22/04/2026

ഹൃദയസഖി : ഭാഗം 32

രചന – കൃഷ്ണ

പിള്ളേരെ ഇപ്പോ എത്തുമെന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ…? (പ്രിയ )

ശെരിയ… ദാ എത്തിന്ന് പറഞ്ഞ് വെച്ചിട്ടിപ്പോൾ അരമണിക്കൂർ കഴിഞ്ഞു… (സുജ )

എന്റെ അമ്മാരെ അതുങ്ങൾ എന്നെങ്കിലും പറഞ്ഞ സമയത്തിന് എത്തി ശീലമുണ്ടോ… ഇല്ലല്ലോ… പിന്നെ വെക്കേഷൻ ആയിട്ട് അവര് രണ്ടാളും മാത്രമല്ലല്ലോ വരുന്നത്… (അജു )

നീയും കൂടുതലൊന്നും പറയണ്ട ആച്ചി… ഒരു കൃത്യ നിഷ്ഠയുള്ള ആള് വന്നിരിക്കുന്നു…
നീ കൂടുതല് പറയാൻ നിക്കാതെ അവരെ ഒന്ന് കൂടെ വിളിച്ച് നോക്ക്… (പ്രിയ )

പ്രിയ പറഞ്ഞത് കേട്ട് പിന്നെ മറുത്തൊന്നും പറയാൻ നിക്കാതെ അജു ഫോൺ എടുത്ത് ആതിയെ വിളിക്കാൻ പോകെ
ഗേറ്റ് കടന്ന് ഒരു ജിപ്സി മുറ്റത്തേക്ക് എത്തി നിന്നു…

ജിപ്സി നിന്നതും പിറകിലെ ഡോർ തുറന്ന് ആതി ഓടി വന്ന് അജുന്റെ മേലേക്ക് ചാടി കഴിഞ്ഞു…

എന്റെ ദൈവങ്ങളെ…
അജു വിളിച്ചു പോയി…

അജു ഞാൻ എത്തി… ഉടുമ്പ് പിടിച്ച മാതിരി അജുന്റെ കഴുത്തിലൂടെ വട്ടം ചുറ്റി പിടിച്ചു കൊണ്ട് ആതി പറഞ്ഞു…

ആ കാഴ്ചകണ്ട് ചെറു പുഞ്ചിരിയോടെ ബാക്കിയുള്ളവരും ഇറങ്ങി…

മാധുവും ഓടി വന്ന് അജുനെ കെട്ടിപിടിച്ചു… അവൻ സ്നേഹത്തോടെ അവളെ അവനോട് ചേർത്തു പിടിച്ചു…

അത് ശെരി രണ്ടാളും ആച്ചിയെ മാത്രെ കണ്ടുള്ളോ…? (സുജയും പ്രിയയും )

രണ്ട് പേരും പറഞ്ഞത്‌ കേട്ട് ആതിയും മാധുവും അജുനിൽ നിന്നു വിട്ട് മാറി സുജയ്ക്കും പ്രിയയ്ക്കും നേരെ തിരിഞ്ഞു…

ആതി സുജക്കടുത്തേക്ക് ചെന്ന് അവരെ കെട്ടിപ്പിടിച്ചു.. മാധു പ്രിയയ്ക്കടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ചു…
അവരെ ചേർത്ത് പിടിച്ച് അവരും…

അജു അപ്പോഴേക്കും കൂടെ വന്ന ബാക്കി ടീമ്സിനടുക്കലേക്ക് വന്നു…

ഹലോ ബഡീസ്… യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു…? (അജു )

യാത്ര കുഴപ്പമില്ലായിരുന്നു… (ദിച്ചു )

അല്ല നിങ്ങടെ കൂട്ടത്തിൽ ഒരാള് കൂടിയുണ്ടായിരുന്നല്ലോ… ആ കക്ഷി വന്നില്ലേ…? (അജു )

കക്ഷിക്ക് വരാൻ പറ്റിയില്ല… (ജിത്തു )

ആണോ… (അജു )

മൂവരും സംസാരിച്ചിരിക്കെ സ്നേഹ പ്രേകടനം കഴിഞ്ഞ് ആതിയിൽ നിന്നും മാധുവിൽ നിന്നും വിട്ട് മാറി പ്രിയയും സുജയും അവർക്ക് നേരെ തിരിഞ്ഞു…

അമ്മമാരെ കണ്ട് രണ്ടാളും ചെറു പുഞ്ചിരി നൽകി…
പിന്നെ അവര് തമ്മിൽ പരിചയപ്പെടലായി… കുറച്ച് നിമിഷം കൊണ്ട് രണ്ടാളെയും വലിയ കാര്യമായി പ്രിയയ്ക്കും സുജയ്ക്കും…

ബാക്കി സംസാരമൊക്കെ പിന്നെയാകാം… യാത്ര കഴിഞ്ഞ് വന്നതെല്ലേ… നിങ്ങള് പോയി ഫ്രഷായി വാ… (പ്രിയ )

നിങ്ങള് ഫ്രഷായി വരുമ്പോഴേക്കും ഞങ്ങൾ കഴിക്കാനുള്ളത് എടുത്തു വെക്കാം… (സുജ )

മമ്… ശെരി… (ദിച്ചും ജിത്തും )

ആച്ചി ഇവരെ മുറിയിലേക്ക് കൂട്ടി ചെല്ല്…
(പ്രിയ )

വാ… അജു അവരെയും കൂട്ടി അകത്തേക്ക് പോയി…
അവർക്ക് പിറകെ പ്രിയയും സുജയും കേറി പോയി…

അവര് പോയതും നോക്കി രണ്ടാളും പരസ്പരം നോക്കി ചിരിച്ച് അകത്തേക്ക് കേറി…

____________________

ഈവെനിംഗ് ആയപ്പോഴേക്കും വർക്ക്‌ കഴിഞ്ഞ് അജേഷും കിഷോറും എത്തി… പിന്നെ മൊത്തത്തിൽ ജോളിയായിരുന്നു…
ഹാളിൽ എല്ലാവരും വട്ടം കൂടിയിരുന്ന് ഓരോന്നും സംസാരിച്ചിരിരുന്നു… കൂടുതലും ആതിയെയും മാധുനെയും കുറിച്ചായിരുന്നു… അജു രണ്ടിനെയും നന്നായി വരി കൂട്ടി…

പുതിയ ലോകത്തെന്ന പോലെയായിരുന്നു ജിത്തുവും ദിച്ചുവും… ആ ഇരു കുടുംബത്തിന്റെയും ഒത്തൊരുമയും സ്നേഹവും കണ്ടറിയുകയായിരുന്നു രണ്ടാളും…

…………….

നിങ്ങള് കിടന്നില്ലേ…? അജുവായിരുന്നു…

ഏയ് ഇല്ല… ടൈം ആയിവരുന്നേയുള്ളു… (ജിത്തു )

ആണോ… എന്ന നമുക്ക് കുളക്കടവിലേക്ക് പോയാലോ… നൈറ്റ്‌ അവിടെ പോയിരിക്കാൻ നല്ല രസാ… (അജു )

അതിനെന്താ പോയി കളയാം… (ദിച്ചു )

മൂന്നാളും കൂടി മുറി വിട്ട് പുറത്തേക്ക് നടന്നു…

അടുക്കള വശം വഴി വെളിയിലേക്കിറങ്ങി…

 

തണുത്ത ഇളം കാറ്റ് വീശി പോകുന്നു… ചന്ദ്രന്റെ പാതി ഭിംബം ആകാശത് തെളിഞ്ഞു നിക്കുന്നു…

നല്ല തണുത്ത കാറ്റല്ലേ ആതി…
ബാൽക്കണിയിൽ റെയിലിൽ ചാരി നിന്ന് കൊണ്ട് മാധു പറഞ്ഞു…

മമ് ശെരിയ… (ആതി )

ഓ ഇപ്പോ എന്റെ അന്യൻ കൂടെയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ… (മാധു )

അയ്യടി പെണ്ണിന്റെ ഒരു പൂതി നോക്കിയെ… എനിക്കും എന്റെ കലിപ്പനെ കാണാൻ തോന്നുന്നു…

ആതി ആദ്യം പറഞ്ഞത്‌ കേട്ട് മാധു എന്തേ കുഴപ്പം എന്ന കണക്കെ നോക്കിയെങ്കിലും അതിന് ശേഷം പറഞ്ഞത്‌ കേട്ടവൾ ആക്കി ചിരിച്ചു…

എടി ആതി നിന്റെ ആദ്യത്തെ ഡയലോഗടി കേട്ടപ്പോൾ ഞാൻ തെറ്റു ധരിച്ചു… (മാധു )

ഞാനൊന്ന് രാത്രിയാകാൻ കാത്തിരിക്കുവായിരുന്നു… (ആതി )

അതെന്താ… (മാധു )

നമ്മടെ ചെക്കൻ മാര് നമ്മുടെ കൂടെ നമ്മടെ വീട്ടിൽ ഉണ്ടായിട്ട് ഒന്ന് അടുത്തിരുന്ന് സംസാരിക്കാൻ പോലും പറ്റിയതേയില്ല… പിന്നെയുള്ള ചാൻസ് നൈറ്റ്‌ ആണ്… അപ്…

ആതി പറഞ്ഞോണ്ട് താഴേക്ക് നോട്ടം കൊടുത്തതും മൂന്നവർ സംഘം പുറക് വശത്തെ വഴിയിലൂടെ മുന്നോട്ട് നടന്ന് പോകുന്ന കാഴ്ച കണ്ട് പറഞ്ഞോണ്ടിരുന്നത് നിർത്തി അങ്ങോട്ടേക്ക് ഉറ്റു നോക്കി…

ഇവരിതെങ്ങോട്ടാ…? ആതിയുടെ വാർത്തമാനവും നോട്ടവും കണ്ട് മാധു പുരികം ചുളിച്ച് കൊണ്ട് അവളെയും അവൾ നോട്ടം കൊടുക്കുന്നിടത്തേക്കും നോക്കി…

ശരിയാണല്ലോ… നടന്ന് നീങ്ങുന്ന മൂന്നാളെയും കണ്ട് മാധുവും പറഞ്ഞു…

ആ പോക്ക് കണ്ടിട്ട് കുളക്കടവിലേക്കാണെന്ന് തോന്നുന്നു… (ആതി )

ഈ രാത്രി ഇവർക്ക് കുളക്കടവിൽ എന്തോന്നാ പരിപാടി… (മാധു )

ആവോ… പോയേക്കുന്നത് അജുന്റെ കൂടെയാ… അത് കൊണ്ട് അലമ്പ് പണിക്കാവില്ല… (ആതി )

എന്ന നമുക്ക് അവരുടെ പിറകെ പോയി നോക്കിയാലോ… (മാധു )

ഏയ്… വേണ്ട… അളിയൻസിനെ ഇന്ന് അവരുടെ വഴിക്ക് വിട്ടേക്കാം… (ആതി )

എന്നാ അവർ അളിയൻസ് പോയിരുന്ന് ചർച്ചിക്കട്ടെ… നമുക്ക് പോയി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം… (മാധു )

മാധു പറഞ്ഞത്‌ കേട്ട് ആതി അവളെയും കൂട്ടി റൂമിലേക്ക് നടന്നു…

_______________________

വെള്ളത്തിൽ തെളിഞ്ഞു കാണുന്ന ചന്ദ്രന്റെ പാതി ഭിംബത്തിൽ കണ്ണോടിച്ച് കൊണ്ട് പടിക്കെട്ടിലേക്ക് ചാഞ്ഞിരിക്കുവാണ് ദിച്ചു… അടുത്ത് തന്നെ ജിത്തുവും അജുവും ഇരിപ്പുണ്ട്…

മൂന്നാളും ഓരോന്നും പറഞ്ഞങ്ങനെ ഇരുന്നു…

സമയം കടന്ന് പോയി… ആകാശത്ത് ചന്ദ്രനെ മറച്ചു കൊണ്ട് കാർമേഘം കൂടി… ഒപ്പം തണുത്ത കാറ്റും…

ഒരു മഴയ്ക്കുള്ള കൊളുണ്ട്… മഴ ചാറുന്നതിന് മുന്നേ വീടെത്താം… അതും പറഞ്ഞു കൊണ്ട് അജു ഇരുന്നിടത് നിന്നെണീറ്റു… പിറകെ ജിത്തുവും എണീറ്റു…

എന്താടാ ദിച്ചു നീ വരുന്നില്ലേ… (ജിത്തു )

നിങ്ങള് പൊയ്ക്കോ… ഞാൻ കുറച്ച് നേരം കൂടി കഴിഞ്ഞു വരാം… (ദിച്ചു )

അധിക നേരം ഇരിക്കേണ്ട… മാത്രവുമല്ല മഴക്കോളുണ്ട്… വേഗം വന്നേക്കണം… (ജിത്തു )

മമ്… ദിച്ചു മൂളി…

രണ്ടാളും വീട്ടിലേക്ക് വിട്ടു… ദിച്ചു ആ പടവിൽ അങ്ങനെ ഇരുന്നു… പെട്ടന്നവന്റെ ഫോൺ റിങ് ചെയ്തതും എടുത്ത് നോക്കി… ദീപുവായിരുന്നു…

ദിച്ചു ചെറു പുഞ്ചിരിയോടെ കാൾ അറ്റന്റ് ചെയ്തു…

കുറച്ച് നേരം വിശേഷമൊക്കെ പറഞ്ഞ് ദിച്ചു കാൾ കട്ട്‌ ചെയ്ത് അവനങ്ങനെ ഇരുന്നു…

പെട്ടന്ന് തനിക്കടുത്തേക്ക് ആരോ ഒരാൾ നടന്നടുക്കുന്നത് പോലെ തോന്നി ദിച്ചു പിറകിലേക്ക് തിരിഞ്ഞു നോക്കിയതും ആതി…

നീ ഉറങ്ങിയിരുന്നില്ലേ ആതി…
ആതിയെ അവിടെ കണ്ടതും ദിച്ചു ചോദിച്ചു…

മ്മ്ഹ്ഹ്… അവൾ ഇല്ലന്ന് തലയാട്ടി കാണിച്ച് ദിച്ചുനടുക്കലേക്ക് വന്നിരുന്നു…

അല്ല ഞാൻ ഇവിടെ ഉണ്ടന്ന് നിനക്കെങ്ങനെ മനസിലായടി കാന്താരി…? (ദിച്ചു )

അതൊക്കെ മനസ്സിലായി… അത് കൊണ്ടല്ലേ ഞാൻ എന്റെ കലിപ്പനടുത്തേക്ക് വന്നത്…
അതും പറഞ്ഞ് കൊണ്ട് ആതിദിച്ചുന്റെ തോളിലേക്ക് ചാഞ്ഞു… ദിച്ചു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു…

മാധുനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മനസിന്റെ ഉള്ളിൽ കലിപ്പാനോട് ഒന്ന് നേരാ വണ്ണം സംസാരിക്കാൻ പോലും പറ്റിയില്ലല്ലോ എന്ന വിഷമമായിരുന്നു… കിടന്നിട്ട് ഉറക്കം വരാതെ എണീറ്റ് ബാൽക്കാണിയിലേക്ക് വന്ന്… ആ സമയം അജുവും ജിത്തുവേട്ടനും കൂടി തിരികെ നടന്ന് വരുന്നത് കണ്ടത്… കൂടെ കലിപ്പിനെ കണ്ടതുമില്ല… കക്ഷി കുളപ്പടവിൽ തന്നെ ഇരുപ്പുണ്ടന്ന് മനസിലായി… അജുവേട്ടനും ജിത്തുവേട്ടനും റൂമിലേക്ക് കേറിയെന്ന് ഉറപ്പാക്കിയതും ഞാൻ ശബ്ദമുണ്ടാക്കാതെ നേരെ റൂമിൽ നിന്നുമിറങ്ങി അടക്കള വശം വഴി വെളിയിലേക്കിറങ്ങി കുളപ്പടവിലേക്ക് നടന്നു…

ഞാൻ ഈ നിമിഷം ഓർത്തതെ ഉണ്ടായിരുന്നുള്ളു… (ദിച്ചു )

ഏത് നിമിഷം…? (ആതി )

എന്റെ ഈ കാന്താരിയെ ഇങ്ങനെ ചേർത്ത് പിടിച്ചിങ്ങനെ ഇരിക്കണ കാര്യം… (ദിച്ചു )

സത്യം… ദിച്ചുന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു…

ആടി കാ‍ന്താരി… ആതിടെ മൂക്കിൻ തുമ്പിൽ ചെറുതായി തട്ടി കൊണ്ട് ദിച്ചു പറഞ്ഞു…

സത്യം പറയാല്ലോ… ഞാനും ഇങ്ങനെ കലിപ്പന്റെ കൂടെ ഇരിക്കാൻ കൊതിക്കുവായിരുന്നു… എന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിട്ടും ഒന്ന് സംസാരിക്കാൻ കൂടി പറ്റിയില്ലല്ലോ… ഇപ്പോ ആ വിഷമം മാറി…
ദിച്ചുനെ വട്ടം ചുറ്റിപ്പിടിച്ചു കൊണ്ട് ആതി പറഞ്ഞു…

ഇരുവരും അവരുടെ ലോകത്തെന്ന പോലെ അവിടെ കുറച്ച് നേരം ഇരുന്നു…

കാറ്റ് വീശിയടിക്കാൻ തുടങ്ങി…

ഇനി ഇവിടെ ഇരുന്നത് മതി… വാ വീട്ടിലേക്ക് പോകാം… (ദിച്ചു )

കുറച്ച് നേരം കൂടി ഇങ്ങനെ ഇരിക്കാം കലിപ്പാ… (ആതി )

ഇരിക്കാമായിരുന്നു… പക്ഷേ നല്ല മഴയ്ക്കുള്ള സാധ്യതയുണ്ട്… (ദിച്ചു )

മമ്… ആതി മനസില്ല മനസോടെ മൂളി…

രണ്ടാളും എണീറ്റ് പടിക്കെട്ട് കേറേം മഴ ചാറി കഴിഞ്ഞു…

ആ ചാറ്റൻ മഴയിൽ ഇരുവരും കൈ കോർത്തു പിടിച്ച് വീട്ടിലേക്ക് നടന്നു…

തുടരും…