20/04/2026

മൊഹബത് : അവസാന ഭാഗം

രചന – ഗ്രീഷ്മ വിപിൻ

ശിവ അഭിയുടെ പുറകെ ബംഗ്ലാവിനു അകത്തേക്ക് പ്രവേശിച്ചു…. അഭി അവളെ ഷാനു കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി…..

ഒരു നിമിഷം ശിവ അവിടേക്ക് നോക്കി…. ഷാനുവിനെ ആ അവസ്ഥയിൽ കണ്ടതും ശിവ തരിച്ചു നിന്നു പോയി…. ശിവ അവന്റെ അരികിലേക്ക് ഓടി ചെന്നു..

“ഷാനു………. ” ശിവയുടെ ശബ്ദം കേട്ടിട്ട് എന്നാ പോലെ ഷാനു കണ്ണുകൾ പതുകെ തുറന്നു… ശിവയെ അവിടെ കണ്ടതും അവന്റെ കണ്ണിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത വികാരം തെളിഞ്ഞു നിന്നു…

“ഭദ്രേ….. ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..

“ഷാനു…… ” ശിവ അവന്റെ കൈ നെഞ്ചോട് ചേർത്ത് പിടിച്ചു… കുറേ നേരം അവർക്ക് പര്സപരം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല…

“ഷാനു എന്താ പറ്റിയെ നിനക്ക്……. നീ എങ്ങനെ…… ” ശിവ ഷാനുവിനെ നോക്കി ചോദിച്ചു….

ഷാനു എന്തോ പറയാൻ തുടങ്ങിയതും അഭി അവർക്കിടയിലേക്ക് കടന്നു വന്നു…

“ഞാൻ പറഞ്ഞു തന്നാൽ മതിയോ എന്റെ ഭാര്യയ്ക്ക്…. ” അഭി ശിവയെ അവനിലേക്ക് വലിച്ചു അടുപ്പിച്ചു… ശിവ അഭിയെ പാതാർച്ചയോടെ അവന്റെ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു….

“എന്താ ഇത് അഭിയേട്ട……. എന്നെ വിട്ടേ….. ” ശിവ അവന്റെ കൈ തട്ടിമാറ്റി….

“ഹാ…… എന്താത് ഭദ്രകുട്ടി… ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ….. നീ വന്നേ പെണ്ണേ നിന്റെ രുചി ഞാനും കൂടി അറിയട്ടെ…… ” അഭി അവളുടെ മുഖത്തിലൂടെ വിരൾ ഓടിച്ചു…

“ഛെ……. അഭിയേട്ട…… എന്നെ ചതിക്കുവായിരുന്നോ……. “ശിവ അവനെ തള്ളിയിട്ടു… അവൻ വീണിടത്ത് നിന്ന് എണീച്ചു ശിവയുടെ അരികിലേക്ക് ചെന്നു…

“ഭദ്ര….. എല്ലാം നിന്നോട് ഉള്ള ഇഷ്ട കൂടതൽ കൊണ്ടാണ്….. നിന്നെ എനിക്ക് വേണം….. ഞാൻ ഏറെ മോഹിച്ചതാണ്….. നിനക്ക് ഓർമയില്ലേ നീ എന്റെ കൈ പിടിച്ചു നടന്നത്…. നമ്മുക്കിടയിലേക്ക് വന്നതല്ലേ ഇവൻ….. ഭദ്ര നീ ഇല്ലാതെ എനിക്ക് പറ്റില്ല….. നീ എന്റെ കൂടെ ജീവിക്കാൻ തയാറായാൽ ഷാനുവിനെ ഞാൻ ഒന്നും ചെയ്യില്ല…. നിനക്ക് വേണ്ടിയാണ് ഞാൻ എല്ലാം ചെയ്തത്… പറ നിനക്ക് എന്റെ പെണ്ണ് ആയിക്കൂടെ….. ” അഭി ശിവയുടെ തോളിൽ പിടിച്ചു ചോദിച്ചു…. ശിവ അവന്റെ കൈ തട്ടി മാറ്റി….

“നീ ആണോ ന്റെ ഷാനുവിനെ…… ” അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ചു…

“ഷാനുവിനെ നിന്നിൽ നിന്ന് അകറ്റിയത് മാത്രമല്ല രുദ്രനെയും അവന്റെ അച്ഛനെയും….. പിന്നെ നിന്റെ അച്ഛനെയും നിന്റെ വയറ്റിൽ വെച്ചു ഇവന്റെ കുഞ്ഞിനേയും ഞാനാ…. എല്ലാം നിനക്കും പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കും വേണ്ടി….. ”

“ടാ….. എന്റെ അച്ഛൻ….. നീ എന്റെ കുഞ്ഞിനെ……. ” ഒരു അലർച്ചയോടെ ശിവ അവന്റെ മുഖത്തു മാറിമാറി അടിച്ചു….

ഷാനു എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവനെ കൊണ്ട് പറ്റുന്നില്ലയിരുന്നു…
അവൻ ശിവയെ വിളിക്കാൻ ശ്രമിച്ചു….

“നീ എന്നെ എത്ര വേണമെങ്കിലും അടിച്ചോ….. അതൊക്കെ നിന്ന് കൊള്ളും ഞാൻ അത്രയ്ക്കും ഇഷ്ടമാണ് ഭദ്ര എനിക്ക് നിന്നെ….. നിനക്ക് വേണ്ടിയാണ് എന്റെ അനിയനെ വരെ ഞാൻ ഇല്ലാതാക്കിയത്…… ” അവന് പറഞ്ഞത് കേട്ടതും ശിവ ഒരു തരിപ്പോടെ നിലത്തേക്ക് ഇരുന്നു….

“അർജുൻ അവൻ എന്റെ അനിയനായിരുന്നു…… എനിക്ക് വേണ്ടിയാണ് അവൻ വേണിയെ സ്നേഹിച്ചതും…. നിങ്ങൾക്കെതിരെ തിരിഞ്ഞതും…. എന്നാൽ ഷാനുവും കണ്ണനും അവനെ തിരിച്ചു അറിഞ്ഞപ്പോൾ എനിക്ക് എന്റെ അനിയനെ…. എന്റെ കൈ കൊണ്ട് കൊന്ന് കളഞ്ഞു ഞാൻ….. നിനക്ക് വേണ്ടി…… നിങ്ങൾക്ക് പിറകെ എന്റെ കണ്ണുകൾ ഉണ്ടായിരുന്നു ശിവ….. നിന്റെ അച്ഛൻ പാർട്ടിയിൽ എന്റെ ക്രമേകേടുകൾ കണ്ടെത്തിയപ്പോൾ അത് പുറത്ത് വരാതിരിക്കാൻ വേണ്ടിയാണു രുദ്രനെയും നരേന്ദ്രനെയും ഉപയോഗിച്ച് നിന്റെ അച്ഛനെ കൊന്നത്…..
പിന്നെ ഇവനെ വെറുതെ വിട്ടത് നീ എന്റെ കൂടെ ജീവിക്കുന്നത് ഇവൻ കാണണം…. ഞാൻ ആഗ്രഹിച്ചതാണ് നിന്നെ ഇവനെക്കാളും മുന്നേ….. നീ എന്റെ കൂടെ വേണം ഭദ്രേ….. നീ എന്നാൽ എനിക്ക് ഭ്രാന്താണ്….. ” അഭി ഭ്രാന്തമായ ആവേശത്തോടെ ശിവയുടെ അടുത്തേക്ക് ചെന്നു..

“വേണ്ട എന്റെ അടുത്തേക്ക് വരരുത്…..” ശിവ പുറകിലേക്ക് നടന്നു….

“ഭദ്രേ എനിക്ക് നിന്നെ വേണം…… ഇവന്റെ മുന്നിൽ വെച്ച് എനിക്ക് നിന്നെ സ്വന്തമാക്കണം….. ” അഭി അവളുടെ അടുത്തേക്ക് ചെന്ന് അവളെ അവന്റെ കൈ പിടിയിൽ ഒതുക്കി…

“ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് അതിന് സാധിക്കില്ല അഭിഷേക്…. ” ഷാനു കട്ടിലിൽ പിടിച്ചു പതിയെ എഴുനേറ്റു നിൽക്കാൻ ശ്രമിച്ചു…. ഷാനുവിന്റെ ശബ്ദം കേട്ടതും ശിവയുടെ മേലുള്ള പിടി അഴഞ്ഞു….
ഷാനു വീഴാൻ പോയതും ശിവ ഓടിച്ചെന്നു അവനെ താങ്ങി….

“ഓഹോ കാമുകിയെ ഒന്ന് തൊട്ടപ്പോഴേക്കും കാമുകൻ എണീച്ചു നിന്നോ….. ” അഭി പുച്ഛത്തോടെ പറഞ്ഞു…

“ഇവൾ എനിക്ക് കാമുകിയല്ല അഭിഷേക്….. എന്റെ ജീവന്റെ പാതിയാണ്….. എന്റെ ശ്വാസവും ഹൃദയത്തുടിപ്പും ഇവൾക്ക് വേണ്ടി മാത്രമാണ്….. നീ നശിപ്പിച്ചു കളഞ്ഞില്ലയിരുന്നു എങ്കിൽ ഇവൾ എന്റെ കുഞ്ഞിന്റെ അമ്മയും കൂടിയാണ്…. ഭദ്രയില്ലെങ്കിൽ ഷാനുവിനും ഷാനുവില്ലേങ്കിൽ ഭദ്രയ്ക്കും മറ്റൊരു ജീവൻ ഇല്ല അഭിഷേക്… ഞങ്ങൾ രണ്ടുപേരും ചേർന്നാൽ മാത്രമേ പൂര്ണമാകും…. ” ശിവയെ ചേർത്ത് പിടിച്ചു ഷാനു പറഞ്ഞു….

“നിന്നെ കൊന്നിട്ട് ആണെങ്കിലും ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കിയിരിക്കും… ” ഭദ്രേയെ അവന്റെ അടുത്തിന്ന് മാറ്റി നിർത്തി ഷാനുവിനെ കട്ടിലിലേക്ക് തള്ളിയിട്ടു…

“ഷാനു……. ” ശിവ ഷാനുവിന്റെ അടുത്തേക്ക് ചെന്ന് അവനെ പതിയെ എഴുനേൽക്കാൻ സഹായിച്ചു…

“ഭദ്രേ നീ എന്റേത് മാത്രമാണ്….. ” അഭി ശിവയെ അവനോട് ചേർത്ത് നിർത്തി….

ഷാനു അഭിയുടെ പിടിയിൽ നിന്ന് ശിവയെ മോചിപ്പിച്ചു….

“ടാ അവളെ വിട്ടേക്ക്…… നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ… ” അഭി ഷാനുവിനെ നോക്കി ആക്രോശിച്ചു…

ഷാനു ശിവയെ അവന്റെ പുറകിലേക്ക് മാറ്റി നിർത്തി….

“ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണിനെ നിനക്ക് തൊടാൻ പോലും പറ്റില്ല…. ” ഷാനു അഭിയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…

“നിന്നെ കൊന്നിട്ട് ആയാലും ഞാൻ ഇവളെ എന്റേതാക്കിയിരിക്കും…. ” അവൻ അരയിൽ നിന്ന് റിവോൾവർ എടുത്ത് ഷാനുവിന് നേരെ ചുണ്ടി…. ഒന്ന് പകച്ചെങ്കിലും ഷാനു അവന്റെ നേരെ പാഞ്ഞടുത്തു… അവന്റെ ഒരു ചവിട്ടിന് തോക്ക് തെറിച്ചു പോയി… അഭി ചാടി എഴുനേറ്റു ഷാനുവിന്റെ കഴുത്തിനു കുത്തി പിടിച്ചു…

“എനിക്ക് തെറ്റ് പറ്റി….. അന്നേ നിന്നെ തീർത്തു കളയേണ്ടതായിരുന്നു… ആ തെറ്റ് ഞാൻ ഇന്ന് തിരുത്താൻ പോകുവാ…. ” ഷാനുവിനെ ചുമരിലേക്ക് ചേർത്ത് നിർത്തി അവന്റെ പോക്കറ്റിൽ നിന്ന് പേനകത്തിയെടുത്തും നിവർത്തി…..

“നിന്റെ മരണത്തിലൂടെ മാത്രമേ എനിക്ക് എന്റെ ഭദ്രയെ സ്വന്തമാക്കാൻ പറ്റുകയുള്ളു…. ” ഷാനുവിന് നേരെ കത്തിപിടിച്ചു..
പുറകിൽ നിന്ന് റിവോൾവർ ശബ്ദിച്ചു….. ബുള്ളറ്റ് അഭിയുടെ തലയിലേക്ക് തുളഞ്ഞു കയറി… ശിവയുടെ കൈയിൽ നിന്ന് തോക്ക് താഴേക്ക് പതിച്ചു…. ശിവ ഷാനുവിന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു….

“സാർ…….
സാർ……. ഇറങ്ങുന്നില്ലേ….. ” ഡ്രൈവർ വിളിച്ചപ്പോഴാണ് ഷാനു ഓർമ്മയിൽ നിന്ന് തിരിച്ചെത്തിയത്…

തനിക്ക് വേണ്ടിയാണ്…… അവൾ അനുഭവിച്ചെതെല്ലാം…… ഇനിയും അവളെ അകറ്റി നിർത്താൻ എന്നെ കൊണ്ട് പറ്റില്ല…. അവളെ ജീവിതാവസാനം വരെ ചേർത്ത് പിടിക്കണം….

💮💮💮

ശിവ വേണിയുടെ കൂടെ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും എടുത്ത് വെയ്ക്കുകയായിരുന്നു…

“ശിവ ഇത് നിനക്കുള്ള ആഭരണവും സാരീയുമാണ്…. ” വേണി അവൾക്ക് നേരെ ഒരു കവറും ബോക്സും നീട്ടി..

“എനിക്ക് ഇതൊന്നും വേണ്ടാ വേണി…. ” ശിവ അത് വാങ്ങാതെ മടിച്ചു നിന്നു….

“അതൊന്നും പറഞ്ഞാൽ പറ്റില്ല… കണ്ണേട്ടൻ നിനിക്ക് വേണ്ടി വാങ്ങിയതാണ്… ദ പിടിച്ചേ…. ”
വേണി ശിവയുടെ കൈയിലേക്ക് വെച്ച് കൊടുത്തു… ശിവ അവളുടെ റൂമിലേക്ക് പോയി…

“ഷാനു എനിക്ക് കഴിയില്ല നിന്നെ മറ്റൊരാളുടെ സ്വന്തമായിട്ട് കാണാൻ…..
നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഷാനു…. ” ശിവ അവളുടെ ബെഡിലേക്ക് തലചായ്ച്ചു…

ഓരോ ദിവസവും പെട്ടെന്ന് പോയി നാളെയാണ് വിവാഹം… വിവാഹത്തിന്റെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായിരുന്നു… ശിവ ഒന്നിലും പെടാതെ മാറി നിന്നു… ഷാനുവിന്റേത് രജിസ്റ്റർ വിവാഹം ആണ്… അതിന് ശേഷം വൈകുനേരം ചെറിയൊരു പാർട്ടിയും…
കണ്ണന്റെയും വേണിയുടെയും അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ച് തന്നെയാണ് വിവാഹം…

പിറ്റേന്ന് രാവിലെ തന്നെ ശിവയെ വേണി വിളിച്ചുണർത്തി… വേണിയെ ഒരുക്കിയത് ശിവ തന്നെ ആയിരുന്നു… നീല കാഞ്ചീപുരം സാരിയും ആഭരണങ്ങളും അണിയിച്ചു വേണിയെ സുന്ദരിയാക്കി…

ചുവപ്പ് കാഞ്ചീപുരം സാരിയും കാതിൽ ജിമിക്കിയും വീതിയുള്ള രണ്ട് വളകളും കഴുത്തിൽ കാശിമലയും അണിഞ്ഞു ശിവയും ഒരുങ്ങി… എല്ലാവരുടെയും അനുഗ്രഹം വാങ്ങി വേണിയും കണ്ണനും കാറിൽ കയറി.. അവരുടെ കൂടെ തന്നെ ശിവയും കയറി…

കതിർമണ്ഡപത്തിൽ വേണിയുടെ അടുത്തായി അരുൺ ഇരുന്നു… വാദ്യമേളം മുഴുങ്ങിയതും അരുൺ വേണിയുടെ കഴുത്തിലേക്ക് താലി ചാർത്തി… വരേണ്യമാല പരസ്പരം ചാർത്തി…

വേണിയുടെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് കണ്ണന്റെത്… കതിർമണ്ഡപത്തിൽ കണ്ണന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടതും ശിവ ഞെട്ടി….
അവൾ അറിയുന്നുണ്ടായിരുന്നു അവൾക്ക് പ്രിയപ്പെട്ടവന്റെ സാമിപ്യം……

ശിവയ്ക്ക് അവിടെ നടക്കുന്നത് ഒന്നും തന്നെ മനസ്സിലായില്ല…. ഷാനുവിന്റെ നിശ്വാസം അവളുടെ പിൻ കഴുത്തിൽ പതിച്ചു…

“ഭദ്രേ നീയാണ് എന്റെ പാതി….
നിന്റെ സ്ഥാനത്തു എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല… മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നയവരാണ് നമ്മൾ…. നിന്നെ മറന്നെന്നു നീ കരുതിയോ പെണ്ണേ….. എന്നിലെ ആണിന് പൂർണ്ണത വരുന്നത് നീ എന്നാ പെണ്ണ് കൂടെ ചേരുമ്പോഴാണ്…. നിന്നിലാണ് എന്റെ ലോകം…. നീയാണ് എന്റെ ജീവിതവും എന്റെ സഖിയും

കതിർമണ്ഡപത്തിൽ എല്ലാവരെയും സാക്ഷിയാക്കി കണ്ണൻ സിൻഷയുടെ കഴുത്തിൽ താലിചാർത്തി… ഒരു നുള്ള് സിന്ദുരം സീമന്തരേഖ ചുവപ്പിച്ചു..

“പതിനഞ്ചു വർഷത്തെ പ്രണയമാണ് സാഫല്യമായത്…. ” മണ്ഡപത്തിലേക്ക് നോക്കി നിൽക്കുന്ന ഭദ്രേ നോക്കി ഷാനു പറഞ്ഞു.. ” കുറെയേറെ എതിർപ്പുണ്ടായിരുന്നു സിൻഷായുടെ വീട്ടിൽ… എതിർത്തിട്ട് കാര്യമില്ല എന്ന് മനസിലായപ്പോൾ അവർ സമ്മതിച്ചു…. നിന്റെ ഏട്ടൻ ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളു നീ ജയിലിൽ നിന്ന് വന്നതിന് ശേഷമേ വിവാഹം കഴിക്കു എന്ന് അവൾക്കും അത് സമ്മതമായിരുന്നു. അവൾക്കറിയാം അവന് നിന്നോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്ന്. അവളുടെ വീട്ടുകാർ ആദ്യം നിഷേധിച്ചെങ്കിലും
പിന്നെ അവരെ അവൾ കാര്യം പറഞ്ഞ് മനസ്സിലാക്കി.. ഒരുവട്ടമെങ്കിലും നീ കണ്ണേട്ടന്റെ പെണ്ണ് ആരാ എന്ന് ചോദിച്ചിരുന്നു എങ്കിൽ എല്ലാം കള്ളത്തരവും അവിടെ പൊളിഞ്ഞേനെ… ” എല്ലാം കേട്ട് ശിവ നിർവികാരതയോടെ ഷാനുവിനെ നോക്കി… അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം മാത്രമായിരുന്നു….
ശിവയ്ക്ക് ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ല….

ചടങ്ങുകളെല്ലാം കഴിഞ്ഞ് വേണി അരുണിന്റെ വീട്ടിലേക്ക് ഇറങ്ങാനുള്ള സമയമായി… എല്ലാവരുടെയും അനുഗ്രഹം വാങ്ങിയതിന് ശേഷം വേണി ശിവയുടെ അടുത്ത് എത്തി…

“ശിവ നീയാണ് ഞങ്ങളിൽ നിന്ന് അകന്നത്. ഞങ്ങൾക്ക് നീയെന്നും പഴയ ശിവ തന്നെയാണ്….. പിന്നെ നീ മറന്നൊരു കാര്യം ഉണ്ട്‌…. ഷാനുവിന് അവന്റെ ഭദ്രയില്ലാതെ ജീവിക്കാൻ കഴിയില്ല എന്നത്…. അവന് നിന്റെ സ്ഥാനത്ത് മറ്റൊരാളെ ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല….. നീയും അവനും എന്നേ ഒന്നായതാണ്…. നിങ്ങളെ വേർപിരിക്കാൻ ഒരാൾക്കും കഴിയില്ല ശിവ… അവന് നിനക്ക് വേണ്ടി 7 വർഷമല്ല ജീവിതാവസാനം വരെയും കാത്തിരിക്കും……. ”

“വേണി….. വാ മോളെ സമയമായി…. ” ശിവയുമായി സംസാരിക്കുന്നതിനിടെയാണ്. അരുണിന്റെ അമ്മ വേണിയെ വിളിച്ചത്…

“ഞാൻ ഇറങ്ങട്ടെ…. ” വേണി ശിവയെ കെട്ടിപിടിച്ചു…. വേണി പോകുന്നതും നോക്കി ശിവ നിന്നു…

സിൻഷാ സുഭദ്ര കൈയിൽ നിന്ന് നിലവിളക്ക് വാങ്ങി വലതു കാൽ വെച്ചു കണ്ണന്റെ കൂടെ അകത്തേക്ക് കയറി….

ശിവ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു… അവളുടെ അടുത്തേക്ക് കണ്ണനും സിൻഷയും വന്നു… അവര് വന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല…

“ശിവ…… ” കണ്ണൻ അവളുടെ തോളിൽ കൈ വെച്ചു വിളിച്ചു….

ശിവയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിയുന്നു….

“ഏട്ടന്റെ കുട്ടി കരയുവാണോ…… ” കണ്ണൻ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു…

“ഏട്ടാ…. “കണ്ണൻറെ നെഞ്ചിലേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു

കണ്ണൻ അവളുടെ തലയിൽ തട്ടി ആശ്വസിപ്പിച്ചു…
“എന്താടാ എല്ലാം കഴിഞ്ഞില്ലേ…. എന്റെ അനിയത്തി ഇങ്ങനെ സീരിയലിലെ നായികമാരെ പോലെ കരയാറില്ല…. പുലികുട്ടിയല്ലേ നീ….. ” ശിവയെ അവന്റെ നേരെ നിർത്തിയിട്ട് പറഞ്ഞു…

“ഏട്ടാ ഞാൻ….. എനിക്ക്……. ” ശിവ കണ്ണന്റെ നെഞ്ചിലേക്ക് വീണു….

“പോട്ടെ മോളെ……. ” കണ്ണീർ തുടച്ചു കൊടുത്തു…

“കണ്ണേട്ടാ എനിക്ക് ഷാനുവിനെ….. ”

“മോൾ ശിവമഠത്തിലേക്ക് ചെല്ല് അവൻ നിന്നെയും പ്രതീക്ഷിച്ചു അവിടെയുണ്ടാവും…. ” കണ്ണൻ പറഞ്ഞത് കേട്ടതും അവൾ അവിടെന്ന് ഇറങ്ങി ഓടി…..

💮💮💮

ശിവ ചെല്ലുമ്പോൾ കുളപ്പടവിൽ ഇരിക്കുവായിരുന്നു ഷാനു… അവൾ അവന്റെ അടുത്ത് ചെന്നിരുന്നു…. തന്റെ പ്രാണന്റെ സാമിപ്യം അവന് അറിയുണ്ടായിരുന്നു….. ശിവ അവന്റെ കൈയുടെ മേൽ കൈ കോർത്തു…. അവന്റെ തോളിലേക്ക് അവൾ ചാഞ്ഞു…. നീണ്ട നേരത്തെ മൗനത്തിനു ശേഷം ശിവ ഷാനുവിനെ വിളിച്ചു..

“ഷാനു….. ”

“മ്…. ”

“എന്നോട് ദേഷ്യമുണ്ടോ….. ”
ഷാനു ശിവയെ നോക്കി…

“നിനക്ക് ഞാൻ യോജിച്ചതല്ല എന്ന് എനിക്ക് തോന്നി….. അതാ ഞാൻ….. ”
ശിവയെ തുടരാൻ അനുവദിക്കാതെ ഷാനു അവളുടെ അധരങ്ങൾ കവർന്നെടുത്തു…. അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു..

“നീ…. നീ മാത്രമാണ് ഷാനവാസിന് യോജിച്ചവൾ….
പ്രണയമെന്ന വികാരത്തിന് നിന്റെ മുഖം മാത്രമാണ് ഭദ്രേ….
ഷാനു ആദ്യവും അന്ത്യവും ഭദ്രയാണ്….
നിന്നിലൂടെയാണ് ഞാൻ എല്ലാം വികാരവും അറിഞ്ഞത്….. നീയും ഞാനും അലിഞ്ഞു ചേർന്നതാണ്…. ഇനി ഒരിക്കലും രണ്ടാക്കാന് കഴിയില്ല… ” ശിവയുടെ ചെവിയിൽ ഷാനു മന്ത്രിച്ചു….
ചെവിയുടെ പിറകിലുള്ള കാക്കപുള്ളിയിലേക്ക് അവൻ മുഖം പൂഴ്ത്തി….

“ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യാ ഭദ്രേ…. നിന്നിൽ നിന്ന് അകന്നിരിക്കാനും…….” ഷാനു ശിവയുടെ കൈ പിടിച്ചു കുളപ്പടവ് കയറി കാറിന് അടുത്തേക്ക് ചെന്നു ഡോർ തുറന്ന് ഒരു ബോക്സ്‌ എടുത്ത്. ശിവയുടെ കൈ കോർത്തിണക്കി അവളുടെ അച്ഛന്റെ അസ്ഥിതറയ്ക്ക് മുന്നിൽ ചെന്ന് നിന്നു…

“അങ്ങയുടെ അനുവാദം എനിക്ക് പണ്ടേ കിട്ടിയതാണ്….. ഇനി മറ്റാർക്ക് വേണ്ടിയും കാത്തിരിക്കാന് വയ്യാ…. അങ്ങയുടെ മുന്നിൽ വെച്ച് അച്ഛന്റെ ഭദ്രയെ ഞാൻ എന്റെ പെണ്ണായി കൂടെ കൂട്ടുവാ….. അനുഗ്രഹിക്കണം ഞങ്ങളെ…. ” ബോക്സ്‌ തുറന്നു
ഷാനുവിന്റെ പേരെഴുതിയാ ആലിലതാലിയെടുത്തു
പ്രകൃതിയെയും ശിവയുടെ അച്ഛന്റെ ആത്മാവിനെയും സാക്ഷിയായി ശിവയുടെ കഴുത്തിലേക്ക് അവൻ താലിചാർത്തി… ഷാനു താലി അണിയിക്കുമ്പോൾ ശിവ കണ്ണുകൾ ഇറുക്കി അടച്ചു… സീമന്ത രേഖയിൽ അവന്റെ ചുണ്ടുകൾ ചേർത്തു.. ഷാനുവിന്റെ നിശ്വാസം നെറ്റിയിൽ പതിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു….
അവരെ തഴുകി ഇളംകാറ്റ് കടന്നു പോയി….. ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. ഷാനു അവളുടെ രണ്ട് കണ്ണിലും മാറിമാറി ചുംബിച്ചു…. ഉപ്പ് രസം അവന്റെ ചുണ്ടകൾ ഒപ്പിയെടുത്തു… ശിവയുടെ വലതുകരംഗ്രഹിച്ചു കാറിനടുത്തേക്ക് ചെന്നു…

കണ്ണന്റെ വീട്ടിലേക്കായിരുന്നു നേരെ പോയത്.. ഷാനു കാറിൽ നിന്ന് ഇറങ്ങിയതിന് ശേഷം ശിവയ്ക്ക് ഡോർ തുറന്ന് കൊടുത്തും… അവരെ ഒരിപ്പിച്ചു കണ്ടതും എല്ലാവരുടെയും മുഖത്തു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു…. ഷാനുവിന്റെ കൈ പിടിച്ചു അവൾ അകത്തേയ്ക്ക് കയറി…

“അപ്പൊ ഇനി എങ്ങനെയാ അളിയാ കാര്യങ്ങൾ….. ” കണ്ണൻ ഷാനുവിന്റെ തോളിലൂടെ കൈയിട്ടു ചോദിച്ചു…

“നാളെ ഒഫീഷ്യലയിട്ട് മാര്യേജ് രജിസ്റ്റർ ചെയ്യണം…. പിന്നെ എന്റെ പെണ്ണിനെയും കൊണ്ട് ഞങ്ങളുടെ സ്വാർഗത്തിലേക്ക്…. ” ശിവയെ വലിച്ചു അടുപ്പിച്ചിട്ട് പറഞ്ഞു…

“വിട്ട് ഷാനു എല്ലാവരും ശ്രദ്ധിക്കുന്നു…. ” അവൾ അവന്റെ കൈയിൽ അടിച്ചു

” പെണ്ണിന്റെ മുഖത്തെ തെളിച്ചം നോക്കിയേ….. ” ഷഹന ശിവയുടെ അടുത്തേക്ക് ചെന്നു… സിൻഷായും ഷഹനയും അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി….

രാത്രിയിൽ അത്താഴം കഴിഞ്ഞായിരുന്നു എല്ലാവരും പിരിഞ്ഞത്… സിൻഷായെ സാരി ഒരുക്കിയത് ശിവയായിരുന്നു അവളുടെ കൈയിൽ പാൽ ഗ്ലാസ്സും കൊടുത്തു കണ്ണന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു…

ബാൽക്കണിയിൽ താലിയും നോക്കി കൈയിൽ പിടിച്ചു ഇരിക്കുവായിരുന്നു ശിവ… പതിയെ അതിലേക്ക് ചുണ്ടുകൾ ചേർത്തു…

ഷാനു നേരെ രജിസ്റ്റർ ഓഫീസിലേക്ക് എത്താം എന്നാണ് പറഞ്ഞിരുന്നത്.. ശിവയും കൊണ്ട് കണ്ണനും നിർമലയും സിൻഷായും പുറപ്പെട്ടു…
സെറ്റ് സാരിയും കാതിൽ ജിമിക്കിയും കൈയിൽ വീതിയുള്ള രണ്ട് വളകളും കഴുത്തിൽ ഷാനു അണിയിച്ച താലിയും മുടിയിൽ കുറച്ചു പൂവും ചൂടി… മറ്റെന്തെനെക്കാളും ശിവയുടെ ഭംഗി കൂട്ടിയത് മൂക്കുത്തിയായിരുന്നു..
അവര് അവിടെ എത്തുമ്പോഴേക്കും ഷാനുവും അവന്റെ ഉപ്പയും കുറച്ചു കൂട്ടുകാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു…
രജിസ്റ്ററിൽ ഒപ്പിട്ട ശേഷം പരസ്പരം വരേണ്യമാല ചാർത്തി…
ഫോർമാലിറ്റീസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും അവരെയും കാത്തു മാധ്യമപ്പട തന്നെയുണ്ടായിരുന്നു… ഓരോരുത്തർ അവരുടെ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിച്ചു..

“ആരെയും അറിയിക്കാതെ ഇങ്ങനെ ഒരു വിവാഹം…. അതും നിങ്ങൾ വ്യത്യാസം മതക്കാരുമാണ്… ”

“വിവാഹം എല്ലാവരെയും അറിയിച്ചു നടത്തണമെന്ന് എവിടെയും പറഞ്ഞിട്ടില്ല…. പിന്നെ ഇന്ന് ഈവെനിംഗ് എല്ലാവരെയും അറിയിച്ചു ഒരു പാർട്ടി ഉണ്ട്‌ എന്റെ വീട്ടിൽ വെച്ച് നിങ്ങളെയും ക്ഷണിക്കുന്നു….
പിന്നെ ഞങ്ങൾ രണ്ട് മതം വിശ്വാസികളാണ് ശരി തന്നെ… അതുപോലെ തന്നെ ഞങ്ങൾ പുരുഷനും സ്ത്രീയുമാണ്…. ”

“എത്ര വർഷത്തെ പ്രണയമാണ് സാർ….
മേഡം മതം മാറുമോ… ”

“കുറേ വർഷത്തെ കാത്തിരിപ്പിന്റെ തുടക്കമാണ്…. മതം മാറേണ്ടെ ആവിശ്യമില്ല… ഞങ്ങളുടെ മതം സ്നേഹമാണ്…. അതിന് ഒരു മാറ്റവും വരില്ല…. പിന്നെ മാറേണ്ടത് മതമല്ല നിങ്ങളുടെ ചിന്തഗതിയാണ്… ”

“സാറിന്റെ വൈഫ് സ്വന്തം ഭർത്താവിനെ കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിച്ചതല്ലേ…. “മാധ്യമ പ്രവർത്തകന്റെ ചോദ്യം കേട്ടതും ഷാനുവിന്റെ മേലുള്ള ശിവയുടെ പിടിത്തം അഴഞ്ഞു…. ഷാനുവിൽ നിന്ന് മാറി നിൽക്കാൻ പോയ ശിവയെ ഷാനു അവനിലേക്ക് അടുപ്പിച്ചു നിർത്തി…

“നിങ്ങൾ പറഞ്ഞതിൽ പകുതി ശരിയാണ്….
ജയിൽ ശിക്ഷ അനുഭവിച്ചുട്ടുണ്ട്…
അത് ഭർത്താവിനെ കൊന്നതിനല്ല
ഞങ്ങളുടെ കുഞ്ഞിനെ വയറ്റിലിട്ട കൊന്നവൻ… എന്നെ കൊല്ലാൻ ശ്രമിച്ചവനെയാണ് ഇവൾ മരണശിക്ഷ നൽകിയത്…. ഞങ്ങളുടെ വിവാഹം 9 വർഷം മുന്നേ കഴിഞ്ഞതാണ്… ഇന്ന് അതിന് നിയമത്തിന്റെ ഉറപ്പ് ഉണ്ടായി എന്ന് മാത്രം…. ഇനി ആർക്കെങ്കിലും എന്തെങ്കിലും അറിയാൻ ഉണ്ടോ…. ” ഷാനു മാധ്യമ പ്രവർത്തകരെ നോക്കി ചോദിച്ചു…

“സാർ നിങ്ങളുടെ വിവാഹത്തെ തുടർന്ന് ഉണ്ടാക്കുന്ന എതിർപ്പുകൾ…. ”

“ഞങ്ങളുടെ കുടുംബക്കാർക്ക് ആർക്കും ഇല്ലാത്ത എതിർപ്പ് ആർക്കാണ്… സമൂഹത്തിനോ അതോ
മതത്തിൻറെ പേര് പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന മതപുരോഹിതർക്കോ…. ഞങ്ങളാണ് ഒരുമിച്ചു ജീവിക്കണ്ടത്…. അല്ലാതെ….
ചോദ്യം കഴിഞ്ഞെങ്കിൽ ഞങ്ങൾ പോയിക്കോട്ടെ….
ജനക്കൂട്ടത്തിനിടയിൽ കൂടി തന്റെ സഖാവിന്റെ കൈ പിടിച്ചു സഖാവിന്റെ സഖിയായി ശിവ ഷാനുവിനോടൊപ്പം കാറിന്റെ അടുത്തേക്ക് നീക്കി.

തീരിച്ചുള്ള യാത്രയിൽ ശിവ ഷാനുവിന്റെ തോളിൽ തല ചായ്ച്ചു മൗനമായി ഇരുന്നു…

ഷാനുവിന്റെ വീടിന് മുന്നിൽ കാർ ചെന്നു നിന്നു… ശിവയുടെ കൈ പിടിച്ചു ഷാനു കാറിൽ നിന്ന് ഇറങ്ങി..
ആയിഷ അവരെ അകത്തേക്ക് സ്വീകരിച്ചു…

ഷാനുവിന്റെ മുറിയിൽ വൈകുന്നേരത്തെ ഫങ്ക്ഷന് ഒരുങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ശിവ… അപ്പോഴാണ് ഷാനു അകത്തേക്ക് വന്നത്…..

പുറകിലൂടെ ചെന്നു ഷാനു ശിവയെ തിരിച്ചു അവന് നേരെ നിർത്തി… ശിവ ഒരു നിമിഷം ഷാനുവിനെ നോക്കി നിന്നു…

“നോക്കി കൊല്ലല്ലേ പെണ്ണേ……. കടിച്ചു തിന്നാൻ തോന്നുവാ….. ” ശിവയുടെ കവിളിൽ അവന്റെ പല്ലുകൾ അമർന്നു…

“അഹ്….. പോ ഷാനു എനിക്ക് വേദനിച്ചു…. “അവനെ തള്ളി മാറ്റി…

“ശരിക്കും വേദനിച്ചോ…… എവിടെ നോക്കട്ടെ…. ” ഷാനു അവളുടെ അടുത്തേക്ക് ചെന്ന് മുഖം പിടിച്ചു ഉയർത്തി….

“ഒന്ന് പോയേ ഷാനു….. പെട്ടെന്ന് കുളിച്ചിട്ട് വാ….. ” അവന്റെ കൈയിലെക്ക് ടവ്വൽ ഇട്ടു കൊടുത്ത് അവൾ പറഞ്ഞു..

” നീ വാ നമുക്ക് ഒരുമിച്ച് കുളിക്കാം…. ” ടവ്വൽ അവളുടെ അരയിലൂടെ ഇട്ടുട്ട് അവൻ പറഞ്ഞു…

“അയ്യടാ ആ പുതി മനസ്സിൽ വെച്ച മതി…. വേഗം കുളിച്ചിട്ട് വന്നേ ഫങ്ക്ഷൻ തുടങ്ങാൻ സമയമായി…. ” അവനെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു..

ഷാനു കുളിച്ചിട്ട് വരുമ്പോഴേക്കും ചുവപ്പ് ഗൗണും അതിന് യോജിച്ച ആഭരണങ്ങളും അണിഞ്ഞു നിൽക്കുന്ന ശിവയെയാണ് കാണുന്നത്…
ഷാനുവും അവളുടെ ഡ്രെസ്സിന് യോജിച്ച ഷർവാണിയായിരുന്നു ധരിച്ചത്… ശിവയുടെ കൈപിടിച്ചു ഫങ്ക്ഷൻ നടക്കുന്ന സ്റ്റേജിലേക്ക് ചെന്നു…
രാഷ്ട്രീയ പ്രമുഖരും ശിവയുടെയും ഷാനുവിന്റെയും അടുത്ത ബന്ധുക്കളും രണ്ട് പേരുടെ സുഹൃത്തുക്കളും അടക്കുന്നതായിരുന്നു ഫങ്ക്ഷൻ..

ശിവ റൂമിലേക്ക് ചെല്ലുമ്പോൾ ഷാനു ഡ്രസ്സ്‌ ഫോണിൽ സംസാരിക്കുകയായിരുന്നു…. ശിവ പാൽ ഗ്ലാസ്‌ ടെമ്പിളിൽ വെച്ച് തിരിഞ്ഞപ്പോഴേക്കും ഷാനു അവൾക്ക് പുറകിൽ എത്തിയിരുന്നു…. സാരിക്ക് ഇടയിൽ കൂടി ശിവയുടെ വയറിലേക്ക് ഷാനു കൈ അമർത്തി… ശിവയുടെ ദേഹത്തൂടെ എന്തോ തരിപ്പ് ഇരിച്ചു കയറുന്നത് പോലെ അനുഭവപ്പെട്ടു…
ശിവയെ ഇരു കൈകളിലും കോരിയെടുത്തു കാട്ടിലേക്ക് കിടത്തി…
അവളുടെ അടുത്തായി ഷാനുവും കിടന്നു…

“ഭദ്രേ നീ ഇല്ലാതെ ഞാൻ അപൂർണ്ണനാണ്…. ” ശിവയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
അവൾ മറുപടി ഒന്നും പറയാതെ അവനെ ഇറുകെ പുണർന്നു… അവന്റെ ചുണ്ടുകൾ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി… ഷാനുവിന്റെ കൈ അവളുടെ ശരീരരത്തൂടെ ഓടി കളിച്ചു…

ഒരിക്കൽ കൂടി അവർ പരസ്പരം അലിഞ്ഞു ചേർന്നു…..

ഇനി അവർ ജീവിക്കട്ടെ…. ഇത്രയും നാൾ കൂടെ നിന്ന എല്ലാവർക്കും നന്ദി.. ഷാനുവിനെയും അവന്റെ ഭദ്രയേയും ഇരു കൈയും നീട്ടി സ്വീകരിച്ച എല്ലാവർക്കും സ്നേഹം…