രചന – അക്ഷര
ആൽവിൻ തന്റെ നോട്ടം പിൻവലിച്ചു.. അവളെ എടുത്ത് വണ്ടിയുടെ ബാക്ക് സീറ്റിൽ കിടത്തി…
******
ആൽവിനോടൊപ്പം എൽവിസും കാറിന്റെ മുൻ സീറ്റിലേക്ക് കയറി…
ഇടതൂർന്ന മരങ്ങളും വിജനമായ വഴിയും താണ്ടി അവർ മെയിൻ റോഡിലേക്ക് കയറി..
ഒരു 10 മിനിറ്റത്തെ ഡ്രൈവ്നു ശേഷം അവർ ആൻ മരിയ ലൈഫ് മിഷൻ ഹോസ്പിറ്റലിനു മുന്നിൽ വണ്ടി നിർത്തി…
അവളെയും എടുത്ത് casuality- യിലേക്ക് നടന്നു …
അവിടെ ഒരു ബെഡിൽ കിടത്തിയതിനു ശേഷം എൽവിസ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കി നടന്നു…
റൂം തള്ളി തുറന്നു അകത്തേക്കു കയറി…
റൂമിന്റെ പുറത്ത് ബോർഡിൽ
“Dr.ആൻ മരിയ ബ്രിയാൻ വര്ഗീസ് ..”
എന്ന് എഴുതിയിട്ടുണ്ടായിരുന്നു…
*****
“ഇതാരാ റൂം തള്ളി തുറക്കുന്നത്….!”
എന്ന് ചിന്തിച്ചു കൊണ്ട് Dr. മരിയ ദേഷ്യത്തിൽ വാതിലിനടുത്തേക്കു നോക്കി
പെട്ടെന്ന് തന്നെ അവളുടെ മുഖഭാവം മാറി..
“എൽവിച്ചൻ…”
അവൾ സ്വയം പറഞ്ഞു…
അവളെ ഒന്ന് നോക്കിയ ശേഷം എൽവിസ് തുടർന്നു..
“Dr….ആൻ മരിയ ഒന്ന് casuality യിലേക്ക് വരണം.. !”
അങ്ങനെ പറഞ്ഞതിന് ശേഷം അയാൾ പുറത്തേക് ഇറങ്ങി പോയി…
ഉള്ളിൽ ഒരു സങ്കടം ഉണ്ടായെങ്കിലും അവൾ casuality- യിലേക്ക് നടന്നു …
*****
Dr. ആൻ മരിയ വര്ഗീസ്… (അന്ന &മരിയ എന്നീ രണ്ട് വിളിപ്പേരുകൾ ഉണ്ട് )
ലൈഫ് മിഷൻ ഹോസ്പിറ്റലിന്റെ MD ആണ്…
വളരെ സുന്ദരി ആണ് dr.മരിയ…
ഒരു ക്ലാസ്സിക് അച്ചായത്തി…..
ലുക്കിൽ മാത്രം അല്ല …..
ഒരു നല്ല ഡോക്ടർ കൂടി ആണ് അവൾ….!
casuality യിൽ എത്തിയപ്പോൾ ബെഡിൽ ബോധം ഇല്ലാതെ കിടക്കുന്ന പെൺകുട്ടിയെയാണ് മരിയ കണ്ടത്…
അവൾ എൽവിസിന്റെ മുഖത്തേക്ക് നോക്കി…
എൽവിസ് അവളെ നോക്കുന്നില്ല…
മരിയയെ എൽവിൻ ശ്രെദ്ധിക്കാത്തത് ആൽവിൻ കണ്ടിരുന്നു …
അവന്റെ കണ്ണുകൾ അവർക്ക് പിന്നാലെ ഉണ്ടായിരുന്നു …
നിശബ്ദതയെ ഭേദിച്ചു കൊണ്ട് മരിയ സംസാരിച്ചു തുടങ്ങി
“ആരാ ആൽവി ഇത്….!”
“വണ്ടിക് കുറുകെ എടുത്തു ചാടിയതാ മരിയേച്ചി…. ആരാന്നറിയില്ല …!
“suicidal attempt ആണെന്ന് തോന്നുന്നു…”
അത് പറഞ്ഞപ്പോൾ എൽവിസ്.., ആൽവിനെ രൂക്ഷ മായി ഒന്ന് നോക്കി…
മരിയ അവളെ ചെക്ക് ചെയ്ത ശേഷം പറഞ്ഞു…
“നല്ല ഷീണം ഉണ്ട് ഇവൾക്ക്.. ”
I think food ഒന്നും കഴിക്കുന്നുണ്ടാവില്ല..,.
“ഞാൻ ഒരു drip കൊടുത്തിട്ടുണ്ട്…. ”
“നാളത്തേക്ക് ഒക്കെ ആകും…”
“ഇന്നിവിടെ കിടക്കട്ടെ…”
ഇതെല്ലാം കേട്ട ഉടൻ തന്നെ എൽവിസ് ഡോർ തുറന്നു പുറത്തേക് പോയി….
അത് കണ്ട മരിയ അൽവിനോട് ചോദിച്ചു..
“ആൽവി… എൽവിച്ചൻ…!”
അവൾക് മുന്നോട്ടു സംസാരിക്കാൻ കഴിഞ്ഞില്ല..
അത് മനസിലാക്കിയ ആൽവി പറഞ്ഞു
“ബാംഗ്ലൂർ നിന്നും വരുന്ന വഴിയാ ചേച്ചി… ”
“ചേച്ചി മനസ് വിഷമിപ്പിക്കരുത്…”
“ഇച്ചായനെ അറിയില്ലേ ചേച്ചിക്…!”
“അറിയാം… ! “അതാണ് എന്റെ പേടി……”
അങ്ങനെ മറുപടി പറഞ്ഞപ്പോൾ മരിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
കുറച്ച് നേരം അവിടെ നിശബ്ദം ആയിരുന്നു എങ്കിലും പെട്ടെന്ന് മരിയ പറഞ്ഞു
” ആൽവി ഇച്ചായൻ തറവാട്ടിലേക് പോകുന്നില്ലേ… !
“പോകുന്ന വഴി ആണ് ചേച്ചി…”
“അമ്മച്ചി… “മരിയ മുന്നോട്ട് പറഞ്ഞില്ല..
“തറവാട്ടിൽ ഉണ്ട് ചേച്ചി..”
“അമ്മച്ചിയുടെ നിർബന്ധം കൊണ്ടാണ് ഇച്ചായൻ തറവാട്ടിലേക് വരുന്നത്..”
“കുടി കുറച്ച് കൂടിയിട്ടുണ്ട് മരിയേച്ചി… ഇച്ചായന് …”
അത് പറഞ്ഞു തീർന്നതും എൽവിസ് ഡോർ തുറന്നു അകത്തേക്ക് വന്നു…
” നീ ഇവിടെ എന്തെടുക്കുവാഡാ..!”
“വരുന്നുണ്ടോ… നീ..!”
അത് പറയുമ്പോൾ എൽവിസ് മരിയയുടെ മുഖത്തേക്കു നോക്കി…
എൽവിസിന്റ കണ്ണുകളെ നേരിടാൻ ആകാതെ മരിയ കണ്ണുകൾ താഴ്ത്തി….
” ഇച്ചായ ഈ കുട്ടിക്ക് ബോധം വീണിട്ടില്ല..!”.
“അല്ലെങ്കിലും നിന്നോടൊപ്പം ഇറങ്ങി തിരിച്ചപ്പോഴേ കരുതിയതാ ഞാൻ…
എന്തെങ്കിലും ഉണ്ടാകും എന്ന്..!
“ഈ കിടക്കുന്നത് ഇനി ഏത് മാരണം ആണെന്ന് ആർക്കറിയാം…!”
അത് പറഞ്ഞത് മരിയയുടെ മുഖത്തേക്ക് നോക്കികൊണ്ട് ആണ്….
അയാൾ പുറത്തേക്കു ഇറങ്ങിപ്പോയി…
മരിയ തന്റെ റൂമിലേക്കും,..
ആൽവിൻ ആ റൂമിൽ തന്നെ ഇരുന്നു……
*****
റൂമിൽ എത്തിയ മരിയ തന്റെ ചെയറിലേക്ക് ചാരി ഇരുന്നു…. കണ്ണുകൾ അടച്ചു…
“എന്റെ എൽവിച്ചൻ….
“ഭ്രാന്തായിരുന്നു എനിക്ക് ഇച്ചായനെ…ഒരു പക്ഷെ ഇപ്പോഴും ആണ്… ”
“ഞാൻ ആണ് ഇച്ചായനെ എന്നിലേക്കു അടുപ്പിച്ചത്….!”
പാരമ്പര്യവും പ്രതാപവും ഉള്ള പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശിക്ക് 4 മക്കൾ
മൂത്തവൻ ആയ മാത്യു എബ്രഹാം
സണ്ണി എബ്രഹാം,
ആന്റണി എബ്രഹാം
പിന്നെ റോസ് മേരി…. .
എബ്രഹാം കോശി ഒരു rtd. ക്യാപ്റ്റൻ ആയിരുന്നു.
ഒരോ കാര്യത്തിന്റെയും അവസാന തീരുമാനം അയാളുടെതാണ് ….
മാത്യു അബ്രഹാമിന്റെ ഒരോയൊരു മകൻ ആണ് എൽവിസ് മാത്യു എബ്രഹാം…
എൽവിസിന്റെ അമ്മച്ചിയാണ് സ്റ്റെല്ല മാത്യു…
എല്ലാപേരെയും ഓർത്തു കൊണ്ടിരുന്നപ്പോൾ ആണ് റൂമിൽ ആരോ knock ചെയ്തത്….
മരിയ കണ്ണ് തുറന്നു…. അതിന് ശേഷം കണ്ണ് തുടച്ചു..
അപ്പോഴേക്കും ആൽവിൻ കയറി വന്നു…
“മരിയേച്ചി… ആ കുട്ടിക്ക് ബോധം വീണു….! ”
ആൽവിനെയും കൂട്ടി അവൾ casuality ഇലേക്ക് നടന്നു…
തുടരും

by