രചന – ചിലങ്ക
അയ്യോ ആരാ.. എന്തോ ചെയ്യും കാർത്തി ലെച്ചു പേടിയോടെ അവനെ നോക്കിയതും അവൻ വേഗത്തിൽ അവളെ തന്നോട് വീണ്ടും ചേർത്തു…. കാ…. ശു….,.. ലെച്ചു വിളിക്കാൻ സമ്മതിക്കാതെ ചുണ്ടിന് മീതെ അവൻ വിരലുകൾ വെച്ചു…. ആരായാലും എന്താ ലെച്ചു… നീ എന്റെ ഭാര്യ അല്ലെ ഹേ… അവളുടെ കഴുത്തിൽ നിന്നും താഴേക്ക് വിരലുകൾ ഓടിച്ച് കാർത്തി പറഞ്ഞതും അവൾ കലിപ്പിൽ അവനെ നോക്കി.. ഉഫ്…. ഇങ്ങനെ നോക്കാതെ പെണ്ണെ.കടിച്ച് തിന്നാൻ തോന്നുവാ…… ചേച്ചി……… മീനു വാതിലിൽ തട്ടി വീണ്ടും വിളിച്ചു.. . എന്താ മീനു… ഞാൻ കുളിച്ചില്ല മോളെ നീ പൊയ്ക്കോ ഞാൻ വരാം….. അവനെ തെള്ളി മാറ്റാൻ നോക്കിക്കൊണ്ട് ലെച്ചു പറഞ്ഞു….. ഇച്ചിരി ലേറ്റ് ആയാലും കുഴപ്പം ഇല്ല ചേച്ചി നിങ്ങളുടെ റൊമാൻസ് നടക്കട്ടെന്നേ…. കാർത്തി ചേട്ടന്റ ഡ്രസ്സ് തരാൻ കിരണേട്ടൻ ഏൽപ്പിച്ചതാ ഇവിടെ ഇരിക്കുന്നേ…… അതും പറഞ്ഞ് മീനു ഓടി പോയ്….. അയ്യേ ആകെ നാണം കെട്ടു…. നീ ഇങ്ങോട്ട് വരുന്നത് കിരണേട്ടൻ കണ്ടോ…. അവനോട് ഞാൻ പറഞ്ഞിട്ടാ വന്നത് എന്റെ പെണ്ണുപിള്ളയുടെ കൂടെയാ ഇന്ന് കുളിക്കുന്നതെന്ന്…… കള്ള ചിരിയോടെ അവൻ പറഞ്ഞതും അവന്റെ നെഞ്ചിൽ ഇടിച്ച് അവൾ ദേഷ്യം തീർത്തു… എന്നാൽ അവളുടെ ദേഷ്യത്തേ അധഃരങ്ങളിൽ ചുണ്ടുകൾ അമർത്തി അവൻ ഇല്ലാതാക്കി… –
കെട്ടുവാണെങ്കിൽ ഇത് പോലെ സ്നേഹ സമ്പന്ന നായ ഒരാളെ കെട്ടണം… എന്തൊരു റൊമാൻസ് ആണ്…. മീനു ആരോടെന്നില്ലാതെ പറഞ്ഞതും കിരൺ അമ്പലത്തിൽ പോകാൻ റെഡിയായി അവളുടെ അടുത്തേക്ക് വന്നു….. അല്ല ആരിത് മീനു മോൾ സാരി ഒക്കെ ഉടുത്ത് സുന്ദരി ആയല്ലോ… ( കിരൺ ) മോളോ….. എനിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞു . മീനു ആരുടെയും മോളല്ല ഹും…. മുഖം കോട്ടി അവൾ പറയുന്നത് കേട്ട് അവന് ചിരിവന്നു … ഹോ ഹോ ശരി അല്ല വല്ല പട്ടു പാവാട ഇട്ടുടായിരുന്നു മീനു നിനക്ക് ഇത് നിന്നേക്കാട്ടിൽ വലുതാണല്ലോ ഈ സാരി… ഒന്നാമത് നിങ്ങളുടെ സച്ചു വില്ലേ അയാൾക്ക് ഞാൻ കൊച്ച…. അതുകൊണ്ട് ഒരു ഗും ഇരിക്കട്ടേന്ന് കരുതി അപ്പച്ചിയേ കൊണ്ട് ഉടുപ്പിച്ചതാ … അമ്മ എന്തേ…. അമ്മമാരല്ലേ സാധാരണമക്കളെ സാരി ഉടുപ്പിക്കുന്നത്….. ഏഹ്… കിരൺ അങ്ങനെ പറഞ്ഞതും അവളുടെ മുഖം വാടി….. അതിന് മീനു വിന്റെ അമ്മ മരിച്ചു പോയല്ലോ…… അത് കേട്ടതും കിരണിന്റെ മുഖം വാടി…
അത് പോട്ടെ നീ കൊച്ചല്ലെന്ന് തെളിയിക്കാൻ ഇങ്ങനെ സാരി ചുറ്റണ്ട കാര്യമില്ല…. ആണോ.. പിന്നെ…. നീ കൊച്ചല്ലെന്ന് തെളിയിക്കണം..എങനെ…. ശ്ശോ എനിക്ക് നാണവ….. അയ്യടി അതല്ല നല്ല പക്വതയിട്ട് പെരുമാറണമെന്ന്…. അമ്പടി……. അത് പറഞ്ഞ് തിരിഞ്ഞതും അതാ വരുന്നു …. പട്ടു പാവാടയും ഉടുപ്പും ആണ് വേഷം… ചുവന്ന സെറ്റ് ഉടുപ്പും കരി പ്പച്ച പാവാടയിൽ അവൾ തനി നാടൻ ആയതു പോലെ അവന് തോന്നി… അവൻ അറിയാതെ വാ തുറന്ന് നിന്നു പോയ്….. എന്റെ ചേച്ചി എന്ത് ഭംഗിയാ കാണാൻ അല്ലെ കിരണേട്ടാ…. മീനു അവനെ തോണ്ടി പറഞ്ഞതും അവൻ അതേയെന്ന് തലയാട്ടി അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.. ഏഹ പാടത്ത് വെച്ച കോലത്തെ പോലെയുണ്ട്….. കിരൺ പെട്ടെന്ന് മുഖം മാറ്റി പറഞ്ഞു …….. കോളേജ് വാദ്യർ ഇന്നലെ ഉമ്മിച്ച് കടിച്ച് പറിച്ചത് ആ പാടത്തിലെ കോലത്തെയാകും അല്ലെ .. കൈ കൾ മാറിൽ കെട്ടി പാറു പറഞതും പിന്നെ അവിടെ നിൽക്കാതെ വെളിയിലേക്ക് പോയ്…..
ലെച്ചുവും കാർത്തിയും താഴേക്ക് വരുന്നത് കണ്ട് രണ്ടും അങ്ങോട്ട് നോക്കി… Couple എന്ന് പറഞ്ഞാൽ ഇതാണ്.. നോക്ക് ചേച്ചി സെയിം കളർ ഡ്രസ്സ്… കൈ ഒക്കെ പിടിച്ച് ഹോ…. എന്നാ വരവാ…. മീനു പറയുന്നത് പാറു വും ശരിവെച്ചു…. എന്താ രണ്ടാളും പറയുന്നേ…. ( കാർത്തി ) നിങ്ങൾ made for each other ആണെന്ന് പറഞ്ഞതാ…. ( പാറു ) ടി ടി മതി.. അല്ല ബാക്കി എല്ലാരും എവിടെ….. അത് പറഞ്ഞത് തീർന്നതും എല്ലാരും അവിടേക്കു വന്നു… റെഡി ആയോ മക്കളെ എന്നാൽ നമ്മൾക്ക് പോകാം..അല്ല നിന്റെ അച്ഛനും അമ്മയും എവിടെ… ( അച്ഛമ്മാ ) ****&*&************** ഇതിനൊരു അവസാന ഇല്ലേ എന്റെ ഭാനു . . ഇങ്ങോട്ട് വാടി അമ്മ തിരക്കും….. ഹ ഇച്ചിരി തിരക്കട്ടെ. നമ്മളെ അടുപ്പിക്കാതെ ഇരുന്നതല്ലേ… അമ്മ മുല്ലപ്പൂ തലയിൽ ചുറ്റി പറഞ്ഞു…. കുഴിയിൽ കാലിട്ട് ഇരിക്കുന്ന നിനക്കെന്തിനടി മുല്ലപ്പൂ….. അയ്യോ എന്നാൽ കുഴിയിൽ കാലിട്ട് ഇരിക്കുന്ന എന്റെ യൂത്ത് കെട്ടിയോന് എന്തിനാ ഫേസ് ബുക്ക്…. എന്തിനാ ഇൻസ്റ്റാഗ്രാം … എന്തിനാ ട്വിറ്റെർ.. എന്തിനാ ടെലിഗ്രാം… ഏണിയും പാമ്പും കളിക്കാനാ……… അച്ഛൻ പകച്ച് പണ്ടാരം ആയി നിൽക്കുകയാണ്…. ഞാൻ ഇതിൽ ഒക്കെ ഉള്ള കാര്യം നിനക്കെങ്ങനെ അറിയാം ഭാനു….. നിങ്ങൾ പിന്നെ എന്താ ഭാര്യമാരെ കുറിച്ച് വിചാരിച്ചേക്കുന്നേ… ഇതിലെല്ലാം എനിക്ക് ഫേക്ക് ഐഡി ഉണ്ട്…അശ്വതി അച്ചു…… അടി പാവി….☹️☹️ എന്നോട് കളിക്കല്ലേ മോനെ കളി ഞാൻ പഠിപ്പിക്കും ആ എക്സ്പ്രെഷൻ ഇട്ട് അമ്മ
അമ്പലത്തിലേക്ക് എല്ലാരും നടന്നാണ് പോയത്..ഇങ്ങനെയുള്ള നിമിഷങ്ങളിൽ മാത്രമേ എല്ലാരും ഒത്തു കുടുകയുള്ളു.. അതുകൊണ്ട് തന്നെ എല്ലാരും പരസ്പരം സംസാരിച്ചു വിശേഷം പറഞ്ഞാണ് നടക്കുന്നത്….. പുതിയ തല മുറകൾ കാഴ്ചകൾ കണ്ടാണ് നടക്കുന്നത്… ഗ്രാമത്തിന്റെ ഭംഗി … ശുദ്ധമായ വായു… പാടം…. കാവ്.. കവല എല്ലാം അവരിൽ കൗതുകമുണ്ടാക്കി….. കാർത്തിയും പ്രേമും കിരണും ഒരുമിച്ച് നടക്കുമ്പോൾ സച്ചു മുറപ്പെണ്ണുങ്ങളുടെ കൂടെ സൊള്ളി നടന്നു… ലെച്ചു വിന്റെ യും പാറുവിന്റെയും കൈ പിടിച്ച് നടക്കുന്ന മീനു അത് കാണുംന്തോറും ദേഷ്യം ഇരച്ചു… പെട്ടെന്നാണ് സച്ചു വിന്റെ നോട്ടം മീനു വിൽ ആയത്… വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പോലും അവൻ അവളെ ശ്രദ്ധിച്ചതെയില്ല… സാരിയിൽ നിൽക്കുന്ന മീനു വിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു… ഹൃദയം വല്ലാതെ ഇടിക്കുന്ന പോലെ തോന്നി. കാല് പാദം മുതൽ ഉച്ചി വരെ അവന്റെ കണ്ണുകൾ ഇഴഞ്ഞു.. എന്നാൽ മീനു ഇതൊന്നും കണ്ടതേയില്ല…. സച്ചു ….. പ്രീതി വിളിച്ചപ്പോൾ ആണ് അവൻ അവളിൽ നിന്നും കണ്ണെടുത്തത്…… സ്പാർക്ക് അടിച്ചോ സച്ചു . ഏയ്യ്…. അതും ഇവളെ…. അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു…..
അമ്പലത്തിൽ എത്തി എല്ലാരും തൊഴുതു…. രണ്ട് ദിവസം കഴിഞ്ഞാൽ ഉത്സവമാണ്.. എന്നാലും വല്യ തിരക്കൊന്നും അവിടെ ഇല്ലായിരുന്നു… ആലിന്റെ ചുവട്ടിൽ ഇരുന്ന് കാര്യം പറയുന്ന കുറച്ച് പേര്…. നാടകം കാണാൻ വേണ്ടി സ്റ്റേജ്….. അവിടെ ഇവിടെ ആയി കടകൾ .. ഐസ് ക്രീം വണ്ടികൾ… ഉത്സവത്തിന്റെ കാളകളെ ഒരുക്കി നിർത്തി യേക്കുന്നു……. എല്ലാവരും ഭഗവാനെ തൊഴുത് പ്രസാദo മേടിക്കുമ്പോഴും കിരണിന്റെ കണ്ണുകൾ പാറുവിൽ ആയിരുന്നു…. തനിക് എന്താണ് പറ്റുന്നതെന്ന് അവന് അറിയില്ലായിരുന്നു… വേറെ ഒരു പെണ്ണുമായി തന്റെ കല്യാണം ഉറപ്പിച്ച് വെച്ച കാര്യം താൻ മനപ്പൂർവം മറക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… അമ്പലത്തിൽ നിന്നും ഇറങ്ങി… അമ്പല പരിസരത്ത് നിന്നതും തന്റെ അടുത്ത് കാര്യം പറഞ്ഞ് കൊണ്ടിരുന്ന പ്രേമിന്റെ നെറ്റിയിൽ പാറു ചന്ദനം ചാർത്തി….. കൊള്ളിയാൻ നെഞ്ചിൽ വെട്ടിയ വേദന അവനിൽ ഉണ്ടായി….. ” ചന്ദന കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിച്ചില്ലേ….. ചന്ദ്ര കാന്തം……..₹**₹—-=” ആരുടെയോ ഫോണിൽ നിന്നും കേട്ട പാട്ട് അവന്റെ വേദന ഒന്നും കൂടി കൂട്ടി….. അവൻ കലി തുള്ളി പോയതും പാറുവും പ്രേമും അതും നോക്കി നിന്നും… ഇഷ്ട്ടം ഉണ്ട് എന്നാൽ അങ്ങോട്ടത് ഛർദിക്കാൻ വയ്യാ…… (പ്രേം ) അവൾ മെല്ലേ ചിരിച്ചു….
ലെച്ചു ദോ അതുപോലെ ഒരു മോൾ മതി നമ്മൾക്ക് അവിടെ നിന്ന കുഞ്ഞ് മോളെ നോക്കി കാർത്തി പറഞ്ഞതും അവൾ അങ്ങോട്ട് നോക്കി…. മോൾ വേണ്ട കാർത്തി മോൻ മതി… നിന്നേ പോലെ….. അവൾ നാണത്തോടെ പറഞ്ഞു…. വേണ്ട മോൾ…. ഇല്ല മോൻ…. മോൾ…. മോനെന്ന്……. നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് മോളെ മതി….. അവൻ കലിപ്പിൽ പറഞ്ഞു… ആഹാ എന്നാ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്ത് വേറെ ഒരുത്തനെ കെട്ടി അവന്റെ മോളെ പ്രസവിക്കും നോക്കിക്കോ…. നീ പോകുവോടി…. അഹ് ഞാൻ പോകും.. കൊഞ്ഞനം കുത്തി ലെച്ചു അവിടെ നിന്നും പോയ്… കാർത്തി ദേഷ്യത്തോടെ തിരിഞ്ഞതും കിരൺ ഇതെല്ലാം കണ്ട് നിൽക്കുന്നു… വളിച്ച ചിരി കാർത്തി നൽകി…. മോനായാലും മോളായാലും നിന്റെ ആയാൽ പോരെ…. ഇതിപ്പോൾ നിന്നേ ഡിവോഴ്സ് ചെയ്ത് അവൾ വേറെ കെട്ടുമെന്ന് പറഞ്ഞ് പോയ്… ബല്യ കാര്യം ഉണ്ടായിരുന്നോടാ അനിയാ… കഷ്ട്ടം തന്നെ… ഈ……….
– ആലിന്റെ അടുത്തിരുന്ന സച്ചു വിന്റെ നെറ്റിയിൽ സ്മൃതി ചന്ദനം ഇട്ട് കൊടുക്കാൻ പോയതും പെട്ടെന്ന് വന്ന് അവളുടെ കൈ തട്ടി മാറ്റി മീനു അവന് അത് ഇട്ട് കൊടുത്തു…. സച്ചുവും മറ്റവളും ദേഷ്യത്തോടെ മീനു വിനെ നോക്കി… എന്നാൽ അവളുടെ നോട്ടം സച്ചു വിൽ തന്നെയായിരുന്നു…. ഹായ് എന്ത് ഭംഗിയാ ഏട്ടാ…….. അത് കേൾക്കേണ്ട താമസം സച്ചു അവളുടെ കൈയിൽ പിടിത്ത മിട്ടു മുന്നോട്ട് നടന്നു….. സച്ചു മീനുവിനെ പിടിച്ച് വലിച്ച് കുളത്തിന്റ അടുത്തേക്ക് കൊണ്ടുപോയി….. അവളുടെ കൈയിൽ അവന്റെ പിടിത്തം മുറുകി….. അമ്പലത്തിൽ നിന്നവരെല്ലാം അവളെ കൊണ്ടു പോയപ്പോൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…… നോവുന്നു സച്ചു വേട്ട…. വിട്.. അവന്റെ കൈ കുടഞ്ഞ് അവൾ പറഞ്ഞതും കലിപ്പിൽ അവൻ നോക്കി.. അവൾ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കൈ തടകിക്കൊണ്ടിരുന്നു… നോക്ക് സച്ചു വേട്ടാ മീനു വിന് നൊന്തു…. എന്താ നിന്റെ ഉദ്ദേശം…… നോക്ക് സച്ചു വേട്ടാ താമര…. നല്ല ഭംഗി … നോക്കിയേ…. അവൾ ചൂണ്ടി പറഞ്ഞതും സച്ചു അവളെ വലിച്ച് തന്നോട് ചേർത്ത് നിർത്തി… അവൾ പേടിയോടെ അവനെ നോക്കി….
ഞാൻ ചോദിച്ചത് കേട്ടില്ലേടി എന്താ നിന്റെ ഉദ്ദേശം…… അവൻ കലിപ്പിൽ ചോദിച്ചു…. എനിക്ക് സച്ചു വേട്ടന്റെ പെണ്ണാകണം.. അതാ മീനു വിന്റെ ആഗ്രഹം….. ഒറ്റ അടി തന്നാൽ ഉണ്ടല്ലോ… നീ ആരാണെന്നാടി നിന്റെ വിചാരം… എന്തിനാ സ്മൃതി ചന്ദന ക്കുറി തൊട്ട് തരാൻ പോയപ്പോൾ അത് തട്ടി മാറ്റി നീ എനിക്ക് ഇട്ട് തന്നത്… ഏഹ്….. അത്.. ഞാൻ സച്ചു വേട്ടൻ എന്റെ യാ… ന്റെ മാത്രം… സ്മൃതി ചേച്ചി കൊള്ളില്ല…. അവൾ കൊള്ളൂവോ ഇല്ലയോ അത് നീ എന്തിനാ അറിയുന്നേ…. ഞാൻ എങനെയാ നിന്റെ യാകുന്നെ…. മീനുവിന്റെ ചുണ്ടുകൾ ഉന്തി … സങ്കടം കൊണ്ട് വിതുബി… സച്ചു വേട്ടൻ എന്റെയാ… സച്ചു വേട്ടൻ എന്ത് പറഞ്ഞാലും ഈ മീനു ചെയ്യും…. ആണോ ഞാൻ പറഞ്ഞാൽ എന്തും ചെയ്യോ നീ. ഏഹ്… ഹും സച്ചു വേട്ടൻ പറഞ്ഞാൽ എന്തും ചെയ്യും…. എന്നാൽ ഈ കുളത്തിൽ എടുത്ത് ചാടി ചാവടി…… അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ അവളെ മറി കടന്ന് പോയതും കുളത്തിൽ എന്തോ വീണ ശബ്ദം കേട്ടതും ഒത്തായിരുന്നു…. അവൻ ഞെട്ടി പേടിയോടെ തിരിഞ്ഞ് നോക്കി… വെള്ളത്തിൽ കൈയിട്ട് അടിക്കുന്ന മീനുവിനെ കണ്ട് അവന്റെ ഹൃദയം ഒരു നിമിഷം നിലയ്ക്കുന്ന പോലെ തോന്നി… “എന്നാൽ ഞാൻ ചാകാൻ പറഞ്ഞാൽ അവൾ എനിക്ക് വേണ്ടി ചാകുവോ…. “….. കാർത്തിയോട് പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ തുളച്ച് കേറി.. തുടരും…

by