രചന – ലക്ഷ്മി ലച്ചു
കിച്ചുട്ടാ ദേ ഈ ജ്യൂസ് അങ്ങു കുടിച്ചേ…
ഓ രാവില്ലേ തുടങ്ങിയോ ? കുറച്ചൂടെ കഴിയാട്ടെ ഞാൻ കുടിക്കാം കണ്ണേട്ടൻ അതു അവിടെ വച്ചേരേ.
Fb പിന്നെ ആയാലും നോക്കാം ആദ്യം ഇതു കുടിക്കു.
Fb യെ കാളും വലുതാണ് നമ്മുടെ കുഞ്ഞു എന്നു ഓർക്കണം നീ.
ഇങ്ങു താ ഇനി കുടിച്ചില്ലാ എന്നു വേണ്ട.
( നീ ഈ ഡയലോഗിൽ വീഴും എന്നു എനിക്കു അറിയാടി അതു അല്ലെ ഞാൻ അതു പറഞ്ഞേ )ഞാൻ മനസിൽ പറഞ്ഞു.
ഒരു തുള്ളി ഇല്ലാതെ കുടിച്ചട്ടുണ്ട് പോരെ.
മൂന്നു നേരവും ജ്യൂസ് കുടിച്ചു ഞാൻ ഒരു പരുവം ആക്കും കണ്ണേട്ടാ.
നമ്മുടെ കുഞ്ഞു വെളുത്തു തുടുത്തു ഒരു അമുൽബേബി അവാൻ അല്ലെ മോളേ. അതു കൊണ്ടു എന്റെ മോൾ പറയുന്നതൊക്കെ കേൾക്കണം
അതു കൊണ്ടാ ഞാനും കുടിക്കുന്നേ
പൊട്ടി അതിൽ ഗുളിക ഉണ്ട് എന്ന് ഈ മണ്ടിക്ക് അറിയില്ല. അതു ഓർത്തു ഞാൻ മനസിൽ ഊറി ചിരിച്ചു.
കിച്ചുട്ടാ ഞാൻ ഇതുവരെ നിങ്ങളുടെ പറമ്പോ പച്ചക്കറിതോട്ടമോ ഒന്നും കണ്ടട്ടില്ല. എന്നെ അതൊക്കെ ഒന്നു കാണിച്ചു താടി.
ഇപ്പോഴോ. പിന്നെടു ആവട്ടെ.ഇപ്പോൾ എനിക്കു വല്ലാത്ത ശിണം കണ്ണേട്ടാ.
നീ നമ്മുടെ അച്ഛനമ്മമാരെ കണ്ടില്ലേ കിച്ചു .ഈ പ്രായത്തിലും എന്തു ആരോഗ്യത്തോടെയാ അവരു ഇരിക്കുന്നെ. നീ ഒരു കുഞ്ഞിന്റെ അമ്മ അയപ്പോഴേ മടിച്ചി ആയി.
ആയോ……വാ പോവാം. ഇനി അതിന്റെ പേരിൽ നാണം കെടുത്തണ്ട .പ്രശ്നം തീർന്നെ.
മിടുക്കി .ഇപ്പോൾ എന്റെ കിച്ചു മിടുക്കി കുട്ടി ആയതു..
കിച്ചു എന്നെയും കുട്ടി പറമ്പില്ലേക്കു നടന്നു.
കണ്ണേട്ടാ ഇനി വയ്യാ നടക്കാൻ വല്ലാത്ത ശിണം. വയ്യ
അതു നിനക്കു തോന്നുന്നതാ അങ്ങോട്ടു നടക്കടി തടിച്ചിപ്പാറു
തടിച്ചിയോ ? ഞാനോ ? ഈ മേലിഞ്ഞിരിക്കുന്ന എന്നെ ആണോ കണ്ണേട്ടൻ തടിച്ചിപ്പാറു എന്നു വിളിച്ചതു.
അതും പറഞ്ഞു കിച്ചു ചുണ്ടു പുള്ളുത്തി.
പിണങ്ങാൻ അല്ലെടി മണ്ടി പറഞ്ഞേ.എനിക്കു അല്പം കനം ഒക്കെ ഉള്ള കിച്ചുവിനെ ആണ് ഇഷ്ടം.
അപ്പോൾ ഈ എന്നെ ഇഷ്ടം അല്ലാ എന്നാണോ
ഇഷ്ടം ആണ് എന്നാലും അല്പം കനം ഒക്കെ വേണം അതാണ് എനിക്കു കൂടുതൽ ഇഷ്ടം ( കണ്ണൻ ഒരു കള്ള ചിരിയോടെ കിച്ചുനേ നോക്കി പറഞ്ഞു. )
മം പറഞ്ഞതിന്റെ പൊരുൾ എനിക്കു മനസ്സിലായി ലോക തറ ആണ് കണ്ണേട്ടൻ .
അതേടി ലോക തറയാണ്. വേറെ ആരോടും അല്ലല്ലോ പറയുന്നേ നിന്നോട് അല്ലേ. എന്റെ ഭാര്യയോട് അല്ലേ പിന്നെന്താ.
അപ്പോഴേക്കും ഞാൻ കിച്ചുവിന്റെ ഇടുപ്പിലുടെ കൈ ഇട്ടു. എന്നില്ലെക്കു ചേർത്തു.
ആയേ ഇതു റൂം അല്ല. ഇതു നട വഴി ആണ് ആരേലും കാണ്ണും കണ്ണേട്ടാ വിട്ടേ .
ഞാൻ കിച്ചുന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു
എന്നാലും എന്റെ കിച്ചു നിന്നെ പോലുള്ള ഒരു പെണ്ണിനെ ആണല്ലോ ഞാൻ വേണ്ടാന്നു വെച്ചത്.
ഇപ്പോഴെങ്കിലും അതു മനസിലായലോ ഈ വിഡ്ഢിക്ക്. ( കിച്ചു കണ്ണനോട് പറഞ്ഞു )
അതു പറഞ്ഞപ്പോഴേക്കും കിച്ചുന്റെ കണ്ണു നിറഞ്ഞു.
ആയേ എന്തിനാടാ നീ കരയുന്നെ. എന്റെ മോൾ ഇനി കരയാൻ പാടില്ല. എന്നെ ഓർത്തു ഒത്തിരി കരഞ്ഞത് അല്ലെ നീ ഇനി നീ കരയാൻ പാടില്ല.
അതും പറഞ്ഞു ഞാൻ കിച്ചുന്റെ മുഖം കൈ കുമ്പിളിൽ എടുത്തു.അവളുടെ വെള്ളാരം കണ്ണിൽ എന്റെ ചുണ്ടുകൾ ചേർത്തുവച്ചു.
ഈ കണ്ണേട്ടന് ഒരു നാണവും ഇല്ല.ആരേലും കാണ്ണും എന്ന വിചാരവും ഇല്ല.
( അതും പറഞ്ഞു കിച്ചു എന്നെ തള്ളിമാറ്റി )
കണ്ണേട്ടാ ധാ ഇതാ അച്ഛന്റെ പച്ചക്കറി തോട്ടം.
തോട്ടം കണ്ടു എന്റെ കണ്ണു തള്ളിപോയി.
ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ ഉണ്ട്.
വേണ്ട,വെള്ളരി,മത്തൻ,വഴുതന,തക്കാളി, പച്ചമുളക് ( തന്നെ പലതരത്തിൽ ) പയർ,പാവൽ,ചീര,ചേന, അങ്ങനെ ലിസ്റ്റ് നീണ്ടു പോകും
ഇതൊക്കെ കാണാൻ തന്നെ എന്തു രസമാണ്. പയറും പാവലും പടവലവും കയർകെട്ടി അതിൽ പടർത്തി ഇട്ടേക്കുവാണ് ഒരു പന്തൽ പോല്ലേ. നമ്മൾ സിനിമയിൽ ഒക്കെ കാണില്ലേ അതു തന്നെ.
മാത്ത പൂവിൽ നിന്നു കൈയിൽ ഒതുങ്ങും പോലുള്ള കൊച്ചു കുരുവികൾ തേൻ നുകരുന്നുണ്ട് അവ അങ്ങോട്ടും ഇങ്ങോട്ടും ആയി പാറിപറക്കുന്നു. ( പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇപ്പോൾ എനിക്കു.)
കണ്ണേട്ടാ വാ നമ്മുക്ക് ഇതു വഴി വീട്ടിൽ പോകാം അവിടെ അടക്കയും വാഴയും ആണ് കൃഷി വാ.
കിച്ചു എന്റെ കൈയും പിടിച്ചു മുന്നോട്ടു നടന്നു.
അടക്കായിൽ എല്ലാം കുരുമുളക് പടർത്തിയിട്ടുണ്ട്.ഒന്നിൽ അല്ല എല്ലാ അടക്കായിലും.
പച്ചയും ചുവപ്പും നിറവുമായി കുരുമുളക് പിടിച്ചു കിടക്കുന്നത് കാണാൻ എന്തോ ഒരു വല്ലാത്ത ഭംഗി.
കണ്ണേ്ട്ടാ ധാ ഇതു ഒന്നു കഴിച്ചു നോക്കെ.
( എന്നും പറഞ്ഞു എന്റെ കൈയിൽ അഞ്ചാറു പഴുതകുരുമുള്ളക് കിച്ചു വച്ചു തന്നു.)
എരിവ് അല്ലെ എനിക്കു വേണ്ടാ എന്റെ മോൾ അങ്ങു കഴിച്ചോ ഇതു.
ചവച്ചു അരക്കലും പൊട്ടാ.വായില്ലേക്ക് ഇട്ടു നാക്കു കൊണ്ടു തെറ്റിച്ചാൽ എരിവുള്ള കുരു പുറത്തു വരും അതു അങ്ങു കളഞ്ഞാൽ മതി. ഒന്നു തിന്നു നോക്കു.
കിച്ചു പറഞ്ഞ പോല്ലേ ഞാൻ ഒന്ന് ട്രൈ ചെയിതു.
മധുരം….
ഇതു മധുരിക്കുന്നുണ്ട് കിച്ചു. കൊള്ളാല്ലോ ഇതു. ഞാൻ കരുതി വച്ചിരുന്നത് കുരുമുളക്കിന് എരിവ് മാത്രം ഉള്ളു എന്ന. എന്നാൽ ഇപ്പോൾ മനസ്സിലായി മധുരവും ഉണ്ട് എന്ന്.
എന്റെ കണ്ണേട്ടനെ പോല്ലേ അല്ലേ. കണ്ണേട്ടനും ഇതുപോല്ലേ ആണ്. ദേഷ്യവും സ്നേഹവും ഇട കലർന്നു.
വാഴ തോട്ടം വഴി ഞങ്ങൾ വിട്ടില്ലെക്കു പോയി.
വീടിന്റെ അടുക്കള വശത്തു എത്തി. ഞങ്ങൾ പിന്നെ പിന്നാമ്പുറത്തെ പൈപ്പിൽ നിന്നും കാലും മുഖവും കഴുകി അകത്തു കയറി.
എങ്ങനെ ഉണ്ട് അളിയാ ഞങ്ങളുടെ തൊടിയും പറമ്പും ഒക്കെ.
സുപ്പർ ആണ് കാർത്തി. അച്ഛന്റെ പച്ചക്കറി തോട്ടം പറയാൻ വാക്കുകൾ ഇല്ല.
അതും അല്ല ധാ ഈ മടിച്ചി കുറച്ചു ദൂരം നടക്കുകയും ചെയിതു. ഈ സമയത്തു അതു നല്ലതാണ്.അതാ ഉന്തിതള്ളി കൊണ്ടു പോയേ. ( കണ്ണൻ കാർത്തിയോട് പറഞ്ഞു )
ദുഷ്ടൻ അതിനു വേണ്ടി ആണോ പോയേ അല്ലാതെ പറമ്പ് കാണാൻ അല്ലേ.(കിച്ചു സങ്കടത്തോടെ എന്നോട് ചോദിച്ചു )
അല്ല എന്ന മട്ടിൽ ഞാൻ കിച്ചുവിനെ നോക്കി കണ്ണു ഇറുക്കി.
പോ അവിടുന്നു. ( അതും പറഞ്ഞു എന്റെ പിന്നിൽ ഒരു ഇടി തന്നു. )
ആയോ എന്റെ കൈ ( കിച്ചു കൈ കുടഞ്ഞു കൊണ്ടു പറഞ്ഞു.)
ഞാനും കാർത്തിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
ഉരൂള്ളൻപാറയും ആയി നടക്കുവാ.ബാക്കി ഉള്ളവരുടെ ശരീരം നോവികാൻ ആയി.
ചുമ്മാതാ അളിയാ
അളിയൻ സൂപ്പർ അല്ലേ. ഞാൻ എത്ര നാളായി എന്റെ ശരീരം ഉരുളൻ പാറ ആക്കാൻ ട്രൈ ചെയ്യുന്നു.എന്നിട്ടു നോ രക്ഷാ. ( കാർത്തി എന്നെ സ്‌പോർട് ചെയിതു പറഞ്ഞു )
അതിനു വലിച്ചുവാരി തിന്നുന്ന നിനക്കു എങ്ങനാ ഉറുള്ളൻപാറ ഉണ്ടാക്കുന്നത് കാർത്തി ( കിച്ചുവാണ് അതു പറഞ്ഞേ )
ഓഹോ എനിക്കു ഇട്ടു തങ്ങുന്നോ.ഇപ്പോൾ ശരി ആക്കി താരടി.
അളിയാ ഇവളുടെ ഡെലിവേറി ടൈം വരെ അരമണിക്കൂർ വിധം നടത്തിക്കണം കേട്ടോ. ( കാർത്തി കിച്ചുനു പാരാ പണിതു )
അതു ഞാൻ ഏറ്റു കാർത്തി. തീർച്ചയായും ഞാൻ ചെയ്തിരിക്കും.
അതു കേട്ടതും തുള്ളി ചാടി കിച്ചു റൂമില്ലേക്ക് പോയി.
എടി പയ്യെ പോ. (കാർത്തി ഉറക്കെ വിളിച്ചു പറഞ്ഞു. )
ഞാൻ ഇപ്പോൾ വരാം കാർത്തി.ഒന്നു മയപ്പെടുത്തി കൊണ്ട് വരട്ടെ.അല്ലെ ആ പേരും പറഞ്ഞു ഒന്നും കഴിക്കില്ല.
( അതും പറഞ്ഞു ഞാൻ മുകളില്ലേക്കു പോയി )
ഞാൻ മുറിയിൽ ചെന്നപ്പോൾ കിച്ചു ബാത്‌റൂമിൽ ആണ്.വാതിൽ ചാരിയട്ടെ ഉള്ളു. അവൾ അകത്തു വാളു വെക്കുവാണെന്നു എനിക്കു മനസിൽ ആയി.
ഞാൻ വാതിൽ തുറന്നു അകത്തു കയറി.
കിച്ചുട്ടാ……
എനിക്കു വയ്യാ കണ്ണേട്ടാ.
പറഞ്ഞു തീരും മുന്നേ വീണ്ടും ക്ലോസറ്റിലേക്ക് വാളു വച്ചു അവൾ.
മതി കിച്ചുട്ടാ രാവില്ലേ കുടിച്ച ആ ജ്യൂസ് ഫുൾ നീ പുറത്തു എടുത്തിട്ടുണ്ട്.ഇനി മതി.
അപ്പോഴേക്കും ഞാൻ അവളുടെ മുഖവും വാ യും ഒക്കെ കഴുകി. ഫ്ലെഷ് ചെയിതു ബാത്രൂം ക്ലീൻ ആക്കി അവളേയും പിടിച്ചു ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി.
എനിക്കു ഒന്നു കിടക്കണം കണ്ണേട്ടാ.തീരെ വയ്യാ.
ഞാൻ അവളെ പിടിച്ചു ആദ്യം ബെഡിൽ ഇരുത്തി. എന്നിട്ടു സാവധാനം അവളെ കിടത്തി.
കണ്ണേട്ടൻ എന്താ ഡോക്ടർ വല്ലോം ആണോ ?
എന്താടി അങ്ങനെ ചോദിച്ചത്.?
അല്ല അതുപോലെയാണ് ഇപ്പോൾ ചെയുന്ന ഓരോ കാര്യവും.
ഇനി മുതൽ ഇങ്ങനെയാണ് കിടക്കേണ്ടത്. അല്ലെ വയറ്റില്ലേ വള്ളി കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങും.
( വായന സുഹൃത്തുക്കളേ ഇതൊക്കെ എനിക്കു അറിയാവുന്ന കാര്യങ്ങൾ അല്ല. വെറും കേട്ടറിവാണ് തെറ്റു ആണെങ്കിൽ ക്ഷമിക്കുക )
അപ്പോൾ അതു കുരുങ്ങിയാൽ എന്താ.
കുരുങ്ങിയാൽ നോർമൽഡിലിവെറി നടക്കില്ല. കീറേണ്ടി വരും.അതുകൊണ്ടു എന്റെ പൊന്നു മോൾ ഇതൊക്കെ നല്ലതു പോല്ലേ ശ്രദ്ധിക്കണം ഒക്കെ
ഓ ഞാൻ നോക്കിക്കൊള്ളാം പോരെ.
സത്യത്തിൽ ഒരു സ്ത്രീ എന്തൊക്കെ കടമ്പകൾ ആണ് കടക്കേണ്ടത്. ഞാൻ ഓരോന്നും മനസിൽ ഓർത്തു
കണ്ണാ……… ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വാ രണ്ടു പേരും.
അപ്പോഴേക്കും താഴെന്ന് വിളി വന്നു. ഞാനും കിച്ചുവും താഴേക്കു ചെന്നു.
എല്ലാവരും കഴിക്കാൻ ഇരുപ്പുണ്ടായിരുന്നു.
അമ്മ മുന്നിടലി കിച്ചുന്റെ പാത്രത്തിൽ വച്ചു. ഞാൻ രണ്ടു ഇഡലി എടുത്തു മാറ്റി.
കിച്ചു എന്നെ അപ്പോൾ രൂക്ഷം ആയി ഒന്നു നോക്കി.
നോക്കണ്ടാ ഇതു ഫുൾ നിനക്കാണു. പക്ഷേ ഒന്നിച്ചു കഴിക്കേണ്ട. ആദ്യം ഒന്നു കഴിക്കു.എന്നിട്ടു ബാക്കി. അപ്പോൾ നിനക്കു വാളു വെക്കാൻ തോന്നില്ല
ഇന്ന് ഹോസ്പിറ്റലിൽ പോകുന്നുണ്ടോ കണ്ണാ.
ഉണ്ടാമ്മേ ഇന്ന് പോയാൽ ഗൈനക്കോളജിസ്റ്റ് ഉണ്ടാക്കും.
എന്നാൽ നിങ്ങൾ പോയിട്ടു വാ. അപ്പോൾ ഞാനും അമ്മയും വൃന്ദാവനത്തിയിലേക്ക് പോകുവാ. ( രവീന്ദ്രൻ ആയിരുന്നു അത് പറഞ്ഞതു )
നമ്മുക്ക് എല്ലാവർക്കും ഉച്ചതിരിഞ്ഞു പോകാം അച്ഛാ.
അതാ രവി നല്ലതു. ( കൃഷ്ണൻ ആണ് അത് പറഞ്ഞതു )
ഉച്ചതിരിഞ്ഞു പോകാം.
എന്നാൽ രണ്ടാളും കഴിച്ചു പെട്ടെന്ന് ഇറങ്ങാൻ നോക്കു.
എടി നീ എന്തിനാ ഈ ചുരിദാർ വലിച്ചു കെറ്റുന്നെ .എന്റെ കുഞ്ഞിന് അല്പം കാറ്റും വെളിച്ചവും ഒക്കെ കൊള്ളട്ടു. നീ ഒരു ഒരു സാരി ഉടുക്കു
ഇനി ഇതു മാറാൻ ആണോ.കണ്ണേട്ടാ
അതേ എന്റെ പൊന്നുമോൾ അല്ലേ
ഈ ഒരു തവണ ഒക്കെ ഇനി പറ്റില്ല കണ്ണേട്ടാ.
ഓ ആയിക്കോട്ടെ
എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ.?
നീ എന്തു പറഞ്ഞാലും ഞാൻ കേൾക്കുമല്ലോ നീ പറ
കണ്ണേട്ടൻ മുണ്ട് ഉടുക്കണം എന്തു പറയുന്നു.
ആയോ അതിനു എന്റെ കൈയിൽ മുണ്ട് ഒന്നും ഇല്ലല്ലോ കിച്ചുട്ടാ
അതു ഞാൻ അച്ഛന്റെ കൈയിൽ നിന്നും ഒരണം ഒപ്പിച്ചു തരാം.
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കിച്ചു താഴേക്കു പോയി
അങ്ങനെ നല്ല നാടൻ വേഷം അണിഞ്ഞു ഞങ്ങൾ താഴേക്കു വന്നു.
അപ്പോൾ ദാണ്ടേ നമ്മുടെ സഹധർമിണിക്കു വേറെ ഒരു മോഹം കാത്തിയുടെ ബുള്ളറ്റിൽ പോകണം എന്ന്.
സ്നേഹ സമ്പന്നൻ ആയ ഭർത്താവ് ആകുമ്പോൾ ഭാര്യയുടെ സ്നേഹം സാധിച്ചു കൊടുകണ്ടേ.
കാർത്തിയുടെ കൈയിൽ നിന്നും ബുള്ളറ്റ് വാങ്ങി.
അപ്പോഴേക്കും കിച്ചുന്റെ അമ്മ അന്ന് ഡോക്ടർ തന്ന മരുന്നും ചെക്കപ്പ് ചെയിത റിസൾട്ട് മറ്റും ഒരു ഫയലിൽ ആക്കി കൊണ്ടു വന്നു കിച്ചുന്റെ കൈയിൽ കൊടുത്തു.
10 മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
ഡോക്ടർ m k കവിത യെ കാണിച്ചു.
മൂന്നാലു ടെസ്റ്റ് ഒക്കെ കഴിഞ്ഞു റിസൾട്ട് വാങ്ങി ഡോക്ടറെ കണ്ടു.
അതിൽ പ്രതേകിച്ചു കുഴപ്പം ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാലും മൂന്നു മാസം നല്ല ശ്രദ്ധ വേണം എന്ന് പറഞ്ഞു.
ഡോക്ടറും കുറച്ചു മെഡിസിന് എഴുതി.അതൊക്കെ എടുത്തു ഞങ്ങൾ വിട്ടില്ലേക് തിരിച്ചു.
കണ്ണേട്ടാ…
മം….. പറ
അപ്പോൾ നമ്മുടെ ബാംഗ്ലൂർ ട്രീപ്
അതൊക്കെ മൂന്നു മാസം കഴിഞ്ഞു.
കണ്ണേട്ടൻ അല്ലെ പറഞ്ഞേ ?
കൊണ്ട് പോകില്ല എന്നു പറഞ്ഞില്ല.കൊണ്ടു പോകും അതു വെറും 90 ഡേയ്സ് കാത്തിരുന്നാൽ മതി.
കണ്ണേട്ടാ plz
ഇതിൽ ഒരു പ്ളീസും ഇല്ല മോളേ.നിനക്കു എന്തേലും വേണോ കഴിക്കാൻ.
എനിക്കു ഒന്നും വേണ്ടാ. പോ മിണ്ടാണ്ട
നിന്നു കൊഞ്ചത്തെ പറയാടി എന്താ വേണ്ടേ.
എന്നാൽ മസലദോശ മതി .
ഞാൻ പോയി വാങ്ങി കൊണ്ടു വരാം.
കണ്ണേട്ടൻ പോയി വീട്ടിൽ ഉള്ള എല്ലാവർക്കും ആയി വാങ്ങി കൊണ്ടു വന്നു.
ഉച്ചതിരിഞ്ഞു ഞങ്ങൾ വൃന്ദാവനത്തിലേക് തിരിച്ചു. എല്ലാവരും സങ്കടത്തിൽ ആയിരുന്നെങ്കിലും അതു പുറമേ കാണിച്ചില്ല.കാരണം ഒരു പെണ്ണിന്റെ ജീവിതം അല്ലെ. അതു ഇല്ലാത്തവാൻ പാടില്ലല്ലോ.
കിച്ചുന്റെ അച്ഛൻ അവിടുന്നു ഒരുപാട് സാധനങ്ങൾ കെട്ടി പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയിൽ കയറ്റി വച്ചു.
വൃന്ദാവനത്തിന്റെ ഗെയ്റ്റ് കടന്നു കാർ അകത്തു കടന്നു.
ഞാൻ ഇറങ്ങാൻ ചെന്നപ്പോൾ ‘അമ്മ പറഞ്ഞു
ഇറങ്ങാൻ വരട്ടെ നിൽക്കു മോളേ അമ്മ പറയാം .പൂജ വന്നിട്ടുണ്ട്. രാവില്ലേ അവൾ വന്നു
അപ്പോഴേക്കും ചേച്ചി താലത്തിൽ ആരതിയും ആയി ചേച്ചി വന്നു
എന്നെയും കണ്ണേട്ടനെയും ഒരുമിച്ചു നിറുത്തി ആരതി ഉരിഞ്ഞു.
ഇനി എന്റെ കുട്ടിയുടെ കണ്ണു നിറഞ്ഞാൽ കണ്ണാ എനിക്കു ഇങ്ങനെ ഒരു മോൻ ഇല്ല എന്നു കരുത്തും ഞാൻ പറഞ്ഞേക്കാം . രണ്ടും വലതു കാൽ വച്ചു അകത്തേക്ക് കയറു.
കണ്ണേട്ടൻ എന്റെ തോളിലൂടെ കൈ ഇട്ടു അകത്തേക്ക് കൊണ്ടു പോയി.
(തുടരും)

by