16/04/2026

താലി ബന്ധനം : ഭാഗം 18

രചന – സെലുനിസു

മുഖം കൈകൾ കൊണ്ട് പൊത്തി പിടിച്ചു….

രാവിലത്തെ പ്രാതലിനു ശേഷം… മാധവനും സഹദേവനും ഓഫീസിലേക്കിറങ്ങിയതും കിച്ചുവും ശ്രീയും കൂടി ഉമ്മറത്തു ഇരുന്ന് ഹരിയുടെ ഫോണിൽ ഓരോ വീഡിയോസ് കണ്ടോണ്ടിരിക്കുമ്പോഴാണ് ദാസിന്റെ കാൾ വന്നത്…

കിച്ചു….. ആരാ വിളിക്കുന്നേ….

ദാസേട്ടനാ….

ഹാ…. ദാ വരുന്നു…… ഞാൻ നേരത്തേ അവന് വിളിച്ചായിരുന്നു..അപ്പൊ കാൾ എടുത്തില്ല…..എന്നും പറഞ്ഞു ഹരി ഉമ്മറത്തേക്ക് വന്നു ശ്രീയുടെ കയ്യിലുള്ള ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു….

എവിടെ ആയിരുന്നെടാ…..

കുളിക്കുവായിരുന്നു…. എന്താടാ വിളിച്ചേ…..

അല്ലേലും നല്ലൊരു കാര്യം പറയാൻ വിളിക്കുന്ന അന്നേ നീ കുളിക്കത്തൊള്ളൂ…

ഒന്ന് പോടാ…. ഞാൻ ദിവസവും മൂന്ന് തവണ കുളിക്കുന്നതാ…..

രാവിലെ തന്നെ തള്ളി മറിക്കാതെ മോനേ…. നിന്നെ എനിക്കറിയില്ലേ…

ഈ…. അറിയാലേ… എന്നാ അത് വിട്…. എന്താണ് ആ നല്ല കാര്യം അത് പറ….

അത് പിന്നേ എന്നും പറഞ്ഞു അവനൊന്ന് ചിരിച്ചു കൊണ്ട് ലച്ചു തന്നോട് ഇഷ്ട്ടം പറഞ്ഞത് അവനെ അറിയിക്കാൻ നിന്നപ്പോഴാണ് വേറെ രണ്ട് പേരവിടെയുള്ളത് അവനോർമ വന്നത്… തിരിഞ്ഞു നോക്കിയതും തന്നെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെയും ശ്രീയേയും കണ്ടതും അവനൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു…

അത് ഒന്നൂല്ലെടാ… പിന്നെ പറയാം…. ഇപ്പൊ പറഞ്ഞാ അതും പറഞ്ഞു ചിലരിവിടെ പോസ്റ്റർ അടിക്കും….

എന്താടാ സീക്രട്ടാ….

ആ…

എന്നാ നമുക്ക് നൈറ്റ്‌ കൂടാം…. ഇന്നത്തെ ചിലവ് നിന്റെ വക….

അയ്യടാ…എന്നും ഞാനല്ലേ എടുക്കാറ്…. നിനക്ക് ജോലി കിട്ടിയതല്ലേ…. ഇന്ന് അതിന്റെ ചിലവ്….

ജോലി മാത്രമേ.. കിട്ടിയുള്ളൂ മോനേ…. സാലറി കിട്ടിയില്ല…. അത് കിട്ടിയിട്ട് പെപ്സും ലൈമും….

ഡാ….. മിണ്ടരുത്…. അവന്റൊരു പെപ്പ്സും ലൈമും ഇനിയെങ്ങാനും അത് മിണ്ടിയാൽ അവിടെ വന്നടിക്കും ഞാൻ….

ഓ…. വേണ്ടെങ്കി വേണ്ടാ….

വേണ്ടാന്നല്ല….. വേണം….. അത് കുറച്ചു കൂടിയ ഇനം….

ഹരി മോൻ എന്താ ഉദ്ദേശിക്കുന്നത്….

എന്താവും….

യൂ മീൻ വെള്ളമടി…

ആ… അതെന്നെ ….

അത് കുറച്ചു കടന്നുപോയില്ലേ….. ക്യാഷ്…. കുറവാണേ…

അതൊന്നും എനിക്കറിയണ്ട… കിട്ടിയേ പറ്റൂ…

കണ്ണിൽ ചോരയില്ലാത്തവൻ….

ആ അതെനിക്ക് കുറച്ചു കുറവാ…. എന്നെ ഊറ്റുമ്പോ ഈ ചോരയൊന്നും കാണാറില്ലല്ലോ…

അത് പിന്നെ….. നീയൊക്കെ പണക്കാരനും…കറുത്തവനും ഞാനൊക്കെ പാവപ്പെട്ടവനും വെളുത്തവനുമല്ലേ……

ഏഹ്… എന്ത്….. ആര്… വെളുത്തൂന്ന്….

ഞാൻ….

ഏഹ്… ഒന്നൂടെ പറഞ്ഞേ കേട്ടില്ല….

ഈൗ…. എന്റെ പല്ലേ… വെളുത്തിട്ടാന്ന് പറയുവായിരുന്നു……

വെളുത്തിട്ടല്ല…. മഞ്ഞച്ചിട്ടാ… പല്ലും തേക്കില്ല…ഡയലോഗ് അടിക്കാതെ വെച്ചിട്ട് പോടാ……

ഓക്കേ…. ശരിയെന്നാ…. വെച്ചേക്കാം…..

അഹ്… വെക്കല്ലേ…. വിളിച്ച കാര്യം പറയട്ടെ….

ഇനി എന്തോന്നാ…..

നിന്റെ ബൈക്ക് ഇന്ന് എനിക്കൊന്ന് വേണം…..

ഏഹ് അതെന്തിനാ വിൽക്കാനാ….

അല്ല മറിക്കാൻ…കൂടുതൽ ചോദ്യമൊന്നും വേണ്ടാ തരാൻ പറ്റുവോ ഇല്ലയോ….

ഓ… ന്റെ പൊന്നേ…. ഞാനൊന്നും പറഞ്ഞില്ല…. നീ കൊണ്ട് പോയി വിൽക്കേ മറിക്കേ… എന്താന്ന് വെച്ചാ ചെയ്യ്…..

അങ്ങനെ വഴിക്ക് വാ….

നീ എപ്പഴാ വരുന്നേ.. ഞാൻ കടയിലേക്കൊന്നിറങ്ങുവാ….

നീ വിട്ടോ… ബൈക്ക് ഞാൻ വന്നെടുത്തോളാം…..

ആ…. ഓക്കേ….എന്നും പറഞ്ഞു ദാസ് കാൾ കട്ട്‌ ചെയ്തതും ഹരിയൊന്ന് ചിരിച്ചു കൊണ്ട് ഫോൺ പൊക്കറ്റിലേക്കിടാൻ നോക്കിയതും മുന്നിലേക്ക് നാല് കൈകൾ നീണ്ടു വന്നു……. ഒരപേക്ഷ പോലെ കൈ നീട്ടി നിക്കുന്ന ലച്ചുവിനെയും ശ്രീയേയും കണ്ടവൻ നെറ്റി ചുളിച്ചവരെ നോക്കി…

മ്മ്…. എന്താ…..

ഫോൺ…

അയ്യാ… ഇത്രേം നേരം കളിച്ചില്ലേ അത് മതി….. അതികമായ അമൃതം വിഷം എന്നാ…..

അതിന് ഇത് അമൃതം ഒന്നും അല്ലല്ലോ….പ്ലീസ് ഹരിയേട്ടാ… കുറച്ചു നേരം കൂടി….

പിന്നെ തരാം…. എനിക്ക് ഒന്ന് പുറത്ത് പോണം….

എന്നാ ഞങ്ങളും വന്നോട്ടെ….

എന്തിന്.. എനിക്ക് കണ്ണ് തട്ടാതിരിക്കാനോ……എന്നവൻ പറഞ്ഞതും അവര് രണ്ട് പേരും പല്ലിറുമ്പി അവനെ നോക്കി…..

പല്ല് കടിച്ചു പൊട്ടിക്കണ്ട…സ്ഥിര താമസം പിന്നെ ഇവിടെ തന്നെയാവും… കെട്ടാൻ ആരും കാണില്ല….

ഇല്ലെങ്കി വേണ്ടാ…. ഹരിയേട്ടന് നഷ്ട്ടമൊന്നും ഇല്ലല്ലോ….

അങ്ങനെ പറയരുത് ശ്രീ…. ഞാൻ പെണ്ണൊക്കെ കെട്ടി എന്റെ ഭാര്യയേയും കൊണ്ട് ഇവിടെയൊക്കെ റൊമാൻസ് കളിച്ചു നടക്കുമ്പോ നിങ്ങക്ക് സങ്കടം വരൂലേ…. അതെനിക്ക് സഹിക്കില്ല…..എന്നും പറഞ്ഞവൻ കരയുന്നത് പോലെ കാണിച്ചതും അവരവനെ ഒന്ന് തുറിച്ചു നോക്കി.

നീ വാടി ശ്രീ….ഇല്ലെങ്കിൽ ഞാനൊരു കൊലപാതകി ആയിപോവും എന്നും പറഞ്ഞു കിച്ചു ശ്രീയുടെ കയ്യും പിടിച്ചവിടുന്ന് പോയതും ഹരി അവര് പോയ വഴിയേ ഒന്ന് നോക്കി…

ഏഹ് അവളിപ്പോ പറഞ്ഞതിന്റെ അർത്ഥം എന്നെ കൊല്ലുമെന്നല്ലേ……ഒന്നും പറയണ്ടായിരുന്നു…..

എന്താ ഹരിയേട്ടാ ആലോചിക്കുന്നേ….എന്നും ചോദിച്ചോണ്ട് ലച്ചു അങ്ങോട്ട് വന്നതും ഹരി അവളെയൊന്ന് നോക്കി….

ഇതിന്റെ ബാക്കിയല്ലേ…ഇതിനപ്പുറം കേൾക്കാം….

ഹരിയേട്ടാ… ഞാൻ ചോദിച്ചത് കേട്ടില്ലേ….

എന്താടി….

എന്താ ആലോചിക്കുന്നേന്ന്….

അത് ഒന്നൂല്ല…. നീ പെട്ടന്ന് റെഡിയായി വാ… നമുക്കൊരു സ്ഥലം വരെ പോവാനുണ്ട്….

എങ്ങോട്ട്….

അതൊക്കെ എത്തുമ്പോ അറിഞ്ഞാ മതി….

അറിയാണ്ട് എങ്ങനാ… അമ്മയോട് പറയണ്ടേ….

അതൊക്കെ ഞാൻ പറഞ്ഞോളാം…. നീ പോയി റെഡിയായിട്ട് വാ… എന്നും പറഞ്ഞവൻ അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു കൊണ്ട് അടുക്കളയിലേക്ക് ചെന്നു….

വല്ല്യമ്മായി….

എന്താ മോനേ… എന്തെങ്കിലും വേണോ….

എനിക്കൊരു കാര്യം പറയാനുണ്ട്….

എന്താടാ…

ഞാൻ ലച്ചുവിനേം കൊണ്ടൊരു സ്ഥലം വരെ പോവാ…

എങ്ങോട്ട്….

ഒരുപ്പാട് പ്രാവിശ്യം നിങ്ങളുടെ പിന്നാലെ നടന്ന് അവൾ ആവിശ്യപ്പെട്ട കാര്യം…ഓർമയുണ്ടോ അമ്മായിക്ക്…. ഉണ്ടാവാൻ ചാൻസില്ല… കാരണം അവളുടെ ഒരാഗ്രഹങ്ങൾക്കും നിങ്ങൾ വില കൽപ്പിക്കാറില്ലല്ലോ…..

എന്തൊക്കെയാ ഹരി നീ പറയുന്നത് അവളുടെ ഏതാഗ്രഹാ ഞങ്ങൾ നടത്തി കൊടുക്കാത്തത്…..

ഏതാ നിങ്ങൾ നടത്തി കൊടുത്തിട്ടുള്ളത്. അതൊന്ന് പറഞ്ഞു തരാവോ…. ഇതിനെ പറ്റി ഒരു സംസാരം വേണ്ടമ്മായി..
വിട്ടേക്ക്…. ഞാൻ ലച്ചുവിനെ ഡാൻസ് ക്ലാസ്സിന് ചേർക്കാൻ പോവാ ….. എന്ന് ഹരി പറഞ്ഞതും അവരൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി….

ഹരി…. അത്.. പിന്നെ… മാധവേട്ടനോട് ചോദിക്കാതെ എങ്ങെനെയാ… ഞാൻ….

മക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം അച്ഛൻ മാത്രം അല്ലല്ലോ….അമ്മയ്ക്കും ഉണ്ട്..അതോണ്ട് അമ്മായി അമ്മാവൻ വരുമ്പോ പറഞ്ഞാ മതി……

ഹരി… അത്…. ഏട്ടൻ അറിഞ്ഞാൽ…..

അറിഞ്ഞാലെന്താ….. തെറ്റ് ചെയ്യാനൊന്നും അല്ലല്ലോ… നല്ലൊരു കാര്യത്തിനല്ലേ…..
ഞങ്ങൾ പോയിട്ട് വരാം….പിന്നെ ഇനി ഇതിന്റെ പേരിൽ ലച്ചുവിന്റെ മെക്കിട്ട് കേറാൻ നിക്കണ്ടാ….. കാരണം അവൾക്കറിയില്ല എങ്ങോട്ടാ പോണെന്നുള്ളത്……എന്നും പറഞ്ഞവരുടെ മറുപടിക്ക് കാക്കാതെ അവൻ അടുക്കളയിൽ നിന്ന് തിരിഞ്ഞതും മാലു അങ്ങോട്ടേക്ക് വന്നു…

എന്താടാ…..

എന്താ….

നീ എന്താ ഏടത്തിയോട് പറയുന്നത്….

സമയമില്ല അമ്മാ…വിശദമായിട്ട് വന്നിട്ട് പറയാം …. ഓക്കേ പോയി വരാം എന്നും പറഞ്ഞവൻ മാലുവിന്റെ കവിളിലൊന്ന് നുള്ളി അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങിയതും ഉത്സവത്തിന് എടുത്ത ദാവണിയും ഉടുത്ത് കോണിപ്പടി ഇറങ്ങി വരുന്ന ലച്ചുവിനെ കണ്ടവനൊന്ന് നെറ്റിയിൽ കൈ വെച്ചു….

എങ്ങോട്ടാ ഹരിയേട്ടാ പോണേ….

അത് എത്തുമ്പോ അറിയാം എന്ന് പറഞ്ഞില്ലേ…. അല്ല നീ ഇതെങ്ങോട്ടാ…. നിന്നെ ആരേലും പെണ്ണ് കാണാൻ വരുന്നുണ്ടോ….. പോയി ഇത് മാറ്റി വല്ല ചുരിദാർ എന്തേലും ഇട്ടിട്ടു വാടി….

അതിന് വേണ്ടേ… എന്റടുത്തു ഫുൾ ദാവണിയാ…..

ഓ…ഇവളെ കൊണ്ട്….. വാ….

ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം…

നല്ലൊരു സ്ഥലത്തേക്ക് പോകുവാ… വെറുതേ എന്തിനാ അങ്ങോട്ട് പോയി നിന്റെ ഈ മോന്തേടെ എക്സ്പ്രഷൻ മാറ്റുന്നത്…. ഒക്കെ വന്നിട്ട് പറയാം എന്നും പറഞ്ഞവൻ അവളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി……

ഓട്ടോ ഇറങ്ങിയതും മുന്നിലുള്ള വീട് കണ്ടവൾ ഹരിക്ക് നേരെ തിരിഞ്ഞു…ദാസേട്ടന്റെ വീട്ടിലേക്കായിരുന്നോ….അതവിടുന്നേ പറഞാപോരെ……

മിണ്ടാതിരിയെടി…അമ്മേ….. അമ്മേ….

ഇവിടൊന്നൂല്ല…. പോയിട്ട് അടുത്ത ശനിയാഴ്ച വാ…. എന്നും പറഞ്ഞു ബൈക്കിന്റെ ചാവി വിരലിൽ കറക്കി കൊണ്ട് ദാസ് അങ്ങോട്ട് വന്നതും ഹരിയുടെ കൂടെയുള്ള ലച്ചുവിനെ കണ്ടവനൊന്ന് മുഖം ചുളിച്ചു….

ഏഹ്… ഇവളും ഉണ്ടോ…. എങ്ങോട്ടാടി…..

ആ…അപ്പൊ ഇങ്ങോട്ടല്ലേ..ഇവിടെ വന്നു കയറിയപ്പോ ഞാൻ ഇവിടെയാണെന്നാ വിജാരിച്ചേ…..

ഓ..സംഗതി അപ്പൊ സസ്പെൻസാണ്..എങ്കി ഞാനും വരാം….

എന്നിട്ട് നീ എന്റെ തലയിലിരിക്കുവോ….

അവിടെ ആയാലും മതി…. അങ്ങനേലും ആ തല കൊണ്ടൊരു ഉപകാരം ഉണ്ടാവട്ടെ എന്ന് ദാസ് പറഞ്ഞതും ലച്ചു പൊട്ടിച്ചിരിച്ചു….

അത് കണ്ട് ഹരി അവൾക്കരികിലേക്കൊന്ന് ചേർന്ന് നിന്നു….

കൂടുതൽ കിണിക്കല്ലേ…നീ വരുന്നത് എന്റെ കൂടെയാ അതോർമ വേണം എന്നവൻ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞതും അവൾ പെട്ടന്ന് ചിരി നിർത്തി താഴേക്ക് നോക്കി നിന്നു…

കൂടുതൽ വാചകമടിക്കാതെ നീ ആ കീ ഇങ് തന്നേ… നിനക്കാ കടയിൽ കുറച്ചു നേരം കൂടെ ഇരുന്നൂടായിരുന്നോ….എന്തിനാ ഇപ്പൊ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്…

ഞാൻ നിക്കുന്നത് എന്റെ വീട്ടിലാ… അതിന് നിനക്കെന്താ….

പോടാ….

നീ പോടാ….

തൊടങ്ങിയോ രണ്ടും കൂടി…. ആ കൊച്ചിനെ അവിടെ നിർത്തിക്കൊണ്ട് അവര് വഴക്കിടുവാ…മോളിങ് കയറി വാ….നീ കുറേ ആയില്ലേ ഇത് വഴി ഒക്കെ വന്നിട്ട്….

ഓ.. അവള് വല്ല്യ തമ്പുരാട്ടിയല്ലേ അമ്മാ…. നമ്മുടെ ഈ കുടിലൊന്നും അവൾക്ക് പിടിക്കില്ല…..

ഒന്ന്… പോ… ദാസേട്ടാ….
അവിടുന്ന് ഇറങ്ങാൻ ഒഴിവ് കിട്ടാഞ്ഞിട്ടാ എന്നും പറഞ്ഞവൾ അവന്റെ അമ്മയുടെ അരികിലേക്ക് ചെന്ന് നിന്നു…

സുഖല്ലേ മോൾക്ക്…

മ്മ്… സുഖം…

അമ്മക്കോ….

അങ്ങനെയൊക്കെ പോവുന്നു മോളെ…..
ഹരി കയറിയിരിക്ക് ഞാൻ ചായയിടാം….

അയ്യോ… വേണ്ടമ്മാ… ഞങ്ങൾ ഇപ്പൊ കുടിച്ച് ഇറങ്ങിയേ ഒള്ളൂ….ഒരു സ്ഥലം വരെ പോവാൻ ഇറങ്ങിയതാ ഇനി നിന്നാ വൈകും….

എന്നാ മക്കൾ പോയിട്ട് വാ…. ഞാൻ പാൽ അടുപ്പത്ത് വെച്ചിരിക്കാ ചെന്ന് നോക്കട്ടെ എന്നും പറഞ്ഞു ദാസിന്റെ അമ്മ അകത്തേക്ക് കയറി…

ലച്ചൂ…. വാ പോവാം എന്നും പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൾക്ക് മുന്നിൽ കൊണ്ട് നിർത്തിയതും അവൾ അവനേയും ബൈക്കിനേയും മാറി മാറി നോക്കി….

നീയെന്താ ബൈക്കിന്റെ ചന്തം നോക്കി നിക്കുവാ….

ആ… അത് അവള് നീയാണോ ബൈക്ക് ആണോ ഗ്ലാമർ കൂടുതൽ എന്ന് നോക്കിയതാവും… എന്റെ ബൈക്ക് അല്ലേ ലച്ചു അവനേക്കാൾ ചന്തം എന്നും ചോദിച്ചു ദാസ് മുന്നോട്ട് വന്നതും ഹരി അവനെയൊന്ന് രൂക്ഷമായി നോക്കി….

മര്യാദക്ക് അകത്തേക്ക് കയറി പൊക്കോ… ഇല്ലേൽ നേരെ നിൽക്കാൻ നിനക്ക് കാലുണ്ടാവില്ല…..

ഓ… പിന്നേ….നിന്റെ ഒരു ഓഞ്ഞ ഭീക്ഷണി…. ഇതൊന്നും ഈ ദാസിന് ഏശില്ല എന്നവൻ പറഞ്ഞതും ഹരി ബൈക്ക് ഓഫാക്കി ഇറങ്ങാൻ തുനിയവേ ദാസ് ഓടി അകത്തേക്ക് കയറി ……

അത് കണ്ടവൻ ഒന്ന് ചിരിച്ചോണ്ട് അന്ധം വിട്ടു നിൽക്കുന്ന ലച്ചുവിനെ നോക്കി….

ഡീ…. എന്ത് നോക്കി നിക്കുവാ.. കയറിങ്ങോട്ട്…

ഹരിയേട്ടാ എനിക്ക് പേടിയാ… ഈ ഡ്രസ്സും ഇട്ടോണ്ട് എങ്ങെനെയാ ഞാൻ…..

നിന്നോട് ഈ ഡ്രസ്സ്‌ തന്നേ വാങ്ങണം എന്ന് ആരും പറഞ്ഞില്ലല്ലോ…. ഒരെണ്ണമെങ്കിലും മാറ്റി വാങ്ങിക്കായിരുന്നില്ലേ…

അത്.. പിന്നേ ഈ ഡ്രസ്സിന് വില കുറവല്ലേ അതോണ്ടാ….. ഇത് എടുക്കുന്നത്…

ഇതിനേക്കാൾ വില കുറവുള്ളതും നിന്റെ അടുത്തില്ലേ…. ഇനി മുതൽ അതിട്ടോ… കൂടുതൽ പറയിപ്പിക്കാതെ കയറെടി എന്നും പറഞ്ഞവൻ അവളെ നോക്കി പല്ലിറുമ്പിയതും അവളവനെ നോക്കി ചുണ്ട് ചുള്ക്കി മെല്ലെ വണ്ടിയിലേക്ക് കയറി ഇരുന്നു….

പിടിച്ചിരുന്നോ….താഴേ വീണാൽ ഞാൻ അവിടെ ഇട്ടേച്ചും പോവും…

ഓ… ആയിക്കോട്ടെ…. എന്നും പറഞ്ഞവൾ അവന്റെ തോളിൽ കൈ വെച്ചതും കണ്ണാടിയിലൂടെ പിണങ്ങി ഇരിക്കുന്ന തന്റെ പെണ്ണിനെ നോക്കി ഒന്ന് പുഞ്ചിരി ച്ച് കൊണ്ടവൻ വണ്ടി മുന്നോട്ട് എടുത്തു….

ലച്ചൂ… നീ വണ്ടിയിൽ നിന്ന് ചാടിയോ….

എന്തേ ചാടണോ…..

അശോടാ…. ഹരിയേട്ടന്റെ ലച്ചൂസ് നല്ല ദേഷ്യത്തിലാണല്ലോ…. ദേഷ്യം മാറ്റാൻ നമുക്കോരോ ഐസ് ക്രീം കഴിച്ചാലോ…

എനിക്കെങ്ങും വേണ്ടാ….

എന്നാ എനിക്കും വേണ്ടാ…..

മ്മ്….

എന്തെങ്കിലും ഒന്ന് പറ പെണ്ണേ….

എന്ത് പറയാൻ…..എനിക്കൊന്നും പറയാൻ ഇല്ലാ…..

ഓക്കേ… എന്നാ പറയണ്ട…. ഒന്ന് ചിരിക്കേലും ചെയ്യെടി….

കാരണം ഇല്ലാതെ ചിരിക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ലാ…..

ഓക്കേ….. എന്നാ ചിരിക്കേം വേണ്ടാ…..സ്ഥലം എത്തി…. ഇറങ്ങിക്കോ… എന്നും പറഞ്ഞവൻ വണ്ടി നിർത്തിയതും അവളൊന്ന് സംശയിച്ചു വണ്ടിയിൽ നിന്നിറങ്ങി ചുറ്റും നോക്കി…..

എന്റെ പെണ്ണിന് മനസ്സറിഞ്ഞു സന്തോഷിക്കാൻ ഞാനൊരു കാര്യം കാണിക്കട്ടെ…ഇത്രയും നാളും നീ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം ഇപ്പൊ നിന്റെ കൺമുന്നിൽ ഉണ്ട്…. ദാ… അങ്ങോട്ട് നോക്കിക്കേ എന്നും പറഞ്ഞവൻ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു വന്നു….ഒപ്പം അവളുടെ ചുണ്ടുകൾ ഒരാവേശത്തോടെ മൊഴിഞ്ഞു…..കലാ മണ്ഡലം…..

തുടരും……