രചന – ചിലങ്ക
കുറച്ച് ദിവസങ്ങൾ കഴിഞ്ഞു….. ടു… ടു… ടു…..അന്നത്തെ സംഭവം നടന്നതിന്റ പിറ്റേ ദിവസം സച്ചു വിന്റെ അച്ഛനും അമ്മയും വിദേശത്തേക്ക് പറന്നു…..സത്യം പറഞ്ഞാൽ സച്ചു വുംപാറു വും ഒഴികെ ബാക്കി എല്ലാരും ഞെട്ടി……ഇങ്ങനത്തേ അച്ഛനും അമ്മയും ഉണ്ടോ ഭഗവാനേ……മക്കൾക്ക് വിഷമം ഒന്നും തോന്നിയില്ല….ഇത്രയും നാൾ അടക്കി പിടിച്ച ദേഷ്യം അവരുടെ മുന്നിൽ വെച്ച് പറഞ്ഞു…..ഇനി അവർ പോയാൽ എന്ത്??നിന്നാലെന്ത്…??അത്രമാത്രം വെറുത്തു പോയ്……അങ്ങനെ സച്ചു അച്ഛന്റെ സ്ഥാനവും അമ്മയുടെ സ്ഥാനവും ഒരു ചേട്ടന്റ സ്ഥാനവും ചേർത്ത് പുന്നാര പെങ്ങളുടെ കല്യാണം ഉടനെ തന്നെ നടത്താൻ പോകുന്നു…കിരണിന്റെ വീട്ടുകാരും സച്ചു വും കൂടി ചേർന്ന് ഈ മാസം അവസാനം നല്ലൊരു മുഹൂർത്തത്തിൽ കിരണിന്റെ യും പാറു വിന്റെ യും കല്യാണം ഗംഭീരമായി നടത്താൻ പോകുന്നു……..
എന്താകുമോ എന്തോ…..
********†*********
ഇന്ന് ശില്പയ്ക്കും പ്രേമിനും കാർത്തിയുടെ വീട്ടിൽ വിരുന്താണ്…..
അതുകൊണ്ട് എല്ലാരും അവിടെ ഹാജർ ആണ്…..എന്തൊരു ആഘോഷം എന്തൊരു ആഹ്ലാദo.,സ്വന്തം മോനുമായി കല്യാണം ഉറപ്പിച്ച് ഒളിച്ചോടി പോയ പെണ്ണിനും ചെറുക്കനും വിരുന്ത് കൊടുക്കുന്ന ഇജ്തി ഫാമിലി…. വേറെ എവിടെയെങ്കിലും കാണുവോ പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ആണ്….ഭാനുവമ്മ ലെച്ചു… പാറു… … ശില്പ………ശില്പയ്ക്ക് കിരണിന്റെ അമ്മയേ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ട്…അത് അവളുടെ മുഖത്തുനിന്ന് എല്ലാർക്കും മനസ്സിലാക്കി…….അമ്മ അവളോട് സ്നേഹത്തോടെ സംസാരിച്ചതും അവൾക്ക് ആശ്വാസമായി
***************
പ്രേമേ വീശുന്നോ………….. കാർത്തി കണ്ണിറുക്കി കാണിച്ച് കൊണ്ട് ചോദിച്ചു….
ഓഹ് വേണ്ട കാർത്തി ഫാൻ ഉണ്ടല്ലോ..പ്രേം സ്നേഹ പുർവ്വം അത് നിരസിച്ചു…..
സച്ചു വും കിരണും അച്ഛനും ആ ശിശു വിനെ നോക്കി വാ പുളച്ച് ഇരുന്നു……ട കോപ്പേ അടിക്കുന്നോന്ന്……. ( സച്ചു ) അടിക്കാനോ…. ഇല്ലളിയ ശില്പയ്ക്ക് വഴക്കിനു പോയാൽ വീട്ടിൽ കേറ്റില്ല അളിയാ.. അവൾ ഒരുപാട് മാറി പോയ്‌ആഹാ കൊള്ളാലോ ഈ കളി…
ഇവനോട് ചോദിച്ചതെന്ത് ഇവൻ പറയുന്നതെന്ത് ?? എന്തായാലും ബാക്കി കൂടി പറയാൻ പറ മോനെ….
അച്ഛൻ സച്ചു വിന്റെ ചെവിയിൽ പറഞ്ഞതും അവൻ അച്ഛനെ അടിമുടി നോക്കി…..ഈ…….കൊള്ളാലോ കിളവാ……. എന്ന എക്സ്പ്രഷൻ ഇട്ട് സച്ചു……അതെന്താടാ പ്രേമേ നീ അങ്ങനെ പറഞ്ഞത് ശില്പ പാവം അല്ലെ…. അല്ലേടാ കിരണേ………പോടാ പന്നി…….
കിരൺ കലിപ്പിൽ പറഞ്ഞു
പാവം ഒക്കെ തന്നെയാ.. പക്ഷെ അളിയാ പണ്ടത്തെ പോലെ ഒരു ഇതില്ലെന്നേ…..അതെന്താടാ ആ ഒരു ഇത്…?(കാർത്തി )പണ്ടൊക്കെ എങനെയായിരുന്നു….
ഫ്രണ്ട്‌സ്.. പാർട്ടി… കള്ള്…. ഫിറ്റ്… വീട്… ഇപ്പോൾ രാത്രി 9 മണിക്ക് മുന്നേ ഞാൻ വീട്ടിൽ കേറിയില്ലെങ്കിൽ അവൾ ഉടനെ fb ലൈവ് എടുക്കും അളിയാ……Fb ലൈവോ……. ( ബാക്കി )അതേ…… ലൈവ് ആയിട്ട് അവൾ എന്നെ നാറ്റിക്കും…..അതുകൊണ്ട് ഇപ്പോൾ നേരത്തെ വീട്ടിൽ എത്തണം…. അങ്ങനെ അങ്ങനെ…. ഉഫ് കിരൺ ദയനീയ മായി അച്ഛനെ നോക്കി….അച്ഛാ എനിക്ക് കെട്ടണ്ട….. എന്റെ സ്വാതന്ത്ര്യം…. എന്റെ വെള്ളമടി….. എന്റെ എല്ലാം തകർന്ന് പോകും..നമ്മൾക്ക് ഇത് മുടക്കിയാലോ……
ഫ നാറി എന്റെ അനിയത്തിയേ കൈ യൊഴിഞ്ഞാൽ തുണി ഇല്ലാത്ത ഫോട്ടോ യിൽ നിന്റെ തല വെട്ടിഒട്ടിച്ച് നാറ്റിക്കും പന്നി ഞാൻ…….. (സച്ചു )ഇതൊക്കെ എന്റെ ലെച്ചു…ഹോ കല്യാണം കഴിഞ്ഞ് എത്ര നാളായി ഇന്ന് വരെ എനിക്ക് എന്റെതായ ഫ്രീഡo അവൾ തന്നിട്ടുണ്ട്………ട വയറ്റാട്ടി…. ഇന്നലെ നീ ഹോസ്പിറ്റലിൽ പോകുവാണെന്ന് പറഞ്ഞിട്ട് ബാറിൽ അല്ലെ പോയത്…….അവൻ പറഞ്ഞു തീർന്നില്ല അതിന് മുന്നേ ലെച്ചു അവരുടെ അടുത്തേക്ക് വന്ന് ഇടുപ്പിൽ കൈ വെച്ചു ചോദിച്ചതും കാർത്തി ഒന്ന് ഇടം കണ്ണിട്ട് ബാക്കി നാലിനെയും നോക്കി…
ഇപ്പോൾ ചിരിക്കുo എന്ന രീതിയിൽ ഇരിക്കുകയാണ് അവർ…..എന്റെ പൊന്ന് ലെച്ചു എന്നെ നാറ്റിക്കല്ലേ…. നിന്നോട് പറയാൻ ഞാൻ വിട്ട് പോയതാ….. ഒന്ന് ക്ഷമിക്ക്…..കാർത്തി മെല്ലേ പറഞ്ഞു……
ഇപ്പോൾ ഞാൻ ക്ഷമിക്കും…ഇനി ആവർത്തിച്ചാൽ… അത്രയും പറഞ്ഞിട്ട് അവൾ അവിടെ നിന്നും പോയ്…..ഈ… അത് ഞാൻ.. പിന്നെ…… ( കാർത്തി, )നീ ഒന്നും പണയണ്ടാ…. ഞങ്ങൾക്കൊക്കെ മനസ്സിയി സച്ചു വും പ്രേമും കിടന്ന് ചിരിക്കാൻ തുടങ്ങി…..കിരൺ ആണെങ്കിൽ ആകെ ഒരു ഇതിലാണ്….കുറച്ച് ദിവസം കഴിഞ്ഞാൽ താനും കെട്ടും..എന്റെ അവസ്ഥയും ഇതുപോലെ ആകുവോ തമ്പുരാനെ……എന്താ അച്ഛാ ഇങ്ങനെ ഇരിക്കുന്നേ… കിണിക്കുന്നില്ലേ….. കാർത്തി സച്ചു വും പ്രേമും ചിരിക്കുന്നത് കണ്ട് കലിപ്പിൽ അച്ഛനോട് ചോദിച്ചു……..ഞാൻ ചിരിക്കില്ല മുത്തേ… നമ്മൾ രണ്ടും തുല്യ ദുഖിതർ ആണ്….പണ്ട് ഒരു ദിവസം കള്ളും കുടിച്ച് വീട്ടിൽ വന്ന എന്നെ നിന്റെ അമ്മ അരിക്കലo വെച്ച് പുറം അടിച്ച് പൊട്ടിച്ചു…ഒരു നിമിഷം ഞാൻ അത് ഓർത്തുപോയ്അമ്മ ഇത്രയ്ക്ക് ദുഷ്ട്ട ആണോ അച്ഛാ…. പാവം എന്റെ അച്ഛനെ അടിക്കുകയെന്നൊക്കെ വെച്ചാൽ…അവളെ കുറ്റം പറയാൻ പറ്റില്ലടാ ഫിറ്റ് ആയപ്പോൾ അവളുടെ കവിളിൽ ഞാൻ ഉമ്മ കൊടുത്ത് എന്റെ ഏതോ പഴയ കാമുകിയുടെ പേര് വിളിച്ചു…..അതാണ്…..കണക്കായി പോയ്…….നിങ്ങൾക്ക് അതുതന്നെ വേണം……
*********************
ശ്ശെ ഒരു കാര്യവുമില്ലായിരുന്നു… ചുമ്മാ അടുക്കളയിൽ കേറി ആഹാരം ഉണ്ടാക്കാൻ പോയ് ധാ ഇപ്പോൾ ഉടുപ്പിൽ അഴുക്കുമായി..വല്യ കാര്യം ഉണ്ടായിരുന്നോ പാറു…ഹാ കുറച്ച് ദിവസം കഴിഞ്ഞ് ഇങ്ങോട്ട് കേറി വരേണ്ടതല്ലേ ഒരു തള്ള ഉണ്ടായിട്ട് ഒന്നും ഉണ്ടാക്കാൻ പഠിപ്പിച്ച് തന്നില്ല… കഷ്ട്ടം…..തുണി ഒന്ന് കുടഞ്ഞ് അവൾ ലെച്ചു വിന്റെ റൂമിൽ കേറാൻ പോയതും കിരൺ അവളെ പിടിച്ച് വലിച്ച് അവന്റെ റൂമിൽകേറ്റി കതകടച്ചു….അവൾ ആകെ ഞെട്ടി പോയ്….ദേഷ്യത്തോടെ അവനെ നോക്കി..ഇതെന്തോന്നാടോ കാണിക്കുന്നേ ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി പോയ്…. അവൾ കലിപ്പിൽ പറഞ്ഞതും കിരൺ അവളെ അടിമുടി ഒന്ന് നോക്കി…..സത്യം പറ നീ അങ്ങനെ ചെയ്യോ……അവൻ നേരത്തെ പ്രേം ശില്പ യേ പറ്റി പറഞ്ഞതോർത്ത് അവളോട് ചോദിച്ചു…..ഏഹ് എന്ത് ചെയ്യുമെന്ന്.ശില്പയേ പോലെ ആണോ നീ യെന്ന്….ഏയ്യ് ഇല്ല കിരണേട്ടാ നിങ്ങളെ ഇട്ടിട്ട് ഞാൻ എവിടെയുo പോകില്ല…..അതല്ല നീ എന്റെ സ്വാതന്ത്ര്യത്തിൽ കൈ ഇടുവോന്ന്….പിന്നല്ലാ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ നിങ്ങളെ വരച്ച വരയിൽ ഈ പാറു നിർത്തും….
എന്താ ഏഹ് അങ്ങനെയല്ല സ്നേഹം കൊണ്ടുള്ള വരയിൽ നിങ്ങളെ നിർത്തുമെന്ന്.. കേട്ടിട്ടില്ലേ പൂ മുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂ തിങ്കൾ ആകുന്നു ഭാര്യ..ഓഹോ എന്നാൽ എന്റെ മോൾ ഇങ്ങോട്ട് വന്നേ ചേട്ടൻ ഒന്ന് സ്നേഹിക്കട്ടെ……അതും പറഞ്ഞ് കിരൺ അവളെ തന്നോട് ചേർത്ത് നിർത്തി…അവൾ പ്രണയത്തോടെ അവനെ നോക്കി..കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു…കുറച്ച് ദിവസങ്ങൾ ഒരുപാട് വർഷങ്ങൾ പോലെ തോനുന്നു അല്ലെ കിരണേട്ടാ…..അവന്റെ നെഞ്ചിൽ ചാരി അവൾ പറഞ്ഞതും അവളുടെ നെറുകയിൽ അവൻ ചുണ്ടുകൾ അമർത്തി….. കണ്ണുകളടച്ച് അവൾ അത് സ്വികരിച്ചു….
ഷർട്ട് ഒരു ഭാഗത്തേക്ക് നീക്കി അവന്റെ വിരിഞ്ഞ നെഞ്ചിൽ അവൾ ചുണ്ടുകൾ ചേർത്തു….അവന്റെ 🌺ഹൃദയതാളം 🌺 ശ്രവിക്കവേ ആ നെഞ്ചിൽ അങ്ങനെ പറ്റി ചേരാൻ അവളുടെ മനം വെമ്പൽ കൊണ്ടു….അവളെ ഇടുപ്പിലൂടെ പിടിച്ച് നിർത്തി മുഖം കുഞ്ഞിച്ച് ആ ചുവന്ന അധഃരങ്ങൾ അവൻ നുണയുമ്പോൾ രണ്ടു പേരും വേറെയേതോ ലോകത്തായിരുന്നു…….
*******************
എടി ഭാനു ഒന്നും റെഡിയായില്ലേ മനുഷ്യന് വിശന്ന് ഗ്യാസ്സ് കേറി ഖർ……,..ഓഹ് ഇങ്ങനെ ഒരു തീറ്റി ഭ്രാന്തൻ…. ആ പിള്ളേരെ വിരുന്തിന് വിളിച്ചിട്ട് മനുഷ്യന്റെ വില കളയുവോ നിങ്ങൾ…. കറികൾ പാത്രത്തിലാക്കി അമ്മ ചോദിച്ചതും അച്ഛൻ കലിപ്പിൽ അമ്മയേ നോക്കി….ഹും എന്താ ഇങ്ങനെ നോക്കുന്നെ…..സ്വന്തം ഭർത്താവിന് ഇച്ചിരി ചോറ് തരാൻ നിനക്ക് വയ്യാ….ഹോ എനിക്ക് രണ്ട് മരുമക്കൾ ഉള്ളത് കാര്യമായി… ഞാൻ ചാവാൻ കിടന്നാൽ ഒരു തുള്ളി വെള്ളം നീ തരുവോടി ഭാനു……ഇല്ലെടോ നിങ്ങളുടെ ആ പഴയ കാമുകിയില്ലേ ശാരദ അവൾ തരും ഹോർലിക്സ്…..കള്ള കിളവൻ…. അതും പറഞ്ഞ് അമ്മ ലെച്ചു വിനെയും പാറു വിനെയും വിളിക്കാൻ പോയ്….ഇവൾ ഇതെന്തോന്ന്.. ഇച്ചിരി ചോറ് തരാൻ പറഞ്ഞതിൽ തുടങ്ങി അവസാനo എന്റെ പഴയ കാമുകിയിൽ വരെയായി….നീ ഇതൊക്കെ അറിയുന്നുണ്ടോ ശാരധേ അച്ഛൻ മുകളിൽ നോക്കി പറഞ്ഞു….
****************
എല്ലാരും കഴിക്കാനായി ടേബിളിന്റെ അടുത്ത് ഇരുന്നു……പാറുവും ലെച്ചു വും അമ്മയും എല്ലാവർക്കും വിളമ്പാൻ തുടങ്ങി….
ടേബിളിൽ നിരത്തി വെച്ചേക്കുന്ന വിഭവങ്ങളിൽ സച്ചു നോക്കി കൊതി വിട്ട് ഇരുന്നതും കാളിങ് ബെൽ ആരോ അടിച്ചതും ഒത്തായിരുന്നു……ആഹാ എന്താ ടൈമിഗ്… ഞാൻ പോയ് നോക്കാം നിങ്ങക്ക് കഴിക്ക് അതും പറഞ്ഞ് സച്ചു എഴുന്നേറ്റതും ബാക്കി എല്ലാരും അവൻ പോകുന്നതും നോക്കി ആക്കി ചിരിച്ചു…..കറക്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ഏതെങ്കിലും തെണ്ടികൾ വലിഞ്ഞു കേറി വന്നോളും എന്നും പറഞ്ഞ് ഡോർ തുറന്നതും മുന്നിൽ ഇളിച്ച് കൊണ്ട് നിൽക്കുന്ന ആളെ കണ്ട് അവൻ ഞെട്ടി…..മീനു നീ യോ..ഞാൻ വന്നു സച്ചു വേട്ടാ… ഞാൻ വന്നു…. എന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുന്ന പോലെ അവൾ അവനെ കെട്ടിപ്പിടിച്ചു……..തുടരും

by