20/04/2026

ഉണ്ണിമായ : ഭാഗം 17

രചന – ശ്രീ മിഴി

പോകാം ഉണ്ണിമോളെ നമുക്ക്… മ്മ് എന്ന് മുളി ഉണ്ണിമായ … പെങ്ങള് പോകുവാണോ… … പോയേകാം ചേട്ടായി ഞാൻ ആർക്കും ഒരു ശല്യം ആകുന്നില്ല… ഉണ്ണി പോട്ടെ സ്റ്റീഫ അവൾക്കു ഇവിടെ ആരാ ഉള്ളെ… ഉണ്ണിമായ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി…… മോളെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തോ… ശരി മാമ… മാർട്ടി നീ ഇങ്ങോട്ട് വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… എന്താ ഡാ എനിക്ക് ഒന്നും പറയാൻ ഇല്ല… നീ ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞു സ്റ്റീഫൻ മാർട്ടിനെ പിടിച്ചു വലിച്ചു… എന്താ ഡാ എന്താ പ്രശ്നം നീ എന്തിനാ ആ കൊച്ചിനെ തല്ലിയെ… നിന്നോട് ആരാ ഡാ പറഞ്ഞെ ഞാന തല്ലിയത് എന്ന്… എനിക്കു എന്റെ അന്നയെ നല്ല പോലെ അറിയാം അവള് ഒരിക്കലും ആരെയും അങ്ങനെ തല്ലില്ല നിന്നേ രക്ഷിക്കാൻ വേണ്ടി ആണ് അവള് കുറ്റം ഏറ്റത്… ശരിയാ ഞാന തല്ലിയെ കുഞ്ഞേട്ടൻ ഉണ്ണികു ചെക്കനെ നോക്കണo എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് എന്റെ മനസു കൈ വിട്ടു പോയി സ്റ്റീഫ… അതിപ്പോ നിനക്ക് തന്നെ പ്രശ്നം ആയില്ലേ പെങ്ങള് പോകുന്നില്ല പറഞ്ഞതാ അന്നയോട്… ഇപ്പൊ അവൾക്കു പോകാൻ തോന്നി കാണും പാവം കൊച്ച്… അവള് പോട്ടെ എല്ലാരും പോട്ടെ എനിക്ക് ആരും വേണ്ട ആരും എന്ന് പറഞ്ഞു മാർട്ടിൻ പുറത്തേക്കു പോയി… സ്റ്റീഫൻ അകത്തേക്കു കയറി ഉണ്ണിയെ വിളിച്ചു…

എന്താ ചേട്ടായി… നീ പോകുവാണോ കൊച്ചേ… പോണം ചേട്ടായി അതാണ് മാർടിച്ചയാനു നല്ലത്… അല്ല കൊച്ചേ നീ പോയാൽ ആണ് അവനു പ്രശ്നം ആകുക ഇപ്പൊ കുഞ്ഞേട്ടൻ പോട്ടെ കുറച്ചു ദിവസം കഴിഞ്ഞു നിങ്ങൾക് പോകാം എന്തേലും പ്രശ്നം ഉണ്ടായാൽ അവനെ പോലെ കുഞ്ഞേട്ടനു അത് തീർക്കാൻ പറ്റില്ല ഇനി എല്ലാം പെങ്ങൾക്ക് തീരുമാനിക്കാം എന്നും പറഞ്ഞു സ്റ്റീഫൻ അന്നയുടെ അടുത്തേക്ക് പോയി ഉണ്ണിമായ ആ നിൽപ്പ് തുടർന്നു… കൊച്ചേ അന്ന കൊച്ചേ റൂമിൽ തന്നെ നില്കുന്നെ എന്തിനാ… ഇച്ചായൻ എന്നോട് മിണ്ടണ്ടാ… എന്തിനാടാ എന്നോട് കർവിക്കുന്നെ… ഇച്ചായന് എന്നെ അടിക്കാൻ അല്ലെ വന്നേ അടിച്ചോ… ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എന്റെ വാവേ പോട്ടെ ഇച്ചായാന്റെ മോള് ഇച്ചായനോട് ക്ഷമിക്കു എന്ന് പറഞ്ഞു സ്റ്റീഫൻ അന്നയെ ചേർത്ത് പിടിച്ചു…

ഇച്ചായ ഉണ്ണി പോകുന്നില്ലലോ… ഉണ്ട് കൊച്ചേ പെങ്ങള് പോകുന്നു എന്ന പറഞ്ഞേ…… അതിന് വയ്യാതെ ഇരികുവല്ലേ ഇച്ചായ പിന്നെ ആ പെണ്ണ് എന്തിനാ പോകുന്നേ… പറയാൻ ഉള്ളത് ഓക്കേ ഞാൻ അതിനോട് പറഞ്ഞിട്ട് ഉണ്ട് ബാക്കി അവള് തീരുമാനിക്കട്ടെ ചെറിയ കുഞ്ഞു ഒന്നും അല്ലാലോ… ഞാൻ ഒന്ന് കുടി പറഞ്ഞു നോക്കട്ടെ ഇച്ചായ മാർടിച്ചായന്റെ സങ്കടം കാണാൻ വയ്യ എനിക്കു എന്നും പറഞ്ഞു അന്ന മുത്തിനെ എടുത്തു ഉണ്ണീടെ അടുത്തേക്ക് നടന്നു ഉണ്ണി നോക്കി പോയപ്പോ കണ്ടു സോഫയിൽ ചാരി കിടക്കുന്നത്… എന്താ ഉണ്ണി നിനക്ക് വയ്യേ… വയ്യ ചേച്ചി തല നല്ല വേദന തീരെ വയ്യ ചേച്ചി…… എന്നിട്ട് ആണോ ഉണ്ണി നീ നാട്ടിൽ പോകാൻ നോക്കുന്നെ… പോണം ചേച്ചി ഞാൻ പോകുന്നതാ എല്ലാർക്കും ഇഷ്ടം… ആരാ ഉണ്ണി എല്ലാവരും നീ ഞങ്ങൾക്കു ഒരു ഭാരം ആണേൽ എന്റെ ഇച്ചായൻ നിന്നെ രക്ഷിച്ചു കൊണ്ട് വരുമായിരുന്നോ… വേണ്ട അന്നേ അവള് പോട്ടെ ആരും വേണ്ട ഇവിടെ ആരും എന്റെ മനസു കാണാൻ ഇവൾക്കു കഴിഞ്ഞില്ലേ പിന്നെ ഉണ്ണി ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല… അപ്പൊ ഇച്ചായന് ഒരു സങ്കടവും ഇല്ലേ… അതിന് ഉത്തരം പറയാതെ മാർട്ടിൻ അകത്തേക്കു കയറി…

കുഞ്ഞേട്ടൻ എവിടെ രണ്ടു പേർക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു 7മണിക്ക് ആണ് ട്രെയിൻ പോകാൻ തയ്യാറായിക്കോ അന്നേ ഉണ്ണിയോട് വേഗം തയ്യാറായി വരാൻ പറ… എനിക്ക് വയ്യ ഇച്ചായൻ തന്നെ പറഞ്ഞോ… ഉണ്ണിമായ ഒന്നും മിണ്ടാതെ അകത്തേക്കു കയറി പോയി മാർട്ടിൻ ഉണ്ണി പോകുന്നതും നോക്കി ഇരുന്നു…

കുറച്ചു സമയം കഴിഞ്ഞതും കുഞ്ഞാനും ഉണ്ണിയും റെഡി ആയി വന്നു… ഉണ്ണിയെ കണ്ടതും അന്ന അടുത്തേക്ക് പോയി… നിനക്ക് ഒന്നും കൊണ്ട് പോകാൻ ഇല്ലേ ഉണ്ണി കയ്യിൽ ബാഗ് ഒന്നും ഇല്ല…… ഇല്ല ചേച്ചി ഞാൻ ഒന്നും ഇങ്ങോട്ട് കൊണ്ട് വന്നില്ലലോ അത് പോലെ കൊണ്ട് പോകാനും ഒന്നും ഇല്ല എന്ന് പറഞ്ഞു ഉണ്ണി മാർട്ടിനെ നോക്കി… മാർട്ടിൻ ആരെയും നോക്കാതെ ഫോൺ നോക്കികൊണ്ട് ഇരുന്നു… മാർട്ടി നീ അവരെ സ്റ്റേഷനിൽ ആക്കുമോ അതോ ഞാൻ പോവണോ… വേണ്ട ഞാൻ പോകാം സ്റ്റീഫ എന്നും പറഞ്ഞു മാർട്ടിൻ എഴുന്നേറ്റു… കുഞ്ഞാനോട് ബാഗ് വാങ്ങി മാർട്ടിൻ കാറിന്റെ അടുത്തേക്ക് നടന്നു കണ്ണുകൾ നിറഞ്ഞു ഒഴുകി ആരും കാണാതിരിക്കാൻ മാർട്ടിൻ കണ്ണുകൾ അമർത്തി തുടച്ചു ചുണ്ടിൽ പുഞ്ചിരി വരുത്തി കുഞ്ഞാനും ഉണ്ണിയും കാറിന്റെ അടുത്ത് എത്തി എല്ലാരോടും യാത്ര പറഞ്ഞു കുഞ്ഞൻ കാറിൽ കയറി… ഉണ്ണിമായ മുത്തിനെ എടുത്തു മുഖം നിറയെ ചുംബിച്ചു… ഉണ്ണി നല്ല പോലെ സൂക്ഷികാണെ മോളെ… ശരി ചേച്ചി എന്നും പറഞ്ഞു മുത്തിനെ അന്നക്കു കൊടുത്തു…

ചേട്ടായിക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ… ഇല്ല കൊച്ചേ നീ പോയി വാ എന്നും പറഞ്ഞു… സ്റ്റീഫൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു… ഉണ്ണി മാർട്ടിനെ ഒന്ന് നോക്കി കാറിൽ കയറി… മാർട്ടിൻ ആരെയും നോക്കാതെ കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ആക്കി വണ്ടിയിൽ മൂന്നു പേരും ഒന്നും സംസാരിച്ചില്ല… റെയിൽവേ സ്റ്റേഷൻ എത്തിയതും കുഞ്ഞാനും ഉണ്ണിയും ഇറങ്ങി മാർട്ടിൻ വണ്ടി പാർക്ക്‌ ചെയ്യാൻ വേണ്ടി പോയി തിരിച്ചു വന്നപ്പോഴുo ആരും പരസ്പരം സംസാരിച്ചില്ല മാർട്ടിൻ പോയി ഫ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു… ഉണ്ണിയും കുഞ്ഞാനും അകത്തേക്കു കയറി പോയി ചെയറിൽ ഇരുന്നു മാർട്ടിൻ ടിക്കറ്റ് എടുത്തു വന്നു ഉണ്ണീടെ അടുത്ത്പോയിരുന്നു അടുത്ത് ഇരിക്കുന്ന മാർട്ടിനെ നോക്കിയിരുന്നു ഉണ്ണി… അപ്പോഴേക്കുംതീവണ്ടിയുടെ ചുളം വിളി അടുത്ത് കൊണ്ടേ ഇരുന്നു… തുടരും 🌺😍… …