The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്കരൻ
മൂന്നു മണിക്കൂർ നീണ്ട യാത്രക്ക് ഒടുവിൽ ഹോസ്പിറ്റൽ പാർക്കിങ്ങിൽ ഏരിയയിൽ ബൈക്ക് നിർത്തി ഉണ്ണി റിസപ്ഷനിലേക്ക് നടന്നു.
ഡോക്ടർ രേവതിയെ… ഒന്ന് കാണണം.
സോറി സാർ.. മാഡം ജോലി റിസൈൻ പോയല്ലോ..?
ഓക്കേ. അവരുടെ അഡ്രസ്..?
വൺ മിനുട്ട്..
സർ ഇതാ.. ഡോക്ടർ രേവതിയുടെ അഡ്രസ് അടങ്ങുന്ന കാർഡ് ഉണ്ണിക്ക് നേരെ നീട്ടി.
ഓക്കേ താങ്ക്സ് 🙂
വെൽക്കം.
കാർഡിൽ ഉള്ള അഡ്രസിലേക്ക് ഉണ്ണി സൂക്ഷിച്ചു നോക്കി. കാർഡ് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് അവൻ പുറത്തേക്ക് നടന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
തുടരെ ഉള്ള കാളിങ് ബെൽ കേട്ട് അയാൾ വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്ന ഉണ്ണിയെ കണ്ടയാൾ അമ്പരന്നു.
ഉണ്ണി.. നീ ഇവിടെ..? പതർച്ചയോടെയാൾ ചോദിച്ചു.
എന്താ മുരളി അങ്കിൾ നിങ്ങളെ ഒന്ന് കാണാൻ വന്നു കൂടെ…ആരോടും പറയാതെ ഒരു ദിവസം അവിടെ നിന്ന് പോന്നത് അല്ലെ…?
അകത്തേക്ക് വിളികുന്നില്ലേ..? ഉണ്ണി ചിരിയോടെ ചോദിച്ചു.
വാ മോനെ.. അയാൾ പകപോടെ ഉണ്ണിയെ അകത്തേക്ക് ക്ഷണിച്ചു.
ഇരിക്ക്… ഞാൻ കുടിക്കാൻ എടുക്കാം. അയാൾ അടുക്കളയിലേക്ക് നടന്നു.
ഉണ്ണി ചുറ്റും ഒന്ന് നോക്കി. സോഫയിൽ നിന്നും എഴുന്നേറ്റു.
ചുമരിൽ പുഞ്ചിരിച്ചു കൊണ്ട് പല പോസിൽ ഉള്ള രേവതിയുടെ ഫോട്ടോ കാണെ മുഷ്ഠി ചുരുട്ടി. അവന്റെ മുഖം വലിഞ്ഞു മുറുകി.
മോനെ..
ഉണ്ണി തിരിഞ്ഞു നോക്കി.
ലെമൺ ജ്യൂസ് അവന് നേരെ നീട്ടി.
ഉണ്ണി അത് വാങ്ങി സോഫയിൽ ഇരുന്നു. ഒപ്പം മുരളിയും ഇരുന്നു.
മോൻ എങ്ങനെ അഡ്രസ് കിട്ടി.
അതൊക്കെ അന്വേഷിച്ചാൽ കിട്ടാവുന്നതേ ഉള്ളൂ. മേശയിൽ ഗ്ലാസ് വച്ചു കൊണ്ടവൻ പറഞ്ഞു.
മ്മ്.
രേവതി എവിടെ..? അവൻ ചുറ്റും നോക്കി.
അയാളുടെ കണ്ണുകൾ നിറഞ്ഞു.
അവന്റെ നെറ്റി ചുളിഞ്ഞു.
അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു.
വരൂ… അയാൾ മുകളിലേക്ക് നടന്നു. കൂടെ ഉണ്ണിയും.
വാതിൽ തുറന്നു മുരളി അകത്തേക്ക് കയറി. കൂടെ കയറിയ ഉണ്ണി മുന്നിലെ കാഴ്ച്ച കണ്ടു ഞെട്ടി നിന്നു.
കുറെ പാവകൾക്ക് ഒപ്പം ഇരുന്നു കളിക്കുന്ന രേവതി.
രേവതി… അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ചെയ്തു പോയ മഹാ പാപത്തിന് ദൈവം കൊടുത്ത ശിക്ഷ. ഓർമ്മകൾ എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയായി എന്റെ മോൾ…അയാൾ ഒഴുകി ഇറങ്ങുന്ന കണ്ണു നീർ മുണ്ടാൽ തുടച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു.
ഉണ്ണി ഒന്നും മനസിലാവാതെ അയാളെ നോക്കി.
അച്ചേ.. ഈ മിത്തു പാവയെ നോക്കിയേ.. പാവയെ ഉയർത്തി കൊണ്ടവൾ മുരളിയെ നോക്കി കൊണ്ട് പറഞ്ഞു.
ഉണ്ണി അപ്പോഴും കണ്ടത് വിശ്വാസിക്കാനാവാതെ പകപോടെ നിന്നു.
മുരളിയുടെ അടുത്ത് നിൽക്കുന്ന ഉണ്ണിയെ കണ്ടവൾ തുറിച്ചു നോക്കി.
പാവയെ എടുത്തു കൊണ്ട് മുരളിയുടെ അടുത്തേക്ക് വന്നു.
ആരാ.. നീ എന്റെ പാവയെ കൊണ്ട് പോവാൻ വന്നതാണോ.. തരില്ല. പോ.. അവൾ ദേഷ്യത്തോടെ പറഞ്ഞു.
മോളെ.. പാവയെ കൊണ്ടു പോവാൻ വന്നതല്ല. ഇത് ആരാന്നു മനസ്സിലായോ മോൾക്ക്.
ഇല്ലന്നവൾ തലയാട്ടി.
രേവതി… ഉണ്ണിയവളെ വിളിച്ചു.
അവൾ തല വെട്ടിച്ചു കൊണ്ടു മുരളിയുടെ നെഞ്ചിൽ കുറുകി കൊണ്ട് നിന്നു.
ഒന്നും പറയാനാവാതെ ഉണ്ണി റൂമിൽ നിന്നു പുറത്തേക്കു ഇറങ്ങി പോയി.
അച്ചേ.. അയാൾ എന്റെ പാവയെ കൊണ്ട് പോവോ..? മുരളിയെ നോക്കി കൊണ്ട് ചോദിച്ചു.
ഇല്ലാട്ടോ.. മോൾ പോയിരുന്നു കളിച്ചോ..? അച്ഛൻ ഇപ്പോ വരാട്ടോ…
മ്മ്.. തലയാട്ടി കൊണ്ടവൾ ബെഡിൽ കയറി ഇരുന്നു. പാവയോട് സംസാരിച്ചു കൊണ്ട് ചിരിക്കാൻ തുടങ്ങി.
അയാൾ ദീർഘനിശ്വാസം എടുത്തു കൊണ്ട് വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മുരളി ചെല്ലുമ്പോൾ ഉണ്ണി എന്തോ ആലോചനയിൽ നിൽക്കായിരുന്നു.
ഉണ്ണി…
അവൻ തിരിഞ്ഞു നോക്കി.
രേവതിക്ക് എന്താ പറ്റിയത്…?
മോൻ ഇരിക്ക്.. കുറെ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. മോനും സംസാരിക്കാൻ ഉണ്ടെന്നു അറിയാം. അയാൾ സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
അയാൾക്ക് എതിർ വശത്തായി അവനും ഇരുന്നു.
അയാൾ പറയാൻ പോവുന്നത് എന്താണെന്ന് അറിയാൻ ആകാംഷയോടെവൻ അയാളെ നോക്കി.
അയാൾ സംസാരത്തിന് തുടക്കമിട്ടു.
കുഞ്ഞു നാൾ മുതൽ മനസിൽ കൊണ്ട് നടന്ന ഇഷ്ടം. അവൾ വലുതാവുന്നത്തോടെപ്പം അത് വളർന്ന് പ്രണയമായി മാറി.
പ്രണയം.. ആരായിരുന്നു.. അങ്കിൾ… അത്…?
നീ… എടുത്തു അടിച്ചപ്പോലെ അയാൾ പറഞ്ഞു.
ഞാനോ… കണ്ണുകൾ മിഴിച്ചു കൊണ്ടവൻ ചോദിച്ചു. അവനത് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നു.
വിശ്വാസമായില്ല അല്ലെ..? അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.
അവൻ അസ്വാസ്ഥതയോടെ അവിടെ നിന്നും എഴുന്നേറ്റു.
മുരളി ഒരു കാർബോർഡ് പെട്ടിയുമായി വന്നു അതിലെ വസ്തുക്കൾ നിലത്തേക്ക് കൊട്ടി.
ഇതെല്ലാം മരിച്ചു പോയ അവളുടെ പ്രണയത്തിന്റെ അവശേഷിപ്പുകൾ ആണ്. നിന്റെ ഫോട്ടോസ്, നിനക്ക് എഴുതിയ ഗ്രീന്റിങ് കാർഡ്സ്. നീ ഉപയോഗിച്ച പെൻ, പെൻസിൽ, മിഠായി കടലാസ്. അങ്ങനെ.. എല്ലാം ഉണ്ട് ഇതിൽ.. അയാൾ കിതപ്പോടെ പറഞ്ഞു നിർത്തി.
ഉണ്ണി പകപോടെ ഓരോന്നും നോക്കി. ഗ്രീൻറ്റിങ് കാർഡ് കൈയിൽ എടുത്തു തുറന്നു നോക്കി.
” പ്രിയപ്പെട്ട ഉണ്ണിയേട്ടന്,
ഒരായിരം പിറന്നാൾ ആശംസകൾ.. ❤️
ഉണ്ണിയേട്ടന്റെ മാത്രം രേവു..!”
അടുത്ത കാർഡ് എടുത്തു നോക്കി.
” ഉണ്ണിയേട്ടാ.. ഐ ലവ് യൂ.. ♥️”
ഒരുപാട് ഇഷ്ടമായിരുന്നു ഉണ്ണി എന്റെ മോൾക്ക് നിന്നെ.
ഉണ്ണി തലയുർത്തി അയാളെ നോക്കി.
അവളുടെ അമ്മ മരിച്ചത്തിൽ പിന്നെ പൊന്നു പോലെയാ എന്റെ മോളെ ഞാൻ വളർത്തിയത്. അവൾക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത് തന്നെ.
അവൾക്ക് തന്നെ ഇഷ്ടമാണെന്ന് അവൾ അദ്യം പറഞ്ഞത് എന്നോടായിരുന്നു. വിവാഹ പ്രായം എത്തുമ്പോൾ നടത്തി കൊടുക്കാം എന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു.
പക്ഷേ.. നിന്റെയും സ്മിതയുടെ ബന്ധം അറിഞ്ഞപ്പോൾ അവൾ ആകെ തകർന്നു. പിന്നീട് അവൾക്ക് ഒരു തരo വാശിയായിരുന്നു.
സ്മിത എന്ന അദ്ധ്യായം അവസാനിച്ചപ്പോൾ അവൾക്ക് മുന്നിൽ വീണ്ടും പ്രതീക്ഷ തെളിഞ്ഞു. നിന്നിലേക്ക് അടുക്കാൻ അവൾ ഒരുപാട് ശ്രെമിച്ചു. അപ്പോഴേക്കും നിന്റെ മനസ്സിൽ മാളു കയറി കൂടിയിരുന്നു. നിങ്ങളുടെ കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ അവളുടെ സമനില തെറ്റി.
പിന്നെ എങ്ങനെയും നിന്റെ ജീവിതം തകർക്കണം എന്നായി. ഞാൻ ഒരുപാട് ഉപദേശിച്ചു നോക്കി. അതിൽ പിന്നെ എന്നോടും അവൾക്ക് വാശിയായി.
നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണുoതോറും അവൾ അറിയാതെ തന്നെ അവളുടെ മനസ്സിൽ നിന്നോടുള്ള പ്രണയം.. പകയായി പരിണമിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ ഏതോ നിമിഷത്തിൽ മനസ്സിന്റെ സമനില തെറ്റിയ വേളയിൽ അവൾ ആ മഹാപാപം ചെയ്തു…
ഉണ്ണിയുടെ കൈകൾ കസേരയിൽ മുറുകി.
തുടരും