രചന – Selunisu
അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല….. ഇതിനായിരുന്നോ അർജന്റ് ആണെന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് വരുത്തിയെ…. ഇതായിരുന്നു കാരണം എങ്കിൽ വരില്ലായിരുന്നു ഞാൻ…. അറിയാം അച്ചു…. അതോണ്ട് തന്നെയാ… നിന്നോട് കാര്യം പറയാഞ്ഞേ…. മോളെ നിനക്കറിയാലോ ഞാനും ഉദയനും തമ്മിലുള്ള ബന്ധം…… കൂടെ പിറന്നില്ലേലും അവൻ എന്റെ കൂടെ പിറപ്പ് തന്നെയാ….. നീ ഇന്ന് ഈ നിലയിൽ എത്താൻ കാരണം പോലും അവനാ…. അവനന്ന് ആ പണം തന്നില്ലയിരുന്നുവെങ്കിൽ മോൾ ആലോചിച്ചു നോക്ക് നിന്റെ പഠനം അന്നേ നിർത്തി വെക്കേണ്ടി വരുമായിരുന്നില്ലേ….ഇപ്പൊ അവരുടെ അവസ്ഥ നിനക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്….. ആരവ് മാത്രമാ ഇപ്പൊ അവരുടെ പ്രതീക്ഷ…. അവനൊരു നല്ല ജോലി അത് നീ വിചാരിച്ചാലേ നടക്കൂ….. ഇതൊക്കെ എനിക്കറിയാവുന്നതല്ലേ അച്ഛാ…. ആരവേട്ടന് നല്ലൊരു ജോലിക്ക് ഞാൻ ശ്രമിക്കാം…പക്ഷേ അതിനെന്തിനാ ഞങ്ങൾ തമ്മിൽ കല്ല്യാണം എന്നൊരു കരാർ…. ഇതൊരു കരാർ അല്ല മോളെ…..കുഞ്ഞു നാളിൽ നിങ്ങൾ തമ്മിലുള്ള സ്നേഹവും ഒത്തൊരുമയും കണ്ട് ഞങ്ങൾ മനസ്സിൽ കുറിച്ചിട്ട ഞങ്ങടെ സ്വപ്നം …….
നിനക്കും അവനെ ഭയങ്കര ഇഷ്ട്ടമായിരുന്നല്ലോ…. അച്ഛാ…. കുഞ്ഞു നാളിലേ പോലെയാണോ ഇപ്പൊ… ആരവേട്ടനെ എനിക്കിപ്പഴും ഇഷ്ട്ടം തന്നെയാ… പക്ഷേ അത് നിങ്ങൾ കരുതും പോലെ ഒന്നല്ല…. എന്റെ നല്ലൊരു ഫ്രണ്ട് അതിനപ്പുറം ഞാൻ കരുതിയിട്ടില്ല ഇന്നേ വരെ… ഇനി എന്നെ കൊണ്ട് എങ്ങെനെയാ അച്ഛാ…. അതൊക്കെ ശരിയാവും അച്ചു….. മോളിനി എതിര് പറയരുത്…. ഞാൻ അവർക്ക് വിളിച്ചു ഇതങ്ങു ഉറപ്പിക്കുവാ…. നിങ്ങടെ ഇഷ്ട്ടം എന്റെ മേൽ അടിച്ചേൽപ്പിക്കുവാണോ…. എന്നെ കല്ല്യാണം കഴിക്കാൻ പോവുന്ന ആളെ കുറിച്ച് എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ… അശ്വതി……..എന്തൊക്കെയാ നീ പറയുന്നേ….നിന്റെ ഏത് കാര്യത്തിലെങ്കിലും ഞാനും അച്ഛനും എതിര് നിന്നിട്ടുണ്ടോ… പഠിപ്പ് ഉണ്ടെന്ന് വെച്ച് അഹമ്മതി പറഞ്ഞാലുണ്ടല്ലോ….. എന്നും പറഞ്ഞു അമ്മ അവളെ അടിക്കാൻ ഓങ്ങിയതും അച്ഛൻ അവരെ തടഞ്ഞു….. വിട് ശ്രീയേട്ടാ….. അവൾ പറഞ്ഞത് കേട്ടില്ലേ…. നീ ഒന്നടങ്ങ് ജയേ…. നീ പോയി ഭക്ഷണം എടുത്ത് വെക്ക് അപ്പോഴേക്കും ഞങ്ങൾ അങ്ങെത്തിക്കോളാം…. അതിന് അമ്മ അവളെ കൂർപ്പിച്ചൊന്ന് നോക്കി അവിടെ നിന്ന് പോയതും അച്ഛൻ അവൾക്ക് നേരെ തിരിഞ്ഞു….
അച്ചു….. അച്ഛനായിട്ട് ഒന്നും നിന്നെ അടിച്ചേൽപ്പിച്ചിട്ടില്ല…..നിന്റെ ഒരിഷ്ട്ടങ്ങൾക്കും എതിര് നിന്നിട്ടും ഇല്ലാ ….ഞങ്ങൾക്ക് നീയേ ഒള്ളു നിന്നെ നല്ലൊരാളെ കയ്യിൽ ഏൽപ്പിക്കണം നീ സന്തോഷത്തോടെ കഴിയുന്നത് കാണണം അത്രേ ഒള്ളു അച്ഛനും അമ്മയ്ക്കും… ആരവിനോളം നിന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിവ് മറ്റൊരാൾക്ക് കഴിഞ്ഞോളണമെന്നില്ല…. അതൊക്കെ അച്ഛന്റെ വെറും തോന്നലാ….എന്നേം കൂടെ ഒന്ന് മനസ്സിലാക്ക് അച്ഛാ…. ഞാൻ എനിക്ക്….അച്ഛനോട് എങ്ങെനെയാ പറയേണ്ടേന്ന് എനിക്ക് അറിയില്ല…എന്നവൾ വിക്കി വിക്കി പറഞ്ഞു…. മനസ്സിലാവുന്നുണ്ട് മോളെ അച്ഛന്…. സാരല്ല മോളെ ഇഷ്ട്ടം എന്താണോ അത് നടക്കട്ടെ…. അച്ഛന്റെ മനസ്സിലെ സ്വപ്നം അത് ഞാൻ അങ്ങനെ തന്നെ കുഴിച്ചു മൂടിക്കോളാം… എന്നും പറഞ്ഞു അയാൾ അവൾക്ക് വേദനയിൽ കലർന്നൊരു പുഞ്ചിരി നൽകി തിരിഞ്ഞതും അവൾ അയാളുടെ കയ്യിൽ പിടിച്ചു….. എനിക്ക്….. എനിക്ക് സമ്മതമാണച്ഛാ…. അച്ഛൻ അവരോട് വിളിച്ചു പറഞ്ഞോളൂ.,.. എന്ന് മാത്രം പറഞ്ഞവൾ ആ മുറിവിട്ടിറങ്ങി…….
അവൾ നേരെ പോയത് തൊടിയിലേക്കായിരുന്നു…..അവിടെ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്….. ഡിസ്പ്ലേയിൽ തെളിഞ്ഞ മുഖം കണ്ടതും ഇരുള് നിറഞ്ഞ മനസ്സിൽ പ്രകാശം പരന്നത് അവൾ അറിഞ്ഞു… ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി അവളാ കാൾ അറ്റൻഡ് ചെയ്തു….. ഹലോ…. ഹേയ്….. അച്ചു… അവിടെ എത്തിയപ്പോ മറന്നോ നീ എന്നെ…. അങ്ങനെ മറക്കാൻ പറ്റുവോ എനിക്കെന്റെ ശിവയെ…. അച്ഛന്റേം അമ്മേടേം കൂടെ ആയിരുന്നു… അവരൊന്ന് മാറിയിട്ട് വിളിക്കാന്ന് വെച്ചിട്ടാ…. സോറി ഡാ… ഇറ്റ്സ് ഓക്കേ ഡിയർ….. അല്ല എന്തിനാ നിന്നെ ഇപ്പോ അങ്ങോട്ട് വിളിപ്പിച്ചേ…എന്നവൻ ചോദിച്ചതും അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് തികട്ടി വന്നു…. വേണ്ടാ ഇപ്പൊ ശിവ ഇതറിഞ്ഞാൽ അവൻ ഉടൻ ഇങ്ങെത്തും… അത് വലിയൊരു പ്രശ്നം ആവത്തേ ഒള്ളു…. ഏയ് അച്ചു… ആർ യൂ ഹിയർ…. അഹ് ഇവടെ റേഞ്ച് കുറവാ ശിവാ ഞാൻ നിന്നെ പിന്നെ വിളിക്കാവേ…… എന്ന് കള്ളം പറഞ്ഞു അവന്റെ മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു…..
തിരിഞ്ഞതും പിന്നിൽ അച്ഛൻ നിക്കുന്നത് കണ്ട് അവളൊന്ന് ഞെട്ടി…. അച്ഛൻ എപ്പോ വന്നു… ഇപ്പൊ വന്നേ ഒള്ളു… ആരായിരുന്നു മോളെ ഫോണിൽ… അത്…എന്റെ ….ഫ്രണ്ട് ആണച്ഛാ എന്നും പറഞ്ഞു അവൾ തല താഴ്ത്തി നിന്നതും അച്ഛൻ അവളുടെ ഷോൾഡറിൽ കൈ വെച്ചു…. അച്ചു… എന്തിനാ നീ കള്ളം പറയുന്നേ… അച്ഛന് മനസ്സിലായി എല്ലാം.. ഇത് മോളുടെ ജീവിതം ആണ്.. നിന്റെ ഇഷ്ട്ടം അതാണേൽ അത് നടക്കട്ടെ….എന്നയാൾ പറഞ്ഞതും അവൾ തല ഉയർത്തി അച്ഛനെ നോക്കി… ആ മിഴികളിൽ കണ്ണുനീർ നിറഞ്ഞു നിൽപ്പുണ്ട്….. അത് കണ്ടതും അവൾക്ക് വല്ലാതായി… അവൾ അയാളുടെ നെഞ്ചിലേക്ക് ചാരി നിന്നു…. എന്റെ ഇഷ്ടത്തെക്കാൾ വലുതാ എനിക്കെന്റെ അച്ഛൻ….. വിധി ഇതാണെങ്കിൽ ഇത് നടക്കട്ടെ… അച്ഛൻ സന്തോഷമായിട്ടിരിക്ക് എനിക്ക് സങ്കടമൊന്നൂല്ലാ…. സത്യമാണോ മോളെ…. അതേന്നേ ….. അച്ഛൻ ധൈര്യമായിട്ട് അവരെ വിളിച്ചു പറഞ്ഞോ മേലെവീട്ടിൽ ശ്രീധരൻ മകൾ അശ്വതി ശ്രീധരൻ ആരവിനുള്ളതാണെന്ന്.എന്നും പറഞ്ഞു അവൾ അയാളെ നോക്കി ചിരിച്ചതും അച്ഛൻ അവളെ തലയിൽ തലോടി അവളുടെ നെറുകയിൽ ചുണ്ടമർത്തി….
മോൾ വാ വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ…. അമ്മ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്… എന്നും പറഞ്ഞു അവളെ കൂട്ടി അയാൾ അകത്തേക്ക് നടന്നു…. ശ്രീധരന്റെ ജയ കൊച്ച് എന്നോട് പിണക്കമാണോ എന്നും പറഞ്ഞു അവൾ അമ്മയെ ചേർത്ത് പിടിച്ചതും അവരവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു…. എന്താ അമ്മാ….. പെട്ടന്ന് കല്ല്യാണം എന്നൊക്കെ കേട്ടപ്പോ ഞാനൊന്ന് പതറി പോയി ആ ഒരു സിറ്റ് വേഷനിൽ പറഞ്ഞു പോയതല്ലേ ജയ കൊച്ച് ക്ഷമി…….ദേ മിണ്ടിയില്ലേൽ ഞാൻ വന്ന വഴി പോകുവെ… പിന്നെ ഇവിടെ കിടന്ന് കരഞ്ഞു വിളിച്ചിട്ടൊന്നും കാര്യമുണ്ടാവില്ല…. പറഞ്ഞേക്കാം… പോടീ കാന്താരി…… അച്ചു…. നിനക്ക് എതിർപ്പൊന്നും ഇല്ലല്ലോ വിവാഹത്തിന്… ഇല്ലെന്നേ…. ഞാൻ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്… ഞാൻ ഓക്കേ ആ…. ആരവും അവന്റെ വീട്ടുക്കാരും നല്ലവരാ മോളെ….. ഇപ്പോഴത്തെ അവരെ അവസ്ഥ നോക്കണ്ടാ… ഒക്കെ ശരിയാവും…അവൻ നിന്നെ പൊന്നു പോലെ നോക്കും….അത്രക്ക് നല്ലവനാ…. ഓഹ്…. മരുമോനെ ഇപ്പൊ തന്നെ ഇങ്ങനെ പുകഴ്ത്താതെ എന്തേലും കഴിക്കാൻ താ… എനിക്ക് പുറത്തൊക്കെ ഒന്ന് ചുറ്റണം….എന്നും പറഞ്ഞു അവൾ അമ്മയുടെ കവിളിൽ നുള്ളി ചെയറിലേക്കിരുന്നു…. അവരൊരു ചിരിയോടെ അവൾക്ക് ഭക്ഷണം വിളമ്പി…
ഫുഡ് പെട്ടന്ന് കഴിച്ച് അവൾ വേഗം റൂമിലേക്ക് വിട്ടു…..റൂമിലെത്തിയതും ഇത് വരെ ചിരിച്ചിരുന്ന അവളുടെ മുഖം പെട്ടന്ന് മാറി….. അവൾ ബെഡിലേക്കിരുന്ന് മുഖം പൊത്തി….. ശിവയുടെയും ആരവിന്റെയും മുഖം അവളുടെ മനസ്സിലേക്ക് വന്നതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു…. ഒരുപ്പാട് നേരത്തെ ആലോചനക്ക് ശേഷം അവൾ ഉറച്ച ഒരു തീരുമാനത്തോടെ ഫോൺ എടുത്ത് ആരവേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു….. ആരവേട്ടാ….. എനിക്ക് ആരവേട്ടനെ ഒന്ന് കാണണം…. ഞാൻ നമ്മുടെ ആൽത്തറയിൽ കാണും അങ്ങോട്ട് വന്ന മതി എന്ന് മാത്രം പറഞ്ഞു അവൾ കാൾ കട്ട് ചെയ്ത് പെട്ടന്ന് ഫ്രഷ് ആവാൻ കയറി….. ഹലോ എന്താണ് എന്റെ കുഞ്ഞേട്ടന്റെ മുഖത്തു പതിവില്ലാത്തൊരു പുഞ്ചിരി….. എനിക്കെന്താ ചിരിക്കാൻ പാടില്ലേ…. പിന്നെ പാടില്ലേ…. എന്നാലും ഈ ചിരിയിലൊരു പ്രേത്യേകത ഇല്ലേ ആരായിരുന്നു ഫോണിൽ ആരവിന്റെ അച്ചൂട്ടിയാണോ….. ആരായാലും നിനക്കെന്താ…. നീ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട പോയിരുന്നു പഠിക്കടി പിത്തക്കാളി… ആഹാ അത്രക്കായോ…. അച്ചു ചേച്ചി കുഞ്ഞേട്ടന് വിളിച്ചത് ഞാൻ അമ്മയോട് പോയി പറഞ്ഞിട്ട് വരാവേ…..എന്നും പറഞ്ഞു അവൾ ഓടാൻ നിന്നതും അവൻ അവളെ കയ്യിൽ പിടിച്ചു…..
എന്റെ പൊന്ന് ആരൂ….നിനക്കിതെന്തിന്റെ കേടാ…. നിന്റെ ഈ ഒളിഞ്ഞു നോട്ടം നീ എന്നാ ഒന്ന് നിർത്തുന്നേ…. അയ്യാ ഒളിഞ്ഞു നോക്കാൻ പറ്റിയൊരു റൂം… അങ്ങനുള്ള ചീപ്പ് പരിപാടിക്കൊന്നും ഈ ആരതിയേ കിട്ടില്ല……ഞാൻ കുഞ്ഞേട്ടനെ അച്ഛൻ വിളിക്കുന്നുണ്ടെന്ന് പറയാൻ വേണ്ടി വന്നതാ… അപ്പൊ ദേ ഇരിക്കുന്നു ഫോണും കയ്യിൽ പിടിച്ചു വിത്ത് പുഞ്ചിരി അപ്പൊ അച്ചു ചേച്ചിയാവും എന്ന് കരുതി …… ഓഹ് ആയിക്കോട്ടെ വിശ്വസിച്ചു…. നീയൊന്ന് പോയെ ഞാൻ വന്നോളാം…. ഓഹ്… നമ്മളില്ലേ…. ഞാൻ പോയേക്കാം…. എന്നാലും ഇങ്ങനെ പുഞ്ചിരിക്കാൻ അച്ചു ചേച്ചി ഉമ്മയെങ്ങാനും തന്നോ…. എന്നും ചോദിച്ചു അവൾ ഇളിച്ചതും… അവൻ ബെഡിൽ നിന്ന് എണീറ്റു അവളെ നേരെ കയ്യൊങ്ങി… അത് കണ്ട് അവൾ അവന് കൊഞ്ഞനം കുത്തി റൂമിൽ നിന്ന് പുറത്തേക്കോടി…. ഈ ഒരു പെണ്ണ്….എന്നും പറഞ്ഞു അവൾ പോയ വഴിയേ ഒന്ന് നോക്കി അവൻ ചിരിച്ചു ഫ്രഷ് ആയി താഴേക്കിറങ്ങി….
അമ്മേ അച്ഛൻ എന്ത്യേ….. ഉമ്മറത്തിരിപ്പുണ്ട്… ആഹ്….. അച്ഛാ എന്താ വിളിച്ചേ…. നീ പുറത്തേക്കാണോ…. ആഹ് അതേ…. എങ്കി ആ ദാമുചേട്ടനോട് ഞാൻ ഒരു ലോണിന്റെ കാര്യം പറഞ്ഞിരുന്നു അത് എന്തായെന്ന് ചോദിച്ചോണേ… ഇപ്പൊ എന്തിനാ അച്ഛാ ലോൺ…. ഇപ്പൊ തന്നെ ഒരുപ്പാടയില്ലേ…… ഡാ… അച്ചു വന്നില്ലേ…. അവൾക്ക് അധികം ലീവ് കാണില്ല… കല്ല്യാണം പെട്ടന്ന് ഉണ്ടാക്കണ്ടേ…. അതിന് പൈസ വേണ്ടെടാ….. നിന്റെ അടുത്തുള്ളത് കൊണ്ട് എന്താവാനാ…അവളിപ്പോ വല്ല്യ നിലയിൽ എത്തിയില്ലേ ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല…. നീ ചെല്ല് സന്ധ്യ ആവാറായി… രാവിലെ ചെന്ന അയാളെ കാണാൻ പറ്റില്ല…… മ്മ്…. ഞാൻ ചോദിക്കാം എന്നും പറഞ്ഞു അവൻ വണ്ടിയുമെടുത്ത് ആൽത്തറയിലേക്ക് വിട്ടു… അവൻ എത്തിയപ്പോ അച്ചു അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങുന്നതാണ് കണ്ടത്… ഒരുപ്പാട് നാളുകൾക്ക് ശേഷം തന്റെ ബാല്യകാല സഖിയെ നേരിട്ട് കണ്ടതിലുള്ള സന്തോഷം അവന്റെ മുഖത്തു പ്രതിഫലിച്ചു.. അവൻ അവളെ തന്നെ നോക്കി നിന്നു….. ഹലോ…. ആരാവേട്ടോയ്…. കണ്ണും തുറന്നു സ്വപ്നം കാണുവാണോ എന്നും ചോദിച്ചു അവൾ അവനെ പിടിച്ചു കുലുക്കിയപ്പോഴാണ് അവൾ അടുത്തെത്തിയ കാര്യം അവൻ അറിഞ്ഞത്…. അവൻ അവൾക്ക് വിളറിയ ഒരു ചിരി നൽകി…
ഏയ് ഞാൻ ചുമ്മ ഓരോന്ന്….. താൻ എപ്പോ എത്തി… ഉച്ച ആയപ്പോഴേക്കും എത്തി…. എന്നെ കൂട്ടാൻ ഞാൻ ആരവേട്ടനെ പ്രതീക്ഷിച്ചുട്ടോ…. അയ്യോ സോറി അച്ചു… ഞാൻ സ്ഥലത്തില്ലായിരുന്നു വർക്കിന്റെ ചെറിയൊരു ആവിശ്യത്തിന് വേണ്ടി പോവേണ്ടി വന്നു…ഉച്ച കഴിഞ്ഞാ എത്തിയെ… അത് സാരമില്ല…കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു… എന്താ ആരവേട്ടാ പെട്ടന്ന് ഇങ്ങനെ ആവാൻ കാരണം..അങ്കിളിന്റെ .. ബിസിനസ് ഒക്കെ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്നതല്ലേ….. തനിക്കറിയാലോ അച്ഛന്റെ സ്വഭാവം… എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും…… അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടിലെ അവസ്ഥ കണ്ട് അവരെ മോനൊരു ജോലി കൊടുത്താ… അവൻ കിട്ടാവുന്നതിലും അപ്പുറം എടുത്ത് പൊയ്ക്കളഞ്ഞു…. അതോടെ ജീവിതം തന്നെ താളം തെറ്റി… പോലീസിൽ കംപ്ലയിന്റ് കൊടുത്തില്ലേ… അതോണ്ടൊന്നും കാര്യമില്ല അച്ചു…. അവർ അന്വേഷിക്കുന്നുണ്ടെന്ന് പറയും അത്ര മാത്രം….
അത് വിട്…വിധിയെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ…..നിനക്ക് സുഖമല്ലേ… മ്മ്.. സുഖം…. വാ നമുക്ക് ആൽത്തറയിലേക്ക് ഇരിക്കാം എന്നും പറഞ്ഞു അവൻ അവളെ കയ്യിൽ പിടിച്ചു അവിടെ കയറി ഇരുന്നു.., അച്ചൂ…. മ്മ്…. എന്താ നിന്റെ മുഖത്തൊരു തെളിച്ച കുറവ്….. എന്തെങ്കിലും പ്രശ്നം ഉണ്ടോ… അത്… ആരവേട്ടാ…. എങ്ങനെയാ പറയേണ്ടേന്ന്…. നമുക്കിടയിൽ എന്തിനാടോ ഈ ഫോർമാലിറ്റി… എന്താണെങ്കിലും താൻ പറഞ്ഞോ…. എന്നവൻ പറഞ്ഞതും അവൾ കണ്ണടച്ച് പിടിച്ചു ശ്വാസം വലിച്ചു വിട്ടു….. എനിക്ക് ആരവേട്ടനെ സ്നേഹിക്കാൻ കഴിയില്ല…ഞാൻ മറ്റൊരാളുമായി ഇഷ്ട്ടത്തിലാണ് …എന്നവൾ പറഞ്ഞതും അവൻ ഞെട്ടി അവളെ മുഖത്തേക്ക് നോക്കി…… തുടരും……

by