05/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 23

രചന – അശ്വതി അച്ചൂസ്

സ്നേഹപൂർവ്വം നിനക്കായ്‌….23

“വേണ്ട വേറെ സംസാരം ഒന്നും വേണ്ട. മോള് ഇരിക്കുന്നു എന്ന് ഓർമ്മ വേണം.”
“അനുകുട്ടി എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നെ ”
അവൾ ചിരിച്ചു
“വീട്ടിൽ ചെന്നാൽ ഒരു സർപ്രൈസ് ഉണ്ട് ”
“അതെന്താ ”
“ആദ്യം പറയാൻ പാടില്ല. മോള് കണ്ടാൽ മതി “.
“ഉം ”
അവർ വീട്ടിലെത്തി.
“വാ മോളെ നമ്മുടെ വീട് എത്തി ”
“ഞാൻ നിച്ചുവിനെ കൊണ്ട് വരാം ദിയ ”
“ആ ”

ഇവർക്കും വേറെ മകൾ ഉണ്ടല്ലേ എന്നവൾ സങ്കടപെട്ടു. എന്നാലും പുറത്തേക് കാണിച്ചില്ല.
“അമ്മേ ”
“എന്താ മോളെ ”
“അച്ഛൻ എവിടെ ”
“പുറത്താണ് ”
“ആ.”
അവർ അത് നിചു ആണെന്ന് കരുതി അധികം ശ്രെദ്ധിച്ചില്ല.
“വാ മോളെ ”
അവർ മുറിയിൽ എത്തി. അനു ആഹ്ലാദത്തോടെ ച്ചുറ്റും നോക്കി.
“ഇഷ്ടായോ ”
“ഉം “.”ഇതാണ് നമ്മുടെ മുറി ”
നമ്മുടെ അപ്പോ താനും ഇവിടെ ആണ് കിടക്കുന്നത് . അതവളിൽ സന്തോഷം നിറച്ചു.
നിച്ചു വരുന്ന ശബ്ദം കേട്ട് ദിയ പെട്ടന്ന് നിശബ്ദയായി. എന്തായിരിക്കും അവളുടെ റിയാക്ഷൻ എന്ന് അറിയാൻ അവൾ കാത്തു നിന്നു.
“അമ്മേ ”
അനു പെട്ടന്ന് തിരിഞ്ഞു നോക്കി. തന്നെ പോലെ തന്നെ ഒരു കുട്ടി.
നിച്ചുവും അത്ഭുതപെട്ടു നിൽക്കുകയായിരുന്നു
“അമ്മേ ”

അവൾ ഓടി ദിയക്ക് അരികിൽ എത്തി
“ഇതാരാ അമ്മേ ”
“അതാണ് അനഘ അനു ”
“എന്നേ പോലെ തന്നെ ഇരിക്കുന്നു ”
“അതോ… അവൾ നിന്റെ ഒപ്പം ഉള്ളതാണ്.”
“എന്ന് വെച്ചാൽ ”
“രണ്ട് പേരും ഒന്നിച്ചാണ് ജനിച്ചത് എന്ന്. കേട്ടിട്ടിലെ ട്വിൻസ് എന്നൊക്ക ”
“മനസിലായി.”
“അനു ഇങ്ങ് വാ മോളെ ”
അവൾ പതിയെ അടുത്തേക്ക് വന്നു. നമുക്ക് ആദ്യം ഒന്ന് കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിക്കാം. ”
“ഉം “.
അവൾ രണ്ട് പേരെയും കുളിപ്പിച്ചു. അനുവിന് അതെല്ലാം ആദ്യത്തെ അനുഭവമാണ്. അവളുടെ കണ്ണുകൾ നിറഞ്ഞു
“എന്തെ അനു കുട്ടി ”
“ഒന്നൂല്ല അമ്മ ”
അവൾ അമ്മ എന്ന് വിളിച്ചപ്പോൾ അവൾക്ക് കുളിരു കോരി
“പിന്നെന്തേ കണ്ണ് നിറഞ്ഞു ”
“വീട്ടിൽ ഞാൻ തനിയെ ആണ് കുളിക്കാറ് “.

“അതെന്താ അനുകുട്ടിയെ ആരും കുളിപ്പിക്കാതെ ”
“സരയു ആന്റി ആണ് ആദ്യം കുളിപ്പിച്ചിരുന്നത് പിന്നെ തനിയെ ചെയ്‌തോ എന്ന് പറഞ്ഞു “..
“ആണോ അത് സാരല്യ ഇപ്പോൾ അമ്മ ഉണ്ടല്ലോ. സങ്കടം വേണ്ടാട്ടോ ”
അവൾ തലയാട്ടി
ഹരി രണ്ട് പേർക്കും ഉള്ള ഫുഡ്‌ എടുത്ത് കൊണ്ട് വന്നു.
ദിയ രണ്ട് പേർക്കും ഒരുപോലെ ഡ്രസ്സ്‌ ചെയ്തു കൊടുത്തു. പൊട്ടും ഒരുപോലെ.
ഫുഡ്‌ കൊണ്ട് വന്നാൽ ഹരി ആദ്യം ഒന്ന് പകച്ചു.

“ഇതിൽ ആരാ നിച്ചു എന്ന് ഹരിയേട്ടൻ ഒന്ന് പറഞ്ഞെ ”
അവൻ കൈയിൽ ഇരുന്ന് ഫുഡ്‌ മേശപുറത്ത് വെച്ചു. ഒരു തരത്തിലും കണ്ട് പിടിക്കാൻ പറ്റില്ലായിരുന്നു. എന്നിട്ടും ഹരി കണ്ട് പിടിച്ചു അവളുടെ കണ്ണുകളിൽ ഇപ്പോഴും വിഷാദം തളം കെട്ടി നിൽപ്പുണ്ടായിരുന്നു.
അവളെ നെഞ്ചോട് ചേർത്തപ്പോൾ നിച്ചുവിന്റെ മുഖം മങ്ങി പപ്പാ തന്നെ തിരിച്ചറിഞ്ഞില്ല
പക്ഷെ നെഞ്ചോട് ചേർത്ത് അനു കുട്ടി എന്ന് വിളിച്ചപ്പോൾ ആണ് പപ്പയ്ക്ക് തന്നെ മാറിയിട്ടില്ല എന്ന് മനസിലായത്. അവൾക്ക് ഒരുപാട് സന്തോഷം തോന്നി.

ഹരി നിച്ചുവിനെ നോക്കി
“അനു ഇന്ന് മുതൽ നമുക്ക് ഒപ്പമാണ്. എന്റെ നിച്ചു വേണം അവളെ കൈ പിടിച്ചു ഒപ്പം നടത്താൻ കേട്ടോ ”
“ഉം ”
“രണ്ടാൾക്കും സന്തോഷം ആയോ ”
“ആ ”
“എന്നാ വാ ഫുഡ്‌ കഴിക്കാം ”
“ഹരിയേട്ടാ അമ്മയും അച്ഛനും കാണുമ്പോൾ എന്ത് പറയും എന്ന് ”
“എനിക്കും അറിയില്ല. സത്യം പറഞ്ഞാൽ ചെറിയ ധൈര്യക്കുറവ് ഉണ്ട് ”
“ഏട്ടൻ ഒന്നും പറയാണ്ടട്ടൊ അച്ഛൻ എന്ത് പറഞ്ഞാലും.”
“ഉം നോക്കട്ടെ ”
അവർ രണ്ട് പേരും ഫുഡ്‌ കഴിക്കുന്നത് നോക്കിയിരുന്നു.
അവൾക്ക് പെട്ടന്ന് ഒക്കാനും വന്നു. ദിയ പെട്ടന്ന് എണീറ്റു പോയി.
“എന്താടോ ”

“കുഴപ്പം ഇല്ല ഇതൊക്കെ പ്രഗ്നൻസിയുടെ ഭാഗമാണ്. സാരല്യ ”
“അമ്മേടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടോ ”
അനു പതിയെ നിച്ചുവിനോട് ചോദിച്ചു
“ഉം. ഒരു അനിയൻ കുട്ടി ”
“ആണോ ”
“ഉം “.
അവൾ സന്തോഷം കൊണ്ട് ചിരിച്ചു
“എന്താ രണ്ട് പേരും ഒരു സ്വകാര്യം ”
“അമ്മേ അനു ചോദിക്കുവാ അമ്മേടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടോ എന്ന്”
“ഉണ്ടല്ലോ നിങ്ങടെ അനിയൻ ആണ് ”
അവൾ ചിരിച്ചു.
“അനിയൻ പുറത്ത് വന്നാൽ എനിക്ക് എടുക്കാൻ തരോ ”
“പിന്നെ തരാതെ രണ്ട് പേരും വേണം അമ്മ ജോലിക്ക് പോകുമ്പോൾ അവനെ നോക്കാൻ.
ഫുഡ്‌ കഴിഞ്ഞ് ദിയ അവരെ രണ്ട് പേരെയും കൂട്ടി താഴേക്ക് വന്നു
“അമ്മേ”

“എന്താ മോളെ ”
അവർ വന്നു.
രണ്ട് പേരെയും കണ്ട് അതിശയിച്ചു.
“മോളെ ഇത്”
“അമ്മയുടെ മകളുടെ കുഞ്ഞങ്ങൾ.ശ്രീയുടെ കുഞ്ഞുങ്ങൾ തന്നെ ”
“ഇതിൽ ആരാ നിച്ചു ”
“ഞാനാ അമ്മമ്മേ ഇത് അനുകുട്ടി ”
അവർ രണ്ട് പേരെയും മാറിമാറി ഉമ്മ വെച്ചു.
“അച്ഛൻ ”
“ഞാൻ…. ഞാൻ കാട്ടികൊടുക്കാം മക്കളെ ”
അവർ രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് പോയി.
“ഏട്ടാ “.

അയാൾ തിരിഞ്ഞു നോക്കി. രണ്ട് പേരെയും കണ്ട് ആദ്യം അതിശയപ്പെട്ടു.
“സീതേ ഇത് ”
“നമ്മുടെ മോളുടെ കുഞ്ഞുങ്ങൾ ”
“ഈശ്വരാ ഞാൻ ഇത്രക്ക് പാപിയാണോ. എന്റെ മക്കളെ “.
അയാൾ ഒരു തേങ്ങലോടെ അവരെ ചേർത്ത് നിർത്തി.
“ഇനി എന്റെ മക്കൾ എങ്ങും പോകണ്ട… എങ്ങും ”
“ഇവിടെ വളരേണ്ടതായിരുന്നു രണ്ട് പേരും അല്ലെ ”
“എന്റെ തെറ്റ് ”
അയാൾ കരച്ചിലോടെ അവരെ ഉമ്മ വെച്ചു.
അമ്മയുടെ പുറകെ വന്ന ദിയക്ക് സമാധാനം തോന്നി. ഭാഗ്യം പേടിച്ച പോലെ ഒന്നും ഉണ്ടായില്ലല്ലോ

അന്ന് രാത്രി നിച്ചുവും അനുവും അച്ഛനും അമ്മയ്ക്കും ഒപ്പം എന്നാ പോലെ കിടന്നു.

താഴെ
പ്രഭാകരൻ ഉറങ്ങിയിരുന്നില്ല.
അയാൾ എണീറ്റ് വെള്ളം എടുത്തു കുടിച്ചു .
“എന്താ ഏട്ടാ ”
“ഏയ്‌ “.
“എന്തേലും വയ്യായ്ക ഉണ്ടോ ”
“ഇല്ല ”
“പിന്നെ എന്തെ ”
“ഞാൻ…. എനിക്ക് എന്റെ ശ്രീയെ കാണണം ”
“ഇപ്പോഴോ ”
“അതെനിക്ക് അറിയില്ല…..എനിക്കറിയില്ല എനിക്ക് അവളെ കാണണം. ”
“നമുക്ക് അനേഷിക്കാം ഏട്ടാ,”
“ഹരി… അവനറിയാം ശ്രീ എവിടെ ഉണ്ട് എന്ന് “.
“ചിലപ്പോ അറിയില്ല എങ്കിലോ ”
“ഇപ്പോൾ രണ്ട് കുട്ടികളെ എവിടെ നിന്ന് കിട്ടി അവന്. അപ്പോ ശ്രീ എവിടെ ആണെന്ന് അവനറിയാം ”
“ഏട്ടാ ”
“എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല എന്ന് പറ. നീ പറഞ്ഞാൽ അവൻ കേൾക്കും ”
“ഞാൻ പറയാം. ഇപ്പോൾ. ഏട്ടൻ ഉറങ്ങ് ”

“നീ പറയുമല്ലോ ”
“ഞാൻ പറഞ്ഞോളാം ”
“ശരി ”
അയാൾ കൊച്ചു കുട്ടിയെ പോലെ ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രണ്ട് ദിവസവും ഹരിയെ കണ്ട് കിട്ടിയില്ല. അനുവിനെ സ്കൂളിൽ ചേർക്കാനുള്ള തിരക്കിൽ ആയിരുന്നു. പിന്നീടാണ് ഹരിയെ കണ്ട് കിട്ടിയത്
“ഹരി ”
“എന്താ അമ്മേ ”
“ഞാൻ ഒരു കാര്യം പറയട്ടെ ”
‘പറഞ്ഞോ ”
“അച്ഛന് ശ്രീയെ കാണണം എന്നുണ്ട്. നിനക്ക് അറിയാമോ എവിടെ ആണെന്ന് ”
“സത്യം പറഞ്ഞാൽ അറിയില്ല. അന്വേഷിക്കണം ”
“ഒന്ന് അന്വേഷിക്ക് അച്ഛന് അവളോട് ദേഷ്യം ഒന്നും ഇല്ല എന്ന് പറയാൻ പറഞ്ഞു.”
“അവൾ എവിടെ ആണെന്ന് എനിക്ക് ഇപ്പൊ അറിയില്ല അമ്മേ. സത്യമായിട്ടും അറിയില്ല എന്നാലും ഞാൻ നോക്കാം ”
“ഉം ”
“അഥവാ അവരെ കണ്ട് കിട്ടിയില്ല എങ്കിലോ ”
അവർ അവനെ നോക്കി.
“അവർ ജീവനോടെ ഉണ്ടോ ഇല്ലേ എന്ന് പോലും എനിക്ക് അറിയില്ല.”
“ഹരി ”

“അഥവാ ഇല്ല എന്നാണ് ഉത്തരം എങ്കിൽ അച്ഛനും അമ്മയും എന്നേ ശപിക്കരുത്. ഞാൻ അല്ല അതിന് ഉത്തരവാദി. ”
“ഹരി ”
അവർ കരഞ്ഞു
“അങ്ങനെ ആകല്ലേ എന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റൂ ”
അവൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി.

******

രാമകൃഷ്ണൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
“നീയെന്താ ആദി പറയുന്നത്. ആരോ വന്ന് അവളെ കൊണ്ട് പോയി എന്നോ ”
“അല്ല. ഹരി വന്നിരുന്നു ”
“ഇവിടെ “.
“ഉം.”
“എന്നിട്ട് ”
“അവൻ അനുവിനെ വേണം എന്ന് പറഞ്ഞു. തരില്ല എന്ന് പറയാൻ ന്യായം ഇല്ലാത്തത് കൊണ്ട് ഞാൻ അവന് കൊടുത്തു.”
“ആദി ”
അയാൾ ദേഷ്യം കൊണ്ട് വിറച്ചു. മേശയിൽ നിന്ന് തോക്ക് എടുത്ത് ചൂണ്ടി.
“എല്ലാരും കൂടെ തോൽപ്പിക്കാണ് എന്നെ അല്ലെ “.
“ഇതാണ് എന്റെ വിധി എന്ന് എനിക്കറിയാമായിരുന്നു.”
“നിന്നെ ഞാൻ കൊല്ലും ”

“അതിപ്പോ ആദ്യമായിട്ടല്ലല്ലോ. അമ്മയെ തൊട്ട് തുടങ്ങിയതല്ലേ ഈ കൊല്ലൽ ”
അയാൾ തോക്ക് മാറ്റി
“അങ്ങനെ എത്ര പേരെ. അതിൽ ഞാനും പെടും എന്ന് എനിക്കറിയാം . അത് പേടിച്ച് ഞാൻ ഇത്ര നാളുകൾ ജീവിച്ചേ. ഇനി വയ്യ. ഒരിക്കൽ മരിക്കണം അത്ര അല്ലെ ഉള്ളൂ. ഞാൻ റെഡിയാണ്. ഞാൻ മരിച്ചാൽ അനാഥമായി പോകുന്നു ഒരു കുടുമ്പം ഉണ്ട്. എന്റെ വിവാഹം. കഴിഞ്ഞതാണ് ഒരു കുഞ്ഞും ഉണ്ട്.”
അയാൾ മറുപടി നൽകാതെ അവിടെ കസേരയിൽ വന്നിരുന്നു.

********

“ദിയ ”
“എന്താ ഹരിയേട്ടാ ”
“ഞാൻ ഒരിടം വരെ പോവാണ് ”
“എങ്ങോട്ട് ”
“അത്… കുറച്ചു നാൾ നീ തനിച്ചു വേണം ഇവരെ നോക്കാൻ.”.
“ഹരിയേട്ടാ ”
“ഞാൻ വരുമ്പോഴേക്കും നീ ഒരു കാര്യം ചെയ്യണം അവരുടെ അച്ഛനും അമ്മയും നമ്മൾ അല്ല. എന്നും അത് ആരാണ് എന്നും അവരെ ബോധ്യപ്പെടുത്തണം ”
“അത് വേണോ ഏട്ടാ. അവർ. എങ്ങനെ പെരുമാറും എന്ന് എനിക്കറിയില്ല ”
“വേണം… ഞാൻ തിരിച്ചു വരുമ്പോൾ അവരുടെ അച്ഛനും അമ്മയും. കൂടെ ഉണ്ടാകും. എന്ന് പറയണം ”
ഹരിയേട്ടന് അവർ എവിടെ ആണെന്ന് അറിയാമോ ”

“അറിയാം “.
“എന്നിട്ട് എന്താ ഇത്ര നാളും കൊണ്ട് വരാഞ്ഞത് ”
“അച്ഛൻ ഇപ്പൊ അല്ലെ ആവശ്യപ്പെട്ടത്. പക്ഷെ ജീവിച്ചിരിപ്പുള്ള കാര്യം ഇപ്പോൾ അറിയണ്ട. അനേഷിക്കാൻ പോയി എന്ന് മാത്രം അറിഞ്ഞാൽ മതി.”
“ഉം ”
“അഞ്ചു കൊല്ലമായി ഞാൻ കൊണ്ട് നടന്നു കുറ്റബോധം. അച്ഛനോട് മനസ് തുറന്ന് സംസാരിച്ചിട്ടില്ല ഞൻ ഇത് വരെ.”..
“ഹരിയേട്ടാ ”
“നീ ഉണ്ടാകില്ലേ എന്റെ കൂടെ ”
അവൾ അവനെ കെട്ടിപിടിച്ചു.
“ഉണ്ടാകും.. തനിച്ചാക്കി പോകോ ഞാൻ ”
“എന്നാ ഞാൻ പോകാൻ റെഡി ആകട്ടെ. ദിയ എനിക്ക് ഒരു ചായ വേണം.”
“ഇപ്പോൾ കൊണ്ട് വരാം ”
അവൾ ചായ കൊണ്ട് വരുമ്പോഴേക്കും അവൻ റെഡി ആയിരുന്നു. ചായ വാങ്ങി കുടിച്ച് ഹരി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.
“രണ്ടല്ലേ മൂന്ന് ആൾ ഉണ്ട്.”
അവളുടെ വയറിൽ പതിയെ ചുമ്പിച്ചു
“തനിച്ചാക്കി പോയി എന്ന് തോന്നോ നിനക്ക് ”
അവൾ ഇല്ല എന്ന് തല വെട്ടിച്ചു. ഒന്നൂടെ കെട്ടിപ്പുണർന്ന് തിരിഞ്ഞു നോക്കാതെ ഹരി ബാഗ് എടുത്ത് നടന്നു.