The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
എടി ഭയങ്കരി… ഇത് തന്നെയാണോ ഞാൻ നിന്നോട് ചോദിച്ചത്… ദിച്ചുവേട്ടനാണോ നിന്റെ മനസ്സിൽ കയറി കൂടിയ കക്ഷിയെന്ന്… അപ്പോ നീ എന്താ പറഞ്ഞേ… (മാധു )
എടി മാധു എന്റെ മനസ്സിൽ ഇഷ്ട്ടം തോന്നിയ ആളെ കുറിച്ച് നിന്നോട് പറയാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല… പക്ഷേ എന്റെ പ്രണയം ആദ്യമറിയേണ്ടത് ഞാൻ പ്രേണയിക്കുന്ന ആള് തന്നെയായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… അതാ…
മമ്… മാധു ആതിയെ നോക്കി ചിരിയാലേ തലയാട്ടി മൂളി…
അല്ല നിന്റെ പ്രണയം നിന്റെ കലിപ്പാനോട് പറഞ്ഞു… ഈ എന്നോടും പറഞ്ഞു… അജുവേട്ടനോട് എപ്പോഴാ പറയുന്നേ… (മാധു )
അജുനോട് പറയും… (ആതി )
ഏട്ടന്റെ കാര്യത്തിൽ എനിക്ക് ഒരു പേടിയില്ലാതെ ഇല്ല… (മാധു )
മാധു പറഞ്ഞതിന് ആതി ഒന്ന് പുഞ്ചിരിച്ചതേയുള്ളു…
നിനക്ക് പേടിയില്ലേ ആതി…
ആതിയുടെ മുഖത്തെ പുഞ്ചിരി കണ്ട് മാധു ചോദിച്ചു…
ഇല്ല… നിമിഷ നേരം കൊണ്ട് ആതിയിൽ നിന്ന് മറുപടി വന്നു…
ഇത്ര വിശ്വാസമോ ആതി… (മാധു )
എന്റെ അജുനെ എനിക്കറിയാം മാധു… അവന്റെ മനസ് ഞാൻ അറിഞ്ഞത് പോലെ വേറെ ആരും അറിഞ്ഞിട്ടില്ല…
ആതി പറഞ്ഞു തീർന്നതും ഫോൺ റിങ് ചെയ്തു…
ആഹാ… നൂറായിസ്… അജുവേട്ടനാ… ഡിസ്‌പ്ലൈയിൽ തെളിഞ്ഞ പേര് കണ്ട് മാധു ആതിയെ നോക്കി പറഞ്ഞു…
അപ്പോ മോള് വിശതമായി കാര്യങ്ങൾ പറയ്… ആമ് പിന്നെ എന്റെ അന്വേഷണം പറയാൻ മറക്കല്ലും…
മാധു പറഞ്ഞത് കേട്ട് ആതി തലയാട്ടി ഫോണും എടുത്ത് റൂം വിട്ടിറങ്ങി…
മാധു കട്ടിലിലേക്ക് ചാരിയിരുന്ന് ഫോൺ നോക്കാൻ തുടങ്ങിയില്ല അപ്പോഴേക്കും അവൾക്കുള്ള കാൾ വന്നു…
………………
അജു…..
ആതി നീട്ടിയങ്ങ് വിളിച്ചു…
എന്താ മോളെ അജു വിളിയിലൊരു നീട്ട കൂടുതൽ… എന്തോ ഉണ്ടല്ലോ… പറഞ്ഞോ പറഞ്ഞോ
മറു വശത്ത് നിന്ന് അജു ചോദിച്ചു…
അത്… വളച്ചു കെട്ടില്ലാതെ കാര്യം പറയാം…
ആരാ കക്ഷി…?
ആതി പറഞ്ഞ് പൂർത്തിയാക്കും മുന്നേ മറുതലക്കൽ നിന്ന് അജുന്റെ ചോദ്യമുയർന്നു…
ഞാൻ എന്തിനെ കുറിച്ചാ പറയാൻ വന്നതെന്ന് നിനക്ക് എങ്ങനെ മനസ്സിലായി അജു… (ആതി )
മോളെ ആതി നിന്നെ ഞാൻ ഇന്നും ഇന്നലെയോ തൊട്ട് കാണുന്നതല്ലല്ലോ… എന്റെയി നെഞ്ചോട് ചേർത്ത് വളർത്തിയതാ നിന്നെ… എനിക്കറിയാൻ പറ്റും നിന്റെ ഓരോ മാറ്റവും…
ആമ് അതിരിക്കട്ടെ വിഷയത്തിലേക്ക് വാ… മോൾടെ മനസ്സിൽ കേറിക്കൂടിയ ആളാരാണാവോ…?
അജു ചോദിച്ചത് കേട്ട് ആതി ആളെ കുറിച്ച് പറഞ്ഞ് കൊടുത്തു…
എന്താ അജു ഒന്നും മിണ്ടാത്തെ…
മറു തലയ്ക്കൽ നിന്ന് അനക്കമൊന്നും വരാഞ്ഞത് കൊണ്ട് ആതി ചോദിച്ചു…
ഞാൻ ആലോചിക്കുവായിരുന്നു… (അജു )
എന്ത്…? (ആതി )
അല്ല ആ പാവം ചെക്കന്റെ കാര്യം ആലോചിക്കുവായിരുന്നു… അവൻ പെട്ടല്ലോ… അറിഞ്ഞോണ്ട് ട്രെയിന് തല വെച്ച് കൊടുത്തില്ലേ… (അജു )
അജു………
ആതിയുടെ നീട്ടിയുള്ള വിളിയായിരുന്നു…
മറു തലയ്ക്കൽ നിന്ന് അജുന്റെ ചിരി കേൾക്കാം…
…………………..
“ഞാൻ നിങ്ങളെ പ്രണയിക്കുന്നു കലിപ്പാ”
ആതിയുടെ വാക്കുകൾ ദിച്ചുന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു…
ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
അവൻ ബെൻ ബാഗിലേക്ക് ചാഞ്ഞിരുന്നു…
ലോകം കൈയ്യടക്കിയ സന്തോഷം… തന്റെ ജീവിതത്തിൽ മനസറിഞ്ഞു സന്തോഷിച്ചിട്ടുള്ള നിമിഷങ്ങൾ പരിമിതമാണ്…
ദിച്ചു കണ്ണുകളടച്ചു… മനസ്സിൽ ഒരേയൊരു മുഖം… തന്റെ കാന്താരിയുടെ മുഖം…
അവളിൽ അവളുടെ നിമിഷങ്ങളിൽ ദിച്ചു മതിമറന്നിരുന്നു…
” കാന്താരി ”
ദിച്ചുവിന്റെ ചുണ്ടുകൾ പുഞ്ചിരിയോടെ മൊഴിഞ്ഞു…
ഒപ്പം അവളോടുള്ള പ്രണയം അല തല്ലി…
……………….
അല്ല ഇതാര്… എവിടെയായിരുന്നു ഇത്രയും ദിവസം… ഒരറിവും ഇല്ലായിരുന്നല്ലോ…
നിമിഷയെ കണ്ട് ആതി ചോദിച്ചു…
കോളേജിലേക്ക് പോകാൻ റെഡിയാകെയാണ് നിമിഷ റൂമിലേക്ക് വന്ന് കേറിയത്…
ഒന്നും പറയണ്ടെന്റെ മക്കളെ…
നിമിഷ ബാഗ് ഊരി ടേബിളിലേക്ക് വെച്ച് കട്ടിലിൽ വന്നിരുന്ന് കൊണ്ട് പറഞ്ഞു…
മമ്… എന്ത് പറ്റി ചേച്ചി…? (മാധു )
കാര്യങ്ങളൊക്കെ ഞാൻ പറയാം… നിങ്ങൾ കോളേജിലേക്ക് വിട്ടോ… ലേറ്റ് ആക്കേണ്ട…
(നിമിഷ )
നിമിഷേച്ചി കോളേജിലേക്കിന്നില്ലേ…? (ആതി )
ഇന്നിനി ഇല്ലടാ… (നിമിഷ)
അപ്പോ ശെരി ഞങ്ങൾ ഇറങ്ങുവാ… ഈവെനിംഗ് പാക്കലാം… (മാധു )
നിമിഷയ്ക്ക് ടാറ്റയും കൊടുത്ത് രണ്ടാളും കോളേജിലേക്ക് തിരിച്ചു…
കോളേജ് ഗേറ്റ് കടന്നപ്പോഴേ കണ്ടു പാർക്കിങ്ങിൽ ജിപ്സിക്കരികിൽ ഇരിന്നു സംസാരിക്കുന്ന ത്രിമൂർത്തികളെ…
ജിത്തു ബോണറ്റിൽ സൈഡ് തിരിഞ്ഞിരിക്കുവാണ്. അവനടുക്കൽ ജിപ്സിയിൽ ചാരി നിക്കുവാണ് നിയാൽ… ദിച്ചു ഡ്രൈവിംഗ് സീറ്റിലും…
ആതിയുടെ കണ്ണുകൾ ദിച്ചുവിലേക്ക് നീണ്ടു…
എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്ന ദിച്ചുനെ ആതി ഒരു നിമിഷം നോക്കി കണ്ടു… ചിരിക്കുമ്പോൾ ആ മുഖം കാണാൻ ഒന്നുകൂടെ ഭംഗി കൂട്ടുന്ന പോലെ… ആതിയുടെ ചുണ്ടിലും ചെറു പുഞ്ചിരി വിരിഞ്ഞു…
ദിച്ചു ചിരിച്ച് കൊണ്ട് മുഖം ചെരിച്ചതും നോട്ടം ചെന്ന് നിന്നത് ആതിയിലേക്കായിരുന്നു…
ആതിയെ കണ്ടതും ദിച്ചുന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു…
രണ്ടാളും മൂവർ സംഘത്തിന്റെ അടുക്കലേക്ക് വന്നു…
ആഹാ വന്നോ രണ്ടാളും… ഞാൻ കരുതി ഇന്ന് ലീവ് ആയിരിക്കുമെന്ന്…
രണ്ടാളെയും കണ്ട് ജിത്തു പറഞ്ഞു…
ഏയ്… ലീവ് എടുക്കലൊക്കെ നിർത്തി… ല്ലേ ആതി…
ആതിയെ താങ്ങി കൊണ്ട് ദിച്ചുനെ പാളി നോക്കി മാധു പറഞ്ഞു…
മാധു പറഞ്ഞത് കേട്ട് ആതി അവളെ ഇരുത്തി ഒന്ന് നോക്കി… മാധു ഇളിച്ചു കൊടുത്തു…
ദിച്ചുന് കാര്യം മനസ്സിലായി… അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി… അവൻ ആതിയെ നോക്കി…
ആതി ദിച്ചുനെ നോക്കിയപ്പോൾ അവിടെ കള്ള ചിരിയിൽ നിക്കുവാണ്…
അവൾ നോക്കിയത് കണ്ട് ദിച്ചു അവന്റെ ചുണ്ടിൽ തള്ള വിരല് കൊണ്ട് മെല്ലെ തലോടി പിരികം പൊക്കി…
അത് കണ്ട് ആതി യാന്ത്രികമായി അവൾടെ ചുണ്ടുകൾക്ക് മേലെ കൈ വെച്ച് മറച്ചു…
കൂടെ കിസ്സടി സീനും മനസിലേക്ക് കേറി വന്നു…
ആതി അപ്പോ തന്നെ ദിച്ചുനിൽ നിന്ന് നോട്ടം മാറ്റി… ആതിടെ നിപ്പ് കണ്ട് ദിച്ചുന് ചിരി വന്നു…
നിയാൽ മനസ്സിൽ പലതും കണക്ക് കൂട്ടുവായിരുന്നു… ഇന്നെങ്കിലും തന്റെ പ്രണയം ആതിയോട് പറയാനിലുള്ള ചിന്തയിലാണ് അവൻ…
അവൻ അതും ഓർത്ത് ആതിയെ നോക്കുമ്പോൾ കാണുന്നത് ഈ കാഴ്ചയാണ്…
നിയാലിന്റെ മുഖം ചുളിഞ്ഞു… അവന്റെ മനസ് അസ്വസ്ഥമായി… നിയാലിന്റെ മനസ്സിൽ സംശയത്തിന്റെ വേര് പടർന്നു…
ഇതെല്ലാം വ്യക്തമായി വീക്ഷിച്ചു നിന്ന ടീനയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ഗൂഢമായ പുഞ്ചിരി…
തുടരും…