രചന – കൃഷ്ണ
ഇവിടെ ഞങ്ങടെ കൺ വെട്ടത്തെ കുറുമ്പും കുരുത്തക്കേടും തന്നെയാ… അപ്പോ മാറി നിന്നുക്കുമ്പോഴുള്ള കാര്യം എങ്ങനായിരിക്കുമെന്ന് ചിന്തിക്കേ വേണ്ടാ… എങ്കിലും പറയുവാ… കുരുത്തക്കേടൊന്നും കാണിക്കാതെ മര്യദക്ക് പഠിച്ചോളണം… ഞങ്ങടെ കൺ വെട്ടത്തല്ലെന്ന് കരുതി ഓരോന്നും കാണിച്ചു കൂട്ടി പ്രേശ്നത്തിലൊന്നും ചെന്ന് ചാടരുത്… മാധു മോളും ഉള്ളത് കൊണ്ട് എനിക്കൊരു സമാധാനമുണ്ട്… ആമ് ബെസ്റ്റ് വഴിക്കൂടേ പോണവരുടെ കൈയ്യിന്ന് തല്ല് ചോദിച്ചു മേടിക്കുന്ന കക്ഷിയാ അത്… ആതി മനസ്സിൽ പറഞ്ഞ് എല്ലാം കേട്ടപോലെ എന്ന കണക്കെ പ്രിയയെ നോക്കിതലയാട്ടി…
ഇതാരോടാ പ്രിയേ നീ ഈ പറയുന്നേ… ചട്ടമ്പികളാ രണ്ടും… അത് ചെയ്യരുത് എന്ന് പറഞ്ഞാൽ അത് തന്നെ ചെയ്യുന്ന ടീംമ്സാ… അപ്പോ പിന്നെ നീ ഇപ്പോ പറഞ്ഞതിന് വല്ല അർഥമുണ്ടോ…? അച്ഛൻ പറഞ്ഞത് ശരിയല്ലേ മോളെ… അജേഷ് ആതിയെ താങ്ങി കൊണ്ട് നിഷ്ക്കൂ ഭാവത്തിൽ ചോദിച്ചു… ആ പറഞ്ഞതിലെന്തോ കുത്തലില്ലേ എന്നൊരു ഡൗട്ട് ഇല്ലാതില്ല… ഡൗട്ട് വേണ്ട മോളെ ആതി… അച്ഛൻ നിനക്കിട്ട് കുത്തിയത് തന്നാ… ആതിടെ തോളിലേക്ക് കൈയ്യിട്ട് കൊണ്ട് അജു പറഞ്ഞു… ഓ……. അല്ല… അച്ഛന്റെയും അമ്മയുടെയും വക കിട്ടി കഴിഞ്ഞു… ഇനി നീയും കൂടിയുള്ളു അജു… നിന്റെ വക എന്താന്നു വെച്ചാൽ പറഞ്ഞോ… കോളേജ് ലൈഫ് ഫീൽ ചെയ്തറിയണം… പടുത്തതിനോടൊപ്പം അടിച്ച് പൊളിയൊക്കെ ആകാം… പക്ഷേ പൊളിച്ചടുക്കരുത്… എനിക്കതെ പറയാനുള്ളു… ഇത് മതി അജു… എനിക്ക് നിന്റെ ഈ പെർമിഷൻ മാത്രം മതി… ലവ് യു അജു… കൊള്ളാം… നല്ല ആങ്ങള… എല്ലാത്തിനും ലൈസൻസ് കൊടുത്തേക്കുന്നു… അല്ലേലും നീയാ ആച്ചി ഇതിനെ വഷളാക്കുന്നെ… ചേട്ടനും കൊള്ളാം അനിയത്തിയും കൊള്ളാം… പ്രിയ രണ്ടിനെയും നോക്കി പറഞ്ഞു…
ദേ അമ്മാ എന്റെ അജുനെ പറഞ്ഞാലുണ്ടല്ലോ… എന്റെ അജുന് അറിയാം… അവന്റെ ഈ ആതിയെ… കേറിച്ചെന്ന് ഒരു പ്രേശ്നത്തിലും ഇടപെടാറില്ലാന്ന്… പിന്നെ ഇങ്ങോട്ട് മുട്ടൻ വന്നാൽ നിന്നു കൊടുക്കില്ലന്ന് മാത്രം… ല്ലേ അജു… ആതിയുടെ പറച്ചിലിന് അജു കണ്ണ് ചിമ്മി ചിരിച്ച് അവളെ ഒന്നൂടെ ചേർത്തു പിടിച്ചു… ആ കാഴ്ച പ്രിയയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു… മക്കളുടെ ആഴമേറിയ സ്നേഹത്തിൽ പറയാൻ വന്ന വാക്കുകൾ അലിഞ്ഞില്ലാതെയായി… ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹപ്രേകടണം കഴിഞ്ഞെങ്കിൽ ഇറങ്ങാൻ നോക്ക്… മാധു മോളെയും കൂട്ടാനുള്ളതല്ലേ… സമയം കളയണ്ട… അജേഷ് പറഞ്ഞു… ആതി പ്രിയക്കടുക്കൽ വന്ന് കെട്ടിപ്പിടിച്ചു… ലവ് യു അമ്മാ… പ്രിയയുടെ കവിളിൽ മുത്തിയവൾ പറഞ്ഞു… പ്രിയ ആതിടെ നെറ്റിയിൽ മുത്തി… ആതി അജേഷിന് നേരെ തിരിഞ്ഞു കെട്ടിപ്പിടിച്ചു… ലവ് യു അച്ഛാ… ലവ് യു ടു ടാ… പിന്നെ കുറച്ച് ഉഴപ്പൊക്കെ നല്ലതാ… പക്ഷേ പടുത്തത്തിൽ ശ്രെദ്ധ കുറയ്ക്കരുതുട്ടോ… അജേഷ് അതും പറഞ്ഞ് വാത്സല്യത്തോടെ നെറുകയിയിൽ മുത്തി… ഇനി നിന്ന് സമയം കളയേണ്ടാ… അജേഷ് പറഞ്ഞു… ലഗേജോക്കെ ഡിക്കിയിലേക്ക് എടുത്ത് വെച്ച് അജു കാറിലേക്ക് കേറി…
ആതിയും വന്ന് കാറിലേക്ക് കേറിയതും അജു കാറ് മുന്നോട്ടെടുത്തു… കാറ് ഗേറ്റ് കടക്കും വരെ വെളിയിലേക്ക് തലയിട്ട് ആതി ഇരുവരെയും കൈ വീശിയിരുന്നു… കുറച്ച് മണിക്കൂറുകൾക്ക് ശേഷം പുത്തൻ പുരയ്‌ക്കൽ വീടിന് മുറ്റത്ത് അജുന്റെ കാറ് വന്ന് നിന്നു… രണ്ടിനും അകത്തേക്ക് കേറേണ്ടി വന്നില്ല ലഗേജ് ബാഗുമായിട്ട് മാധു സിറ്റൗട്ടിൽ നിൽക്കുന്നുണ്ടായിരുന്നു… അവൾക്ക് ഇരുവശവും കിഷോറും സുജയും ഉണ്ട്… അജുവും ആതിയും കാറിൽ നിന്നുമിറങ്ങി… ആതി അവർക്കടുക്കലേക്ക് ചെന്നു… സുജ എന്തോ പറയാൻ വന്നതും ആതി സുജയുടെ വാ പൊത്തി… അറിയാം… കോളേജ് ദൂരെയാണ്… ഞങ്ങടെ ശ്രെദ്ധ എപ്പോഴും കാണില്ല… അത് കൊണ്ട് ശ്രെദ്ധിക്കണം… ഇവിടെ കാണിക്കുന്ന കുരുത്തക്കേടോ കുറുമ്പോ അവിടെ കാണിക്കരുത്… ഉഴപ്പി നടക്കരുത്… പടുത്തമാണ് മുഖ്യം… ഇതൊക്കെയല്ലേ പറയാൻ വന്നേ… എല്ലാം ഞങ്ങൾ ഏറ്റു… ആതി പറഞ്ഞത് കേട്ട് കിഷോറും സുജയും ചിരിച്ചു… മാധുവാണേൽ ഇവളിതെപ്പോ നന്നായി എന്ന കണക്കെ നോക്കുവാ… കോളേജ് ആണ് കുറച്ച് അടിച്ച് പൊളിയൊക്കെ ആകാം… അതിനൊപ്പം പടുത്തവും വേണം… കിട്ടല്ലോ… കിഷോർ പറഞ്ഞു… ആമ് ബെസ്റ്റ്… നല്ല അച്ഛൻ… സുജ കിഷോറിനെ നോക്കി പറഞ്ഞത് കേട്ട് എല്ലാം ചിരിച്ചു പോയി…
കുറച്ച് നിമിഷം അങ്ങനെ പോയി… എന്നാൽ വൈകിക്കെണ്ടാ… കാറിനല്ലേ പോക്ക്… പോണ വഴി ബ്ലോക്കൊക്കെ ഉണ്ടേൽ പണിയാകും… ഇറങ്ങിയാട്ടെ… കിഷോറും സുജയും രണ്ട് പേരെയും ചേർത്ത് പിടിച്ച് നെറ്റിയിൽ മുത്തി… അജു മാധുവിന്റെ ലഗേജും കൂടി എടുത്ത് ഡിക്കിയിൽ കൊണ്ട് വെച്ച് കാറിലേക്ക് കേറി… പിറകെ ആതിയും വന്ന് കേറി… മാധു ഉള്ളത് കൊണ്ട് ആതി പിന്നിൽ കേറി… മാധു ഇരുവരെയും കെട്ടിപ്പിടിച്ച് കവിളിൽ മുത്തി കാറിലേക്ക് കേറി… മാധുവും വന്ന് കേറിയതും അജു അവരോട് യാത്ര പറഞ്ഞ് കാർ മുന്നോട്ടെടുത്തു… രണ്ടും ഗേറ്റ് കടക്കുന്നത് വരെ കൈ വീശി കൊണ്ടേയിരുന്നു… ഗേറ്റ് കടന്നതും രണ്ടും സീറ്റിലേക്ക് ചാരിയിരുന്നു… നമ്മടെ ആതിയും മാധുവും കൂടും കുടുക്കയുമൊക്കെടുത്തിതെങ്ങോട്ടാണെന്ന് ഏകദേശ സൂചന കിട്ടി കാണുമായിരിക്കുമല്ലേ… അതെ കുട്ടികളെ നമ്മടെ രണ്ട് ടീമ്സും കോളേജിലേക്കാ… അങ്ങ് തൃശ്ശൂർ NS ആർട്സ് കോളേജ്… ഇനി അവിടെ എന്തൊക്കെ നടക്കുവോ തമ്പുരാനറിയാം… അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ അവർ തൃശ്ശൂർക്കെത്തി… ഓപ്പണിങ് നാളെയായത് കൊണ്ട് നേരെ ഹോസ്റ്റലിലേക്കാണ് വന്നത്… കോളേജിനടുക്കൽ തന്നെയാ ഹോസ്റ്റലും…
ഹോസ്റ്റൽ സെറ്റിൽമെന്റൊക്കെ ചെയ്ത് വാർഡന്റെ നിബന്ധനകൾ അടങ്ങുന്ന ഫോമിൽ രണ്ടിന്റെയും സൈൻ മേടിച്ച് ഒരു ഫയലിലേക്ക് വെച്ച് അവർക്ക് നേരെ തിരിഞ്ഞു… ഈ ഹോസ്റ്റലിൽ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ ഉണ്ട്… അത് കൃത്യമായി പാലിച്ചിരിക്കണം… അത് നിർബന്തമാണ്… പിന്നെ കുറച്ച് നേരം വാർഡന്റെ വക ചെറിയൊരു ക്ലാസ്സേടുപ്പായിരുന്നു… നമ്മോളോടോ ബാലാ എന്ന കണക്കെ ആതി ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന കണക്കെ മാധു പോത്തിനോട് വേദനമോതീട്ട് കാര്യമില്ല കണക്കെ അജുവും മനസ്സിൽ ചിന്തിച്ച് രണ്ടണ്ണത്തിനെയും ഒന്ന് നോക്കി… കണ്ണിമ ചിമ്മാതെ കേട്ടിരുപ്പുണ്ട്… ആ ഇരിപ്പേ ഉള്ളുന്നു അജുനെ അറിയുള്ളുല്ലോ… എന്നാലും രണ്ടിന്റെയും ഇരിപ്പ് കണ്ടപ്പോൾ ചിരി വന്നു പോയി ഒപ്പം വാർഡനോട് സഹതാപവും… അങ്ങനെ വാർഡന്റെ ഓഫീസിൽ നിന്നിറങ്ങി രണ്ടും കിട്ടിയ റൂമിലേക്ക് ലഗേജ് ബാഗ് കൊണ്ട് വെക്കാൻ പോയി… അജു പുറത്തേക്കുമിറങ്ങി… രണ്ടും റൂമിൽ വന്നു… അൽപ്പം വലിയ റൂം ആണ്… മൂന്ന് പേർക്ക് കിടക്കാൻ പാകത്തിനുള്ള റൂം… ആൾറെഡി ആ മുറിയിൽ ഒരു കുട്ടി ഉണ്ടായിരുന്നു… ആ കുട്ടി കട്ടിലിൽ ഇരുന്ന് എന്തോ ബുക്ക് വായിച്ചിരിക്കുവായിരുന്നു… രണ്ട് പേരെയും കണ്ടതും ഇളം പുഞ്ചിരി നൽകി… അവര് തിരിച്ചും… അജു പുറത്ത് വെയിറ്റ് ചെയ്തു നിക്കുന്നത് കൊണ്ട് തന്നെ പരിചയപ്പെടൽ പിന്നെയാകാമെന്ന് വെച്ച് ബാഗ് കട്ടിലിലേക്ക് വെച്ച് വേഗം റൂം വിട്ടിറങ്ങി… രണ്ട് പേരും പോയത് നോക്കി ആ പെണ്ണ് വേണ്ടും ബുക്കിലേക്ക് നോട്ടം കൊടുത്തു…
രണ്ടും പുറത്തേക്ക് വരുമ്പോൾ അജു കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു… ആതിയും മാധുവും അജുനടുക്കലേക്ക് ചെന്ന് അവനിരുവശത്തുമായി വന്നു നിന്ന്… അങ്ങനെ രണ്ട് കുരുത്തം കേട്ടതുങ്ങളെയും ഇവിടെ കൊണ്ട് തട്ടിയപ്പോൾ മനസ്സിനൊരു ആശ്വാസം… കേൾക്കണ്ട താമസം രണ്ടും അജുവിന്റെ വയറ്റിനിട്ട് കുത്തി… അജു വയറ് തടവി രണ്ടിനെയും ചേർത്തു പിടിച്ചു… അപ്പോ എങ്ങനാ ഏട്ടന്റെ രണ്ട് കുറുമ്പികളും കോളേജ് ലൈഫ് അടിച്ച് പൊളിക്ക്… ഒപ്പം പടുത്തം മസ്റ്റാണ്… അതും പറഞ്ഞ് അജു രണ്ട് പേരുടെയും നെറ്റിയിൽ മുത്തി… യാത്ര പറഞ്ഞ് അജു കാറിലേക്ക് കേറാൻ നേരം ആതി അജുനെ ഇറുകെ കെട്ടിപ്പിടിച്ചു… ലവ് യു അജു… വാക്കുകൾ ഇടറിയിരുന്നു… ലവ് യു ടു… ആതിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി മുത്തി… രണ്ട് പേരോടും യാത്ര പറഞ്ഞ് അജു അവിടെ നിന്ന് തിരിച്ചു… കാറ് കണ്ണിൽ നിന്ന് മായും വരെ ഇരുവരും നോക്കി നിന്നു… എന്തോ ആതിയുടെ കണ്ണുകൾ നിറഞ്ഞു… വീട്ടിൽ നിന്ന് പോരുമ്പോൾ പോലും തനിക്ക് ഇത്രയും സങ്കടം ഇല്ലായിരുന്നു… മാധു തടയാൻ നിന്നില്ല…
കാരണം അവൾക്ക് അറിയാമായിരുന്നു അജുവിന്റെയും ആതിയുടെയും ആഴമേറിയ സ്നേഹം… മാധു ആതിടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചതേയുള്ളു… കുറച്ച് നേരം വേണ്ടി വന്നു ആതി വീണ്ടുമൊന്ന് ഉഷാറാകാൻ… രണ്ട് പേരും റൂമിലേക്ക് ചെന്നു… അവർ വരുമ്പോൾ കണ്ട ആ പെണ്ണ് അപ്പോഴും ബുക്കിൽ നോക്കിയിരിപ്പായിരുന്നു… രണ്ട് പേരും ആ കുട്ടിക്കടുക്കൽ വന്നിരുന്നു… അവൾ ബുക്കിൽ നിന്ന് നോട്ടം മാറ്റി അവരെ നോക്കി… ഫസ്റ്റ് ഇയർസ് ആണല്ലേ…? ആ പെണ്ണ് ചോദിച്ചു… അതെ… ഞങ്ങൾ രണ്ട് പേരും ഫസ്റ്റ് ഇയർ B.Com മാണ്… B. Com ആണോ… സെയിം ഡിപ്പാർട്ട്മെന്റ് ഞാൻ B. Com ഫൈനൽ ഇയർ. അത് കലക്കി… ഞങ്ങൾക്ക് ഹെൽപ്ഫുൾ ആയല്ലോ… അല്ല ചേച്ചിടെ പേരെന്താ…? ആതിയാണ് ചോദിച്ചത്… എന്റെ പേര് നിമിഷ… നിങ്ങടെ പേര്…? എന്റെ പേര് ആധ്വിക ഇത് മാധുരി… നിമിഷേച്ചിക്ക് എന്നെ ആതിന്ന് വിളിക്കാം… ഇവളെ മാധുന്നും… അതിന് നിമിഷ തലയാട്ടി പുഞ്ചിരിച്ചു…
ഓരോ വിശേഷങ്ങളും പറഞ്ഞിരുന്ന് മൂവരും പെട്ടന്ന് തന്നെ കൂട്ടായി… എന്തായാലും ഒരു സൂപ്പർ സീനിയറിനെ കൂട്ട് കിട്ടിയത് എന്ത് കൊണ്ടും ഞങ്ങൾക്ക് നന്നായി… അതും സെയിം ഡിപ്പാർട്മെന്റിൽ നിന്ന് തന്നെ… ചേച്ചി ഞങ്ങടെ പിടി വള്ളി… മാധു പറഞ്ഞു… മമ്… മമ്… നിമിഷ മാധുനെ നോക്കി മൂളി തലയാട്ടി… പിന്നെയും മൂവരും സംസാരിച്ചിരുന്നു… കുറച്ച് മണിക്കൂറുകൾ കൊണ്ട് നിമിഷ ഇരുവർക്കും പ്രിയപ്പെട്ടവളായി മാറി കഴിഞ്ഞു… ഇതിനിടെ രണ്ട് പേരും വീട്ടിലേക്ക് വിളിച്ചിരുന്നു… ആതി അജുനെ വിളിച്ചപ്പോൾ ഡ്രൈവിങ്ങിൽ ആയത് കൊണ്ട് വീട്ടിൽ എത്തി കഴിയുമ്പോൾ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു… രാത്രിയോടെ അജു തിരിച്ച് വിളിച്ചു… സംസാരിച്ച് സംസാരിച്ച് ലാസ്റ്റ് വീഡിയോ കാൾ ചെയ്ത് അജുനെ കണ്ടിട്ടാണ് ആതി ഫോൺ വെച്ചത്… ആ ദിവസം അങ്ങനെ കടന്നു പോയി… കോളേജ് ലൈഫിലെ ആദ്യ ദിവസം… ആതിയും മാധുവും കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്… നിമിഷ കുറച്ച് നേരുത്തെ പോയിരുന്നു… വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ അടങ്ങുന്ന ക്രോപ്പ്ഡ് സ്ട്രിപ്പ് പാറ്റേൺ ടീഷർട്ടും ലൈറ്റ് ബ്ലൂ റിപ്പിട് ജീൻസുമാണ് ആതിടെ വേഷം…
മുഖത്ത് യാതൊരു ചമയങ്ങളും ഇല്ല… ഷോൾഡറിന് മേലെയായിട്ടുള്ള മുടി അഴിച്ചിട്ടാണ്… സ്കൈ ബ്ലൂ പ്ലെയിൻ വർക്ക് ഷോർട് ടോപ്പും ബ്ലാക്ക് ജീൻസുമാണ് മാധുന്റെ വേഷം… ബൗൻസി കട്ട് മുടി ഹെയർസ്ക്രാഫ് വെച്ച് സെറ്റ് ചെയ്തിരിക്കുന്നു… മുഖത്ത് കുഞ്ഞ് മിനിക്ക് പണി നടത്തിയിട്ടുണ്ട്… രണ്ടും റെഡിയായി രണ്ട് മൂന്ന് സെൽഫിയൊക്കെ എടുത്ത് അത് wp സ്റ്റാറ്റസ് ഇട്ടതിന് ശേഷം നേരെ മെസ്സിലേക്ക് ചെന്നു… മെസ്സിലേക്ക് ചെന്നപ്പോൾ നീണ്ട ക്യു… ഓ ഇതിപ്പോ വിവറേജിന് മുന്നിലെ ക്യു പോലെ ഉണ്ടല്ലോ… വീട്ടിൽ ആയിരുന്നേൽ കൈ കഴുകി ഡൈനിംഗിൽ ചെന്നിരുന്ന് അമ്മേന്ന് ഒന്ന് വിളിച്ചാൽ മതിയായിരുന്നു… ഫുഡിന്നുള്ള ക്യു കണ്ട് മാധു പറഞ്ഞു… അത് നീ പറഞ്ഞത് ശെരിയായിരുന്നു മാധു… നമുക്ക് ക്യാന്റീനിൽ നിന്ന് കഴിക്കാം… ആതി പറഞ്ഞു… ഫസ്റ്റ് ഡേ തന്നെ ക്യു നിക്കാൻ മടിക്കുന്നു… അപ്പോ ഇനി അങ്ങോട്ടുള്ള കാര്യമോ ആതി… ആതി പറഞ്ഞത് കേട്ട് മാധു ചോദിച്ചു… അതപ്പോ നോക്കാം… നീ വായോ…
ആതി മാധുവിനെയും വലിച്ച് കോളേജിലേക്ക് തിരിച്ചു… *NS ARTS COLLEGE THRISSUR* കോളേജ് ഗേറ്റിന് മുന്നിലെ ആർച്ചിൽ എഴുതിയിരിക്കുന്നത് ആതി വായിച്ചു… മുന്നിലേക്ക് നീണ്ടൊരു പാത… പാതയുടെ ഇരു സൈഡിലായി സീനിയർസ് ന്യൂകമേഴ്‌സിനെ കൈയ്യോടെ പൊക്കി അവരുടെ ജോലി തുടരുന്നുണ്ട്… അപ്പോ വലത് കാല് വെച്ച് കടക്കാം അല്ലേ… ആതി മാധുനെ നോക്കി ചോദിച്ചു… പിന്നല്ലാ… നമ്മുടെ കോളേജ് ലൈഫ് ഇവിടെ തുടങ്ങുവാ… രണ്ടും പരസ്പരം നോക്കി വലത് കാലെടുത്തു വെച്ച് തന്നെ കോളേജ് ഗേറ്റ് കടന്നു… ഇനി അങ്ങോട്ട് എന്ത് എന്നറിയാതെ….
തുടരും…

by