19/04/2026

കല്യാണം : ഭാഗം 16

രചന – കാന്താരി

എന്ത് രസമാ… നല്ല ഭംഗി യോടെ ഒഴുകി ചാടുന്ന വെള്ളച്ചാട്ടം … നല്ല കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമാണ്. ഒരു വശത്ത് കുറെ മുളകൂട്ടങ്ങൾ അതിനു ചുവട്ടിൽ ഇരിക്കാൻ മുള കൊണ്ട് തന്നെ ബെഞ്ച് ഉണ്ടാക്കി വെച്ചിരിക്കുന്നു “ഇവിടെ ഇങ്ങനൊരു സ്ഥലത്തെ പറ്റി ഏട്ടന് എങ്ങനെ അറിയാം… ” ഞാനിതൊക്കെ ചോദിച്ചിട്ടും മറുപടി ഒന്നും കിട്ടാത്തയപ്പോൾ ഞാൻ സിദ്ധുവേട്ടനെ നോക്കി “ആഹാ… വായി നോക്കി 😡😡 വായി നോക്കി നിക്കാതെ അവിടെ പോയി ഇരിക്കാൻ നോക്ക് മനുഷ്യാ.. ” സിദ്ധുവേട്ടനെ പിടിച്ചു ഉന്തികൊണ്ട് ഞാൻ പറഞ്ഞു. ഉന്തി കൊണ്ട് പോയി അവിടെയുള്ള ബെഞ്ചിൽ കൊണ്ട് പോയി ഇരുത്തി അടുത്ത് തന്നെ ഞാനും ഇരുന്നു. “മ്മ്മ്.. ഇത് വിട് ഇനിയെങ്കിലും ഒന്ന് പറ ഫ്ലാഷ് ബാക്ക് ” “മ്മ്മ് പറയാം… അയ്യോ…. ഇവനെന്താ ഇവിടെ… ” എവൻ എന്ന ഭാവത്തിൽ ഞാൻ ഐശു നോക്കിയ ഭാഗത്ത്‌ നോക്കിയപ്പോൾ അത് അവനായിരുന്നു.

അന്ന് പെണ്ണ് കണ്ടു പുറത്തേക്കു വന്നപ്പോൾ അവിടേക്ക് വന്നവൻ. അവനെ കണ്ട കാര്യം ഓർത്ത് ഇരുന്നപ്പോൾ ഐശു എന്റെ കൈയിൽ പിടിച്ചു വലിച്ചു. “എന്താ… എന്തിനാ നീ ഒളിക്കുന്നേ… ” “ആ അവൻ എന്നെ കണ്ടാൽ പ്രശ്നമാണ്… ഇങ്ങോട്ട് എഴുനേറ്റു വാ.. ” ഞാൻ എഴുന്നേറ്റതും അവൾ എന്നെയും പിടിച്ചു വലിച്ചു കൊണ്ട് മുള കൂട്ടത്തിന്റെ പിന്നില്ലേക്ക് പോയി. “ഇവിടെ നിക്ക് അവൻ കാണണ്ട… ” ഒളിഞ്ഞു അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞു. അവളുടെ കളി കാണുമ്പോൾ ചിരി വരുന്നു. “അല്ല അവനാരാ…നീ എന്തിനാ അവനെ പേടിക്കുന്നെ.. ” “അവനാണ് നന്ദൻ… ഞാൻ പറഞ്ഞിരുന്നില്ലേ എന്നെ കെട്ടാൻ നടക്കുന്നവൻ… ” “ഓ… അപ്പൊ ഇവനാണ് നമ്മുടെ enemy ‘ അങ്ങനെ പറഞ്ഞു കൊണ്ട് ഞാനവളുടെ തോളിൽ കൈ വെച്ചു. പെട്ടന്ന് തിരിഞ്ഞു നിന്ന് കൈ തട്ടി മാറ്റി കൊണ്ട് അവളെന്നെ തുറിച്ചു നോക്കി.

“എന്താ.. ” ഞാൻ ചോദിച്ചു “എന്താ ഉദ്ദേശം… രാവിലെ തൊട്ട് തുടങ്ങിയതാണല്ലോ തൊടലും പിടിക്കല്ലും… ” എന്നെ നോക്കി കൈ കെട്ടി കൊണ്ട് അവൾ ചോദിച്ചു. ഞാനാകെ ചമ്മി പോയി. വളിഞ്ഞ ഒരു ചിരിയും പാസാക്കി കൊണ്ട് ഞാൻ ഒന്നുല്ലന്നർഥത്തിൽ തോൾ പൊക്കി താഴ്ത്തി കാണിച്ചു. രാവിലെതെ പിടുത്തം കൊണ്ട് തന്നെ മനുഷ്യന്റെ ഫ്യൂസ് പോയതാ അപ്പോഴാ ഇതു. “ഇവന് ക്ലാസ്സിൽ പൊക്കുടേ… വെറുതെ മനുഷ്യനെ മെനക്കെടുതാൻ.. ” “ഓ.. പറയുന്ന ആൾ ദിവസവും ക്ലാസ്സിൽ പോവുന്ന പോലെയാ പറച്ചിൽ… ” സിദ്ധുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനോന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു “അത് പിന്നെ… ഓരോ ആവശ്യങ്ങൾ വരുമ്പോൾ ലീവ് എടുക്കേണ്ടി വരുന്നതല്ലേ.. ” “ഓഹോ… ഇതിനു മാത്രം എന്താണാവോ ആവശ്യങ്ങൾ… ”

“അതൊന്നും പറയാൻ പറ്റില്ല… ” “ഓ… ആയിക്കോട്ടെ.. ” “ഇവനൊന്നു പോയിരുന്നെങ്കിൽ… മനസമാധാനത്തോടെ ഇരിക്കാമായിരുന്നു.. ” നിലത്ത് ചടഞ്ഞിരുന്നു കൊണ്ട് ഞാൻ പറഞ്ഞു. അടുത്ത് സിദ്ധുവെട്ടാനും ഇരുന്നു. കുറച്ചു നേരത്തേക്ക് ഞങ്ങള്ളോന്നും മിണ്ടിയില്ല ഇടക്ക് ഞാൻ നന്ദൻ പോയെന്നു നോക്കിക്കോണ്ടിരുന്നു. അവനും അവന്റെ അലമ്പ് ഫ്രണ്ട്സും കൂടി അവിടെ കുറ്റിയാടിച്ചു അവിടെ തന്നെ ഇരിക്കുകയാണ്. “ഡീ… അവരെന്തായാലും ഇപ്പോ പോവുന്ന ലക്ഷണമില്ല… നമ്മളെ അവൻ കണ്ടിട്ടുമില്ല. നീയെന്തായാലും കഥ പറ… ” “മ്മ്മ് പറയാം.. ”

“വളരെ സമ്പനനും നാട്ടിൽ എല്ലാവർക്കും വലിയ ബഹുമാനവുമുള്ള ആളായിരുന്നു ബാലചന്ദ്രൻ അദ്ദേഹത്തിന്റെ രണ്ടു മക്കളിൽ രണ്ടാമത്തെ ആളാണ് രാധ (ഐശു ന്റെ അമ്മ )മൂത്തയാൾ പരമേശ്വരൻ . രാധയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു പോയി പിന്നെ അവൾക് എല്ലാം അച്ഛനും ഏട്ടനും ആയിരുന്നു. അച്ഛനും ഏട്ടനും അവൾ എല്ലാമായിരുന്നു അത് കൊണ്ട് തന്നെ അവളെ വളരെ ലാളിച്ചാണ് വളർത്തിയതു. 💠 💠 💠 അങ്ങനെയിരിക്കെയാണ് തറവാട്ടിൽ ഡ്രൈവർ ജോലിക്ക് മധു വരുന്നത്. വളരെ പെട്ടന്ന് തന്നെ എല്ലാവർക്കും അവൻ പ്രിയപെട്ടവൻ ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല. രാധക്ക് എങ്ങോട്ട് പോകണമെങ്കിലും മധുവായിരുന്നു കൂടെ പോവുക കാരണം അത്രക്ക് വിശ്വാസമാണ് അവനെ എല്ലാവർക്കും.

അതികം കൂട്ടുകാർ ഇല്ലാത്ത രാധക്ക് മധു നല്ല കൂട്ടുകാരൻ ആയിരുന്നു. എല്ലാം തുറന്നു പറയാനും അവൾക് അവനൊരു ആശ്വാസമായിരുന്നു. പോകെ… പോകെ ആ ബന്ധം സൗഹൃദത്തിൽ നിന്നും വഴിമാറി പ്രണയതില്ലേക്കായി. വീട്ടിൽ അറിയാതെ അവർ പ്രണയിച്ചു നടന്നു അവർ നല്ല കൂട്ടാണെന്ന് എല്ലാവർക്കും അറിയാമെങ്കില്ലും അവർ പ്രണയത്തിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല. അങ്ങനെ ഒരു നാൾ അമ്പലത്തിൽല്ലേക്ക് പോക്കാൻ രാധ മധുവിനെയും കൂട്ടി കൊണ്ട് പോയി. നടന്നായിരുന്നു ഇരുവരും പോയത്. പോക്കും വഴി ഭാവി കാര്യങ്ങൾ സംസാരിച്ചു കൊണ്ടാണ് പോയത്. അമ്പലത്തിൽ ചെന്ന് ഇരുവരും ‘ഞങ്ങളെ ഒരിക്കലും പിരിക്കാരുതേ ‘ എന്ന് മനസുരുക്കി പ്രാർത്ഥിച്ചു. അമ്പലത്തിൽ നിന്ന് തിരിച്ചു പോരും വഴി പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി അവർ രണ്ടാളും വയൽ കരയില്ലേ ആൾതാമസമില്ലാത്ത ഒരു കുടിലിൽ കേറി നിന്നു. മഴ നല്ല തകർത്തു തന്നെ പെയ്തു കൊണ്ടിരുന്നു.

പൂർണ്ണമായി നനഞു കുതിർന്ന രണ്ടാളും തണുത്തു വിറച്ചു കൊണ്ടിരിന്നു. അന്ന് ആ തണുപ്പിൽ അവർ രണ്ടാളും ഒരിക്കലും പിരിയാൻ പറ്റാത്ത വിധം മനസു കൊണ്ടും ശരീരം കൊണ്ടും ഒന്ന് ചേർന്ന് കഴിഞ്ഞിരുന്നു. മഴ ശമിച്ചപ്പോൾ രണ്ടാളും തിരിച്ചു പൊന്നു. ദിവസങ്ങൾ കടന്നു പോയി…. ഒരു നാൾ പെട്ടന്ന് രാധ തലകറങ്ങി വീണു എല്ലാവരും കൂടി അവളെ വൈദ്യരെ കാണിച്ചു വൈദ്യർ പറഞ്ഞ കാര്യം കേട്ടു എല്ലാവരും ഞെട്ടി ‘അവൾ ഗർഭിണി ആണ് ‘ അതിന്റെ പേരിൽ ഇതു വരെ തന്നെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതാ അച്ഛനും ഏട്ടനും അവളെ പൊതിരെ തല്ലുകയും ചീത്തയും പറയുകയും ചെയ്തു .

ആരാണ് കാരണക്കാരൻ എന്ന് അവർ പല ആവർത്തി ചോദിച്ചിട്ടും അവൾ ഒന്നും തന്നെ പറഞ്ഞില്ല. തനാത് പറഞ്ഞാൽ അച്ഛനും ഏട്ടനും കൂടി മധുവിനെ കൊല്ലുമെന്ന് അവൾക് ഉറപ്പായിരുന്നു. പിന്നീട് ഒരു ദിവസം ആരും കാണാതെ മധു അവളെ കാണാൻ മുറിയില്ലേക്ക് വന്നു. നേരം പുലരുവോളം അവർ സംസാരിച്ചിരുന്നു ഒടുവിൽ രണ്ടാളും ഒളിച്ചോടാൻ തീരുമാനിച്ചു. അമ്പലത്തില്ലേ ഉത്സവത്തിന്റെ അന്ന് രാത്രി അച്ഛനും ഏട്ടനും അമ്പലത്തിൽ പോയതിനു ശേഷം പോകാംമെന്ന് തീരുമാനിച്ചു. അവർ പിന്നെ ആ ദിവസത്തിനായി കാത്തിരുന്നു. (തുടരും…. )