രചന – ഭവ്യ ഭാസ്കരൻ
ആറ് മാസങ്ങൾക്ക് ശേഷം.
മഞ്ഞു പെയ്യുന്ന മകരമാസ പുലരി. സൂര്യന്റെ വെളിച്ചം ഭൂമിലേക്ക് പതിക്കാൻ തുടങ്ങിയിരുന്നു.
കാളിങ് ബെൽ കേട്ട് മാളു പോയി വാതിൽ തുറന്നു.
കൃഷ്ണനെ കണ്ട് അവൾ അമ്പരപ്പോടെ നോക്കി.
വല്യട്ടാ…
കൃഷ്ണൻ അവളെ നോക്കി പുഞ്ചിരിച്ചു.
വാ ഏട്ടാ… അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.
കൃഷ്ണൻ മടിച്ചു കൊണ്ട് അകത്തേക്ക് കയറി.
ഇരിക്ക് ഏട്ടാ..
കൃഷ്ണൻ സോഫയിൽ ഇരുന്നു.
എല്ലാവരും എവിടെ…? കൃഷ്ണൻ ചോദിച്ചു.
അച്ഛനും അമ്മയും മക്കളെ കൂട്ടി അമ്പലത്തിൽ പോയി. ഇന്ന് അമ്പലത്തിൽ കൊടിയേറ്റമാണ്. ഉണ്ണിയേട്ടൻ ഇവിടെ ഉണ്ട്. കുളിക്കാ.
ആഹ്.
അച്ചുവും ചിന്നുവും…?
സുഖമായിരിക്കുന്നു.
ആരാ അവിടെ.. മാളൂ… ഉണ്ണി ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് അങ്ങോട്ടു വന്നു.
കൃഷ്ണനെ കണ്ടവൻ ഒന്നമ്പരന്നു.
ഏട്ടാ… ഉണ്ണി കൃഷ്ണന്റെ അടുത്തേക്ക് ചെന്നു.
എന്താ ഏട്ടാ… പെട്ടന്ന്…? അവൻ വേവലാതിയോടെ ചോദിച്ചു.
ഒന്നുമില്ല ഉണ്ണി… കൃഷ്ണൻ പറഞ്ഞു.
ഞാൻ ചായ എടുക്കാം.. മാളു പറഞ്ഞു.
ഇപ്പോ ഒന്നും വേണ്ട മാളു. നിങ്ങളെ രണ്ടു പേരെ കാണാനാ ഞാൻ വന്നത്.
ഇരുവരും സംശയത്തോടെ കൃഷ്ണനെ നോക്കി.
കൈയിൽ കരുതിയ ഡോക്യുമെന്റ്സ് ഉണ്ണിക്ക് നേരെ നീട്ടി.
ഉണ്ണി അത് വാങ്ങി നോക്കി.
ഏട്ടാ ഇത്..?
എല്ലാ സ്വത്തുക്കളും നിങ്ങളുടെ രണ്ടു പേരുടെ പേരിൽ ആക്കിയതിന്റെ ഡോക്യുമെന്റ്സ് ആണ്.
മാളു ഞെട്ടി കൊണ്ട് കൃഷ്ണനെ നോക്കി.
ഏട്ടാ… ഞങ്ങൾക്ക് ഇതിന്റെ ആവിശ്യം ഇല്ല. ഇത് തിരികെ കൊണ്ട് പൊയ്ക്കോളൂ. മുൻമ്പുo ഇതൊന്നും മോഹിച്ചല്ല ഞങ്ങൾ അവിടെ നിന്നത്. ഉണ്ണി കൃഷ്ണനെ നേരെ ഡോക്യുമെന്റ്സ് നീട്ടി.
എനിക്കറിയാം നിങ്ങൾ ഇതൊന്നും മോഹിച്ചിട്ടില്ല എന്ന്. ഇതു കൈപിടിയിൽ ഒതുക്കിയത്തിന് ശേഷം മനഃസമാദാനം എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എല്ലാം നേടി എടുത്തിട്ടും ഉണ്ടായിരുന്നു ജീവിതം തന്നെ ഇല്ലാതായില്ലേ…?
ഇതിന്റെ കൂടെ ഞാനാന്റെ മക്കളെ കൂടി നിങ്ങളെ ഏല്പിക്കുകയാണ്.
ഏട്ടാ… എന്തൊക്കെയാ ഈ പറയുന്നേ.. ഉണ്ണി ചോദിച്ചു.
ഏട്ടൻ എങ്ങോട്ടാ പോവുന്നെ…? മാളു ചോദിച്ചു.
കൃഷ്ണൻ മാളുവിന്റെ ഉണ്ണിയുടെ കൈ പിടിച്ചു.
മാളൂ… മോളെ നീ അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കില്ലേ… എന്റെ മക്കളെ ഞാൻ നിങ്ങളെ ഏല്പിക്കാ. നിങ്ങൾ രണ്ടു പേരും അവർക്ക് അച്ഛനും അമ്മയും ആവണം.
ഏട്ടാ… മാളുവിന്റെ കണ്ണുകൾ നിറഞ്ഞു.
ഏട്ടൻ എല്ലാം ഞങ്ങളെ ഏല്പിച്ചു എങ്ങോട്ടു പോവാ… ഉണ്ണി കൃഷ്ണനിൽ പിടി വിടിയിപ്പിച്ചു കൊണ്ട് ഗൗരവത്തോടെ ചോദിച്ചു.
അറിയാതെയാണെങ്കിലും ചില പാപങ്ങൾക്ക് ഞാനും കാരണമായി തീർന്നു. ചെയ്ത് പോയ പാപങ്ങൾ കഴുകി കളയനായി ഒരു തീർഥയാത്ര. തിരികെ ഒരു മടങ്ങി വരവ് ഉണ്ടാവുമോ എന്നറിയാത്ത യാത്ര.
ഏട്ടാ…ഞങ്ങൾക്ക് ഏട്ടനോട് ഒരു ദേഷ്യവും ഇല്ല. ഏട്ടൻ പോവരുത്. ഞങ്ങൾക്ക് സ്വത്ത് ഒന്നും വേണ്ട. അച്ചുവിനും ചിന്നുവിനും അവരുടെ അച്ഛൻ കൂടെ ഉണ്ടാവണം. ഉണ്ണി പറഞ്ഞു.
ചെറുതാണെങ്കിലും ഉണ്ണിയേട്ടൻ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഞാനും ജോലിക്ക് പോവുന്നുണ്ട്. സന്തോഷത്തോടെയാ ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾക്ക് ഇത് വേണ്ട ഏട്ടാ.. മാളു അയാളെ നോക്കി കൊണ്ട് പറഞ്ഞു.
നിന്റെ നല്ല മനസ് കൊണ്ടാ മോളെ നീ ഇങ്ങനെ പറയുന്നത്. നിങ്ങൾ തറവാട്ടിലേക്ക് വരണം. അമ്മയും മക്കളും നിങ്ങളുടെ വരവ് കാത്തിരിക്കാ. എല്ലാം മറന്ന് നിങ്ങൾ രണ്ടു പേരും അങ്ങോട്ട് വരണം. ഈ ഏട്ടന്റെ അപേക്ഷയാണ്.
ഉണ്ണി… ചെയ്തു പോയ എല്ലാ പാപങ്ങൾക്കും മാപ്പ്. കൃഷ്ണൻ ഉണ്ണിക്ക് മുന്നിൽ കൈ കൂപ്പി.
ഏട്ടാ.. ഉണ്ണി കൃഷ്ണന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു. ഏട്ടൻ പോവണ്ട അവൻ പറഞ്ഞു.
ഉണ്ണി… നീ അവിടെ വേണം. ഏട്ടൻ പറയുന്നത് കേൾക്കണം. മക്കളോട് ഞാൻ പറഞ്ഞിരിക്കുന്നത് ഒരു യാത്ര പോവാണെന്നു ആണ്. പാപങ്ങളിൽ നിന്ന് എനിക്ക് മോചനം ലഭിച്ചാൽ ഞാൻ തിരികെ വരും.
ഏട്ടാ… ഉണ്ണി വിളിച്ചു.
ഈ യാത്ര കൂടിയേ തീരൂ ഉണ്ണി. അല്ലെങ്കിൽ ഗതി കിട്ടാത്ത ആത്മാവായി അലയേണ്ടി വരും ഈ ജന്മം മുഴുവനും. തിരികെ വരും.
ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ടയാൾ പുറത്തേക്ക് നടന്നു നീങ്ങി.
ഉണ്ണിയേട്ടാ.. നിറഞ്ഞ കണ്ണുകളോടെ മാളു വിളിച്ചു.
ഉണ്ണി അവളെ ചേർത്തു പിടിച്ചു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അച്ഛമ്മേ.. മാളുമ്മ എപ്പോ വരും. ഉമ്മറത്തു വന്നു കൊണ്ട് അച്ചുവും ചിന്നുവും ഒരേ സ്വരത്തിൽ ചോദിച്ചു.
അവർ ഇവിടെ എത്താറായി. ഭാരതി സന്തോഷത്തോടെ അവരെ നോക്കി കൊണ്ട് പറഞ്ഞു.
അച്ചുവും ചിന്നുവും പടിപ്പുരയിലേക്ക് നോക്കി നിന്നു.
തെക്കേ അറ്റത്ത് ഉള്ള മാവിൽ നിന്നു കാറ്റിൽ മാബൂക്കൾ അസ്ഥി തറയിലേക്ക് കൊഴിഞ്ഞു വീണു.
കാറ്റായ് രൂപം പ്രാപിച്ചു കൊണ്ടവൾ ഉമ്മറപ്പടിയിൽ ചെന്നിരുന്നു.
” അവൾ ഗൗരി….”
തന്റെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും വരവേൽക്കാനായവൾ പഠിപ്പുരയിലേക്ക് നോക്കി ഇരുന്നു.
പടിപ്പുര കടന്ന് വരുന്ന കാറിനെ കണ്ടവൾ വർധിച്ച സന്തോഷത്തോടെ എഴുന്നേറ്റു നിന്നു.
കാറിൽ നിന്നും ഇറങ്ങിയ മാളുവിനെ ഒരു കാറ്റായി ചെന്നു കൊണ്ടവൾ കെട്ടിപിടിച്ചു.
മാളുവിന്റെ കണ്ണുകൾ തെക്കേ അറ്റത്തുള്ള മാവിൽ ചുവട്ടിൽ ഉള്ള അസ്ഥി തറയിലേക്ക് നീണ്ടു.
അമ്മ വന്നൂട്ടോ… കുഞ്ഞാ…!
അവസാനിച്ചു.
ഭവ്യ ഭാസ്കരൻ.
ഇനി അവർ സന്തോഷമായി ജീവിക്കട്ടെ.. ♥️
ഉണ്ണിയെയും മാളുവിനെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒത്തിരി സ്നേഹം ❤️
അപ്പോ എനിക്ക് വേണ്ടി ഒരു വരിയെങ്കിലും കുറിക്കണേ…?

by