The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
കിരണേട്ടാ…. ഞാൻ… അത് പിന്നെ…… ഏത്തയ്ക്ക…. തപ്പി തടഞ്ഞ് പാറു അവന്റെ മുന്നിൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ദേഷ്യത്തോടെയുള്ള അവന്റെ നോട്ടത്തിൽ പാവം ബാക്കി പറയാൻ വന്നത് തൊണ്ടയിൽ ഉടക്കിയ എല്ല് കഷ്ണം കണക്കെ തടഞ്ഞു നിന്നും…. വേറൊന്നും പറയാതെ അവൻ ലെച്ചു വിന്റെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് അവളെ മറി കടന്ന് പോയ്… ലെച്ചു ആണെങ്കിൽ പാറു വിനെ ദയനീയ മായി തിരിഞ്ഞ് നോക്കി… പാറു സങ്കടത്തോടെ അവിടെ ഇരുന്നു…. ഒന്ന് മയപ്പെട്ട് വന്നതായിരുന്നു…. എല്ലാം നശിപ്പിച്ചല്ലോ പാറു നീ… സ്വയം പറഞ്ഞ് അവൾ പ്ലെറ്റിലേക്ക് നോക്കി.. പോയ് മൂഡ് പോയ് എനിക്കിനി വേണ്ടാ… ലെ കോഴിക്കാൽ..—-ഉളുപ്പില്ലാത്ത സ്ത്രീ ഉടുതുണിയില്ലാത്ത വിധം എന്റെ എല്ലു പോലും ബാക്കിവെയ്ക്കാതെ തിന്നിട്ട്.. പറയുന്നത് കേട്ടില്ലേ………. പൊയ്ക്കോണം…..
എന്നോടൊന്നും പറയണ്ടാ…. പഴയ കാമുകിയേ കണ്ടപ്പോൾ എന്നേ വേണ്ടാ അല്ലെ.. പോ അവിടുന്ന്…. ഭാനു അരവിന്ദന്റെ കൈ തട്ടി മാറ്റി… കാർത്തിയും സച്ചുവും അത് കണ്ട് പരസ്പരം നോക്കി ചിരിക്കുകയാണ്…. അപ്പോഴാണ് കിരൺ ലെച്ചു വിനെ കൊണ്ട് അവിടേക്ക് വന്നത്…. അവർ നോക്കുമ്പോൾ അമ്മ ഇരുന്ന് കരയുന്നു… അച്ഛൻ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്… കാർത്തി ഇടം കണ്ണിട്ട് ലെച്ചു വിനെ നോക്കി അവൾ ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിച്ചു…. എന്താ എന്തിനാ അമ്മ കരയണേ..കിരൺ സംശയത്തോടെ ചോദിച്ചു…. എന്താ അമ്മേ….. ( ലെച്ചു ) ഒന്നുവില്ല മക്കളെ ഇവൾ ചുമ്മാ…… അരവിന്ദ് കണ്ണ് ചിമ്മി അവരെ നോക്കി പറഞ്ഞതും ഭാനു കലിപ്പിൽ അയാളെ നോക്കി…… ഒന്നുമില്ലെന്നോ നിങ്ങൾ അങ്ങോട്ട് മാറ് ഞാൻ പറയാം… എന്റെ ഭാനു മക്കളുടെ മുന്നിൽ വെച്ച് എന്നേ നാറ്റിക്കരുത് …വീട്ടിൽ ചെന്നിട്ട് പോരെ…….. പോരാ… .. എന്ത് പോരന്നാ അമ്മകുട്ടി അതും പറഞ്ഞ് പാറു അങ്ങോട്ട് വന്നു…. നിന്റെയും കൂടി കുറവുണ്ടായിരുന്നു… എന്ന മട്ടിൽ അച്ഛൻ അവളെ നോക്കി…
നിങ്ങൾ ഇത് അറിയണം…. കുറച്ച് മുന്നേ ഈ ഇരിക്കുന്ന മനുഷ്യൻ മുള്ളാൻ പോയിട്ട് വരാം എന്നും പറഞ്ഞ് എന്റെ അടുത്ത് നിന്നും പോയി…. കുറച്ച് കഴിഞ്ഞിട്ടും ഇയാളെ കാണാത്തതുകൊണ്ട് ഞാൻ തിരക്കി നടന്നപ്പോ ൾ ഇയാൾ…. ഈ മനുഷ്യൻ പഴയ നാടുവിട്ട് പോയ കാമുകി ആ ശാന്തയുമായി സംസാരിക്കുന്നു… എടി ശാന്ത അല്ല ശാരദ…. അച്ഛൻ തിരുത്തി കൊടുത്തു …. ഓഹോ .ഇയാൾക്ക് പേര് തെറ്റി പോയതിലാ സങ്കടം …. അതിനിപ്പോൾ എന്താ അമ്മേ….. ഒന്ന് സംസാരിച്ചു എന്ന് വെച്ച്… പാവം അച്ഛൻ… ലെച്ചു അച്ഛനെ സപ്പോർട്ട് ചെയ്തു പറഞ്ഞു … പാറുവും അത് ഏറ്റു പിടിച്ചു.. കിരൺ ഇടം കണ്ണിട്ട് അച്ഛനെ നോക്കുവണ് … എന്തോ ഉടായിപ്പ് ഉണ്ട്…. നിങ്ങൾ ബാക്കി കേൾക്ക് മക്കളെ…. ഞാൻ ഓഹ് അവർ പഴയ കാര്യങ്ങൾ ഒക്കെ സംസാരികുവല്ലേ ശല്യം ചെയ്യണ്ടാ എന്നും കരുതി തിരിച്ച് പോകാൻ പോയപ്പോൾ ആണ് ഇയാളുടെ തനി സ്വഭാവം എനിക്ക് മനസ്സിലായത്… എന്ത് ???? (3ഉം ) ഈ മനുഷ്യന്റെ ഒറ്റ ഡയലോഗ്…..
ഇത്രയുo വർഷമായി ഞാൻ കല്യാണം പോലും കഴിക്കാതെ നിന്നെ മനസ്സിൽ ഇട്ട് ജീവിതം മുന്നോട്ട് പോകുകയായിരുന്നു ശാരദേ….പക്ഷെ ഇപ്പൊ നിന്നെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരായിരം വസന്തo കുമിഞ്ഞു കൂടി യെന്ന്…….. അതും പറഞ്ഞ് അമ്മ വീണ്ടും കരയാൻ തുടങ്ങി… അച്ഛൻ നാണക്കേട് കൊണ്ട് കൈ കൊണ്ട് മുഖം മറച്ചു…… ലെച്ചു വും പാറുവും വാ പൊത്തി ചിരിക്കാൻ തുടങ്ങി…. കിരൺ ആണെങ്കിൽ പുച്ഛം വാരി വിതറി അച്ഛനെ നോക്കി…. ലേശം ഉളുപ്പ്…. കുഴിയിലോട്ട് എടുക്കാറായിട്ടും കിളവൻ ഇവിടെ കോഴിപ്പിടിത്തം നടത്തുവാ അല്ലെ… അമ്മേ ഓർത്താ അല്ലെങ്കിൽ വല്ല ഓടയിൽ തെള്ളി ഇട്ടേനെ…. . …… പല്ലു കണ്ടിച്ച് കിരൺ അച്ഛനെ നോക്കി പറഞ്ഞതും പാറു വിന്റെ മുഖത്തേക്കാണ് അവൻ നോക്കിയത് … വാ പൊത്തി ചിരിക്കുന്ന അവളെ കണ്ടതും അവന് ആ നിമിഷം എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ഉണ്ടായി…. എന്ത് പേരിട്ട് അതിനെ വിളിക്കും എന്ന് അവന് അറിയില്ല…. പക്ഷെ അവൾ നേരത്തെ പറഞ്ഞതോർത്ത് അവന് ദേഷ്യം വീണ്ടും വന്നു….
തിരിച്ചുള്ള യാത്രയിൽ വണ്ടി നിശബ്ദo ആയിരുന്നു……. മൂന്നും ഫുൾ 3g മിണ്ടാതെ ഇരിക്കുകയാണ്… കാർത്തി ലെച്ചു വിനെ ഇടയ്ക്ക് തോണ്ടി വിളിക്കുന്നുണ്ടെങ്കിലും അവൾ വനെ മൈൻഡ് ചെയ്യാനെ പോകുന്നില്ല….വെറുതെ എന്തിനാ അടി പിടി കടി 🥵……. കിരണിന്റെ അടുത്ത് മിനിമം ഒരു ഗ്യാപ്പിൽ ആണ് പാറു ഇരിക്കുന്നത്… വേണ്ടാ ഇപ്പോൾ തോണ്ടാൻ പോയാൽ പണി കിട്ടും… നാളെ ആകുമ്പോഴേക്കും ഒന്ന് തണുക്കും അപ്പോൾ വീണ്ടും പോയ് ചൊറിയാം…. അച്ഛൻ അമ്മയെ തോണ്ടി തോണ്ടി ഇരുപ്പാണ്….. അവിടെ കിടന്ന് തോണ്ടത്തേയുള്ളൂ….. ഇതിൽ ഒന്നും പെടാതെ സച്ചു വണ്ടി ഓടിക്കുന്നത് ( ബല്യ വണ്ടി ആണുട്ടോ ഇനി എല്ലാരു എങനെ ഇരിക്കും എന്ന് ചോദിക്കരുത്…) ….. അവൻ റേഡിയോ ഓൺ ആക്കി…. 🎶തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി …🎶 🎶.തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹജലം തരുമോ ……🎶 .🎶ദാഹജലം തരുമോ……..🎶……….. അത് കേട്ടതും പാറു കാർത്തി അച്ഛൻ….. പല്ല് കണ്ടിച്ച് തലയിൽ കൈ വെച്ചു……. സച്ചു ആസ്വദിക്കുകയാണ്… അതാ പറയുന്നത് ഉള്ളവന് ഉള്ളതിന്റെ തലവേദന… ഇല്ലാത്തവന് ഇല്ലാത്തതിന്റെ തലവേദന….. നിർത്തടാ പാട്ട്….. (3ഉം ) സച്ചു ഞെട്ടി പെട്ടെന്ന് പാട്ട് നിർത്തി… അവരെ തിരിഞ്ഞും മറിഞ്ഞു നോക്കി… ശ്ശെടാ…. ഇതിന്റെ ഒക്കെ നോട്ടം കണ്ടാൽ ഞാൻ ഏതാണ്ട് ചെയ്ത പോലെ ആണല്ലോ…….. അതും പറഞ്ഞ് അവൻ വണ്ടിയിൽ ശ്രദ്ധിച്ചു…..
വീട്ടിൽ എത്തിയതും അമ്മ തിരിഞ്ഞ് നോക്കാതെ റൂമിലോട്ട് പോയ്… പിറകെ അച്ഛനും…..ബാക്കി എല്ലാരും അവരവരുടെ റൂമിൽ റൂം നമ്പർ 1 ( അച്ഛൻ &അമ്മ ) വരും.. നമ്മൾക്ക് ഒന്ന് ഒളിഞ്ഞു നോക്കാം…. ,,,!!!!!!!!!!!!!!!!!!!!! എന്റെ പൊന്ന് ഭാനു ഞാൻ ഒന്ന് പറയുന്നത് കേൾക്ക് മുത്തേ….. അമ്മയുടെ സാരിയിൽ പിടിച്ച് കൊണ്ട് അച്ഛൻ പറഞ്ഞതും അവർ അടിമുടി അദ്ദേഹത്തേ ഒന്ന് നോക്കി…. വിട് മനുഷ്യ….. ഞാൻ വിടൂല…… വിടാൻ…… എന്റെ പൊന്ന് ഭാനു എനിക്ക് ഒരു അബദ്ധം പറ്റിയതല്ലേ…. അവളെ ഒന്ന് കണ്ടപ്പോൾ അറിയാതെ പറ്റിപോയതാ… ഒന്ന് ക്ഷമിക്ക്…… പിന്നെ ഒരു അബദ്ധം…. ആർക്കറിയാം നിങ്ങൾ അവളുമായി ഇപ്പോഴും പ്യാർ ആണെന്ന്……….. ആർക്കറിയാം നിങ്ങൾ അവൾക്ക് വേണ്ടി എന്നേ വല്ല പാബിനെ കൊണ്ട് കൊത്തിക്കുമെന്ന്…….ഞാൻ എങനെ നിങ്ങളുടെ കൂടെ വിശ്വസിച്ച് കിടക്കും….അതുകൊണ്ട് ഞാൻ ഇനി ഇവിടെ കിടക്കില്ല വേറെ റൂമിൽ പോയ് കിടന്നോളാം….. മറങ്ങോട്ട്… അങ്ങനെയൊന്നും പറയല്ലേ ഭാനു നമ്മളുടെ മക്കൾക്ക് ഒരു കുഞ്ഞു അനിയത്തിയും കൂടി വേണ്ടേ….. ദേ.. വയസ്സാകാലത്ത് എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…. പൊയ്ക്കോണം….. എന്റെ പൊന്നേ…. എന്റെ കരളേ………. ഞാൻ അങ്ങനെ യൊക്കെ ചെയ്യുവോ…. എന്റെ കണ്ണിൽ നീ മാത്രമാണ് സുന്ദരി…..
നിന്റെ മുന്നിൽ ആ ശാരദയൊക്കെ വെറും കറിവേപ്പില അല്ലെ….. ഉവ്വാ… ഉവ്വ….. സത്യം നീ ഇല്ലാത്ത എന്റെ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്… അണ്ടി ഇല്ലാത്ത മാങ്ങ പോലെയാണ്…. കുരു വില്ലാത്ത ചക്ക പോലെ യാണ്…. ഒന്ന് വിശ്വസിക്ക് പൊന്നെ……… ആണോ….. ഒന്ന് തണുത്ത് കൊണ്ട് അമ്മ ചോദിച്ചതും താടി പിടിച്ചുയർത്തി അവരുടെ നെറ്റിയിൽ അച്ഛൻ ഉമ്മവെച്ചു….. ആണെന്നേ…. അവരെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു….. പ്രായം എത്രയായാലും എന്റെ ഈ നെഞ്ചിൽ നീ മാത്രമേ ഉള്ളു പെണ്ണെ….. എന്റെ മുടിക്കെ നര ബാധിച്ചുള്ളൂ… പക്ഷെ എനിക്ക് നിന്നോടുള്ള പ്രണയത്തിന് സ്നേഹത്തിന് വാത്സല്യത്തിന് അന്നും ഇന്നും യുവത്തത്തിന്റെ തിളക്കമാണ്….അമ്മയുടെ നെറുകയിൽ തലോടിക്കൊണ്ട് അച്ഛൻ പറഞ്ഞതും അവരുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു….❣️❣️
റൂം നമ്പർ 2(കിരൺ &പാറു ) ഹോ എന്തായാലും രെക്ഷപ്പെട്ടു… ഞാൻ കരുതി ആ കാലമാടൻ ഇന്ന് എന്റെ പണി തീർക്കുമെന്ന്…… അതും പറഞ്ഞ് ഡ്രസ്സ് അഴിക്കാനായി പോയതും ആരോ റൂമിൽ കേറി ഡോർ അടച്ചതും ഒത്തായിരുന്നു…. പാറു ലെച്ചു ആണെന്ന് കരുതി അത് മൈൻഡ് ചെയ്യാൻ പോയില്ല.. കിടക്കാൻ അവൾ വരുമെന്ന് പറഞ്ഞായിരുന്നു… നീ വന്നോ ദേ ഈ ഉടുപ്പിന്റെ സിബ് ഒന്ന് അഴിച്ച് തന്നെ… മുടി മുന്നിലോട്ട് ആക്കി പാറു പറഞ്ഞു…… ഹാ.. ഇങ്ങോട്ട് വാ പെണ്ണെ എനിക്ക് ആണെങ്കിൽ ആകെ എന്തോ പോലെ ഈ കോലം കെട്ടി ദേഷ്യം വരുന്നു . ആ മരങ്കോടനെ കാണിക്കാൻ വേണ്ടിയാ അല്ലെങ്കിൽ പുല്ല് ഇടില്ലായിരുന്നു.. ഹോ അയാൾക്ക് സാരി ഉടുത്ത ശാലിനെ സുന്ദരിമാരെ പിടിക്കും….ഒന്ന് എന്റെ കൈ യിൽ കിട്ടിക്കോട്ടേ….. പെട്ടെന്ന്പുറകിൽ സിബ് ഒറ്റ വലിക്ക് വലിച്ചുരി …. ഒറ്റ വലിയ്ക്ക് ആയതിനാൽ പുറത്ത് ചെറുതായി പോറി…. അഹ്….. നീ എന്താ ഡി കാണിച്ചേ… എനിക്ക് വേദനിച്ചു… എന്നും പറഞ്ഞ് തിരിഞ്ഞതും അതാ നിൽക്കുന്നു കിരൺ…..
Wow………….ഇവൻ എന്നേ വീണ്ടും വീണ്ടും ഞെട്ടിക്കുവാണല്ലോ..കി.. കിരണേട്ടാ……. അവൾ ഇടറി ശബ്ദത്തോടെ വിളിച്ചു….. അത്രയും നേരം അവന്റെ നോട്ടം വെളുത്ത അവളുടെ പുറത്തിൽ ആയിരുന്നു….. വിയർപ്പ് കണങ്ങൾ പറ്റി പിടിച്ച അവളുടെ പുറത്തിൽ അവന്റെ കണ്ണുകൾ അറിയാതെ ഉടക്കി പോയിരുന്നു…. അവളുടെ വിളി കേട്ടതും അവൻ ഞെട്ടി അവളെ നോക്കി… ഉമിനിർ ഇറക്കി പേടിയോടെ നിൽക്കുന്ന അവളെ വലിച്ച് അവൻ ഭിത്തിയോട് ചേർത്ത് നിർത്തി…… സിബ് പോയതിനാൽ താഴേക്ക് ഊർന്ന് പോകാൻ പോയ ഉടുപ്പ് അവൾ പണി പ്പെട്ട് നേരെ ആക്കി…… കിരണേട്ടാ എന്നേ വിട്…… അവൾ ദയനീയ മായി അവനോട് പറഞ്ഞു …. എങ്കിൽ തന്നെയും അത് കേൾക്കാതെ അവളെ തന്നോട് അമർത്തി നിർത്തി…. നീ എന്താടി പറഞ്ഞത് ഏഹ് ഏത്തയ്ക്കാ മൂക്കോ…. ഏഹ്…..ഞാൻ അത്രയ്ക്ക് മോശം ആണോടി ആണോന്ന്…… ദേഷ്യത്തോടെ ചുവന്ന കണ്ണുകളാൽ അവന്റെ നോട്ടം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.. പക്ഷെ അതിനെക്കാല്ലേ ഉടുപ്പിന്റെ കാര്യത്തിൽ ആയിരുന്നു അവൾക്ക് ഭയം……. ഇന്നർ വെളിയിൽ കാണാൻ പാകത്തിൽ ആയിരിക്കുന്നു….
ഞാ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ… വിട്…. പ്ലീസ്.. എന്റെ ഉടുപ്പ് ശരിയല്ല……… പക്ഷെ അവൻ അതൊന്നും കേട്ടില്ല… നിനക്ക് അത്രയ്ക്ക് പുച്ഛം ആണെങ്കിൽ പിന്നെ എന്തിനാടി പട്ടിയെ പോലെ എന്റെ പിന്നാലെ നടന്ന് ശല്യം ചെയുന്നത്…. വന്ന് വന്ന് എന്റെ ജീവൻ എടുക്കുന്ന പ്രേതം ആയി ആയി മാറി നീ……..നാണം ഇല്ലാത്തവൾ…. അതും പറഞ്ഞ് അവളെ ഒറ്റ തെള്ള് വെച്ച് കൊടുത്തതും അവൾ നിലത്തേക്ക് വീണു… ഉടുപ്പ് പിടിച്ച കൈ മാറി പോയതും അത് ദേഹത്ത് നിന്നും ഉതിർന്നു…. അവൾ ഞെട്ടി പിടഞ്ഞ് മാറ് മറച്ചു…. കണ്ണിൽ നിന്നും കണ്ണീർ ഒഴുകി….. കിരൺ എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിന്നും…. ഇന്നർ മാത്രo ഇട്ട അവളുടെ മാറ് അവൻ കാണാതെ പൊത്തി പിടിച്ചു കൊണ്ട് അവൾ കരഞ്ഞു…. കിരൺ പെട്ടെന്ന് തന്നെ മാറി കിടന്ന ഉടുപ്പ് അവൾക്ക് നേരെ നീട്ടി…. അവൾ അഗ്നി പാറുന്ന കണ്ണുകളോടെ അവനെ നോക്കി… ആ നോട്ടത്തിൽ വെന്ത് ഉരുകുന്ന പോലെ അവന് തോന്നി…. പാറു… ഞാൻ……. വേണ്ട….. അവൻ എന്തോ പറയാൻ വന്നതും പാറു അത് തടഞ്ഞു…..
ഞാൻ നിങ്ങളോട് കെഞ്ചി പറഞ്ഞതല്ലേ എന്റെ ഉടുപ്പ് പൊട്ടി ഇരിക്കുവാണെന്ന് കേട്ടോ നിങ്ങൾ…. അതോ എന്നെ ഇങ്ങനെ കാണാൻ വേണ്ടി ആയിരുന്നോ അതും പറഞ്ഞ് അവൾ കൈ ദേഹത്ത് നിന്ന് മാറ്റിയതും കിരൺ മുഖം തിരിച്ചു….. പട്ടിയെ പോലെ പിറകെ നടന്നിട്ടേ ഉള്ളു ഞാൻ…. നിങ്ങൾ സ്നേഹത്തോടെ എന്നേ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല………… നിങ്ങൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ എന്താ ഞാൻ നിങ്ങളെ പറഞ്ഞത് കൊണ്ടത്….. എന്നോട് ദേഷ്യം കാണിച്ചത് എന്തിനാ….???? പറയ്…. കിതച്ച്ക്കൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് ഞെട്ടി ….. ഉത്തരം ഇല്ലായിരുന്നു……. മിണ്ടില്ല നിങ്ങൾ…… കാരണം നിങ്ങളുടെ ഉള്ളിൽ ഞാൻ ഉണ്ട്……… അതാ നിങ്ങൾക്ക് എന്നോട് ഇത്രയും ദേഷ്യം കാണിക്കാൻ കാരണം…. അല്ലെ…… No…………. … ന്നും പറഞ്ഞ് അലറി അവളെ നോക്കാതെ അവൻ റൂമിൽ നിന്നും ഇറങ്ങി…… പാറുവും മുഖം പൊത്തി കരഞ്ഞു…….. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!! റൂം നമ്പർ 3( കാർത്തി &ലെച്ചു ) നീ ഇത് എങ്ങോട്ടാ തുള്ളി പോകുന്നത് … ലെച്ചു റൂമിൽ നിന്ന് പാറു വിന്റെ അടുത്തേക്ക് പോകാൻ പോയതും ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന കാർത്തി ചോദിച്ചു……
മീൻ പിടിക്കാൻ എന്താ വരുന്നോ…. അല്ല പിന്നെ…..അതും പറഞ്ഞ് അവൾ നടന്നു… നിൽക്കടി അവിടെ…..അവൻ അലറിയതും ലെച്ചു ഞെട്ടി അവനെ നോക്കി.. അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ പിറകലോട്ട് നടന്നു….. അവസാനം ഭിത്തിയിൽ തട്ടി നിന്ന് പേടിയോടെ അവനെ നോക്കി… മീൻ പിടിക്കാൻ പോകുവല്ലേ …. കാര്യം ആയിട്ട് എന്തെങ്കിലും ഞാൻ തരട്ടെ……. അവളെ നോക്കി കുസൃതിയോടെ അവൻ പറഞ്ഞു… എ…. എന്ത്……….. Something hot……………. അവളുടെ ചുണ്ടുകളിൽ നോക്കി കാർത്തി പറഞ്ഞു……. എന്നാ എനിക്ക് ഒരു ചുക്ക് കാപ്പി എടുത്തോണ്ട് വാ… നല്ല ഹോട് ആയി.. ചൂട് ആയി ആവി പറക്കുന്നത് 😋😋 യ്യേ………. അതല്ല ദാ ഇവിടെ ഉമ്മതരട്ടെ ഹോട് ആയിട്ട്… അവളുടെ ചുണ്ടിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞതും ഒറ്റ തെള്ള് വെച്ച് കൊടുത്തു….. പോയി നിന്റെ അമ്മു വിന് കൊടുക്കടാ വയറ്റാട്ടി തണുക്കുന്നതിന് മുമ്പ്…ഇവൻ ഒക്കെ എന്താണോ എന്തോ അടിയിൽ തുടങ്ങി ഉമ്മയിൽ അവസാനിക്കും ഇജ്ജ്തി ജന്തു…. അതും പറഞ്ഞ് അവൾ പോകാൻ പോയതും അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു….
You are so beautiful……………. കേട്ടിട്ടുണ്ട് … കേട്ടിട്ടുണ്ട്………….. അവൾ തല കുലുക്കി പറഞ്ഞു………….. I like the black spot on your chest the most………………. ( നിന്റെ മാറിലെ മറുകാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം…) കേട്ടിട്ടുണ്ട്… കേട്ടിട്ടുണ്ട്… എന്തോന്ന് ….. ഞെട്ടി അവൾ ചോദിച്ചതും മീശ പിരിച്ച് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ അവിടെ നിന്നും പോയി… വാ തുറന്ന് നിൽക്കുകയാണ് ലെച്ചു… ഡി…… ഈ മുറിയിൽ കിടന്നോണം.. അല്ലെങ്കിൽ ബാക്കി യുള്ള മറുക് എവിടൊക്കെ ആണെന്ന് ഞാൻ പറയും…. വേണോ…. വേണമെന്ന് അറിയാതെ അവൾ തലയാട്ടി…. .എന്തോന്ന് വേണ്ടാ അത് പറഞ്ഞ് മൂടി പുതച്ച് അവൾ കിടന്നു… കാർത്തി അത് കണ്ട് ചിരിച്ചു… ****************** ഓരോ റൂമിലും ഓരോ കാര്യങ്ങൾ നടന്നു.. പക്ഷെ നമ്മടെ സച്ചു സുഖ ഉറക്കത്തിലായുരുന്നും…… പ്യാവം ചെറുക്കൻ ഒന്നും അറിയണ്ടാലോ……. തുടരും………