രചന – ചിലങ്ക
എന്റെ തമ്പുരാനാണെ ഞാൻ ഒരു ചേദമില്ലാത്ത ഒരു ഉപകാരം ചെയ്യാനാണ് ആഗ്രഹിച്ചത്….. എന്നെ ഒന്നും ചെയ്യല്ലേ കാർത്തി….. ഇരുന്ന യിടത്ത് നിന്നുകൊണ്ട് സച്ചു പറഞ്ഞതും കാർത്തി ഷർട്ട്ന്റെ കൈ മേളിലേക്ക് ചുരുട്ടി… മുണ്ട് നേരെ മടക്കി വെച്ച് അവനെ നോക്കി…. നേരെ ചൊവ്വേ അടുക്കാത്തവളെ ഒന്ന് വളയ്ക്കാൻ വേണമെങ്കിൽ ഉടു തുണി ഇല്ലതെ നിൽക്കാൻ നീ പറഞ്ഞാൽ I can… പക്ഷെ ഇല്ലാത്ത കാര്യം പറഞ്ഞ് അവളുടെ ഉള്ള സ്നേഹം ഇല്ലാണ്ടാക്കിയ നിന്നെ കൂമ്പിനിട്ട് അടിക്കണ്ട യെന്ന് നീ പറഞ്ഞാൽ i can’t…. നിന്നെ ഞാൻ കൊല്ലുമടാ എരപ്പാളി,….. അതും പറഞ്ഞ് കാർത്തി അവനെ പിടിക്കാനായി ഓടി…. നില വിളിച്ച് കൊണ്ട് സച്ചു വും.. ഓടി ഓടി…… അവസാനം സച്ചു തളർന്നു… ഈ കാലമാടന് എന്തൊരു സ്റ്റാമിനയ… നിൽക്കടാ…….. അത് കേട്ടതും കാർത്തി ഒന്ന് നിന്നും…. ഞാൻ കുഞ്ഞിഞ്ഞ് തരും രണ്ടടി…അതിൽ കൂടുതൽ ആകരുത്…. അതും പറഞ്ഞ് സച്ചു കുഞ്ഞിഞ്ഞ് നിന്നതും പെരുത്ത കൈ കൊണ്ട് കാർത്തി അവന്റെ പുറം നടുകെ ഊക്കത്തിൽ രണ്ടടി വെച്ച് കൊടുത്തു…
കാണാത്ത ലോകമെല്ലാം അവൻ ആ നിമിഷം കണ്ടു….. നിലവിളി കേൾക്കാതിരിക്കാൻ അവൻ വാ പൊത്തിപ്പിടിച്ചു… കൈ ഒന്ന് കുടഞ്ഞ് കാർത്തി സെറ്റിയിലേക്ക് ഇരുന്നു.. പാവം സച്ചു നേരെ നടക്കാൻ പോലും പറ്റാതെ അവിടെ ദയനീയ മായി കാർത്തിയേ നോക്കി… രാവിലത്തെ ഇഡലി ഉണ്ടോ??? ഉണ്ടെങ്കിൽ ??? സാമ്പാറിൽ മുക്കി കഴിക്കണം…. തിന്നതെല്ലാം ദഹിച്ചു…എന്നിട്ട് എന്നേ ഒന്ന് ചൂടുവെള്ളത്തിൽ ഒന്ന് പുഴുങ്ങി എടുക്കണം… കാലൻ ഒരുകാലത്തും അവൾ വീഴില്ലടാ….. നമ്മൾക്ക് കാണാം.. അയ്യോ എനിക്കിനി കാണണ്ടായേ… നീയായി നിന്റെ ഭാര്യയായി… എനിക്ക് എങനെയെങ്കിലും ആ സൂസൻ സിസ്റ്ററെ വളയ്ക്കാനുള്ളതാ..നമ്മൾ ഒന്നിനും ഇല്ലേ..അതും പറഞ്ഞ് സച്ചു മെല്ലെ നടന്നു…. എടാ അവൾ കെട്ടിയതാടാ….. സച്ചു വിന്റെ പോക്ക് കണ്ട് കാർത്തി പറഞ്ഞതും അവൻ തിരിഞ്ഞ് നോക്കി….
കെട്ടിയ പെണ്ണിനെ പ്രേമിച്ചാൽ എന്താ പുളിക്കുവോ നീ പുളിക്കും എടാ അവളുടെ കെട്ടിയോൻ ബോക്സർ ആടാ……നിന്നെ അവൻ പഞ്ഞിക്കിടും…. ഞഞായി….. …… അങ്ങനെ അതും പോയ്.. എനിക്ക് വയ്യാ… ഞാൻ ഇങ്ങനെ ഇത്തിൽകണ്ണി അടിച്ച് നിന്റെ ഇടി കൊണ്ട് ഇരിക്കുകയെ ഉള്ളു….. 😪അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു…. എടാ നിനക്ക് ഇഡലി വേണ്ടേ….. അത് തിന്നാൻ അടുക്കളയിൽ പോകുവാ #*₹*₹*₹*₹*.. സ്വന്തം വീട്ടിലെ അടുക്കള എവിടെയാണെന്ന് അറിയത്ത നീ യൊക്കെ എങനെയാടാ സ്വന്തം പെണ്ണുംപിള്ളയേ വളയ്ക്കുന്നത് അലവലാതി…… അവൻ നടന്നു കൊണ്ട് പറഞ്ഞു…. കാർത്തി വാ പുളച്ച് നിന്നും… *** നിനക്കെന്താടി വേണ്ടേ…… ശല്യം.കിരൺ ദേഷ്യത്തോടെ പറഞ്ഞതും മറുതലയ്ക്കൽ നിശബ്ദമായിരുന്നു…. ചാത്തോടി നീ…. വീണ്ടും അവൻ അലറി.. നിന്നെയും കൊണ്ടേ ഞാൻ ചാകു മുത്തേ…പാറു പ്രത്യേക ഈണത്തിൽ പറഞ്ഞതും കിരൺ ദേഷ്യം കൊണ്ട് വിറച്ചു…..
ദേ നോക്ക് പാറു ഇങ്ങനെ ഫോണിൽ വിളിച്ച് ശല്യം ചെയ്തിട്ടോ എന്റെ പുറകെ നടന്നിട്ടോ ഒരു കാര്യവും ഇല്ല…. നിന്നെ പോലെ ഒരു പെണ്ണിനെയല്ല എനിക്ക് വേണ്ടത്…അതുകൊണ്ട് പ്ലീസ് ഒന്ന് വെറുതെ വിട്…. അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും സച്ചു…. കിരണിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… അവൻ വിളറിയ ചിരി അവന് നൽകി. പാറു ആയിരുന്നോ ഫോണിൽ…. അവൻ അതേയെന്ന് തലയാട്ടി.. ശല്യം ചെയ്തു കാണും……. അവൻ വീണ്ടും തലയാട്ടി…. നീ വാർണിങ് കൊടുത്തു കാണും…. കിരൺ വീണ്ടും തലയാട്ടി…… ഒരു കാര്യവും ഇല്ല….. അവൾ നിന്നെയും കൊണ്ടേ പോകുo……. ഹ… ഹാ… ഹാ…. അതും പറഞ്ഞ് ചിരിച്ചു കൊണ്ട് സച്ചു അവിടെ നിന്നും പോയ്….. എന്തോന്നടെയ് ഇത്… എന്ന എക്സ്പ്രഷൻ ഇട്ട് കിരൺ…. *
രാത്രി കിടക്കാനായി ലെച്ചു റൂമിലേക്ക് പോയപ്പോൾ ലോക്ക് ആയിരുന്നു… ഇയാൾ ഇത് അകത്ത് എന്തെടുക്കുവാന്നോ എന്തോ കുറേ നേരമായി…. എത്ര വിളിച്ചിട്ടും അവൻ ഡോർ തുറന്നില്ല.. അവസാനം സഹിക്കെട്ട് അവൾ താഴേക്ക് പോയ്…. * വരാന്തയിൽ നിലാവിനെ നോക്കി നിൽക്കുകയായിരുന്നു ലെച്ചു…..മിന്നി പ്രകാശിക്കുന്ന നക്ഷത്രങ്ങളെ അവൾ ഇമ ചിമ്മാതെ നോക്കി നിന്നും… പെട്ടെന്ന് കാർത്തിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. അതോടൊപ്പം സച്ചു ഇന്ന് പറഞ്ഞ കാര്യങ്ങളും.. ഇപ്പോൾ എന്തോ ഒരു അസ്വസ്ഥത പോലെ മനസ്സിൽ തോനുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… പെട്ടെന്ന് അവിടെ നിന്നും അകത്തേക്ക് കേറി ഡോർ ലോക്ക് ചെയ്തു… എല്ലാരും കിടന്നിരിക്കുന്നു… സ്റ്റെപ്പ് കേറി റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറിയതും ഇരുട്ട് പൊതിഞ്ഞിരിക്കുന്നു..
ഇതെന്താ ലൈറ്റ് ഇടാത്തെ ഇനി എന്നേ മറന്ന് പോയോ … എന്നും പറഞ്ഞ് ലൈറ്റ് ഇട്ടതും അവളുടെ കണ്ണുകൾ വിടർന്നു….. റോസ് പൂക്കൾകൊണ്ടും മെഴുകുതിരി യുടെ പ്രകാശം കൊണ്ടും അവിടെ ഇവിടെ കെട്ടിവെച്ചേക്കുന്ന ബലൂൻ കൊണ്ടും അവളുടെ ഉള്ളിൽ സംതൃപ്തി ഉണ്ടാക്കി….. നെറു ചിരിയോടെ എന്നാൽ അതിൽ പരം ആകാംഷയോടെ അവൾ അവിടെ ചുറ്റും നോക്കി…. റൂമിനോട് ചേർന്ന ബാൽക്കണിയിലേക്ക് നോക്കിയതും ആകാശത്തേക്ക് നോക്കി നിൽക്കുന്ന കാർത്തി… അവൾ സംശയത്തോടെ അവിടേക്ക് നടന്നു.. ബാൽക്കണിയിലേക്ക് നടന്ന് കാർത്തിയുടെ പിന്നിൽ അവൾ നിന്നും.. അവളുടെ സാമിപ്യം അറിഞ്ഞിട്ടും അവൻ വശ്യമായ ചിരിയോടെ അങ്ങനെ നിന്നും….ഇരുവരുടേയും ഹൃദയതാള ത്തിലെ മാറ്റം അവർ അറിയുന്നുണ്ടായിരുന്നു…
കാ…. അവനെ വിളിക്കാനായി പോയതും നിലത്തേക്ക് അവളുടെ കണ്ണുകൾ പായിച്ചു…… I LOVE U LECHU 💕💕റോസ് പൂക്കൾ കൊണ്ടുള്ള ഹാർട് ന് അകത്ത് അത് എഴുതിയേക്കുന്നത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു… തൊണ്ട വരണ്ട് സാരിയിൽ പിടിത്തം ഇട്ടു…. ഹൃദയo ഒരു നിമിഷം നിലയ്ക്കുന്നത് പോലെ തോന്നി….. കാ… കാർത്തി……… ഇടറിയ ശബ്ദത്തോടെ അവൾ വിളിച്ചതും അവൻ അവൾക്ക് നേരെ തിരിഞ്ഞു…. അവന്റെ കണ്ണുകളിൽ താൻ ഇന്ന് വരെ കാണാത്ത ഒരു വശ്യത അപ്പോൾ അവൾ കണ്ടു…. അവൻ ഇമ ചിമ്മാതെ അവളെ തന്നെ നോക്കുകയായിരുന്നു..അവളുടെ .കുഞ്ഞ് മുഖത്തെ ചമയമില്ലാത്ത ഭംഗി ആരെയും ആകർഷിക്കും വിധമായിരുന്നു….അവനെ അത് മത്ത് പിടിപ്പിക്കുന്ന പോലെ തോന്നി എ.. എന്താ… കാ…. ഞാൻ നിന്നെ പ്രണയിക്കുന്നു ലെച്ചു… .. അവൾ പറയുന്നത് മുഴുപ്പിക്കുന്നതിന് മുന്നേ കാർത്തി അവളോട് പറഞ്ഞതും വിശ്വാസം വരാതെ അവൾ അവനെ മിഴിച്ച് നോക്കി….
വിശ്വാസം ഇല്ലേ ലെച്ചു….. പണ്ട് മുതൽ എന്റെ ഉള്ളിൽ കൊണ്ടു നടന്നതാ നിന്നെ… പക്ഷെ അതറിയാൻ എനിക്ക് ഇത്രയും നാൾ വേണ്ടി വന്നു…. നിന്റെ കല്യാണം ഉറപ്പിച്ചപ്പോൾ നീ എന്നിൽ നിന്നും പോകുന്നതെന്ന് അറിഞ്ഞപ്പോൾ ആണ് എനിക്ക് എത്രമാത്രം ഭ്രാന്താണ് നീയെന്ന് എനിക്ക് മനസ്സിലായത്…. പറ്റണില്ല ലെച്ചു…. ഇനിയും പറയാതെ ഇരുന്നാൽ ഞാൻ ഇല്ലാണ്ടായി പോകും…..അത്രയും പറഞ്ഞ് അവൻ അവളെ നോക്കി…. കേട്ടത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ലെച്ചു…. ലെച്ചു……… അവൻ അവളെ വിളിച്ചതും ഞെട്ടി അവനെ നോക്കി…പെട്ടെന്ന് അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി…… കാർത്തി ഒന്നും മനസ്സിലാകാതെ അവളെ നോക്കി…. ലെച്ചു…………ഞാൻ സത്യമാ പറഞ്ഞെ….ഞാൻ നിന്നെ പ്രണയിക്കുന്നു.. അവന്റെ പറച്ചിൽ കേട്ട് ലെച്ചു വീണ്ടും പൊട്ടിച്ചിരിച്ചു…
കാർത്തി ഒന്നും മനസ്സിലാകാതെ അവളെ നോക്കിനിന്നും.. Lechu I told you the truth.. I love you…… അവൻ പരിഭ്രമത്തോടെ അവളോട് വീണ്ടും പറഞ്ഞു… അവന്റെ ഉള്ളിൽ പ്രണയം ആർത്തു പെയ്യുകയായിരുന്നു… അവളോടുള്ള സ്നേഹം പ്രണയം കരുതൽ എല്ലാം അവനിൽ നിന്നും ദേഷ്യവും ഇഗോയും മാറ്റിവെച്ച് അണപൊട്ടാൻ തുടങ്ങി… അവൾ ഒന്ന് നിർത്തിയിട്ട് അവനെ നോക്കി… അവനെ കാണുന്തോറും അവൾക്ക് ചിരിയടക്കാൻ പറ്റിയില്ല… പക്ഷെ അവൻ അവൾ ഇനി എന്താ പറയാൻ പോകുന്നതെന്നുള്ള ആകാംഷയിലായിരുന്നു…. നിനക്ക് എന്നോട് പ്രണയം ആണെന്നോ… അയ്യാ.. എനിക്ക് ചിരിക്കാൻ വയ്യാ… അവൾ നെഞ്ചിൽ കൈ വെച്ച് അവനോട് പറഞ്ഞതുo അവന്റെ മുഖം മാറി….. നിനക്ക്… ഹാ…….. ചിരിച്ച് കൊണ്ട് വീണ്ടും എന്തോ പറയാൻ വന്നതും അവളുടെ കൈയിൽ പിടിച്ച് വലിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടും…. ഒന്ന് പതറി അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധഃരങ്ങൾ കിഴടക്കി…
ഒരു കൈ അവളുടെ സാരിയുടെ വിടവിലൂടെ കേറ്റി നഗ്നമായ വയറ്റിൽ പിടിത്തമിട്ട് ഒന്നുo കൂടി ചേർത്ത് നിർത്തി.. അവളുടെ കണ്ണുകൾ വിടർന്നു…. എതിർക്കാൻ നോക്കുന്നതിനെക്കാൾ അവളുടെ കീഴ്ചുണ്ടും മേൽ ചുണ്ടും അവൻ വായിലാക്കി ആഴത്തിൽ നുണഞ്ഞുകൊണ്ടിരുന്നു…. അവളുടെ കാൽ വിരലുകൾ ഉന്തി…… അത്രയും പ്രണയമായി…. ഭൂമിയിൽ നിന്നും സ്വർഗത്തിൽ നിന്നും വേർപ്പെട്ട് വേറെ ഏതോ ലോകത്ത്…. ആർക്കും വിട്ടുകൊടുക്കാത്ത അവന്റെ ചുബനത്തിൽ അവൾ തളർന്ന് കണ്ണുകൾ അടച്ചു…… 🎶ഈ കാറ്റു വന്നു കാതിൽ പറഞ്ഞു🎶 🎶നീ എന്നുമെന്നും എന്റേതുമാത്രം..🎶. 🎶ഉരുകുമെൻ നിശ്വാസമായ്..🎶 🎶ഉയിരിനെ പുൽകീടുമോ…🎶 🎶എൻ മൗനങ്ങൾ തേടും സംഗീതമേ..🎶 (ഫീൽ ദിസ് സോങ് …..❣️❣️) അവസാനo അവളുടെ ചുണ്ടുകൾ വേർപ്പെടുത്തുമ്പോൾ അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…
അവൻ ലെച്ചു വിനെ നോക്കുമ്പോൾ നിറ കണ്ണുകളോടെ ശ്വാസo വലിച്ച് അവനെ നോക്കുന്ന അവളെ ആണ് കണ്ടത്… വീണ്ടും തന്നോട് ചേർത്ത് നിർത്തി അവളുടെ കാതിൽ അവൻ മെല്ലെ പറഞ്ഞു…. പ്രണയമാണ് എനിക്ക് നിന്നോട്… എണ്ണ മില്ലാത്ത ആകാശത്തിലെ നക്ഷത്ങ്ങളുടെ അത്രയും… എന്റെ പ്രാണനെക്കാൾ ഏറെ…. ഇന്നോ ഇന്നലെയോ അല്ല… കുഞ്ഞി ലെച്ചു വിന്റെ എനിക്ക് മാത്രമായ് കാണാൻ വെച്ച് മറുക് കണ്ടപ്പോൾ മുതൽ……… എന്നിലെ ഓരോ ഓരോ 🌺ഹൃദയ താളവും 🌺 ചൊല്ലും ഈ കാർത്തിക്കിന് എന്റെ ലെച്ചു വിനോടുള്ള പ്രണയം……. You are the only heir of my crazy love ….❣️❣️❣️❣️❣️❣️ അത്രയും പറഞ്ഞ് അവളുടെ കവിളിൽ അവൻ അമർത്തി ചുംബിക്കുമ്പോഴും കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ അവനെ നോക്കുകയായിരുന്നു ലെച്ചു….. തുടരും……….

by