രചന – ഭവ്യ ഭാസ്കരൻ
രാത്രി ഒരു ഗ്ലാസ് പാൽ മൈഥിലി മാളുവിനെ നേരെ നീട്ടി.
നാണത്തോടെയവൾ മൈഥിലിയുടെ കൈയിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി.
ഗുഡ് നൈറ്റ് ഏട്ടത്തി. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
മ്മ്. ഗുഡ് നൈറ്റ്.
മാളു ഉണ്ണിയുടെ റൂമിലേക്ക് നടന്നു.
ഉണ്ണിയുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ വല്ലാത്ത പരവേശo തോന്നിയവൾക്ക്. കൈയെല്ലാം വിറക്കാൻ തുടങ്ങി.
അപ്പോഴേക്കും ഒരു കൈ വന്നു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് വലിച്ചിരുന്നു.
മാളു ഗ്ലാസിൽ മുറകെ പിടിച്ചു, പകപോടെ അവനെ നോക്കി.
ചുണ്ടിൽ കുസൃതി ചിരിയുമായി തന്നെ നോക്കുന്ന ഉണ്ണിയേട്ടനെ കണ്ട് നാണത്താൽ അവളുടെ മുഖം ചുവന്നു.
അവളുടെ കൈയിൽ നിന്നും പാൽ വാങ്ങി മേശയുടെ മുകളിൽ വച്ചു.
അവളിലേക്ക് അടുത്ത് നിന്നു. അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി.
മാളൂ… ആദ്രമായിരുന്നു അവന്റെ സ്വരം.
ആ വിളിയിൽ പ്രണയത്തോടെവൾ അവനെ നോക്കി. ഞെടി ഇടയിൽ ഉണ്ണി മാളുവിന്റെ ഇടുപ്പിൽ പിടിച്ചു കൊണ്ട് തന്നോട് ചേർത്ത് നിർത്തി.
മാളു കണ്ണ് മിഴിച്ചവനെ നോക്കി.
പിടപ്പോടെ അവനിൽ നിന്ന് അകന്ന് മാറാൻ ശ്രെമിച്ചവളെ ഉണ്ണി തന്നോട് ചേർത്തി നിർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയസാഗരത്തിലവൾ അലിഞ്ഞു ചേർന്നു.
അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു. അവളുടെ വിറക്കുന്ന അധരങ്ങളിൽ അവന്റെ നോട്ടമെത്തി നിന്നു. അവൾ പിടപ്പോടെ അവനെ നോക്കി. ഞെടിയിടയിൽ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി കോർത്തു. അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു. പതിയെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.
കഴുത്തിടുക്കിൽ അവന്റെ മുഖമർന്നതും അവൾ വിറച്ചു കൊണ്ട് അവനോട് ചേർന്ന് നിന്നു.
മാളൂ… പ്രണയത്തോടെവൻ വിളിച്ചു.
മ്മ്. അവൾ മൂളി. നെഞ്ചിൽ തലവെച്ചു കൊണ്ടവനെ ഇറുകെ പുണർന്നു.
രാത്രിയുടെ ഏതോ യാമത്തിൽ അവരുടെ പ്രണയകഥക്ക് പുതിയൊരു അർത്ഥം നൽകി കൊണ്ടവർ ഒന്നു ചേർന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ നെഞ്ചോടു തന്നെ ചേർത്ത് പിടിച്ചു കിടക്കുന്നവനെ കണ്ണിമാ ചിമ്മാതെ അവൾ നോക്കി കിടന്നു.
കുസൃതിയോടെ അവന്റെ മീശ പിരിച്ചു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവന്റെ നെറുകിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു. ഒന്ന് കുറുകി കൊണ്ട് ഉണ്ണി അവളിലേക്ക് ചേർന്ന് കിടന്നു.
പതിയെ അവന്റെ കൈകൾ മാറ്റി കൊണ്ടവൾ എഴുന്നേറ്റു. ആടി ഉലഞ്ഞു കിടക്കുന്ന സാരി നേരെയാക്കി. അവൾ ബാത്‌റൂമിലേക്ക് നടന്നു.
ഉണ്ണിയുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു. പുതപ്പ് നേരെ ഇട്ട് കൊണ്ടവൻ കണ്ണുകൾ അടച്ചു കിടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
വളരെ സന്തോഷത്തോടെയാണ് അവൾ റൂമിന് വെളിയിൽ ഇറങ്ങിയത്. വിരുന്നുകാർ എല്ലാം ഇന്നലെ തന്നെ പോയിരുന്നു. ഹാളിൽ ചെന്നപ്പോൾ ഭാരതി ഹാളിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടു.
അവൾ നേരെ ഭാരതിയുടെ പുറകെ ചെന്നു.
മൈഥിലി.. ആ പെണ്ണ് ഇത് വരെ എഴുന്നേറ്റില്ലേ…? മൈഥിലിയുടെ അമ്മ കല്യാണി ചോദിച്ചു.
ഇല്ല.
നിനക്ക് പോയി വിളിച്ചൂടെ..? സമയം 7 മണി ആയി. ഇപ്പോ തന്നെ അവളുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കണ്ട. നീയാണ് ഈ വീട്ടിലെ മൂത്ത മരുമകൾ അത് ഓർമ്മ വേണം.
മ്മ്. വന്ന് കേറീട്ടെ അല്ലെ ഉള്ളൂ.
മ്മ്. നിന്റെ അധികാരം നീ കാണിക്കണം. കല്യാണി അവളെ നോക്കി കൊണ്ട് പറഞ്ഞു.
മ്മ്. മൈഥിലി ദോശ ചുട്ടു കൊണ്ട് പറഞ്ഞു.
വേലക്കാരി നാണി ഇത് വരെ വന്നില്ലല്ലോ.. മൈഥിലി അടുക്കള പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു.
അമ്മാ ആ തേങ്ങ ഒന്ന് ചിരവോ..? മൈഥിലി കല്യാണിയെ നോക്കി കൊണ്ട് ചോദിച്ചു.
എനിക്ക് ഒന്നും വയ്യാ.. കല്യാണി മുഖം തിരിച്ചു.
നാണി അപ്പോഴേക്ക് അങ്ങോട്ടേക്ക് വന്നു.
കുഞ്ഞേ…? നാണി വിളിച്ചു.
നിങ്ങൾക്ക് ഒന്ന് നേരത്തെ വന്നു കൂടെ.. ഇതു ഇപ്പോ നിങ്ങളുടെ ജോലി കൂടി ഞാനാ ചെയ്യുന്നത്. വെറുതെ ഒന്നും അല്ലല്ലോ ക്യാഷ് തന്നിട്ട് അല്ലെ.. ദേഷ്യത്തോടെ മൈഥിലി അവരെ നോക്കി കൊണ്ട് ചോദിച്ചു.
ക്ഷമിക്കണം കുഞ്ഞേ.. ഇന്നലെ രാത്രി ഭർത്താവിനെ പെട്ടന്ന് വയ്യാണ്ടായി.
മ്മ്. ആ തേങ്ങാ ചിരവ്.. മൈഥിലി നാണിയെ നോക്കി കൊണ്ട് പറഞ്ഞു.
ആഹ്. അവർ തേങ്ങ പൊട്ടിച്ചു, ചിരവാൻ ഇരുന്നു.
ഭാരതിയോടെ സംസാരിച്ച ശേഷം മാളു അടുക്കളയിലേക്ക് നടന്നു.
കുഞ്ഞേ .. അറിഞ്ഞോ…? നാണി തേങ്ങ ചിരവി കൊണ്ട് മൈഥിലി നോക്കി ചോദിച്ചു.
എന്ത്.. മൈഥിലി സംശയത്തോടെവരെ നോക്കി.
ജാനകിടെ മകൾ താലി പൊട്ടിച്ചു ഭർത്താവിന്റെ മുഖത്തേക്ക് എറിഞ്ഞു ഇന്നലെ പോന്നുത്രേ…? ആ ജാനകിയുടെ ഒരുവിധി.
അടുക്കളയിലേക്ക് കാൽ വച്ച മാളു നാണിയുടെ സംസാരം കേട്ട് തറഞ്ഞു നിന്നു.
എന്നിട്ട്.. മൈഥിലി ആകാംഷയോടെ ചോദിച്ചു.
എന്തോ പറയാൻ തുടങ്ങിയ നാണി മാളുവിനെ കണ്ട് പറയാൻ വന്നത് നിർത്തി. തേങ്ങ ചിരവാൻ തുടങ്ങി.
മൈഥിലിയും കല്യാണിയും തിരിഞ്ഞു നോക്കി. മാളുവിനെ കണ്ട് അവർ പുഞ്ചിരിക്കാൻ ശ്രെമിച്ചു.
ആ വാ മോളെ എന്താ അവിടെ തന്നെ നിന്നത്. കല്യാണി സ്നേഹത്തോടെ അവളെ വിളിച്ചു.
മ്മ്. പകപ്പ് മറച്ചു കൊണ്ടവൾ അവരുടെ അടുത്തേക്ക് നടന്നു.
എണിക്കാൻ വൈകിയല്ലേ… ഇവിടെ സ്ത്രീകൾ എല്ലാം അഞ്ചരക്ക് എഴുന്നേൽക്കും. അവളെ നോക്കി കൊണ്ട് കല്യാണി പറഞ്ഞു.
മ്മ്. അവൾ തലയാട്ടി.
മൈഥിലി അവളെ ചൂഴ്ന്ന് ഒന്ന് നോക്കി. ചായ അതാ ഇരിക്കുന്നു എടുത്ത് കുടിച്ചോളൂ. അവളെ നോക്കി കൊണ്ട് പറഞ്ഞു.
ആഹ്. അവൾ രണ്ടു ഗ്ലാസ് എടുത്തു.
ഒരു ഗ്ലാസ് എടുത്താൽ മതി. ഉണ്ണി കുളി കഴിഞ്ഞേ ചായ കുടിക്കൂ. മൈഥിലി അവളെ നോക്കി കൊണ്ട് പറഞ്ഞു.
ആഹ്. അവൾ ഒരു ഗ്ലാസ് ചായ എടുത്തു.
നാണി അപ്പോഴേക്കും തേങ്ങ ചിരവി. തേങ്ങ അരക്കാൻ അടുക്കള പുറത്തേക്ക് പോയി.
ഏട്ടത്തി ഞാൻ എന്തെങ്കിലും ചെയ്യണോ..? മാളു ചോദിച്ചു.
വേണ്ട. ഇന്ന് ഞാൻ ചെയ്തോളാം. നാളെ കൂടിയാൽ മതി.
മ്മ്. അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞിരുന്നു. ഞാൻ ഉണ്ണിയേട്ടൻ ഉണർന്നോ നോക്കട്ടെ..? മാളു അത് പറഞ്ഞ് ചായ ഗ്ലാസുമായ് റൂമിലേക്ക് നടന്നു.
ഇത് ഒരു നടക്ക് പോവുമെന്ന് തോന്നുന്നില്ല. പുത്തനെച്ചി പുരപുറം തൂക്കുമെന്നല്ലേ… കല്യാണി എളിയിൽ കൈ കുത്തി കൊണ്ട് പറഞ്ഞു.
എന്റെ അമ്മ ഒന്ന് പതുക്കെ.. അമ്മ ഇത് കേട്ട് കൊണ്ട് വന്നാൽ മതി. മൈഥിലി കല്യാണിയെ നോക്കി കൊണ്ട് പറഞ്ഞു.
ആഹ്. ഞാൻ ഒന്നും പറയുന്നില്ല.
മാളുവിന്റെ മനസ് നിറയെ നാണി പറഞ്ഞ കാര്യമായിരുന്നു.
സ്മിത.. അവൾ എന്തിന് വേണ്ടിയാ അങ്ങനെ ചെയ്യ്തത്.
അവൾ ഉറങ്ങുന്ന ഉണ്ണിയെ നോക്കി.
തുടരും.

by