രചന – ശ്രീമിഴി
ഉണ്ണി ദേവകിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി പോയി വരാം ചേച്ചിഅമ്മേ….. ദേവകി ഒന്ന് ചിരിച്ചു ഉണ്ണീടെ മുടിയിൽ തലോടി എന്റെ മോള് പോയി വാ അവിടെ നിന്നു ഇറങ്ങി മാർട്ടിന്റെ അടുത്തേക്കു ചെന്നു….. വാ കയറ്….. ഇച്ചായ കാറു വേണ്ടായിരുന്നു ബുള്ളറ്റ് മതി….. ഇപ്പൊ ഇതിൽ കയറ് പെണ്ണെ ഒരു പാട് ദൂരം ഉണ്ട്….. എങ്ങോട്ടാ ഇച്ചായ ഒന്ന് പറഞ്ഞൂടെ….. ഇല്ല സസ്പെൻസ് ആ പെണ്ണെ എന്നും പറഞ്ഞു മാർട്ടിൻ മുൻപിലെ ഡോർ തുറന്നു കൊടുത്തു….. ഉണ്ണി ഒന്നും മിണ്ടാതെ ഇരുന്നു….. ചെറു ചിരിയോടെ മാർട്ടിൻ കയറി വണ്ടി എടുത്തു….. ഉണ്ണി ഒരു കാര്യം ചോദിച്ചോട്ടെ….. മ്മ്മ് എന്താ….. അയ്യോ എന്തിനാ ഇത്ര ജാഡ….. എന്റെ ഇച്ചായ എന്താ കാര്യം പറ….. നിനക്ക് സങ്കടം ഒന്നും വേണ്ട മനസ് തുറന്നു ഞാൻ ചോദിക്കുന്നതിനു ഉത്തരം പറഞ്ഞ മതി….. എന്തിനാ എന്റെ ഇച്ചായന് ഇത്ര മുഖവുര….. നിനക്ക് എന്നെ ഇഷ്ടം ആണോ ഉണ്ണി നിന്റെ ജീവൻ രക്ഷിച്ചത് കൊണ്ടുള്ള ഇഷ്ടം ആണോ അതോ….. അടുത്തത് പറയും മുൻപേ ഉണ്ണി മാർട്ടിന്റെ ചുണ്ടിൽ വിരൽ വച്ചു….. ഇനി ഒന്നും പറയല്ലേ ഇച്ചായ എനിക്ക് സഹിക്കാൻ കഴിയില്ല എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ കയ്യിൽ ചേർത്ത് പിടിച്ചു ഇച്ചായ എന്നോട് ഇങ്ങനെ ഒന്നും ചോദിക്കല്ലേ ഇച്ചായൻ ഇല്ലേ പിന്നെ ഉണ്ണി ഇല്ല എന്നും പറഞ്ഞു കരഞ്ഞു…..
മതി എനിക്ക് ഇത്രേം കേട്ടമതി എന്നും പറഞ്ഞു ഉണ്ണിയെ മാർട്ടിൻ ഒരു കൈ കൊണ്ട് നെഞ്ചോടു ചേർത്തു….. പിന്നെ എന്തോ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ഉണ്ണി പുറത്തേക്കു നോക്കി ഇരുന്നു….. വലിയൊരു മതിലിനു മുൻപിൽ വണ്ടി കൊണ്ട് നിർത്തി….. ഉണ്ണി ഗെയ്റ്റിനു മുകളിൽ ഉള്ള പേര് വായിച്ചു മാർട്ടിനെ നോക്കി….. എന്താ….. അച്ഛൻ….. മ്മ് കുഞ്ഞേട്ടനെ കാണാൻ തന്നെ വാ ഇറങ്ങു….. ഇച്ചായ താങ്ക്സ്….. അയ്യോടാ എന്തിനു….. അച്ഛനെ കാണാൻ എന്നെ കൂടി കൊണ്ട് വന്നതിന്….. ഉണ്ണി വലിയ പ്രതിഷ ഒന്നും വേണ്ട കുറച്ചു ദിവസം മുൻപേ ഞാൻ വന്നതാ പിന്നെ ശ്രീകാന്തും വന്നു എന്ന് പറഞ്ഞു അത് കൊണ്ട് കുഞ്ഞേട്ടനെ കാണാൻ പറ്റുമോ എന്നറിയില്ല….. ഇച്ചായ….. വാ നോക്കം….. ഉണ്ണിയെയും കൊണ്ട് അകത്തേക്കു കടക്കാൻ ഉള്ള അനുവാദം ചോദിച്ചപ്പോ എന്ത് കൊണ്ടോ അയാൾ വേഗം അകത്തേക്കു പോകാൻ പറഞ്ഞു….. നീ ഇവിടെ ഇരിക്കു ഞാൻ സാറിനെ കണ്ടെച്ചും വരാം എന്നും പറഞ്ഞു ഉണ്ണിയെ അവിടെ നിർത്തി മാർട്ടിൻ ഓഫീസിലേക്കു കയറി…..
ഉണ്ണി ചുറ്റും നോക്കി നല്ല സ്ഥലം വലിയ ഗേറ്റ് രണ്ടാൾക്കും നിന്നാൽ കാണാത്ത ഉയരത്തിൽ ഉള്ള ചുറ്റുമതിൽ ഭംഗിയുള്ള ചെടികൾ ഇത് നോക്കി നിൽക്കേ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം അച്ഛനെ കാണാൻ പറ്റില്ലെ ഇച്ചായൻ ഒന്ന് വേഗം വന്നെങ്കിൽ എന്ന് വിചാരിച്ചു നിൽക്കേ ഓഫീസിൽ ഇന്ന് പുറത്തേക്കു വരുന്ന മാർട്ടിനെ കണ്ടത് കൂടെ ഒരു പോലീസും….. ഇച്ചായ….. താൻ വാ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു അകത്തേക്കു നടന്നു….. കുറച്ചു സമയം പുറത്തു നിന്നതും കുഞ്ഞനെയും കൊണ്ട് പോലിസ് വന്നിരുന്നു….. അധികം സമയം എടുക്കരുത്….. ഇല്ല സാർ….. കുഞ്ഞനെ മാർട്ടിന്റെയും ഉണ്ണീടെയും അടുത്ത് നിർത്തി പോലീസ് മാറി നിന്നു….. അച്ഛാ എന്നും പറഞ്ഞു ഉണ്ണി കുഞ്ഞനെ കെട്ടിപ്പിടിച്ചു കുഞ്ഞൻ വാൽസല്യത്തോടെ ഉണ്ണിയുടെ തലയിൽ തലോടി….. എന്റെ കുട്ടിക്ക് സുഖം തന്നെയല്ലേ….. സുഖമാണ് അച്ഛന് സുഖമണോ….. മ്മ് എന്ന് മൂളി കുഞ്ഞൻ എന്റെ കുട്ടിക്ക് ഇന്ന് പഠിക്കാൻ പോണ്ടേ….. പോകണം കുഞ്ഞേട്ടാ ഞാൻ അവളോട് ഇന്ന് ലീവ് എടുക്കാൻ പറഞ്ഞു…..
എന്താ കുഞ്ഞേ….. എനിക്ക് കുഞ്ഞേട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….. മാർട്ടിൻ ഉണ്ണിയെ നോക്കി….. ഉണ്ണിയും കുഞ്ഞാനും എന്താണ് എന്നാ മട്ടിൽ മാർട്ടിനെ നോക്കി….. കുഞ്ഞേട്ടാ അത് ….. എനിക്ക് ഉണ്ണിയെ ഇഷ്ടമാണ് എനിക്ക് ഇവളെ തരുമോ പൊന്നു പോലെ നോക്കിക്കോളാം ഞാൻ….. കുറച്ചു നേരം കുഞ്ഞൻ ഒന്നും മിണ്ടിയില്ല….. കുഞ്ഞേട്ടാ….. എനിക്ക് അറിയാമായിരുന്നു കുഞ്ഞിന് ഉണ്ണിയെ ഇഷ്ടം ആണെന്ന് നീ എന്റെ മോളെ അന്യഷിച്ചു പോയതും രക്ഷിച്ചതും എല്ലാം എന്നോട് അന്ന മോള് പറഞ്ഞിരുന്നു നിന്റെ ധൈര്യം എനിക്ക് ഇല്ലാതെ ആയിപോയി കുഞ്ഞേ ഇല്ലേ എന്റെ പാറു ഇപ്പോഴും എന്നും പറഞ്ഞു കുഞ്ഞൻ ശ്വാസം വലിച്ചു വിട്ടു കുഞ്ഞേ അത് ഉണ്ണിമോൾക്കു….. എനിക്ക് ഇഷ്ടമാണ് അച്ഛാ ഈ ചെകുത്താനെ എന്നും പറഞ്ഞു കുഞ്ഞന്റെ നെഞ്ചിലേക്കു ചാഞ്ഞു ഉണ്ണി….. ഈ അച്ഛന് ഇതിൽ കൂടുതൽ സന്തോഷിക്കൻ എന്താ വേണ്ടേ ഇതിനേക്കാൾ ബലമുള്ള കൈകൾ നിന്നെ ഏല്പിക്കാൻ വേറെ ഇല്ല എന്നും പറഞ്ഞു രണ്ടു കൈ കൊണ്ടും രണ്ടു പേരും ചേർത്തു പിടിച്ചു കുഞ്ഞൻ അച്ഛൻ പുറത്തു ഇറങ്ങാൻ കാത്തു നിൽക്കരുത് ജീവിതമാണ് ആർക്കു എപ്പോ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല എന്നും പറഞ്ഞു കുഞ്ഞൻ മാർട്ടിനെ നോക്കി…..
എനിക്ക് അറിയാം കുഞ്ഞേട്ടാ ഉണ്ണിക്കു നമ്മള് മാത്രമേ ഉള്ളു അവളെ ആർക്കും കൊടുക്കാൻ ഞാൻ തയ്യാറല്ല….. മാർട്ടിന്റെയും കുഞ്ഞേന്റെയും സ്നേഹവും കരുതലും കാണെ ഉണ്ണീടെ കണ്ണുകൾ നിറഞ്ഞു ഒഴുകി….. ഇനി കരയരുത് എന്റെ കുട്ടി എന്നും പറഞ്ഞു കുഞ്ഞൻ ഉണ്ണീടെ കണ്ണുകൾ തുടച്ചു കൊടുത്തു….. ഇല്ല കുഞ്ഞേട്ടാ ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല എന്നും പറഞ്ഞു ഉണ്ണിയെ നോക്കി….. സമയം ആയി എന്ന് പറഞ്ഞു പോലീസകാരൻ വന്നതും ഉണ്ണി കുഞ്ഞന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി കൂടെ മാർട്ടിനും രണ്ടു പേരെയും കുഞ്ഞൻ അനുഗ്രഹിച്ചു അപ്പോഴേക്കും പോലീസ് കുഞ്ഞന്റെ അടുത്തേക്കു വന്നു….. ഞാൻ പോകുവാ എന്നും പറഞ്ഞു കുഞ്ഞൻ നിറകണ്ണുകളോടെ രണ്ടു പേരെയും നോക്കി തിരിഞ്ഞു നടന്നു…..
നിറകണ്ണുകളോടെ നിൽക്കുന്ന പെണ്ണിനെ മാർട്ടിൻ നെഞ്ചോടു ചേർത്തു….. തിരിച്ചു പോകുമ്പോ ഉണ്ണി ഒന്നും മിണ്ടിയിരുന്നില്ല മാർട്ടിൻ ആയിട്ട് ഒന്നും പറയാനും പോയില്ല….. പിന്നെ വണ്ടി പോയി നിന്നത് ഒരു കെട്ടിടത്തിന്റെ മുൻപിൽ ആയിരുന്നു….. എന്താ ഇച്ചായ ഇവിടെ….. വാ നീ ഇറങ്ങു ഞാൻ പറയാം എന്നും പറഞ്ഞു മാർട്ടിൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു….. ഉണ്ണി പുറത്തു ഇറങ്ങിയപ്പോ കണ്ടു സ്റ്റീഫനെയും അന്നയെയും മുത്തിനെയും….. കുറച്ചു ദുരെ മാറി നിൽക്കുന്ന ശ്രീകാന്തിനെയും ശ്രീകുട്ടിയും അമ്മയും….. എല്ലാരേയും കണ്ടു ഉണ്ണി പകപ്പോടെ മാർട്ടിനെ നോക്കി….. അപ്പൊ കണമേ 💕 നിറയെ നിറയെ സ്നേഹം 💕…..

by