19/04/2026

ഹൃദയതാളം : ഭാഗം 25

രചന – ചിലങ്ക

എന്റെ പൊന്ന് കാർത്തി എന്നേ ഈ അന്തരിക്ഷത്തിൽ ഇങ്ങനെ ഉയർത്തി നിർത്താതെ ഞാൻ എല്ലാം പറയാം…….. നീ ഒന്നും പറയണ്ടടാ &#₹മോനെ… ഒരു പായേൽ കിടന്ന്.. ഒരേ പാത്രത്തിൽ കഴിച്ചു അടയും ചക്കരയും ആയി നടന്നിട്ട് തകർത്തു കളഞ്ഞില്ലേ…. കൊല്ലും ഞാൻ…. അതും പറഞ്ഞ് കാർത്തി വീണ്ടും അവന്റെ കഴുത്തിൽ പിടി മുറുക്കി… കൊല്ലടാ കാർത്തി ഇവനെ… സ്വന്തം പെങ്ങളായ ഈ എന്നോട് ഇത് മറച്ചു വെച്ചു……… ഈ കോന്തൻറെ പിറകെ നടക്കുന്ന കാര്യം ഞാൻ ആദ്യം പറഞ്ഞത് ഇവനോടാ… ആ ഇവൻ…😬സഹിക്കുന്നില്ല എനിക്ക് ( പാറു ) കോന്തൻ നിന്റെ തന്ത…. അവൾ കേൾക്കാൻ മാത്രം കിരൺ പറഞ്ഞതും അവൾ ചുണ്ട് കുർപ്പിച്ച് അവനെ നോക്കി വിട് വയറ്റാട്ടി അവൻ ചത്തു പോകും…. ലെച്ചു അവനെ പിടിച്ച് മാറ്റാൻ നോക്കി…കൂടെ കിരണും പ്രേമും… അവസാനo അവൻ സച്ചു വിന്റെ കഴുത്തിൽ നിന്നും പിടി മാറ്റി… അവനെ തെള്ളി മാറി നിന്നും…. കാർത്തിക്ക് ഒരുപാട് സങ്കടം വന്നു…ഒരു മറച്ച് വെയ്ക്കലും ഇന്നേ വരെ അവരിൽ ഇല്ലാത്തതാണ്….. പക്ഷെ ഇപ്പോൾ… നെഞ്ചിൽ എന്തോ കുത്തി വലിക്കുന്ന പോലെ തോന്നി..

സച്ചു കഴുത്ത് തടകി അവന്റെ അടുത്തേക്ക് നടന്നു…. ടാ കാർത്തി.. അവനെ തട്ടി വിളച്ചതും കാർത്തി ആ കൈ തട്ടി മാറ്റി…. ടാ കാർത്തി ഈ സച്ചു വിന് നിന്നോട് പറയാത്ത എന്തെങ്കിലും കാര്യം ഉണ്ടോടാ….. ഇവളുടെ കാര്യം ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാ… അത് കേട്ടതും കാർത്തി സംശയത്തോടെ അവനെ നോക്കി….കാർത്തിയോടൊപ്പം ബാക്കി എല്ലാരും….. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഒരു ബെറ്റ് വെച്ചത്…..?? ബെറ്റോ…. എല്ലാരും ഒരേ ഇണത്തിൽ ഒരേ താളത്തിൽ ചോദിച്ചു….. അതേ. കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്ന് ഈ പോയവൾ പ്ലസ് ടു….. കൂട്ടുകാരും ഒത്ത് ബീച്ചിൽ ചുറ്റാൻ പോയതായിരുന്നു ഞാൻ… ഇവൻ അന്നേരം വേറെ ഏതോ തിരക്കിൽ ആയിരുന്നു….. അപ്പോഴേക്കും കാർത്തിക്ക് ഓർമ്മ വന്നു.. ഓഹ്… മീനാക്ഷി……… കാർത്തി എടുത്ത വായിൽ പറഞ്ഞു….. അതേടാ അവൾ തന്നെ….. ബാക്കി പറയടാ നാറി…. കിരൺ കലിപ്പിൽ പറഞ്ഞു….. അഹ് അന്ന് അവിടെ വെച്ച് ഞങൾ രണ്ട് ഫ്രണ്ട്‌സ് ബെറ്റ് വെച്ചു… ബീച്ചിൽ നിൽക്കുന്ന ഏതെങ്കിലും ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യണം…… അവൾ അടിച്ചാൽ മറ്റവന് ഇവൻ ചിലവിനു നൽകണം… എന്നിട്ട്… (ബാക്കി എല്ലാരും ) സമ്മതിച്ചു…

അത് പിന്നെ ഓസിന് ഒരാളെ ഊറ്റുമ്പോൾ ഒരു സന്തോഷം അല്ലെ.. അതുകൊണ്ട് ആദ്യം അവൻ അവിടെ നിന്ന ഒരു പെണ്ണിനോട് പോയി ഇഷ്ടം പറഞ്ഞു ഒറ്റ അടി ആയിരുന്നു അവൾ….. എന്നിട്ട്……… അടുത്തത് എന്റെ ഊഴം ആണല്ലോ… എനിക്ക് ആണെങ്കിൽ പേടി ആയി തുടങ്ങി…. അടി കിട്ടിയാലോ… അങ്ങനെ ചുറ്റും നോക്കിയപ്പോൾ പാവാടയും ഉടുപ്പും ഇട്ട് ഒരു കൊച്ചു പെണ്ണിനെ കണ്ടു… കൊച്ച് കുട്ടിയല്ലേ… അടിയൊന്നും കിട്ടില്ലല്ലോ… തമാശയായെ കാണും എന്ന് കരുതി ഞാൻ പോയി പ്രൊപ്പോസ് ചെയ്തു… എന്നിട്ട്……….. പിന്നെയാണ് എനിക്ക് മനസ്സിലായത് അവൾ അത്ര കൊച്ചല്ല പ്ലസ് ടു പഠിക്കുന്ന പെണ്ണാണെന്ന്… അന്ന് പ്രൊപ്പോസ് ചെയ്തപ്പോൾ അവളുടെ മുഖ ഭാവം ഒന്ന് കാണണമായിരുന്നു… എനിക്ക് എന്തോ പന്തികേട് തോന്നി അവിടെ നിന്നും മെല്ലേ വലിഞ്ഞു… പിന്നെ അങ്ങോട്ട് ശല്യത്തോടെ ശല്യം….. ഇവൾ ഇവളുടെ കൂട്ടുകാരികളുടെ കൂടെ എന്റെ ഹോസ്പിറ്റലിൽ തിരക്കി വന്നു…. ഫോണിൽ ശല്യ.. Fb യിൽ ശല്യം… ഇൻസ്റ്റയിൽ ശല്യം….. കുറേ ഞാൻ പറഞ്ഞു നോക്കി … അവൾ വിടുന്ന കാര്യം ഇല്ലാതെ ആയപ്പോൾ ഞാൻ എനിക്ക് ഒരു ലൈൻ ഉണ്ടെന്ന് പറഞ്ഞു….

എന്നിട്ട് ….. എന്നിട്ടെന്താ…. പിന്നെ അനക്കമൊന്നും ഇല്ലായിരുന്നു… ഇപ്പോൾ ഇവിടെ വെച്ച കണ്ടത്…. എനിക്ക് തോന്നുന്നു ഇവിടെ ആയിരിക്കും അവളുടെ വീട് എന്ന്….നമ്മൾ എന്നാ അളിയാ തിരിച്ചു പോകുന്നത്… ഒന്ന് തിരിഞ്ഞ് അവൻ ചോദിച്ചതും എല്ലാരും അവനെ വാ പുളച്ച് നോക്കുകയാണ്.. എന്തോന്നടെയ്…… നിനക്കെന്താ അവളെ പ്രേമിച്ചാൽ… കുറേ നാൾ സിംഗിൾ ആണെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നല്ലോ…… (പ്രേം ) ബാക്കി എല്ലാരും അത് ശരി വെച്ചു…… ടാ എനിക്ക് എന്റെതായാ കുറച്ച് സങ്കല്പം ഉണ്ട്….. ഒന്നാമത്തെ കാര്യം അവൾ കൊച്ചാടാ….. പതിനെട്ട് കഴിഞ്ഞതേയുള്ളൂ… Just ഇൻഫെക്റ്റുവേഷൻ മാത്രം ആണ് എന്നോട്….. രണ്ട് അവൾക്ക് ഇരുണ്ട നിറമാടാ.. എന്റെ സങ്കല്പത്തിലുള്ള പെണ്ണിന് വൈറ്റ് വാഷ് പോലെ വെളുത്ത നിറവാ ……. മൂന്ന് അവൾക്ക് തോൾ വരെ മുടിയുള്ളൂ…. എന്റെ സങ്കല്പത്തിലുള്ള പെണ്ണിന് ചന്തി വരെ മുടി വേണം…. അത് must….. പിന്നെ നാല് അവൾ വെറും പട്ടിക്കാട് ആടാ… എന്റെ സങ്കല്പത്തിലുള്ള പെണ്ണ് കുട്ടി നിക്കർ ഒക്കെ ഇട്ട് അല്പം മോഡേൺ ആയിരിക്കണം……🤗 തുഫ്………. (എല്ലാരും ഒരുമിച്ച് ഒരേ സ്വരത്തിൽ ) ഈ………

ഹാളിൽ എല്ലാരും ഇരുന്ന് കാര്യം പറയുകയാണ്…… മോളെ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്… അച്ഛമ്മ ഓഡർ കൊടുത്തതും ജുസ്സുമായി വരുന്ന ആളെ കണ്ട് എല്ലാരുടെയും കണ്ണ് തള്ളി… സച്ചു വിന്റെ കണ്ണുകൾ എക്സ്ട്രാ തള്ളി… മീനു……. അവൾ ചിരിച്ച് കൊണ്ട് എല്ലാവർക്കും ജ്യൂസ് നൽകി…. നിന്റെ ഭാവി ഏട്ടത്തി യാ.. കൺ നിറയെ കണ്ടോ….. ലെച്ചു പാറുവിന്റെ ചെവിയിൽ പറഞ്ഞു…. കൊള്ളാം എനിക്കിഷ്ട്ടായി….. സച്ചു വിന്റെ അടുത്ത് എത്തിയതും അവൾ ഗ്ലാസ്സ് അവന്റെ നേർക്ക് നീട്ടി… അവൻ കണ്ണുരുട്ടി ഇരുപ്പുണ്ട്…. അവൻ മനസ്സില്ലാ മനസ്സോടെ മേടിച്ച് കുടിച്ചു…. ഇത് മീനുവിന്റെയും സച്ചു വേട്ടന്റെ യും പെണ്ണ് കാണലായി കരുതിക്കോ… ഒന്ന് കണ്ണിറുക്കി അവൾ പറഞ്ഞതും ജ്യൂസ് തലമണ്ടയിൽ കേറി അവൻ കുരച്ചു… ഖോ… ഖോ…. അയ്യോ ചേട്ടാ പെതുക്കെ… അവൾ തലയിൽ കൊട്ടി കൊടുത്തു…

ബാക്കി എല്ലാരും ചിരി കടിച്ചു പിടിച്ചു….. മാറടി……… അവൻ അവളുടെ കൈ തട്ടി മാറ്റി…… ആരാ അമ്മേ ഈ കുട്ടി…. അരവിന്ദൻ ചോദിച്ചു….. ഇത് ഇവിടുത്തെ കാര്യസ്ഥന്റെ മോളാ.. ഞങ്ങളുടെ മീനും…. അല്ലേടി മുത്തേ… അച്ഛമ്മ കൊഞ്ചി പറഞ്ഞതും അവൾ അതേയെന്ന് തലയാട്ടി… പക്ഷെ മുറപ്പെണ്ണുങ്ങൾക്ക് അങ്ങോട്ട് ദഹിച്ചില്ല….. രാഘവ ഇവർക്കുള്ള മുറി ഒക്കെ ശരിയാക്കിയില്ലേ…. വല്യച്ചനോട്‌ അച്ഛമ്മ ചോദിച്ചതും എല്ലാം ശരിയാക്കി യെന്ന് പറഞ്ഞു… അപ്പച്ചിയും അമ്മയും കാര്യം പറച്ചിൽ ആണ് .. പക്ഷെ ഇപ്പോഴും ലവളുന്മാരുടെ നോട്ടം ആരിൽ ആണെന്ന് മനസ്സിലായില്ല…. മീനു വിന് അവളുമാരുടെ നോട്ടം കണ്ട് ദേഷ്യം ഇരച്ച് കേറി…. ഇപ്പോൾ മനസ്സിലായല്ലോ ആരെ ആണ് നോക്കുന്നതെന്ന്…… നാളെ അമ്പലത്തിൽ പോകാം ഇന്ന് എല്ലാർക്കും ക്ഷിണം ആയിരിക്കുമല്ലോ….. എല്ലാരും അത് ശരി വെച്ചു….

റൂമിൽ കേറി ലെച്ചു ആദ്യമേ തന്നെ സാരിയുടെ പിന്ന് പൊട്ടിച്ച് അത് ഊരാൻ നോക്കി….. എത്ര ശ്രമിച്ചിട്ടും അത് പറ്റുന്നില്ല…. ഡോർ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കാതെ പാറു ആണെന്ന് കരുതി….. ടി ഈ പിൻ ഒന്ന് ഊരിയേ ….. ലെച്ചു പറഞ്ഞതും അവളുടെ പുറത്ത് കൈകൾ ഇക്കിളി പ്പെടുത്തുന്ന പോലെ തോന്നി….. ലെച്ചു സംശയത്തോടെ തിരിഞ്ഞു നോക്കി… വ… വയറ്റാട്ടി…. ഉമിനിർ ഇറക്കി അവനെ വിളിക്കുന്നതിന് മുന്നേ അവൻ അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി…… അവൾ ഒന്ന് പൊള്ളി പിടഞ്ഞു…. എന്ത് മണം ആണ് ലെച്ചു നിനക്ക്….. ആഞ്ഞു ശ്വാസം വലിച്ച് കാർത്തി പറഞ്ഞതും അവൾ ഒന്ന് അന്തിച്ചു… ഈ മനുഷ്യൻ ഇനി കളിയാക്കുവാണോ…🤔ഞാൻ ഇന്ന് കുളിച്ചില്ലല്ലോ…… വിട്…. അപ്പടി വിയർപ്പാ… ഞാൻ കുളിച്ചില്ല… അവനിൽ നിന്നും കുതറി മാറാൻ നോക്കിയതും അവൻ അതേ വേഗത്തിൽ അവളെ അതേ പോലെ നിർത്തി….. നിന്റെ വിയർപ്പിനും വല്ലാതെ മത്ത് പിടിപ്പിക്കുന്ന മണം ആണ് ലെച്ചു…….. അവളുടെ കഴുത്തിൽ മുഖം ഉരസ്സി അവൻ പറഞ്ഞു…. ഉവ്വ ഉവ്വ രണ്ട് ദിവസം കുളിക്കാതെ നിന്റെ അടുത്ത് കിടന്നാൽ അറിയാം തനി കൊണം….. ഒന്ന് പോയേ……. മുച്ച്……. നീ സമ്മതിക്കില്ല അല്ലെ അതു പറഞ്ഞ് കഴുത്തിലെ ഞരമ്പിൽ അവന്റെ പല്ലുകൾ ആഴ്ന്നു…..

അവൾ വേദന കൊണ്ട് അവനെ തെള്ളി മാറ്റി…. കള്ള പന്നി …. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… ബാക്കി പിന്നെ.. അതും പറഞ്ഞ് അവൻ കണ്ണിറുക്കി കാണിച്ച് വെളിയിൽ ഇറങ്ങിയതും ചിരിച്ച് കൊണ്ട് നിൽക്കുന്ന മീനു…. ഈ….. അവൻ വളിച്ച ചിരി അവൾക്ക് നൽകി… ചേട്ടൻ ഒടുക്കത്തെ റൊമാൻസ് ആണല്ലേ… പിന്നെ ഈ സച്ചു വേട്ടൻ എന്താ ഇങ്ങനെ ആയി പോയേ…. അവളുടെ പറച്ചിൽ കേട്ടതും കാർത്തിക്ക് ചിരി പൊട്ടി….. നിനക്ക് സച്ചു വിനെ അത്രയ്ക്ക് ഇഷ്ട്ടവാ….. ഹ്മ്മ്..മീനു വിന് കുന്നോളം ഇഷ്ട്ടവാ… പക്ഷെ എന്നേ ഇഷ്ടം അല്ലല്ലോ … ഞാൻ ഇരുണ്ടതായോണ്ടാണോ…… ചുണ്ട് പിളർത്തി അവൾ പറഞ്ഞതുo അവന് സങ്കടം വന്നു…. ഏയ്യ് നീ സുന്ദരിയല്ലേ…. നമ്മൾക്ക് വളയ്ക്കാടി പെണ്ണെ അവനെ…… സത്യം …. ചേട്ടൻ എന്റെ കൂടെ നിൽക്കുവോ…. കണ്ണുകൾ വിടർത്തി അവൾ പ്രതിക്ഷയോടെ ചോദിച്ചു….. പിന്നല്ലാതെ ഞാൻ മാത്രമല്ല… എല്ലാരും… അല്ല നീ എന്താ ഇവിടെ….. ഞാൻ ചേച്ചിമാരോട് മിണ്ടാൻ വന്നതാ അപ്പോഴാ അകത്ത് നിന്ന് പിന്നെ ഞാൻ ഇവിടെ നിന്നു.. അമ്പടി…. ചെല്ല് .. ഒരു ചേച്ചി അകത്തുണ്ട് മറ്റേത് എവിടെയാണോ എന്തോ….

പാറു പ്രേമിന്റെയും കിരണിന്റെ യും റൂമിൽ ചെന്നു… അവർക്ക് ഒരു മുറി ആണ് കൊടുത്തേക്കുന്നത്… വെളിയിൽ ശില്പയോട് പ്രേം സംസാരിക്കുന്നത് കണ്ടാണ് അവൾ അകത്തേക്ക് കേറിയത്… നോക്കുമ്പോൾ തിരിഞ്ഞ് നിന്ന് കിരൺ കുളിച്ചിട്ട് ഷർട്ട് മാറുകയായിരുന്നു… ഹോ കൊതിപ്പിക്കാനായി … അവൾ മനസ്സിൽ പറഞ്ഞ് അവനെ പുറകിൽ നിന്നും കെട്ടി പ്പിടിച്ചു… അവൻ ഞെട്ടി പോയി…. പിടി മാറ്റാൻ നോക്കിയിട്ട് ഒരു വിധത്തിൽ പറ്റിയില്ല…… പ്രേം… എന്ത് മണം ആടാ നിനക്ക്…. ഏത് സോപ്പിട്ടാ കുളിക്കണേ………… പുറകിൽ നിന്നും പാറു ചിരി അമർത്തി പറഞ്ഞതും കിരണിന് ആകമാനം ദേഷ്യം ഇരച്ച് കേറി അവളെ പിടിച്ച് തന്റെ നേരെ നിർത്തി ഒന്ന് ആലോചിക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ കടിച്ചെടുത്ത് അവൻ ഉമ്മ വെച്ചു….പാറുവിന് വേദന കൊണ്ട് കണ്ണീർ വന്നു…. ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു… അവളുടെ ചുണ്ടിൽ വീണ്ടും വീണ്ടും പല്ലുകൾ അമർത്തി വേദനിപ്പിച്ച് കൊണ്ട് അവൻ അവന്റെ ദേഷ്യം എല്ലാം തീർത്തു…. തെള്ളി മാറ്റാൻ നോക്കിയിട്ടും അവൾക്ക് കഴിഞ്ഞില്ല….. അവസാനം അവളിൽ നിന്നും മാറി കിതച്ച് ചുണ്ടുകൾ തുടച്ച് അവളെ കൂർപ്പിച്ച് നോക്കി.. കണ്ണും നിറച്ച് നിൽക്കുകയാണ് പാറു…. ഇത് നീ ഇരന്ന് മേടിച്ചതാ…. അത്രയും പറഞ്ഞ് അവൻ അവിടെ നിന്ന് പോകുമ്പോൾ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു പാറു….. തുടരും…..