17/04/2026

എന്റെ മാത്രം തെമ്മാടി : അവസാന ഭാഗം

രചന – ചിലങ്ക

ഇന്നാണ് കല്യാണം…. ടു… ടു…. ടു……………… ദേഷ്യം പക പ്രതികാരം എല്ലാം ഇല്ലാണ്ടായി.അലക്സിയുടെയും സിദ്ധാർഥ് ന്റെ യും ബോഡി പോലും ഇല്ലാതെ നാമം മാത്രം ആയി……. എല്ലാരും പഴയത് പോലെ ആയി…… ശ്രീ മംഗലം വീണ്ടും ആഘോഷത്തിലേക്ക് പോകുന്നു……..എൻഗേജ്മെന്റ് വേണ്ടെന്ന് വെച്ച് കല്യാണം നടത്താൻ തീരുമാനിച്ചു…..
മറിയാമ്മയും കാത്തുവും കല്യാണവേഷത്തിൽ സുന്ദരിമാരായപ്പോൾ ശബരിയും ഗൗതമും പൊളിപ്പൻ ലുക്കിൽ ആയി…. കാശിയും മാമ്മയും ഹരയും കല്യാണ തിരക്കിൽ ആയിരുന്നു… ജാനുവിനെ കിച്ചു വിനെ ഏൽപ്പിച്ചാണ് അവൻ പോയേക്കുന്നത്… അല്ലെങ്കിൽ പെണ്ണ് നേരെ ഇരിക്കില്ല…… ഷോക്കിൽ നിന്നും ജാനുവും മറിയാമ്മയും നേരെയായി വരാൻ കുറേ നേരം എടുത്തു…. അവർ അല്ലാതെ വേറെ ആരും ആ സംഭവം അറിഞ്ഞിട്ടില്ല… അറിയിച്ചിട്ടില്ല എന്ന് തന്നെയാണ് സത്യം…… ശോ… ഇതെന്താ മുഹൂർത്തം ആകാത്തെ….. കാത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറയുന്നത് കേട്ട് കിച്ചുവും ജാനുവും അങ്ങോട്ടും ഇങ്ങോട്ടും നോക്കി….

ഇതെന്ത് ജീവി……. എന്താ കാത്തു ചേച്ചി കെട്ടാൻ മുട്ടി നിൽക്കുവാ…. കൊച്ചു ഗള്ളി….. ( കിച്ചു ) ഏയ്യ് ഈ കെട്ടൊന്ന് കഴിഞ്ഞായിരുന്നെങ്കിൽ സദ്യ കഴിക്കായിരുന്നു.. വിശക്കുന്നു…. തിന്നതെല്ലാം ദഹിച്ച് പോയ്‌ കിച്ചു….. തുഫ്……… ഈ………….. എന്താ മറിയാമ്മേ നിന്റെ മുഖം വല്ലാതെ ഇരിക്കിയുന്നേ … നിനക്കും വിശക്കുന്നോ …. ജാനു അവളുടെ മുഖം കണ്ട് ചോദിച്ചു….. അതല്ലടി …കല്യാണം കഴിഞ്ഞാൽ ഉള്ള എന്റെ അവസ്ഥ ആലോചിച്ച് എനിക്ക് പേടിയാകുവാ ജാനു…. അതിനെന്താ പെണ്ണെ എന്റെ ആങ്ങളാ നിന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും…… അത് തന്നെയാണ് എന്റെ പ്രശ്നം………നിന്റെ ആങ്ങളാ എനിക്ക് ഗ്യാപ് തരുവോന്നാ….. പെറ്റ്പെറ്റ് ഞാൻ ഒരു വഴിയാകും……. അത് കേട്ടതും മൂന്നും ഞെട്ടി അവളെ നോക്കി…… നീ എന്തോന്നാ ഏട്ടത്തി പറയുന്നത് അതൊക്കെ എങനെ വേണ്ടെന്ന് പറയാൻ പറ്റു…. ശ്ശോ 🤕🤕 അതേ…. അല്ലെങ്കിൽ തന്നെ വീമ്പ് ടുക്കലേ ഉള്ളു ശബരി ശരിക്കും ലോലനാ……. ( കാത്തു ) അത് കേട്ടതും ജാനുവും മറിയാമ്മയുo പരസ്പരം നോക്കി… ശരിയാ ലോലൻറ് വേറെ ഒരു മുഖം ഞങൾ കണ്ടതാ അല്ലേ ജാനു….. ഹ്മ്മ് ശരിയാ…. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ….. എനിക്കും കാണണം…. ഞാൻ പോയ്‌ കണ്ടിട്ട് വരാം… അതും പറഞ്ഞ് കിച്ചു എഴുന്നേൽക്കാൻ പോയതും ജാനു അവളുടെ തലയിൽ ഒരു കൊട്ട് വെച്ചു കൊടുത്തു… പാവം ഹരു ഇവളെ എങനെ സഹിക്കുന്നോ എന്തോ… കാത്തു പറഞ്ഞതും ബാക്കി രണ്ടും ശരി വെച്ചു…..

മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ട്… മാറി നിന്ന് ശബരിയും ഗൗതമും ഇരുന്ന് കാര്യം പറയുന്നു .. നാണം കാണിക്കുന്നു…. ശ്ശോ……… ഇതെല്ലാം കണ്ട് ഹര നിന്ന് ചിരിക്കുകയാണ്… എന്റെ പൊന്നോ എനിക്ക് ചിരിക്കാൻ വയ്യായെ…… വരുന്നവരെ ക്ഷണിക്കുന്ന കാശി കണ്ടതും ഹര നിന്ന് കിണിക്കുന്നു….. അവൻ ഹര യുടെ അടുത്തേക്ക് വന്നു… എന്താ അളിയാ നീ ഇവിടെ നിന്ന് ചിരിക്കൂന്നേ…… എന്റെ പൊന്ന് അളിയാ… അങ്ങോട്ട് നോക്ക് രണ്ടെണ്ണം കൂടി എന്തൊരു സന്തോഷവാ…. കുറച്ച് സമയം ഒന്ന് കഴിഞ്ഞോട്ടെ എമണ്ടൻ പണി അല്ലേ രണ്ടിനും കിട്ടുന്നത്….. ഹോ ഓർക്കുമ്പോൾ ചിരി അടക്കാൻ വയ്യാ…. ഇവന്മാര്ക്ക് ഇങ്ങനെ തന്നെ വേണം അല്ല പിന്നെ…….. അതും പറഞ്ഞ് ചിരി പൊത്തി പിടിച്ച് അവൻ അവിടെ നിന്നും പോയ്‌…. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി… തന്റെ പുന്നാര അനിയത്തിയെ കൊണ്ട് തന്റെ അളിയൻ ഒരുപാട് അനുഭവിക്കുന്നുണ്ട്. അതാ ഇത്രയും സന്തോഷം…..😂 ആ കാര്യത്തിൽ താൻ എന്ത് ഭാഗ്യവാന… എന്റെ ജാനു…. ഹോ…… ദേ മനുഷ്യ…. ഇങ്ങനെ തൂണിനെ പോലെ നിൽക്കാതെ അങ്ങോട്ട് ജോലി ചെയ്….. ചുമ്മാ എന്നെ നാണം കെടുത്താൻ….. അങ്ങോട്ട് വന്ന ജാനു അത്രയും പറഞ്ഞതും അതുവരെ ഉള്ള സകല ഇമേജും പോയ്‌…. തൊലിഞ്ഞു….. പെണ്ണെന്നും പെണ്ണ് തന്നെ….. അവൻ ശബരിയേയും ഗൗതമിനെയും നോക്കി ചിരിച്ചു…. അനുഭവിക്കുമെടാ നീയൊക്കെ അനുഭവിക്കും…..

കതിർ മണ്ടപത്തിൽ ഗൗതമും ശബരിയും ഇരുന്നു….. കാശിയും ഹരയും ഇപ്പോഴും രണ്ടിനെയും നോക്കി അവിടെ ചിരിച്ച് നിൽക്കുകയാണ്… എന്താ ശബരി കുറേ നേരമായല്ലോ ഇവർ രണ്ടുo നമ്മളെ നോക്കി ചിരിക്കുന്നു… എന്തോ ഒരു ഇത്…. ഗൗതം അവരെ നോക്കി പറഞ്ഞതും ശബരി അവരെ നോക്കി എന്തെന്ന് പുരികം പൊക്കി.. ഒന്നും ഇല്ലെന്ന് രണ്ടും തലയാട്ടി….. ഏയ്യ് ഒന്നും ഇല്ല ഗൗതം അതൊക്കെ സ്നേഹം കൊണ്ടാ…. ഓ……. ഗൗതമിൻറെ അച്ഛനും അമ്മയും… ശോഭമ്മ …. മാമ്മ.. ഹരയുടെ അമ്മ ഉണ്ണി.. കാത്തു വിന്റെ അച്ഛൻ അമ്മ… മറിയാമ്മയുടെ അമ്മച്ചി… എല്ലാരും മണ്ഡപത്തിൽ ഉണ്ടായിരുന്നു …. പൂജാരി… കല്യാണത്തിനയുള്ള ഒരുക്കം തുടങ്ങി….. പെണ്ണ് കുട്ടികളെ വിളിക്കാം… അത് കേട്ടതും ശബരിയുടെയും ഗൗതമിന്റെയും കണ്ണുകൾ വിടർന്നു…. താല പ്പൊലി യുടെ അകമ്പടിയിയിൽ ജാനുവിന്റെ യും കിച്ചു വിന്റെ യും കൂടെ കല്യാണ വേഷത്തിൽ അഭരണങ്ങൾ അണിഞ്ഞു നടന്നു വരുന്ന അവരുടെ പാതികളെ കണ്ട് രണ്ട് പേരുടെയും കണ്ണുകൾ വിടർന്നു…… ഇതേ സമയം കാശിയുടെയും ഹരയുടെയും നോട്ടം അവരുടെ ഭാര്യ മാരിൽ ആയിരുന്നു… അവരുടെ മുന്നിൽ തന്റെ കല്യാണം തെളിഞ്ഞു…… മനസ്സിൽ ഒരു കുളിർ മഴ പോലെ… ലെ ഞാൻ –നേരത്തേ ഇങ്ങനെ അല്ലായിരിന്നല്ലോ…. അവർ ===അയിന്….. വശ്യ മായ ചിരിയിൽ മറിയാമ്മയും കാത്തുവും കണ്ണിറുക്കി കാണിച്ച് കൊണ്ട് ഒന്ന് നിന്നും….. സോങ് പ്ലേ ആയി……

🎶Chemanthi Chelum Kondu Mohippikkum PennaaneManivaana Thaaram Pennin Meyyil MinnaneThaaramban Ninne Kandaal Ampum Villum VecheneKathirone Kannanchikkaan Porum Machaane Nenjoram Dolunde Chundoram SheelundeRandaalum Koodumpam KondaadandeKondaatta Chelaakkaan Nallaatta KaarundeKara Nele Panthal Ketti Thappum Mutti Chendem KottiKaathirikkum Neram Vanne Jillam JillaalaaHey Jillam Jillam Jillam Jillam Jillam JillaalaaHey Jillam Jillam Jillam Jillam Jillam JillaalaaHey Jillam Jillam Jillam Jillam Jillam JillaalaaHey Thithana Thithana Thithana Thithana Jillam………….🎶🎶🎶🎶………….

മറിയാമ്മയും കാത്തുവും തകർത്ത് കളിച്ചു…… എല്ലാരുടെയും കണ്ണുകൾ അവരിലേക്കായി….. സോങ് ഒന്ന് നിന്ന് അടുത്തത് പ്ലേ ആയി… അപ്പോഴേക്കും അവരുടെ കൂടെ കിച്ചു വും കൂടി…………. Ponna paatha manna paakkumKanna paatha stun aavathaAva appan vantha apeetaavomAna appurama repeat aavom Hey single pasangaIppo mingle aaga vanthirukkomTaj mahal katta readySengal… മൂന്നും തകർത്തു……. ഹര യുടെയും കണ്ണുകൾ കിച്ചുവിൽ ആയിരുന്നു…. പെണ്ണ് തകർക്കുന്നുണ്ട്…. കാശി സമാധാനത്തോടെ നിന്നും… എന്റെ ജാനു ഹോ… മനസ്സിൽ പറയേണ്ട താമസം.. സോങ് നിന്ന് അടുത്ത പാട്ട് പ്ലേ ആകാൻ പോയതും ജാനു ഒരു കണ്ണാടിയും വെച്ചു മുന്നോട്ട് വന്നു… എന്റെ ഭഗവാനെ ഇവൾ വീണ്ടും വീണ്ടും എന്നെ ഞെട്ടിക്കുകയാണല്ലോ…..

🎶🎶Ezhimala Poonchola… Maamalakku ManimaalaPonmaala Ponmaala…Puthan Njaattuvela…Konchedi Konchedi KonchediKonchedi Konchedi KonchediKonchedi Muthe…. Ezhimala Poonchola…..🎶🎶 (With dj… And നാലും that expression😁😁 സിംപിൾ സ്റ്റെപ്സ്….) എല്ലാരും വാ പുളച്ച് നിൽക്കുകയാണ്…. ഹര ശോ ഇവൾ എന്നെ നാറ്റിക്കും എന്ന മട്ടിൽ മുഖം മറച്വ് നിന്നും…. ഗൗതമും ശബരിയും പരസ്പരം നോക്കി…. ഈശ്വര…. എന്നെ അങ്ങോട്ട് വിളിച്ചോളിൻ.. ല മുഖം…. ………. അവസാന o എല്ലാം കഴിഞ്ഞ് മുതിർന്നവരുടെ അനുഗ്രഹവും മേടിച്ച് കാത്തുവും മറിയാമ്മയും അവരവരുടെ വരന്മാരുടെ അടുത്ത് ഇരുന്നു . ( ഹിന്ദു ആചാര പ്രകാരം കല്യാണം നടത്താൻ എല്ലാർക്കും സമ്മതം ആയിരുന്നു… ഇത് റിയൽ ലൈഫിൽ പോസ്സിബിൽ ആണോന്ന് അറിയില്ലട്ടോ ) ജാനു കാശിയുടെ അടുത്ത് വന്ന് നിന്ന് ഇളിച്ചു കാണിച്ചു .. അവൻ ദേഷ്യത്തിൽ അവളെ നോക്കി….. എങനെ ഉണ്ടായിരുന്നു ഏട്ടാ … ഞാൻ തകർത്തില്ലേ…. 😜😜 എന്റെ കൊച്ച് വയറ്റിൽ ഇണ്ടായി പോയ് അല്ലെങ്കിൽ വല്ല പൊട്ട കിണറ്റിൽ താത്തിയേനെ പന്നി……. ഈ……… ************************….. ഹരു എനിക്ക് ദാഹിക്കുന്നു.. ഇച്ചിരി വെള്ളം എടുത്തോണ്ട് വരുവോ…… നെഞ്ചിൽ കൈ വെച്ച് കിച്ചു പറഞ്ഞതും അവൻ കലിപ്പിൽ അവളെ നോക്കി….

എന്താ ഹരു ഇങ്ങനെ നോക്കണെ… നിന്റെ ഭാര്യ തുള്ളി തളര്ന്നു പോയ്‌ മുത്തേ…….. ആര് പറഞ്ഞ് കിടന്ന് തുള്ളാൻ……… ☹️സെഡ് ആക്കല്ലേ മോനുസ്……. ഫ……….. ഈ തെണ്ടിയോട് വെള്ളം ചോദിക്കുന്നതിനു പകരം… ഫുഡ്‌ വിളമ്പാൻ വന്ന ചെറുക്കനെ ഒന്ന് പഞ്ചാര അടിച്ചയിരുന്നെങ്കിൽ അവൻ ഹോർലിക്സ് കലക്കി തന്നേനെ…. എന്താ നീ വല്ലതും പറഞ്ഞോ…. ഇല്ലല്ലോ………. ഷു…….. കാത്തു അടുത്തിരുന്ന ഗൗതമിനെ വിളിച്ചു…. അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.. അതേ ഗൗതം കെട്ട് കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മൾക്ക് കഴിക്കാൻ സിറ്റ് പിടിക്കണo… കേട്ടോ…. ശവം……. അത് കേട്ടതും അവൻ പല്ലിരുമ്മി അവളിൽ നിന്നും മാറി…. എടി മറിയാമ്മേ…….ശബരി മെല്ലെ വിളിച്ചതും അവൾ അവനെ നോക്കി…. എന്തെന്ന് പുരികം പൊക്കി കാണിച്ചു…. Love u………………. കാതിൽ മെല്ലെ പറഞ്ഞതും അവളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു…..

മതി മതി……………. കിച്ചു ഒന്ന് ചുമച്ച് കൊണ്ട് പറഞ്ഞതും അവൻ വളിച്ച ചിരി നൽകി….. തിരുമേനി ചന്ദനം എല്ലാർക്കും നൽകി അവർ അത് നെറ്റിയിൽ ഇട്ടു…….താലി വരന്മാർക്ക് നൽകി…… തിരുമേനിയുടെയും നിർദേശ പ്രകാരം ശബരി മറിയാമ്മയുടെ കഴുത്തിലും ഗൗതം കാത്തു വിന്റെ കഴുത്തിലും താലി ചാർത്തി…കണ്ണുകൾ അടച്ച് അവർ അത് സ്വികരിച്ചു….. എല്ലാരുടേയും മുഖം സന്തോഷം കൊണ്ട് വിടർന്നു… പൂക്കൾ കൊണ്ട് അവരെ അനുഗ്രഹിച്ചു… സീമന്ത രേഖയിൽ തൻറെ പാതി സിന്ധുരം ചാർത്തിയപ്പോൾ ഒന്ന് മാത്രമേ അവർ പ്രാർത്ഥിച്ചുള്ളൂ…. അവരുടെ ഭർത്താക്കന്മാർക്ക് ദിർഘായുസ്സ് കൊടുക്കാണെന്ന്….. അവസാനം മാലകൾ പരസ്പരം ചാർത്തി അഗ്നി സാക്ഷിയായി അവർ പൂർണമായും ഭാര്യ ഭർത്താക്കന്മാർ ആയിരിക്കുന്നു………. എന്താ ഹരു കരയുന്നെ………….. വിഷമിച്വ് നിൽക്കുന്ന അവനെ കണ്ടതും കിച്ചു ചോദിച്ചു…. ഹോ നമ്മളുടെ കല്യാണം ഒന്ന് ഓർത്ത് പോയതാ… പേടിയാകുവാ …… പോടാ പട്ടി…………

ഫോട്ടോ ഷൂട്ടും എല്ലാം തകർപ്പയ് നടന്നു.. സത്യം പറഞ്ഞാൽ കല്യാണo കഴിഞ്ഞവരെക്കാട്ടിൽ ഫോട്ടോ എടുത്തത് ബാക്കി രണ്ടെണ്ണത്തിന്റെയും ആയിരുന്നു…. എല്ലാം കഴിഞ്ഞ് പിന്നെ തീറ്റ മത്സരം ആയിരുന്നു……. ആ സമയത്ത് ആരും മിണ്ടാതെ ഇലയിൽ കമഴ്ന്നു കിടന്നു… ഇടയ്ക്ക് ജാനു മനം പുരട്ടി വാ പൊത്തി ഓടിയതും കാശി പുറകെ പോയ്‌ ….. എടി മറിയാമ്മേ……. അവളെ തട്ടി ശബരി വിളിച്ചതും കഴിക്കുന്ന ഫ്ലോ കളഞ്ഞ ദേഷ്യത്തിൽ അവൾ അവനെ നോക്കി…. എന്തോന്നാ മനുഷ്യ…… പെങ്ങൾ ദോ പോയ്‌… നിനക്കും വേണ്ടേ… നാണം കാണിച്ച് അവൻ ചോദിച്ചു…. എനിക്ക് ഛർദിക്കണ്ടാ……. അതല്ലടി പുല്ലേ…. രാരി രാരി….. ശ്ശോ….. എന്റെ ഭഗവാനെ കഴിക്കുമ്പോൾ ഇങ്ങനെ അപ്പോൾ രാത്രിയിൽ…. എനിക്ക് ഓർക്കാൻ വയ്യാ….. ( ആത്മ ) ഗൗതo കാത്തു വിനെ ദയനീയ മായി ഒന്ന് നോക്കി ഹര യെ നോക്കി…. ഇതൊക്കെ എന്ത് നീ അങ്ങോട്ട് നോക്ക് എന്ന ഭാവത്തിൽ അവൻ കിച്ചു വിനെ നോക്കിയതും അവളുടെ തീറ്റ കണ്ട് അതിലും ഭേദം കാത്തു ആണെന്ന് ഓർത്ത് സമാധാനിച്ചു….

എല്ലാരോടും യാത്ര പറയേണ്ട സമയമായി… മറിയാമ്മ യുടെ കണ്ണുകൾ നിറഞ്ഞു… അമ്മച്ചി…. ഇന്നേവരെ കൂടെ ഉണ്ടായിട്ടേ ഉള്ളു… പക്ഷെ ഇപ്പോൾ അവളുടെ ഉള്ളം നീറി… അമ്മച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.എല്ലാർക്കും സങ്കടം ആയി .. ശബരി അവളെ അമ്മച്ചിയിൽ നിന്നും അടർത്തി മാറ്റി…. അമ്മച്ചിയെ ഒറ്റയ്ക്കാക്കി നിന്നെ മാത്രം ഞാൻ കൊണ്ടുപോകും എന്ന് തോന്നുന്നുണ്ടോ പെണ്ണെ……… അത് കേട്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി…. എന്റെ അമ്മച്ചിയ….. നമ്മളുടെ കുടെ.. നമ്മളുടെ വീട്ടിൽ ഇനിയുള്ള കാലം ജീവിക്കും……… അത് കേട്ടതും സന്തോഷം കൊണ്ട് അവൾ അമ്മച്ചിയെ കെട്ടിപിടിച്ചു….. എല്ലാരിലും സന്തോഷം നിറയിച്ചു…. കാത്തു വിന്റെ കണ്ണുകളും നിറഞ്ഞു…. പപ്പയെയും അമ്മയെയും ശോഭമ്മയേയും മാമ്മയേയും ഒക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു.. കാശി ശബരി ഹര ജാനു കിച്ചു മറിയാമ്മ എല്ലാവരെയും ചേർത്ത് പിടിച്ച് കരഞ്ഞു കൊണ്ട് അവൾ മാറി…..ഗൗതമുo എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി……

രാത്രി അങ്ങനെ ആചാരങ്ങളും ചാടഗും എല്ലാം കഴിഞ്ഞ് മണവാട്ടികൾ രണ്ടും റൂമിൽ കേറി………… ലെ ശബരിയുടെയും റൂം…. മറിയാമ്മ പാൽ ഗ്ലാസുംമായി റൂമിൽ കേറിയതും ശബരി ഡോർ അടച്ചതും ഒത്തായിരുന്നു…. അവൾ പേടിയോടെ അവനെ നോക്കി….. അവൻ അടുത്തേക്ക് വരുന്തോറും മറിയാമ്മ പിന്നോട്ട് നടന്ന് അവസാനം ഭിത്തിയോട് ചേർന്ന് നിന്നും….. ഇങ്ങോട്ട് നോക്കടി പെണ്ണെ…. അവളുടെ മുഖം ഉയർത്തി ശബരി പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെ നോക്കി….. അവന്റെ നോട്ടത്തെ അവൾക്ക് നേരിടാൻ പറ്റാവുന്നതിന് അപ്പുറം ആയിരുന്നു…… കൈ നിന്നും പാല് മേടിച്ച് ശബരി അവൾക്ക് നേരെ നീട്ടി…… മറിയാമ്മ അത് മേടിച്ച് ചുണ്ടോട് ചേർത്ത് കുടിച്ചതും ശബരി അത് കൗതകത്തോടെ നോക്കി നിന്നും… പകുതി അവന് നേരെ നീട്ടിയതും അവൻ അത് മേടിച്ച് വെച്ച് അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി…. ഹൃദയം വല്ലാതെ ഇടിക്കുന്നത് പോലെ അവൾക്ക് തോന്നി…. എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ… ശബരി അവളുടെ അധഃരങ്ങളിലേക്ക് ചുണ്ടുകൾ അടുപ്പിക്കുമ്പോഴുo അവൾ സ്വികരിക്കാൻ തയ്യാർ ആയിരുന്നു…

പരസ്പരം ചുണ്ടുകൾ നുകർന്നു….. അത്രയും ശക്തിയിൽ…. വിട്ട് പിരിയാതെ…. അവളിൽ നിന്നും കിതച്ച് കൊണ്ട് അവൻ ഒന്ന് മാറി .. എന്നാൽ അതേ ശക്തിയിൽ അവൾ അവന്റെ അധഃരങ്ങൾ വീണ്ടും നുകർന്നു….. അതേ രീതിൽ അവളെ എടുത്ത് കൊണ്ട് അവൻ ബെഡിലേക്ക് മറിഞ്ഞു…….. പരസ്പരം പ്രണയിച്ച് ഇരു ശരിരങ്ങളും വിയർപ്പിനാൽ കുളിച്ച്…. അവന്റെ കൈയും ചുണ്ടും നാക്കും അവളുടെ ദേഹമെല്ലാം ഓടി നടന്നു… അവൻ നൽകുന്ന വേദനകൾ എല്ലാം അവൾ കണ്ണുകൾ അടച്ച് സ്വികരിച്ചു…. അവസാനം നഗ്നമായ അവളുടെ മാറിൽ തളർന്ന് അവൻ കിടക്കുമ്പോൾ അവളുടെ കൈകൾ അവനെ പൊതിഞ്ഞിട്ടുണ്ടായിരുന്നു….. ഇതേ സമയം ഗൗതമിന്റെ പ്രണയത്തിന്റെയും അവൻ നൽകുന്ന വേദനയിൽ പെരു വിരൽ ഉന്തി ഷിറ്റിൽ പിടിത്തം ഇട്ട് അവന് വിധേയമായി കിടക്കുകയായിരുന്നു കാത്തു….. തങ്ങളുടെ പ്രണയം പൂത്തുലഞ്ഞ നിമിഷം……. കാലം കാത്തു വെച്ച നിധി…….. അവളിൽ നിന്നും ഉണ്ടാകുന്ന ശബ്ദങ്ങൾ വീണ്ടും അവളിലേക്ക് ഭ്രാന്തമായി ആഴ്ന്ന് ഇറങ്ങൻ അവന് ആവേശം കൂട്ടി…. അവസാനo കിതപ്പോടെ അവളിൽ നിന്നും മാറി തന്റെ പെണ്ണിന്റ നെറ്റിയിൽ മുത്തം ഇടാൻ അവൻ മറന്നില്ല……

ജാനുവും കാശിയുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോഴും അവളുടെ കൈകൾ വയറ്റിൽ ആയിരുന്നു….. തന്റെ കുഞ്ഞ് …. 💜എന്റെ മാത്രം തെമ്മാടി 💜യുടെ സമ്മാനം…… ഹര ഒന്നും കൂടി നഗ്ന മായ നെഞ്ചിലെ ചൂട് പറ്റി താൻ നൽകിയ പ്രണയത്തിന്റെ ആലസ്യത്തിൽ കുഞ്ഞ് കുട്ടിയെ പോലെ കിടക്കുന്ന കിച്ചു വിനെ തന്നോട് ചേർത്ത് കിടത്തി…….. അവൾ ഒന്ന് കുറുകി അവന്റെ ചൂട് പറ്റി കിടന്നു …. – 3വർഷങ്ങൾക്ക് ശേഷം……….. എല്ലാരും ശ്രീ മംഗലത്ത് ഹാജർ ആണ്. കിച്ചു ആൻഡ് ഫാമിലി,,,, കാത്തു ആൻഡ് ഫാമിലി…….. അങ്ങനെ എല്ലാരും ഹാജർ ആയിട്ടുണ്ട്……. അമ്മേടെ പൊന്നെ …. അമ്മേടെ മുത്തേ………… അമ്മ കൂപ്പിച്ചട്ടേ…… അമ്പു ട്ടനെ എടുത്ത് കൊണ്ട് ജാനു കൊഞ്ചിക്കുന്നത് കണ്ടാണ് കാശി ബാത്‌റൂമിൽ നിന്നും ഇറങ്ങിയത്…. അംബുട്ടൻ അവരുടെ പൊന്നുമോൻ……….. എന്താ എന്റെ പെണ്ണുംപിള്ള അoബുട്ടനോട് മാത്ര ഉള്ളു കൊഞ്ചൽ അല്ലേ… ഈ പാവം കുറച്ച് നാൾ പട്ടിണി ആണ്…. അറിയോ… അവന്റെ തല തൂവർത്തി ക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നതും ജാനു മുഖം കൂർപിച്ച് അവനെ നോക്കി… ദേ തെമ്മാടി … എന്നെ കൊണ്ട് പറയിപ്പിക്കരുത്…… വയറ്റിൽ ഒന്നിനെ ആക്കിയിട്ട് പറയുവാ പട്ടിണി ആണെന്ന് പോലും…. കുഞ്ഞതായി ഉന്തിയ വയറ്റിൽ കൈ വെച്ച് കൊണ്ട് ജാനു പറഞ്ഞതും കള്ള ചിരിയോടെ അവളുടെ അടുത്തിരുന്ന് അവൻ മുഖം അടുപ്പിച്ചു…..

ജാനു വിന്റെ കണ്ണുകൾ അടഞ്ഞു… മെല്ലെ അവളുടെ ചുണ്ടുകളിൽ അമർത്തി മുത്തി കടിച്ച് കൊണ്ട് അവൻ മാറി… സ്സ്… പട്ടി എനിക്ക് നൊന്തു…… കണക്കായി പോയ്‌…..തെമ്മാടിയെന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ… അoബുട്ട…അച്ഛടെ മുത്തേ….. അതും പറഞ്ഞ് കാശി അവന്റെ കുഞ്ഞി കവിളിൽ മുത്തിയതും അവൻ മോണ കാട്ടി ചിരിച്ചു…. അത് കണ്ട് ജാനുവും.. . പെട്ടെന്ന് കാശിയുടെ നോട്ടം അവളുടെ ചെറുതായി ഉന്തിയ വയറ്റിൽ ആയി. അവൻ മുഖം അവിടേക്ക് വെച്ചു…. ജാനു ഒന്നുകൂടി അവന്റെ മുഖം തന്റെ വയറ്റിലേക്ക് അമർത്തി…അഹ് അച്ഛടെ കുഞ്ഞി… വേഗം വാ ട്ടോ … എന്നിട്ട് വേണം അംബുട്ടാനും മോൾക്കും അച്ചയ്ക്കും അമ്മയെ അടിക്കാൻ….. ഒന്ന് പോ മനുഷ്യ… അമ്പുംട്ടന് രണ്ട് വയസ്സ് കഴിഞ്ഞില്ല…… അപ്പോഴേക്കും ശ്ശോ……. എന്ത് ശ്ശോ…. എന്റെ മക്കൾ അല്ലേ പിന്നെന്താ…..കുഞ്ഞി വന്നിട്ട് വേണം അടുത്തത് ….. ഒന്ന് പോ മനുഷ്യ.. എനിക്കിനി പെറാൻ വയ്യാ അതും പറഞ്ഞ് അംബുട്ടനെ ക്കൊണ്ട് അവൾ കുളിമുറിയിൽ പോയ്‌….. അത് കണ്ട് അവൻ ചിരിച്ചു…..

അളിയാ… ദോ അവിടെ……..ശബരി താഴെ നിന്ന് ഓഡർ കൊടുക്കുന്നു ….. ഹര മാവിന്റെ മുകളിൽ കേറി മാങ്ങ യെല്ലാം പൊട്ടിച്ച് താഴെ യിടുന്നു…. മറിയാമ്മയ്ക്കും കിച്ചു വിനും ഇപ്പോൾ മാസം ആറാണേ… ഇപ്പോൾ ഭാര്യമാർക്ക് മാങ്ങ വേണം .. എല്ലാം കഴിഞ്ഞ് ഹര മരത്തിൽ നിന്നും ഇറങ്ങി…. എന്റെ അളിയാ എന്നാ സ്പീഡ് ആ ഹോ സമ്മതിക്കണം… ശബരി അവനെ നോക്കി പറഞ്ഞു… അളിയാ നിന്റെ അനിയത്തി ലവൾ ഗർഭിണി ആയതിന് ശേഷം ഏതൊക്കെ മരത്തിലാ ഞാൻ വലിഞ്ഞു കേറി എന്നതിന് കണക്കില്ല. ആ എന്നോടാ…… ഈ…………. ഹരയും ശബരി യും അങ്ങോട്ട് ചെന്നപ്പോൾ എല്ലാരും അo മ്പുട്ടനെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു …. കാത്തുവും ഗൗതമും ഇപ്പോഴും പ്രണയിക്കുകയാണ്…. അതുകൊണ്ട് ഇത് വരെ കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നു.

പക്ഷെ ഇപ്പോൾ രണ്ടും കഠിന മായ ശ്രമത്തിലാണ്………… ശോഭമ്മയും അമ്മച്ചിയും ഹരയുടെഅമ്മയും കിച്ചു വിന്റെ അമ്മയും മാമ്മയുo അച്ഛന്മാരും…അങ്ങനെ മുതിർന്നവർ എല്ലാം സൊറ പറച്ചിൽ ആണ്…… പെണ്ണുങ്ങളും ഭർത്താക്കന്മാരും കൊഞ്ചലും കുഴയലും ആയി ഹാപ്പി ആണ്……… ഈ ഒത്തുകൂടൽ … ഇടയ്ക്ക് ഉള്ളതാണ്… വല്ലപ്പോഴും എല്ലാരും കൂടി മൂന്നോ നാലോ ദിവസം ശ്രീ മംഗലത്ത് ഒത്തുകൂടും…. എല്ലാ മറന്ന് സന്തോഷിക്കാൻ…. ബന്ധങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകാൻ… സ്നേഹിക്കാൻ… പരിഭങ്ങൾ പറയാൻ……….. അവർ എല്ലാരും എന്നും ഇങ്ങനെ തന്നെയായിരിക്കും….. ഇപ്പോഴത്തെ കാലത്തെ ന്യൂജൻ സമൂഹത്തിന് ഒരു മാതൃകയായി……. അവസാനിച്ചു…..