05/03/2026

ഹൃദയസഖി : ഭാഗം 24

രചന – കൃഷ്ണ

ആതി നിന്റെ മനസിലെ ആ ആള് ദിച്ചുവേട്ടനല്ലേ…?

ആ പേര് കേട്ടപ്പോൾ തന്നെ ആതിയുടെ ഹൃദയം കൊതിയോടെ മിടിക്കാൻ തുടങ്ങി…
ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

എന്താ മോളെ ഞാൻ പറഞ്ഞത്‌ സത്യമല്ലേ…
മാധു വീണ്ടും ചോദിച്ചു…

മാധു നിന്നോട് ഞാൻ പറഞ്ഞല്ലോ… എന്റെ മനസ്സിൽ ആരാനുള്ളതെന്ന കാര്യം നിന്നോട് പറയുമെന്ന്… (ആതി )

ഞാൻ എന്റെ സംശയം ചോദിച്ചന്നേയുള്ളു… അല്ല എങ്ങനെ സംശയം വരാതിരിക്കും… ഇന്നലെ സ്റ്റേജിൽ വെച്ച് അങ്ങനെയൊക്കെ തോന്നിക്കും വിതമല്ലായിരുന്നോ നിങ്ങൾ തകർത്താടിയത്… (മാധു )

ആതി മാധുനെ പാളി നോക്കി ഫോണിൽ തോണ്ടാൻ തുടങ്ങി…

എന്തേ ഒന്നും പറയാനില്ലാത്തത് കൊണ്ടായിരിക്കും ഫോണിൽ തോണ്ടുന്നതല്ലേ…? (മാധു )

ഓ… ഇവളോട് ഞാൻ എന്തോന്ന് പറയാനാ… എന്റെ ഉള്ളിലെ ഇഷ്ട്ടം ആദ്യമറിയേണ്ടത് കലിപ്പനാണ്… അത് കൊണ്ടാ മാധുനോടോ എന്തിന് എന്റെ അജുനോട് പോലും പറയാത്തത്… ഈ കുരുപ്പ് ഇങ്ങനെ കുത്തി കുത്തി ചോദിക്കേണൽ ഞാൻ പറഞ്ഞ് പോകുമല്ലോ എന്റെ ഗോടെ…
(ആതിയുടെ ആത്‍മ )

ആതി ഫോൺ മാറ്റി വെച്ച് മാധുനെ നോക്കി.

എന്റെ പൊന്ന് മാധു നിനക്കെന്താ… ഞാൻ നിന്നോട് പറഞ……

ആധ്വിക…
ആതി എന്തോ പറഞ്ഞ് തുടങ്ങേ പിറകിൽ നിന്ന് ആരോ വിളിച്ചത്… രണ്ടാളും ഒരുമിച്ച് തിരിഞ്ഞു നോക്കി… നിയാൽ ആയിരുന്നു…

നിയാലിന്റെ മുഖം അത്രയ്ക്ക് തെളിച്ചമില്ലായിരുന്നു… എങ്കിലും ചിരി വരുത്തി അവർക്കടുത്തേക്ക് വന്നു…
ആതിയും മാധുവും അവനെ നോക്കി ചിരിച്ചു…

എന്താ മാസ്റ്റർ… (ആതി )

നിയാൽ മാധുനെ ഒന്ന് നോക്കി ആതിക്ക് നേരെ തിരിഞ്ഞു…

ആധ്വിക ഒരു മിനിറ്റ്… നിയാൽ പറഞ്ഞ് കുറച്ച് മാറി നിന്നു…
ആതി മാധുനെ ഒന്ന് നോക്കി നിയലിനടക്കൾ ചെന്നു…

എന്താ മാസ്റ്റർ… എനി സീരിയസ് മാറ്റർ…?
ആതി സംശയത്തോടെ ചോദിച്ചു…

അത് പിന്നെ ആധ്വിക എനിക്ക് തന്നോട് ഒരു കാര്യം

ടാ നിച്ചു…
നിയാൽ പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ ജിത്തു അങ്ങോട്ടേക്ക് വന്നു…

നീ ഇവിടെ ഉണ്ടായിരുന്നോ… ഇപ്പോ വരാം എന്നും പറഞ്ഞ് പോയവനാ… ഇതിനെ ആയിട്ട് സംസാരിച്ചു നിക്കുവായിരുന്നോ…
(ജിത്തു )

ഏയ്… മാസ്റ്റർ ഇപ്പോ വന്നേയുള്ളു… എന്തോ പറയാനുണ്ടന്ന് പറഞ്ഞ് നിക്കെയാണ് ജിത്തുവേട്ടൻ വന്നേ…

അതെന്ത് കാര്യമാടാ നിച്ചു നിനക്ക് ആതിയോടായിട്ട് പറയാനുള്ളേ…? (ജിത്തു )

ഏയ് ഞാൻ ചുമ്മാ… നിയാൽ പറഞ്ഞൊപ്പിച്ചു…

ആതിയുടെ കണ്ണുകൾ ദിക്ഷിക്കിനെ തിരഞ്ഞു…
ഇപ്പോ ആ മുഖം കാണാൻ കൊതിയാണ്… കലിപ്പനെ ദൂരെ നിന്ന് കാണുമ്പോഴേ ഹൃദയം വല്ലാതെ മിടിക്കുവാണ്…

ജിത്തുനെ കണ്ടതും ഗ്രൗണ്ടിലൂടെ പാസ്സ് ചെയ്ത് പോയി കൊണ്ടിരുന്ന ബോയ്സിനെ മാർക്കിടുന്നത് നിർത്തി മാധു അവർക്കടുത്തേക്ക് ചെന്നു…

ആഹാ ഇതിവിടെ ഉണ്ടായിരുന്നോ…?
മാധുനെ കണ്ടതും ജിത്തുന്റെ ചോദ്യം…

ഉണ്ടായിരുന്നു… അല്ല നിങ്ങടെ ഡാൻസ് ഹീറോ എവിടെ…?
മാധു ആതിയെ പാളി നോക്കി കൊണ്ട് ചോദിച്ചു

ടീനക്ക് എന്തോ സംസാരിക്കാണെമെന്ന് പറഞ്ഞ് അവനേം വലിച്ചോണ്ട് പോയി… (ജിത്തു )

ജിത്തു പറഞ്ഞത്‌ കേട്ട് ആതിക്ക് കുശുമ്പും ദേഷ്യം നിറയാൻ തുടങ്ങി…

ആ കഥകളിക്ക് എന്ത് കുന്തമാ കലിപ്പാനോട് പറയാനുള്ളേ… അല്ലങ്കിലേ ആ സാധനത്തിന് കലിപ്പിനിൽ ഒരു നോട്ടമുണ്ട്… എന്നോട് തുറന്ന് പറഞ്ഞിട്ടുള്ളത് കൂടിയല്ലേ… അന്ന് കാര്യമാക്കിയില്ല… പക്ഷേ ഇപ്പോ… ഈശ്വര അവള് എന്തിനാണാവോ കലിപ്പനെ വിളിച്ചോണ്ട് പോയി കാണുക…
ജിത്തു പറഞ്ഞത്‌ കേട്ട് ആതി തല പുകയ്ക്കാൻ തുടങ്ങി…

നിയാൽ ആണേൽ അവൻ പറയാൻ വന്നത് നടക്കാത്തതിന്റെ ചെറിയൊരു നീരസത്തിൽ നിക്കുവാണ്… അവൻ ആതിയെ നോക്കിയപ്പോൾ കക്ഷി എന്തോ വലിയ ആലോചനയിലാണ്…

………………..

എന്താ ടീന നിനക്ക് പറയാനുള്ളേ… എന്താണെന്ന് വെച്ചാൽ പറയാൻ നോക്ക്…
(ദിച്ചു )

ടീന ദിച്ചുനെ നോക്കി…

അത് DK എനിക്ക് പറയാനുള്ളത്…

നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ ടീന… ഐ mean ലവ്…

ടീനയുടെ പരുങ്ങലും നിപ്പും ഒക്കെ മനസിലാക്കി ദിച്ചു സംശയത്തോടെ ചോദിച്ചു…

ദിച്ചുന്റെ ചോദ്യം കേട്ട് ടീന ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾടെ മുഖം പുഞ്ചിരി വിടർന്നു…

DK പറഞ്ഞത്‌ ശ…

വേണ്ട ടീന… നീ പറഞ്ഞ് മുഴുവിപ്പിക്കണ്ടതില്ല…
ഞാൻ നിന്നെ ഒരു ഫ്രണ്ട് ആയിട്ട് മാത്രമേ കണ്ടിട്ടുള്ളു… അതിനപ്പുറം ഒരു റിലേഷൻ ഞാൻ ആഗ്രഹിക്കുന്നില്ല… അതെനിക്കോട്ടു ഇഷ്ടവുമല്ല…
ടീന പറയാൻ വന്നത് പൂർത്തിയാക്കിക്കും മുന്നേ ദിച്ചു തുറന്നു പറഞ്ഞു…

ദിച്ചു പറഞ്ഞത്‌ കേട്ട് ടീനയുടെ മുഖം മങ്ങി…

DK എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ട… ഞാൻ നിന്നെ ആത്‍മർത്ഥമായിട്ട പ്രേണയിക്കുന്നേ…

സ്റ്റോപ്പ്‌ ഇറ്റ് ടീന… നിന്റെ മനസിലെ ആഗ്രഹം ഇപ്പോഴേ തിരിതിയേര്… വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്…
ദിച്ചു കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു…

എന്റെ പ്രണയം കണ്ടില്ലന്നു നടിക്കുന്നതെന്ത് കൊണ്ടാ DK… ആ ആധ്വികയെ കണ്ടിട്ടാണോ…?
ടീനയും വിട്ടു കൊടുത്തില്ല…

അത് ടീന അറിയണ്ട ആവിശ്വമില്ല… പിന്നെ എന്നോടുള്ള നിന്റെ പ്രണയം അങ്ങ് വിട്ടേര്…
ഇനി ഈ കാര്യം പറഞ്ഞ് എന്റടുത്തേക്ക് വന്നാൽ ഇപ്പോ കാണിച്ച ക്ഷേമ അപ്പോ കാണില്ല…
അത്രയും കുറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞ് ദിച്ചു അവിടന്ന് പോയി…

ടീന ദേഷ്യത്തിൽ നിലത്ത് ആഞ്ഞു ചവിട്ടി…

എനിക്കറിയാം നിനക്ക് അവളെ ആ ആധ്വികയെ ഇഷ്ട്ടമാണെന്ന്… എന്റെ പ്രേണയത്തെ കണ്ടില്ലന്നു നടിച്ച നിനക്ക് ഇതിനുള്ള തിരിച്ചടി തന്നിരിക്കും DK… നീ കാത്തിരുന്നോ…

……………..

ഇതെത്ര നേരമായി നോക്കി നിക്കുന്നതെന്നറിയോ… നിന്ന് നിന്ന് കാല് വേദനിച്ചു… (മാധു )

എടി ഭയങ്കരി ഇത്രയും നേരം നീ ആ കല്ലിന്മേൽ ഇരിക്കയല്ലായിരുന്നോ…
മാധുന്റെ ബെടു കേട്ട് ആതി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…

തെണ്ടി നാറ്റിച്ചു… (മാധുന്റെ ആത്‍മ )

എനിക്കും കൂടി ഇരിക്കാൻ ആ ബാക്ക് കുറച്ച് ഒതുക്കുമോ എന്ന് ചോദിച്ചപ്പോൾ റോട്ടിൽ പോയിരിക്കാൻ പറയുവല്ലടി മാക്കാച്ചി… (ആതിയുടെ ആത്‍മ )

അത് പിന്നെ ഞങ്ങൾക്കറിയില്ലേ ആതി… ഇത് ബെടു അടിച്ചതാണെന്ന്… (അനന്തു )

അയ്യോ വലിയ കാര്യം… ലേറ്റ് ആയി വന്നതും പോരാ… ഹും… മാധു അനന്തുനെ നോക്കി കോക്രി കാട്ടി…

എനിക്കതല്ല പേടി… ഇതിന്റെ അന്യൻ എങ്ങാനും ഈ കാഴ്ച കണ്ടെങ്ങാനും വരണം… ഹോ ഓർക്കാൻ കൂടി വയ്യായ്യെ… (മനു )

വരണ എന്തിനാടാ പോണിടത് കണ്ടാലും പോരെ…? ( വിഷ്ണു )

അതിന് ഒട്ടും സാധ്യതയില്ല… (മാധു )

എന്താ ഇത്ര ഉറപ്പ്… (ചന്തു )

റൂമിൽ നിന്നിറങ്ങും മുന്നേ ഞാൻ വിളിച്ചിരുന്നു… (മാധു )

എന്തിന്…? ( മനു )

ഉറങ്ങിയോ എന്നറിയാൻ… (മാധു )

അടി പൊളി… (നാലും ഒരുമിച്ച് പറഞ്ഞു )

എന്തേ…? (മാധു )

വിഷ്ണു എന്തോ പറയാനൊരുങ്ങും മുന്നേ കുറച്ചക്കലെ നിന്നും വണ്ടിയുടെ ഇരമ്പൽ കേട്ട് ആറിന്റെയും നോട്ടം അങ്ങോട്ടേക്ക് നീണ്ടു… നിമിഷ നേരം കൊണ്ട് അവർക്കടുക്കലേക്ക് രണ്ട് വണ്ടി വന്നു നിന്നു…

ആറും മുഖം ചുളിച്ച് അവരെ നോക്കി… രണ്ട് പേരും വെച്ചിരുന്ന ഹെൽമറ്റ് ഊരിയതും ഞെട്ടി ഒക്കെണ്ണവും ഒരുപോലെ ഞെട്ടി…

എന്താടാ രാത്രി ഇതുങ്ങളുമായിട്ട് ഇവിടെ…? (ദിച്ചു )

അത് DK ഇവര് (അനന്തു )

ഞങ്ങടെ കൂടെ നൈറ്റ്‌ ക്ലബ്ബിൽ (മനു )

വരുന്നുണ്ടന്ന് പറഞ്ഞത് കൊണ്ട് (ചന്തു )

കൂട്ടാൻ വന്നതാ (വിഷ്ണു )

സഭാഷ് (മാധുന്റെ വക )

നാലും വിട്ട് വിട്ട് പറഞ്ഞൊപ്പിച്ചു…

കൈയ്യിന്ന് കൈയ്യോടെ മേടിക്കുന്നോ അതോ വണ്ടിയുമായിട്ട് സ്ഥലം വിടുന്നോ നാലും… (ജിത്തു )

ഏയ്… ഞങ്ങൾ ദേ പോയി… അതും പറഞ്ഞ് നാലും ഒരു കണക്കിന് വണ്ടി സ്റ്റാർട്ടാക്കി പറപ്പിക്കലായിരുന്നു…
രണ്ടാളും നാലും പോകുന്നത് നോക്കി നിന്ന് ദിച്ചുനും ജിത്തൂനും നേരെ തിരിഞ്ഞു…

ജിത്തു മാധുനെ നോക്കി പേടിപ്പിക്കുവാണ്… ആതി ദിച്ചുനെ ഒന്ന് പാളി നോക്കി… അവിടെ ആൾറെഡി കലിപ്പ് മൂടാ… അത് കണ്ടതും നോട്ടം മാറ്റി… എന്തോ ഒരു പേടി…

……………

ആതി… എന്നെ ജീവനോടെ കിട്ടുമോ എന്ന് സംശയമുണ്ട്… അന്യന്റെ നോട്ടം കണ്ടിട്ട് ഇന്നത്തോടെ ഈ ഭൂമിയിലെ എന്റെ അടിച്ച് പൊളി ജീവിതം തീർന്നന്നാ തോന്നണേ…

മാധു ആതി മാത്രം കേൾക്കെ പറഞ്ഞു…

മാധു പറഞ്ഞത്‌ കേട്ട് ഞാൻ ജിത്തുവേട്ടനെ നോക്കി…

ശരിയാണ് കക്ഷിടെ നോട്ടം കണ്ടിട്ട് മാധുന്റെ അവസാനം ഇന്നാണെന്നു തോന്നുന്നു…

മാധു ഇപ്പോ കരയും എന്ന കണക്കെ എക്സ്പ്രേഷനിട്ട് നിക്കുന്നത് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു പോയി… ചിരിക്കാതിരിക്കാൻ ഞാൻ കൈ കൊണ്ട് വാ പൊത്തി പിടിച്ചു…

ഫോൺ വിളിച്ചപ്പോഴേ തോന്നി… ആ കാളിന് പിന്നിൽ എന്തേലും വശപ്പിശക് കാണുമെന്ന്…
ദിച്ചു പോയി നോക്കാമെന്നു പറഞ്ഞത്‌ കൊണ്ട് രണ്ടിനെയും കൈയ്യോടെ പൊക്കാൻ പറ്റി… (ജിത്തു )

ജിത്തു പറഞ്ഞത്‌ കേട്ട് ആതി മാധുനെ നോക്കി പല്ല് ഞെരിച്ചു… ദിച്ചൂന് നേരെ നോക്കാൻ പോയില്ല…

ഈ രാത്രി എങ്ങോട്ടായിരുന്നടി…? ജിത്തു കലിപ്പിച്ചായിരുന്നു…

ക്ലബ്ബില്… (മാധു )

ആർടെ ക്ലബ്ബില്…? (ജിത്തു )

ആരുടേയും ക്ലബ്ബിലല്ല നൈറ്റ്‌ ക്ലബ്ബിൽ… (മാധു നിഷ്കു ഭാവത്തിൽ പറഞ്ഞു )

ജിത്തു മാധുനെ നോക്കി പല്ല് ഞെരിച്ചു… മാധു മേൽപ്പോട്ട് നോട്ടം കൊടുത്ത് നിന്നു…

ഈ രാത്രി ക്ലബ്ബിൽ പോയില്ലേ ഉറക്കം വരില്ലേ രണ്ടിനും…
ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന കണക്കെ മാധുനെ നോക്കി ജിത്തു ആതിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…

അത് പിന്നെ ജിത്തുവേട്ടാ ലൈഫ് എൻജോയ് ചെയ്യാനുള്ളതാണല്ലോ… അതിന് രാത്രിയെന്നോ പകലന്നോ ഉണ്ടോ…

ഞാനിത് എന്തിനാ ചോദിച്ചേ എന്ന കണക്കെ ജിത്തു ആതിയെ നോക്കി… ആതി നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു…

എന്നാ ശെരി ഞങ്ങളങ്ങോട്ട്… ആതിയായിരുന്നു…

നിക്ക്… (ദിച്ചു )

എന്തായാലും രണ്ടാളും ഇറങ്ങിയതല്ലേ… ഇനിപ്പോ ഞങ്ങടെ കൂടെ പോര്
ദിച്ചു പറഞ്ഞത്‌ കേട്ട് ജിത്തുവും ശരിവെച്ച് മാധുനെ നോക്കി…

മാധു ജിത്തുനെ നോക്കി ചുണ്ട് കൊട്ടി അവന്റെ പിന്നിൽ കേറി മുട്ടാതെ ഇരുന്നു…

ടി മാധു മര്യതക്ക് പിടിച്ചിരുന്നോ… വണ്ടിയിൽ നിന്ന് തെറിച്ച് വീണാൽ ഞാൻ നിർത്തതൊന്നുമില്ല പറഞ്ഞേക്കാം… ജിത്തു മുഖം ചരിച് മാധുനെ നോക്കി പറഞ്ഞു…

നിങ്ങൾക്ക് കുറച്ചെങ്കിലും ഐ ബ്ലഡ്‌ ഉണ്ടോടൊ അന്യാ… (മാധു )

ഇല്ല… അത് കൊണ്ടാ പറഞ്ഞേ…(ജിത്തു )

അന്യൻ തെണ്ടി… മാധു പിറുപിറുത്ത് കൊണ്ട് ജിത്തുന്റെ ജാക്കറ്റിലായി പിടിച്ചു…

രണ്ടിന്റെയും കാട്ടായം കണ്ട് ആതി ചിരിച്ചു കൊണ്ട് മുഖം ചരിച്ചതും തന്നെ തന്നെ നോക്കി നിക്കുന്ന ദിച്ചുനെയാണ്…
ആതിയുടെ ചിരി മെല്ലെ കുറഞ്ഞു…
ആതി വേഗം നോട്ടം മാറ്റി…

അപ്പോഴേക്കും ജിത്തുവിന്റെ വണ്ടി അവിടന്ന് പോയി കഴിഞ്ഞിരുന്നു…

മമ്… കേറുന്നില്ലേ… അതോ വിഷ്ണുന്റെക്കെ കൂടെ മാത്രെ പോകത്തുള്ളോ…

ദിച്ചുന്റെ ചോദ്യം കേട്ട് ആതി പാളി നോക്കി വേഗം അവന് പിന്നിൽ കേറി…

ദിച്ചു മിററിലൂടെ ആതിയെ നോക്കി ചെറു ചിരിയാലേ ബുള്ളറ്റ് മുന്നോട്ടെടുത്തു…

……………

നാല് പേരും വന്നത് ക്ലബ്ബിലേക്കായിരുന്നു…

മ്യൂസിക്കും അതിനൊത്ത് ചുവടുകൾ വെച്ചും പൊളിക്കുവാണ്‌ ആതിയും മാധുവും…
മാറി നിന്ന് രണ്ടിനെയും നോക്കി നിന്ന ജിത്തുവും ദിച്ചുവും അവർക്കൊപ്പം കൂടി…

(Barbaadiya song )

ആതി പാട്ടിൽ കോണ്സെന്ട്രേറ് ചെയ്ത് ചുവടുക്കൾ വെക്കുവാണ്‌… ദിച്ചു അവൾക്കടുക്കലേക്ക് ചേർന്ന് നിന്ന് ചുവടുകൾ വെച്ച് അവളിൽ ആഴ്ന്നിറങ്ങി…

ജിത്തുവും മാധുവും അവരുടെ ലോകത്തെന്ന പോലെയായിരുന്നു…

ആതി ചുവടുകൾ വെക്കെ ഒരു നിമിഷം കണ്ണുകൾ ദിച്ചുവിൽ ഉടക്കി… അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു… ആ നോട്ടത്തിൽ അവൾടെ ഹൃദയമിടിപ്പ് കൂടും പോലെ തോന്നി… ചുവടുകളുടെ വേഗത കുറഞ്ഞു തുടങ്ങി… ദിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാഗെ ഓടി… അവന്റെ മുഖം അവളിലേക്ക് താന്നു വന്നു… ആതി അവനിൽ കോരുത്തു നിക്കുവായിരുന്നു…
ദിച്ചുവിന്റെ ചുണ്ടുകൾ ആതിയുടെ ചുണ്ടുകളിൽ പതിഞ്ഞു…
അവളും ആ ചുമ്പനത്തെ മനസാലും ഹൃദയത്താലും ആഗ്രഹിച്ചിരുന്നത് പോലെ അവനിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു… പെട്ടന്ന് ബോതം വന്ന പോലെ ആതി ദിച്ചുനെ തള്ളി മാറ്റി അവിടെ നിന്ന് വേഗം പിറത്തേക്ക് പോയി…

ശേ… ദിച്ചു നെറ്റി ഉഴിഞ്ഞു ആതിക്ക് പിറകെ വെച്ച് പിടിച്ചു…

പുറത്തേക്ക് വേഗത്തിൽ നടന്നു നീങ്ങുന്ന ആതിക്ക് പിന്നാലെ ദിച്ചു ചെന്ന് അവൾടെ കൈകളിൽ പിടിച്ചു നിർത്തി… ആതി മുഖം താത്തി നിക്കുവാണ്‌…

ദിച്ചുനെ നോക്കാനുള്ള ചമ്മല് കാരണമാണ് ആതി മുഖം താത്തി നിന്നതെങ്കിൽ ദിച്ചു കരുതിയത് താൻ ചെയ്ത പ്രേവർത്തിയിൽ അവളെ വേദനിപ്പിച്ചത് കൊണ്ടായിരിക്കുമെന്നാണ്…

I’m really sorry ആതി… എനിക്ക്… ഞാൻ അപ്പോ…
അവൻ എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ട്…

നിനക്ക് ഹർട്ട്…

I love you…
ആതിയുടെ ഉള്ളിലെ അവനോടുള്ള ഫീലിംഗ് അവൾ തുറന്നു പറഞ്ഞു… അവൾ പറഞ്ഞത്‌ കേട്ട് ദിച്ചു ഒരു നിമിഷം സ്റ്റക്കായി നിന്നു പോയി…

എന്താ പറഞ്ഞേ…? ദിച്ചു കേട്ടത് വിശ്വസിക്കാനാവാതെ ആതിയെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു…

ഞാൻ നിങ്ങളെ പ്രേണയിക്കുന്നു കലിപ്പാ… 💞

ആതി ദിച്ചുന്റെ കോളറിൽ പിടിച്ച് അവളിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവന്റെ കാതോരം പറഞ്ഞു…

ദിച്ചുന്റെ കണ്ണുകൾ വിടർന്നു… അവൻ ആതിയെ ഇമ വെട്ടത്തെ നോക്കി… അവൾ അവനെ നോക്കി ചിരിച്ച് വിട്ട് മാറി പോകാൻ തുനിഞ്ഞതും ദിച്ചു അവളെ വയറിലൂടെ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്ത് ഒഴിഞ്ഞ ഒരു കോർണറിലേക്ക് നീങ്ങി…

ആതി മിഴിച്ചു കൊണ്ട് ദിച്ചുനെ നോക്കി… അവന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭാവമായിരുന്നു…
അത് കണ്ടതും ആതിയുടെ ശരീരം വിറക്കാൻ തുടങ്ങി… തൊട്ട് മുന്നേയുണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നു പോയി…

എ… എന്താ…?

എന്നെ കാന്താരിക്ക് ശെരിക്കും ഇഷ്ടമാണോ…?
ദിച്ചു അവൾടെ കണ്ണുകളിൽ നോക്കി കൊതിയോടെ ചോദിച്ചു…

മറുപടിയായി ആതി തലയാട്ടി…

ദിച്ചു ആതിയെ ഒന്ന് കൂടെ അവനിലേക്ക് ചേർത്ത് പിടിച്ച് ഞൊടിയിടയിൽ അവൾടെ ചുണ്ടുകൾ സ്വന്തമാക്കി…

പ്രണയം നിറഞ്ഞ ചുടു ചുമ്പനം…

ആതിയുടെ കൈകൾ അവന്റെ കോളറിൽ മുറുകി…

അവൻ അവൾടെ ചെഞ്ചുണ്ടുകളെ ആഴത്തിൽ സ്വന്തമാക്കി… അവളും ആ ചുമ്പനത്തിൽ മുഴുകി…
നീണ്ടു നിന്ന ചുമ്പനത്തിനോടുവിൽ ഇരുവരും ചുണ്ടുകൾ മോചിപ്പിച്ചു…

ദിച്ചു ആതിയുടെ കണ്ണുകളിൽ നോക്കി…

Love you too heartmate…💜

തുടരും…