രചന – അഹാനിക അനു
രാവിലെ ശരത്തും കിച്ചുവും നന്ദുവും കോളേജിലേക്കും സ്കൂളിലേക്കും പോവാൻ നിൽക്കുമ്പോളാണ് മോളുടെ കരച്ചിൽ കേൾക്കുന്നത് …. നില റൂമിലേക്ക് പോയി അവളെയും എടുത്ത് ഉമ്മറത്തേക്ക് വന്നു… ഉറക്കം വിടാത്തത് പോലെ ദേവൂട്ടി നിലയുടെ നെഞ്ചിൽ ചാഞ്ഞു കിടന്നു……. പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ വന്ന ഉറക്കമൊക്കെ ഏതോ വഴിക്ക് പോയി വേഗം എഴുന്നേറ്റു ചുറ്റും നോക്കി……. ഒരു വണ്ടിയിൽ അച്ഛനെയും വേറെ ഒന്നിൽ നന്ദുവും കിച്ചുവും ഇരിക്കുന്നത് കണ്ടപ്പോൾ രണ്ട് കയ്യും കൊട്ടി കൊണ്ട് അങ്ങോട്ടേക്ക് ചാഞ്ഞു……..
“” ഞങ്ങൾ പോട്ടെ കാന്താരി……. നീ ഉണ്ടോ നമ്മൾക്ക് പോവാം….. “”
കിച്ചുവിന്റെ പുറകിൽ ഇരുന്ന് കൈ കാണിച്ചു നന്ദു ചോദിച്ചപ്പോൾ അവൾ നിലയെ കാൽ കൊണ്ട് ചവുട്ടി അങ്ങോട്ട് പോവാൻ പറഞ്ഞു………. ഒന്ന് ചിരിച്ചു കൊണ്ട് നില അവരുടെ അടുത്തേക്ക് നടന്നപ്പോൾ ശരത്ത് വണ്ടിയുടെ ഹോൺ അടിച്ചു……..
“” അച്ഛ മുത്ത് അച്ഛന്റെ കൂടെ പോരുന്നോ ……. നമ്മൾക്ക് പോവാം………. “”
ശരത്ത് കൂടി പറഞ്ഞപ്പോൾ 3 പേരെയും മാറി മാറി നോക്കി…….. പിന്നെ വേഗം ശരത്തിന്റെ എടുത്തേക്ക് ചാടി മുന്നിൽ കയറി ഇരുന്ന് ടാങ്കിന്റെ മുകളിൽ കൈ കൊണ്ട് രണ്ട് മുട്ട് മുട്ടി ചിരിക്കാൻ തുടങ്ങി……
“”റ്റാ…… റ്റ…….””
റ്റാറ്റാ പോവാണെന്നു നിലയോടും പിന്നെ തലയൊന്ന് ചരിച്ചു ഉമ്മറത്ത് ഇരിക്കുന്ന അച്ഛച്ചനോടും പറഞ്ഞു…………പെട്ടെന്ന് എന്തോ ഓർത്ത പോലെ നിലയുടെ പിറകിൽ വണ്ടി കൊണ്ട് നിൽക്കുന്ന പാപ്പന്മാരെ നോക്കി……..
രണ്ട് പേരും അവളെ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ആ മോണ കാട്ടി ഒന്ന് ചിരിച്ചു…..
“” പാ….. റ്റാ…. റ്റ….. “”
“” ഓ പിന്നെ അവളുടെ ഒരു റ്റാറ്റാ പോടീ….
നിന്നോട് മിണ്ടുല……… നീ ഇനി ഞങ്ങളെ കൂടെ ചാടി കയറി വരല്ലോ അപ്പോൾ കാണിച്ചു തരണ്ട് കുറുമ്പി…. “”
തന്നെ നോക്കി കിച്ചു പറയുന്നത് കേട്ട് ചുണ്ട് ഒന്ന് പുറത്തേക്ക് തള്ളി തല പൊന്തിച്ചു ശരത്തിനെ നോക്കി ……….
“” അച്ഛ കുട്ടിനെ അച്ഛ റ്റാറ്റാ കൊണ്ട് പോവാല്ലോ അവന്മാരോട് പോവാൻ പറ…… “”
ശരത്ത് പറയുന്നത് കേട്ട് കുറച്ച് സമാധാനമായ പോലെ വേഗം തിരിഞ്ഞിരുന്നു വണ്ടി പോവാൻ വേണ്ടി മുന്നോട്ടും ബാക്കോട്ടും ഒന്ന് നിരങ്ങി……
“” നമ്മുക്ക് അച്ഛാ സ്കൂളിൽ പോയി വന്നിട്ട് പോവാ ട്ടോ ഇപ്പോൾ അമ്മ കൂടെ പോവാ….. ബാ….. “”
നില കൈ നീട്ടി മോളെ എടുത്തേക്ക് പോയപ്പോൾ അത് ഇഷ്ട്ടപെടാത്ത പോലെ അവളുടെ കൈ തട്ടി മാറ്റി ശരത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു……
അത് കാര്യം ആക്കാതെ അവൾ മോളെ എടുക്കാൻ പോയപ്പോളേക്കും ചെറിയ വായയിൽ കരയാൻ തുടങ്ങി……
“” ശേ ദേവൂട്ടിയെ കരയിപ്പിക്കല്ലേ…..ഞങ്ങൾ ഒന്ന് കറങ്ങിട്ട് ഇപ്പോൾ വരാം…… “”
ശരത് പറയുന്നത് കേട്ട് അത് തനിക്ക് അനുകൂലമായ ഒരു മറുപടി ആണെന്ന് മനസിലായതും കരച്ചിൽ വേഗം നിന്നു………..
“” ഹോ എന്നാ അഭിനയമാണ് എന്റെ മോളെ…… “”
“” ഏട്ടത്തിയുടെ അല്ലേ വിത്ത് അതിന്റെ ഗുണം കാണിക്കാതെ നിൽക്കില്ലല്ലോ…… “”
പുറകിൽ നിന്ന് നന്ദു പറയുന്നത് കേട്ട് നില നിലത്ത് നിന്ന് കല്ലെടുത്തു എറിയാൻ നിന്നു…….
“” ഏഹ്…… എറിയരുത്……… ഷർട്ടിൽ ചളിയാവും ഞാൻ ഏട്ടത്തി പറഞ്ഞത് തിരിച്ചു പറഞ്ഞുന്നേ ഉള്ളു……. “”
കയ്യിൽ ആകെയുള്ള ഒരു ബുക്ക് കൊണ്ട് തല മറിച്ചു പിടിച്ചു കൊണ്ട് പറയുന്നത് കേട്ട് നില അവന്റെ കാലിനൊരു ചവുട്ട് കൊടുത്തു തിരിഞ്ഞപ്പോളേക്കും അവിടെ അച്ഛനും മോളും പോയിരുന്നു……..
“” ടാ ശരത്തെ അടുത്ത മഴ വരുന്നതിനു മുന്നേ വേഗം പോവാൻ നോക്കെടാ……. “”
അച്ഛൻ ഉമ്മറത്തു നിന്ന് പറയുന്നത് കേൾക്കുന്നതിനു മുന്നേ അവർ വണ്ടി കൊണ്ട് പോയിരുന്നു……
“” അച്ഛൻ ഇത് ആരോടാ പറയുന്നത്……….അവർ ഇപ്പോൾ ആ ജംഗ്ഷൻ പോയി തിരിച്ചു വരുന്നുണ്ടാവും……. “”
നില പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു……..
“” എന്നാൽ നിങ്ങൾ രണ്ടും വിട്ടോ…….. 9 മണിക്ക് ക്ലാസ്സ് തുടങ്ങലേ…… “”
“” അച്ഛാ……… നിർത്തിയങ്ങ് അഭമാനിക്കുവാണോ …… ഞങ്ങൾ എന്താ വല്ല lkg പിള്ളേർ അണോ………9 മണിക്ക് ക്ലാസ്സ് തുടങ്ങാനും…… കറക്റ്റ് ആ ടൈമിൽ തന്നെ കയറാനും……… ”
“” അല്ലേടാ ഈ ബുക്ക് മാത്രേ കൊണ്ടു പോവുന്നുള്ളു …ഇതിൽ ഒന്നും എഴുതിട്ടില്ലല്ലോ ..””
നില നന്ദുവിന്റെ കയ്യിലെ ബുക്ക് വാങ്ങി ഒന്ന് മറിച്ചു കൊണ്ട് ചോദിച്ചു………
“” ഉഴപ്പന്മാർക്ക് ആ ഒരു ബുക്ക് തന്നെ ധാരാളം ആണ് മോളെ……. “”
“” അച്ഛാ……… “”
“” എന്തോന്ന് അച്ഛാ…….. ക്ലാസ്സിൽ കയറുന്നവർക്കാണ് ബുക്കിന്റെ ഒക്കെ ആവശ്യം അവിടെ പഠിക്കാൻ വന്ന പെൺ കുട്ടികളുടെ വായെ നോക്കിയിരിക്കുന്നർക്ക് എന്തിനാ ഇതൊക്കെ…. “”
“” അച്ഛൻ അങ്ങനെ പറയരുത്…… ഈ വായ നോട്ടം എന്നൊക്കെ പറയുന്നത് ഒരു കലയാണ് അതിനൊരു ശാസ്ത്രിയ വശമോക്കെ ഉണ്ട്……..
പെൺ കുട്ടികൾ കാണാതെ അവരെ നോക്കി നിൽക്കാ എന്നൊക്കെ പറയുന്നത് എന്തൊരു ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് അറിയോ…….. അതോണ്ട് ഞങ്ങളെയൊന്നും അങ്ങനെ കോച്ചായി കാണരുത്…..””
“” അതേടാ പെൺ കുട്ടികൾ കാണാതെ അവരെ നോക്കി നിൽക്കുന്നതും…….. ഒരേ സമയം രണ്ട് എണ്ണത്തിനെ പ്രേമിക്കുന്നതും അത് രണ്ട് പേരും അറിയാതെ കൊണ്ട് നടക്കുന്നതും കുറച്ച് റിസ്ക്ക് ഉള്ള കാര്യം ആണ്……. “”
“” പടച്ചോനേ അച്ഛൻ സ്കോർ ചെയ്തു പോവുന്നു…… ഇതൊക്കെ മൂപ്പര് എങ്ങനെ അറിഞ്ഞെടാ…….. “”
“” എനിക്ക് അറിയാൻ മേലാ….. “”
നന്ദു കിച്ചുവിന്റെ ചെവിയിൽ വന്ന് ചോദിച്ചപ്പോൾ ടാങ്കിന്റെ മുകളിലെ കൈ വച്ചു നെറ്റി ഒന്ന് തടവി കൊണ്ട് കിച്ചു പറഞ്ഞു…..
നന്ദു നിലയെ ഒന്ന് സൂക്ഷിച്ചു നോക്കി ……. ഇതിൽ എനിക്ക് പങ്കില്ല എന്ന ഭാവത്തിൽ നില പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു ശരത്തിനെ നോക്കി റോഡിലേക്ക് ഇറങ്ങി നിന്നു…….
“” നീ ഒന്ന് വേഗം വണ്ടി എടുക്ക്…. “”
നന്ദു പറയുന്നത് കേട്ട് കിച്ചു ഒന്നു അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് വണ്ടി എടുത്തു….. അപ്പോളേക്കും ശരത് വന്നിരുന്നു…… വണ്ടിയിൽ നിന്ന് ഇറങ്ങാതെ കരഞ്ഞു കൊണ്ട് ടാങ്കിന്റെ മുകളിലെ കിടക്കുന്ന മോളെ നില കുറച്ച് ബലം ഉപയോഗിച്ച് തന്നെ എടുത്തു…… അപ്പോളും കരച്ചിൽ നിന്നിരുന്നില്ല……. അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ശരത് വണ്ടി എടുത്തു പോയി……. അച്ഛൻ പോയത് കണ്ടപ്പോൾ അവൾ കൈ കൊണ്ട് നിലയുടെ മുഖത്ത് ദേഷ്യം തീരുന്നത് വരെ തല്ലി…….. എന്നാൽ അവൾ അത് മൈൻഡ് ചെയ്യാതെ വേഗം മോളെയും എടുത്തു ഉള്ളിലേക്ക് കയറി………………
🌻🌻🌻🌻🌻🌻🌻🌻🌻🌻
കോളേജിന് മുമ്പിൽ എത്തിയതാണ് നന്ദുവും കിച്ചുവും …..
നന്ദു വണ്ടിയിൽ ഇരുന്നു കൊണ്ട് കോളേജ് ചുറ്റും ഒന്ന് നോക്കി…….
“” ടാ ഇന്നല്ലേ 1st years വരുന്നത്…… “”
“” ആ….. “”
കിച്ചു അലസമായോന്ന് മൂളി……..
“” ഹോ ഇന്ന് ഞാൻ കളക്ഷൻ എടുത്തു മരിക്കും..””
“” എന്റെ പൊന്നു നന്ദു നിനക്ക് ഈ ഉള്ളതോണ്ട് ഒന്നും മതിയായിലേ ……. “”
“” ഓ പിന്നെ നീ ഒന്ന് പോടാ ഇതൊന്നും ഇല്ലാതെ എന്ത് കോളേജ് ലൈഫ്….. “”
വണ്ടിയിൽ നിന്ന് ഇറങ്ങി കൈ രണ്ടും മുകളിലേക്ക് പൊന്തിച്ചു ഞൊട്ട പൊട്ടിച്ചു നന്ദു പറഞ്ഞു ഇലഞ്ഞിരുടെ ചുവട്ടിൽ ഇരുന്നു ….അപ്പോളേക്കും കിച്ചു വണ്ടി സൈഡ് ആക്കി അവന്റെ എടുത്തേക്ക് വന്നു …….
“” ഹോ എല്ലാം പടയിളകി വരുന്നുണ്ടല്ലോ ……. നീ അവന്മാരുടെ വരവോന്ന് നോക്ക് എന്തോ ഒപ്പിച്ചിട്ടുള്ള മട്ടില്ലേ….. “”
കിച്ചുവിന്റെ സംസാരം കേട്ട് നന്ദു നോക്കിയപ്പോൾ കണ്ടു അലക്സും……. ജെഫ്രിനും…… ജിഷ്ണു…….
സല്ലുവും …… ജിതിനും ………മിഥുനും …….. ജീവനും…… ജിഷനും നടന്നു വരുന്നത് ……
“” ഹാ ഇന്ന് എല്ലാവരും ഒന്ന് കുളിച്ച മട്ടുണ്ടല്ലോ….
പുതിയ ഷർട്ട്…. പാന്റ്…… താടിയൊക്കെ ഷേവ് ചെയ്തു….. കൊള്ളാലോ……. എന്ത് പറ്റിയെടാ നിങ്ങൾക്കൊക്കെ…….. “”
“” പുതിയ മക്കൾസ് ഒക്കെ വരല്ലേ……അപ്പോൾ ഒന്ന് ഒരുങ്ങിക്കളയാം എന്ന് വച്ചു……. ഇനി എങ്കിലും ഏതെങ്കിലും ഒന്നിനേ സെറ്റാക്കണം……. ടാ നിങ്ങൾക്ക് അറിയോ മുട്ടേന്നു വിരിയാത്ത വീട്ടിലെ അനിയന് പോലും മോള് ഉണ്ടെടാ…….. 4 മണിക്കൊക്കെ അവന്റെ റൂമിൽ നിന്ന് സംസാരം കേട്ടപ്പോൾ പകച്ചു പോയി ……….
നന്ദു അവർ വരുന്നതും നോക്കി വിളിച്ചു പറഞ്ഞപ്പോൾ അലക്സ് മുന്നിൽ നിർത്തി വച്ച ആക്ടിവയുടെ മുകളിലെ കയറി ഇരുന്നു പറഞ്ഞു…….
“” അല്ലേടാ നിനക്ക് 4 മണിക്ക് ഒക്കെ എന്താ പരിപാടി….. ”
ജീവൻ അവനെ ഇരുത്തി നോക്കിയൊന്ന് ചോദിച്ചപ്പോൾ അവനൊന്നു ഇളിച്ചു കാണിച്ചു……..
“”അങ്ങനെ ഒന്നും ഇല്ല പാട്ട് കേട്ട് കിടക്കും ….””
“” എന്തോ എങ്ങനെ….””
എല്ലാരും കൂടി ഒപ്പരം ചോദിച്ചപ്പോൾ അലക്സ് ഒരു വളിഞ്ഞ ചിരി ചിരിച്ചു……..
“” ഓ ഇനി എന്നെ തിന്നണ്ട………
“” ഏട്ടാ….. “”
“” എന്താ മോളെ “”
സംസാരിച്ചോണ്ട് നിന്നപ്പോൾ പുറകിൽ നിന്ന് ഒരു പെൺ കുട്ടിയുടെ ശബ്ദം കേട്ട് അവൾ വിളിച്ച അത് രീതിയിൽ അവനും വിളി കേട്ടു …….
“” അത്….. “”
“” അത്….. “”
“” എന്റെ കീ….. “”
“” എന്റെ കീ…..എന്താണ് മോളെ വിക്കി കളിക്കുന്നത് ഏട്ടനോട് പറയി…. “”
തന്റെ മുഖത്തേക്ക് നോക്കി താൻ പറയുന്നത് തന്നെ തിരിച്ചു പറയുന്ന അലക്സിനെ കണ്ടപ്പോൾ അവൾക്ക് ചൊറിഞ്ഞു കയറി മാത്രമല്ല കൂടെ കൂടി നിൽക്കുന്ന എല്ലാത്തിന്റെയും കണ്ണ് തന്റെ നേരെ ആണെന്ന് കണ്ടപ്പോൾ വീണ്ടും ദേഷ്യം പിടിച്ചു………
“” എന്റെ വണ്ടിന്റെ മുകളിലെ ആണ് താൻ കയറി ഇരിക്കുന്നത്….. ഇങ്ങോട്ട് ഇറങ്ങ് എന്റെ കീ എടുക്കണം……. “”
അത്രയും നേരം ഫോൺ നോക്കി ഇരുന്ന നന്ദു പെണ്ണിന്റെ സംസാരം കേട്ടപ്പോൾ തല പൊക്കി നോക്കി…….. അവളെ കണ്ടപ്പോൾ അവനൊന്നു തടി ഉഴിഞ്ഞു…………
“” ആഹാ…. സീനിയർസിനോട് അപേക്ഷിക്കാതെ ഒച്ച എടുത്തു സംസാരിക്കുന്നോ……… “”
നന്ദുവിന്റെ സംസാരം കേട്ട് അവൾ അവനെയൊന്ന് നോക്കി അതിന് മറുപടി പറയാതെ കീ എടുക്കാൻ നോക്കിയപ്പോളേക്കും നന്ദു അത് ഊരി കയ്യിൽ എടുത്തിരുന്നു…….
“” എന്റെ കീ തടോ…… “”
“” ഇല്ലെങ്കിൽ…… “”
“” ഇല്ലെങ്കിൽ ഒന്നുമില്ല അത് വാങ്ങിപ്പിക്കാൻ എനിക്ക് അറിയാം….. “”
“” ഓഹോ അങ്ങനെ അണോ……. എന്നാൽ അതൊന്ന് കാണണമല്ലോ…… “”
“” അഹ് അങ്ങനെ തന്നെ….. അത് കാണാൻ ഒന്നും ഇല്ല ഞാൻ വാങ്ങിയിരിക്കും……. “”
“” കൊള്ളാം നിന്റെ കോൺഫിഡൻസ് ഏട്ടൻ അങ്ങ് ഇഷ്ട്ടായി………
എന്തായാലും മോള് challenge ചെയ്തതല്ലേ ഇതൊന്ന് എന്റെ കയ്യിൽ നിന്ന് വാങ്ങിക്കി…….
മര്യാദക്ക് ആണേൽ ഏട്ടന്മാർ പറയുന്നത് പോലെ ഇന്ന് പോവുമ്പോൾ കോളേജിന്റെ
പിറകിലേക്ക് വന്ന് ഞങ്ങൾ പറയുന്ന രീതിയിൽ സോറി പറഞ്ഞു കീ വാങ്ങിച്ചോ…………
ഏത് ചൂസ് ചെയ്യണം എന്നുള്ളത് മോളെ ഇഷ്ട്ടം……””
കീ ഒന്ന് പൊന്തിച്ചു കാണിച്ചു അത് ചുരുട്ടി കൈക്കുള്ളിൽ വച്ചു എഴുനേറ്റു മുന്നിലേക്ക് നടന്ന നന്ദു കിച്ചുവിനെ നോക്കിയപ്പോൾ അവനെ കണ്ടില്ല ………….. അവന്റെ പിറകിൽ തന്നെ ബാക്കി എല്ലാവരും അവളെ കനത്തിൽ ഒന്ന് നോക്കി തിരിഞ്ഞു നടന്നു…… അലക്സ് പോവുന്ന കൂട്ടത്തിൽ അവളുടെ വണ്ടിക്ക് ഒരു ചവുട്ട് കൂടി കൊടുത്തു…….
“” എന്നാലും ആ കിച്ചു എവിടെ പോയെടാ….. “”
കോളേജ് വരാന്തയിലൂടെ നടക്കുന്ന കൂട്ടത്തിൽ നന്ദു ചോദിച്ചു……
“” അവനെ ആ ശീതൾ വിളിച്ചു കൊണ്ടോയത് ണീ കണ്ടില്ലേ………..”,
ജെഫ്രിൻ പറയുന്നത് കേട്ട് അവൻ ഇല്ലെന്ന് തലയനക്കി………..
🌻🌻🌻🌻🌻🌻🌻🌻
ശീതളുമായി ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കിച്ചു ഒരു പെണ്ണുമായി കൂട്ടി ഇടിച്ചു……..
അത് അത്ര കാര്യം ആക്കാതെ അവൻ അവളോട് ചിരിച്ചു സോറി പറഞ്ഞു നടന്നു…………
“” ടോ താൻ ഒന്ന് അവിടെ നിന്നെ..അങ്ങനെയങ്ങ് ചിരിച്ചു പോയാലോ …… “”
പുറകിൽ നിന്ന് അവൾ വിളിക്കുന്നത് കേട്ട് അവൻ എന്തെന്ന രീതിയിൽ തിരിഞ്ഞു നോക്കി …….
അവിടെ തന്നെ തല്ലാൻ പാകത്തിന് നടന്നു വരുന്ന പെൺ കുട്ടിയെ കണ്ട് അവൻ കാര്യം മനസിലാവാതെ ശീതളിനെ നോക്കി………
🦋തിരികെ വരും 🦋

by