The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
കൈയിട്ട് അടിക്കുന്ന മീനു വിനെ കണ്ടതും വേറെയൊന്നും ആലോചിക്കാതെ അവൻ എടുത്ത് ചാടി….
അവളെ പിടിച്ച് കരയിൽ കയറ്റി കിടത്തുമ്പോൾ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു….
ഒരിക്കൽ പോലും മീനു ഇങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയില്ല…
മീനു…. മീനു….. കണ്ണ് തുറക്ക് മോളെ..
അവളുടെ കവിളിൽ തട്ടി ഉണർത്താൻ നോക്കിയിട്ടും നിരാശയായിരുന്നു ഫലം…….
പെട്ടെന്ന് തന്നെ അവളുടെ നനഞു കുതിർന്ന സാരിക്ക് മുകളിൽ കൈ അമർത്തി അവളുടെ വയറ്റിൽ അമർത്തുബോൾ അറിയാതെ പോലും അവന്റെ ഉള്ളം പുകഞ്ഞു…..
അവസാനം ചുമച്ച് കൊണ്ട് അവൾ മെല്ലേ കണ്ണുകൾ തുറന്നതും മറ്റൊന്നും ആലോചിക്കാതെ അവൻ അവളെ ഇറുക്കെ പുണർന്നു…..
ഞാൻ… പേടിച്ച് പോയ്….. അറിയോ…. അവളെ കെട്ടിപ്പിടിച്ച് അവൻ പറയുന്നതോന്നും അവളുടെ ചെവിയിൽ കേട്ടില്ല…
,,***********
എല്ലാരും നിൽക്കുമ്പോൾ സച്ചു മീനു വിനെ എടുത്തുകൊണ്ട് വരുന്നതാണ് കണ്ടത്…
പേടിയോടെ എല്ലാരും ഓടി അടുത്ത് വരുബോൾ കുഞ്ഞിനെ പോലെ തളർന്ന് അവന്റെ നെഞ്ചിൽ കിടക്കുന്ന മീനു…
,**********
കണ്ണുകൾ തുറക്കുമ്പോൾ എല്ലാരും മുന്നിൽ ഉണ്ട്…. മീനു എല്ലാരേയും നോക്കി ചിരിച്ചു..
അച്ഛമ്മ കണ്ണും നറച്ച് നിൽക്കുന്നു…
നിക്ക് ഒന്നുവില്ല അച്ഛമ്മേ……..
അവൾ മെല്ലേ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു…..
യ്യോ എഴുന്നേൽക്കണ്ടാ…. കിടന്നോ….
എന്താ പറ്റിയെ മോളെ…… ( ലെച്ചു )
അവൾ സച്ചു വിനെ നോക്കി… മുഖം താഴ്ത്തിയാണ് നിൽക്കുന്നത്…..
ഒന്നുവില്ലന്നെ….കാല് വഴുതി വീണതാ………. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….
ശ്രദ്ധിച്ച് നടക്കണ്ടേ…. മോളെ……..
(പ്രേം )
മീനു ആരുടെയും മോളല്ല… മീനു വിന് പതിനെട്ട് വയസ്സ് കഴിഞ്ഞു…. ഹും…..
മുഖം കോട്ടി അവൾ പറഞ്ഞതും എല്ലാരും ചിരിച്ചു….
അച്ഛമ്മേ… അച്ഛാ വന്നില്ലേ…… ( മീനു )
നാളെ വരും മോളെ…. നീ കിടക്ക്…. കേട്ടോ….. അവളുടെ കവിളിൽ തലോടി അച്ഛമ്മ പറഞ്ഞതും അവൾ ചിരിച്ചു….
*************
എല്ലാരും അവിടെ നിന്നും പോയെന്ന് ഉറപ്പായതും സച്ചു അവളുടെ റൂമിൽ എത്തി……
സച്ചു വിനെ കണ്ടതും മീനു എഴുന്നേൽക്കാൻ പോയ്.. എന്നാൽ അവളെ അതിന് സമ്മതിക്കാതെ അതേ പടി പിടിച്ച് കിടത്തി…
അവൾ കൗതകത്തോടെ അവനെ നോക്കി….
പക്ഷെ അവന്റെ കണ്ണുകളിൽ തന്നെ ഇമ ചിമ്മാതെ നോക്കുന്ന മീനുവിൽ ആയിരുന്നു…..
ഹും.. എന്താ…….
ഒന്നുമില്ലെന്ന് അവൾ തുമ്മൽ കൂച്ചി…..
ഇപ്പോൾ എങനെയുണ്ട് മീനു നിനക്ക്… അവൻ ആവലാതി യോടെ അവളോട് ചോദിച്ചു….
നിക്ക് ഒന്നുവില്ലല്ലോ……
ഞാൻ പറഞ്ഞ ഉടനെ നീ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല മീനു..ആരെങ്കിലും കുളത്തിൽ
ചാടാൻ പറഞ്ഞാൽ നീ അങ്ങോട്ട് എടുത്ത് ചാടുവോ…??
ആര് പറഞ്ഞാലും ചാടില്ല… ന്റെ സച്ചു വേട്ടൻ പറഞ്ഞാൽ ഈ മീനു ചാടും….
അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി…
തുളസി കതിരിന്റെ സുഗന്ധം ഉള്ളവൾ..
മുഖത്ത് അത്രയും വാത്സല്യo ഉള്ളവൾ
എന്നെ അത്രയും ഇഷ്ടം ആണോ നിനക്ക്…?? അതിനും മാത്രം എനിക്കെന്താ ഉള്ളത്…….അവൻ കൗതകത്തോടെ അത്രയും ആകാംഷയോടെ അവളോട് ചോദിച്ചു…
നിക്ക് അറിയില്ല… ഒരുപാട് ഇഷ്ട്ടവാ..അന്ന് ബീച്ചിൽ വെച്ച് ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ… ഈ മീനു വിനോട് ആദ്യായിട്ട ഒരാള് ഇഷ്ട്ടം ആണെന്ന് പറയുന്നത്…. പക്ഷെ അതുകൊണ്ടല്ലട്ടോ… അറിയില്ല….. ചുണ്ട് പിളർത്തി അവൾ പറയുന്നത് കേട്ട് അവന് ചിരി വന്നു…
ഹയ്യ് സച്ചു വേട്ടൻ എന്ത് സുന്ദരനാ ചിരിക്കുമ്പോൾ…..
ഞാൻ നിന്നെ രക്ഷിച്ചില്ലയിരുന്നെങ്കിൽ ചത്തു പോകില്ലായിരുന്നോ മീനു നീ….
ഏയ് മീനു വിന് നീന്താൻ അറിയാലോ…..
എന്താ……
ആണെന്നേ… മീനു വിന് നീന്താൻ അറിയാം… സച്ചു വേട്ടന് എന്നോട് സ്നേഹം ഉണ്ടോന്ന് നോക്കിയതല്ലേ….
ഓഹോ… എന്നിട്ട്…..
ഉം…. ഇച്ചിരി ഉണ്ട്……
അത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചു…
അവളും…..
അവളോട് പറഞ്ഞ് റൂമിന് വെളിയിൽ പോകാൻ നേരം തിരിഞ്ഞൊന്ന് നോക്കിയതും തന്നെ അത്രയും പ്രണയത്തോടെ നോക്കുന്ന മീനു….
ഇന്നേവരെ പല പെണ്ണുങ്ങളുടെ പിറകെ നടന്നിട്ടുണ്ട്…
പഞ്ചാര അടിച്ചിട്ടുണ്ട്….
പക്ഷെ ഇവൾ 💕
ഓരോന്ന് ആലോചിച്ച് വെളിയിൽ ഇറങ്ങിയതും ദേഷ്യത്തോടെ നിൽക്കുന്ന കാർത്തി…
എല്ലാം കേട്ട് കാണും….
അവന്റെ മുഖഭാവം കണ്ടാൽ അറിയാം..
കാർത്തി…….
ട്ടോ..💥💥💥💥💥പൊട്ടി പൊട്ടി……
സച്ചു കവിളിൽ കൈ വെച്ച് അവനെ നോക്കി….
എന്തിനാണെന്ന് മനസ്സിലായല്ലോ
..
ആയെന്ന് തലയാട്ടി…..
ഗുഡ് ബോയ്…. എന്നാൽ പോയാട്ടെ……
ഒന്ന് തലയാട്ടി സച്ചു നടന്ന് പോകുന്നത് കലിപ്പിൽ നോക്കി കാർത്തി നിന്നും…
*******
അന്നത്തെ ദിവസം ലെച്ചു വും പാറുവും മീനുവിന്റെ അടുത്ത് നിന്ന് മറിയതെ യില്ല
പിറ്റേന്ന് മുതിർന്നവർ എല്ലാം അമ്പലത്തിൽ പോയ്.. കൊച്ചു പിള്ളേർ എന്ന് വെച്ചാൽ പുതിയ തലമുറ ക്കാര് രാത്രി നാടകം കാണാൻ പോകാൻ വേണ്ടി പ്ലാൻ ചെയ്തു….
ഉച്ചയ്ക്ക് സദ്യ കഴിച്ച് എല്ലാരും ഉമ്മറത്തിരുന്നു..
അച്ഛമ്മ പറയുന്ന ഓരോ കാര്യങ്ങളും കൗതകത്തോടെ കേട്ടിരുന്നു….
പ്രേമിനോട് സൊറ പറയുന്ന പാറു വിലോട്ട് കിരണിന്റെ കണ്ണുകൾ ഇടയ്ക്ക് പോകുമ്പോൾ….
അത് വരെ താൻ ശ്രദ്ധിക്കാതെ പോയ മീനു വിന്റെ മുഖത്തേക്ക് സച്ചു ഇടo കണ്ണിട്ട് അവൻ നോക്കിക്കൊണ്ടേയിരുന്നു…
അടുത്തിരുന്ന് സ്മൃതി എന്തൊക്കെയോ പറയുന്നുണ്ട്…. പക്ഷെ അവന്റെ കാതിൽ അതൊന്നും വന്നില്ല….
She is so cute………. അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..
കാർത്തിയുടെ കൈ കൾ ലെച്ചു വിന്റെ വയറ്റിൽ ഇഴഞ്ഞു നടക്കുകയാണ്…
അവൾക്കാണെങ്കിൽ ഇക്കിളി വന്നിട്ട് പാടില്ല…
കാർത്തി ആണെങ്കിൽ ഒന്നും അറിയാത്ത മട്ടിൽ അങ്ങനെ ഇരിക്കുന്നു….
അവസരം മുതലാക്കാൻ ഈ മനുഷ്യനേ കഴിഞ്ഞേയുള്ളൂ………..
കേട്ടോ മക്കളെ നിങ്ങളുടെ അച്ഛന് ഈ എന്റെ കൈയിൽ നിന്നും എത്ര അടി കിട്ടിയിട്ടുണ്ടെന്നോ…. അച്ഛനേ നോക്കി അച്ഛമ്മ പറഞ്ഞതും എല്ലാരും ചിരിച്ചു…
ഇപ്പോഴും അമ്മയുടെ കൈ യിൽ നിന്നും നന്നായിട്ട് കിട്ടുന്നുണ്ട്… അല്ലെ അച്ഛാ….
(കിരൺ)
എന്തോന്നടെയ്…. എക്സ്പ്രഷൻ അച്ഛൻ…..
എല്ലാരും കിരൺ പറയുന്നത് കേട്ട് ചിരിച്ചു……
ഇവൻ ഭയങ്കര കുസൃതി ആയിരുനെന്നേ…. കുഞ്ഞിലേ ആരെങ്കിലും കുളിപ്പുരയിൽ കുളിക്കാൻ കേറുമ്പോൾ അപ്പോൾ എത്തി നോക്കും… കള്ള ചെറുക്കൻ…………
( അച്ഛമ്മ )
ഇപ്പോഴും അതിനും ഒരു കുറവില്ല……. അല്ലെ അച്ഛാ……. ( കിരൺ ))
വീണ്ടും എല്ലാരും കിടന്ന് ചിരിക്കാൻ തുടങ്ങി…….
എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ…. ഞാൻ നീ വാടകയ്ക്ക് എടുത്ത തന്തയാണോ ഇങ്ങനെയിട്ട് കൊട്ടാൻ…. അച്ഛൻ അവന്റെ ചെവിയിൽ പറഞ്ഞു…..
ച്ചേ… ച്ചേ…. വാടകയ്ക്ക് ആണെങ്കിൽ ഞാൻ നിങ്ങളെ എടുക്കുവോ old കിളവാ… നല്ല താങ്കക്കുടം പോലത്തെ ഒരച്ചനേ ഞാൻ മേടിച്ചേനെ……..
പുല്ല് വാഴ…… ( അച്ഛൻ )
ഈൗ……
******†**-*************
രാത്രി പിള്ളേർ എല്ലാരും കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി…
വല്യ തിരക്കില്ലെങ്കിലും അത്യാവശ്യം നല്ല ആൾക്കാർ ഉണ്ടായിരുന്നു…..
സ്മൃതിയും പ്രീതിയും വന്നില്ല…
ബാക്കി എല്ലാം അവിടെ നിന്നും….
പാറുവും ലെച്ചുവും കാർത്തിയും പ്രേമും.. അവിടെ കടകളിൽ കേറി നടന്നു….
നാടകം തുടങ്ങൻ ഇനിയും സമയമുണ്ട്…..
മീനു സച്ചു വിന്റെ അടുത്ത് നിന്ന് അവനെ തോണ്ടി വിളിച്ചു….
ഹും എന്താ……
സച്ചു വേട്ടന് സ്മൃതി ചേച്ചിയെ ഇഷ്ട്ടം ആണോ……???
അതെന്താ ഇപ്പോൾ ചോദിക്കാൻ….
അവൻ പുരികം ഉയർത്തി ചോദിച്ചു…
മുച്ച്…. ഒന്നുവില്ല… എപ്പോഴും അവൾ കൂടെ കാണില്ലേ അതാ……..
ഇഷ്ട്ടം ആണെങ്കിൽ നീ എന്തോ ചെയ്യും ഹും???
അത് കേട്ടപ്പോൾ പെണ്ണിന്റ മുഖം വാടി…..
അവൾ ഒന്നും മിണ്ടാതെ മറ്റവരുടെ അടുത്തേക്ക് പോയ്….
സച്ചു ഒന്നും മനസ്സിലാകാതെ നിന്നും…
പിന്നെ ചിരിച്ചു കൊണ്ട് അവൾ പോകുന്നതും നോക്കി നിന്നും…
കുശുമ്പി പെണ്ണ്……
***************
നാടകം ആരംഭിക്കാൻ സമയമായി…..
പാറുവും പ്രേമും ഒഴികെ ബാക്കി എല്ലാരും അവിടെ വന്നിരുന്നു…
കിരൺ അവിടെ നോക്കിയിട്ട് അവളെ കണ്ടില്ല….
എവിടെ പോയ്…..
ചോദിക്കാൻ എന്തോ മടി…..
അവൻ അവിടെ എല്ലായിടത്തും നോക്കാൻ തുടങ്ങി….
കണ്ണുകൾ പാറു വിന് വേണ്ടി അലയുകയായിരുന്നു…..
ആൾക്കൂട്ടത്തിൽ തിരഞ്ഞു.. കണ്ടില്ല….
കിരണിന് ആകെ ദേഷ്യം വന്നു…
ലെച്ചു വിന്റെ കൂടെ നിന്നുടെ ഇവൾക്ക്…
കൈയിൽ കരുതിയ കരി വള പോക്കറ്റിൽ ഇട്ട് അവൻ കലിപ്പിൽ പറഞ്ഞു…..
വീണ്ടും അവിടേയും ഇവിടെയും നോക്കി തിരിഞ്ഞതും പ്രേമിന്റെ കൂടെ നിൽക്കുന്നു പാറു….
ആ കാഴ്ച കണ്ട് അവന്റെ സകല നിയന്ദ്ര ണം പോയ്…..
കണ്ണിൽ പൊടി വീണപ്പോൾ പ്രേമിന്റെ കണ്ണിൽ ഊതി കൊടുക്കുകയായിരുന്നു പാറു…
പക്ഷെ അകലെ നിന്ന് കാണുന്നവർക്ക് ഉമ്മ വെയ്ക്കുന്നതായിട്ടേ തോന്നു….
അവന്റെ ഞരബുകൾ വലിഞ്ഞു മുറുകി…
ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു….
മതി പാറു… പോയ് കാണും.. നീ ഇങ്ങനെ ഊതി ഊതി എന്റെ കൃഷ്ണ മണിയൊക്കെ തെറിച്ച് പോകും….. പ്രേം അവളുടെ കൈ മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു….
അങ്ങോട്ട് മാറ് ചെറുക്കാ… നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന ഉറപ്പിലാ അവൾ നിന്നേ എന്റെ കൂടെ പറഞ്ഞായിച്ചത്…..
മിണ്ടാതെ ഇരുന്നോണം… അത് പറഞ്ഞ് തീർന്നതുമല്ല കിരൺ കൈയിൽ പിടിച്ച് വലിച്ച് ഒറ്റ അടി ആയിരുന്നു….
എന്താ കാര്യം എന്നൊന്നുംമനസ്സിലാക്കാൻ പറ്റുന്നതിന് മുന്നേ കിരൺ അവളുടെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു…
കിരൺ………. പുറകിൽ നിന്നും പ്രേം വിളിക്കുനെങ്കിലും അവൻ അത് കേൾക്കാതെ അവളെയും കൊണ്ട് പോയ്…
അവന്റെ പിടിത്തം അവളുടെ കൈയിൽ മുറുകിക്കൊണ്ടിരുന്നു..
ആകെ നന്നായി വേദനിക്കുന്നു….
ഭ്രാന്തൻ …..
ഇയാൾക്കിട്ട് കൊട്ടാൻ മാത്രം ഞാൻ എന്താ കളിപ്പാട്ടവോ…. ദേഷ്യത്തോടെ അവൾ മനസ്സിൽ പറഞ്ഞു….
അവസാനം ആളുകൾ ഒഴിഞ്ഞ ഭാഗത്ത് ഭിത്തിയോടെ അവളെ അമർന്നു നിൽക്കുന്ന അവനെ കാണുമ്പോൾ പാറു വിൽ പേടി ഉണ്ടായി തുടങ്ങിയിരിക്കുന്നു….
എന്നെ വിട്…. നിക്ക് വേദനിക്കുന്നു…. വിട് കിരണേട്ടാ…. അവനെ മാറ്റാൻ നോക്കിക്കൊണ്ട് അവൾ പറയുന്നതൊന്നും അവന്റെ കാതിൽ വീണില്ല……
വിട്…അവളുടെ കണ്ണുകൾ നിറഞ്ഞു…..
എന്താടി ഇത്….. അത്രയും ആൾക്കാരുടെ മുന്നിൽ അതും പൊതു സ്ഥലത്ത് രണ്ടും കൂടി ഉമ്മിക്കുന്നു…. എന്താടി ഇത്.. ഏഹ്… അവളുടെ തോളിൽ കുലുക്കി അവൻ ചോദിച്ചതും ആദ്യ ഒന്ന് ഞെട്ടി പിന്നെ അവൾക്ക് നേരത്തെ പ്രേമിന്റെ കണ്ണിൽ ഊതി കൊടുത്തത് അവൾക്ക് ഓർമ്മ വന്നത്……
ഓഹോ… അതാണല്ലേ…. ( മനസ്സിൽ )
അതിന് തനിക്കെന്തോ വേണമെടോ….. ഞാൻ ആരെ ഉമ്മിക്കും.. ആരെ കെട്ടിപ്പിടിക്കും ഒക്കെ ഞാനാ തീരുമാനിക്കുന്നെ…. അത് ചോദിക്കാൻ താൻ ആരാ.. ഏഹ്…….
ഞാൻ ആരാണെന്ന് അറിയില്ലേടി നിനക്ക്… നിന്നേ പഠിക്കുന്ന ആളല്ലേ ഞാൻ…. ഏഹ്…
സാറും കുട്ടിയും അവിടെ കോളേജിൽ എന്റെ പേർസണൽ കാര്യം തീരുമാനിക്കാൻ തനിക്കാരാ അവകാശം തന്നത്…..
എന്തിന്റെ പേരിലാ താൻ എന്നെ അടിച്ചത്…. ഏഹ്.. അവളും വിട്ട് കൊടുത്തില്ല….
ഞാൻ ആരെന്ന് അറിയില്ലേ… എങ്കിൽ പിന്നെ എന്തിനാടി ചൂലെ എന്റെ പുറകെ മണപ്പിച്ച് കുറച്ച് നാൾ നടന്നത്… എപ്പോഴാടി എന്നെ നിനക്ക് വേണ്ടാതായത്… ഏഹ്…. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു….
തനിക്കെപ്പോഴാണോ എന്നെ വേണ്ടതായത് അപ്പോൾ മുതൽ… താൻ തന്റെ പെണ്ണിലെ ശില്പ അവളുടെ കാര്യം നോക്കിയാൽ മതി….
എന്നെ നേരെയാക്കാൻ വരണ്ട……
നിർത്തടി…. കുറേ നാളായി ഞാൻ ക്ഷമിക്കുന്നു… എവിടം വരെ പോകുമെന്ന് നോക്കുവായിരുന്നു….
ഒരു പ്രേം……
ആരാടി അവൻ നിന്റ…..
അവന്റെ തോളിൽ പിടിച്ച് ഒട്ടി m നടക്കാൻ അവൻ ആരാടി നിന്റെ….
അവളിൽ പിടിത്തമിട്ട് അത്രയും ദേഷ്യത്തിൽ അവൻ ചോദിക്കുബോൾ അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…..
ഇതൊക്കെ ചോദിക്കാൻ താനാരാ…..
തനിക്ക് എന്തോ വേണം…….
പറ.. തനിക്കിത്ര കൊള്ളാൻ എന്താ… ഏഹ്……
കേൾക്കേണ്ടതാമസം അവളെ വീണ്ടും തന്നോട് അമർത്തി അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി….
പാറു വിന്റെ കണ്ണുകൾ മിഴിഞ്ഞു…
കാലുകൾ ഉയർന്നു….
മാറാൻ പറ്റാതെ അത്രയും ആഴത്തിൽ അവളുടെ ചുണ്ടുകളിൽ അവൻ ആഴ്ന്നു……
ഒന്നിനും പറ്റാതെ അവന്റെ ചുണ്ടുകൾക്കിടയിൽ അവളുടെ ചുണ്ടുകൾ അമർന്നു….
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ ചുണ്ടുകൾ അവൻ മെല്ലേ സ്വാതന്ത്ര്യമാക്കി…..
അപ്പോഴും ഒന്നും മനസ്സിലാകാതെ കിതയ്ക്കുകയായിരുന്നു പാറു…
Because I love you idiot………..
മറ്റെന്തെക്കാൾ ഏറെ ഞാൻ നിന്നെ ഇപ്പോൾ ഭ്രാന്തമായി പ്രണയിക്കുന്നു…..
കിതപ്പിൽ അത്രയും ശക്തിയോടെ ഉള്ളിൽ തട്ടി തന്നെ ചേർത്ത് നിർത്തി കിരൺ പറയുന്നത് കേട്ട് ശ്വാസം ഒരു നിമിഷം നിലച്ച് പോകുന്ന പോലെ പാറു വിന് തോന്നി…….
തുടരും……..