട്ട് ലെച്ചു വിന്റെ ഹൃദയം നൊന്തു……..അവൾ തളർച്ചയോടെ കാർത്തിയേ നോക്കി… എന്നാൽ അവന്റെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു…. അത് അവളെ ഒന്നുംകൂടെ തളർത്തി… എന്ത്‌ കൊണ്ട് കാർത്തി അമ്മു വിനെ എതിർത്ത് സംസാരിക്കുന്നില്ല… ഒരു പക്ഷെ ഇവനും അങ്ങനെ യാണോ എന്നെപ്പറ്റി വിചാരിക്കുന്നത്…… ലെച്ചു സ്വയമേ ചിന്തിച്ചു……. തുടരും………