20/04/2026

മാംഗല്യം : ഭാഗം 09

രചന – ഇഷ ജാൻവി

നിഖിലിന്റെ കൈ പിടിച്ചു കരയുന്ന അമൃത

കണ്ണേട്ടാ ഞാൻ ചെയ്തത് തെറ്റായിപ്പോയി കണ്ണേട്ടന്റെ അമ്മു അല്ലെ ഞാൻ എന്നോട് ക്ഷമിക്കില്ലേ

അവളുടെ ഓരോ വാക്കും മിത്രയിൽ കണ്ണീരായി പുറത്തേക്ക് വന്നു

കണ്ണേട്ടന്റെ അമ്മു
വീണ്ടും വീണ്ടും ആ വാക്ക് അവളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു

പെട്ടെന്നാണ് അവളുടെ കവിളിൽ ആരോ തട്ടിയത് പോലെ തോന്നുന്നത് നോക്കിയപ്പോൾ മിത്രയെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന നിഖിൽ

എന്തിനാ നീ കരയുന്നെ മുളക് കടിച്ചോ
അവളുടെ കണ്ണീർ തുടച്ചു കൊണ്ട് നിഖിൽ ചോദിച്ചു.
മിത്ര ഇമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു അവൻ മുഖത്തു കൈ വീശിയപ്പോഴാണ് താൻ ഇത്രയും സമയം സ്വപ്നം കാണുകയാണെന്ന് അവൾക്ക് മനസിലായത്

ഞാൻ ചോദിച്ചത് കേട്ടില്ലേ

എന്താ ചോദിച്ചത്

എന്റെ മോള് ഇത്രയും സമയം ഏത് ലോകത്തായിരുന്നു

ഒന്നുമില്ല വാ കൈ കഴുകാം

ആ വെള്ളം എടുത്ത് കുടിക്ക്

ഹ്മ്മ്
ഇപ്പോഴും ആ രംഗം മനസ്സിൽ വരുന്നു എന്റെ ഭഗവാനെ എനിക്ക് തന്നെ തന്നേക്കണേ എൻറെ കാശിയെ

തന്റെ സ്വപ്നം കാണൽ ഇനിയും കഴിഞ്ഞില്ലേ പെട്ടെന്ന് വാ അല്ലെങ്കിലേ ആ കൈ ഉണങ്ങും പിന്നെ കല്യാണം വൈകുമെന്നാ
ഒരു കള്ള ചിരിയോടെ അതും പറഞ്ഞ നിഖിൽ മുന്നിൽ നടന്നു അവന്റെ പിന്നാലെ തന്നെ മിത്രയും

അവര് കൈ കഴുകാൻ എത്തുമ്പോഴേക്കും അമ്മുവും അവളുടെ കൂടെയുള്ള ആളും കൈ കഴുകിയിട്ട് വരുന്നുണ്ടായിരുന്നു
മിത്ര അപ്പോഴും നിഖിലിന്റെയും അമ്മുവിന്റെയും മുഖത്തു ശ്രദ്ധ കൊടുത്തിട്ടാണുള്ളത്
നിഖിൽ അമ്മുവിനെ കണ്ട ഭാവം നടിക്കുന്നില്ല പക്ഷെ അമ്മു ഇടങ്കണ്ണിട്ട് നിഖിലിനെ തന്നെയാ ശ്രദ്ധിക്കുന്നേ
അവരെ കടന്ന് പോയപ്പോഴാണ് മിത്രക്ക് ശ്വാസം തിരിച്ചു കിട്ടിയത്

കൈ കഴുകി അവളുടെ ബാഗും എടുത്ത് മിത്ര നേരെ പാർക്കിങ്ങിലേക്ക് നടന്നു
അവളെ കാത്ത് അജുവും ആദിയും ഉണ്ടായിരുന്നു

അല്ല അളിയാ അളിയൻ എങ്ങനെ കൃത്യമായി ഇവിടെ എത്തി (ആദി)

എനിക്ക് ഇവിടെ ചേംബർ ഹാളിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞ ഫുഡ് കഴിക്കാൻ കേറിയപ്പോഴാ നിങ്ങളെ കണ്ടത്

ആ അത് ഏതായാലും നന്നായി
മിത്രയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ആദി പറഞ്ഞു

അല്ല നിഖിലേട്ടന് പോയിട്ട് എന്തെങ്കിലും അത്യാവിശ്യമുണ്ടോ (അജു)

ഇല്ലാ എനിക്ക് ഇന്ന് ഹാഫ് ഡേ ലീവാണ്

ആ അപ്പോൾ പിന്നെ പ്രശ്നമില്ല ഞങ്ങൾക്ക് അത്യാവശ്യമായി ടൗൺ വരെ പോകണം അളിയൻ ഇവളെ ഒന്ന് ഡ്രോപ്പ് ചെയ്യോ (ആദി)

വേണ്ട ഞാൻ നിങ്ങളുടെ കൂടെ വന്നോളാം

ഞങ്ങൾ മാത്രമല്ല വേറെയും പിള്ളേരുണ്ട് നിന്നെ വീട്ടിലാക്കിയിട്ട് പോകാമെന്ന വിചാരിച്ചത് ഇപ്പൊ നിഖിലേട്ടൻ ഇവിടെയുണ്ടല്ലോ എന്നാ പിന്നെ പോയിട്ട് പിന്നെയും വരണ്ടല്ലോ ഇവിടുന്ന് നേരെ പോകാമെന്ന വിചാരിച്ച (അജു)

അജു അതൊന്നും ശെരിയാവില്ല ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ
നിഷ്കളങ്കമായി മിത്ര ചോദിച്ചു

അഗ്നി ഇപ്പൊ രാമച്ചൻ എന്നെ വിളിച്ചതെയുള്ളൂ ഞാൻ അച്ഛനോട് അപ്പോൾ ഇത്‌ സൂചിപ്പിച്ചിരുന്നു അച്ഛനും പറഞ്ഞു നിഖിലേട്ടന്റെ കൂടെ പറഞ്ഞു വിട്ടാൽ മതിയെന്ന് (അജു)

നിന്നെ ഞാൻ പിന്നെ കണ്ടോളാം എന്നാ ഭാവത്തിൽ മിത്ര അജുവിനെയും ആധിയേയും നോക്കി
രണ്ടും ക്ലോസഅപ്പിന്റെ ചിരി കൊടുത്തു
നിഖിലിനെ നോക്കിയപ്പോൾ അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു
രണ്ട് പേരുടെ കണ്ണും കോര്ത്തപ്പോൾ അവൻ സൈറ്റ് അടിച്ചു പിന്നെ മിത്ര അങ്ങോട്ട് മൈൻഡ് ചെയ്യണേ പോയില്ല

അഗ്നി ഒരു സന്തോഷ വാർത്ത കൂടെ രാമച്ചൻ പറഞ്ഞു (ആദി)

🙄🙄🙄

നിഖിലേട്ടന്റെയും നിന്റെയും കല്യാണം ഈ മാസം അവസാനം നടത്താൻ തീരുമാനിച്ചു (അജു)

ആ വാർത്ത മിത്രയും നിഖിലും തീരെ പ്രതീക്ഷിച്ചതല്ല എന്ന് അവരുടെ മുഖത്തുനിന്ന് മനസ്സിലാവുന്നുണ്ട്

ഇതൊക്കെ എപ്പോ

എന്റെ മിത്രേ നി അന്നേ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞതല്ലേ അത്പോലെ അന്ന് അളിയനും നീയും സംസാരിച്ചതിന് ശേഷം ആ രാത്രി തന്നെ അളിയനും സമ്മതം മൂളി (ആദി)

ആണോ എന്ന രീതിയിൽ മിത്ര നിഖിലനെ നോക്കി
പറ്റി പോയി എന്ന ഭാവത്തിലായിരുന്നു അവനും. നിഖിലും തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇത്ര പെട്ടെന്നൊരു കല്യാണം.

എന്നാ പിന്നെ ഞങ്ങൾ പോട്ടെ (അജു)

ഡീ ഇപ്പൊ തന്നെ നിന്റെ സ്വഭാവം പുറത്തെടുക്കേണ്ട

ആദി……

ഏയ്യ് ഞാൻ പോയി അളിയാ ഇതിനെ ഇത് പോലെ തന്നെ അങ്ങ് എത്തിച്ചേക്കണേ

ഓക്കേ ആദി😜😜

എന്നാ ശെരി നിഖിലേട്ടാ അഗ്നി (അജു)

അജുവും ആദിയും കാർ എടുത്തു പോകുന്നതും നോക്കി മിത്ര നിന്നു ഈ ബുദ്ധി ഉദിച്ച ആദിയെ നന്നായി തന്നെ സ്മരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ നിഖിൽ ഫോണിലാണ് അത് കട്ട്‌ ചെയ്ത യുടനെ മിത്രയുടെ അടുത്തേക്ക് വന്നു

എന്നാ പിന്നെ നമുക്ക് പോകാം അല്ലെ ആമി കുട്ടി

ദേ ഞാൻ നിങ്ങളോട് അന്നേ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്

ഞാനും നിന്നോട് പറഞ്ഞിരുന്നല്ലോ ഞാൻ നിന്നെ അങ്ങനെയേ വിളിക്കു എന്ന് ബികോസ് u r special to me
ഒരു കണ്ണിറുക്കി കൊണ്ട് നിഖിൽ പറഞ്ഞു

ഇനി അവനോട് ഈ പബ്ലിക് സ്പേസിൽ നിന്ന് വഴക്ക് കൂടാൻ കഴിയാത്തത് കൊണ്ട് മിണ്ടാതെ നിന്നു

നിഖിൽ ബൈക്ക് എടുത്ത് മിത്രയുടെ മുന്നിൽ കൊണ്ടുവന്ന നിർത്തി

വാ

താല്പര്യമില്ല എന്ന മുഖ ഭാവത്തോടെ നിഖിലിന്റെ പിന്നിലായി അവള് കയറി പക്ഷെ മനസ്സ് ഒരുപാട് സന്തോഷത്തിലായിരുന്നു. എപ്പോഴോ കണ്ടൊരു സ്വപ്നം പൂവണിഞ്ഞു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത് പോലെ അവളുടെ സന്തോഷം പതിയെ മുഖത്തും പ്രകടമായി കൊണ്ടിരുന്നു. അത് കണ്ട നിഖിലിന്റെ മുഖത്തും തെളിച്ചമില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു
ഒന്ന് കൂടി ചേർന്നിരിക്കാൻ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും അവന് ഇപ്പോഴും തന്നെ ഇഷ്ടമല്ലല്ലോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ടായിരുന്നു

എന്താടോ താൻ ഒന്നും മിണ്ടാതെ ഇരിക്കുന്നെ
ഇത്രയും സമയത്തെ മൗനം ബേദിച്ചു കൊണ്ട് നിഖിൽ ചോദിച്ചു

ഏയ്യ് ഒന്നുമില്ല
ഈ മൗനത്തെ പോലും അവളിപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ട് അവനോടൊപ്പമുള്ള ഓരോ നിമിഷവും

ഇന്നത്തെ ഇന്റർവ്യൂവും ജിഡി യുമൊക്കെ എങ്ങനെ ഉണ്ടായിരുന്നു

ഇതെങ്ങനെ അറിഞ്ഞു

അച്ഛൻ പറഞ്ഞായിരുന്നു

ഓ കുഴപ്പമില്ല

തനിക്ക് ഏത് കോളജിൽ പോകാനാണ് ഇഷ്ടം
അല്ല 4കോളേജ് അല്ലെ ഉള്ളു എംബിഎ പ്രൊവൈഡ് ചെയ്യുന്നത്

ആ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കിട്ടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

3പേർക്കും ഒരേ സ്ഥലത്തു തന്നെ കിട്ടുമോ

ആ കിട്ടുമായിരിക്കും അല്ലെങ്കിൽ ട്രാൻസ്ഫർ ഉണ്ടല്ലോ അത് നോക്കും

ഹ്മ്മ്

പിന്നെ അമ്മുവും ഉണ്ടായിരുന്നു

അമ്മുവോ ഏത് അമ്മു
അവൻ മനസിലാവാത്തത് പോലെ ചോദിച്ചു

നിങ്ങൾക്ക് ഏതൊക്കെ അമ്മുവിനെ അറിയാം
അവള് കുറുമ്പൊടെ ചോദിച്ചു

എനിക്ക് ഒരു അമ്മുവിനെയും ഇപ്പൊ അറിയില്ല

ഓ ഇത്ര പെട്ടെന്ന് അൽഷീമേഴ്‌സ് വന്നോ ഡോക്ടരെ കാണണം ഇത്ര ചെറുപ്പത്തിലൊക്കെ വരുക എന്ന വച്ചാൽ

മറക്കേണ്ടവരെയൊക്കെ മറക്കാൻ ശ്രമിക്കുന്നുണ്ട് അത് വീണ്ടും വീൺടും ഓര്മിപ്പിക്കാനാണോ താൻ ഉദ്ദേശിക്കുന്നെ

ഏയ്യ് അല്ല ഞാൻ പറഞ്ഞതാ അമൃതയും ഉണ്ടായിരുന്നു

ഹ്മ്മ് അവൾക്ക് പണ്ടേ എംബിഎ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നന്നായി പഠിക്കും കൂടാതെ നല്ലൊരു നർത്തകിയുമാണ്.

ഹ്മ്മ്
അവളെ കുറിച് പറയുന്നത് കേട്ടപ്പോൾ പറയണ്ടായിരുന്നു എന്ന തോന്നിപോയി പാവം നമ്മുടെ മിത്ര കുട്ടി

പിന്നെ നിഖിൽ ഒന്നും ചോദിക്കാനും പോയില്ല മിത്രയും മൗനത്തെ കൂട്ട് പിടിച്ചു കൊണ്ട് ആ യാത്ര നന്നായി ആസ്വദിച്ചു

മിത്രയുടെ മുറ്റത് ബൈക്ക് നിർത്തിയ ഉടനെ അവളുടെ അച്ഛൻ പുറത്തേക്ക് വന്നു
ആദ്യമായിട്ടാണ് അവളുടെ വീട്ടിലേക്ക് വരുന്നത്
ഒരു നില വീടാണ് മുറ്റം നിറയെ ചെടികളാണ് പിന്നെ ബോട്ടിൽ ആർട്ടൊക്കെ ചെയ്ത് വച്ചിട്ടുണ്ട് അതിലും ചെടിയൊക്കെയുണ്ട്
ആഹാ പെണ്ണ് ആള് കൊള്ളാലോ

മോൻ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കയറി വാ

മിത്ര പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി
രാമച്ചന്റെ പിറകെ നിഖിലും കയറി

മോനെ ഇതാണ് എന്റെ ഭാര്യ സുജാത

മോൻ അവിടെ തന്നെ നിൽക്കാതെ ഇരിക്ക

അമ്മായിഅമ്മക്ക് ഒരു പുഞ്ചിരിയും നൽകി അവൻ അവിടെയുള്ള സോഫയിൽ ഇരുന്നു

നല്ലോണം ഭക്തിയുള്ള കൂട്ടരാണെന്ന് തോനുന്നു ഒരു സൈഡിലെ ചുമരിൽ മുഴുവൻ ദൈവങ്ങളുടെ ഫോട്ടോസാണ് സെപ്പറേറ്റ പൂജമുറി ഒന്നുമില്ല അവിടെ തന്നെ ഒരു തട്ടിൽ വിളക്കുമുണ്ട് അവിടെ ഇല്ലാതെ ദൈവങ്ങളൊന്നുമില്ലേ എന്ന് നിഖിലിന് ഒരു നിമിഷം തോന്നി പോയി.
പിന്നെ ടി വി സ്റ്റാൻഡിന്റെ മുകളിൽ മിത്രയുടെ ഒരു ഫോട്ടോയും പിന്നെ അച്ഛനും അമ്മയും മിത്രയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയുമുണ്ട്

ഹാൾ മുഴുവൻ നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് മിത്രയുടെ അമ്മ നല്ല തണുത്ത ബത്തക്ക (തണ്ണീർ മത്തൻ) ജ്യൂസുമായി വരുന്നത്

അല്ല മിത്ര എവിടെ (സുജാത)

അവള് റൂമിലുണ്ട് (രാമച്ചൻ)

മിത്രേ…

എന്താ അമ്മ

ഇതാ നിനക്ക് ഇഷ്ടമുള്ള ബത്തക്ക ജ്യൂസ്

ഓ ഞാൻ ഇപ്പൊ വിചാരിചതേയുള്ളൂ താങ്ക് യൂ അമ്മ
അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്തു
ജ്യൂസ് കുടിക്കാൻ തുടങ്ങി അപ്പോഴാണ് നിഖിൽ അവിടെ ഇരിക്കുന്നത് ഓർമ വന്നത് അവന് ഒരു പുഞ്ചിരി നൽകി വീണ്ടും കുടിക്കാൻ തുടങ്ങി

അച്ഛാ എനിക്ക് മിത്രയോട് കുറച്ചു സംസാരിക്കാനുണ്ട് വിരോധമില്ലെങ്കിൽ

മിത്ര എന്താണെന്നുള്ള രീതിയിൽ അവനെ നോക്കി

മോളെ മോനെയും കൂട്ടി ടെറസിൽ പോയിക്കോ അവിടുന്ന് സംസാരിച്ചോ

ഹ്മ്മ്
ഗ്ലാസ്‌ തിരികെ നൽകി അവനും അവളും മുകളിലേക്ക് പോയി
ഒറ്റ നില വീടാണെങ്കിലും അകത്തു തന്നെ സ്റ്റെയർകേസുണ്ട് അവളുടെ പിന്നാലെ അവനും നടന്നു
ടെറസ്സിന്റെ ഒരു സൈഡിലായി ഷീറ്റ് കെട്ടിയിട്ടുണ്ട് അവിടെ ഒരു ചെറിയ ടേബിളും കസേരകളും ഇട്ടിട്ടുണ്ട്

മിത്ര അവിടെ ഒരു സൈഡിൽ പോയി നിന്നു

ആമി

ഹ്മ്മ്

നിനക്ക്…. നിനക്കെന്നെ ശെരിക്കും ഇഷ്ടമാണോ

ഇത്രയും സമയം പുറംതിരിഞ്ഞു നിന്നവൾ അവന് നേരെ തിരിഞ് നിന്നു

ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞില്ലല്ലോ

ആമി തമാശ വിട് ഞാൻ സീരിയസായിട്ട് ചോദിക്കുക്കയാ

ഇഷ്ടമാണോ അല്ലയോ എന്നുള്ളത് പറഞ്ഞിട്ടല്ല മനസിലാവേണ്ടത്

അതല്ല എന്നാലും തന്റെ നാവിൽ നിന്ന് കേൾക്കാനൊരു കൊതി 😊

അത് പോട്ടെ എന്നെ ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം പിന്നെ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്

ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ

ഇഷ്ടമാണെന്ന് എനിക്ക് തോന്നിയതുമില്ല

ആമി നിനക്ക് എന്നെ പറ്റി എന്ത് അറിയാം

അമ്മയും അനിയത്തിയും തന്റെ ലോകമായി കരുതുന്ന ഒരു പാവം. അച്ഛൻ മരിച്ചതിനു ശേഷം അമ്മയാണ് രണ്ട് പേരെയും വളർത്തിയത് കുറച്ചു വലുതായപ്പോൾ തനിക്ക് കഴിയുന്ന ജോലിയൊക്കെ ചെയ്ത് അമ്മയെ സഹായിച്ചിരുന്നു. നിഖില അനിയത്തിയല്ല മകൾ തന്നെയായിരുന്നു. അവളെ ഒരു കുറവും വരുത്താതെ നോക്കുന്ന അവളുടെ ചേട്ടൻ. പിന്നെ അനിയത്തിയെ സ്നേഹിക്കുന്ന ആൾക്ക് തന്നെ കൈപിടിച്ചു കൊടുത്തു. പിന്നെ
കുറച്ചു സമയം മിത്ര ഒന്ന് മൗനം പാലിച്ചു

പിന്നെ
ആ മൗനം എന്തിനാ എന്ന് മനസിലായത് കൊണ്ട് കിച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചു

പിന്നെ ഒരു അഞ്ചു വര്ഷം ഒരു പെണ്ണിനെ ആത്മാർത്ഥമായി പ്രണയിച്ചു.
ഒരു താല്പര്യവുമില്ലാതെ അവള് പറഞ്ഞു നിർത്തി

ആമി ഇതാണ് എനിക്ക് നിന്നോട് സംസാരിക്കാനുള്ളതും
നീ വിചാരിക്കുന്നതിനും മേലെയായിരുന്നു എനിക്ക് അവളോടുള്ള പ്രണയം. അവളുടെ ആ നിഷ്കളങ്കമായ ചിരിയാണ് എന്നെ അവളിലേക്ക് ഏറെ അടുപ്പിച്ചത്. ഒരു തൊട്ടാവാടിയായിരുന്നു ഞാൻ ഒന്ന് പിണങ്ങിയാൽ കരയുന്ന ഒരു പാവം പെണ്ണ്. ആരോടും അധികം സംസാരിക്കുകയൊന്നുമില്ല എല്ലാവരെയും പേടിയായിരുന്നു. ഞാനാണ് പിന്നെയും അവളെ കുറച്ചു ബോൾഡ് ആക്കി മാറ്റിയത്.

കുറച്ചു സമയം അവനൊന്നും മിണ്ടാതെ നിന്നു മിത്രയും. അവളെ കുറിച് പറയുമ്പോൾ മിത്രയുടെ നെഞ്ച് ശക്തിയായി ഇടിക്കുകയാണ്.

എന്റെ പ്രണയം അവളിൽ തുടങ്ങി അവളിൽ തന്നെ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് അവളുമൊത്തൊരു ജീവിതം

മതി ഇനി അവളെ കുറിച്ചൊന്നും എനിക്ക് കേൾക്കേണ്ട
ഒരു ഇടർച്ചയോടെ അവള് പറഞ്ഞു കരയുന്നത് അവൻ കാണാതിരിക്കാനായി അവനിൽ നിന്നും തിരിഞ് നിന്നു

കല്യാണത്തിന് മുന്നേ തന്നോട് എല്ലാം പറയണമെന്ന് തോന്നി അത്രയും ആൾക്കരുടെ മുന്നിൽ വച്ച അവളെന്നെ നാണം കെടുത്തിയിട്ടും എന്തോ വെറുക്കാൻ കഴിയുന്നില്ല അത്രക്ക് സ്നേഹിച്ചിരുന്നെടോ ഞാൻ
അവന്റെ സംസാരത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി അവന്റെ വിഷമം പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ണീർ തുടക്കുന്നതാണ് കണ്ടത് അവള് കണ്ടെന്നു മനസ്സിലായതും ഒരു വാടിയ ചിരി അവൻ അവൾക്കായി നൽകി

ഇപ്പോഴും അവളെ ഇഷ്ടമാണോ
നിരാശയോടെ അവൾ ചോദിച്ചു

ഇഷ്ടം ഞാൻ ഇനി എങ്ങനെയാ അവളെ ഇഷ്ടപ്പെടുന്നെ
പക്ഷെ മറക്കാനും വെറുക്കാനും കഴിയുന്നില്ല

ഹ്മ്മ്

തന്റെ ഇഷ്ടം മനസിലാവാഞ്ഞിട്ട അല്ലെടോ പെട്ടെന്ന് പുതിയ ഒരാളെ അക്‌സെപ്റ് ചെയ്യാൻ കഴിയുന്നില്ല എന്റെ അവസ്ഥ തനിക്ക് മനസിലാക്കാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം

എനിക്ക് മനസിലാവും പെട്ടെന്നൊന്നും ഒരാളെ മറക്കാൻ പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാം ഞാനും ശ്രമിച്ചിട്ടുണ്ട് മറക്കാൻ എത്ര മറക്കാൻ ശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിൽ ആ മുഖമായിരിക്കും മനസ്സ് നിറയെ
സത്യം പറഞ്ഞാൽ അന്ന് ആ നടക്കാതെ പോയ കല്യാണത്തിന് ഞാനും വന്നിരുന്നു ഏട്ടൻ തന്റെ പ്രണയത്തെ സ്വന്തമാക്കുമ്പോൾ ഞാൻ എന്റെ പ്രണയത്തെ വേരോടെ കുഴിച്ചു മൂടാനാണ് അന്ന് വന്നത്.

എനിക്ക് അറിയാടോ തനിക്ക് എന്നെ എന്ത് മാത്രം ഇഷ്ടമാണെന്ന് നിന്റെ കണ്ണിലൂടെ ഞാൻ അത് മനസിലാക്കിയിട്ടുണ്ട് അതിനേക്കാളേറെ നിന്റെ ചങ്ങാതിമാരിൽ നിന്നും

എപ്പോ

അന്ന് നമ്മള് ബീച്ചിൽ നിന്ന് കണ്ടില്ലേ അതിനുശേഷം
അവർക്ക് അവരുടെ അഗ്നി ഇനിയും വേദനിക്കുന്നത് കാണാൻ കഴിയെല്ലെന്നും താൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും എല്ലാം പറഞ്ഞു
പക്ഷെ അവര് പറയുന്നതിന് മുന്നേ ഞാൻ മനസിലാക്കിയിരുന്നെടോ തനിക്ക് എന്നോടുള്ള ഇഷ്ടം

പിന്നെ എന്തിനാ കണ്ടില്ലെന്ന് നടിക്കുന്നെ

ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും
ചെറു ചിരിയോടെ അവൻ പറഞ്ഞു

ഞാനും അത് പോലെയൊക്കെ പറയുമെന്നാണോ

ഒരിക്കലുമല്ല എനിക്ക് അറിയാം തനിക്ക് എന്റെ നീലുവിനെ ജീവനാണെന്ന്

ഞാൻ ഞാൻ ഒന്ന് ചോദിച്ചോട്ടെ

എന്നോട് എന്തിനാടോ ഒരു ഫോര്മാലിറ്റിയൊക്കെ

അന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് വെറുതെയാണല്ലേ എന്തിനാ എന്നെ മോഹിപ്പിച്ചത്

തുടരും