രചന – ചിലങ്ക
ചേട്ടാ അടിച്ചാൽ തലയ്ക്ക് വെളിവില്ലാതെ ഒരുത്തനെ പച്ച തെറി പറയണം അമ്മാതിരി ഐറ്റം ഇവിടെ ഇണ്ടാ….. മുന്നിൽ ഇരുന്ന് ചോദിക്കുന്ന പെണ്ണിനെ വെയ്റ്റർ ഒന്ന് അടിമുടി നോക്കി….കല്യാണ പെണ്ണിന്റ വേഷം ആണ്…തലയിൽ ചൂടിയ മുല്ലപൂ ഒക്കെ വാടി പോയിരിക്കുന്നു…… കണ്ടാൽ ഐശ്വര്യo തുളുമ്പുന്ന മുഖം….താൻ എന്താടോ ഇങ്ങനെ നോക്കുന്നെ ബാർ തന്നെയല്ലേ ഇത്… ആണല്ലോ……. പിന്നെന്താടാ മരപ്പട്ടി ഞാൻ ചോദിച്ചത് തന്നാൽ……. അവൾ അയാൾക്ക് നേരെ ചീറി……മേടം വിസ്ക്കി വേണോ വോട്ട്ക്കാ വേണോ….ആ എന്തെങ്കിലും എടുക്ക് പുല്ല്… എന്നതായാലും എനിക്ക് നല്ല പുളിച്ച തെറി പറഞ്ഞ് അവന്റെ മുഖത്ത് ഛർദിച്ച് കൊടുക്കണം…. ലതാണ് എനിക്ക് വേണ്ടത്………Ok മേടം….. ഈശ്വര ഇതിന് വെളിവ് ഇല്ലെന്നാ തോന്നുന്നത്….( ആത്മ )ഹലോ വല്ലതും അറിയോ…. ഇതാണ് നമ്മളുടെ നായിക ലക്ഷ്മി … ആഹാ മനോഹരമായ പഴഞ്ചൻ പേര് അല്ലേ…….. ഇന്ന് നമ്മളുടെ നായികയുടെ കല്യാണം ആയിരുന…..പക്ഷെ…ബാക്കി അവൾ പറയും അതല്ലേ അതിന്റെ ഒരിത് …….
മുന്നിൽ ഒരു കുപ്പി വെച്ചു… അവൾ അത്ഭുതത്തോടെ നോക്കി….തൊടാൻ ഒന്നുമില്ലേടോ…..എന്തോന്നാ….ഹാടോ ടച്ചിങ്‌സ് ഇല്ലേന്ന്… ഓ ഇയാൾ വല്യ പരിഷ്കാരി ….. ഒന്ന് പുച്ഛിച്ച് അവൾ ആ കുപ്പി വായിലേക്ക്കമത്തി……അയാൾ വാ പുളച്ച് നിന്നും….ബ്ലാ… എന്നൊരു കൈ പ്പാ … എന്നാലും കൊള്ളാട്ടോ………..എന്നും പറഞ്ഞ് അവൾ വീണ്ടും അത് വായിലേക്ക് കമത്തി..,തലയ്ക്കു എന്തോ പോലെ തോനുന്നു …മുന്നിൽ ഇരുന്ന അച്ചാർ നാക്കിൽ വെച്ചു……താൻ എന്താടോ നിൽക്കുന്നെ … ഇരിക്ക്… വാ..വന്നേ…..വേണ്ട മേടം…. ഞാൻ ഇവിടെ നിന്നോളം….നോ നോ.. അങ്ങനെ പറയരുത്….. ഇരിക്ക്….. ഇരിക്കെടാ……….അത് കേൾക്കേണ്ട താമസം അയാൾ അവളുടെ മുന്നിൽ ഇരുന്നു… രാത്രിഏറെ വൈകി ബാർ അടയ്ക്കാൻ പോകുമ്പോൾ ആണ് ഈ കുരിശ് ഇങ്ങോട്ട് വന്നത്….ഒരു തരത്തിൽ പറഞ്ഞിട്ടുംപോകാഞ്ഞിട്ട് അവസാനം ഗതിക്കെട്ടാണ് കൊടുക്കേണ്ടി വന്നത്….തനിക്കറിയോടോ…… കി……..അതും പറഞ്ഞ് അവൾ കിടന്ന് കരയാൻ തുടങ്ങി…..അയ്യോ മേടം കരയല്ലേ….. അയ്യോ….അവന്റെ പറച്ചിൽ കേട്ടത് അവൾ വിതുമ്പി മുഖം തുടച്ച് വീണ്ടും അത് വായിലാക്കി……
എങനെ കരയാതിരിക്കും…. തനിക്കറിയോ….. എന്റെ ജീവിതം നായ നക്കിയടോ…… നായ നക്കി…….. കി……..ഏത് പട്ടിയാ മേടം…….നിന്റെ അമ്മുമ്മേടെ നായർ…അയ്യോ. അതൊരു ചാവാലി പട്ടിയാടോ…. അവനെ എനിക്ക് പച്ച തെറി വിളിക്കണം… അവന്റെ കുടുംബക്കാരെ മുഴുവൻ തെറി വിളിക്കണo….. ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ല.. കി……ആരാ മേടം അത്………എന്റെ ഭർത്താവ്……അയ്യോ… കാലമാടൻ……..ഭർത്താവിനെ ആണോ മേടം ഇങ്ങനെ വിളിക്കുന്നെ…….പിന്നെ വിളിക്കാതെ തനിക്കറിയോ…. ആറ്റും നോറ്റ് എന്റെ തന്തയ്ക്കും തള്ളയ്ക്ക് ഉണ്ടായ ഒറ്റ മോളാ ഞാൻ……കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് അവർ കേൾക്കാത്തത് കൊണ്ട് ഞാൻ തന്നെ എന്റെ കല്യാണം മുടക്കി….എന്നിട്ട്……എന്നിട്ട് ആ കിളവനും കിളവിയും എന്റെ എനിമി…. എന്റെ പാര…. ആ മരപ്പട്ടിയേ ക്കൊണ്ട് എന്നെ കെട്ടിച്ചടോ…..തനിക്കറിയോ അച്ഛന്റ്റെ ഫ്രണ്ടിന്റെ മോൻ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല…. പണ്ടേ അവൻ എനിക്കൊരു വെല്ലുവിളി ആയിരുന്നു….എന്നെക്കാൾ അഞ്ചു വയസ്സിന് മൂത്തതാ എന്നിട്ടുംപഠിക്കുന്നതിനും വായിനോക്കുന്നതിനും പ്രേമിക്കുന്നതിനും തേക്കുന്നതിനും പാര പാര പാര………… കാലമാടൻ…..അറിയോ കിഅല്ല മേടം അയാളുടെ പേരെന്താ…..
കാർത്തിക്ക്……ഒരു പുരഷ് ശബ്ദം കേട്ടതും അയാൾ പുറകോട്ട് നോക്കി….കയ്യും കെട്ടി നോക്കി നിൽക്കുന്ന ഫിറ്റ് ബോഡി ..ചാരകണ്ണ് കട്ടി മീശയും താടിയും……അവനെ അയാൾ നോക്കി..എല്ലാം കൊണ്ടും പൊളി….ഹോ വന്നോ…….. എനിക്ക് സമാധാനം തരില്ലേടാ കാലാ നീ……… കി…….ഇങ്ങോട്ട് വാടി മറുതെ……എന്നും പറഞ്ഞ് അവൾ അവനെ വലിച്ച് കൊണ്ട് പോകാനായി പോയ്….ഞാൻ വരില്ലടാ നാറി……. എനിക്ക് വേണ്ടാ നിന്നെ…. കി….ഫ ….. കെട്ടി കഴിഞ്ഞ് ഒളിച്ചോടി ഒറ്റയ്ക്ക് കള്ള് കുടിക്കാൻ വന്നേക്കുന്നു…… ഒറ്റ അടി വെച്ച് തന്നാൽ ഉണ്ടല്ലോ…..എന്നും പറഞ്ഞ് അവൻ അവളെ കൊണ്ട് പോകാൻ പോയതും അവൾ അവന്റെ കൈയിൽ നിന്നും കുതറി മാറി വെയ്റ്റർ ക്കിട്ട് ഒറ്റ അടി…നിന്നോട് ഞാൻ പറഞ്ഞതല്ലെടാ തെണ്ടി ഈ നാറി യേ നോക്കി പച്ച തെറി എനിക്ക് ബോധം ഇല്ലാതെ പറയണമെന്ന് … എന്നിട്ട് എനിക്ക് ബോധം ഉണ്ടല്ലോടാ………..ഇങ്ങോട്ട് വാടി ….. അതുo പറഞ്ഞ് കാർത്തി അവളെ പിടിച്ചു വലിച്ച് കൊണ്ട് നടന്നു.. അടി കൊണ്ടവൻ അണ്ടി പോയ അണ്ണാനെ പോലെ നോക്കി നിന്നും…..
കാർത്തിക്കും ലക്ഷ്മിയും കുഞ്ഞിലേ മുതൽ പാരയോട് പാരയാണ് .. ബിസ്സിനെസ്സ് പാർട്ണർസ് ആയ ഇരുവരുടെയും അച്ചന്മാർ ഉറ്റ സുഹൃത്തുക്കൾ ആണ്…. പക്ഷെ ഈ രണ്ടെണ്ണം……ആദ്യ മായി അടി തുടങ്ങിയത്….ആ പണ്ട് പണ്ട് പണ്ട്….. അന്ന് കാർത്തിക്ക് ന് പത്ത് വയസ്സ് …..ലക്ഷ്മിക്ക് അഞ്ചു വയസ്സ്……കുഞ്ഞി ലക്ഷ്മിയും കുഞ്ഞി കാർത്തിക്കും പാത്തിരിപ്പ് കളിക്കുകയായിരുന്നു….ഒളിച്ചിരിക്കാൻ വേണ്ടി അവർ രണ്ട് പേരും ഒരു മൂലയിൽ പാത്തിരുന്നു….അങ്ങനെ പാത്തിരിക്കുമ്പോൾ കുഞ്ഞി ലക്ഷ്മിക്ക് നടു ചൊറിഞ്ഞ് കുഞ്ഞി ഉടുപ്പ് പൊക്കി ചൊറിഞ്ഞു കൊണ്ടിരുന്നതും അവളുടെ നടുവിന്റ താഴെ യായി വല്യ മറുക് കുഞ്ഞി കാർത്തിക്ക്ന്റെ കണ്ണിൽ പെട്ടു….അയ്യേ ലെച്ചുന്റെ ചന്തിയിൽ ചാണകo എന്നും പറഞ്ഞ് അവൻ വിളിച്ചു കൊണ്ട് ഓടി…. ( കുട്ടി തെറ്റ് ധരിച്ചതാണ് )പാവം പെണ്ണ് കരഞ്ഞുകൊണ്ട് അമ്മേടെ അടുത്തേക്ക് ഓടി…. എന്നാൽ അവൻ അവിടെ മൊത്തം എല്ലാരോടും പറഞ്ഞോണ്ടോടി….കളിയാക്കി എല്ലാരും ചിരിച്ചതും ദേഷ്യം വന്ന് കുഞ്ഞി ലക്ഷ്മിക്ക് അവന്റെ നെറ്റിയിൽ പാറ കല്ലെടുത്ത് ഒറ്റ ഏറ്…..അന്ന് മുതൽ വർഷം ഇത്രയും ആയി ഒരു മാറ്റവും രണ്ടിനും ഇല്ല പാരയോട് പാര.. അവസാനo ഇതാ കല്യാണം വരെ ആയി………….
എന്റെ സ്വപ്നങ്ങൾ എല്ലാം ഇല്ലാണ്ടാക്കിയില്ലെടാ മഹാപാപി നീ….എങനെ ജീവിക്കേണ്ട ഞാനാ അമേരിക്കയിൽ പോയ് ജോലി ചെയ്ത് അവിടുത്തെ സായിപ്പിനെ വളച്ച് അവനെ കല്യാണം കഴിച്ച് പിള്ളേരുമായി കഴിയേണ്ട എനിക്ക് നിന്നെ പോലെ ഒരു വേട്ടാവളിയനെ കിട്ടിയല്ലോ…… വണ്ടി ഓടി ച്ച് കൊണ്ടിരുന്ന കാർത്തിയുടെ കൈയിൽ അടിച്ച് കൊണ്ട് അവൾ പറഞ്ഞതും അവൻ ദേഷ്യത്തിൽ കൈ തട്ടി മാറ്റി……ദേ മരിയാദയ്ക്ക് ഇരുന്നോണം അല്ലെങ്കിൽ എടുത്ത് എറിയും ഞാൻ…… പറഞ്ഞേക്കാം……എറിയടാ വയറ്റാട്ടി നീ എന്നെ……….വയറ്റാട്ടി നിന്റെ അപ്പുപ്പൻ…..ഗൈനക്കോളജിസ്റ്റ് ആടി……….വോ അത് തന്നെ പണ്ട് പേറ് എടുക്കുന്നവരെ വയറ്റാട്ടി എന്ന് വിളിക്കും…ആശുപത്രിയിൽ പേർ എടുക്കുന്ന നിന്നെ ഗൈ….ഗൈ….ച്ചേ… വായിൽ വരുന്നില്ലല്ലോ ഡോട്ടർ….. ലത് മതി. എന്ന് വിളിക്കും….അതും പറഞ്ഞ് അവൾ ചിരിക്കാൻ തുടങ്ങി…..അവന്റെ ദേഷ്യം മുഴുവൻ വണ്ടിയിൽ തീ ർത്തു
കാർത്തിയുടെ വണ്ടി വല്യ വീടിന്റെ മുറ്റത്ത് നിന്നും…..ലക്ഷ്മിയേ നോക്കിയതും ബോധം ഇല്ലാതെ എന്തൊക്കെയോ പിച്ചു പെയ്യും പറയുകയാണ്….ഇരിക്കുന്ന ഇരുത്ത കണ്ടില്ലേ….നാശം ഇതിനെ ഞാൻ എങനെ ആരും അറിയാതെ റൂമിൽ കൊണ്ട് തള്ളും……എന്നും പറഞ്ഞ് അവൻ കാറിൽ നിന്നും ഇറങ്ങി… അവളെ വണ്ടിയിൽ നിന്നും ഇറക്കി മെല്ലെ നടന്നുo..ഇതെന്താടാ വയറ്റാട്ടി ഭൂമി ഇങ്ങനെ കിടന്നാടൻ………..മിണ്ടാതെ ഇരുന്നോ ശവമേ…….അതും പറഞ്ഞ് വാതിൽ മെല്ലെ തുറന്നതും അവിടം മുഴുവൻ പ്രകാശിച്ചതും ഒത്തായിരുന്നു……തുടരും…..

by