രചന – ചിലങ്ക
” എടാ കാർത്തി ദോ ആ മാവിൽ നല്ല പുളിയുള്ള മാങ്ങയുണ്ട് കുറച്ച് ആ തോട്ടിയെടുത്ത് ഒന്ന് പറിക്കടാ എന്താണെന്നറിയില്ല വല്ലാത്തൊരു കൊതി…… ” മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്നുകൊണ്ട്അച്ഛൻ പറഞ്ഞതും കാർത്തി തോട്ടിയെടുക്കാൻ പോയ്…… ഇത്രയും കൊതി എന്താ മനുഷ്യ…. നിങ്ങളുടെ വയറ്റിൽ കൊച്ചുണ്ടോ.. അവിടേക്ക് വന്ന കിരൺ പറഞ്ഞതും അച്ഛൻ അടിമുടി അവനെ നോക്കി. ഒരു കൊച്ചിനെ ഉണ്ടാക്കേണ്ട പ്രായം ആയിട്ടും മിട്ടായി കേറ്റിക്കൊണ്ട് നിൽക്കുന്നത് കണ്ടില്ലേ… എന്റെ പേര് കളയാനായിട്ട്….. അച്ഛൻ ഒന്ന് പുച്ഛിച്ചു….. യ്യടാ ഇയാള് വല്യ പുള്ളി…. എന്റെ കഴിവിനെ പറ്റി എനിക്ക് നല്ല ബോധമുണ്ട്… അല്ലെ പാറു…. ഉമ്മറത്ത് ഇരിക്കുന്ന പാറു വിനെ നോക്കി കിരൺ പറഞ്ഞതും അവൾ കടുപ്പിച്ച് അവനെ നോക്കി….
ഈ………. ഇന്നാ തോട്ടി ഒന്ന് പറിക്കടാ കിരണേ…. കാർത്തി അതും പറഞ്ഞ് തോട്ടി അവന് നേരെ നീട്ടി…… എനിക്ക് വയ്യാ ഒന്ന് പോയേ…… കിരൺ അവിടെ നിന്നും വലിയാൻ പോയ്…. നീ എന്തിനാടാ ഈ വാഴയോട് പറയുന്നേ….. ഇതിന് മേല് അനക്കി എന്തെങ്കിലും ജോലി ചെയ്യാൻ അറിയോ….. (അച്ഛൻ പുച്ഛം ) യ്യോ എന്നാൽ എന്റെ അധ്വാനിയായ അച്ഛൻ ഒന്ന് പറഞ്ഞാട്ടെ…. എന്താണ് ഇത്രയും വല്യ അവിടുത്തെ അധ്വാനമെന്ന്….. ( കിരൺ ) ആണെടാ ഞാൻ അധ്വാനിതന്നെയാ അതുകൊണ്ടല്ലേ ഒരു പ്രയോജനം ഇല്ലെങ്കിലും നിങ്ങളെ പോലെ രണ്ട് മക്കൾ എനിക്കുണ്ടായത്.. അല്ലെ ഭാനു…… ഞാൻ ഒന്നും പറയുന്നില്ല… ഈ തലയ്ക്ക് വെളിവില്ലാത്ത ഭർത്താവിന്റെയും മക്കളുടെ ഇടയിൽ ഞാൻ ഇങ്ങനെ നാണം കെടുത്തതെ യുള്ളൂ… അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയ്….. Old കിളവാ വല്ല വൃദ്ധ സദനത്തിൽ ആക്കും ഞാൻ പറഞ്ഞേക്കാം…… അതും പറഞ്ഞ് കിരൺ പാറു വിനെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് പോയ്….. ഇയാൾ ഇതെന്തോന്നാ….
സത്യം ചേച്ചി എന്നോട് പറഞ്ഞതാ…ലെച്ചു വിന്റെ മടിയിൽ കിടന്ന് കൊണ്ട് മീനു പറഞ്ഞതും അവൾ വിശ്വാസം വരാതെ മീനു വിനെ നോക്കി…. ഉള്ളതാണോ പെണ്ണെ….. ആണെന്നെ…. ഞാനാണേ… എന്റെ അച്ഛനാണെ സത്യം….. മീനുവിനെ ഉമ്മയും ബാക്കി പറയാൻ പോകുന്നതിന് മുന്നേ സച്ചു ഓടി വന്ന് അവളുടെ വാ പൊത്തി…. ഇനി മിണ്ടിയാൽ നിന്നെ തേക്കും ഞാൻ……സച്ചു കൈ മാറ്റി പറഞ്ഞതും മീനു മുഖം കൂർപ്പിച്ച് മടിയിൽ നിന്നും എഴുനേറ്റു….. ഉള്ളതാണോ സച്ചു അപ്പോൾ നിന്റെ സുസ്സൻ സിസ്റ്ററോ… ലെച്ചു ഇടo കണ്ണിട്ട് മീനു വിനെ നോക്കി യിട്ട് അവനോട് ചോദിച്ചതും സച്ചു ഞെട്ടി അവളെ പല്ല് ഞെരിച്ചു…. ഏതവളാ . അത്……. മീനു കലിപ്പിൽ ചോദിച്ചു….
അത്. പിന്നെ….. നീ മിണ്ടാതെയിരിക്ക് ഞാൻ പറയാം…. സുസ്സൻ ചേച്ചി ഞങളുടെ ഹോസ്പിറ്റലിലെ നേഴ്സ… ചേച്ചിയോ ( ലെച്ചു ) അവർക്കാണെങ്കിൽ എന്നേ വല്യ കാര്യവാ… സ്വന്തം ആങ്ങളെ പോലെയാ ഞാൻ…. ആങ്ങളയോ..എന്റെ തമ്പുരാനെ…… എന്നിട്ട്…. ( മീനു ) ഹ കണ്ട അലവലാതി കണ്ണിൽ ചോരയില്ലാത്തവര് ഞങളുടെ ബന്ധത്തേ സംശയിക്കുന്നു മോളെ….അവിഹിതം വരെ ഉണ്ടാക്കി പറയുന്നു ക്ഷരിയാണോ….മോളെ പാവം അല്ലെ ഞങ്ങൾ……..സച്ചു അല്പം സങ്കടം ഫിറ്റ് ചെയ്ത് പറഞ്ഞു…. ലെച്ചു ആണെങ്കിൽ വാ പുളച്ച് ഇരിക്കുകയാണ്….. ഈശ്വര പാവം സച്ചു വേട്ടൻ.. ന്റെ ഏട്ടനെ പറ്റി അപവാദം പറയുന്നവരെ എനിക്കൊന്നും കാണണം കഷ്ട്ടം…. ഇവൾ ഒരു മണ്ടിയായി പോയല്ലോ…. ( ലെച്ചു ആത്മ ) അതാണ്… യ്യോ ഞാൻ പിള്ളേരുടെ കൂടെ പാത്തിരിപ്പ് ( hide and seek )കളിക്കാൻ പോവാ…. ചേച്ചി വരുന്നോ…. അവിടെ നിന്ന് എഴുന്നേറ്റ് മീനു ചോദിച്ചതും ലെച്ചു ഇല്ലെന്ന് തലയാട്ടി….. എന്നാ ഞാൻ പോവാ… സച്ചുവേട്ട വിഷമിക്കണ്ടാട്ടോ…. ആ സുസ്സൻ സിസ്റ്ററേ എനിക്കും കൂടി പരിചയപ്പെടുത്തി തരണേ…….. അതും പറഞ്ഞ് അവൾ ഓടി പോയ്….
ലെച്ചു അവൾ പോയതും അവന്റെ പുറത്ത് ഒറ്റ അടി വെച്ച് കൊടുത്തു…. ഹ……. എടാ കാലമാടാ ആ പെണ്ണിനോട് എന്തൊക്കെയാ പറഞ്ഞത് .. അയ്യാ ഒരു ആങ്ങളയും പെങ്ങളും ബ്ലാ… ഫ നീ മിണ്ടരുത്….ഒറ്റി ക്കൊടുക്കുന്ന യൂദാ സിന് ഉണ്ടായവളെ…. ഒന്നുവല്ലെങ്കിൽ നിന്നെയും ആ വേട്ടാവളിയനെയും ഒന്നിപ്പിക്കാൻ വേണ്ടി എന്തോരം മതിൽ ചാടിയതാടി ഞാൻ… എന്നിട്ട് എനിക്കിട്ട് തന്നെ പാര വെയ്ക്കുന്നു അല്ലെ… ഈ……… ചോറി,… ഹ്മ്മ്…. പോട്ടെ പോട്ടെ…അല്ല കാർത്തിയെവിടെ….. വീഡിയോ കാൾ ചെയ്യുവാ…… വീഡിയോ കാൾ?? ആരുമായിട്ട്…. സൂസൻ സിസ്റ്ററിന്റെ കെട്ടിയോനുമായിട്ട് ആരാ ആ ബോക്സറോ എന്തിന്…. അയാളുടെ ഭാര്യയെ ഏതോ ഒരുത്തൻ പാതിരാത്രി ശല്യം ചെയ്യുന്നെന്ന് പോലും നമ്മളുടെ ഹോസ്പിറ്റലിൽ ഉള്ള ആരെങ്കിലും ആണോന്ന് അറിയാനാ…. ഇടo കണ്ണിട്ട് അവൾ പറഞ്ഞതും അവൻ ഒറ്റ ഓട്ടലായിരുന്നു…. എന്നോടാ അവൻറെ കളി അതും പറഞ്ഞ് അവൾ ചിരിക്കാൻ തുടങ്ങി…
അതേ ഇയാള് വല്യ കാമുകനാകാൻ നോക്കണ്ട…… ഞാൻ ഇങ്ങനെ ഒരു പ്ലാൻ നടത്തിലായില്ലായിരുന്നെങ്കിൽ ഈ വാദ്യർ ഇങ്ങനെ മൂക്കും കുത്തി വീഴുമായിരുന്നോ….. അവന്റെ പുറത്ത് ചാരി ഇരുന്ന് കൊണ്ട് അവൾ പറഞ്ഞതും അവൻ ഒറ്റ തെള്ളു വെച്ച് കൊടുത്തു….. ഹ…. ദ മൂടും തട്ടി കിടക്കുന്നു…. കാലമാടൻ കൊല്ലാൻ……. നിനക്ക് നാക്ക് കുറച്ചു കൂടുതലാ…. ഇഷ്ടം ആണെന്ന് പറഞ്ഞ് തലയിൽ കേറാൻ നോക്കിയാൽ ഉണ്ടല്ലോ…… നോക്കിയാൽ നീ എന്ത് ചെയ്യും…. ഞ ഞ ഞ… അതും പറഞ്ഞ് അവൾ അവിടെ നിന്നും ഓടി….. കല്യാണം ഒന്ന് കഴിഞ്ഞോട്ടെ…. കാണിച്ച് തരാട്ടോ…….. എന്ത് കാണിച്ച് തരാമെന്നാ മോനെ…. അതും വഴി വന്ന അപ്പച്ചി പറഞ്ഞതും അവൻ അവരെ ഒന്ന് നോക്കി വളിച്ച ചിരി നൽകി.. ഏയ്യ് ഒന്നുവില്ല… നാളെ ഇവിടെനിന്ന് പോകുവല്ലേ…. അതുകൊണ്ട് എല്ലാം ഇന്ന് കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞതാ അപ്പച്ചി….. ഓഹ് അത് ശരി….. ഹും……
കള്ള ക്കളി കള്ളക്കളി…… ഉണ്ണിക്കുട്ടൻ ഇടം കണ്ണിട്ട് നോക്കി ഞാൻ കണ്ടതാ….. മുന്നിൽ നിൽക്കുന്ന കൊച്ചു കുട്ടിയോട് തർക്കിക്കുകയാണ് മീനു…. ടി മീനു..കള്ളം പറഞ്ഞാൽ നാൻ.. ഇച്ച് സൂപ്പാക്കും…. അയ്യടാ…നീ ഒന്നും കൂടി എണ്ണിയാൽ മതി…. ഇല്ലെങ്കിൽ ഈ കളിക്ക് ഞാൻ ഇല്ല…. അതും പറഞ്ഞ് അവൾ തിരിഞ്ഞു നിന്നും…. ബാ ചേച്ചി കളിക്കാം…. എല്ലാം കുരുട്ടപ്പിള്ളേര് വിളിച്ചിട്ടും അവൾ സമ്മതിച്ചില്ല അവസാനം വേറെ കൊച്ച് എല്ലാമെന്ന് പറഞ്ഞതും അവൾ പാത്തിരിക്കാനായി ഓടി… സ്ഥലം കിട്ടാതെ അവസാനം അടഞ്ഞു കിടക്കുന്ന പത്തായ പുരയിൽ കേറി.. വെളിച്ചമില്ലാത്ത സ്ഥലം മാറാലയും പൊടിയും കൊണ്ട് അവൾക്ക് വല്ലാതെ ശ്വാസം മുട്ടി… വേഗം അവിടെ നിന്നും പോകാൻ പോയതും വാതിൽ തുറക്കാൻ പറ്റിയില്ല… പേടിയോടെ വലിച്ച് നോക്കിയിട്ടും തുറക്കാനെ പറ്റിയില്ല….. വിളിച്ചിട്ട് ആരും കേട്ടതുമില്ല… പേടിയോടെ അവൾ വിയർത്തു…തൊണ്ട വരളുന്ന പോലെ തോന്നി…. ശ്വാസം കിട്ടാതെ ചത്തു പോകുവോ സ്മൃതി…… ഏയ് ചാകില്ല… ഇനി ചത്താലും പിള്ളേർ വല്ലവും പുറത്ത് നിന്ന് പൂട്ടിയതാണെന്ന് പറയാം .. ഇതോടെ ശല്യം തീരുവല്ലോ വാ….. അതും പറഞ്ഞ് സ്മൃതിയും പ്രീതിയും അവിടെ നിന്നും പോകുബോൾ മീനു ബോധം ഇല്ലാതെ നിലത്ത് കിടക്കുകയായിരുന്നു…..
അച്ഛമ്മ എന്നാ അവിടേക്ക് വരുവാ….. ലെച്ചു കവിളിൽ തലോടി പറഞ്ഞതും അവർ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.,. ഇനി കിരണിന്റെ കല്യാണത്തിന് വരാലോ…… അല്ലെ മോളെ… പാറു വിനെ നോക്കി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു….. ഇതെന്താണോ എന്നോട് ചോദിക്കുന്നത്…. ഇനി വല്ല സംശയവും ഏയ്യ്,.. അവൾ മനസ്സിൽ പറഞ്ഞു…… അയ്യോ മീനു എവിടെ കാണുന്നില്ലല്ലോ അച്ഛമ്മ പറഞ്ഞപ്പോൾ ആണ് ലെച്ചുവും പാറുവും അവളുടെ കാര്യം ഓർത്തത്….. പിള്ളേരുടെ കൂടെ കളിക്കാൻ പോകുവാണെന്നുപറഞ്ഞ് പോയതാ…… സന്ധ്യയായല്ലോ…….. നിങ്ങൾ ഒന്ന് പോയ് നോക്ക് മക്കളെ…. ഒരു പൊട്ടി പെണ്ണാ… എന്തെങ്കിലും കുരുത്തക്കേട് ചെയ്യും…ചെല്ല്…. അച്ഛമ്മ പറഞ്ഞതും അവർ രണ്ട് പേരും മീനു വിനെ തിരക്കി നടന്നു…..
അവിടെ യെല്ലാം നോക്കിയിട്ടും മീനു വിനെ കണ്ടില്ല….. സന്ധ്യ കഴിഞ്ഞ് ഇരുട്ട് പടർന്നിരിക്കുന്നു….. തറവാട്ടിൽ എല്ലാരും മീനു വിനെ നോക്കാൻ തുടങ്ങി….. എല്ലാരുടെയും മനസ്സിൽ പേടിയായി…… ന്റെ കുട്ടി എവിടെ പോയതാ എന്നോട് പറയാതെ എവിടെയും പോകില്ലല്ലോ….അച്ഛമ്മ സങ്കടത്തോടെ പറഞ്ഞു… ലെച്ചു വിനും പാറു വിനും സങ്കടം വന്നും…. ഇത്രയും ദിവസം കൂടെ നടന്നിട്ട് ഒരു നിമിഷം അവളെ പറ്റി ഓർത്തില്ല…. സ്മൃതിയും പ്രീതിയും ഒന്നുമറിയാത്ത മട്ടിൽ നിൽക്കുകയാണ് കാർത്തിയും കിരണും ഇവളെവിടെ പോയെന്ന ചിന്തയിൽ ആണ്…സച്ചു വിനെ കാണാനുമില്ല…,. അമ്മ വിഷമിക്കാതെ അവൾ ഇവിടെ തന്നെ കാണും വല്യച്ചനും അപ്പച്ചിയുമൊക്കെ സമാധാനിപ്പിച്ചു.. ഞാൻ ഇവിടെ ഒണ്ട് അച്ഛമ്മേ…… കേട്ട ഭാഗത്തേക്ക് നോക്കിയതും നേർത്ത ചിരിയോടെ അവരുടെ അടുത്തേക്ക് വരുന്ന മീനു വിനെ കണ്ട് എല്ലാവരിലും ആശ്വാസമുണ്ടായി….. സ്മൃതിയും പ്രീതിയും ആകെ പേടിച്ച് വിളറി നിൽക്കുകയാണ്….. അച്ഛമ്മ ഓടി വന്ന് അവളെ ഇറുക്കെ പുണർന്നും..
എവിടെ പോയതാ കുട്ടി…. എന്നോട് പറയാതെ എവിടെയും പോകാത്ത പെണ്ണാ…….. അച്ഛമ്മയുടെ പരിഭവം കേട്ട് അവൾ സ്മൃതിയേയും പ്രീതിയേയും നോക്കി…. ആ നോട്ടത്തിൽ അവർ ഇല്ലാണ്ടാകുന്ന പോലെ തോന്നി….. ഞാൻ അത്….. അവൾ എന്റെ കൂടെ ഉണ്ടായിരുന്നു അച്ഛമ്മേ… ഇവിടെ അടുത്തൊരു കാവുണ്ടെന്ന് സ്മൃതി പറഞ്ഞു….ഇവൾക്കറിയാമെന്ന് പറഞ്ഞ് ഞങൾ പോയതാ……. പറഞ്ഞിട്ട് പൊയ്ക്കൂടെ സച്ചു നിനക്ക് എല്ലാരും പേടിച്ചുവെന്ന് അറിയോ…. അച്ഛൻ പറഞ്ഞതും അവൻ തല കുഞ്ഞിച്ചു….. മീനു നിനക്കൊന്നും ഇല്ലല്ലോ ആകെ വിയർത്തല്ലോ…. മുഖമൊക്കെ വല്ലാതെ…… ലെച്ചു അവളുടെ കവിളിൽ തലോടി പറഞ്ഞതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി……
ശേ ഇത് എങനെ സംഭവിച്ചു…… എങനെ അവൾ…… സ്മൃതി ദേഷ്യം കൊണ്ട് വിറച്ചു….. അതല്ല നമ്മൾ ഇങ്ങനെ ഒക്കെ ചെയ്തിട്ടും അവളെന്താ കള്ളം പറഞ്ഞതെന്നാ.പിന്നെ സച്ചു….. അത് പറഞ്ഞ് തിരിഞ്ഞതും റൂമിന്റെ മുന്നിൽ നിൽക്കുന്ന സച്ചു വിനെ കണ്ട് പ്രീതി തറഞ്ഞു നിന്നും…. അവളുടെ നോട്ടം കണ്ട് സ്മൃതി അങ്ങോട്ട് നോക്കിയതും അവളും ഒന്ന് ഞെട്ടി… സച്ചു ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവർ നിന്ന് വിയർക്കാൻ തുടങ്ങി…. അവസാനo അവരുടെ മുന്നിൽ നിന്ന സച്ചു സ്മൃതിയുടെ കവിളിൽ ആഞ്ഞടിച്ചു….. അടിയുടെ ശക്തിയിൽ ചുണ്ടുകൾ പൊട്ടി ചോര പൊടിഞ്ഞു.. അതേ ശക്തിയിൽ പ്രീതിയുടെ കവിളിലും ഒന്ന് കൊടുത്തു….. നിറഞ്ഞ കണ്ണുകളോടെ അവർ അവനെ നോക്കി…
ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന അവനെ കണ്ടതും അവർ പേടിച്ചു.., ” അവളെ പത്തായ പുരയിൽ അടച്ചിട്ട് കൊല്ലാൻ നോക്കിയല്ലേ…..ആ കുട്ടി നീയൊക്കെ അടച്ചിടുന്നത് കണ്ടില്ലായിരുന്നെങ്കിൽ എന്റെ മീനു ജീവനോടെ കാണില്ലായിരുന്നു…. ഇത്രയ്ക്ക് വൃത്തിക്കെട്ടവളുമാരാണോ നീയൊക്കെ…. ഒരു പാവം പെണ്ണിനോട് ഇങ്ങനെ ചെയ്യാൻ…… ” അവന്റെ വാക്കുകൾക്ക് മുന്നിൽ രണ്ടുപേരും തല കുഞ്ഞിച്ച് നിന്നും….. ഇവിടെ ഒന്നും അറിയിക്കാൻ എനിക്ക് തോന്നാഞ്ഞിട്ടല്ല… അവൾ വേണ്ടെന്ന് പറഞ്ഞോണ്ട് മാത്രമ.. ഞാൻ മിണ്ടാതെ നിൽക്കുന്നത്. ഒരു കാര്യം ഞാൻ പറയാം എന്റെ പെണ്ണിന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീണാൽ ഞാൻ ഒരു ഡോക്ടർ ആണെന്ന് കൂടി ഓർക്കാതെ അരിഞ്ഞു തള്ളും നിന്നെയൊക്കെ ഓർത്തോ….. അത്രയും പറഞ്ഞ് അവൻ അവിടെ നിന്നും ഇറങ്ങി…. സ്മൃതിയും പ്രീതിയും ദേഷ്യത്തോടെ അവൻ പോകുന്നതും നോക്കി നിന്നും….
അപ്പോൾ എല്ലാരും പോകുവാ അല്ലെ….. ഉമ്മറത്ത് നിന്ന് അവരെ യാത്രയാക്കവേ എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു….. ഇനിയും വരാലോ അമ്മേ…… ആരോഗ്യം ഒക്കെ നോക്കണം…. അങ്ങോട്ട് എല്ലാരും വന്നോണം….. അച്ഛൻ സമാധാനിപ്പിച്ചു…… ബാഗുകൾ എല്ലാം വണ്ടിയിൽ ആക്കി.. പാറുവും ലെച്ചു വും എല്ലാരോടും യാത്രപറഞ്ഞ് അവസാനം മീനു വിന്റെ അടുത്തെത്തി ഇപ്പോൾ കരയും എന്ന് പറഞ്ഞ് നിൽക്കുന്ന അവളെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു….. കരയല്ലേ മോളെ……. കുറച്ചു നാള് കഴിഞ്ഞാൽ എന്റെ ഏട്ടത്തിയായി വരേണ്ടതല്ലേ….. അവളുടെ കണ്ണീർ തുടച്ച് കൊണ്ട് പാറു പറഞ്ഞതും മീനു ചിരിച്ചുകൊണ്ട് സച്ചു വിനെ നോക്കി….. അവൻ ഒരു ചിരി നൽകി പോയ് വരാമെന്ന് കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു… വല്യച്ഛനോടും അപ്പച്ചിയോടും ഒക്കെ യാത്രപറഞ്ഞ് കിരണും കാർത്തിയും എല്ലാരും വണ്ടിയിൽ കേറി… മുന്നോട്ട് പോയ്….. അത് കണ്ടുകൊണ്ട് എല്ലാരും സങ്കടത്തോടെ നിന്നും. മീനു കരച്ചിലോടെ അച്ഛമ്മയെ കെട്ടിപ്പിടിച്ചു…. തുടരും…

by