The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കാർത്തിക ശ്രീ
ഋതു എഴുന്നേൽക്കുമ്പോൾ രാത്രിയായി.. കരഞ്ഞതുകൊണ്ട് തലക്ക് വല്ലാത്ത കനം തോന്നി അവൾക്ക്..
“എഴുന്നേറ്റോ?? സമയം എത്രയായെന്ന് അറിയോ??”
“എല്ലാരും പോയോ തനു??”
“ഇല്ല.. നിന്നെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ട്.. എന്തെ പറ്റില്ലേ??”
“തനു.. ഞാൻ.”
“മിണ്ടരുത് നീ.. എനിക്ക് ഒന്നും മനസിലായില്ല എന്ന് വിചാരിച്ചോ നീ?? എല്ലാരും ഉള്ളതുകൊണ്ടാ ഒന്നും പറയാതിരുന്നേ.. ”
“തനു..”
“മിണ്ടരുത് നീ.. വല്യേട്ടന്റെ കെട്ട് തീരുമാനിക്കുന്നതിന് നിനക്ക് എന്താ പ്രശ്നം?? നിനക്ക് അട്ട്രാക്ഷൻ മാത്രമായിരുന്നില്ലേ??”
“എനിക്ക് എ..ന്ത് പ്ര ശ് നം??”
“ഒന്നും ഇല്ലല്ലോ അതാണ് നല്ലത്.. എന്തായാലും ഏട്ടൻ നാളെ ആ പെണ്ണിനെ കാണാൻ പോകുന്നുണ്ട്.. ഇപ്പോൾ റിച്ചു വിളിച്ചു പറഞ്ഞതാ..”
അതുകൂടി കേട്ടതും ഋതു അറിയാതെ കരഞ്ഞുപോയി…
“എന്തിനാ നീ കരയുന്നെ?? നിന്നെ ബാധിക്കുന്നതല്ലല്ലോ..”
“തനു.. എനിക്ക് പറ്റുന്നില്ലടി.. അല്ലെങ്കിലും അദ്ദേഹത്തെ സ്നേഹിക്കാൻ എനിക്ക് എന്ത് അർഹതയാണ് ഉള്ളത്??”
“അർഹത.. മണ്ണാങ്കട്ട.. നീ അതും കെട്ടിപ്പിടിച്ചു ഇരുന്നോ.. ഇനി എന്തായാലും വല്യേട്ടനു ഇഷ്ടമായാൽ കല്യണം വേഗം ഉണ്ടാകും..”
അവളുടെ വേദന തനിക്കും സങ്കടം തരുന്നതാണ്.. പക്ഷേ ഇവിടെ ഇങ്ങനെ സംസാരിച്ചില്ലെങ്കിൽ ഒരിക്കലും അവളുടെ പ്രണയം പുറത്ത് വരില്ലെന്ന് അറിയാം.. തീരുമാനം അവൾ എടുക്കേണ്ടത് അത്യാവശ്യം ആണ്..
പിന്നീട് ഒന്നും സംസാരിക്കാതെ ഋതു റൂമിൽ കയറി.. ഉള്ളിലെ വേദന കണ്ണുനീരായി തലയണയെ നനക്കുമ്പോഴും ഇനി എന്ത് എന്ന് അവൾ ചിന്തിച്ചു കൊണ്ടിരുന്നു..
സ്വന്തമാകില്ല എന്നറിഞ്ഞല്ലേ താൻ അവനെ സ്നേഹിച്ചത്?? ഒരു മറവിക്കും വിട്ടുകൊടുക്കാതെ അവൻ എന്നിൽ ഉണ്ടാകും..പിന്നെ എന്തിനാ ഹൃദയമേ ഇത്രമേൽ നീ വേദനിക്കുന്നത്??
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ തനു റെഡിയായി ഋതുവിനെ കാത്തു നിൽക്കുകയാണ്..
“പോകാം തനു..”
തനു അവളെ ഒന്ന് നോക്കി.. കരഞ്ഞതിന്റെ അവശേഷിപ്പായി കണ്ണുകൾ ചെറുതായിട്ടുണ്ട്.. എന്നാലും മുഖത്തു നിറഞ്ഞ പുഞ്ചിരിയാണ്..
“പോകാം.. എന്തായാലും അഭിനയം നന്നാകുന്നുണ്ട്…”
“എന്ത് അഭിനയം തനു.. ഞാൻ ഇങ്ങനെ തന്നെയല്ലേ..”
“അതേ നീ ഇങ്ങനെയാണ്.. സ്വന്തം വേദനകൾ ഉള്ളിൽ ഒതുക്കി പുറമെ അഭിനയിക്കും.. പണ്ടേ അതാണല്ലോ നിന്റെ ശീലം.. ഞാൻ ഒന്നും പറയുന്നില്ല.. വാ പോകാം..”
ഒന്നും പറയാതെ ഋതുവും അവളുടെ കൂടെ ഇറങ്ങി… ഓഫീസിലും ഋതു നിശബ്‍ദയായിരുന്നു.. മാറ്റത്തിനു കാരണം എല്ലാർക്കും അറിയുന്നതിനാൽ ആരും കൂടുതൽ ചോദിച്ചില്ല…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വൈകുന്നേരവും മനസ് ശരിയല്ലാത്തതിനാൽ ഋതു തനുവിനോട് പറഞ്ഞു നേരെ കടൽക്കരയിലേക്കാണ് പോയത്.. അറ്റമില്ലാത്ത കടലിനെ നോക്കി അവൾ അവിടെ നിന്നു.. വൈകുന്നേരമായതിനാൽ ഒരുപാട് ആളുകൾ അവിടെയും എവിടെയുമായി ഉണ്ട്.. ചിലർ കുട്ടികളുമായി കളിക്കുന്നു.. ചിലർ വെറുതെ നടക്കുന്നു.. മറ്റു ചിലർ ഈ നേരത്തിന്റെ ഭംഗി ആസ്വദിക്കുന്നു..
പെട്ടെന്നാണ് അവളുടെ കണ്ണുകൾ രണ്ടുപേരിൽ പതിഞ്ഞത്..
അതെ.. അദ്ദേഹം തന്നെ.. കൂടെ ഒരു പെൺകുട്ടിയും… മനസ്സിൽ എവിടെയോ ഒരു നീറ്റൽ.. കണ്ണുകൾ നിറയുമെന്ന് തോന്നിയതും അവൾ നോട്ടം മാറ്റി..
പ്രണയം ഇത്രമേൽ വേദനയാണോ?? അല്ലെങ്കിലും ജീവിതത്തിൽ വേദനകൾ മാത്രം കൂട്ടിനുള്ള തനിക്ക് പ്രണയവും വേദന അല്ലാതെ വേറെ എന്താ തരേണ്ടത്?? അന്ന് ആദ്യമായി ആ കാപ്പി കണ്ണുകളോടെ അവൾക്ക് ദേഷ്യം തോന്നി.. ആരെണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒറ്റയ്ക്കാകുമായിരുന്നില്ലെന്ന് തോന്നി..
“ഹായ് ഋതു.. താൻ എന്താ ഇവിടെ?? അവരൊക്കെ എവിടെ??”
തന്നോട് സംസാരിക്കുന്ന ലിനുവിനെ അവൾ ഒന്ന് നോക്കി..കൂടുതൽ നോക്കിയാൽ തന്റെ മനസിലുള്ളത് പുറത്തുവരുമോ എന്നവൾ ഭയം തോന്നി..
“ഹായ്.. ഞാൻ വെറു..തെ… അവർ വന്നില്ല.. ഒറ്റക്കെ ഉള്ളു..”
“അതെന്താടോ?? അവർ ഒറ്റക്ക് വിടില്ലല്ലോ തന്നെ.”
“കുറച്ചു നേരത്തെ ഇറങ്ങിയതുകൊണ്ട് വന്നതാ.. അല്ല എന്താ ഇവിടെ??”
“ഞാനോ.. ഒരു കല്യാണാലോചന. പപ്പയുടെ വക.. കുട്ടിയെ കാണാം എന്ന് വിചാരിച്ചു വന്നതാ.. ”
“ഓ.. എന്നിട്ട് കുട്ടിയേ കണ്ടോ ??ഇഷ്ടായോ?? “മനസിലെ വേദനയേ പിടിച്ചു നിർത്തി അവൾ ചോദിച്ചു..
“ദാ.. അതാണ് കുട്ടി.. പേര് സെലിൻ… നേഴ്സ് ആണ്.. ഒരു പാവം.. എനിക്ക് ഇഷ്ടായി… വാ തന്നെ പരിചയപ്പെടുത്താം..”
എല്ലാം അവസാനിച്ചതുപോലെ അവൾക്ക് തോന്നി.. അവൻ ഇഷ്ടമായി എന്നു പറഞ്ഞത് മാത്രം അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു.. കണ്ണുകൾ നിറയുമ്പോഴും വാശിയോട് അവൾ തുടച്ചു നീക്കി..
“തനിക്കെന്തുപറ്റി?? കണ്ണ് നിറയുന്നത് എന്തെ?? വാടോ എന്റെ മിന്നിന്റെ അവകാശിയാകാൻ പോകുന്നവളെ കാണണ്ടേ??”
വേണ്ടെന്ന് അറിയാതെ തല ചലിപ്പിച്ചു.. കേട്ട വാക്കുകളിൽ കുരുങ്ങി പോയതിനാൽ എന്താണ് ചെയ്യുന്നതെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.
“അതെന്താഡോ.. എന്തായാലും കാണേണ്ടതല്ലേ.. കുറച്ചു നേരത്തെ ആയെന്നല്ലേ ഉള്ളു..”
അവൻ അവളുടെ കൈയിൽ പിടിച്ചു… ദേഷ്യവും സങ്കടവും ഒന്നിച്ചു വന്ന ഋതു അവന്റെ കൈയിൽ നിന്ന് സ്വന്തം കൈ വിടുവിച്ചു..അവന്റെ മുന്നിലായ് നിന്ന് രണ്ടു കൈകൾകൊണ്ടും അവന്റെ ഷർട്ട് കൂട്ടിപിടിച്ചു…
“എന്റെയാണ്.. എന്റേത് മാത്രം.. മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെനിക്ക്..”
ലിനുവിനെ നഷ്ട്ടപെടുന്നു എന്നാ ഒരു അവസ്ഥയിൽ അവൾ ചെയ്യുന്നതോ പറയുന്നതോ ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല..
അറിയാതെ അവളിൽ നിന്ന് കേട്ട വാക്കുകൾ.. അവന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല…
“ഋതു.. ഞാൻ നിന്റെയാണോ??”
ഒന്ന് ഞെട്ടി അവൾ.. അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന കൈകൾ താനെ അയഞ്ഞു.. എന്നാൽ അവൾക്ക് ചിന്തിക്കാൻ സമയം കിട്ടുന്നതിനുമുന്നേ അവളെ അവൻ തന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു..
“ഈ ലിനു ഋതുവിന്റെ ആണോ??”
ആണെന്ന് തലയിട്ടുമ്പോൾ അവൻ അവളെ ഒന്നുകൂടി അവനിലേക്ക് ചേർത്തു..
അവളുടെ തേങ്ങലുകൾ ഒരു പൊട്ടിക്കരച്ചിലാകാൻ അധികം സമയം വേണ്ടി വന്നില്ല.. അവൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു…
“നിന്റെയാണ്.. നിന്റെമാത്രം.. ഈ ജന്മമല്ല ഇനി വരുന്ന എല്ലാ ജന്മങ്ങളിലും..”
അവനിൽ നിന്നു കേട്ട വാക്കുകൾ.. ഋതു ഒന്ന് തലയുയർത്തി അവനെ നോക്കി.. അവനിൽ നിറഞ്ഞ ചിരിയാണ്…
“എന്തെ പെണ്ണെ നോക്കുന്നെ?? നീ എന്നെ സ്നേഹിക്കുന്നതിനു എത്രയോ മുൻപ് നിന്നെ സ്നേഹിക്കാൻ തുടങ്ങിയതാണ് ഞാൻ.. നിനക്ക് ഞാൻ ആരാണെന്ന് തിരിച്ചറിയാനായിരുന്നു ഇതൊക്കെ.. അർഹതയുടെ പേരിൽ നീ മാറി നിൽക്കുമ്പോൾ നിന്റെ ഇഷ്ടം പുറത്തുകൊണ്ട് വരാൻ ഇതല്ലാതെ വേറെ വഴികണ്ടില്ല… സോറി.. ഒത്തിരി വേദനിച്ചെന്നറിയാം..”
“ഞാ.ൻ… എനിക്ക്… സ്വപ്നമാണോ?? ”
അതിനൊന്നും ചിരിച്ചവൻ അവളുടെ മുഖം തന്റെ കൈകളിൽ എടുത്തു..
“പ്രണയമാണ് പെണ്ണെ… ഒരുതരം ഭ്രാന്തമായ പ്രണയം.. നിന്നോളം ഒന്നിനെയും ഞാൻ ആഗ്രഹിച്ചിട്ടില്ല… ഇനി ഒന്നിനും വിട്ടുകൊടുക്കാതെ ഇങ്ങനെ ചേർത്ത് നിർത്തിക്കോളാം ഞാൻ… Love u ഋതു..”
ഋതുവിന് ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. തന്റെ പ്രണയം അത് തന്നിലേക്ക് തന്നെ വന്നിരിക്കുന്നു…
“ഇച്ചാ.”
ഋതുവിന്റെ ആ വിളി ലിനുവിൽ ആദ്യം അത്ഭുതമാണ് തോന്നിയത്.. അവനിൽ മനോഹരമായൊരു ചിരി വിരിഞ്ഞു..
“എന്തായാലും ആ വിളി ഇച്ചായന് ബോധിച്ചുട്ടോ പെണ്ണെ..”
അവർ അവരുടെ പ്രണയം തുറന്നു പറഞ്ഞതിന് സാക്ഷിയായി സെലിൻ അവിടെ ഉണ്ടായിരുന്നു.. ആ കാഴ്ച കണ്ട് നിറഞ്ഞ സന്തോഷത്തോടെ അവൾ അവിടെ നിന്നും നടന്നകന്നു
പിന്നീട് അവർ പലതും സംസാരിച്ചു.. അവളിൽ ഉണ്ടായിരുന്ന സങ്കടം മയിച്ചുകളയാൻ അവന് അധികസമയം വേണ്ടി വന്നില്ല…അവൾ അറിയുകയായിരുന്നു ഇതുവരെ അറിയാത്ത ലിനുവിന്റെ മറ്റൊരു മുഖം… കൈകൾ കോർത്തുപിടിച്ചു കടൽ കരയിലൂടെ നടക്കുമ്പോൾ അവളിൽ നിറഞ്ഞ സന്തോഷമായിരുന്നു…
ആ സന്തോഷത്തിൽ പങ്കുചേരാൻ മറ്റു മൂന്നുപേരും എത്തിയപ്പോൾ ആദ്യം ഋതു ഒന്ന് പിണക്കം നടിച്ചെങ്കിലും അധികം അത് നീട്ടിക്കൊണ്ടുപോകാൻ അവൾക്ക് കഴിയുമായിരുന്നില്ല.. സന്തോഷവാർത്ത വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ തുള്ളിചാടിയത് മാളുവായിരുന്നു…
റിച്ചു തനുവിന്റെ കൈയിൽ പിടിച്ചു..
” അനിയത്തിയായി എന്റെ ജീവിതത്തിലേക്ക് വന്നവളാണ് നീ.. ഇപ്പോൾ എന്റെ ഇച്ചായന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് നീ വരുന്നു.. എന്നും എപ്പോഴും നമ്മൾ ഒരുമിച്ചായിരിക്കും.. ഇതിൽ പരം എന്താടി നമുക്ക് വേണ്ടത് ?? ”
അവന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷം അവൾക്ക് മനസു നിറഞ്ഞു.. വിക്കിയും തനുവും അതിൽ പങ്കുചേർന്നു..പിന്നീട് ലിനുവിനെയും ഋതുവിനെയും ഒറ്റയ്ക്ക് വിട്ടുകൊണ്ട് അവർ റൂമിലേക്ക് പോയി..
രാത്രി ഋതുവിനെ കൊണ്ടുവിടാൻ വന്നതാണ് ലിനു..
“എന്നാ രാത്രി യാത്രയില്ല പെണ്ണെ..ഇനിയും ഒരുപാട് നീ അറിയാനുണ്ട്.. അതൊക്കെ സമയം പോലെ പറയാം.. ഇപ്പോൾ പോയി കിടന്നുറങ്ങ്.. ഞാൻ വിളിക്കാം.. ”
അവളുടെ കവിളിൽ തട്ടി പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തല ചലിപ്പിച്ചു…
“Gud nit ഇച്ചാ..”
“Gud nit പെണ്ണെ ”
വീട്ടിൽ കയറിയപ്പോൾ തനു കുറച്ചൊന്നുമല്ല അവളെ കളിയാക്കിയത്.. പിന്നെ അവളെ കെട്ടിപിടിച്ചു തനു..
“എനിക്ക് സമാധാനമായി ഋതു.. ഇതുവരെ ഉണ്ടായായിരുന്ന എല്ലാ ആശങ്കകളും മാറി.. നീ ഇനി ഹാപ്പി ആയിരിക്കും.. അതും നമ്മൾ എന്നും ഒന്നിച്ചുണ്ടാകും..”
ഋതു മനസ്സ് നിറഞ്ഞു ചിരിച്ചു… ഒരുപാട് നാളുകൾക്കു ശേഷം അന്ന് അവൾ സമാധാനമായി ഉറങ്ങി…
തുടരും…