24/04/2026

നിയതി: ഭാഗം39

രചന :കണ്ണൻ്റെ മാത്രം

ചിട്ടു.. ക്യാ ഹുവ… ചിട്ടു ഒറ്റക്ക് ഇരിക്കുന്നത് കണ്ടുകൊണ്ട് വന്ന കുഞ്ഞി അവനോട് ചോദിച്ചു… ( ചിട്ടു എന്തുപറ്റി )ഒന്നുല്ല കുഞ്ഞി മമ്മയെ മിസ്സ്‌ ചെയ്യുന്നു… മമ്മ ഇന്നലെ നമ്മളെ കാണാൻ വിളിച്ചപ്പോഴേക്കും നമ്മൾ ഉറങ്ങിയില്ലേ.. ഇന്ന് രാവിലെ നിച്ചു മാമ അത് പറഞ്ഞപ്പോൾ മുതൽ വല്ലാത്ത സങ്കടം… മമ്മക്ക് എന്തേലും സങ്കടം ഉള്ള കാരണം ആവും ചിലപ്പോ ആ നേരത്ത് നമ്മളെ കാണാൻ വിളിച്ചത്.. എന്നിട്ട് നമ്മളെ കാണാൻ പറ്റിയില്ലല്ലോ…സാരല്ല്യ ചിട്ടു നീ വിഷമിക്കല്ലേ.. ത്രീ ഓർ ഫോർ ഡേയ്‌സ് കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്ക് പോകാമല്ലോ…വേണമെങ്കിൽ ഇപ്പൊ മമ്മയെ കാൾ ചെയ്യാം നമുക്ക്… രുക്കോ ഞാൻ ഫോൺ എടുത്തിട്ട് വരാം..വേണ്ട.. കുഞ്ഞി ഇപ്പൊ അമ്മ ഓഫീസിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.. നമുക്ക് വൈകീട്ട് വിളിക്കാം.. അപ്പൊ പപ്പയെയും കാണാമല്ലോ…എഴുന്നേൽക്കാൻ പോയ കുഞ്ഞിയെ തടഞ്ഞുകൊണ്ട് ചിട്ടു പറഞ്ഞു…

ഇവരുടെ സംസാരം മുഴുവൻ കേട്ട ഫാസിലുപ്പ ഒരു ചിരിയോടെ അവരുടെ അടുത്തേക്കിരുന്നു…എന്താ ഉപ്പുപ്പാന്റെ ചുണക്കുട്ടനൊരു സങ്കടം… അയാൾ ചിട്ടുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു…
അവന് മമ്മയെ മിസ്സ്‌ ചെയ്യുന്നു എന്ന്… ഞാൻ മമ്മയെ ഫോണിൽ വിളിക്കാം എന്ന് പറഞ്ഞപ്പോ അതും വേണ്ടാ എന്ന് പറഞ്ഞു… കുഞ്ഞി പരിഭവം പറഞ്ഞു…അതാണോ ചിട്ടുവിന്റെ സങ്കടം… ഫാസിലുപ്പ ചോദിച്ചു…അതല്ല ഉപ്പുപ്പ.. ഇന്നലെ നൈറ്റ്‌ ഞങ്ങൾ ഉറങ്ങിയതിന് ശേഷം ഞങ്ങളെ കാണാൻ മമ്മ വിളിച്ചിരുന്നു എന്ന് പറഞ്ഞു നിച്ചുമാമ…. മമ്മ എപ്പോഴും പറയും മമ്മക്ക് എന്തേലും സങ്കടം വരുമ്പോ ഞങ്ങളെ കണ്ടാൽ അത് മാറുമെന്ന്.. ഇന്നലെ അങ്ങനെ വല്ല സങ്കടവും ആയിട്ടാണോ ഞങ്ങളെ വിളിച്ചത് എന്നാലോചിച്ച് ഒരു സങ്കടം… ചിട്ടു വിഷമത്തോടെ പറഞ്ഞു..

അതൊന്നുമില്ല ചിട്ടു.. ഇന്നലെ നിങ്ങളുടെ പപ്പ വരാൻ വൈകി.. ഒറ്റക്ക് ഇരുന്ന് ബോർ അടിച്ചപ്പോൾ നിങ്ങളെ വിളിച്ചതല്ലേ.. അല്ലാതെ നിങ്ങളുടെ മമ്മക്ക് അവിടെ ഒരു സങ്കടവും ഇല്ല… ഒന്നുമില്ലെങ്കിൽ നിങ്ങളുടെ പപ്പയും ഇച്ചുമാമയും ഇല്ലേ അവിടെ.. അയാൾ ഒരു ചിരിയോടെ ചോദിച്ചു..ഉറപ്പല്ലേ ഉപ്പുപ്പ… മമ്മക്ക് സങ്കടം ഒന്നുമില്ലല്ലോ.. ചിട്ടു ഒന്നുകൂടി ഉറപ്പിച്ചു..ഉറപ്പ്.. നീ ഇങ്ങനെ ബേജാറാവണ്ട ചെക്കാ…. ഉപ്പുപ്പയുടെ മക്കൾ എന്നും ഇതുപോലെ നിങ്ങളുടെ മമ്മക്ക് സപ്പോർട്ട് ആയി നിൽക്കണം ട്ടോ.. മമ്മക്ക് മാത്രമല്ല പപ്പക്കും… നിങ്ങൾ രണ്ടാളും എന്റെ സുറുമിയുടെ ഭാഗ്യം ആണ്…ആ നിങ്ങൾ ഇവിടെ വിഷമിച്ചിരുന്നോ അവിടെ ദേ ആലി മാമി ഇലയട ഉണ്ടാക്കുന്നുണ്ട്.. അത് മുഴുവൻ നമ്മുടെ ഐഷുമ്മ അടിച്ചു കയറ്റുന്നും ഉണ്ട്… അയാൾ വിഷയം മാറ്റാൻ എന്നോണം ഒരു ചിരിയോടെ പറഞ്ഞു…ഇലയടയോ.. ചിട്ടു വേഗം വാ.. ഇല്ലെങ്കിൽ ഐഷു എല്ലാം തീർക്കും.. അയാൾ പറഞ്ഞത് കേൾക്കേണ്ട താമസം കുഞ്ഞി അവിടെ നിന്ന് ഓടിയിരുന്നു.. ചിട്ടുവും വേഗം അവിടെ നിന്ന് ഓടിയെങ്കിലും പോയപോലെ തിരികെ വന്ന് അയാളുടെ കവിളിൽ അമർത്തി ഒരു ഉമ്മകൊടുത്ത് തിരികെ ഓടി.. അയാൾ പെട്ടന്നുള്ള ഉമ്മ വെപ്പിൽ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവർ ഓടിയ വഴിയേ നോക്കി വാത്സല്യത്തോടെ ചിരിച്ചു…

………………….

വല്യേട്ടാ… ഇന്ദ്രൻ ബ്രഹ്മനെ വിളിച്ചുകൊണ്ട് തറവാട്ടിനുള്ളിലെ തന്നെ ഓഫീസ് മുറിയിലേക്ക് കയറി…. എന്തോ ഫയൽ നോക്കികൊണ്ട്‌ അമനും ഉണ്ടായിരുന്നു അവിടെ..എന്താടാ…ഏട്ടാ.. അച്ഛൻ ഇന്നലെ രാത്രി എവിടെയോ പോയതാ… ഇതുവരെ വന്നില്ല.. എവിടെ പോവുകയാണെന്ന് ഞാൻ ചോദിച്ചതിന് എന്നെ ഭരിക്കാൻ വരേണ്ട എന്നൊക്കെ പറഞ്ഞ് എന്റെ നേരെ രണ്ട് ചാട്ടം ഒക്കെ ചാടിയിട്ടാ പോയത്…അയാൾ അല്പം വിഷമത്തോടെ പറഞ്ഞു…ചെറിയച്ഛന് മുത്തശ്ശന്റെ സ്വഭാവം അറിയുന്നതല്ലേ… മുത്തശ്ശന് ആളെ ചോദ്യം ചെയ്യുന്നതൊന്നും ഇഷ്ടമില്ല എന്ന്.. പിന്നെ എന്തിനാ ആവശ്യമില്ലാതെ അത് ചോദിക്കാൻ പോയത്… അതല്ലേ മുത്തശ്ശൻ ദേഷ്യപ്പെട്ടത്… അമൻ അയാളോട് ചോദിച്ചു..ആ നേരം ആയതുകൊണ്ടാ മോനേ.. രാത്രി 11 നോട്‌ അടുത്തിരുന്നു.. അതാ ഞാൻ ചോദിച്ചത്… ഇപ്പൊ നേരം വെളുത്ത് ഇത്രയായിട്ടും ആള് തിരികെ എത്തിയിട്ടില്ല… നീ ഒന്ന് വിളിച്ച് നോക്കുമോ.. നീ ആവുമ്പോ ഒന്നും പറയില്ല..

അത് ശരിയാ.. നീ ഒന്ന് വിളിച്ച് നോക്ക്.. ഈ രാത്രി യാത്ര വല്ലപ്പോഴും ഒക്കെ ഉള്ളതാണ് അച്ഛന്.. എന്നാലും ഒരു ടെൻഷൻ ആണ് അങ്ങനെ പോകുമ്പോ…മ്മ്… വിളിച്ചു നോക്കട്ടെ… അതും പറഞ്ഞ് അമൻ ഫോൺ എടുത്ത് വീരന്റെ നമ്പറിലേക്ക് വിളിച്ചുനോക്കി…സ്വിച്ച് ഓഫ്‌ ആണല്ലോ… സ്വിച്ച് ഓഫ്‌ എന്ന മറുപടി കിട്ടിയതും അമൻ അത് അവരോട് പറഞ്ഞു…ശേ… ഇനിയിപ്പോ എന്ത് ചെയ്യും… ഈ അച്ഛൻ ഇതെന്താ ഇങ്ങനെ… ബ്രഹ്മൻ അല്പം ദേഷ്യത്തോടെ പറഞ്ഞു…അല്ല മുത്തശ്ശിയെയും കണ്ടില്ലല്ലോ ഇന്ന് രാവിലെ എഴുന്നേറ്റെൽപ്പിന്നെ.. ഇനി മുത്തശ്ശൻ വന്നിട്ട് മുത്തശ്ശിയോടൊപ്പം എങ്ങോട്ടെങ്കിലും പോയതാണെങ്കിലോ… അമൻ സംശയിച്ചു…

ഏയ്യ് അമ്മ.. ചാരുവിന്റെ കൂടെ പോയതാണ്… കുറച്ച് ദിവസമായി അവൾ അനുവിനെ സ്വപ്നം കാണുന്നു എന്ന് പറയുന്നു…. അതിന് എന്തോ പരിഹാരം ഒക്കെ ചെയ്യണം എന്ന് പറഞ്ഞ് ഏതോ ഒന്ന് രണ്ട് അമ്പലത്തിലേക്കൊക്കെ പോയതാണ് രണ്ടും കൂടി…ആണോ.. അപ്പൊ പിന്നെ അതല്ല.. മുത്തശ്ശന് അമ്പലവും പൂജയും ഒന്നും പിടിക്കില്ല്യല്ലോ… ശേ.. എന്നാലും ഈ മുത്തശ്ശൻ ഇതെവിടെ പോയി.. ഒന്ന് പറഞ്ഞിട്ട് പോയികൂടാരുന്നോ ആൾക്ക്… അമൻ അല്പം ഇഷ്ടക്കേടോടെ പറഞ്ഞു… ബ്രഹ്മന്റെയും ഇന്ദ്രന്റെയും മുഖത്തും അല്പം നീരസം കാണാം…

…………………

നിധിയുടെ പിന്നിലായി വരുന്ന ചാരുവിനെയും മുത്തശ്ശിയെയും കണ്ട വീരന് തന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതുപോലെ തോന്നി….അവരുടെ കരഞ്ഞു വീർത്ത കണ്ണുകൾ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു അവർ എല്ലാം അറിഞ്ഞു എന്നുള്ളത്…ദാക്ഷി… അയാൾ പതിയെ വിളിച്ചു…വിളിക്കരുത് എന്നെ താൻ അങ്ങനെ… എന്തിനായിരുന്നെടോ ദുഷ്ടാ.. എന്റെ കുഞ്ഞിനെ നീ… എന്തായിരുന്നെടോ അവൾ ചെയ്ത തെറ്റ്… പറയ്‌… പറയാൻ… നിങ്ങളുടെ അച്ഛൻ അവളുടെ പേരിൽ സ്വത്ത്‌ എഴുതി വച്ചെങ്കിൽ അതിന് എന്റെ മോളെന്ത് പിഴച്ചു.. അയ്യോ.. എന്റെ പൊന്നുമോളെ.. അവർ പൊട്ടിക്കരഞ്ഞു..
ദക്ഷായണി… ആരോടാണ് നീ സംസാരിക്കുന്നത് എന്ന് മറക്കരുത്….
വീരൻ അവർ അയാളോട് സംസാരിച്ച രീതി ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ പറഞ്ഞു…

ഇല്ലെടോ.. എനിക്കറിയാം ഞാൻ ആരോടാ സംസാരിക്കുന്നതെന്ന്… നല്ല വ്യക്തമായിട്ടറിയാം.. വീരദത്തൻ എന്ന രാക്ഷസനോട്… എന്റെ കുഞ്ഞുങ്ങളെ മുഴുവൻ കൊന്നുതിന്ന തനി രാക്ഷസനോട്…. അവർ ദേഷ്യത്തോടെ പറഞ്ഞു.അവരുടെ സംസാരം വീരനിൽ ആദ്യം ഒരു പകപ്പാണ് നിറച്ചതെങ്കിൽ പിന്നെ അത് ദേഷ്യമായി രൂപാന്തരം പ്രാപിച്ചു….അതേടി ഞാൻ തന്നെ ആണ് കൊന്നത് അവളെ മാത്രമല്ല. നിന്റെ വയറ്റിൽ മുളച്ച ആദ്യത്തെ രണ്ടിനെയും വയറ്റിൽ വച്ചു തന്നെ ഇല്ലാതെയാക്കിയതും ഞാൻ തന്നെ ആണ്… ഇതിനേം അങ്ങനെ തന്നെ ഇല്ലാതെ ആക്കിയേനെ.. എന്റെ തന്ത അറിഞ്ഞതുകൊണ്ടാണ് അവൾ ഈ ഭൂമിയിൽ ജനിച്ചത്… എന്നാലും എന്താ എന്റെ കൈകൊണ്ടു തന്നെ തീർന്നില്ലേ… അവളുടെ ഒരു മോള്.. തൂ… വീരൻ ഒന്ന് കാർക്കിച്ചു തുപ്പിക്കൊണ്ട് പുച്ഛത്തോടെ വിളിച്ചു പറഞ്ഞു….

അടുത്തനിമിഷം ജോയുടെ കൈ അയാളുടെ കവിളിൽ പതിച്ചിരുന്നു…എടാ.. നീ….ശൂ… മിണ്ടരുത്.. തന്റെ ഈ വിഷം തുപ്പുന്ന നാവുകൊണ്ട് എന്റെ വന്ദുമ്മയുടെ പേര് പോലും ഉച്ഛരിക്കാൻ പാടില്ല… അരിഞ്ഞു തള്ളും ഞാനത്… ജോയുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി…. അവിടെ നിന്ന ഓരോരുത്തരുടെയും മുഖത്തും അയാളോടുള്ള ദേഷ്യവും വെറുപ്പും തന്നെ ആയിരുന്നു.. ഇത്രയൊക്കെ ആയിട്ടും കുറ്റബോധത്തിന്റെ ലവലേശം പോലും അയാളുടെ ശബ്ദത്തിൽ ഇല്ല എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തി….
എന്താ ഞെട്ടിയോ നിങ്ങൾ… ഞെട്ടണ്ട… ഇയാളിൽ നിന്ന് ഇതല്ല ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം… നാഗമഠത്തിൽ വീരദത്തന്റെ യഥാർത്ഥ മുഖം കാണണമെങ്കിൽ ഞങ്ങളുടെ മുറിയെന്ന ആ നാല് ചുവരുകൾക്കുള്ളിൽ കയറണം… അയാളുടെ ക്രൂരതകൾ മുഴുവൻ ഞാൻ കണ്ടത് അതിനുള്ളിൽ ആണ്… അയാൾ വിചാരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ഏതറ്റം വരെ പോകാനും അയാൾ മടിക്കില്ല… പക്ഷേ എന്റെ കുഞ്ഞിനെ ഇവൻ…. അവൾക്ക് വേണ്ടിയാണ് ഇയാളുടെ ക്രൂരതകളും പീഡനങ്ങളും സഹിച്ച് ഞാൻ ജീവിച്ചത്.. അല്ലെങ്കിൽ എന്നെ മുന്നിൽ ഇരുത്തി വാല്യക്കാരി പെണ്ണിന്റെ കൂടെ കിടന്ന് കൂത്തടിക്കുന്നത് കാണേണ്ടി വന്നപ്പോൾ തന്നെ ഇല്ലാതെയാക്കിയേനെ ഞാൻ എന്റെ ജീവിതം.. ഞാനും കൂടി ഇല്ലാതായാൽ എന്റെ കുഞ്ഞിനെ ഇവൻ തന്നെ ചിലപ്പോ പിച്ചിചീന്തും അല്ലെങ്കിൽ ആർക്കെങ്കിലും വിൽക്കും എന്ന് എനിക്കറിയാമായിരുന്നു… അതാ ഞാൻ എന്തൊക്കെ ആയിട്ടും പിടിച്ചു നിന്നത്…എന്നിട്ടും
എന്തിന് വേണ്ടിയാടോ എന്റെ കുഞ്ഞിനെ.. പറയെടോ… പറയാൻ….അവർ ഒരു ഭ്രാന്തിയെ പോലെ അയാളെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ട് ചോദിച്ചു…

ച്ചീ.. മാറി നിൽക്കെടി… പു ******ളെ.. അയാൾ തന്റെ കാലുകൊണ്ട് അവരുടെ വയറിൽ തൊഴിച്ചുകൊണ്ട് പറഞ്ഞു…ഒരു വലിയ കരച്ചിലോടെ മലർന്നടിച്ചു വീഴാൻ പോയ അവരെ ജോ താങ്ങിയിരുന്നു…മുത്തശ്ശിക്ക് എതിരെ ഉയർന്ന ഈ കാൽ തനിക്ക് ഇനി വേണ്ടെടോ… അതും പറഞ്ഞുകൊണ്ട് ഇച്ചു അവിടെ കിടന്നിരുന്ന ഇരുമ്പ് വടി എടുത്ത് അയാളുടെ വലതു കാലിൽ ആഞ്ഞടിച്ചു….ആ… അയാളുടെ അലറി കരച്ചിൽ ആ നാല് ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു.. ജിത്തുവിനും മനുവിനും ഒഴികെ അവിടെ ഉള്ള ആർക്കും അയാളോട് സഹതാപം ഒന്നും തോന്നിയില്ല…കരയെടോ… ഇതിലും അലറി കരഞ്ഞിട്ടുണ്ട് ഞാൻ.. ആ തറവാട്ടിലെ ഇയാളുടെ മുറിയിൽ ഇയാൾ തരുന്ന വേദന സഹിക്കാൻ പറ്റാതെ അലറി കരഞ്ഞിട്ടുണ്ട് ഞാൻ… അന്ന് അട്ടഹസിച്ചുകൊണ്ട് ഇയാള് പറയും നിന്റെ കരച്ചിൽ എനിക്കൊരു ഹരമാണെന്ന്.. അതോടെ കരയാനും പേടിച്ചു തുടങ്ങിയിരുന്നു ഞാൻ… എല്ലാം സഹിച്ച് ഞാൻ പിടിച്ച് നിന്നത് അവൾക്ക് വേണ്ടിയായിരുന്നു.. എന്റെ വന്ദുവിനു വേണ്ടി… എന്നിട്ടോ ആ അവളെയും ഇയാൾ… ഇപ്പൊ തോന്നുന്നു എന്റെ വയറ്റിൽ വച്ചേ അയാൾ അവളെ അങ്ങോട്ട് ഇല്ലാതാക്കിയാൽ മതിയായിരുന്നു എന്ന്…. എന്നാൽ എനിക്കും എന്റെ ബ്രഹ്മന്റെയും ഇന്ദ്രന്റെയും അമ്മ ചെയ്തപോലെ വല്ലതും ചെയ്ത് ചാവമായിരുന്നു….. മുത്തശ്ശി അത് പറഞ്ഞതും അവിടെ ഉള്ള ഓരോരുത്തരും ഞെട്ടിപ്പോയി….

….തുടരും….

സ്റ്റോറിക്ക് വേണ്ടി വെയിറ്റ് ചെയ്ത എല്ലാവരോടും ഒത്തിരി നന്ദി… മോന് ഇപ്പൊ കുറഞ്ഞിട്ടുണ്ട്… 🥰🥰🥰🥰🥰🥰