രചന – വൈദേഹി വൈഗ
” എന്നേ ആണോ…? ” “അതേടി നിന്നെ തന്നെ….. ” ഇതേതാ ദേവി പുതിയ അവതാരം… മുൻപ് കണ്ടു പരിചയം ഒന്നും ഇല്ലാലോ… “ആരാ.. മനസിലായില്ല… ” “എന്നേ മനസിലായില്ലെന്നോ.. ഈ കോളേജിൽ വീണാ നായരെ അറിയാത്തതായി ആരും ഇല്ല…. ” “അറിയത്തതിനല്ലേ ചേച്ചി ചോദിച്ചേ…. ” “ചേച്ചിയോ…. ആരുടെ ചേച്ചി…. ” “എന്താ എന്നേ വിളിച്ചേ… ” “നീ ആരാ എന്നാടി നിന്റെ വിചാരം… എന്തെങ്കിലും ആണെന്നുള്ള തോന്നൽ നിനക്ക് ഉണ്ടെങ്കിൽ അതങ്ങു മാറ്റിയേക്കും… ” “എന്താണ് ന്ന് വച്ചാ ഒന്ന് തെളിച്ചു പറയുവോ… ” ഇവരെന്തിനാ എന്നോട് ചൂടാവുന്നെ… അതിനും മാത്രം താൻ ഒന്നും ചെയ്തില്ലലോ…. “നിനക്ക് അറിയില്ല… അല്ലേടി…. എന്റെ ദേവേട്ടനെ വശീകരിച്ചു വശത്താക്കിയിരിക്കുവല്ലേ നീ… ” “എന്തൊക്കെയാ നിങ്ങളീ പറയുന്നേ…. എനിക്കൊന്നും മനസിലാവുന്നില്ല…. ” “മനസിലാക്കി താരാടി ഞാൻ…. ” ശ്രീയേട്ടനും ഈ വീണയും തമ്മിൽ എന്താ ബന്ധം…. “ദേവേട്ടനെ കാണുമ്പോൾ നിനക്കെന്താടി ഒരു ഇളക്കം… പലപ്പോഴായി ഞാൻ ശ്രദ്ധിക്കുന്നു…. ”
“അയ്യോ ചേച്ചി കരുതും പോലെ ഒന്നും…….. ” “നിർത്തേടി… നീ ഇനി എന്തൊക്കെ പറഞ്ഞു ന്യായികരിക്കാൻ ശ്രമിച്ചാലും കൺമുന്നിൽ കണ്ടതിനേക്കാളും വലുതാവില്ലലോ ഒന്നും ” എന്റെ ദേവി…. നീ എന്നേ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ… ഒരാളേം അറിഞ്ഞു കൊണ്ട് ഞാൻ ദ്രോഹിച്ചിട്ടില്ലലോ… ശ്രീയേട്ടനോടുള്ള എന്റെ സ്നേഹം പോലും എന്നേ കഴിഞ്ഞാൽ ശ്രീയേട്ടനും സ്വാതിക്കും മാത്രമേ അറിയു…. “എന്താടി… നീ സ്വപ്നം കാണുവാണോ ” “എന്തൊക്കെയാ നിങ്ങളീ പറഞ്ഞു വരുന്നത്… ” “അവളുടെ ഒരു കൊഞ്ചി കുഴഞ്ഞുള്ള സംസാരവും രാത്രി ബൈക്കിലെ യാത്രയും… ഇതൊന്നും ആരും കാണില്ലെന്ന് കരുതിയോ നീ…. അധികമാരോടും സംസാരിക്കാത്ത ദേവേട്ടൻ നിന്നോട് മാത്രം സംസാരിക്കുന്നതിന്റെ കാരണം എന്താടി… ഇത് വരെ ആരും കയറാത്ത ആ ബുള്ളറ്റിൽ നീ കയറിയെങ്കിൽ ഇതിന്റെ ഒക്കെ അർത്ഥം എന്താ…. അപ്പൊ ദേവേട്ടനെ നീ വശീക………. ” “നിത്ത്…. നിർത്താൻ….. ഇനി ഒരക്ഷരം താൻ മിണ്ടിയാൽ… ഇത്രേം നേരം കണ്ട മീനാക്ഷിയെ ആയിരിക്കില്ല നിങ്ങളിനി കാണുക…. എന്നേം ആ നല്ല മനുഷ്യനെം കുറിച്ച് ഓരോന്ന് പറയാൻ നാണം ഇല്ലേ…. ”
“ഡീ … ” “ഒച്ചവെക്കണ്ട…. ” “നീ ആരോടാ സംസാരിക്കുന്നെന്ന് നിനക്ക് അറിയുവോ…. ” “ആരായാൽ എനിക്കെന്താ… പിന്നെ നിങ്ങള് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നു പറയാം… എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഈ പറഞ്ഞ ശ്രീദേവിന്റെ കൂടെ ആയിരിക്കും….. ” ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്നെകിലും മറച്ചു വച്ച കണ്ണുനീരിനു ആയുസ് ഇല്ലായിരുന്നു…. ഒപ്പം ജീവിതത്തിൽ ആദ്യമായി ഒരു ശത്രുവിനെ കിട്ടിയെന്ന സങ്കടവും…. ****** “മീനു…. മീനുട്ടി… ” “മം.. എന്താ സ്വാതി.. ” “താൻ എന്താ ക്ലാസ്സിൽ കിടക്കുന്നേ.. ഇങ്ങനൊരു കിടത്തം പതിവില്ലാത്തതാണല്ലോ.. എന്തു പറ്റിയെടാ…. ” “ഒന്നുല്ല ” “എന്നാ വാ… ഗാര്ഡനിലെക് പോവാം… നിന്റെ ശ്രീയേട്ടൻ വന്നിട്ടുണ്ട്…. ” “ഞാൻ ഇല്ല… നീ ചെല്ല്…. ” മുഖം ഉയർത്താതെ ബെഞ്ചിൽ തലവച്ചു കിടന്നു തന്നെ സംസാരിച്ചു… എന്റെ ദുഃഖത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് സ്വാതിയാണ്… എന്റെ കണ്ണൊന്നു കലങ്ങിയാൽ അവളുടെ നെഞ്ചു പിടയും…. “അപ്പൊ കാര്യം സീരിയസ് ആണല്ലോ… ദേവേട്ടനെ പോലും കാണണ്ട എങ്കിൽ…. മീനു… എഴുന്നേൽക്ക്… ”
“എനിക്ക് വയ്യടി… നീ ചെല്ല്… ” “ഇല്ല ” എന്നേ പിടിച്ചെഴുനേൽപ്പിച്ചു അവൾ…. മുഖം കൈ കൊണ്ട് ഉയർത്തി… “മീനു… കണ്ണൊക്കെ എന്താ കലങ്ങി ഇരിക്കുന്നെ…. നീ കരയുവാണോ… എന്താടാ…. ” “ഏയ്യ് ഒന്നുല്ല്യ… ” “കള്ളം പറയണ്ട…. ഞാൻ ഒന്നു മാറിയപ്പോഴേക്കും ഇങ്ങനൊക്കെ കരയാൻ മാത്രം എന്താ സംഭവിച്ചേ…. ” ഇനിയും പിടിച്ചു നിൽക്കുന്നതിൽ അർത്ഥം ഇല്ല… ഉണ്ടായതൊക്കെയും അവളോട് പറഞ്ഞു…. പിടിച്ചു നിർത്തിയാൽ നിൽക്കാത്തതിനാലാവണം കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു…. “എന്റെ മീനു.. ഇത്ര ചെറിയ കാര്യത്തിന് നീ എന്തിനാ എങ്ങനെ കരയുന്നെ…. വാ.. അവൾ എവിടുത്തെ വീണാ നായർ ആണെങ്കിലും നമ്മുക്ക് ശരിയാക്കാം… ” “വേണ്ട സ്വാതി… നീ ഇതിന്റെ പേരിൽ വീണ്ടും വഴക്കായാൽ അത് ശ്രീയേട്ടനും കൂടി മോശം ആണു…. ഞാൻ കാരണം ആ പാവത്തിന് ഒരു ചീത്ത പേര് വീഴരുത്….. ” “എന്നിട്ട് ഇങ്ങനെ കരഞ്ഞു തീർക്കാനാണോ നിന്റെ ഉദ്ദേശം…. വാ ഗാർഡനിലേക് പോവാം…. ”
“ഞാൻ എവിടേക്കും ഇല്ല… എനിക്കാരേം കാണണ്ട… ” “അപ്പൊ നിനക്ക് നിന്റെ ശ്രീയേട്ടനെ കാണണ്ട അല്ലേ… അല്ല വീണയോട് നീ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു എന്നലേ പറഞ്ഞത്… ഒരു ജീവിതം ഉണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ കൂടെ ആയിരിക്കും എന്നൊക്കെ…. എന്നിട്ടെന്തേ…. ” ശരിയാണ്… അപ്പോഴത്തെ ദേഷ്യത്തിന് താൻ വീണയോട് അങ്ങനെയൊക്കെ പറഞ്ഞു പോയി…. തന്റെ മനസിലെ ആഗ്രഹം താൻ അറിയാതെ ആണെങ്കിലും അവളോട് പറഞ്ഞു… ഇല്ല… തോൽക്കാൻ ഈ മീനാക്ഷി തയ്യാറല്ല… ശ്രീയേട്ടൻ ഗാർഡനിൽ ഉണ്ടെന്നല്ലേ സ്വാതി പറഞ്ഞെ…. കണ്ണ് തുടച്ചു…. മുഖം കഴുകി…. “നീ വാ ” സ്വാതിയുടെ കൈ പിടിച്ചു ഗാർഡനിലേക് നടക്കുമ്പോൾ ഉള്ളിൽ ചിലതു തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്….. ****** ഗാർഡനിലെ വാക മരച്ചോട്ടിൽ ശ്രീയേട്ടൻ ഇരിക്കുന്നുണ്ട്… ഒറ്റയ്ക്ക്…
“സ്വാതി… നീ എവിടെ നിന്നാ മതി… ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ… ” എന്താവും പ്രതികാരണം എന്ന് അറിയില്ല… വഴക്ക് പറഞ്ഞാൽ ആകെ നാണം കെടും…. “ശ്രീയേട്ടാ…. ” “ഹാ.. താനോ… എന്താടോ ” “ഒന്നുല്ല്യ.. ശ്രീയേട്ടനെ ഇവിടെ കണ്ടപ്പോ… വെറുതെ….. ” “മം…. ” “ഞാൻ ഇവിടെ ഇരുന്നോട്ടെ…. ” “ആ അതിനെന്താ ഇരുന്നോ…. ” എന്റെ ദേവി…. ഇത്രയും നാള് കണ്ട ശ്രീയേട്ടൻ തന്നാണോ ഇത്….. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു പെരുമാറ്റം.. ശ്രീയേട്ടന്റെ അടുത്ത് ഇങ്ങനെ ഇരിക്കുമ്പോൾ… ന്തോ ഹൃദയം വല്ലാതെ മിടിക്കുന്നു… കയ്യും കാലുമൊക്കെ വിറയ്ക്കുന്ന പോലെ… “ശ്രീയേട്ടാ… എന്താ ഇവിടെങ്ങനെ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നെ… ”
“ഒറ്റയ്ക്ക് ഇരിക്കുന്നതും ഒരു സുഖല്ലേടോ… ” “മം ” “തന്റെ ക്ലാസ്സ് ഒക്കെ… ” “നന്നായി പോവുന്നു… ” “മം.. നല്ല രീതിയിൽ പഠിക്കണം…. ” “മം…. ശ്രീയേട്ടാ.. ” “മം.. ന്താ.. ” “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ” “ചോദിക്ക്.. ” “മുൻപ്… ആദ്യായി സംസാരിച്ചത് ഓർക്കുന്നുണ്ടോ ” “മം… ” “അന്ന് ശ്രീയേട്ടാന്ന് വിളിച്ചതിനു വഴക്ക് പറഞ്ഞ ആളാണ്… ആ ആളെന്താ ഇപ്പോ ഒന്നും പറയാത്തെ?? ” ചോദ്യത്തിന് ഉത്തരം താരാതേ പുഞ്ചിരിയിൽ ഒതുക്കി ശ്രീയേട്ടൻ… “ഇതെന്താ ചിരിക്കൂന്നേ… ഉത്തരം താ… ” “ഹം… ചില ചോദ്യങ്ങൾക്കുള്ള ഏറ്റവും നല്ല ഉത്തരം ചെറു പുഞ്ചിരി ആണു കുട്ടി… ‘ “എന്നാ മുൻപ് പറഞ്ഞ കാര്യം ഞാൻ വീണ്ടും ആവർത്തിക്കട്ടെ…. ” “എന്ത്… ” “എനിക്ക് ശ്രീയേട്ടനെ ഇപ്പഴും ഇഷ്ട്ടാണ്…. ” തുടരും…..

by