The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശ്രീമിഴി
ഹരി ഫോൺ എടുത്തതും മറുവശത്തു നിന്നുള്ള വാക്കുകൾ കേൾക്കേ തിരിച്ചു ഒന്നും പറയാൻ കഴിയാതെ റിസിവർ താഴെക്ക് വീണു……
എന്താ ഡാ മോനെ…. എന്താ ഡാ ഹരി നീ ഒന്ന് പറയുന്നുണ്ടോ..
അമ്മ എന്റെ സത്യ അവള് ആത്മഹത്യക്ക് ശ്രമിച്ചെന്ന്..
ഈശ്വരാ അപ്പൊ എന്റെ കിങ്ങിണി മോള്..
അറിയില്ല അമ്മ നിക്ക് നിക്ക് ഒന്നും അറിയില്ല എന്റെ സത്യ അവള് എന്തിനാ ഇത് ചെയ്തേ….
ഞാൻ എങ്ങനെ പോകും അമ്മേ???
അമ്മേ തനിച്ചാക്കി എങ്ങനെ ഞാൻ പോകും അത് പറയുമ്പോ ഹരിയുടെ ശബ്ദം ഇടറി
നീ പോയി ശാന്തയെ ഇങ്ങോട്ട് വിളിച്ച മതി അമ്മക്ക് അവള് കൂട്ടിന് നിന്നോളും നീ പോയി ഭാമയെ നോക്ക് മോനെ പോ …..
ടീച്ചർ പറഞ്ഞു തീരുന്നതിനു മുൻപേ ഹരി കാറിൽ കയറിയിരുന്നു ഒരു മുഖം മാത്രമേ മനസിലുണ്ടായിരുന്നുള്ളു….
അവന്റെ സത്യടെ മുഖം മാത്രം…
എന്തിന് വേണ്ടിയാണ് അവള് ….. മോളെ ഓർത്തു കൂടായിരുന്നോ അവൾക്കു .
ഓർമ്മകളുടെ താഴുകൾ തുറക്കുന്നതിനു മുൻപേ തന്നെ ഹരി ഹോസ്പിറ്റലിൽ എത്തിയിരുന്നു. അകത്തു കയറിയപ്പോ തന്നെ കണ്ടു എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന സത്യയുടെ അച്ഛനെ നെഞ്ചോടു ചേർന്നു കിങ്ങിണി മോളും
ഹരിയെ കണ്ടതും കിങ്ങിണി കൈ മറിഞ്ഞു ഹരിയുടെ നെഞ്ചോടു ചേർന്നിരുന്നു
കരി അമ്മ അമ്മ….
കുഞ്ഞു ചുണ്ടുന്ന വിരലോടൊപ്പം ഹരിയുടെ കണ്ണുകളും പാഞ്ഞു ഐസിയു എന്ന് കണ്ടതും ഹരി മോളെ നെഞ്ചോടു ചേർത്ത് അങ്ങോട്ട് നടന്നു സത്യയെ ഒരു നോക്ക് കാണാൻ കാലുകൾക്കു വേഗത കൂടി ഹൃദയമിടിപ്പും കൂടി കൂടി വന്നു ഒരു നോക്ക് കാണാൻ ഹൃദയം തുടിച്ചു…..
ഇല്ല മോനെ അവളെ കാണിക്കുന്നില്ല ഞാൻ കുറെ പ്രാവശ്യം ചോദിച്ചു അവര് അവര് ഒന്നും പറയുന്നില്ല അത് പറയുമ്പോ ആ അച്ഛന്റെ ശബ്ദം ഇടറി….
എന്തിന് വേണ്ടിയാ അവള്… അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായത് ????
കാല് പിടിച്ചില്ലേ ഞാൻ അവളെ എനിക്ക് തരാൻ വേണ്ടി തന്നോ എനിക്ക്
തന്നിരുന്നെങ്കിൽ ഇങ്ങനെയവുമായിരുന്നോ
പൊന്നു പോലെ നോക്കില്ലേ ഞാൻ അവളെ ഇതു ഇപ്പൊ എന്റെ സത്യ….
തിരിച്ച് ഒന്നും മിണ്ടാൻ കഴിയതെ ആ അച്ഛൻ പൊട്ടികരഞ്ഞു അത്ര മാത്രം ആ പാവം മനുഷ്യന് താങ്ങാൻ കഴിയില്ലായിരുന്നു .
അത് കാണെ ഒരു കയ്യാലെ അയാളെ ചേർത്ത് പിടിച്ചു ഹരി . എന്താ കേശാവേട്ട ശെരിക്കും സംഭവിച്ചത്
ഇനിയെങ്കിലും പ്രശ്നങ്ങൾ എന്നോട് തുറന്നു പറ എന്ത് ചോദിച്ചാലും ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന സത്യയെ മാത്രമെ എനിക്ക് അറിയൂ…. അവള് എന്തിനാ ഇതു ചെയ്തേ എനിക്ക് അറിയണം അത് പറയുമ്പോ ഹരിയുടെ കണ്ണുകൾ ചുവന്നു…
അറിയില്ല മോനെ ഈ വൃദ്ധന് ഒന്നും അറിയില്ല അവൻ വന്നിരുന്നു…
ഗണേശൻ അവൻ വന്നിരുന്നോ??
ഉവ്വ് ഒന്നും രണ്ടും പറഞ്ഞു രണ്ടു പേരും തമ്മിൽ വഴക്ക് ആയപ്പോ ഞാൻ കിങ്ങിണിയെ കൂട്ടി പുറത്തേക്കു ഇറങ്ങി…
പിന്നെ അവൻ തിരികെ പോകുന്നത് കണ്ടാ ഞാൻ തിരിച്ചു വന്നത് വരുമ്പോഴേക്കും എന്റെ മോള്… മുറി നിറയെ ചോരയായിരുന്നു …. കൈ ഞരമ്പ് മുറിച്ച് എന്റെ മോള് അതും പറഞ്ഞു ആ അച്ഛൻ പൊട്ടികരഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ ഹരിയും
ഹരി കേശവനെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി അതിനോട് ചേർന്നുള്ളതിൽ മോളെ നെഞ്ചോടു ചേർത്ത് ഹരിയും ഇരുന്നു….. കുഞ്ഞിനെ മെല്ലെ തട്ടി ഉറക്കി അവളറിയാതെ കേശവന്റെ കയ്യിൽ ഏലിപ്പിച്ചു ഒന്നും മിണ്ടാതെ പോകുന്നവനെ നോക്കി നിന്നു ആ പാവം അച്ഛൻ ….
🔥🔥🔥🔥
പോകുന്ന വഴിയിൽ എല്ലാം ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു ഗണേശൻ.
പ്രാണനായി കണ്ടവളെ തന്നിൽ നിന്ന് പറിച്ചെടുത്തതും പോരാഞ്ഞു അവളെ കൊല്ലകൊല ചെയ്യാനും കൂടെ വിട്ടു കൊടുക്കാൻ പറ്റില്ല….
പണ്ട് എങ്ങോ കണ്ടൊരു വിട് ലക്ഷ്യം വച്ചായിരുന്നു ഇറങ്ങിയത് രാത്രിയായത് കൊണ്ട് കണ്ട് പിടിക്കാനും ഏറെ പണിപെടും എന്നും അറിയാം….
വണ്ടി ഒരു വീടിന്റെ മുന്നിൽ നിർത്തി ഹരി ഇറങ്ങി. വാതിൽ കുറെ മുട്ടിയിട്ടും തുറക്കതെ വന്നാപ്പോ മുഷ്ഠി ചുരുട്ടി ഉള്ള ദേഷ്യം മൊത്തം വാതിലിനോട് തീർത്ത് ഹരി ഇറങ്ങി..
കാറിന്റെ ഡോർ തുറന്നു അകത്തു കയറാൻ നിന്നതും കേട്ടു വീടിന്റെ വാതിൽ തുറക്കുന്ന ശബ്ദം.
തന്റെ പ്രതീക്ഷ തെറ്റിയില്ലെന്നു കണ്ടതും
ഹരി കാറിന്റെ ഡോർ വലിച്ചു അടച്ചു.
ഒരു കയ്യാൽ കണ്ണ് തടവി വാതിലു തുറക്കുന്ന ഗണേശനെ കണ്ടതും ഹരി മുണ്ട് മാടികുത്തി വീടിനു മുന്നിലേക്കു നടന്നു..
പെട്ടന്ന് ഹരിയെ കണ്ടതും ഗണേശൻ വേഗം അകത്തേക്കു കയറാൻ നിന്നതും ഹരിയുടെ കൈ ഗണേശന്റെ ഷർട്ടിൽ പിടിച്ചിരുന്നു.
പിടിച്ചു വലിച്ചു പുറത്തു തള്ളിയപ്പോ അവനിൽ നിന്നും മദ്യത്തിന്റെ രൂഷ ഗന്ധം പുറത്തേക്കു വമിച്ചു…. ഹരി ഗണേശാനെ പിടിച്ചു പൊക്കിയതും
ഹരിയുടെ ഫോൺ അടിച്ചതും ഒന്നിച്ചായിരുന്നു ഒരു കൈയാലേ ഗണേശനെ പിടിച്ചു ഒരു കൈ കൊണ്ട് ഫോൺ എടുത്തപ്പോ കണ്ടു കേശേവേട്ടൻ കാളിങ് എന്ന് ഹരി പെട്ടന്ന് തന്നെ ഫോൺ ചെവിയോട് ചേർത്തു
ഹലോ …. കേശേവേട്ട സത്യ ???
മോനെ അവള് ….. അവള്….
തുടരും 🔥