23/04/2026

അഗ്നിമിത്ര : ഭാഗം 25

രചന – കൽക്കി

കണ്ണാ എന്താ നിന്റെ പ്ലാൻ….. അഗ്നിയായിട് തന്നെ അവൾ ഇവിടെ നിന്നോട്ടെ എന്നാണോ….. നീയൊന്ന് പ്രാക്ടിക്കൽ ആയിട്ട് ചിന്തിച് നോക്കിക്കേ…..ബാക്കി എല്ലാവരുടെയും കണ്ണിൽ അത്‌ ഗായച്ചിയെ പഠിപ്പിക്കുന്ന ഒരു ടീച്ചറ് മാത്രാ…… മുത്തശ്ശി പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് പറയാൻ ആകുമോ…..??”

ആര്യൻ പറഞ്ഞത് കേട്ടിട്ടും അവൻ ഒന്നും മിണ്ടിയില്ല.

“എടാ കണ്ണാ…. നീ എന്തേലും ഒന്ന് ഉരിയാടുമോ….. എനിക്ക് ചൊറിഞ്ഞു വന്നൊണ്ടെ…..”

“ഒന്ന് അടങ്ങു ആര്യാ നീ….” ഗൗതമൻ അവന്റെ നേർക്ക് തിരിഞ്ഞു.

“ഇങ്ങനെയൊരു കാര്യത്തിന്റെ പേരും പറഞ്ഞ് അവരെ ഒരു അപകടത്തിലേക്ക് ഇറക്കി വിടണം എന്നാണോ നീ പറയുന്നത്…..”

“എടാ അങ്ങനെയല്ലാ…. ” ആര്യൻ ഒരു വല്ലായ്മയോടെ പറഞ്ഞു.

“അവൻ ഇപ്പഴും ഹോസ്പിറ്റലിൽ തന്നെയാ…. എന്റെ പെണ്ണിനെ മറ്റൊരു തരത്തിൽ നോക്കിയതിനു നല്ലോണം കൊടുത്തിട് തന്നെയാ ആ കിടപ്പ് അവനെ അവിടെ കിടത്തിയത്. പക്ഷെ അതുകൊണ്ട് അവൻ നന്നായിന്ന് നിനക്ക് തോന്നുണ്ടോ….

അവൻ അല്ലെങ്കിൽ അവന്റെ അറിവോടെ മറ്റൊരാൾ അവരെ ഉപദ്രവിക്കാനുള്ള ചാൻസ് നമ്മൾ ഉണ്ടാക്കി കൊടുക്കണോ…. എന്റെ മണിക്കുട്ടി ആണെന്ന് തിരിച്ചറിഞ്ഞ അന്ന് മുതൽ അവരുടെ ചുറ്റിനും ഞാൻ ഉണ്ടായിരുന്നു ഒരു പോറല് പോലും ഏൽക്കാതെ….. മണിക്കുട്ടി ആയിട്ട് അവൾ ഇവിടെ നിന്നാൽ അത്‌ ചിലപ്പോൾ അവൾക് ആപത്താ, പക്ഷെ അവൾ അഗ്നി ആയിട്ട് ഉണ്ടാകും ഇവിടെ…. ഗൗതമന്റെ പെണ്ണായി…..”

ആര്യൻ ഒന്നും പറയാതെ അവനെ തന്നെ നോക്കി ചിരിയോടെ നിന്നു.

“അതെ നീ ഇവിടെ വല്യ വല്യ തീരുമാനങ്ങൾ ഒക്കെ എടുത്തു…. ഇത് വല്ലതും അവളറിയുന്നുണ്ടോ…..”

‘”ഓഹ് എവിടുന്ന്….” ഗൗതമൻ ഒരു നെടുവീർപ്പിട്ട് അവനെ നോക്കി ചിരിച്ചു.

“ഈകാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ അവളോട് പോയ്‌ പറയെടാ പൊട്ടാ നിന്റെ ഇഷ്ടം….

അതുപോലും ചെയ്യാതെയാ അവന്റെ ഡയലോഗ് അടി..”

“ഹ്മ്മ്…. ഞാൻ ആലോചിച്ചിരുന്നു അക്കാര്യം…. പക്ഷെ മോനെ ആര്യാ….” ഒരു ചെറിയ കള്ളചിരിയോടെ അവൻ അത്‌ പറഞ്ഞ് നിർത്തി.

“എന്നാടാ ഒരു അവലക്ഷണം പിടിച്ച ചിരി നിന്റെ മുഖത്ത്…. എന്റെ കൊച്ചിനോട് വല്ല പോക്രിത്തരവും കാണിച്ചോടാ നീ…..” ഇരുന്നിടത്തുനിന്ന് ചാടി എഴുനേറ്റു ആര്യൻ.

“ഞാൻ അല്ലടാ അവള് കാണിച്ചു….” എന്തോ ഓർമ്മപോലെ ഗൗതമൻ അങ്ങ് പറഞ്ഞു.

“ഏഏഏഹ്ഹ് എന്തോന്ന് 😳

എടാ എന്താന്ന്…..”

“എന്ത്???? ” ഗൗതമൻ പെട്ടെന്ന് തപ്പി തടഞ്ഞു.

“നീ അല്ലെ ഇപ്പോ പറഞ്ഞെ അവളെന്തോ കാണിച്ചെന്ന്….”

“ഏഹ് ഞാനോ എപ്പോ പറഞ്ഞു….നീ ഒന്ന് പോയെ ചെറുക്കാ…. ഞാൻ എന്റെ പെണ്ണ് എന്ത്യേന്ന് നോക്കിട് വരാട്ടോ….”
പറഞ്ഞതും ഗൗതമൻ പുറതെക്ക് പാഞ്ഞതും ഒരുമിച്ചാരുന്നു.

“നല്ല കള്ളലക്ഷണം ഉണ്ട് നാറിയ്ക്ക്…. എന്റെ അടുത്താ ലവൻ ഉടായിപ്പ് കാണിക്കണേ…. രണ്ടും കൂടെ എന്തോ ഒന്ന് ഒപ്പിച്ചിട്ടുണ്ട്…. ഹ്മ്മ് വരട്ടെ കണ്ടുപിടിക്കാം….” ആര്യൻ ചിരിയോടെ അതും പറഞ്ഞു കട്ടിലിലേക് മറിഞ്ഞു.

🍁🍁🍁🍁🍁🍁

ആര്യന്റെ അടുത്ത് നിന്ന് രക്ഷപെട്ട് ഗൗതമൻ നേരെ പോയത് അഗ്നിയുടെ റൂമിലേക്ക് ആണ്…. അവിടെ അവളെ കാണാതെ അവൻ താഴേക്ക് ഇറങ്ങി..

പുറത്ത് എത്തിയതും വാവച്ചിയെയും കളിപിച്ചു ഇരിക്കുന്ന ഗൗരിയെയാണ് അവൻ കണ്ടത്.

അവൻ ഒരു ചിരിയോടെ അങ്ങോട്ട് നടന്നു.

“എന്താണ് രണ്ടുപേരും കൂടെ ഒരു ചിരിയും കളിയും ഒക്കെ….” ഗൗരിയുടെ മടിയിൽ ഇരുന്ന വാവച്ചിയെ പൊക്കി എടുത്താണ് അവൻ ചോദിച്ചത്.

“തേവാ….. ” അവനെ ഉടനെ ഗൗതമന്റെ മാലയിൽ കോർത്തു പിടിച്ചു.ഒരു ചിരിയോടെ അവൻ അത്‌ നോക്കി ഗൗരിയുടെ മടിയിലേക്ക് കിടന്നുകൊണ്ട് വാവച്ചിയെ എടുത്ത് നെഞ്ചിലേക്ക് കയറ്റി ഇരുത്തി.

“എന്താണ് എന്റെ മോന് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ….”

വാവച്ചിയെ കളിപ്പിക്കുന്നതിനിടയിൽ അമ്മയുടെ ചോദ്യം കേട്ടതും അവൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു ചിരിച്ചു.

“മനസിലായി അല്ലെ….” അതെ കിടപ്പിൽ കിടന്നു ചിരിച്ചോണ്ട് ആണ് ചോദ്യം.

“ആയി ആയി…. പോരട്ടെ…”

“ഗൗരിയമ്മേ…..”

“എന്തോ…..”

“അതോണ്ടല്ലോ അമ്മേ…..”

“അമ്മേടെ കണ്ണന് അഗ്നിമോളെ ഇഷ്ടാണോ….”

പൊടുന്നനെ അവരുടെ ചോദ്യം കേട്ടതും ഗൗതമൻ ഒന്ന് ഞെട്ടി.

“അതും മനസിലായാരുന്നല്ലേ…..” അവൻ പയ്യെ മടിയിൽ നിന്നും എഴുനേറ്റ് ഒന്ന് ഇളിച്ചുകാണിച്ചു.

“മറ്റാരോടും കാണിക്കാത്ത ഒരടുപ്പം നീ മോളോട് കാണിക്കുന്ന കണ്ടപ്പോഴേ എനിക്ക് തോന്നിതാ…”അവർ പുഞ്ചിരിയോടെ തന്നെ പറഞ്ഞു.

ഗൗതമൻ മറുപടിയൊന്നും കൊടുത്തിട്ടില്ല.

“അമ്മയ്ക്ക് ഇഷ്ടാടാ മോളെ…. അവള് അടുത്തുള്ളപ്പോൾ ഒരു സന്തോഷാ…. നമ്മുടെ മണിക്കുട്ടി കൂടെയുള്ളപോലെ തോന്നും….. കുഞ്ഞുനാളിലെ നഷ്ടപ്പെട്ടു പോയതല്ലേ നമ്മുടെ കുട്ടിയെ…. ആഹ് ഒരു സ്നേഹം ഇപ്പോൾ അഗ്നിമോൾ തരുന്നുണ്ട്… അതൊന്നും ഇല്ലെങ്കിൽ പോലും നിന്റെ ഇഷ്ടമല്ലെടാ അമ്മയ്ക്ക് വലുത്……”

ഗൗരിയുടെ വാക്കുകൾ മനസിനെ നോവുപടർത്തി നീര് അണിയിച്ചെങ്കിലും ഗൗതമൻ പയ്യെ അവരുടെ തോളിലേക്ക് ചാരി.

“അവളോട് പറഞ്ഞോ നിന്റെ ഇഷ്ടം.”

“ഇല്ല…. “അത്‌ പറയുമ്പോൾ ഒരു ചമ്മലുണ്ടായിരുന്നു അവന്.

“ബെസ്റ്റ്…. നീ എന്താ കണ്ണാ ഇങ്ങനെ ആയി പോയത്…..”

അത്‌ കേട്ടതും കേറുവോടെ അവൻ തലയുയർത്തി. അവന്റെ ആഹ് ഭാവം കണ്ടതും അവൾക് ചിരി വന്നു.

“മോളോട് പറയണം നിന്റെ ഉള്ളിൽ എന്താണെന്ന്….വെച്ച് താമസിപ്പിക്കരുത്.”

“ഹ്ഹ്മ്മ്‌ ഒരു അവസരം കിട്ടുമ്പോൾ പറയാം”.ഗൗതമൻ അതും പറഞ്ഞു കണ്ണുകൾ അടച്ചു.

🍁🍁🍁🍁🍁🍁

ഹ്ഹ്മ്മ്‌…. മ്മ്ഹ്ഹ്…. മ്മ്ഹ്ഹ്….

(എന്താണ് ഉറക്കം ആണോടാ കള്ളാ നീ )

ഹ്ഹ്മ്മ്‌…. മ്മ്ഹ്ഹ്….ഹ്ഹഹ്ഹമ്മ്മ്മ്മ്….

(ദേവേനെ മതിയോ നിനക്ക് അമ്മയെ വേണ്ടേ പൊന്നിന് )

ഗൗരി പറഞ്ഞത് അനുസരിച് വാവച്ചിയെ നോക്കി ഗൗതമന്റെ റൂമിൽ എത്തിയതാണ് അഗ്നി. അവിടെ ബെഡിന്റെ ഒത്തനടുക്കയായിട് അപ്പുറവും ഇപ്പുറവും തലയണ വെചാണ് അവനെ കിടത്തിയിരിക്കുന്നത്.

അന്നത്തെ ആഹ് സംഭവത്തിന്‌ ശേഷം കഴിവതും അവന്റെ മുന്നിൽ ഒറ്റക്ക് ചെന്നുപെടാതെ ഇരിക്കാൻ അവള് നോക്കുന്നുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് അവൾ വിചാരിച്ചത്. എന്നാൽ റൂമിൽ അവനെ കാണാഞ്ഞതുകൊണ്ടും വാവാച്ചി ഉറങ്ങുന്നതുകൊണ്ടും മറ്റൊന്നും ഓർക്കാതെ അവള് ബെഡിലേക്ക് കയറി അവനരികിൽ ഇരുന്നു.

ഇതേ സമയം ഗൗതമൻ അകത്തു കുളിമുറിയിൽ ഉണ്ടായിരുന്നത് അവളറിഞ്ഞില്ല. കുളി കഴിഞ്ഞ് ഇറങ്ങിയ ഗൗതമൻ മുറിയിൽ ആദ്യം അവളെ കണ്ടോന്ന് അമ്പരന്നു.

എന്നാൽ ഉടനെ ആഹ് അമ്പരപ്പ് മാറി അവിടെ കുസൃതി തെളിഞ്ഞു. അവൻ പയ്യെ ശബ്ദം ഉണ്ടാക്കാതെ വാതിൽ അകത്തുനിന്ന് പൂട്ടി.

എന്നിട്ടും ഇതൊന്നും അറിയാതെ വാവച്ചിയും ആയിട്ട് കിന്നരിക്കുന്ന തിരക്കിൽ ആയിരുന്നു അവള്.

എന്റെ പെണ്ണ്…. ഗൗതമൻ അവളെ നോക്കികൊണ്ട് അരികിലേക്ക് നടന്നു. ഒരു സാരി ഉടുത്തു അതിന്റെ ഒരു തുമ്പ് ഇടുപ്പിൽ മുറുക്കി വെച്ചിട്ടുണ്ടായിരുന്നു അവൾ, മുടി ഒന്നാകെ എടുത്തു മുന്നോട്ട് എടുത്തിട്ടുണ്ട്. ബെഡിലേക് ഒരു കാൽ കയറ്റിവെച്ചു ഇരിക്കുന്നതിനാൽ മറുകാലിലെ സാരീ തെല്ലുയർന്നു കിടപ്പുണ്ട്.

കണ്ണുകൾ സാരി തെന്നിമാറി അനാവൃതമായി കിടക്കുന്ന അവളുടെ ഇടുപ്പിലേക്ക് നീങ്ങിയതും അവൻ പിടച്ചിലോടെ കണ്ണുകൾ പറിച് മാറ്റി.

അഗ്നിയുടെ തൊട്ട് പുറകിലായി അവൻ വന്ന് നിന്നതും അവന്റെ നെറ്റിയിൽ കൂടി ഒരു തുള്ളി വെള്ളം ഒഴുകി അവളുടെ പുറത്തേക് വീണു.

പെട്ടെന്നു ഞെട്ടലിൽ തിരിഞ്ഞ അഗ്നി അവന്റെ നെഞ്ചിലേക്കാണ് മുഖം ഇടിച് നിന്നത്.

രണ്ടുപേരുടെയും ശ്വാസഗതി ഒരുപോലെ ഉയർന്നുപൊങ്ങി. അവനോട് ചേർന്ന അവളുടെ ശരീരത്തിന്റെ വിറയലു ഗൗതമൻ മനസിലാക്കുന്നുണ്ടായിരുന്നു.

പിടച്ചിലോടെ അകന്ന് മാറാൻ തുടങ്ങിയ അവളെ അവൻ രണ്ട് കൈകൊണ്ടും കവിളിൽ ചേർത്ത് മുഖം തെല്ലുയർത്തി. കണ്ണ് രണ്ടും ഇറുക്കിയടച്ചു വിറച്ചു നിൽക്കുവാണ് അഗ്നി.

“കണ്ണ് തുറക്ക് പെണ്ണെ….” ആർദ്രമായി അവന്റെ സ്വരം കാതിലേക്ക് എത്തിയതും അവള് മിഴികൾ താനേ തുറന്നു. മിഴികൾ കൊരുത്തുകൊണ്ട് പരസ്‌പരം രണ്ടുപേരും നോട്ടങ്ങൾ പങ്കിട്ടു.

അവന്റെ സാമിപ്യം തന്നിൽ ഉണ്ടാക്കുന്ന വികാരങ്ങൾ തിരിച്ചറിയാനാകാതെ അവള് ഉഴറി. എന്നാൽ ഗൗതമന്റെ ഉള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്ന പ്രണയം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.

അഗ്നിയുടെ രണ്ട് തോളിലായി പിടിച്ചു അവനവളെ തെല്ലുയർത്തി. അവൻ തന്നെ അവളെ ബെഡിൽ നിന്ന് പൊക്കി നിലത്തേക്ക് നിർത്തി.

അവന്റെ നോട്ടം ഏൽക്കുംതോറും ശരീരം തളരുന്നപോലെ അവൾക് തോന്നി. ഗൗതമൻ അടുക്കലേൽക് നീങ്ങി തുടങ്ങിയതും അഗ്നി ഓരോ അടി പുറകിലേൽക്ക് നടന്നു.

അവസാനം ഭിത്തിച്ചേർന്ന് നിന്നപ്പോൾ അവൾ വിറയലോടെ അവനെ നോക്കി. അപ്പോഴും അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ.

ചുണ്ടുകൾ കൊണ്ടു അവളെന്തോ പറയാൻ ആഞ്ഞതും അവൻ അത്‌ തടഞ്ഞു. എന്നിട്ട് അഗ്നിയുടെ രണ്ട് കൈകളും എടുത്തു സ്വന്തം നെഞ്ചിലേക് ചേർത്തുവെച്ചു….

അവന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞോണ്ട് അവളങ്ങനെ നിന്നു.

“എന്റെ പെണ്ണായിട്ട് കൂടെ ഉണ്ടാവുമോ നീ എന്നും.”

അത്രമേൽ മൃദുലമായിരുന്നു അവന്റെ വാക്കുകൾ. കേട്ടതും പിടച്ചിലോടെ അവള് കണ്ണുകൾ താഴ്ത്തി.

“എന്നും എപ്പോഴും താങ്ങായും തണലായും കൂട്ടിനുണ്ടാവും….”

ചേർത് വെച്ച തന്റെ കൈ മാറ്റിയിട്ടും നെഞ്ചോട്‌ തന്നെ കൈ ചേർത്തുവെച്ച് മുഖം താഴ്ത്തിനിൽക്കുന്ന തന്റെ പെണ്ണിനെ കണ്ടു അവനിൽ ഒരു ചിരി മിന്നി.

“ഇങ്ങു നോക്കിയേ…..” അവൻ കൈകളുയർത്തി ആഹ് മുഖം ഒന്ന് ഉയർത്തി. അവന്റെ കുഞ്ഞി കണ്ണുകൾ അഗ്നിയിൽ പരവേശം നിറച്ചു.

പെട്ടെന്നാണ് വാവച്ചി ഉറക്കത്തിൽ നിന്ന് എഴുനേറ്റ് കരഞ്ഞത്, ഇരുവരും ഞെട്ടലോടെ അകന്ന് മാറി. അഗ്നി പെട്ടെന്നു തെന്നി മാറി വാവച്ചിയെ എടുത്ത് തോളിലേക് ഇട്ടു വാതിൽ തുറന്നു. പുറത്തേക്ക് നടക്കുന്നതിനിടയിൽ ഒരു നോട്ടം പുറകിലേക്ക് എത്തിയപ്പോൾ കണ്ടു കണ്ണിൽ പ്രണയം നിറച് നിൽക്കുന്നവനെ, മിടിക്കുന്ന ഹൃദയത്തെ വരുത്തിയിലാക്കാൻ കഴിയാതെ വീണ്ടും ആഹ് നോട്ടത്തിൽ അവള് കൊരുത്തുപോയിരുന്നു അപ്പോഴേക്കും.

( തുടരും )