രചന – കണ്ണന്റെ മാത്രം
എന്താ നിനക്ക് മറുപടി ഇല്ലേ…സാവിത്രിയമ്മ നിധിയെ നോക്കി ചോദിച്ചു..
അത് അമ്മേ.. ഞാൻ എങ്ങനെ എടുക്കാൻ ആണ്. എനിക്ക്….
പറ്റില്ലല്ലോ… അപ്പൊ നിന്റെയും ഭാഗം കഴിഞ്ഞു… സാവിത്രിയമ്മ അവരെ രണ്ടാളെയും പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ പറഞ്ഞു..
അമ്മേ അങ്ങനെ പറഞ്ഞാൽ ശരിയാവോ.. ഇതിലൊക്കെ ഞങ്ങൾക്കും അധികാരം ഉള്ളതല്ലേ. എന്തായാലും അച്ഛന്റെ സ്വത്ത് അല്ലേ ഇതൊക്കെ… ജിത്തു അല്പം പേടിയോടെയാണെങ്കിലും പറഞ്ഞു നിർത്തി.
ആരാടാ പറഞ്ഞേ ഇതൊക്കെ നിന്റെ തന്ത ഉണ്ടാക്കിയതാണ് എന്ന്. അയാൾ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതൊക്കെ നശിപ്പിച്ചിട്ട് തന്നെ ആണ് മരിച്ചത്. ഇത് എന്റെ അച്ചൻ എനിക്ക് തന്ന കാശിന് വാങ്ങിച്ചത് ആണ്. അതുകൊണ്ട് എന്റെ പേരിൽ ആണ് ഈ വീട്. മക്കളോട് രണ്ടാളോടും കൂടി ഞാൻ ഒരു കാര്യം പറയാം ഈ വീടിന്റെ ആധാരം എന്ന് ബാങ്കിൽ നിന്ന് എടുക്കാൻ പറ്റുമോ അതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ ഇത് ഞാൻ അഭിയുടെ പേരിൽ എഴുതി വെക്കും..
അമ്മ എന്ത് വർത്താനം ആണ് പറയുന്നത്. അപ്പൊ ഞങ്ങൾ അമ്മയുടെ മക്കൾ അല്ലേ… നിധി ദേഷ്യത്തോടെ ചോദിച്ചു..
ആണോ.. മക്കൾ ആണോ നീയൊക്കെ. എന്നിട്ട് ഇന്നത്തെ വരെ എന്റെ ഈ മക്കൾ അമ്മ കഴിച്ചോ കുടിച്ചോ എന്നൊന്നും ചോദിച്ചു വന്നിട്ടില്ലല്ലോ. എന്തിന് ഒരു കഷ്ണം ബ്രെഡ് എങ്കിലും വാങ്ങി തന്നിട്ടുണ്ടോ.. എന്റെ മോൻ ഒരുത്തൻ ഇങ്ങനെ കിടന്ന് ഓടാൻ ഉണ്ടായതുകൊണ്ട് നീയൊക്കെ ഇപ്പൊ ജീവനോടെ നിൽക്കുന്നു. ഇല്ലെങ്കിൽ നിന്റെ അച്ഛൻ എന്ന് പറയുന്നവൻ ഭാര്യയെയും മക്കളെയും കുറിച്ച് ആലോചിക്കാതെ കുറച്ച് വിഷത്തിൽ ജീവിതം അങ്ങോട്ട് അവസാനിച്ചപ്പോ ഞാനും കരുതിയതായിരുന്നു നിന്നെ ഒക്കെ കൊന്നു ഞാനും അങ്ങോട്ട് ചത്താലോ എന്ന്…. അവർ പറഞ്ഞു കഴിയുമ്പോഴേക്കും കിതച്ചു പോയിരുന്നു..
ജിത്തുവും നിധിയും മറുപടി ഇല്ലാതെ നിന്നു കുറച്ചുനേരം. പിന്നെ അവർ പതുക്കെ പോകാനായി തിരിഞ്ഞു. അപ്പൊ അവരെ സാവിത്രിയമ്മ ഒരിക്കൽ കൂടി വിളിച്ചു.
മക്കൾ ഒന്ന് നിന്നേ.. അമ്മ ഒരു കാര്യം കൂടി പറയാം. ഇനിയൊരിക്കലും സ്വത്ത് പണം എന്ന് പറഞ്ഞ് ഈ പടി ഇങ്ങോട്ട് കടക്കരുത് രണ്ടും. നിങ്ങൾക്ക് നിങ്ങടെ അമ്മയെയോ അനിയത്തിയേയോ ചേട്ടനെയോ കാണണമെങ്കിൽ വരാം. വന്ന് കണ്ടിട്ട് പോകാം. അല്ലാതെ സ്വത്ത് ഭാഗം എന്നൊക്കെ പറഞ്ഞു വന്നാൽ ചൂലെടുക്കും ഞാൻ.. രണ്ടാൾക്കും നന്നായി അറിയാലോ എന്റെ സ്വഭാവം…
സാവിത്രിയമ്മ അങ്ങനെ പറഞ്ഞതും രണ്ടാളും തലയാട്ടി വേഗം അവിടെ നിന്നും പോയി. അവർക്ക് അറിയാം അമ്മ പറഞ്ഞാൽ പറഞ്ഞത് ചെയ്യും എന്ന്. അതുകൊണ്ട് തന്നെ സ്വത്ത് എന്ന ആഗ്രഹം ഇനിയുണ്ടാവില്ല..
………………..
പിയ നല്ല സ്പീഡിൽ ആണ് വണ്ടി ഓടിക്കുന്നത്. സന്ധ്യ കഴിഞ്ഞു. അധികം രാത്രി ആവുന്നതിനു മുൻപ് വീട്ടിൽ കയറിയില്ലെങ്കിൽ പപ്പ പണി വെക്കും. കുറച്ചു ദിവസത്തേക്ക് രാത്രി യാത്ര വേണ്ട എന്ന് പപ്പ പറഞ്ഞതുകൊണ്ട് മാത്രം ആണ് ഇത്ര ധൃതി. അല്ലെങ്കിൽ കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു…
പെട്ടന്നാണ് വലിയൊരു ശബ്ദത്തോടെ അവളുടെ വണ്ടിയുടെ ടയർ പൊട്ടിയത്.. അതോടെ പാളിപ്പോയ വണ്ടിയെ ഒരുവിധത്തിൽ അവൾ ഒതുക്കി നിർത്തി.
Oh shi***… ഇതിന് പൊട്ടാൻ കണ്ടൊരു നേരം.. അവൾ ദേഷ്യത്തോടെ മുരണ്ടു.. അവൾ താറിൽ നിന്ന് ഇറങ്ങി നോക്കിയപ്പോൾ ഫ്രോന്റിലെ ടയർ ആണ് പൊട്ടിയിട്ടുള്ളത്. അവൾ വേഗം സ്പെയർ നോക്കിയപ്പോൾ ആണ് കുറച്ചു നാൾ മുൻപ് പഞ്ചർ ആയപ്പോൾ മാറ്റിയിട്ടിട്ട് അത് പഞ്ചർ ഒട്ടിച്ചിട്ടില്ല എന്ന് ബോധം വന്നത്. അവൾ ഒരു നിമിഷം തന്നെ തന്നെ പഴിച്ചുപോയി.. പിന്നെ അധികം നേരം ചിന്തിച്ചു നിന്ന് വെറുതെ നേരം കളയാതെ അവൾ വേഗം നവിയെ വിളിച്ചു..
എന്താ പിയ.. നവി ഫോൺ എടുത്തതും ചോദിച്ചു..
പിയ എല്ലാം അവനോട് പറഞ്ഞു..
എന്റെ പിയമോളെ.. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സ്പെയർ ടയർ എപ്പോഴും കണ്ടീഷനിൽ അല്ലേ എന്ന് ഉറപ്പുവരുത്തണം എന്ന്. ഇനിപ്പോ ഒന്നും ചെയ്യാനില്ല ഞാൻ നമ്മുടെ സ്ഥിരം വർക്ക് ഷോപ്പിൽ വിളിച്ചു പറയാം. അവർ വന്ന് വണ്ടി കൊണ്ടുപൊക്കോളും… നീ ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ ഒന്ന് ഗ്യാരേജിലേക്ക് വിളിച്ച് നോക്കട്ടെ..
ഒക്കെ ഏട്ടാ… പിയ പറഞ്ഞതും അവൻ ഫോൺ വച്ചു.
ഇത്തിരി കഴിഞ്ഞപ്പോഴേക്കും അവൻ തിരികെ വിളിച്ചു.
പിയ മോളെ ഒരു 10 മിനിറ്റിൽ അവർ എത്തും. അതുവരെ നീ വണ്ടിക്ക് ഉള്ളിൽ തന്നെ ഇരിക്ക്. അവർ തല്ക്കാലം സ്പെയറിന്റെ പഞ്ചർ അടച്ച് കൊണ്ടുപൊക്കോളും.. അതു കഴിഞ്ഞിട്ട് എന്താ വേണ്ടേ വീട്ടിൽ നിന്ന് വണ്ടി വിടാൻ പറയണോ. ഏട്ടന് ഒരു വീഡിയോ കോൺഫറൻസ് ഉണ്ട് ഇല്ലെങ്കിൽ ഞാൻ വരുമായിരുന്നു..
വേണ്ട ഏട്ടാ.. ഞാൻ വല്ല ഓട്ടോയോ ടാക്സിയോ വിളിച്ച് പൊക്കോളാം. ഇനിയിപ്പോ അതിന് വീട്ടിൽ നിന്ന് വണ്ടി വിടേണ്ട കാര്യം ഒന്നുമില്ല..
മ്മ്.. എന്നാൽ മോള് വണ്ടിയിൽ കയറി ഇരുന്നോ.. അവർ നിന്നെ വിളിക്കും ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്…
ഒക്കെ.. അവൾ അവനോട് സമ്മതം പറഞ്ഞുകൊണ്ട് വണ്ടിയുടെ ഉള്ളിലേക്ക് കയറി ഇരുന്നു.
നവീൻ പറഞ്ഞതുപോലെ പത്തുമിനിട്ടിനുള്ളിൽ മെക്കാനിക് വന്ന് സ്പെയർ ടയറിന്റെ പഞ്ചർ താൽക്കാലത്തേക്ക് അടച്ച് ടയർ മാറ്റിയിട്ട് വണ്ടി എടുത്തുകൊണ്ടു പോയി.. വണ്ടി പോയതും അവൾ വല്ല ഓട്ടോയോ ടാക്സിയോ വരുന്നുണ്ടോ എന്ന് നോക്കി അവിടെ നിന്നു. അപ്പോഴാണ് നാലഞ്ച് പയ്യന്മാർ ആ വഴി പോയത്. അവളെ ഒന്ന് നോക്കിക്കൊണ്ടാണ് അവർ കടന്നു പോയത്. അവൾ പക്ഷേ അതൊന്നും ശ്രദ്ധിക്കാനേ പോയില്ല..
അവർ കുറച്ചുനേരം അവളെ വീക്ഷിച്ചു. പിന്നെ അവൾ ഒറ്റക്കാണ് എന്ന് മനസിലായതും അവർ അവളുടെ അടുത്തേക്ക് നീങ്ങി…
എന്താ മോളെ ഒറ്റക്കാണോ.. അവളുടെ അടുത്തെത്തിയതും അതിൽ ഒരുത്തൻ അവളോട് ചോദിച്ചു.
അപ്പോഴാണ് മൊബൈലിൽ കാര്യമായി എന്തോ നോക്കികൊണ്ടിരുന്ന പിയ തല പൊക്കി നോക്കിയത്. അവൾ നോക്കിയപ്പോൾ നാലോ അഞ്ചോ ചെറുപ്പം ചെക്കന്മാർ ആണ്. വല്ല കോളേജിൽ ഒക്കെ പഠിക്കുന്ന അത്രയേ ഉള്ളൂ. പക്ഷേ അവരുടെ നോട്ടവും നിൽപ്പും കണ്ടാൽ അറിയാം അവർ പ്രശ്നക്കാർ ആണെന്ന്..
അതേ.. എന്താ നീ എനിക്ക് കൂട്ടുവരാൻ ആണോ.. അവൾ ഒരു പുച്ഛത്തോടെ ചോദിച്ചു..
അവൻ മാത്രം അല്ല ഞങ്ങൾ എല്ലാവരും കൂട്ട് വരാൻ തയ്യാർ ആണ്. എന്താ വരണോ… വേറെ ഒരുത്തൻ അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കികൊണ്ട് പറഞ്ഞു..
എങ്ങനെയാ എന്നെ എന്റെ വീടുവരെ ആക്കി തരുമോ.. അതോ.. അവൾ നെഞ്ചിൽ കൈ പിണച്ചു കെട്ടി നിന്നുകൊണ്ട് ചോദിച്ചു.
വീട്ടിലേക്ക് ഒക്കെ ആക്കി തരാം പക്ഷേ ഇപ്പോഴല്ല കുറച്ചു കഴിഞ്ഞിട്ട്. അതുവരെ നമുക്ക് കുറച്ച് കൊച്ചുവർത്തനം ഒക്കെ പറഞ്ഞിരിക്കാം എന്നേ… ഒരുത്തൻ അവളുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു..
അവൾ ആ കൈയിലേക്കും അവന്റെ മുഖത്തേക്കും സൂക്ഷിച്ച് നോക്കി. പിന്നെ പറഞ്ഞു..
അതൊക്കെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ. അതുകൊണ്ട് ഞാൻ ഒറ്റക്ക് പൊക്കോളാം. അവൾ അവളുടെ തോളിൽ ഇരുന്ന കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു..
ഹാ… അങ്ങനെ പറയല്ലേ മോളെ.. ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്… അവൻ കൈ ഒന്നുകൂടി അവളുടെ തോളിൽ വച്ചുകൊണ്ട് പറഞ്ഞു…
………………..
അന്ന് ഓട്ടോ എടുത്ത് ഇറങ്ങിയെങ്കിലും അഭിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല. അമ്മയും സഹോദരങ്ങളും തെറ്റിപിരിയുമോ എന്ന ടെൻഷനിൽ ആയിരുന്നു. എന്തൊക്കെ ആയാലും സ്വന്തം സഹോദരങ്ങൾ അല്ലേ എന്നൊരു ചിന്ത ആയിരുന്നു അവന് അപ്പൊ. അവർക്ക് അങ്ങനെ ഒരു ചിന്ത ഇല്ലെങ്കിലും…
ഛെ.. ഇന്നിപ്പോ വണ്ടി എടുക്കേണ്ടിയിരുന്നില്ല. അമ്മയെ എതിർക്കാൻ വയ്യാത്തത് കൊണ്ടാണ് അല്ലെങ്കിൽ ഇന്ന് പൊന്നേനില്ല…
അവൻ ഈ വക ചിന്തയിൽ ഓട്ടോ ഓടിക്കുമ്പോൾ ആണ് ഒരു പെൺകുട്ടിയെ കുറച്ച് പയ്യന്മാർ കൂടി ബ്ലോക്ക് ചെയ്തു നിർത്തിയിരിക്കുന്നത് കാണുന്നത്. അപ്പോഴേക്കും അവന്റെ ഓട്ടോ അവരെ കടന്ന് കുറച്ച് മുന്നോട്ട് പോയിരുന്നു. അവൻ വേഗം ഓട്ടോ അവിടെ നിറുത്തി പുറത്തേക്ക് ഇറങ്ങി.. അടുത്ത നിമിഷം അവിടെ കണ്ട കാഴ്ചയിൽ അവന്റെ കണ്ണു മിഴിഞ്ഞു..
…………..
കയ്യെടുക്കടാ…പിയ തന്റെ തോളിൽ ഇരിക്കുന്ന അവന്റെ കൈയിലേക്ക് രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.
ആഹാ.. മോൾക്ക് ദേഷ്യം വന്ന് തുടങ്ങിയല്ലോ.. എന്താണെന്ന് അറിയില്ല ഞങ്ങൾക്ക് ഇങ്ങനെ എതിർത്തു നിൽക്കുന്നവരെ വരുതിയിൽ ആക്കാൻ ഒരു വല്ലാത്ത ഇഷ്ടം ആണ്.. അല്ലേടാ…
പിയയുടെ തോളിൽ കൈവച്ചവൻ അവന്റെ കൂട്ടുകാരനെ നോക്കികൊണ്ട് പറഞ്ഞു. അടുത്ത നിമിഷം ഒരു അലർച്ചയോടെ അവൻ അവന്റെ കാലുകൾക്കിടയിൽ കൈ പൊത്തിക്കൊണ്ട് താഴേക്ക് വീണു പിടഞ്ഞു..
വേദന കൊണ്ട് പിടയുന്ന തങ്ങളുടെ കൂട്ടുകാരനെ കണ്ടതും അവന്റെ കൂടെ ഉള്ളവർ ഒന്ന് പകച്ചു. അടുത്ത നിമിഷം അതിൽ ഒരുവൻ പിയയുടെ നേരെ ആക്രോശിച്ചുകൊണ്ട് ഓടി വന്ന് അവളെ അടിക്കാനായി കൈ ഉയർത്തി. പിയ അവന്റെ കൈ തടഞ്ഞുകൊണ്ട് ഒരു തണ്ടൊടിക്കുന്ന ലാഘവത്തോടെ അവന്റെ കൈ പിരിച്ചൊടിച്ചു. അവന്റെ വേദനയോടെ ഉള്ള അലർച്ച അവിടെ മുഴങ്ങി കേട്ടു…
അതോടെ ബാക്കി ഉള്ളവരും അവളുടെ നേരെ വന്നു. അവൾ നിഷ്പ്രയാസം അവരെ ഓരോരുത്തരെയും അടിച്ചൊതുക്കി. അപ്പോഴാണ് ആദ്യം അടി കിട്ടിയവൻ കിട്ടിയ പ്രഹരത്തിൽ നിന്ന് മോചിതനായി എഴുന്നേറ്റത്. അവൻ നേരെ ചെന്ന് പിന്നിൽ നിന്ന് പിയയുടെ മുടിയിൽ കുത്തിപിടിച്ചു.
പിയക്ക് തല വല്ലാതെ വേദനയായി. അവൾ കുതറി മാറാൻ നോക്കിയപ്പോൾ അവൻ പിടുത്തം ഒന്നുകൂടി മുറുക്കി. അതോടെ അവൾക്ക് വേദന സഹിക്കാൻ പറ്റാതെ ആയി. അവൾ പല്ലു കൂട്ടിക്കടിച്ച് വേദന അടക്കിക്കൊണ്ട് അവളുടെ രണ്ട് മുട്ടുംകൈയും വച്ച് അവന്റെ വയറിലേക്ക് ആഞ്ഞടിച്ചു. അവൻ ഒരു അലർച്ചയോടെ പിന്നിലേക്ക് വീണു.
അവന്റെ കൈകൾ മുടിയിൽ നിന്നും വിട്ടതും രണ്ടുനിമിഷം അവൾ കൈ തലയിൽ വച്ച് ഒന്ന് നിന്നു. പിന്നെ മുറുകിയ മുഖത്തോടെ അവനു നേരെ തിരിഞ്ഞുകൊണ്ട് അവന്റെ ഒരു കാലിൽ ചവിട്ടി പിടിച്ച് മറ്റേകാല് പൊക്കി തിരിച്ചൊടിച്ചു.. അവൻ അലറികരഞ്ഞു..
അവൾ അവനെ വിട്ടുകൊണ്ട് ബാക്കി ഉള്ളവരുടെ നേരെ തിരിഞ്ഞു. അവർ പേടിയോടെ അവളെ നോക്കി തൊഴുതുകൊണ്ട് പറഞ്ഞു…
ഒന്നും ചെയ്യല്ലേ പെങ്ങളെ.. ഇനി ഞങ്ങൾ ഒന്നിനും വരില്ല… അതിൽ ഒരുവൻ പറഞ്ഞു.
ഇനി നീയൊക്കെ എനിക്കെന്നല്ല ഏതെങ്കിലും പെണ്ണിന് എപ്പോഴെങ്കിലും കൂട്ടുപോകാൻ തയ്യാറായി എന്ന് ഞാൻ അറിഞ്ഞാൽ..
ഇല്ല പെങ്ങളെ… ഇനി ജീവിതത്തിൽ ഒരാൾക്കും ഞങ്ങൾ കൂട്ടുപോകില്ല.. പെങ്ങളാണേ സത്യം… അതിൽ ഒരുവൻ അവളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു.
മ്മ്… എന്നാൽ ഇവനെയും എടുത്ത് പോകാൻ നോക്ക്. ഇനി മേലാക്കം നിന്നെ ഒന്നും ഞാൻ കാണരുത്…
ഇല്ല പെങ്ങളെ.. ബാക്കി ഉള്ളവർ അതും പറഞ്ഞുകൊണ്ട് താഴത്ത് വേദനയിൽ പുളഞ്ഞു കരയുന്നവനെ എങ്ങനെ ഒക്കെയോ വലിച്ച് കൊണ്ട് അതിലെ വന്നൊരു ഓട്ടോയിൽ കയറ്റികൊണ്ട് പോയി..
അവൾ അവർ പോകുന്നതും നോക്കി തിരിഞ്ഞപ്പോൾ ആണ് അവിടെ കുറച്ചപ്പുറത്തായി കിടക്കുന്ന ഓട്ടോയും അതിനടുത്തായി ഇങ്ങോട്ട് നോക്കി കണ്ണും തള്ളി നിൽക്കുന്ന ഒരുത്തനെയും കണ്ടത്. അവൾ നേരെ അവിടേക്ക് നടന്നു..
…………..
അഭി അപ്പോഴും മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു. അത്രയും ഈസി ആയിട്ടാണ് അവൾ അവരെ കൈകാര്യം ചെയ്യ്തത്. കോഴിയുടെ കാലൊക്കെ പിരിച്ചൊടിച്ചെടുക്കുന്നത് പോലെ ആണ് അവൾ ഒരുത്തന്റെ കാല് പിരിച്ചൊടിച്ചത് അവൻ ആലോചിച്ചു… പെട്ടന്നാണ് ആരോ മുഖത്തിന് നേരെ കൈ ഞൊടിച്ചുകൊണ്ട് വിളിച്ചത്..
ഡോ…
അവൻ ഞെട്ടിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..
എന്നെ ഒന്ന് ******* വരെ എത്തിക്കാമോ… പിയ ചോദിച്ചു…
അപ്പോഴും ഒരു അടി കണ്ട ഹാങ്ങോവറിൽ നിന്നിരുന്ന അഭി അവൾ പറഞ്ഞത് കേട്ടില്ല…
എന്താ… അവൻ ഒന്ന് കൂടി ചോദിച്ചു.
ഓഹ്… പൊട്ടനാണോ താൻ… ഒരു ഓട്ടം വരുമോ എന്നാ ചോദിച്ചത്
ആ.. ആ.. വരാം…
ഓക്കേ.. അവൾ വേഗം വണ്ടിയിലേക്ക് കയറി. അവനും തലയൊന്ന് കുടഞ്ഞുകൊണ്ട് ഡ്രൈവർ സീറ്റിലേക്ക് കയറി..
തുടരും…

by