രചന – അമീന
പഴയെ നാടൻ വേഷത്തിൽ നിന്നും മാറി തികച്ചും ഒരു മോഡേൺ ലുക്കിൽ ഇറങ്ങി വരുന്ന ശിവയെ കണ്ടതും ഒരുനിമിഷം എല്ലാരുമൊന്ന് ഞെട്ടി….. ലെച്ചുവിന് ശിവയോട് ചെറിയ രീതിയിൽ അസൂയ തോന്നി….. പക്ഷെ ഒരു വിജയിയെ പോലെ അവൾ ഉന്തി വരുന്ന വയറിൽ ഒന്ന് തലോടി…… അച്ഛമ്മേടാ കുട്ടി….. ശിവയുടെ അടുത്തേക്ക് അച്ഛമ്മ ഓടി ചെന്നു…. എന്റെ മോൾക്ക് സുഗാണോ, എത്ര നാളെയൊന്നു കണ്ടിട്ട് അച്ഛമ്മ അവളെ തുരുതുര ഉമ്മ വെച്ചു…… എന്റെ മോള് വന്നല്ലോ സന്തോഷമായി ഞങ്ങൾക്ക് അച്ഛച്ചനും അവളെ ചേർത്ത് പിടിച്ചു….. അവരുടെ സ്നേഹ പ്രേകടനം കണ്ടതും ശിവയുടെ കണ്ണിൽ നനവ് പടർന്നു….. അവൾ ഇരുവരെയും ഇറുക്കെ പുണർന്നു….. വാ മോളെ അകത്തേക്ക്…. ഇന്നിനി എന്റെ കുട്ടിയെ ഞാൻ എവിടേക്കും വിടില്ല….. ഈ പടി ചവിട്ടാൻ ഞാൻ സമ്മതിക്കുമെന്ന് ആരും കരുതേണ്ട…. ഇതെന്റെ മോഹനേട്ടന്റെ വീടാണ് ഇവിടെ ആര് കേറണമെന്ന് ഞാൻ തീരുമാനിക്കും….. (മായ )
ചി നിർത്തേടി, ഇത്രയും നാളും നിന്നോട് ഒന്നും മിണ്ടാതെയിരുന്നത് എന്റെ മോന്റെ ഭാര്യ എന്നാ പരിഗണന വെച്ചാണ്…. അവനോ ഞങ്ങളോ ഒരു മൊട്ടു സൂചി കൊണ്ട് പോലും നിന്നെ വേദനിപ്പിച്ചിട്ടില്ല, പക്ഷെ നീ ഞങ്ങൾക്ക് തിരിച്ചു തന്നതോ….. വേദന മാത്രം….. ഇനിയും മിണ്ടാതെയിരിക്കാൻ ഞങ്ങൾക്ക് പറ്റില്ല…..(അച്ഛമ്മ ) ഈ കാണുന്ന സ്ഥലതിന്റെയും വീടിന്റെയും അവകാശി നീയോ നിന്റെ മക്കളോ അല്ല, അതിനൊരു അവകാശി മാത്രമേയുള്ളൂ എന്റെ ശിവ മോള്….. അച്ഛാച്ചന്റെ വാക്കുകൾ കേട്ടതും ശിവ ഉൾപ്പെടെ എല്ലാരുമൊന്ന് ഞെട്ടി…. ആരും ഞെട്ടാൻ മാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല, ഈ കാണുന്ന സ്ഥലവും വീടും എന്റെ ശ്രീദേവി മോളുടെയും ഗോപന്റെയുമാണ്…… ഈ വീടിന്റെ പണി നടക്കുമ്പോഴാണ് അവര് രണ്ടും മരിച്ചത്, പിന്നീട് ശ്രീദേവിയുടെ ഓർമ്മക്ക് മോഹനൻ മുൻകൈ എടുത്ത് പണി പൂർത്തിയാക്കി ഞങ്ങൾ ഇങ്ങോട്ടേക്കു താമസം മാറിയത്…. ഭാവിയിൽ ശിവ മോൾക്ക് മോഹനനും മായയും അവളുടെ അച്ഛനും അമ്മയും അല്ലെന്ന് ഒരു കാരണവശാലും അറിയരുതെന്ന് കരുതി മാത്രമാണ് ഈ കാര്യം ആരോടും പറയാതെ ഇരുന്നതും വീടും സ്ഥലവും ഞങ്ങളുടെ പേരിലേക്ക് മാറ്റി എഴുതിയതും… ഗോപന്റെ വീട്ടുകാർക്കും അതിൽ എതിർപ്പ് ഇല്ലാതിരുന്നത് കൊണ്ട് അന്ന് ഒരു കുഞ്ഞു പോലുമറിയാതെ എല്ലാം ഞങ്ങൾ നടത്തി…..
പക്ഷെ മായ എന്റെ കുട്ടിയെ ഇറക്കി വിട്ട ദിവസം തന്നെ രാജീവ് വഴി ഞങ്ങൾ ഈ കാണുന്ന സ്വത്തൊക്കെ ശിവയുടെ പേരിലേക്ക് മാറ്റി….. അവളുടെ അമ്മയുടെയും അച്ഛന്റെയും മൊതല് അവൾക്ക് തന്നെ ഇരിക്കട്ടെ…..മായയെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് അച്ചാച്ചൻ പറഞ്ഞു നിർത്തിയതും മായ ഒന്നും പറയാനാവാതെ തല തായ്‌തി….. ഇനി ഇവിടെ ആര് കേറണമെന്ന് തീരുമാനിക്കണ്ടത് ആരാണാവോ….. പരിഹാസത്തോടെ അച്ഛമ്മ മായയോട് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ അവർ വലഞ്ഞു….. ആ പിന്നെ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ സ്വത്തുക്കൾ ഒന്നും ഒരു മക്കൾക്കും വീതിച്ചു കൊടുത്തിട്ടില്ല, ഇശാരാനുഗ്രഹം കൊണ്ട് ഞങ്ങളുടെ മക്കൾ അതൊന്നും വേണമെന്ന് പറഞ്ഞു ഇന്നേവരെ വന്നിട്ടുമില്ല….. (അച്ചാച്ചൻ ) ആ അപ്പൊ അത് എന്തായാലും മായേച്ചിക്കും മകൾക്കും ഉള്ളതല്ലേ, ഇവളുടെ ഔതാര്യമൊന്നു എന്റെ ചേച്ചിക്ക് വേണ്ട അവർ അങ്ങോട്ടേക്ക് മാറിക്കോളും…. മാധവി പറഞ്ഞു നിർത്തിയതും അച്ഛമ്മ വീണ്ടും തുടർന്നു…..
ഇത്രയും തൊലിക്കട്ടി ഉള്ളവളായിരുന്നോ നീ…. ഒരു ഉളുപ്പും ഇല്ലല്ലോ മാധവി നിനക്ക്….. ഞങ്ങളുടെ സ്വത്തുകൾ ആർക് കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത്…… ഓഹ് ഇനി അതും ഈ നാശം പിടിച്ചവൾക്ക് കൊടുക്കാനായിരിക്കു.. (മായ ) ആ വേണ്ടി വന്ന കൊടുക്കും അതൊക്കെ നിന്നെ ബോധിപ്പിക്കണ്ട കാര്യമില്ല…. (അച്ഛമ്മ ) നിങ്ങളുടെ മകനാണ് ഈ നശിച്ചവൾ കാരണം മരിച്ചത്, മകളും മരുമകനും ഈ ജാതക ദോഷകാരി കാരണം മേൽപ്പോട്ട് പോയി, എന്നിട്ടും ഇവളെ പൊക്കി പിടിച്ചു നടക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു, നിങ്ങളൊരു അമ്മയാണോ….. അതെ ഞാനൊരു അമ്മയാണ്, എന്റെ മക്കൾ മരിച്ചത് അവരുടെ ആയുസ് എത്തിയത് കൊണ്ടാണ്, അതൊരു ദൈവ നിച്ഛയമാണ്…. അതിൽ എന്റെ കുട്ടിക്ക് ഒരു പങ്കുമില്ല….. ഇനി ഈ വിരൽ ചൂണ്ടി കൊണ്ട് എന്റെ നേർക്ക് നീ വന്നാൽ എന്റെ മറ്റൊരു രൂപം കൂടി നീ കാണും…. അത്രയും പറഞ്ഞു കൊണ്ട് അച്ഛമ്മ ശിവയെ അകത്തേക്ക് കൂട്ടികൊണ്ട് വന്നു…..
അച്ഛമ്മ ഇതാരാ…. കാവ്യയെ നോക്കികൊണ്ട് ശിവ ചോദിച്ചതും അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു…. ഇത് ഋഷി മോന്റെ ഭാര്യയാണ് മോളെ കാവ്യാ….. അത് കേട്ടതും ഒരു നിമിഷം ശിവ ഞെട്ടി തെറിച്ചു അവളിലേക്ക് നോട്ടമെറിഞ്ഞു…… ഋഷിയേട്ടന്റെ കല്യാണം കഴിഞ്ഞോ, ഏട്ടത്തിയമ്മയെ കുറച്ചു എന്ത് മാത്രം സ്വപ്‌നങ്ങൾ ആയിരുന്നു, ഇന്നവർ ഒരു അന്യയെ പോലെ എന്നെ നോക്കി നിൽക്കുന്നു….. ആദ്യമായി എല്ലാരോടും ദേഷ്യം തോന്നി, ഒരു ഫോൺ കാൾ എങ്കിലും ചെയ്തു ആർകെങ്കിലും എന്നെ അറിയിക്കാമായിരുന്നു….. മായമ്മക്ക് മാത്രമാണ് എന്നോട് ദേഷ്യം ഉള്ളെന്നാ കരുതിയത് പക്ഷെ ഇപ്പൊ എല്ലാരും എന്നെ അന്യയായി കാണുന്നത് പോലെ……. നിന്നെ അറിയിക്കണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ മായമ്മയുടെ വാശിക്ക് പുറത്തു എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല…. രുദ്ര് എന്റെ തോളിൽ തട്ടി പറഞ്ഞതും ഇത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ അണപൊട്ടി ഒഴുകി…… രുദ്രിന്റെ നെഞ്ചിൽ വീണു പൊട്ടി കരയുമ്പോൾ ഒരു ആശ്വാസം എന്നോണം അവൻ എന്നെ ചേർത്ത് പിടിച്ചു എന്റെ മുടിയിയകളിൽ തലോടി കൊണ്ടിരുന്നു…… അത് കണ്ടതും ഹരിയുടെ മുഖത്തു തിരിച്ചറിയാൻ പറ്റാത്തൊരു ഭാവം തെളിഞ്ഞു…..
എടി ഝാൻസി റാണി നീയിന്ന് ഇവിടെ കണ്ണീർ പുഴ ആകുവോ….. വരവോക്കെ കണ്ടപ്പോൾ ഞാനോർത്തു ഇന്നിവിടെ മറിച്ചു വെക്കുവെന്ന് ഇതൊരുമാതിരി കണ്ണീർ സീരിയലിലെ നായകമാരെ പോലെയുണ്ട്…… രുദ്ര് അവളെ നോക്കി കളിയാക്കിയതും കണ്ണു തുടച്ചു കൊണ്ട് അവൾ അവന്റെ വയറ്റിനിട്ട് ഒരു കുത്തു കൊടുത്തു….. നീ പോടാ ചൊറി തവളെ…. അവളുടെ ഭാവം മാറിയതും രുദ്രിന്റെ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു….. നീ വന്നേ നിന്നോട് ഒരുപാട് വിശേഷം പറയാനുണ്ട്…. രുദ്രിന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് പുറത്തേക്ക് പോകാൻ നിന്നതു രുദ്രിന്റെ പിന്നിലായി തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അഭിയെ അവൾ കണ്ടത്…… അഭിയേട്ട….. അവന്റെ അരികിൽ ചെന്ന് അവൾ വിളിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞു….. മോളെ…. മാപ്പ്, മനപ്പൂർവമല്ല മോളെ വിളിക്കാതിരുന്നത് അമ്മ മരിച്ചു കളയുമെന്ന് ഭീഷണി പെടുത്തിയത് കൊണ്ടാണ്…… അയ്യേ എന്റെ അഭിയേട്ടൻ കരയണോ, ഏട്ടന്റെ എല്ലാ കാര്യവും ഈ അപ്പൂട്ടൻ എന്നോട് പറഞ്ഞായിരുന്നു….. ഞാൻ ഇപ്പോഴും ഏട്ടന്റെ കുഞ്ഞി പെങ്ങൾ തന്നെയാ ഒരു കൊഞ്ചലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു……
കുറച്ചു നേരം അവരുടെ പരിഭവം പറച്ചിലും കളിയും ചിരിയുമൊക്കെയായി സമയം കടന്നുപോയി…… രേവതിയമ്മായി…. എന്നെ മറന്നിട്ടില്ലല്ലോ….. പോടീ കുറുമ്പി, എന്റെ മോളെ ഞാൻ എങ്ങനെയ മറക്കുന്നത്…. ഒരു പുഞ്ചിരിയോടെ അവർ അവളുടെ ചെവിയിൽ ഒന്ന് നുള്ളി…… ഹെലോ ഞാൻ ശിവാനി…..കാവ്യയെ നോക്കി ശിവ പറഞ്ഞു…. അച്ഛന്റെ വളർത്തു മകളാണ്….. ഋഷി ഇടയിൽ കേറി പറഞ്ഞതും ശിവയുടെ നെഞ്ചോന്ന് കാളി…… കാവ്യ അവളെ നോക്കിയൊന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഋഷിയോട് ചേർന്ന് നിന്നു……. കാവ്യാ നീ അകത്തേക്ക് പൊക്കോ….. ഇവളോടൊക്കെ മിണ്ടാൻ നിന്നാൽ പിന്നെ ഉള്ള സമാധാനം പോയി കിട്ടും….. ഇത്രയും നാളും ആരുടെ കൂടെയായിരുന്നെന്ന് ആർക്കറിയാം….. ഋഷി പറഞ്ഞു തീരുന്നതിനു മുന്പേ അച്ഛമ്മയുടെ കൈ അവന്റെ മുഖത്ത് ആഞ്ഞു പതിച്ചു……. ഇനി ഒരു പെണ്ണിനെ പറ്റിയും പറയാതിരിക്കാനാണ് ഇത്….. ഋഷി മുഖത്ത് കൈ വെച്ചോണ്ട് ശിവയെ തുറിച്ചു നോക്കി….. നീ കാരണം എന്റെ അച്ഛൻ മരിച്ചു, അമ്മയും ഇന്ന് വിഷമിക്കുന്നത് നീ ഒരുത്തി കാരണമാണ്…. ദേ ഇപ്പൊ അച്ഛമ്മയും എന്നെ വേദനിപ്പിച്ചിരിക്കുന്നു നിനക്ക് വേണ്ടി….പൊറുക്കില്ല ഒരിക്കലും നിന്നോട്… കത്തുന്ന കണ്ണുകളുമായി ഋഷി റൂമിലേക്ക് കേറിപ്പോയി ഒപ്പം കാവ്യയും…… എന്തിനാ അച്ഛമ്മേ ഏട്ടനെ തല്ലിയത്….. പിന്നെ ഞാൻ എന്ത് ചെയ്യണം ആദ്യമായൊന്നുമല്ല അവന്റെ വായിൽ നിന്നും ഇങ്ങനെ ഞാൻ കേൾക്കുന്നത്….. മോള് അതൊന്നും ഓർത്ത് വിഷമിക്കണ്ട, ചെല്ല് ചെന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്…. അച്ചാച്ചൻ അവളെ അകത്തേക്ക് പറഞ്ഞയച്ചു…..
ഹെലോ മാഷേ ഇങ്ങനെ കുറ്റി അടിച്ചു നിൽക്കാതെ എവിടെങ്കിലും പോയി ഇരിക്കാൻ നോക്ക് കാല് കഴക്കുന്നില്ലേ ….. ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ഹരിയെ നോക്കി ശിവ പറഞ്ഞതും അവനൊന്നു ചൂളി പോയി….. ആ പിന്നെ ഒരു സാധനം നിങ്ങളെ എൽപ്പിക്കാൻ ഉണ്ട്…. ബാഗ് തുറന്നു ഒരു വലിയ ബോക്സ് എടുത്ത് ശിവ ഹരിക്ക് നേരെ നീട്ടി……. മടിക്കേണ്ട ഞാൻ ഓസ്ട്രേലിയയിൽ നിന്ന് വന്നപ്പോൾ ഹരിയേട്ടാനായി വാങ്ങിയതാണ്…. ഒപ്പം വേറൊന്ന് കൂടിയുണ്ട് തുറന്നു നോക്ക്….. ശിവ നിർബന്ധിച്ചതും ഹരി ആ ബോക്സ് തുറന്നു നോക്കി….. ശേഷം ശിവയെ ഒന്ന് തുറിച്ചു നോക്കി….. നോക്കണ്ട നല്ല ക്വാളിറ്റിയുള്ള തേപ്പ് പെട്ടിയാണ്…. കുറെ നാള് ലാസ്റ്റ് ചെയ്യും…. ലെച്ചു നിന്റെ ഡ്രെസ്സൊക്കെ ഇനി ഏട്ടൻ സിംപിൾ ആയിട്ട് തേച്ച് തരും…. നിനക്കുമൊരു റസ്റ്റ് ആകും…. അവളുടെ പരിഹാസ രൂപേണയുള്ള പറച്ചിൽ കേട്ടതും ഹരിയുടെ മുഖത്ത് എന്താന്നില്ലാത്ത ഒരു ചമ്മൽ തെളിഞ്ഞു വന്നു…. അത് കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ് അഭിയും രുദ്രും….😁
ആ പിന്നെ അന്ന് അമ്പല കുളത്തിൽ വെച്ച് എന്നെ മടിയിൽ ഇരുത്തി ഒരു റിങ് ഇട്ടു തന്നില്ലായിരുന്നോ…. അതും ഇതിലുണ്ട്…. ലെച്ചുനു കൊടുത്തേക്ക് അത്….. ലെച്ചു ഒന്ന് ഇട്ടു നോക്കിക്കേ പാകമാണോന്ന്….. മതി ഒരുപാട് ഷോ ഇറക്കണ്ട, എന്തായാലും നിന്നെപ്പോലെ ഒരു ഭ്രാന്തി അല്ല എന്റെ ലെച്ചു….ലെച്ചുനെ ചേർത്ത് പിടിച്ചു ഹരി പറയാൻ തുടങ്ങിയപ്പോയെക്കും അഭി ഇടയിൽ കേറി…. നിനക്ക് ഒരിക്കൽ നഷ്ട്ട ബോധം തോന്നും ഹരി…. കാലം നിന്നെക്കൊണ്ട് തോന്നിപ്പിക്കും….. വാ മോളെ….. അഭി അവളെയും കൂട്ടി അകത്തേക്ക് നടന്നു…… ഒപ്പം രുദ്രും …… എന്താ ഹരിയേട്ടാ ചിന്തിക്കുന്നത്…… ഒന്നുല്ല ലെച്ചു,വാ നമുക്ക് പോകാം, നീ ചെന്ന് എല്ലാരോടും വരാൻ പറ….. ഹ്മ്മ്….. ഇനിയിപ്പോ എന്തിനാ ഇവിടെ നിൽക്കുന്നത് പോകുവല്ലേ…. മഹി മായയുടെ അടുത്ത് വന്ന് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ അവർ കുഴഞ്ഞു….. മോഹനേട്ടൻ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാവില്ലേ മായേച്ചി…. (തുഷാര ) ഉണ്ട്, പക്ഷെ അതിലും ശിവക്ക് അവകാശം ഉണ്ട്…. നീയെന്ത് പണിയ മോളെ കാണിച്ചത് എല്ലാത്തിലും ആ പെണ്ണിന്റെ പേര് എഴുതി വെക്കാൻ നീ എന്തിനാ സമ്മതിച്ചത്….. ആഗ്രഹം ഉണ്ടായിട്ടല്ല അമ്മേ, മോഹനേട്ടൻ തീരുമാനിച്ചു ഉറപ്പിച്ച പോലെ മാത്രമേ അദ്ദേഹം എല്ലാം ചെയ്തിരുന്നുള്ളു….
അതിൽ ഒരു മാറ്റം വരുത്തിക്കാൻ ആരെയും സമ്മതിക്കില്ല…..ഇപ്പൊ തന്നെ കണ്ടില്ലേ വീടും പറമ്പും മോഹനേട്ടൻ വാങ്ങിയതാണെന്ന ഞാൻ കരുതി വെച്ചിരുന്നത്…. ഒരിക്കൽ പോലും ഇത് ശ്രീദേവിയുടെ ആണെന്ന് ഏട്ടൻ പറഞ്ഞിട്ടില്ല….. അന്ന് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ ഇങ്ങനെ നാണം കെടുമായിരുന്നോ…… നിരാശയോടെ മായ പറഞ്ഞു നിർത്തി….. ഇനിയിപ്പോ ഇവിടെ തന്നെ നിൽക്കുന്നതാ ബുദ്ധി ഇന്ന് നമ്മൾ ഇവിടുന്ന് ഇറങ്ങി പോയാൽ അത് തോറ്റ് മടങ്ങുന്ന പോലെയാവും…. (മാധവി ) അതെ നമ്മുക്കും ഇന്നിവിടെ കൂടാം…. (ദാസ് ) എല്ലാരും അതിനോട് യോജിച്ചതും ഹരിക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല….. —————— പാറുവിനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു റൂമിൽ ഇരിക്കുമ്പോഴാണ് രുദ്ര് കേറി വന്നത്….. എടി നമ്മുക്കൊന്ന് പുറത്തേക്ക് പോയാലോ….. കുറെ നാളായില്ലേ നിന്റൊപ്പം ഒന്ന് കറങ്ങിയിട്ട്…. ഞാൻ റെഡി അഭിയേട്ടനെയും വിളിക്കാം….. അഭിയൊന്നു പുറത്ത് പോയേക്കുവാ എന്തോ അത്യാവശ്യമുണ്ടെന്നു…. എന്നാ ഒരു 5 മിനിറ്റ് ഞാൻ വേഗം റെഡിയായി വരാം….. ഓക്കേ…. എന്നെ പോസ്റ്റ് ആക്കാതെ വേഗം വന്നില്ലെങ്കിൽ ഞാൻ ചവിട്ടി കൂട്ടും പറഞ്ഞേക്കാം….. നീ പോടാ മാക്രി…. അവളെ കോക്രി കാണിച്ചോണ്ട് രുദ്ര് പുറത്തേക്കിറങ്ങി…..
അതികം താമസിയാതെ ഒരു സിംപിൾ വൈറ്റ് ടോപ്പും ബ്ലൂ ജീൻസും ധരിച്ചു ശിവ പുറത്തേക്ക് വന്നു….. അവളെ കണ്ടതും ഒരു നിമിഷം രുദ്ര് അവളിലേക്ക് തന്നെ നോക്കി നിന്നു…. ഈ പെണ്ണിന് എല്ലാ വേഷവും ഒരുപോലെ ഇണങ്ങുന്നുണ്ടല്ലോ….. എന്താ മോനെ ഇങ്ങനെ നോക്കുന്നത് …. അല്ല ഇതേതാ ഈ ചൊറി തവളയെന്ന് ആലോചിച്ചു നിന്നതാ….. ചൊറി തവള നിന്റെ കെട്ടിയോള്… അങ്ങോട്ട് നടക്കടാ…. ആ പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി…. ഇനിയെന്താ…. (ശിവ ) ഇന്ന് ഫുൾ നിന്റെ ചിലവ ഞാൻ ഒരു രൂപ പോലും ചിലവാക്കില്ല…. ഓഹ് ഈ ദുരന്തതത്തിനെ ഞാനിന്ന് കൊല്ലും….. ശിവ അവന്റെ അരികിലേക്ക് പാഞ്ഞതും അവൻ പുറത്തേക്ക് ഓടി….. സൂക്ഷിച്ചു പോണേ മക്കളെ…. (അച്ചാച്ചൻ ) അച്ഛമ്മയോടും അച്ചാച്ചനോടും യാത്ര പറഞ്ഞു ശിവ പുറത്തേക്ക് ഇറങ്ങിയതും മുന്പിൽ ഹരി ലെച്ചുവിനെ കൈ പിടിച്ചു നടത്തിക്കുന്ന രങ്കമാണ് കണ്ടത്….. നല്ല മോഡേൺ ലുക്കിൽ ഇറങ്ങി വരുന്ന ശിവയെ കണ്ടതും ഹരിക്ക് ചെറിയൊരു കുശുമ്പ് വന്നു….. നാട്ടിൽ നിന്നതിനേക്കാൾ സുന്ദരിയായിരിക്കുന്നു അവൾ…. മൊത്തത്തിൽ ഒരു ചേഞ്ച്, പക്ഷെ ആ മുടിക്ക് മാത്രം ഒരു മാറ്റവുമില്ല….. എന്നാൽ മോഡേൺ ലുക്കിൽ അത് ബൺ ചെയ്തു വെച്ചിട്ടുണ്ട്…… മുഖത്തെ ഗോതമ്പു നിറത്തിലെ രോമങ്ങൾ വെയിലിൽ തിളങ്ങി നിൽക്കുന്നു….. ശിവ നോക്കുന്നത് കണ്ടതും അവൻ നോട്ടം മാറ്റികൊണ്ട് ലെച്ചുവിന്റെ ഒപ്പം നടക്കാൻ തുടങ്ങി…..
ലെച്ചു ചെറുതായി തടി വെച്ചിരിക്കുന്നു പോരാത്തതിന് നല്ല ക്ഷീണവുമുണ്ടവൾക്ക്….. ************ അല്ല മോൻ എന്തിനാ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്…. ഞാൻ ഓടിച്ചോളാം…. ഓഹ് സന്തോഷം…. രുദ്ര് ഡ്രൈവിംഗ് സീറ്റ് ശിവക്ക് വിട്ടു കൊടുത്തുകൊണ്ട് കോ സീറ്റിലേക്ക് ഇരുന്നു….. ഇന്ന് എല്ലാം തുറന്നു പറയണം എന്ന് ഉറപ്പിച്ചുകൊണ്ട് അവൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു…… അതികം താമസിയാതെ വണ്ടി ഒരു മാളിൽ വന്ന് നിന്നു…. ഹ്മ്മ്, കൊള്ളാം നൈസ് ഡ്രൈവിംഗ്….. രുദ്ര് അവളെ നോക്കി പറഞ്ഞതും ശിവ വലിയ സ്റ്റൈലിൽ ഗ്ലാസ് എടുത്ത് വെച്ചു….. അതാണ് ഈ ശിവാനി കൃഷ്ണ…. ഇപ്പോളെങ്കിലും സമ്മതിച്ചാലോ….. ഒന്ന് പോടീ മര തവളെ, ഒരു ശിവാനി വന്നിരിക്കുന്നു കണ്ടെച്ചാലും മതി….. രുദ്ര് അവളെ കളിയാക്കികൊണ്ട് അവളുടെ ഗ്ലാസ് എടുത്ത് മുഖത്ത് വെച്ചോണ്ട് അവൻ മുന്പേ നടന്നു….. ഓഹ്…. ചവിട്ടി തുള്ളി ശിവ അവന്റെ പുറകെ വെച്ച് പിടിച്ചു….. എന്തായാലും ഫസ്റ്റ് ഫുഡ് തന്നെ കഴിക്കാം….. ശിവയെയും വിളിച്ചോണ്ട് അവൻ ഫുഡ് കോർട്ടിലേക്ക് നടന്നു….. എന്താണാവോ സർ കഴിക്കാൻ പോകുന്നത്….. (ശിവ ) കുഴിമന്തി വിത്ത് ആൽഫമും, പിന്നെയൊരു ഫലുദാ…..😁 അങ്ങനെ ശിവയും രുദ്രും ഫുഡ് അടിയൊക്കെ കഴിഞ്ഞ് അച്ഛമ്മക്കും അച്ഛാച്ചനും ഉൾപ്പെടെ എല്ലാവർക്കും ഓരോ ജോഡി ഡ്രെസ്സും എടുത്ത് അവിടുന്ന് തിരിച്ചു…..
രുദ്ര് ആയിരുന്നു പിന്നീട് ഡ്രൈവ് ചെയ്തത്….. ഇനി എങ്ങോട്ടാ…. അതൊക്കെയുണ്ട്….. ഒരു കള്ള ചിരിയോടെ രുദ്ര് ബീച്ചിലേക്ക് വണ്ടി തിരിച്ചു…… ഇറങ്ങു….. ഇതെന്തിനാ ഇങ്ങോട്ടേക്കു വന്നത്…. നീ ആദ്യം ഇറങ്ങു പെണ്ണെ എന്നിട്ട് പറയാം ബാക്കിയൊക്കെ….. രുദ്ര് പറഞ്ഞതും ഒന്നും മനസിലാകാതെ ശിവ പുറത്തേക്കിറങ്ങി…… ഒരു തണുത്ത കാറ്റ് അവളെ തട്ടി തലോടി കടന്നുപോയി….. സൂര്യൻ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു…. വല്ലാത്തൊരു സന്തോഷം അവളെ വന്ന് പൊതിഞ്ഞു….. തിരമാലകൾ കടലിനെ വന്ന് ചുംബിക്കുന്നത് ഒരു പുഞ്ചിരിയോടെ അവൾ നോക്കി നിന്നു…… ശിവ….. അരികിൽ വന്ന് നിന്ന് രുദ്ര് വിളിച്ചതും വിടർന്ന മിഴികളോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…… കാറ്റിൽ അവന്റെ മുടികൾ നൃത്തം ചെയ്യുന്നത് പോലെ, ചിരിക്കുമ്പോൾ തെളിയുന്ന നുണ കുഴിയും കട്ട താടിയും അവനെ കൂടുതൽ സുന്ദരനാക്കുന്നത് പോലെ ശിവക്ക് തോന്നി……. “ഇഷ്ടമാണോ”പ്രണയത്തോടെ എന്നെ നോക്കി ചോദിക്കുന്ന രുദ്രിനെ കണ്ടതും എന്തോ അവനോട് വല്ലാത്തൊരു സ്നേഹം തോന്നി….. ഈ ചോദ്യം കേൾക്കാൻ എപ്പോയോ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷെ അന്നൊന്നും അവൻ അത് പറഞ്ഞിരുന്നില്ല എന്റെ മനസ്സിൽ ആദ്യമായി തോന്നിയ പ്രണയം അതാണ് ഇന്ന് എന്റെ മുന്പിൽ നില്കുന്നത്……
വഴക്ക് അടിക്കുമ്പോഴും തല്ലു കൂടുമ്പോഴും എപ്പോയോക്കയോ ഞാനും സ്നേഹിച്ചിരുന്നു…… പക്ഷെ പറഞ്ഞാൽ വാല് മുറിയുമെന്ന് ഉറപ്പുള്ളത് കൊണ്ട് പറയാൻ പോയില്ല അപ്പോയെക്കും ഹരിയേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു…. പിന്നെ ഏട്ടന്റെ സ്നേഹത്തിലും കരുതലിലും ആദ്യമായി തോന്നിയ ക്രഷ് എന്റെ മനസ്സിൽ തന്നെ ഞാൻ കുയിച്ചു മൂടി….. പക്ഷെ ഞാൻ അറിഞ്ഞു ഒരിക്കൽ, ആ മനസ്സിൽ ഞാൻ എത്രമാത്രം പതിഞ്ഞിട്ടുണ്ടെന്ന്…. മായമ്മയുടെ തറവാട്ടിൽ വെച്ച് എല്ലാരിൽ നിന്നും എന്നെ സംരക്ഷിച്ചപ്പോൾ….. ഹരിയേട്ടനുമായി എന്നെ ചൊല്ലി വഴക്കിട്ടപ്പോൾ ഞാൻ അറിഞ്ഞു രുദ്ര് എന്നെ സ്നേഹിക്കുന്നു എന്ന്….. പിന്നീട് അവന്റെ കണ്ണുകൾ അത് എന്നോട് പറയാതെ പറഞ്ഞു പക്ഷെ എനിക്ക് വേണ്ടി രുദ്രും ഹരിയേട്ടനോടുള്ള അടങ്ങാത്ത പ്രണയത്തിന് മറവിൽ ഞാനും ഒന്നും കണ്ടില്ലെന്ന് നടിച്ചു….. ശിവ എന്താ നീയൊന്നും മിണ്ടാതെ,ഞാൻ പറഞ്ഞത് നീ കേട്ടില്ലേ…… ഇല്ല കേട്ടില്ല ഒന്നുടെ പറയാമോ….. എനിക്ക് നിന്നെ ഇഷ്ടമാണെന്നു, നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…..❤ രുദ്ര് എന്റെ കണ്ണിൽ നോക്കി പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു…..
ഇഷ്ടമാണോ….. എന്റെ അരയിൽ കൈ ഇട്ടു അവനോട് ചേർത്ത് കൊണ്ട് ചോദിച്ചതും അവളിലൊരു വിറയൽ കടന്നുപോയി……. നീ പറയടി, ഇഷ്ട്ടമല്ലെങ്കിൽ വേഗം പറയണം ഇനിയിപ്പോ ഇഷ്ട്ടമാണങ്കിൽ എന്നും തല്ലു കൂടി ജീവിതം കളർ ആകാന്നെ….. രുദ്ര് എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചതും എന്നിൽ ഒരു പുഞ്ചിരി വിടർന്നു……. “ഇഷ്ട്ടമാണ് ഒരുപാട്…… അവൾ പറഞ്ഞു തീർന്നതും രുദ്ര് അവളെ എടുത്തുയർത്തി…… എടാ തെണ്ടി എന്നെ നിലത്തിറക്ക് ആരെങ്കിലും കാണും….. അത് കേട്ടതും ഒരു ഇളി പാസ്സാക്കി കൊണ്ട് അവൻ അവളെ തായേ നിർത്തി….. ഇന്നാ ഇത് വായിച്ചിട്ട് ഒരിക്കൽ കൂടി നീ എന്റെ അരികിലേക്ക് വരണം…. അന്ന് നമ്മുക്ക് പറന്നു നടന്നു പ്രണയിക്കാം…. കുറച്ചു കൂടി നീ എന്നെ അറിയണം…. രുദ്ര് ഒരു ഡയറി അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു….. ഒരു പുഞ്ചിരിയോടെ അവൾ അത് തുറന്നു….. “ശിവാരുദ്രം “❤ ആദ്യ താളിലെ പേരിലേക്ക് വിരൽ ഓടിച്ചു കൊണ്ട് അവൾ അത് തിരികെ കൊടുത്തു……
എന്താ വായിക്കുന്നില്ലേ…. ഇല്ല, നീ അറിയാതെ ഒരിക്കൽ ഇത് ഞാൻ വായിച്ചിട്ടുള്ളതാ….. എപ്പോ….🙄 തറവാട്ടിൽ വെച്ച്, നിനക്കിട്ടു എന്തെങ്കിലുമൊരു പണി ഒപ്പിക്കണം എന്ന് കരുതി കേറിയതാണ്, അപ്പോളാണ് ആരും കാണാതെ ഷെൽഫിന്റെ ഏറ്റവും അടിയിലായി നീ ഡയറി വെച്ചിരിക്കുന്നത് കണ്ടത്….. ഒരു കൗതുകത്തിന് തുറന്നു വായിച്ചു നിന്റെ മനസ്സിൽ ഉള്ളതൊക്കെ അറിയുകയും ചെയ്തു…. പിന്നെ നിന്നെ വിഷമിപ്പിക്കാൻ ഒരു താല്പര്യവും ഇല്ലാത്തതു കൊണ്ടും ഹരിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം കാരണം ഒന്നും തുറന്നു ചോദിച്ചില്ല…… എല്ലാം കട്ട് വായിച്ചിട്ട് മിണ്ടാതെ ഇറുക്കുവായിരുന്നല്ലെടി തെണ്ടി…. അതേല്ലോ….. പക്ഷെ നിന്നെ പ്രേണയിക്കാൻ എനിക്ക് പേടിയാണ് രുദ്ര്…. എന്റെ ജാതക ദോഷം കാരണം നിനക്ക് എന്തെങ്കിലും പറ്റിയാൽ….. പറഞ്ഞു തീരുന്നതിനു മുൻപ് രുദ്ര് അവളുടെ ചുണ്ടിൽ വിരൽ വെച്ചു…. ഇല്ല ഒന്നും പറ്റില്ല…. എന്റെ പ്രേണയത്തെ വിട്ടു ഞാൻ എങ്ങും പോകില്ല….. ശിവയും രുദ്രും രണ്ടല്ല ഒന്നാണ്….. ❤….. ശിവാരുദ്രം…..❤ (തുടരും )

by