രചന – ചിലങ്ക
രാവിലെ എല്ലാരും കഴിക്കാനായി ഇരുന്നു….. കിരണിന്റെ ഓപ്പോസിറ് ആണ് പാറു ഇരിക്കുന്നത് .. അവളെ കണ്ടപ്പോഴേ ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ടെങ്കിലും അവൾ അബദ്ധത്തിൽ പോലും അവനെ നോക്കുന്നില്ല…. കിരണിന് എന്തോ മനസ്സിൽ അവൻ പോലും അറിയാതെ ഒരുതരം വേദന തോന്നി… വേദനി ക്കണം.. എന്റെ കൊച്ചിനെ വിഷമിപ്പിച്ചതല്ലേ…… അച്ഛൻ ആണെങ്കിൽ അവനേയും പാറു വിനെയും മാറി മാറി നോക്കുന്നുണ്ട്…. പാറു നല്ല തീറ്റിയിൽ ആണ്…. പക്ഷെ കിരൺ … കാർത്തി ലെച്ചു വിന്റെ കാലിൽ അവന്റെ കാലിട്ട് തോണ്ടുകയാണ്……അവൾ ആണെങ്കിൽ കാല് വലിക്കാൻ നോക്കുന്നുണ്ടെങ്കിലും കാർത്തി ലോക്ക് ആക്കി വെച്ചു…… ടാ വയറ്റാട്ടി മരിയാധയ്ക്ക് കാല് മാറ്റ്…… ഇല്ല ഈശ്വര ഇങ്ങനെ ഒരു ജന്തു…. തീറ്റി കാര്യം ആയി പോയി അല്ലെങ്കിൽ ഇവനെ ഞാൻ കൊന്നേനെ…. എന്താ ചെയ്യാ… എന്താ ചെയ്യാ അഹ് റൊമാൻസിക്കാം… കാര്യം കാണാൻ കഴുതയുടെ എടുത്ത് റൊമാൻസ്സ് കാണിച്ച് വീഴ്ത്തം.. അല്ലെങ്കിൽ ഈ വയറ്റാട്ടി കഴിക്കാൻ സമ്മതിക്കില്ല….. ലെച്ചു ആലോചിച്ചു…. അവൾ അവനെ നോക്കി…
ഒന്നും അറിയാത്ത ഭാവത്തിൽ തീറ്റിയാണ്… കാർത്തി……. കഷ്ട്ടം അല്ലെ എനിക്ക് നല്ല വിശപ്പുണ്ട്… ഒന്ന് കാല് മാറ്റ് മാറ്റിയാൽ നി എന്ത് പറഞ്ഞാലും ഞാൻ തരും… സത്യം….. അത്ഭുതത്തോടെ കാർത്തി ചോദിച്ചു.. സത്യം…. ( കഴിക്കാൻ വേണ്ടി ഞാൻ ഏതറ്റം വരെയും പോകും ) എന്നാ ഇന്നലെ പറഞ്ഞത് ഹോട് ആയിട്ട് എനിക്ക് ഇപ്പോൾ കിട്ടണം….. അവൾക്ക് വല്യ ഞെട്ടൽ ഒന്നും തോന്നിയില്ല….ഇപ്പോഴോ….. കഴിച്ചിട്ട് പോരെ…….. Okk…… കഴിച്ചിട്ട് റൂമിൽ വന്നോണം ……. അതും പറഞ്ഞ് അവൻ കാല് മാറ്റിയതും അവൾക്ക് സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു… ലെ ഞാൻ നി തീർന്ന്…😌 എന്താ സച്ചു ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ നിനക്കും വേണ്ടേ ഒരാള്….. സച്ചു വിന്റെ കൈയിൽ തട്ടി അച്ഛൻ പറഞ്ഞതും അവൻ കലിപ്പിൽ നോക്കി… ബാക്കി എല്ലാരും അവരെ തന്നെ നോക്കി ഇരിക്കുകയാണ്…. അങ്കിളിന് ഒരു മോൾ ഉണ്ടായിരുന്നെങ്കിൽ അതിനെ കേറി പ്രേമിച്ച് കെട്ടി താലോലിക്കാൻ ഒരു കൊച്ചിനെ ഈ മടിയിൽ ഞാൻ തന്നേനെ….. ഇതിപ്പോൾ ഞാൻ ഇങ്ങനെ മുരടിച്ച് പോകുകയേ ഉള്ളു……. അല്ലെങ്കിൽ തന്നെ നിനക്കൊക്കെ ആരാ പെണ്ണ് തരുന്നത്… തല തെറിച്ച ചീമപ്പന്നി …. അതും പറഞ്ഞ് അച്ഛൻ ഇരുന്ന് കിണിക്കാൻ തുടങ്ങി…..
ചിരിച്ചു കൊണ്ട് ചുറ്റും നോക്കിയതും എല്ലാരും ഇതെന്താ ജന്തു എന്ന രീതിയിൽ അച്ഛനെ നോക്കി…. അതേ ഇത്ര കിണിക്കാൻ ഒന്നുമില്ല…. ഒന്നുവല്ലെങ്കിൽ അൽ കോഴിയായ നിങ്ങൾക്ക് ഇതുപോലെ തങ്കക്കുടം പോലെ ഒരു പെണ്ണിനെ കിട്ടിയെങ്കിൽ ഒരു കുഞ്ഞു കോഴി യായ എനിക്കും കിട്ടും… കേട്ടാ……… സച്ചു അതും പറഞ്ഞ് പുച്ഛിച്ചതും ബാക്കി എല്ലാരും കിണിക്കാൻ തുടങ്ങി……… ചിരിക്ക് ചിരിക്ക്…. ഇന്ന് നിങ്ങൾ ചിരിക്കും… നാളെ ഞാൻ ചിരിക്കും ചിരിച്ചു കൊണ്ട് പാറു നോക്കിയത് കിരണിനെ ആണ്.. അവന്റെ മുഖം കണ്ടതും അവൾ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് വീണ്ടും കഴിക്കാൻ തുടങ്ങി…….. കിരണിന് ആണെങ്കിൽ ആകെ ഒരു വല്ലയ്ക്ക…. ഒന്നുവല്ലെങ്കിലും ഇന്നലെ ചെയ്‌തത് തെറ്റായി പോയി….. ക്ഷമ പറയണം… അമ്മേ…. ചായ…… മുകളിൽ നിന്നും കാർത്തിയുടെ വിളി കേട്ടതും അമ്മ ചായ ഗ്ളാസ്സിൽ പകർത്തി ലെച്ചു വിന് നേരെ നീട്ടി….. ഇത് കൊണ്ടുപോയി കൊടുക്ക് മോളെ… പോത്ത് അലറുന്ന പോലെ എത്രമത്തെ വട്ടമാ ഈ അലറക്കം എന്നറിയോ…?? പോയ് കൊണ്ട് കൊടുക്ക് അവന് ഹോസ്പിറ്റലിൽ പോണം…… അതും പറഞ്ഞ് അമ്മ അവളുടെ കൈയിൽ വെച്ച് കൊടുത്തു….
അവൾ ചിരിച്ചു കൊണ്ട് അത് മേടിച്ച് മുകളിലേക്ക് പോയി…. മോള് നേരത്തെ പറഞ്ഞ കാര്യം മറന്നു റൂമിന്റെ മുന്നിൽ നിന്നതും അവൾ ഒരു നിമിഷം നിന്നും…..ചായയിൽ ഒന്ന് നോക്കി.. ഇച്ചിരി തുപ്പി കൊടുത്താലോ… ലെ ഞാൻ –മേണ്ടാ…. അതെന്താ….. ഇതൊക്കെ കിച്ചു ചെയ്ത അടവാ മോൾ വേറെ മാറ്റി പിടിക്ക്…… ആണല്ലേ…. എന്നാ വേണ്ടാ… അതും പറഞ്ഞ് ഡോർ തുറന്ന് അകത്തേക്ക് കേറിയതെ ഓർമ്മയുള്ളൂ ഒറ്റ വലി ആയിരുന്നു കൈ യിൽ കരുതിയ ചായ ദോ പോയ്….. ലെച്ചു പല്ല് കടിച്ച് നോക്കിയതും കാർത്തി അവളെ ഒരു കൈ പിടിച്ചു കൊണ്ട് ഡോർ അടച്ച് അവളെ ഭിത്തിയോട് ചേർത്ത് നിർത്തി….. ലെ ഭിത്തി —-ഇതൊക്കെ കാണാൻ ഇനിയും ഞാൻ ഇവിടെ ബാക്കി…. നിങ്ങൾ എന്തോന്നാടാ കാണിച്ചേ….. ദേഷ്യത്തിൽ അവനെ മുഖം ഉയർത്തി നോക്കിയതും അവന്റെ മുഖത്തെ ഭാവം കണ്ട് അവൾ ഒന്ന് പതറി…… തമ്പുരാനെ കുഴപ്പം ആയോ….. മോൾ നേരത്തെ എന്തോ തരാമെന്നോ എന്നൊക്കെ പറഞ്ഞിട്ട് ഈ വഴി കണ്ടില്ലല്ലോ ഏഹ് ?? എവിടെ ….. അവളുടെ മുഖത്ത് വിരൽ ഓടിച്ച് കൊണ്ട് കാർത്തി പറഞ്ഞതും ലെച്ചു പേടിയോടെ ഉമിനിർ ഇറക്കി…..
ഈശ്വര മറന്നല്ലോ ലെച്ചു നി……… അ… അത് ഞാൻ….. പിന്നെ….. വെറുതെ…. ശു………… ചൂണ്ട് വിരൽ ചുണ്ടിന് കുറുകെ വെച്ചു കൊണ്ട് അവൻ ശബ്ദം ഉണ്ടാക്കിയതും അവൾ കണ്ണും മിഴിച്ച് അവനെ നോക്കി……. ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മോളെ….. നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ ഇല്ലയോ അതൊന്നും എനിക്കറിയണ്ടാ… പറഞ്ഞ വാക്കിന് വില വേണം… തരാമെന്ന് പറഞ്ഞാൽ തരണം… അല്ലെങ്കിൽ ഞാൻ കട്ടെടുക്കും . അതും പറഞ്ഞ് കാർത്തി മുഖം അടുപ്പിച്ചതും ലെച്ചു മുഖം തിരിച്ചു…… എനിക്ക് ഇദ്രേട്ടനെ മറക്കാൻ പറ്റില്ല അവൾ പറയുന്നത് കേട്ട് അവൻ ഞെട്ടി അവളെ നോക്കി … ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ് ലെച്ചു….. എ…. എന്താ നി… പറഞ്ഞെ…. അവളുടെ മുഖം തന്നോട് ആക്കി അവൻ ചോദിച്ചതും അവൾ പതറി അവനെ നോക്കി…..
ചോദിച്ചത് കേട്ടില്ലേ … എന്താ പറഞ്ഞതെന്ന്…….. എന്റെ സീത ചേച്ചി എന്നോട് ക്ഷമിക്കണേ…… കുറച്ച് നേരം നിങ്ങളെ ഭർത്താവിനെ ഞാൻ കടമെടുക്കുവാ…. മ്യാമനോടൊന്നും തോന്നരുത് (ആത്മ ) സീതാ..–ഫ്ലവർ ചാനൽ 🥰) അതേ ഇന്ദ്രേട്ടൻ … എന്റെ ഇഷ്ടം……… കോളേജിൽ എന്റെ സീനിയർ ആയിരുന്നു….. ഒരു തെമ്മാടി……. അറപ്പായിരുന്നു എനിക്ക്….. പാ…. പക്ഷെ … പിന്നീട് എപ്പോഴോ മനസ്സിൽ പ്രണയം തോന്നി… അത് പറയാൻ പോകുന്നതിന്റെ അന്ന് തന്നെ ഇന്ദ്രേട്ടൻ വണ്ടി ഇടിച്ച് മരിച്ചു…… അതും പറഞ്ഞ് അവൾ മുഖം തിരിച്ചു… കണ്ണീർ വരാത്തതുകൊണ്ട് തുപ്പൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു….. കാർത്തി ആണെങ്കിൽ ആകെ മരവിച്ച് നിൽക്കുകയാണ്….. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല…… പക്ഷെ……… നീ… സത്യം ആണോ പറയുന്നേ……… അതേയെന്ന് അവൾ തലയാട്ടിയതും അവൻ അവളിൽ നിന്നും മാറി റൂമിൽ നിന്നും പോയ്…. ലെച്ചു ആശ്വാസത്തോടെ ശ്വാസം നേരെ വലിച്ചു….. രെക്ഷപ്പെട്ടു…… ഇനി കള്ളം ആണെന്ന് മനസ്സിലാകുവോ….ഏയ്……. ഇനി പണി വല്ലതും കിട്ടുവോ… ഇല്ലാല്ലേ…….അവൻ പോയതും അവൾ പറഞ്ഞു…..
അച്ഛന്റെ നിർബന്ധം കൊണ്ട് പാറു കിരണിൻറെ കൂടെയാണ് കോളേജിൽ പോയത്…. തീരെ താല്പര്യം ഇല്ലായിരുന്നു … വണ്ടി ഓടിക്കുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്ക് അവളിൽ ആയിരുന്നു………. എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിലും അവൾ പുറത്തേകാഴ്ചകൾ കണ്ട് ഇരിക്കുന്നതിനാൽ അവന് ഒരു മടിപ്പ് തോന്നി….. റേഡിയോ ഓൺ ആക്കി…….. 🎶മാപ്പു നൽകൂ മഹാമതേ മാപ്പു നൽകൂ ഗുണനിധേ മാലകറ്റാൻകനിഞ്ഞാലും ദയാവാരിധേ……..🎶 ആഹാ സുഭാഷ് Physician കല്പ്പിച്ചതും Patient ഇച്ചിച്ചതും milk…… പാറു കലിപ്പിൽ അവനെ നോക്കി കിരൺ ഒന്നും അറിയാത്ത ഭാവത്തിൽ പാട്ടുo ആസ്വാദിച്ച് വണ്ടി ഓടിച്ചു…. പാറുവിനാണെങ്കിൽ അങ്ങോട്ട് എരിഞ്ഞ് കേറി…..എന്തോ ഓർത്ത പോലെ ഫോൺ എടുത്ത് യൂ ടൂബിൽ സെർച്ച് ചെയ്തു……. കിരൺ ഇടം കണ്ണിട്ട് നോക്കി.. ഇവൾ ഇതെന്താ കാണിക്കുന്നേ…… അവൾ ഇളിച്ച് അവനെ നോക്കി വീഡിയോ പ്ലേ ആക്കി സൗണ്ട് കൂട്ടി ഇട്ടും…. 🎶🎶🎶സധിഷിന്റ മോനല്ലേ ടാ…. നിന്നെ ഞാൻ ബസ്സ്റ്റോപ്പിൽ കണ്ടതല്ലേ.. മരയോന്തിൻ നിറമല്ലേടാ നീ ഇവളെ തേച്ചിട്ട് പോയതല്ലെ…. നീ പോയാൽ ഇവൾക്ക് രണ്ട് #&#₹ആടാ #*₹:₹…🎶🎶🎶🎶🎶 വിയർപ്പ് തൊടച്ച് കിരൺ പെട്ടെന്ന് റേഡിയോ ഓഫ് ആക്കി പാറു വിനെ നോക്കി……
അവൾ ഒന്ന് പുച്ഛിച്ച് അവനെ നോക്കി വീണ്ടും വെളിയിലേക്ക് നോക്കി ഇരുന്നു…. നടക്കട്ടെ… ഇങ്ങനെ നടക്കണം….. (അവളുടെ ആത്മ ) *** രാത്രി ഏറെ വൈ കിയിട്ടും കാർത്തി വന്നില്ല… ലെച്ചു ഹാളിൽ അവനെ കാത്ത് ഇരുന്നു… കിടക്കാൻ പറഞ്ഞിട്ടും അവൾ കേട്ടില്ല…….. എന്താ പറ്റിയത് എന്തോ…. നേരത്തേ വരേണ്ട സമയം കഴിഞ്ഞു…. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടത് അവൾ വേഗം ഓടി കതക് തുറന്ന് വെളിയിൽ ഇറങ്ങി….. കാറിൽ നിന്നും ഇറങ്ങി വരുന്ന കർത്തിയെ കണ്ടതും അവൾ ഞെട്ടി നിന്നും….. അവൻ കള്ളും കുടിച്ച് നാല് കാലിൽ ആണ് വരവ്…. ആടി ആടി വരുന്ന അവനെ കണ്ടതും ലെച്ചു തലയിൽ കൈ വെച്ച് നിന്നും…. അവളെ കണ്ടതും അവൻ ഒന്ന് നിന്ന് അവളെ അടിമുടി നോക്കി….പിന്നെ മെല്ലെ അടി വെച്ച് അടി വെച്ച് നടന്നു…… ഈശ്വര ഈ പാമ്പ് കൊത്തുവോ.. അവൾ അവൻ വരുന്നതും നോക്കി പറഞ്ഞു….. തുടരും……

by