രചന – ചിലങ്ക
ഇതെന്തോന്നാ ഇത്…. കിരൺ അന്താളിച്ച് നിന്ന് കൊണ്ട് ചോദിച്ചതും അച്ഛൻ വളിച്ച ഇളി നൽകി…… എന്താ അമ്മേ… ആരാ അലറിയത്.. കാർത്തി സംശയത്തോടെ ചോദിച്ചു…… ഏയ് ഒന്നുവില്ലടാ ഞാൻ ഈ അരി മാവ് എങനെ ഉണ്ടെന്ന് നോക്കിയതാ… അച്ഛൻ നിഷ്കു വായി പറഞ്ഞതും അമ്മ കടുപ്പിച്ച് ഒരു നോട്ടം നോക്കി…. അച്ഛന്റ്റെ മുഖം താഴ്ന്നു…….. ഒന്നുവില്ലെന്നോ എന്നെ കൊണ്ട് പറയിപ്പിക്കരുത് ഇടിയപ്പം ഉണ്ടാക്കാൻ മാവ് എടുത്തതും ഇ മനുഷ്യൻ പുറകിൽ നിന്ന് ഒറ്റ പിടി…… രാവിലെ പഞ്ചാരയും കൊണ്ട് വന്നേക്കുവാ… വല്ല കള്ളൻ ആണെന്ന് കരുതി പെട്ടെന്ന് തിരിഞ്ഞ് അവിടെ ഇരുന്ന തവിക്ക് തലയിൽ ഒരു അടിയും കൊടുത്ത് മാവ് ബക്കറ്റ് തലയിൽ കമഴ്ത്തി…… അത് കേട്ടതും ലെച്ചു വാ തുറന്ന് അച്ഛനെ നോക്കി…. മക്കളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല… ഇ നിൽക്കുന്നതിന്റ അല്ലെ വിത്ത്…. കഷ്ട്ടം തന്നെ…. കിരൺ പുച്ഛിച്ചു…..
സത്യം പറ നീ മനപ്പൂർവം ചെയ്തതല്ലേ…. എന്നോടുള്ള പക……. ദേ മനുഷ്യ ഞാൻ പറഞ്ഞില്ലേ കള്ളൻ ആണെന്ന് കരുതിയ ചെയ്തതെന്ന് പിന്നെ നിധിയല്ലേ നിന്നെ കേറി പിടിക്കാൻ….. മൂക്കിൽ പഞ്ഞി വെയ്ക്കാറായ നിന്നെ പിടിച്ചിട്ട് കള്ളന് എന്ത് കിട്ടാനാ……..ഇത് നീ കരുതി കൂട്ടി….. ദേ മനുഷ്യ…… എന്നെ വിധവ ആക്കിക്കരുത്…… പൊയ്ക്കോ… അല്ലെങ്കിൽ ചിരവയ്ക്ക് നിങ്ങളുടെ തലമണ്ട ഞാൻ അടിച്ച് പൊട്ടിക്കും അത് കേൾക്കേണ്ട താമസം അച്ഛൻ മുണ്ടും പൊക്കി ക്കൊണ്ട് ഓടി… ലെച്ചു കിടന്ന് ചിരിക്കാൻ തുടങ്ങി….. എന്റെ പൊന്ന് മോളെ…..നിനക്കും ഇങ്ങനെ അനുഭവo വരും… ഒന്നും നോക്കരുത് രണ്ടും കല്പിച്ച് കൂമ്പിന് രണ്ടടി കൊടുത്തോണം.. അമ്മ സപ്പോർട്ട്….. ഓരോ സിനിമ കണ്ട് അടുക്കളയിൽ കിഞ്ഞരിക്കാൻ വരുന്ന എല്ലാ ഭർത്തക്കന്മാർക്കും ഇത് ഒരു പാഠം ആയിരിക്കണം… കാർത്തിയെ നോക്കി അമ്മ പറഞ്ഞതും അവൻ ഇളിച്ച് നൈസ് ആയിട്ട് പൊടി തട്ടി പോയ്…..
അമ്മ കിരണിനെ നോക്കി അവൻ വല്യ ചിന്തയിൽ ആണ്…… എന്താടാ അല്ല അമ്മേ അടുക്കളയിൽ റൊമാസിച്ചാൽ ചിരവയ്ക്ക് അടിക്കും… അപ്പോൾ ബാത്‌റൂമിൽ ആണെങ്കിൽ എന്താ ചെയ്യാ….. ഹാർപിക് എടുത്ത് നിന്റെ അണ്ണാക്കിൽ കമത്തു …. പൊയ്ക്കോ…. അവനും ഓടി…. ലെച്ചു അഭിമാനത്തോടെ അമ്മയെ നോക്കി…. അമ്മയാണമ്മേ അമ്മ….. അമ്മയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്…… അവൾ അമ്മേ കെട്ടിപ്പിടിച്ച് പറഞ്ഞതും അവളുടെ കവിളിൽ അവർ അരുമയായി മുത്തി…….. എന്താ മോളെ ഇപ്പോൾ വീട്ടിൽ പോകാൻ……. ബാഗിൽ തുണി മടക്കി വെയ്ക്കുമ്പോൾ അമ്മ അവിടേക്ക് വന്ന് ചോദിച്ചതും അവൾ ഒരു ചിരി വരുത്തി… ഏയ്യ് ഒന്നുമില്ലമ്മേ എല്ലാരേം ഒന്ന് കാണാൻ തോന്നി…….. വേഗം വരില്ലേ മോളെ… അമ്മ സങ്കടത്തോടെ പറഞ്ഞതും അവൾ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ടുകൾ ചേർത്തു വേഗം വരും…… ആ നീ വന്നോ…… കാർത്തി അകത്ത് വന്നതും അമ്മ ചോദിച്ചു അത് കേട്ട് അവൾ തിരിഞ്ഞ് നോക്കിയതും മുഖം വീർപ്പിച്ച് നിൽക്കുന്ന കാർത്തി…. ഹാ അമ്മ ….. അച്ഛൻ വിളിക്കുന്നു…… ആണോ എന്നാ ഞാൻ ചെല്ലട്ടെ മോൾ റെഡിയാക്….. അതും പറഞ്ഞ് അമ്മ റൂം വിട്ട് പോയ്….
ആഹാ അപ്പോൾ റെഡിയായി അല്ലെ…. അവളുടെ അടുത്ത് വന്ന് അവൻ ചോദിച്ചതും അവൾ മുഖം കുർപ്പിച്ച് അവനെ നോക്കി…. അതെയല്ലോ….ഇനി ഒരാഴ്ച കഴിഞ്ഞ് ഞാൻ ഒരു വരവ് വരും ഇവിടെ ഒക്കെ കണ്ടുവല്ലോ അല്ലെ…,. ഞാൻ ഇവിടെ തന്നെ കാണും…. നീ ഒരാഴ്ച അവിടെ തികയ്ക്കില്ല മോളെ…. Im sure ………… നമ്മക്ക് നോക്കാം….. നോക്കാൻ ഒന്നുവില്ല…. നമ്മൾ പ്രണയിക്കുന്നവരുടെ മുഖം ഒരു നിമിഷം പോലും കാണാതെ നമ്മൾക്ക് ജീവിക്കാൻ പറ്റില്ല…. നീ എന്നെ പ്രണയിക്കുന്നുണ്ട്…..so…….. അതും പറഞ്ഞ് കള്ള ചിരി ചിരിച്ചോണ്ട് അവളുടെ ബാഗും എടുത്ത് അവൻ അവിടം വിട്ട് ഇറങ്ങി…… ലെച്ചു അവന്റെ പിറകിലായി നടന്നു… റൂം വിട്ട് കാല് വെച്ചതും അവൾ തിരിഞ്ഞ് ഒന്ന് നോക്കി… ഉള്ളിൽ കുഞ്ഞു നോവ് ഉണ്ടായത് പോലെ തോന്നി… പിന്നെ കാര്യം ആക്കാതെ അവൾ താഴേക്ക് നടന്നു…….
കോളേജ് വരാന്തയിലൂടെ നടക്കുകയായിരുന്നു പാറു…. അപ്പോഴാണ് കിരൺ ഓപ്പോസിറ് വരുന്നത് കണ്ടത്.. അവനെ കണ്ടതും അവൾ ഒന്ന് നിന്നും…. ഹും.. വരുന്ന വരവക്കo കണ്ടോ ..പട്ടി തെണ്ടി…. നാറി…. ഞാൻ ശല്യം ചെയ്യരുതെന്ന് പോലും കാണിച്ച് കൊടുക്കാം.. അതും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു….. അവളുടെ അടുത്ത് എത്താറായപ്പോൾ ആണ് കിരൺ അവളെ കാണുന്നത് തന്നെ… ദേഷ്യം ഇരച്ച് കേറി…. ഇന്നലെ അവൾ പറഞ്ഞ കാര്യങ്ങൾ ഓർമയിൽ വന്നു…. അടുത്ത് എത്തി അവനെ മറികടന്ന് അവൻ പോയതും ഒറ്റ തെള്ളായിരുന്നു… ദോ കിടക്കുന്നു കിരൺ മൂടും കുത്തി നിലത്ത്…. ഇജ്ജാതി സ്റ്റാമിനാ….. പഴംകഞ്ഞി മിസ്റ്റർ…… രാവിലേ ആയത് കൊണ്ട് വല്യ പിള്ളേർ ഒന്നും കോളേജിൽ ഇല്ലായിരുന്നു… അവൾ അവിടെ നിന്ന് കിണിക്കാൻ തുടങ്ങി….. പല്ലു കടിച്ച് അവൻ അവൾ ചിരിക്കുന്നത് നോക്കി ഇരുന്നു…. എന്തോന്നാ സാറെ ഒരിടിക്കെ ഉള്ളല്ലോ ഇങ്ങനെ ആണെങ്കിൽ എങനെ ഒരു പെണ്ണിനെ കെട്ടി പുള്ളാരുമായിട്ട് ജീവിക്കും കഷ്ട്ടം തന്നെ….ഇടുപ്പിൽ കൈ വെച്ച് അവൾ പറഞ്ഞതും അവൻ ചുറ്റും നോക്കി മെല്ലെ നിലത്ത് നിന്നും എഴുന്നേറ്റു…
ടി അധികം വിളയല്ലേ… എനിക്കറിയാം നീ മനപ്പൂർവം എന്നെ ഇടിച്ചിട്ടതാണെന്ന്…. അതേ അങ്ങനെ തന്നെയോ… അന്ന് എന്നെ നിങ്ങൾ തെള്ളി ഇട്ടില്ലേ അതിന് പകരം ആണെന്ന് കരുതിക്കോ നിന്നെ ഉണ്ടല്ലോ… ഇല്ല ഞാൻ ഒന്നും പറയുന്നില്ല.. നിന്നെ ഒക്കെ കെട്ടുന്നവന്റെ ഗതികേട് …. അല്ലാതെ എന്താ പറയാ…. അതും പറഞ്ഞ് അവൻ അവളെ ഒന്ന് കുർപ്പിച്ച് നോക്കിയിട്ട് നടന്നു… എടോ…. എന്റെ കാര്യം ഓർത്ത് താൻ പേടിക്കണ്ടാട്ടോ ആദ്യo തന്റെ ശില്പ കൈ വിട്ട് പോകാതെ നോക്കിക്കോ അത് കേട്ടതും അവൻ സംശയ ഭാവത്തിൽ അവളെ നോക്കി… അതെന്താ നീ അങ്ങനെ പറഞ്ഞെ അല്ല മനുഷ്യന്റെ മനസ്സാ എപ്പോഴാ എങനെയാ മാറുന്നതെന്ന് നമ്മൾക്കറിയില്ലല്ലോ……. പോട്ടെ…. അതും പറഞ്ഞ് അവൾ തുള്ളി ചാടി പോയ്…. എന്നാലും ഇവൾ എന്താ ഇങ്ങനെ പറഞ്ഞത്……??? കാർത്തി അവളെ വീട്ടിൽ ആക്കി പോയതിന് ശേഷം അവളെ ഉത്സാഹത്തിൽ ആയിരുന്നു ലെച്ചു…….. പക്ഷെ രാത്രി യിൽ എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വന്നതേയില്ല….ഒരുപാട് വെട്ടം കണ്ണ് തുറന്ന് ഇരിക്കും വീണ്ടും കിടക്കും…. ആദ്യമായിയിട്ടാണ് ഇങ്ങനെ ഒരു അനുഭവം….. ആകെ വല്ലായ്ക പോലെ അവൾക്ക് തോന്നി….
കാർത്തിയുടെ മുഖം മനസ്സിൽ അറിയാതെ പോലും തെളിഞ്ഞു വരുന്നത് അവൾ അറിഞ്ഞു…. പക്ഷെ അത് അപ്പോൾ തന്നെ അവൾ പാടെ അവഗണിക്കും… പക്ഷെ വീണ്ടും അവന്റെ മുഖം അവളുടെ മനസ്സിൽ മിന്നി തെളിഞ്ഞു… * ചിലപ്പോൾ അകന്നിരിക്കുമ്പോൾ ആകാം പ്രണയം അത്രയും മധുര മാകുന്നത്……..* ലെച്ചു……… ലെച്ചു…………കാർത്തിയുടെ ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞ് അവൾ എഴുനേറ്റു…. എങനെയോ ഒന്ന് ഉറക്കം പിടിച്ചതായിരുന്നു ലെച്ചു പക്ഷെ അവന്റെ ശബ്ദം കേട്ടതും അവൾ പെട്ടെന്ന് കണ്ണ് തുറന്ന് എഴുന്നേറ്റ് ചുറ്റും നോക്കി… ആരെയും കണ്ടില്ല…… നടന്ന് ജന്നലിലൂടെ വെളിയിൽ നോക്കി… ആരെയും അവിടെ കണ്ടതേയില്ല… അവൾ ഒന്ന് സംശയയിച്ച് കട്ടിലിൽ വീണ്ടും കിടന്നു…. എന്തായിത്…. വയറ്റാട്ടിയുടെ ശബ്ദം അല്ലെ…ഇനി തോന്നൽ ആകുവോ… നിനക്ക് എന്താ പറ്റിയെ ലെച്ചു…. തലയ്ക്ക് ഒരു കൊട്ട് കൊടുത്ത് അവൾ പുതപ്പ് പുതച്ച് കിടന്നു…. ജന്നലിന്റെ മറവിൽ പാത്ത് നിന്ന് കാർത്തി ചിരിച്ചു…. നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും മോളെ… കാർത്തി അവൾ കിടക്കുന്നത് എത്തി നോക്കി പറഞ്ഞു.. ടാ സച്ചു ഇന്ന് ഇത് മതി… വാ….. മാറി നിന്ന് മുള്ളുന്ന അവനെ നോക്കി കാർത്തി പറഞ്ഞു… ടാ ഇച്ചിരിയും കൂടി ഉണ്ട്…… അതും കൂടി ഒഴിക്കട്ടെ……. ശവം… അവനെ ഒന്ന് പുച്ഛിച്ച് കാർത്തി ആകാശത്തേക്ക് നോക്കി… ഈ നക്ഷത്രങ്ങൾ പോലെ ഞങളുടെ ജീവിതവും പ്രകാശിക്കും….. എനിക്ക് അത്രയും വിശ്വാസം ഉണ്ട് എന്റെ പ്രണയത്തിൽ ….❣️ തുടരും….

by