The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സജി തൈപറമ്പ്
അമ്മേ,, നാളെ ഞങ്ങള് എൻ്റെ വീട്ടിലേയ്ക്ക് പോകും കെട്ടോ ,, കഴിഞ്ഞ തവണയും തിരുവോണത്തിന് എനിയ്ക്ക് പോകാൻ പറ്റിയില്ല, ഇത്തവണ ഉത്രാടത്തിന് തന്നെ ചെല്ലണമെന്ന് അമ്മ കട്ടായം പറഞ്ഞിരിയ്ക്കുവാണ്,,
ഓണം പ്രമാണിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകാനുള്ള അനുവാദത്തിനാണ് അശ്വതി അമ്മായി അമ്മയെ സമീപിച്ചത്
നാളെ പോകാനോ? അതെങ്ങനെ ശരിയാവും ,, നാളെ ലേഖ മോളും ഭർത്താവും കുട്ടികളുമൊക്കെ ഇങ്ങോട്ട് വരുന്നുണ്ട്, നീ പോയാൽ പിന്നെ അവരുടെ കാര്യങ്ങളൊക്കെ ആര് നോക്കും? ഈ വയസ്സ് കാലത്ത് എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ലെന്ന് നിനക്കറിയാലോ?
അല്ലമ്മേ ,,, ലേഖയുണ്ടല്ലോ? അപ്പോൾ പിന്നെ, ഞാൻ കൂടെ നില്ക്കേണ്ട ആവശ്യമുണ്ടോ ?
ങ്ഹാ ,,പഷ്ട് ,,എൻ്റെ മോളേ അവൾക്ക് നല്ലൊരു പായസം വെയ്ക്കാനറിയുമോ ?എന്തിന് ഒരു അവിയലോ ,തോരനോ അങ്ങനെ എന്തേലുമൊന്ന് വെച്ച് നീ കണ്ടിട്ടുണ്ടോ?വെറും പൊട്ടിപ്പെണ്ണാണവൾ,, നീയെന്തായാലും രണ്ട് ദിവസം കൂടി നില്ക്ക് ,തിരുവോണത്തിന് വൈകുന്നേരം അവര് പോയി കഴിയുമ്പോൾ നിനക്കും പോകാം
അമ്മായി അമ്മയുടെ മറുപടി കേട്ട് നിരാശയോടെ അശ്വതി തിരിച്ച് മുറിയിലേയ്ക്ക് പോയി .
ലേഖ,ഭാഗ്യവതിയാണ്,
അവളുടെ ഭർത്താവിന് സഹോദരിമാരില്ലാത്തത് കൊണ്ട് എല്ലാ ഓണത്തിനും അവൾക്ക് സ്വന്തം വീട്ടിൽ നേരത്തെ തന്നെ എത്തിച്ചേരാൻ കഴിയും,,
അതാലോചിച്ചപ്പോൾ അശ്വതിയ്ക്ക് ലേഖയോട് അസൂയ തോന്നി.
ഈ സമയം ലേഖയും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്കായിരുന്നു
ലേഖേ,, നീയെന്താ ഈ പറയുന്നത്? മൂന്ന് വർഷങ്ങൾ കൂടിയിരുന്നാണ് എനിയ്ക്കൊന്ന് നാട്ടിലെത്താൻ കഴിഞ്ഞത്, ഞാൻ വന്നയുടനെ അമ്മ ,സന്തോഷത്തോടെ പറഞ്ഞത് നീയും കേട്ടതല്ലേ? ഈ ഓണത്തിനെങ്കിലും എൻ്റെ മോൻ കൂടെയുണ്ടാവുമല്ലോ എന്ന്, നമ്മള് പോയി കഴിഞ്ഞാൽ പാവം എൻ്റെ അമ്മയും അച്ഛനും ഒറ്റയ്ക്കായി പോവില്ലേ? അത് കൊണ്ട് ഇപ്രാവശ്യത്തെ ഓണം നമുക്ക് ഇവിടെ തന്നെ ആഘോഷിക്കണം,,
ഭർത്താവിൻ്റെ കടുംപിടുത്തത്തിൽ ലേഖയ്ക്ക് നിസ്സഹായയായി നില്ക്കേണ്ടി വന്നു
എല്ലാ വർഷവും ഓണം അടുക്കുമ്പോൾ മിക്ക വീടുകളിലെയും സ്ത്രീകളുടെ പൊതുവായൊരു പ്രശ്നമാണിത് സത്യത്തിൽ ഇങ്ങനെയൊരു പ്രശ്നത്തിൻ്റെ കാര്യമുണ്ടോ ?