രചന : സജി തൈപ്പറമ്പ്
ആദ്യം നമ്മളോട് അടുത്ത് വന്നിരിക്കാൻ പറയും ,എന്നിട്ട് പതിയെ നമ്മുടെ കൈവിരലിൽ തൊടും, അപ്പോൾ നമ്മുടെ ശരീരത്തിലാകമാനം എർത്തടിക്കുന്നത് പോലെ തോന്നും ,ആ സമയത്ത്
നമ്മുടെ കൈ വെള്ളയും,കാൽപാദവുമൊക്കെ തണുത്ത് മരവിക്കും ,ഉമിനീര് പോലുമിറക്കാൻ കഴിയാതെ നമ്മളിങ്ങനെ സ്റ്റക്കായിരുന്ന് പോകുമെടീ..നിലത്ത് വിരിച്ച പുൽപായയിൽ കിടന്ന് കൊണ്ട് വിദ്യ, രണ്ട് ദിവസം മുൻപ് തൻ്റെ കൂട്ടുകാരി നീരജ പറഞ്ഞ, അവളുടെ ആദ്യരാത്രിയിലെ അനുഭവങ്ങളെ കുറിച്ചോർക്കുകയായിരുന്നു.
അപ്പോൾ നീയെന്ത് ചെയ്തെടീ ..
അനങ്ങാതിരുന്നോ?ഉത്ക്കണ്ഠയോടെ വിദ്യ ചോദിച്ചു.
പിന്നല്ലാതെ ,നമ്മളെന്തെങ്കിലും പ്രവർത്തിച്ചാൽ അവരോർക്കും നമുക്കിതൊക്കെ നേരത്തെ പരിചയമുള്ള കാര്യമാണെന്ന് ,പിന്നെയവർ നമ്മളെ ആ കണ്ണ് കൊണ്ടായിരിക്കും കാണുന്നത്, അത് കൊണ്ട്, ഒരിക്കലും ആ സമയത്ത് സംയമനം വിടാതെ നോക്കണം അവര് തലോടുമ്പോൾ വരാലിനെപ്പോലെ വഴുതിപ്പോകുന്ന പെണ്ണുങ്ങളെയാണ് അവർക്ക് കൂടുതലിഷ്ടം ,ഇതെൻ്റെ കല്യാണത്തിന് മുൻപ് ഗീത ചിറ്റ പറഞ്ഞ് തന്നിട്ടുള്ളതാണ് ,അത് സത്യവുമാണെടി,,
അന്ന് നീരജ അങ്ങനെ പറഞ്ഞപ്പോൾ താൻ ചിരിയടക്കാൻ പാട് പെടുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം അതേ അനുഭവങ്ങൾ തൻ്റെ ജീവിതത്തിലുമുണ്ടാകാൻ പോകുന്നു എന്നോർത്ത് താനന്ന് വല്ലാതെ എക്സൈറ്റഡായിരുന്നു.
പക്ഷേ ,എല്ലാ സ്വപ്നങ്ങളെയും തകിടം മറിച്ച് കൊണ്ട് തൻ്റെ ഭർത്താവ് ,യാതൊന്നും സംഭവിക്കാത്തത് പോലെ കട്ടിലിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നു.എത്ര നാൾ തനിക്കിങ്ങനെ നിലത്ത് കിടക്കേണ്ടി വരും,? എന്നെങ്കിലും ഇതിൽ നിന്നൊരു മോചനമുണ്ടാകുമോ? താനീ സങ്കടങ്ങൾ ആരോടാണ് ഒന്ന് തുറന്ന് പറയുക
,അമ്മയോടൊ ,അച്ഛനോടൊ പറയാമെന്ന് വച്ചാൽ ,അവരിതെങ്ങനെ സഹിക്കും ,അല്ലെങ്കിൽ തന്നെ ഇത് വരെ ഉണ്ടായിരുന്ന സമ്പാദ്യം കൊണ്ട് മൂത്തമകൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞെന്ന സമാധാനത്തിലിരിക്കുന്ന അവർക്ക് താൻ ഇനി ഒരു ബാധ്യതയാവുകയേ ഉള്ളു, തത്ക്കാലം ആരോടും ഒന്നും പറയാതിരിക്കുന്നതാണ് ബുദ്ധി ,ചിലപ്പോൾ കുറച്ച് ദിവസം കഴിയുമ്പോൾ, അദ്ദേഹത്തിന് തന്നോടുള്ള അനിഷ്ടം കുറയുമായിരിക്കും,,അങ്ങനെ സ്വയം സമാധാനിച്ച് കൊണ്ട് കിടന്ന വിദ്യ ,പാതിരാ കോഴി കൂവുന്നത് കേട്ട് കണ്ണുകൾ ഇറുകിയടച്ചു.
,###################
പിറ്റേന്ന് പാത്രങ്ങളുടെയും മറ്റും കലപില ശബ്ദം കേട്ടാണ്, വിദ്യ ഉണർന്നത്മുറിയിലാകെ പ്രകാശം നിറഞ്ഞ് നില്ക്കുന്നത് കണ്ട് ഞെട്ടലോടെ അവൾ ചാടിയെഴുന്നേറ്റു.ഗിരീഷ്, കിടന്നുറങ്ങിയ ,കട്ടിൽ ശൂന്യമായിരുന്നു.ഈശ്വരാ … താൻ എന്തൊരുറക്കാമായിപ്പോയി, വീട്ടിൽ പോലും ഇതിലും നേരത്തെ ഉണരാറുള്ളതല്ലേ?എന്നിട്ട് ,,സ്വയം കുറ്റപ്പെടുത്തിക്കൊണ്ടവൾ ചാടിയെഴുന്നേറ്റ് പായ മടക്കി മുറിയുടെ മൂലയിൽ വച്ചിട്ട് അഴിഞ്ഞുലഞ്ഞ വാർമുടി വാരിക്കെട്ടിവെച്ചു.മുറിയുടെ ഒരു കോണിലായിരിക്കുന്ന, വീട്ടിൽ നിന്ന് കൊണ്ട് വന്ന തൻ്റെ ബാഗ് തുറന്ന്, വിദ്യ വില കുറഞ്ഞ ഒരു ചുരിദാറും അടിവസ്ത്രങ്ങളുമെടുത്ത് കൊണ്ട് വേഗം ബാത്റൂമിലേക്ക് കയറി.
നിമിഷ നേരം കൊണ്ടവൾ ഫ്രഷായി പുറത്തിറങ്ങി അലമാരയുടെ കണ്ണാടിയിൽ നോക്കി ചെപ്പിനുള്ളിൽ കരുതിയിരുന്ന സിന്ദൂരമെടുത്ത് നെറുകയിൽ വരച്ചു .
അമ്മ പ്രത്യേകം പറഞ്ഞത് അവൾക്ക് ഓർമ്മയുണ്ടായിരുന്നു.പിന്നെ ഒരു നിമിഷം കളയാതെ വേഗം അവൾ അടുക്കളയിലേയ്ക്ക് നടന്നു .
ഏട്ടത്തിയുടെയും അമ്മായി അമ്മയുടെയും രൗദ്രഭാവത്തെ നേരിടാനുള്ള ശക്തി തനിക്ക് തരണേ ഭഗവാനേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് വിദ്യ അടുക്കള വാതില്ക്കലെത്തിയത്.പക്ഷേ ,അവിടെ കണ്ട കാഴ്ച അവളെ അമ്പരപ്പിച്ചു’
ഏട്ടത്തി ഒരു ചരുവത്തിൽ ചൂട് വെള്ളമൊഴിച്ച് അരിപ്പൊടി കുതിർത്തുന്നു, തൊട്ടരികിൽ സ്ളാബിലുറപ്പിച്ച ചിരവയിൽ ,തൻ്റെ ഭർത്താവ് നിന്ന് തേങ്ങ ചിരണ്ടുന്നു.അമ്മായിയമ്മയെ കാണാനുമില്ലആഹാ.. പുതുപ്പെണ്ണ് എഴുന്നേറ്റോ?
ഗിരി പറഞ്ഞു ,വിദ്യ നല്ല ഉറക്കത്തിലാണ്, ഇന്നലെ താമസിച്ചാണ് കിടന്നത് ,അത് കൊണ്ട് ഇപ്പോഴൊന്നും വിളിക്കേണ്ടന്ന്, അല്ലേലും ആദ്യരാത്രിയിൽ എല്ലാവരും താമസിച്ചേ ഉറങ്ങാറുള്ളു എന്ന് എനിക്കും അറിയാവുന്നതല്ലേ ?പിന്നെ ,ചേട്ടൻ ഗൾഫിൽ പോയിക്കഴിഞ്ഞപ്പോൾ മുതൽ ഗിരിയാണ് എന്നെ അടുക്കളയിൽ സഹായിക്കുന്നത് ,പക്ഷേ നാളെ മുതൽ അത് വിദ്യയുടെ ഡ്യൂട്ടിയാണ് കെട്ടോ?
നിറഞ്ഞ ചിരിയോടെ ,ഏട്ടത്തി അത് പറഞ്ഞപ്പോൾ ഒരു മാലാഖ തന്നോട് പറയുന്ന അശരീരി പോലെയാണ് വിദ്യയ്ക്ക് തോന്നിയത് ,അപ്പോൾ ഇന്നലെ രാത്രിയിലെ സംഭവങ്ങളൊന്നും ഇവിടെയുള്ളവർ അറിഞ്ഞിട്ടില്ല ,ഗിരിയേട്ടൻ്റെ മുഖത്ത് ഇന്നലെ കണ്ട ഗൗരവവുമില്ലഅപ്പോഴാണ് വിദ്യയ്ക്ക് ശ്വാസം നേരെ വീണത്,ഇങ്ങ് താ ഞാൻ ചിരണ്ടിയെടുക്കാംഗിരിയുടെ അടുത്തെത്തി അവൾ പറഞ്ഞു.ദാ ,കൈ മുറിയാതെ നോക്കണേ..? പുതിയ ചിരവയായത് കൊണ്ട് മൂർച്ച അല്പം കൂടുതലാണ്,ഒന്നും സംഭവിക്കാത്തത് പോലെ ഗിരിയുടെ തന്നോടുള്ള ഊഷ്മളമായ പെരുമാറ്റം കണ്ട്, വിദ്യയുടെ കണ്ണ് തള്ളി.
ഈശ്വരാ… ഇന്നലെ നടന്നതൊക്കെ ഒരു ദു:സ്വപ്നം മാത്രമായിരിക്കണേ.. ഇനിഎപ്പോഴും ഇത് പോലെ സ്നേഹത്തോടെ തന്നോട് പെരുമാറാനുള്ള മനസ്സ് ,അദ്ദേഹത്തിന് കൊടുക്കണേഅവൾ മനസ്സുരുകി പ്രാർത്ഥിച്ചു.വിദ്യയ്ക്കുള്ള ചായ ,ഫ്ളാസ്കിൽ ഇരിപ്പുണ്ട് എടുത്ത് കുടിക്കുമല്ലോ? ഞാൻ അമ്മയ്ക്കുള്ള ചായകൊടുത്തിട്ട് ഇപ്പോൾ വരാം
മാവ് കുതിർത്ത് വച്ചിട്ട് ,ഫ്ളാസ്കിൽ നിന്ന് പകർത്തിയെടുത്ത ചൂട് ചായയുമായി വിമല അമ്മയുടെ മുറിയിലേയ്ക്ക് നീങ്ങിയപ്പോൾ അടുക്കളയിൽ ഗിരീഷും വിദ്യയും തനിച്ചായി.
അയാൾ ഷെൽഫിലിരുന്ന കപ്പെടുത്ത് ഫ്ളാസ്സ്കിലിരുന്ന ചായ ഒഴിക്കുന്നത് കണ്ട് വിദ്യ പ്രതീക്ഷയോടെ നോക്കി.ചായയുമായി ആളിപ്പോൾ തൻ്റെ നേരെ വരുമെന്നും, ഇന്നലെ സംഭവിച്ച് പോയതിനെക്കുറിച്ച് ഖേദത്തോടെ സംസാരിക്കുമെന്നും അവൾ വിചാരിച്ചുപക്ഷേ ചായക്കപ്പുമായി ഒരക്ഷരം മിണ്ടാതെ, ഗിരീഷ് ഇറങ്ങി പോയപ്പോൾ ,വിദ്യയ്ക്ക് ഉള്ളിലെവിടെയോ ഒരു നീറ്റലുണ്ടായി.ഗിരിയേട്ടൻ്റെ മനസ്സിലിപ്പോഴും തന്നോട് അകൽച്ചയുണ്ടെന്നും അതുടനെയൊന്നും മാറാൻ പോകുന്നില്ലെന്നും അവൾക്ക് മനസ്സിലായി,
തന്നെ ഇഷ്ടപ്പെടാതിരിക്കാൻ അദ്ദേഹമൊരു കാരണം ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ ,തനിക്ക് കല്യാണം വേണ്ടെന്ന് വീട്ടുകാരോട് പറയണമെങ്കിൽ അതിനെന്തെങ്കിലും കാരണം വേണ്ടേ?അദ്ദേഹത്തിന് എന്തേലും കുഴപ്പങ്ങളുണ്ടാവുമോ?അതോ ഇനി ആരെങ്കിലുമായി റിലേഷൻ എന്തെങ്കിലുമുണ്ടാവുമോ?
വിദ്യയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുടെ കുത്തൊഴുക്കുണ്ടായി .എന്തായാലും അവസരം കിട്ടുമ്പോൾ വിമലേട്ടത്തിയോടൊന്ന് ചോദിക്കാം അവർക്കറിയാതിരിക്കില്ലഅങ്ങനൊരു തീരുമാനമെടുത്തിട്ട് വിദ്യ ,തൻ്റെ ജോലിയിൽ വ്യാപൃതയായി .വൈകുന്നേരം ഗിരീഷ് , അമ്മയെയും കൊണ്ട് വൈദ്യനെ കാണിക്കാൻ പോയ സമയത്താണ് വിദ്യ ,വിമലയോട് തൻ്റെ സംശയങ്ങൾ ചോദിച്ചത്.ആദ്യമൊന്ന് മടിച്ചെങ്കിലും ,വിദ്യയുടെ നിർബന്ധത്തിന് വഴങ്ങിയ വിമല, എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറഞ്ഞുഅത് കേട്ട് വിദ്യ സ്തബ്ധയായി നിന്ന് പോയി.
കഥ തുടരും,