രചന – സെലുനിസു
ശ്വേത ലച്ചുവിനെ പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് മിഴിച്ചു നോക്കിയതും ലച്ചു അവനിൽ നിന്ന് കുതറി മാറവേ..അവനവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് തന്റെ അടുത്തേക്ക് തന്നെ വലിച്ചടുപ്പിച്ചു….
ശ്വേത… എപ്പൊ വന്നു…
ഇപ്പൊ വന്നേ ഒള്ളു… അമ്മായി വിളിച്ചപ്പൊ പറഞ്ഞു ഹരിയേട്ടൻ ഇന്ന് പോവാണെന്ന്. അപ്പൊ ഒന്ന് കാണാൻ വേണ്ടി….
മ്മ്… ശരി.. നീ താഴേക്ക് പൊക്കോ… ഞാൻ ഇപ്പൊ വരാം എന്നവൻ പറഞ്ഞതും അവളൊന്നു മൂളിക്കൊണ്ട് ലച്ചുവിനെ തുറിച്ചു നോക്കി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….
ഹരിയേട്ടാ….
എന്താടി…
എന്തു പണിയാ കാണിച്ചേ… അവളിനി ഇത് അമ്മായിയോട് പോയി പറയില്ലേ….
പറഞ്ഞോട്ടെ…
അയ്യാ… ഹരിയേട്ടൻ ഇപ്പൊ പോവും അനുഭവിക്കാൻ ഞാൻ മാത്രമല്ലേ ഒള്ളൂ… എന്റെ കൃഷ്ണാ… ഇനി എന്താവോ എന്തോ….
ഓ.കൃഷ്ണന് ഒരു സമാധാനം കൊടുക്കുവോ നീ… ഏത് നേരവും വിളിച്ചോണ്ടിരിക്കുവാ… അങ്ങേർക്ക് നിന്റെ കാര്യം മാത്രം കേട്ടാപോരാ…….
ദേ… പിന്നൊരു കാര്യം ഞാൻ പോയി കഴിഞ്ഞു ആ ശ്വേത എന്തെങ്കിലും പറഞ്ഞാൽ ഈ തിരുവാ പൂട്ടി നിൽക്കരുത്….കെട്ടോടി…
മ്മ്….
എന്നാ ഒരുമ്മേം കൂടി താ….എന്നും പറഞ്ഞവൻ കവിൾ കാണിച്ചു കൊടുത്തതും അവളൊന്ന് ചിരിച്ചു കൊണ്ടവന്റെ കവിളിൽ അമർത്തി കടിച്ചു…
യോ… യക്ഷി….. നിനക്കിതെന്തിന്റെ കേടാടി…. ശോ… തൊലി പോയെന്നാ തോന്നുന്നേ….
ഈ… വേദനിച്ചോ… സോറി…
സോറി നിന്റെ…. എന്നെകൊണ്ട് പറയിപ്പിക്കരുത്…എന്നും പറഞ്ഞവൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് കവിളിലേക്ക് നോക്കിയതും അവിടെ അടയാളം കണ്ടവൻ തിരിഞ്ഞു ലച്ചുവിനെ ഒന്ന് നോക്കി…..
ഡീ… പിശാശേ…. ഇത് എങ്ങെനെയെന്ന് താഴേ ആരെങ്കിലും ചോദിച്ചാ ഞാൻ ഇനി എന്ത് പറയും…
അതെന്നോടാണോ ചോദിക്കുന്നേ….
അല്ല നിന്റെ തന്തയോട് ചോദിക്കാം എന്നും പറഞ്ഞവൻ അവളെ അടുത്തേക്ക് ചെന്നതും അവളൊന്ന് ഇളിച്ചു കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി…..
ഏയ്… ലച്ചൂ….
നിഷേച്ചി….
ഇങ്ങ് വാ പെണ്ണേ. എന്നും പറഞ്ഞു നിഷ അവളെ വണ്ടിയിൽ നിന്ന് മാടി വിളിച്ചതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവർക്ക് അരികിലേക്ക് ചെന്നു…..
നിഷേച്ചി…. പോവാലേ…
പിന്നെ പോണ്ടേ…. നീ പോരുന്നോ…. രണ്ട് ഡേ കഴിഞ്ഞു ഹരി ആക്കി തന്നോളും….
ഏയ്…പിന്നെ വരാം ചേച്ചി….
ലച്ചൂ… അതാരാ അവിടെ പുതിയൊരു അവതാരം….
അത് ഹരിയേട്ടന്റെ അപ്പച്ചീടെ മോളാ… കിരണേട്ടാ… ശ്വേത ചേച്ചി…
ഓ… ഇതാണല്ലേ അവൻ പറയാറുള്ള മാരണം… എന്തായാലും കൊള്ളാം…
എന്നാ.. മാരണത്തെ നീ എടുത്ത് തോലിലേക്കിട്ടോടാ….
ദേ… അനി വേണ്ടാ…
അല്ല പിന്നെ.. കൊള്ളാം പോലും… നിനക്ക് കണ്ണില്ലേ… മുഖം മൊത്തം പൂട്ടിയാ….
ഓ…. ഞാൻ ഒരു ഓളത്തിന് പറഞ്ഞതാണേ.. വിട്ട് കള…
മ്മ്…. നിന്റെ തലക്ക് അല്ലെങ്കിലും ഓളമാണല്ലോ…
ഓ… തൊടങ്ങി…. ഡാ… ഹരി ഒന്ന് വേഗം വായോ….
ദേ വരുന്നെടി.
നിങ്ങൾ ഇറങ്ങുന്നില്ലേ മക്കളെ..
ഇല്ലാന്റി…നേരം ഒരുപ്പാടായി….
മ്മ്… ഇനി ലീവ് കിട്ടുമ്പോ വരണേ…
വരാം…..
അമ്മാ… പോയിട്ട് വരാം എന്നും പറഞ്ഞവൻ പതിവ് പോലെ മാലുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തു….കൊണ്ട് മുറ്റത്തേക്കിറങ്ങി…..
ലച്ചൂ… പോയിട്ട് വരാം….
ഏഹ്… നിന്റെ കവിളിൽ എന്താടാ ഒരു പാട്…. എന്ന് അനി ചോദിച്ചതും ഹരി ലച്ചുവിനെ ഒന്ന് ഇടം കണ്ണിട്ടു നോക്കി…
ഞാൻ പൊക്കോട്ടേ നിഷേച്ചി…
ആ.. നിക്കെടി. എന്താ ഇത്ര ധൃതി…ഞങ്ങൾ പോയിട്ട് പോവാന്നേ….
പാട് കണ്ടിട്ട് ധൃതിയുള്ള ആരോ കടിച്ചതാണെന്ന് തോന്നുന്നു…. എന്നും പറഞ്ഞു അനി ലച്ചുവിനെ നോക്കി ചിരിച്ചതും അവൾക്ക് ചടച്ചിരുന്നു…. അവൾ മിഴികൾ ഉയർത്തി ഹരിയെ നോക്കിയതും അവൻ ചിരിക്കാതിരിക്കാൻ പാട് പെടുന്നുണ്ട്.അത് കണ്ടതും അവളവനെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അകത്തേക്ക് ഓടി കയറി…..അത് കണ്ട് ഹരിയൊന്ന് ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി… എല്ലാവരോടും യാത്ര പറഞ്ഞവർ വണ്ടി മുന്നോട്ട് എടുത്തു…..
ഫോണിൽ ഹരിയുടെ ഫോട്ടോയും നോക്കി കിടക്കുന്ന നേരത്താണ് ആരോ ഡോർ തുറക്കുന്നത് പോലെ ലച്ചുവിന് തോന്നിയത്. പെട്ടന്ന് അവൾ ഫോൺ എടുത്ത് തലയിണക്കിടയിൽ വെച്ച് എഴുന്നേറ്റു ഇരുന്നപ്പോഴേക്കും ശ്വേത ലച്ചുവിന്റെ മുറിയിലേക്ക് പ്രവേശിച്ചിരുന്നു…..
ശ്വേതേച്ചി. എന്താ ഇവിടെ…
അതെന്താ ഇങ്ങോട്ട് വരാൻ പാടില്ലെന്ന് വല്ല നിയമവും ഉണ്ടോ…
ഏയ്.. അതല്ല…. ഇങ്ങോട്ട് അങ്ങനെ വരാറില്ലലോ അതോണ്ട് ചോദിച്ചതാ…..
മ്മ്…വരേണ്ട ആവിശ്യം ഉണ്ടായി വന്നു…നീ എനിക്കൊരു ഗ്ലാസ് വെള്ളം എടുത്ത് കൊണ്ട് വന്നേ….
അത്….
എന്തേ…. നിനക്ക് പറ്റില്ലെന്നുണ്ടോ…
ഞാൻ കൊണ്ട് വരാം എന്നും പറഞ്ഞവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും ശ്വേത ഒന്ന് മൂളി കൊണ്ട് ബെഡിലേക്കിരുന്ന് തലയണ എടുത്ത് മടിയിലേക്ക് വെച്ചതും അതിന് ചുവട്ടിലെ ഫോൺ കണ്ട് സംശയത്തോടെ അത് കയ്യിലെടുത്തു……
ലോക്ക് ഒന്നും അല്ലാത്തതു കൊണ്ട് തന്നെ അവളത് ഓൺ ചെയ്തതും ഹരിയും ലച്ചുവും കൂടെ നിക്കുന്ന പിക് കണ്ടവളുടെ കണ്ണുകൾ ചുളിഞ്ഞു…. അവർ തമ്മിലുള്ള ഓരോ മെസ്സേജും വായിക്കും തോറും അതവളിലെ ദേഷ്യത്തെ ആളി കത്തിച്ചു….
വെള്ളം കൊണ്ട് ലച്ചു മുറിയിലേക്ക് കയറിയതും തന്റെ ഫോൺ കയ്യിലിട്ട് ഞെരിക്കുന്നവളെ കണ്ട് അവളൊന്ന് ഞെട്ടി…. തന്നെ രൂക്ഷമായി നോക്കുന്ന ശ്വേതയെ കണ്ടവൾക്ക് പേടി തോന്നി..
ഇങ്ങു കൊണ്ടുവാടി… എന്നവൾ പറഞ്ഞതും ലച്ചു പതിയെ അവളുടെ അടുത്തേക്ക് ചെന്ന് വെള്ളം അവൾക്ക് കൊടുത്തു….
ഇതാരുടെയാ ഫോൺ.
എ. എന്റെയാ….
ആര് വാങ്ങി തന്നു…
ഹരിയേട്ടൻ…..
അവളുടെയൊരു ഹരിയേട്ടൻ…. എന്ത് കാണിച്ചിട്ടാടി എന്റെ ഹരിയെ നീ പാട്ടിലാക്കിയത്……അവൻ എന്റെയാ…. വിട്ട് തരില്ല ഞാൻ….നിനക്കെന്നല്ല ആർക്കും….
ഹരിയേട്ടന് ചേച്ചിയേ ഇഷ്ട്ടമല്ലല്ലോ…. പിന്നെന്തിനാ ഇങ്ങനെ പിന്നാലെ നടക്കുന്നത്….ഹരിയേട്ടനും ഞാനും തമ്മിൽ ഇഷ്ട്ടത്തിലാ…. ഞങ്ങൾ ഒന്നാവേം ചെയ്യും…
ആരുടെ ധൈര്യത്തിലാടി നീ ഈ വായിട്ടലക്കുന്നത് … ആരുമറിയാതെ നിങ്ങളീ നടത്തുന്ന കളിയൊക്കെ ഞാൻ നിർത്തി തരാടി…. എന്നും പറഞ്ഞവൾ ഫോൺ എടുത്ത് താഴേക്ക് പോവാൻ നിന്നതും ലച്ചു അവൾക്ക് മുന്നിലേക്ക് കയറി നിന്നു…
മാറി നിക്കെടി….
ചേച്ചി…ഇത് ഹരിയേട്ടൻ എനിക്ക് വാങ്ങി തന്നതാ..ചേച്ചി ഇത് കൊണ്ട് പോയി ചിലപ്പോ അമ്മായീടെ അടുത്ത് കൊടുക്കുമായിരിക്കും…. പക്ഷേ അപ്പൊ ഹരിയേട്ടന് ചേച്ചിയോടുള്ള വെറുപ്പ് കൂടത്തേ ഒള്ളൂ… എന്തിനാ വെറുതെ. അതിങ്ങു തന്നേക്ക്… ഹരിയേട്ടൻ ഇപ്പൊ വിളിക്കും എന്നവൾ പറഞ്ഞു തീർന്നതും ഹരിയുടെ കാൾ വന്നിരുന്നു…..
ദേ… കണ്ടോ… ഇങ്ങ് തന്നേക്ക് എന്നും പറഞ്ഞു ലച്ചു കൈ നീട്ടിയതും ശ്വേത ഒരു ദേഷ്യത്തോടെ ഫോൺ ബെഡിലേക്കിട്ട് അവിടെ നിന്നിറങ്ങി പോയി…
നെഞ്ചിലൊന്ന് കൈ വെച്ച് ശ്വാസം വിട്ടവൾ ഫോൺ എടുത്തു….
എവിടെ ആയിരുന്നെടി…
ഹരിയേട്ടാ….
എന്താടി…. നിന്റെ ശബ്ദത്തിനൊരു പതർച്ച…എന്നവൻ ചോദിച്ചതും അവൾ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു….
ഓ…അപ്പൊ എന്റെ പെണ്ണിന് സംസാരിക്കാനൊക്കെ അറിയാം…
അപ്പൊ അങ്ങനെ പറഞ്ഞെന്നെ ഒള്ളു ഹരിയേട്ടാ… എനിക്കെന്തോ പേടിയാവുന്നു… ചേച്ചിയെങ്ങാൻ അമ്മായിയോട് പറഞ്ഞാൽ തീർന്നു….
മ്മ്… അവള് പറയാതിരിക്കാൻ ചാൻസ് ഇല്ല…. നീ ഒന്ന് സൂക്ഷിച്ചോ…
ഹരിയേട്ടാ…എന്നവൾ കടുപ്പിച്ചു വിളിച്ചതും അവൻ പൊട്ടി ചിരിച്ചു…
ഞാൻ കൂടെയുണ്ടാവുമ്പോൾ നീ എന്തിനാടി പേടിക്കുന്നത്… അവള് പറയുന്നെങ്കിൽ പറയട്ടെ…. എല്ലാം കുറച്ചു നേരത്തേ ആവുമെന്നല്ലേ ഒള്ളു….
ഹ്മ്മ്.. പറയാൻ എന്തൊരു എളുപ്പമാ.. കേട്ട ഉടൻ എന്റെ കൈ പിടിച്ചു ഇവിടുള്ളോർ ഹരിയേട്ടനെ ഏൽപ്പിക്കും…കാത്തിരുന്നോ….
ചിലപ്പോ… ശല്ല്യം ഒഴിഞ്ഞു പൊക്കോട്ടെന്ന് കരുതി അവർ പെട്ടന്ന് നിന്നെ എനിക്ക് തന്നാലോ….
ഒന്ന് പോയേ ഹരിയേട്ടാ…എവിടെയാ…
ദേ… നിങ്ങടെ കോളേജിൽ എത്താറായി…
ഏഹ്… അവിടെ എന്താ..
എനിക്ക് ദാസിനെ ഒന്ന് കാണണം…
ഹരിയേട്ടാ…. അയാളെ കണ്ടാൽ വഴക്കിനൊന്നും പോവല്ലേ…
ഇല്ലെടി… നീ വെച്ചോ.. ഞാൻ വിളിക്കാം… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടല്ലോ…എന്നും പറഞ്ഞവൻ കാൾ കട്ട് ചെയ്തതും കിരൺ കോളേജിന്റെ കോമ്പോണ്ടിലേക്ക് കാർ കയറ്റിയിരുന്നു…
ഹരി… ദാസിനെ കണ്ട ഉടൻ ഇങ്ങ് പോന്നോണം…
ആഹ്ടാ….എന്നും പറഞ്ഞവൻ കാറിൽ നിന്നിറങ്ങിയതും അനി കിരണിനെ ഒന്ന് തോണ്ടി..
എന്താടാ….
ഡാ… എനിക്കവനെ അത്രക്കങ്ങു വിശ്വാസം പോരാ… അവൻ ദാസിനെ കാണാൻ ആവില്ല… വിശ്വജിത്തിനെ കാണാൻ വന്നതാവും… നീയൊന്ന് ചെന്ന് നോക്കിയേ….
നിനക്ക് അങ്ങനൊരു സംശയം ഉണ്ടെങ്കിൽ നീ ചെന്ന് നോക്കെടാ….
അത്… എന്നേക്കാൾ അവനെ മെരുക്കാൻ നിനക്കല്ലേ മിടുക്ക്…
മോനേ… നിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്… ഞാൻ പോയിട്ട് വേണം രണ്ട് പേർക്കും കൂടെ ഇവിടിരുന്നു റൊമാൻസ് കളിക്കാൻ… നടപ്പില്ല… അതിന് വെച്ച വെള്ളമങ്ങു വാങ്ങി വെച്ചേക്ക്….
ശ്യോ…. മനസ്സിലാക്കി കളഞ്ഞു കൊച്ചു ഗള്ളൻ…. എന്നാ പിന്നെ നമുക്ക് വീട്ടിലെത്തീട്ട് നോക്കാലെടി….
വീട്ടിലെത്തി അവളുടെ പരിസരത്തെങ്ങാൻ നിന്നെ കണ്ടാൽ…. അടിച്ചു മൂലക്കിരുത്തും ഞാൻ എന്ന് കിരൺ പറഞ്ഞതും ചുണ്ടൊന്ന് കോട്ടി കൊണ്ടവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി….
ദാസ്… പോയിട്ട് വരാം…. പ്രേത്യേകിച്ചു പറയണ്ടല്ലോ…..
വേണ്ടെടാ… ഞാൻ നോക്കിക്കോളാം… നീ പൊക്കോ…
നിങ്ങടെ മീറ്റിംങ് എന്നാടാ…
അടുത്ത ആഴ്ചയാ…. ഞാൻ വിളിക്കാം….
മ്മ്… ഓക്കേടാ… ബൈ… എന്നും പറഞ്ഞവൻ ദാസിനെ കെട്ടിപിടിച്ചു തിരിഞ്ഞതും മുന്നിൽ വന്നു നിൽക്കുന്ന വിശ്വയെ കണ്ടവൻ ഒന്ന് ചിരിച്ചു…
ആഹാ… ആരിത്…. കാണാൻ അങ്ങോട്ട് വരുവായിരുന്നു ….പോലീസ് മാമൻമാരെ കൊണ്ട് എന്നെ ഉപദേശിപ്പിച്ച മഹാൻ അല്ലേ…. അപ്പൊ പറയാനുള്ളതങ്ങു പറയാം.ഇനിയെങ്ങാൻ എന്റെ പെണ്ണിനെ ശല്ല്യം ചെയ്തെന്നു ഞാനറിഞ്ഞാൽ…വെച്ചേക്കില്ല…. അത് നീ ഏത് കൊമ്പത്തെ ആയാലും ശരി…..തീർത്തു കളയും ഞാൻ…. എന്നവൻ ഉറച്ച വാക്കുകളോടെ പറഞ്ഞതും വിശ്വ ഒന്ന് ചിരിച്ചു….
നീ പോയി വാ ഹരി…. വരുമ്പോ നിനക്ക് അടാർ ഒരു സർപ്രൈസ് ഉണ്ടാവും… നീ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്…. കൂടുതൽ സംസാരിക്കുന്നത് എനിക്കിഷ്ട്ടമല്ല… അപ്പൊ കാണാം എന്നു മാത്രം പറഞ്ഞു കൊണ്ട് വിശ്വ അവരുടെ അടുത്ത് നിന്ന് നടന്നകന്നതും
ദാസും ഹരിയും പരസ്പരം നോക്കി…
അവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് ഹരി… എന്താവും.
മ്മ്… അറിയില്ല… നോക്കാം..എന്നാ പോട്ടെടാ…. എന്നും പറഞ് കൊണ്ട് ഹരി പോയി കാറിലേക്ക് കയറി….
ശ്വേത മോളെ…നിനക്കിന്നു തന്നെ പോണോടി….
വേണം അപ്പച്ചി… അമ്മ അവിടെ തനിച്ചല്ലേ…
മ്മ്… എന്നാ മോൾ ഹരിയുണ്ടാവുമ്പോ ഒരിക്കെ നിൽക്കാൻ വാ…
മ്മ്… നോക്കാം എന്നും പറഞ്ഞു കൊണ്ട് മൂടി കെട്ടിയ മനസ്സുമായി ശ്വേത അവിടെ നിന്നിറങ്ങി……
രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം മാധവൻ അതീവ സന്തോഷത്തോടെയാണ് വീട്ടിലേക്ക് കയറി വന്നത്.
മാലു…. മാലു….
എന്താ…. ഏട്ടാ….
ദേ… കുറച്ചു മധുരവാ… എല്ലാവർക്കും കൊടുത്തേക്ക്….
എന്താ… ഏട്ടാ… ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ…
മ്മ്…. ഒരു കാര്യമുണ്ട്…. പതിയെ പറയാം ഞാൻ… എന്ന് പറഞ്ഞു കൊണ്ട് മാധവൻ മുറിയിലേക്ക് കയറി പോയി….
അതിരാവിലെ റെഡിയായി ഇറങ്ങി വരുന്ന മാലുവിനെ കണ്ട് എല്ലാവരും സംശയത്തോടെ നോക്കി നിന്നു….
നീ എങ്ങോട്ടാ മാലു….
ശ്വേത മോൾ വിളിച്ചിരുന്നു ഏട്ടാ… അവർക്ക് എന്തോ പറയാനുണ്ടെന്ന്… എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരിക്കുവാ….
അതെന്തിനാ….
അറിയില്ല….
കല്ല്യാണ കാര്യം വല്ലതും പറയാനാവുമോ മാലു….
എനിക്കറിയില്ല ശ്യാമേ ഒന്നും… ഹരിക്കാണേൽ അവളെ ഇഷ്ടമില്ലതാനും….
അതൊക്കെ കല്ല്യാണം കഴിയുമ്പോ അങ്ങ് ശരിയായിക്കോളും…. നീ ഏതായാലും അവിടെ എത്തിയിട്ട് വിളിക്ക്….
മ്മ്.. ശരി ഏട്ടാ…. എന്നാ ഞാൻ പോയിട്ട് വരാം എന്നും പറഞ്ഞു കൊണ്ട് മാലു ശ്വേതയുടെ വീട്ടിലേക്ക് പുറപ്പെട്ടു….
സന്ധ്യയോടടുത്തപ്പോഴാണ് മാലു തിരിച്ചു വീട്ടിലേക്ക് കയറി വന്നത്… വന്നപാടെ മുറി അടച്ചു ഒരേ ഇരിപ്പായിരുന്നു…. ശ്യാമയും ശാരുവും പല തവണ പോയി വിളിച്ചെങ്കിലും അവർ വാതിൽ തുറന്നില്ല….
ചെറിയമ്മേ…..അമ്മായിക്ക് എന്ത് പറ്റി…..
ആ..ആർക്കറിയാം. രാവിലെ ഒരുങ്ങി കെട്ടി… ആ പൂട്ടിയുടെ വീട്ടിലേക്ക് പോയതായിരുന്നു….
പൂട്ടിയുടെ വീടോ അതേത്…
ആ…. ശ്വേതയില്ലേ അവരുടെ എന്ന് ശ്യാമ പറഞ്ഞതും ലച്ചുവിന്റെ വയറൊന്ന് കാളി…. അതേ സമയം മാധവൻ വീട്ടിലേക്ക് കയറി വന്നതും ലച്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് മാലുവിന്റെ കതകിൽ തട്ടി…. മാലു വന്നു കതക് തുറന്ന ഉടൻ അയാൾ അകത്തേക്ക് കയറി വാതിലടച്ചു…..
തുടരും…..

by