രചന – ചിലങ്ക
കാറുകൾ തറവാടിന്റെ മുറ്റത്ത് നിന്നുo… രാവിലെ പുറപ്പെട്ട് ഉച്ച കഴിയകെ യാണ് എല്ലാരും എത്തിയത്…. വണ്ടിയിൽ നിന്നും ഓരോരുത്തരായി ഇറങ്ങി…. നല്ല വിജനബിച്ച തറവാട്…..നടു നിവർത്തി സച്ചു പറഞ്ഞതും അച്ഛൻ അവനെ ഒന്ന് നോക്കി… ഫ… ഇതാണ് മാളികയ്ക്കൽ തറവാട്…. നീ പറഞ്ഞ തറവാട് വേറെ യായിരിക്കും…. അച്ഛൻ കലിപ്പിൽ പറഞ്ഞതും അവൻ അടിമുടി അച്ഛനെ നോക്കി….. അവന്മാരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല…. ലെച്ചുവും പാറുവും തറവാടും എല്ലാം ചുറ്റും നോക്കി… പഴക്കം ചെന്ന വല്യ തറവാട്…… മുറ്റത്ത് ഒരു തുളസിത്തറ… വിശാല മായ ഉമ്മറം… ഭിത്തികൾ മനോഹരമായ വർണ്ണങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു….. തൂണുകളിൽ പടർന്നു കിടക്കുന്ന വള്ളി ചെടികളിലെ പൂക്കളുടെ ഗന്ധം എല്ലാരുടെയും നാസികയിൽ തുളച്ച് കേറി….
ചൂരൽ കസേരകൾ… അതിനു ഭംഗി കൂട്ടാൻ ആട്ടുഞ്ഞാൽ.. മുറ്റത്തേ മാവിൽ മാങ്ങ കുല പോലെ കിളിച്ച് നിൽക്കുന്നു… ചാമ്പയ്‌ക്ക … ചെമ്പോട്ടിക്ക… പേരയ്ക്ക. ഞാവൽ പഴം… എല്ലാം മുറ്റത്തെ പറമ്പിൽ കാണാൻ സാധിക്കും….. തറവാടിന്റെ വാതിൽ തന്നെ മനോഹരമായ കൊത്തു പണികൾ കൊണ്ട് തീർത്ത് മനോഹര മാക്കിയിരിക്കുന്നും…… പാറു വിന്റെ യും ലെച്ചു വിന്റെ യും മനം നിറഞ്ഞു… ഇതൊക്കെ അവർക്ക് പുതിയൊരു അനുഭവമായിരുന്നു…. ഇവിടെ തിന്നാനൊന്നും ഒരു മുട്ടും കാണില്ലാ അല്ലെ അളിയാ …. പ്രേo സച്ചു വിന്റെ തോളിൽ കൈ ഇട്ട് പറഞ്ഞതും അവനും ചുറ്റും നോക്കി ശരിവെച്ചു…… സത്യം……. പക്ഷെ മോനെ പ്രേം…. നിന്റെ ജോലി നീ ചെയ്തില്ലെങ്കിൽ നീ കഴിക്കുന്നതൊക്കെ ലവൾ ഊറ്റി യെടുക്കും……. അത് കേട്ടതും അവൻ ഒരു ചിരി വെച്ചു കൊടുത്തു….. നോക്ക് പ്രേo നല്ല ഭംഗി ഉണ്ടല്ലേ… പ്രേo ആണെന്ന് കരുതി പാറു കിരണിനെ തോണ്ടി പറഞ്ഞതും കിരണിന് പെരുത്ത് കേറി…. അടുത്തില്ലെങ്കിലും അവന്റെ ചിന്ത…
നേരത്തെ എന്റെ പിറകെ നടന്നവളാ ഇപ്പോൾ ഇവൻ…. പെണ്ണല്ലേ വർഗ്ഗം…. കിരൺ മനസ്സിൽ പറഞ്ഞ് അവളുടെ കൈ തട്ടി മാറ്റി… അപ്പോഴാണ് അത് കിരൺ ആണെന്ന് അവൾക്ക് മനസ്സിലായി… ഒരു ലോട് പുച്ഛം വിതറി കൊടുത്ത് അവൾ ലെച്ചു വിന്റെ അടുത്തേക്ക് പോയ് …. ഇഷ്ട്ടായോ ലെച്ചു… അവളുടെ കൈ കളിൽ തന്റെ കൈ കൾ കോർത്ത് കാർത്തി ചോദിച്ചതും അവൾ കണ്ണ് ചിമ്മി കാണിച്ചു….. ഇങ്ങനെ കണ്ണ് ചിമ്മി കാണിക്കല്ലേ ലെച്ചു… നീ എന്റെ അടുത്ത് നിൽക്കുമ്പോൾ തന്നെ ഒന്നും ബാക്കി വെയ്ക്കാതേ കടിച്ചു തിന്നാനാ തോന്നുന്നത്….. അപ്പോൾ ഇങ്ങനെ കണ്ണടച്ച് കാണിച്ചാൽ I will own everything without leaving anything in your body………….. ( നിന്റെ ശരീരത്തിലെ ഒന്നും ബാക്കി വെയ്ക്കാതെ എല്ലാം സ്വന്തമാക്കും ഞാൻ….)അവൾക്ക് കേൾക്കാൻ പാകത്തിൽ അവൻ പറഞ്ഞതും ലെച്ചു വിന്റെ ദേഹം ഒന്ന് വിറച്ചു…… അവൾ ഞെട്ടി പിടഞ്ഞ് പാറു വിന്റെ അടുത്തേയ്ക്ക് പോയ്.. വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്നും എല്ലാരും ചിരിയോടെ വന്നു…. എല്ലാരേയും നമ്മൾക്ക് പരിചയപ്പെടാം…. പ്രായം ചെന്ന ഐശ്വര്യം തുളുമ്പുന്ന മുഖത്തോട് കൂടിയത്… അച്ഛമ്മാ…. അച്ഛമ്മയ്ക്ക് മൂന്ന് മക്കൾ ആണ് ഉള്ളത്…രണ്ട് ആൺ മക്കളും ഏറ്റവും ഇളയത് ഒരു പെണ്ണും…
രണ്ടാമത്തെ മോൻ ആണ് കാർത്തിയുടെ ഒക്കെ അച്ഛൻ…. കാർത്തിയുടെ അപ്പച്ചി ഗൗരി… അവിടെ മോഡേൺ കുട്ടി ഉടുപ്പും പാവാടയും പുട്ടിയും ആയിട്ട് രണ്ട് പെൺകുട്ടികൾ നിൽക്കുന്നില്ലേ ഉണ്ട് നോക്കണം.. അതാണ് അപ്പച്ചിയുടെ മക്കൾ… സ്മൃതി….പ്രീതി…….. സച്ചു വിന്റെ നോട്ടം അവളുമാരിൽ ആയി… കൊക്കര ക്കോ…………. കോഴി കൂകുന്നു മക്കളെ…… ടാ കാർത്തി അത് നിന്റെ മുറപ്പെണ്ണുകളാ അല്ലെ…… അത് നിനക്കെങ്ങനെ മനസ്സിലായി….. (കിരൺ ) ഇതൊക്കെ എന്ത്… ഏത് തറവാട്ടിൽ പോയാലും ഒരു മുറപ്പെണ്ണ് must അല്ലെ… ചുമ്മാ ഗസ്സ് ചെയ്തതാ….. ഒന്ന് വളച്ചാലോ….. അളിയാ….. ടേയ്… ഡേയ് …… (കാർത്തി ) എന്തോന്നാ അളിയാ …. അമ്മേ…. അരവിന്ദൻ നടന്ന് അമ്മയെ കെട്ടിപ്പിടിച്ചു… അവർ സ്നേഹത്തോടെ അച്ഛന്റെ നെറ്റിയിൽ മുത്തി.. അമ്മ മടിയോടെ അവരുടെ അടുത്തേക്ക് ചെന്നു. ചിരിയോടെ അമ്മയുടെ തലയിൽ അച്ഛമ്മ തലോടി. പിന്നെ അങ്ങോട്ട് എല്ലാരും സ്നേഹപ്രകടനം ആയി.. കൊല്ലുവോ മനുഷ്യനെ….. പിന്നെ ലെച്ചു വിനെയൊക്കെ പരിചയപ്പെടുത്തലായി.. ഉമ്മയായി… കെട്ടിപ്പിടിക്കലായി… ഡേയ് അകത്തൊട്ട് ഒന്ന് കയറ്റാൻ പറ…….. പ്രേo നടുവിൽ കൈ വെച്ചു പറഞ്ഞതും കാർത്തി അവനെ നോക്കി ചിരിച്ചു…..
ലെച്ചു അങ്ങോട്ട് നോക്കിയേ അവളുമാരുടെ നോട്ടം കാർത്തിയിൽ അല്ലെ…… പാറു അവളുടെ കാതിൽ രഹസ്യമായി പറഞ്ഞതും അവൾ കലിപ്പിൽ അവളുമാരെ നോക്കി…. ഫോക്കസ് ലെച്ചു… ഫോക്കസ്……. ഏയ്യ് ഞങളുടെ കല്യാണം കഴിഞ്ഞതാണെന്ന് ഇവളുമാര്ക്ക് അറിയാലോ വയറ്റാട്ടിയെ ആയിരിക്കില്ല…. അവിടെ യാണ് നിനക്ക് തെറ്റിയത്… നീ ഈ ന്യൂസ് ഒന്നും കേൾക്കില്ലേ ലെച്ചു… അമ്പതുകാരി ഇരുപത്തൊന്ന് കാരന്റെ കൂടെ ഒളിച്ചോടി….. നാല്പത്തഞ്ചു കാരൻ പതിനെട്ടു കാരിയെ വിളിച്ചു കൊണ്ട് വന്നും…. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ കെട്ടിയതിനും ഒന്ന് പെറ്റതിനും ആണ് ഡിമാൻഡ്……… അത്രയും പറഞ്ഞ് പാറു കണ്ണിറുക്കി കാണിച്ചതും ലെച്ചു പല്ലിറുമ്മി നോക്കി… എന്നാലും ഇവളുമാർ ഇതാരെയാ നോക്കുന്നത്.. ആകെ നാല് ആണുങ്ങൾ ഉണ്ട്… ഇതിൽ ഏതാണെന്നോ എന്തോ.. ഹ നോക്കാം….. *
വല്യച്ഛനും കുടുംബവും അപ്പച്ചിയും അവരുടെ കുടുംബവും അച്ഛമ്മയും എല്ലാരേയും ക്ഷണിച്ച് അകത്തേക്ക് കേറി….. സച്ചു നീ എങ്ങോട്ട് വലിയുവാ….. എങ്ങോട്ടോ പോകാൻ പോയ അവനെ നോക്കി കാർത്തി ചോദിച്ചു…. ടാ ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഒരു കുളം കണ്ടു… ഞാൻ ഒന്ന് പോയ് നോക്കിയിട്ട് വരാം.ചുമ്മാ ഒരു കൊതി… കൊതിയോ… ആ അതല്ലാ ഒന്ന് കാണാൻ… ( തമ്പുരാനെ കുളിസീൻ കാണാൻ ആണെന്ന് പറഞ്ഞാൽ ഈ തെണ്ടി എന്നേ കൊല്ലും..) എന്നാ വാ ഞാനും വരാം… നീ ഒറ്റയ്ക്ക് പോകണ്ടാ അറിയാത്ത സ്ഥലമല്ലേ…. അതും പറഞ്ഞ് കാർത്തി അവന്റെ കൂടെ നടക്കാൻ പോയതും സച്ചു തടഞ്ഞു….. എന്താടാ…. നീ വരണ്ടാ.. എനിക്ക് വഴിയൊക്കെ അറിയാം.. അതു മാത്രമല്ലാ നിന്നെ എല്ലാരും തിരക്കും നീ പൊയ്ക്കോ…. എന്നാലും… ഒരെണ്ണലും ഇല്ല… അതും പറഞ്ഞ് സച്ചു കുളത്തിലേക്ക് നടന്നു…. എന്തോ പന്തി കേടുണ്ട്….. സച്ചു പോകുന്നതും നോക്കി കാർത്തി പറഞ്ഞു..,.
പച്ച നിറത്തിലുള്ള തെളിനീരിൽ കാലുകളിട്ട് കളിക്കുകയായിരുന്നു അവൾ… അവളുടെ ചുണ്ടിൽ അപ്പോഴും അവനെയോർത്ത് ചിരി വിരിഞ്ഞു …. കുറച്ച് നാളായി തന്റെ ഉറക്കം കെടുത്തുന്ന തന്റെ പ്രണയം…. പെട്ടെന്ന് മുന്നിൽ ഒരു നിഴൽ കണ്ട് പേടിയോടെ എഴുന്നേറ്റ് തിരിഞ്ഞ തും അവൾ കാലു വഴുതി വീഴാൻ പോയ്…. പെട്ടെന്ന് പുറകിലോട്ട് മറിയാൻ പോയതും അവളെ ആരോ ഇടുപ്പിലൂടെ പിടിച്ച് നിർത്തി…അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ അവളുടെ കണ്ണുകൾ മെല്ലേ തുറന്നു…… തന്നെ പിടിച്ച് നിൽക്കുന്ന സച്ചു വിനെ കണ്ടതും അവളുടെ കണ്ണുകൾ വികസിച്ചു… ചെന്നിയിൽ നിന്നും ഇരുണ്ട നിറത്തിലുള്ള അവളുടെ മുഖത്തേക്ക് വിയർപ്പ് പൊടിഞ്ഞു… അധഃരങ്ങൾ വിറ പൂണ്ടു… അവനും അവളെ കണ്ടപ്പോൾ ഒരേ സമയം ഞെട്ടലും അത്ഭുതവും ആയിരുന്നു… ഉണ്ട കണ്ണുള്ള ഈ പെണ്ണിനെ അവൻ പെട്ടെന്ന് മറക്കില്ല…… അവൻ മെല്ലേ അവളെ നേരെ നിർത്തി… സച്ചുവേട്ടാ………. അവൾ പ്രണയത്തോടെ അവനെ വിളിച്ചു….. എന്നാൽ അവനിൽ ദേഷ്യം ആയിരുന്നു…. മീനാക്ഷി നീയോ… നീയെന്താടി ഇവിടെ…… അവൻ കലിപ്പിൽ പറഞ്ഞു….
സച്ചുവേട്ടാ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഏട്ടനെ ഇങ്ങനെ ഇവിടെ വെച്ചു കാണാൻ… എനിക്കെത്ര സന്തോഷം ആയെന്നോ…. ആ പതിനെട്ടു കാരി പെണ്ണിൽ സന്തോഷം നിറച്ചു…. ഓഹ് ശല്യം…… കുറച്ച് നാള് കാണാതെ പുറകെ വരാതെ ഇരുന്നപ്പോൾ നിന്റെ ശല്യം തിരനെന്നാ കരുതിയത്…… ഇത് ഞാൻ നിന്റെ വായിൽ തന്നെ വന്ന് പെട്ടല്ലോ… അവൻ തലയിൽ കൈ വെച്ചു പറയുമ്പോഴും അവളുടെ കണ്ണുകൾ അവനിൽ ആയിരുന്നു…. തന്നെ കീഴടക്കിയ അവന്റെ നുണ കുഴി യിൽ….. ടി….. അവന്റെ അലർച്ച കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്…. സച്ചു വേട്ടൻ എന്തിനാ എന്നേ പേടിക്കണേ… മീനു പാവവാ… അതോണ്ടല്ലേ ഇങ്ങനെ പിറകെ നടക്കുന്നെ…മീനു വിന്റെ മനസ്സിൽഇയാൾ മാത്രമേ ഉള്ളു…. എന്റെ കൊച്ചേ നിന്നോട് ഞാൻ അന്നേ പറഞ്ഞതാ.. നിനക്ക് ഇപ്പോൾ എന്നോടുള്ളത് ഒരു ആകർഷണം മാത്രമാണ്…. ഒരു കൊച്ചു പെണ്ണിന് ഒരു മുതിർന്ന ആണിനോടുള്ള ആകർഷണം.. അത് പ്രണയമ്മല്ല…..
ആര് പറഞ്ഞു ഞാൻ കൊച്ചാണെന്ന്.. എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു അറിയോ… മീനു ഇപ്പോൾ കോളേജിൽ പോകുവാ…. ഓഹ് ശല്യം……….. സച്ചുവേട്ടൻ എങനെ ഇവിടെ വന്നേ… എന്നേ കാണാനാ…. അവൾ കണ്ണുകൾ വിടർത്തി അവനോട് ചോദിച്ചു…. പിന്നേ എനിക്ക് ഭ്രാന്ത് അല്ലെ… നിന്നെ കാണാൻ വരാൻ….. എന്റെ ചങ്കിന്റെ വീട്ടിൽ ഉത്സവം കൂടാൻ വന്നതാ…… അല്ല ഞാൻ ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നത്….. ച്ചെ….. അത് കേട്ടതും കുഞ്ഞി പെണ്ണ് ഒന്ന് ചിരിച്ചു കൊണ്ട് അവനെ മറി കടന്ന് പോകാൻ പോയതും അവന്റെ കവിളിൽ ഒരു മുത്തം വെച്ച് കൊടുത്ത് ഒറ്റ ഓട്ടം ആയിരുന്നു.. സച്ചു അറിയാതെ വാ തുറന്ന് പോയ്…… കവിളിൽ കൈ കൾ വെച്ച് അവൾ പോകുന്നത് നോക്കാൻ തിരിഞ്ഞതും അവിടെ കൈ കെട്ടി നിൽക്കുന്നവരെ കണ്ട് അവന്റെ കിളികളെല്ലാം പറന്നു പോയ്… കാർത്തി,,, ലെച്ചു,, പാറു,, കിരൺ,,, പ്രേം….. സുഭാഷ്….. ഇനി ഇതിനോടൊക്കെ ഞാൻ എന്തോ പറയും… അവൻ ഒന്ന് ആത്മഗമിച്ച് കൊണ്ട് അവരെ നോക്കി ഇളിച്ചു….. തുടരും……

by