രചന – ചിലങ്ക
നീ ഇന്നലെ ലെച്ചുവിന്റെ വീടിന്റെ മതിൽ ചാടിയിട്ട് എപ്പോൾ വീട്ടിൽ എത്തി മോനെ……. പന്ത്രണ്ട് കഴിഞ്ഞ് അച്ഛാ….. കഴിക്കുന്ന തിരക്കിൽ ഒരു ഫ്ലോയിൽ പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് പറ്റിയ അബദ്ധം അവന് മനസ്സിലായത് … പ്ലേറ്റിൽ നിന്നും മുഖം ഉയർത്തി അവൻ നോക്കിയതും മൂന്നും അവനെ നോക്കി ഇളിക്കുന്നു…. ഈ……….. അവൻ ഒരു ഇളി പാസ്സ് ആക്കി … ഇളിക്കല്ലേ മോനെ…. ഞങൾ ഒന്നും അറിയുന്നില്ലെന്ന് വിചാരിക്കരുത്…..കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിയുന്നയിടം വരെ പെണ്ണുമ്പിള്ളേ കാണാനുള്ള ഈ ആക്രാന്തം കാണു… പിന്നെ ഇതൊക്കെ താനെ തീർന്നോളും അമ്മേ ഒന്ന് നോക്കി അമ്മയാണെങ്കിൽ തവി പിടിച്ച് കറക്കിയതും അച്ഛൻ വീണ്ടും കഴിക്കാൻ തുടങ്ങി. ആഹാ കറക്റ്റ് ടൈമിൽ ആണല്ലോ ഞാൻ വന്നത്… പാറു അതും പറഞ്ഞോണ്ട് അവിടേക്ക് വന്നതും കിരൺ അങ്ങോട്ട് അബദ്ധത്തിൽ പോലും നോക്കാനേ പോയില്ല……
അല്ല ആരിത് പാറു കുട്ടിയോ വാ…. (അമ്മ ) നിനക്ക് ക്ലാസ്സ് ഒന്നും ഇല്ലേടി..( കാർത്തി ) ഉണ്ട്… ഞാൻ ലെച്ചു വിനെ കാണാൻ വന്നതാ.. അവൾ എവിടെ ??? മോൾ അവളുടെ വീട്ടിൽ പോയല്ലോ…. ( അച്ഛൻ) ആണോ… ഞാൻ അറിഞ്ഞില്ലല്ലോ ശ്ശെ….. അതും പറഞ്ഞ് കിരണിനെ ഇടo കണ്ണിട്ട് നോക്കി…. അവനും അതേ നോട്ടം.. അവസാനം രണ്ടും നോക്കിയില്ല മട്ടിൽ മുഖം മാറ്റി…. എന്നാ ഞാൻ പോട്ടെ പിന്നെ വരാം….. കിരൺ കോളേജിലോട്ടല്ലേ പോകുന്നത് മോൾ അവന്റെ കൂടെ പൊയ്ക്കോ…. ( അച്ഛൻ ) അത് വേണ്ട അങ്കിൾ എന്റെ കസിൻ പ്രേം ഇന്ന് കാണാം എന്ന് പറഞ്ഞു.. അവന്റെ കൂടെ ഒന്ന് ചുറ്റി യിട്ടേ കോളേജിലേക്ക് ഉള്ളു…. അതും പറഞ്ഞ് അവൾ കിരണിനെ നോക്കി ….. അവൻ അവളെ നോക്കുന്നില്ലെങ്കിലും അവന്റെ മുഖ ഭാവത്തിൽ എന്തോ വ്യത്യാസം പോലെ അവൾക്ക് തോന്നി… ആരാടി നിന്റെ മുറച്ചെറുക്കനോ.. . കാർത്തി കിരൺ കേൾക്കാൻ പാകത്തിൽ ഉറക്കെ പറഞ്ഞതും പാറു അതേയെന്ന് തലയാട്ടി…… ആഹാ അവനോ….. പണ്ട് കണ്ടതാ അവനെ…. എന്ത് നല്ല ചെറുക്കാനാ അവൻ.. അ കൊച്ചിനെ വെച്ചിട്ടാണോ മോളെ നീ ഈ വേട്ടാവളിയന്റെ പിറകെ നടക്കണേ…. വിട്ട് കളയണം….. അച്ഛൻ പറയുന്നത് കേട്ട് കിരൺ ദേഷ്യം കൊണ്ട് വിറച്ചു….
കഴിക്കുന്നത് മതിയാക്കി അവൻ എഴുനേറ്റു…. എന്താടാ മതി യായോ (അമ്മ ) ഹ്മ്മ്…. ഒന്ന് മൂളി അവൻ പോകാൻ നേരംപാറു വിനെ നോക്കി… അവൾ ഒന്ന് നോക്കുക പോലും ചെയ്യാതെ കർത്തിയോട് സംസാരിക്കുകയായിരുന്നു.. അവൻ പോയെന്ന് ഉറപ്പായതും പാറുവും കാർത്തിയും പരസ്പരം കൈ കൊടുത്തു……. ഒന്ന് വിളിച്ചാലോ……. അല്ലെങ്കിൽ ഞാൻ എന്തിനാ വിളിക്കണേ… അവിടെ നിന്ന് വന്നിട്ട് ഇത് വരെ എന്നെ വിളിച്ചോ…… ഞാൻ വിളിക്കില്ല… അതും പറഞ്ഞ് ഫോൺ ടേബിളിൽ വെച്ച്ലെച്ചു ഇരുന്നു….. മനസ്സ് മുഴുവൻ കാർത്തി മാത്രമാണ്….. ഈശ്വര ഒരു ദിവസം പോലും എനിക്ക് അവനെ കാണാതെ പറ്റുന്നില്ലലോ … ഇനി യുള്ള ദിവസം എങനെ ഞാൻ ഇവിടെ നിൽക്കും…. തിരിച്ച് പോയാലോ…….. ഇല്ല… ഞാൻ പോകില്ല…. ബെറ്റ്.. എന്നാലും ശ്ശോ…. ലെച്ചു വിന് വട്ട് പിടിക്കുന്നത് പോലെ തോന്നി…..
രാത്രി ലെച്ചു വിന്റെ വീടിന്റെ മതിൽ ചാടി കാർത്തിയും സച്ചു വും അകത്തേക്ക് കേറി…..മെയ്ൻ സ്വിച്ച് ഓഫ് ചെയ്ത് മുൻ വാതിലിന്റെ അടുത്തെത്തി അത് തുറക്കാനുള്ള ജോലിയിൽ ആണ് കാർത്തി. അല്ല അളിയാ ഞാൻ ഇങ്ങനെ ആലോചിക്കുകയായിരുന്നു .. ഓരോ ആണുങ്ങൾ അവളുമാരുടെ പിറകെ നടന്ന് പ്രേമിച്ച് വളച്ച് കെട്ടുമ്പോൾ ഇവിടെ നീ കെട്ടി കഴിഞ്ഞ് ഭാര്യയെ വളയ്ക്കാൻ അവളുടെ വീട്ടിലെ മതിൽ ചാടി ദാ ഇങ്ങനെ പൂട്ട് പൊട്ടിക്കാൻ പാട് പെടുന്നു….. എന്താ അല്ലെ……. മോനെ സച്ചു…. നിന്നെ ഞാൻ തന്തയ്‌ക്കെ വിളിക്കാത്തതുള്ളു എന്നെക്കൊണ്ട് അതും കൂടി പറയിപ്പിക്കരുത്…… നീ പറഞ്ഞോടാ… ഒരു തന്ത ഉണ്ടാക്കി വെച്ചിട്ട് തന്തയും തള്ളയും പണത്തിന്റെ പിന്നാലെ മണപ്പിച്ച് വിദേശത്ത് പോയ് കിടക്കുവാ… നീ അവരെ എന്തോ പറയോ വേണെങ്കിൽ രണ്ട് അടിയും കൊടുത്തൊ എനിക്ക് ഒരു കുഴപ്പവും ഇല്ല….. അവന്റെ ശബ്ദം ഇടറി…. കാർത്തിക്കും സങ്കടം വന്നു.
ടാ…………. ടാ…….. …… ടാ………….. കാർത്തി വീണ്ടും വിളിച്ചു… എന്താടാ #-₹%%*%*+ ഇങ്ങോട്ട് എടുക്ക് കുറേ നേരായി അതിൽ തോണ്ടുന്നു…. ഞാൻ കാണിച്ച് തരാം എങനെ എപ്പടിയെന്ന് അതും പറഞ്ഞ് സച്ചു അവന്റെ കൈയിൽ നിന്നും ഇരുമ്പിന്റെ നേർത്ത കമ്പി തട്ടി മേടിച്ചു… കാർത്തി വാ തുറന്ന് നിൽക്കുകയാണ്.. ഇവൻ ആര് അന്യനോ…..� ആരായാലും എന്റെ നൻപൻ… പത്ത് ആൾക്കാർക്ക് സമം ആണ് ഇവൻ….. കാർത്തി സച്ചു പൂട്ട് കുത്തി തുറക്കുന്നത് വാ പുളച്ച് നോക്കി നിൽക്കുകയാണ്….. അവസാനം വാതിൽ തുറന്ന് ഒരു വിജയ ഭാവത്തിൽ തോള് കുലുക്കി സച്ചു ചിരിച്ചു….. എൻ നൻപനെ പോലെ യാരുമില്ലേ….,….🌺🌺 എങനെയെടാ…… ഇത്ര പ്പെട്ടെന്ന്…… പൂത്ത പണക്കാരൻ തന്തയുടെ അലമാരയുടെ പൂട്ട് കുത്തി തുറന്ന് ആ പൈസ കൊണ്ട് ബിവറേജിന്റെ മുന്നിൽ ക്യു നിൽക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു…….� യാ ഞാൻ ഓർക്കുന്നു….. ഓർത്തോണ്ട് നിൽക്കാതേ അകത്ത് കേറാൻ നോക്കടാ… വാ.. അത് പറഞ്ഞ് സച്ചു അകത്തേക്ക് കേറി…. പിറകെ കാർത്തിയും …. ഇവിടെ മൊത്തം ഇരുട്ടാണല്ലോ കാർത്തി…. എങനെ കണ്ട് പിടിക്കും റൂം… സച്ചു മെല്ലെ നടന്ന് കൊണ്ട് പറഞ്ഞു….
അതൊക്കെ എനിക്കറിയാം…. നിലാ വെളിച്ചo ഇണ്ടല്ലോ അങ്ങോട്ട് നടക്ക്….. അതും പറഞ്ഞ് അവൻ മുന്നിൽ നടന്നു…. സച്ചു അവനെ പുറകിൽ പ്രാകി കൊണ്ട് നടന്നു….. ഇങ്ങനത്തേ കൈയിരിപ്പുള്ള ചങ്ക് നിങ്ങൾക്ക് ഉണ്ടോ ഫ്രണ്ട്‌സ്… ഇല്ല അല്ലെ…..എന്നാൽ നിങ്ങൾക്ക് ഞാൻ ഇവനെ റെക്കമെന്റ് ചെയ്യുന്നു….. നല്ലതാ കുമ്പിനിട്ട് ഇടി….പൂരപ്പാട്ട്… രാത്രിയിൽ മതിൽ ചാട്ടം… എല്ലാം കൊണ്ടും പൊളി സാധനം 😋. നീ എന്തെങ്കിലും പറഞ്ഞോ…. പുറകിൽ ഒന്ന് തിരിഞ്ഞ് നോക്കി കാർത്തി ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി……… അവസാനം നടന്ന്…. ലെച്ചു വിന്റെ റൂമിന്റെ മുന്നിൽ എത്തി….. ഇനി ഇത് പൂട്ടിയേക്കുവാന്നോ…. കാർത്തി മെല്ലെ ഡോർ തുറക്കാൻ നോക്കി… ഡോർ തുറന്നു… ഹാവു…. ഒന്ന് നേടിവീർപ്പിട്ട് അവൻ അകത്തേക്ക് കേറി ഡോർ അടയ്ക്കാൻ പോയ്…… അയ്യോ അപ്പോൾ ഞാനോ…… സച്ചു ദയനീയ മായ് കാർത്തിയേ നോക്കി…. എന്നാ നീയും വാ… അതും പറഞ്ഞ് കാർത്തി ഇച്ചിരി ഡോർ അവന് തുറന്നതും സച്ചു കേറാനായി പോയ്…. ഫ……ഇവിടെ നിന്നോണം ആരെങ്കിലും വരുന്നോന്ന് നോക്ക്…. ചാടി കേറാൻ വന്നേക്കുന്നു അതുo പറഞ്ഞ് കാർത്തി ഡോർ അടച്ചു …..
ശ്ശെ ടാ… ഇതിപ്പോൾ ഞാൻ ഇവിടെ നിന്ന് എന്തെടുക്കാനാ… എന്തായാകും വന്നില്ലേ ഒന്ന് മുള്ളിയിട്ട് വരാം…. അല്ല ഈ ഇരുട്ടത്ത് എങനെ കണ്ട് പിടിക്കും…. ഹാ എല്ലാ വീട്ടിലെ ഹാളിലും ഒരു ബാത്‌റൂ കാണുമെന്നാണല്ലോ ഇത്….. ജന്നലിലൂടെ അടിക്കുന്ന നിലാവെളിച്ചത്തിൽ സച്ചു തപ്പി തടഞ്ഞ് ബാത്‌റൂമിന്റെ മുന്നിൽ എത്തിയതും ഒന്ന് നിന്നും…. ഇച്ചിരി വെള്ളം കുടിച്ചിട്ട് പോകാം… അല്ലെങ്കിൽ ഒരു ഫ്ലോ ഇല്ലാതെയാകും…. നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു…. ഫ്രിജ് തുറന്ന് വെള്ളം എടുക്കാനായി പോയതും ആരോ അടുക്കളയിലേക്ക് വരുന്നപോലെ അവന് തോന്നി… അവൻ പെട്ടെന്ന് അവിടെ നിന്നും മാറി ഫ്രിജ്ന്റെ സൈഡിൽ കാണാതെ നിന്നും… ഹോ എന്തൊരു ചൂടാ …. കറൻറ് പോകാൻ കണ്ട നേരം…. ഈ മനുഷ്യനോട് ഇൻ വെർട്ടർ വെയ്ക്കാൻ പറഞ്ഞാൽ വയറിളക്കുന്ന പോലെ തെറിവിളിയാ….. അതും പറഞ്ഞ് മെഴുക് തിരി വെളിച്ചവും ആയി അമ്മ അടുക്കളയിലേക്ക് വരുന്ന ലെച്ചു വിന്റെ അമ്മയെ കണ്ടതും സച്ചു അവിടെ നിന്ന് കയ്യും കാലും അടിക്കാൻ തുടങ്ങി….. എന്റെ ഭഗവാനെ കള്ളനെന്ന് പേരെ ഇനി കിട്ടാനുള്ളു.. ഇനി അതും… അതും പറഞ്ഞ് അവൻ വീണ്ടും എത്തി നോക്കി ..
അമ്മ ഫ്രിജ് തുറന്ന് അതിൽ നിന്നും വെള്ളം നിറച്ച കൂപ്പിയെടുത്ത് തിരികെ പോകാനായി പോയതും താഴെ ആരോ കുഞിഞ്ഞ് ഇരിക്കുന്ന പോലെ നിഴൽ കണ്ടു. അമ്മ പേടിച്ച് വിയർക്കാൻ തുടങ്ങി…. പേടികൊണ്ട് ഒന്നും പുറത്തേക്ക് വരുന്നില്ല….. അ….. ആരാ.. അത്… അമ്മ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞതും സച്ചു എന്ത് ചെയ്യണമെന്നറിയാതെ നിന്നും…. ഒറു മുറെ വന്ത് പാത്തായാ……… ആരാണെന്നാ ചോദിച്ചത്…..അതും പറഞ്ഞ് അവന്റെ അടുത്തേക്ക് നടന്നതും സച്ചു വിന്റെ ശബ്ദം മാറ്റിയുള്ള പാട്ട് കേട്ട് അമ്മയുടെ ഉള്ള ജീവൻ പോയ്…… ഉമിനിർ ഇറക്കി അവർ വെട്ടി വിറച്ചു…. അ…. ആരാണെന്നാ ചോദിച്ചത്.. ദേ…. എന്നെ ചുമ്മാ പറ്റിക്കാൻ നോക്കല്ലേ… ആരാണെന്ന്……….. തോം ….. തോo…. തോം………… അയ്യോ എന്റെ അമ്മച്ചി……. എന്നും പറഞ്ഞ് അമ്മ ഒറ്റ ഓട്ടക്കമായിരുന്നു….. ഓടി റൂമിലേ കതക് കുറ്റിയിട്ട് പുതപ്പ് തല വഴി ചുറ്റി അമ്മ കിടന്നു……. അതേ……….അമ്മ അച്ഛനെ തോണ്ടി വിളിച്ചു….
ഹ്മ്മ്…… അതേ……… എന്തോന്നാ ശരാധേ…. നേരത്തേ ഒരു ഉമ്മ ചോദിച്ചപ്പോൾ നിനക്ക് തരാൻ വയ്യായിരുന്നല്ലോ …. ഇപ്പോൾ കരണ്ടും ഇല്ല……. എന്നെ കൊണ്ട് വയ്യാ… ഒന്ന് പോയേ…. തിരിഞ്ഞ് കിടന്ന് കൊണ്ട് മാധവൻ പറഞ്ഞതും ഇല്ലാത്ത ദേഷ്യം അവർക്ക് ഇരച്ച് കേറി…. ഞാൻ ഇവിടെ പേടിച്ച് കിടക്കുമ്പോഴാ ഈ മനുഷ്യന്റെ ഡിങ്കോൾഫീൻ….. ഒന്നും മിണ്ടാതെ ഇരിക്കുന്നതാ നല്ലത്…… നാമം ചൊല്ലി കിടക്കാം… അതും മനസ്സിൽ പറഞ്ഞ് അമ്മ കണ്ണടച്ച് കിടന്നതും മാധവന്റെ കൈ അവരുടെ ദേഹത്ത് വീണു…. അങ്ങോട്ട് മാറി കിടക്ക് മനുഷ്യ…. അത് കൊള്ളാം ………….( അച്ഛൻ ) ഇതേ സമയം സച്ചു ഫ്രിജിൽ ഉള്ള ആപ്പിളും മുന്തിരിയും തിന്നുന്ന തിരക്കിൽ ആയിരുന്നു….
ലെ ലെച്ചു വിന്റെ റൂമിൽ. കാർത്തി മെല്ലെ ഡോർ അടച്ച് തിരിഞ്ഞതും പൂച്ച കുഞ്ഞിനെ പോലെ മൂടി പുതച്ച് കിടക്കുന്ന ലെച്ചു വിനെ കണ്ട് അറിയാതെ ചിരി വന്നു…… അവളുടെ അടുത്തേക്ക് ഓരോ അടി വെച്ച് നടക്കുമ്പോഴും ഹൃദയം വല്ലാതെ എന്തിനോ വേണ്ടി കൊതിക്കുന്നത് പോലെ അവന് തോന്നി…. പുതച്ച് മൂടി കിടക്കുന്ന അവളുടെ അരികിൽ വന്നിരുന്ന് കണ്ണിമ ചിമ്മാതെ അവളെ നോക്കി ഇരുന്നു……… മ്മ്… വയറ്റാട്ടി……. വേണ്ടാട്ടോ…. ഉറക്കത്തിൽ ലെച്ചു പറയുന്നത് കേട്ട് കാർത്തി കാതോർത്തു…. അടുത്ത് വരണ്ടാന്നാ പറഞ്ഞെ…… വരരുത്…. നീ കടിച്ച് എന്റെ കവിൾ എല്ലാം ചുവന്നു പോ……… അതും പറഞ്ഞ് ലെച്ചു തിരിഞ്ഞ് കിടന്നു…. കാർത്തി ആണെങ്കിൽ വാ പൊത്തി ചിരിക്കുകയാണ്…. ഓഹോ അപ്പോൾ ആശാട്ടി എന്നെ ഓർത്താ കിടന്നത്…
അതുകൊണ്ടല്ലേ സ്വപ്നത്തിൽ പോലും ഞാൻ ഉള്ളത്….. ഹും….. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് നെറ്റിയിൽ അവൻ അരുമയായി മുത്തി…… അത് അറിഞ്ഞതുപോലെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……… അവൻ എഴുന്നേറ്റ് അവളെ ഒന്ന് നോക്കി തിരിഞ്ഞ് നടന്നു…… ഡോർ തുറന്ന് പോകാൻ നേരം വീണ്ടും അവൻ അവളെ നോക്കി… അവളുടെ ചുണ്ടുകളിൽ അപ്പോഴും അവന്റെ പേര് തത്തി കളിക്കുന്നുണ്ടായിരുന്നു…… 🥀നീ പോലും എന്തിന് അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ എന്നെ പ്രണയം മൊട്ടിട്ട് തുടങ്ങി കഴിഞ്ഞിരിക്കുന്നു……….🥀 തുടരും……………

by