The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ശ്രീകാർത്തിക
മയങ്ങി കിടക്കുന്ന ഋതുവിനെ റിച്ചു നോക്കി… അവന്റെ അടുത്തായി വിക്കിയും ദേവുവും ഉണ്ട്… അവരുടെ മനസ്സിൽ മുഴുവൻ തൊട്ടുമുന്നേ നടന്ന കാര്യങ്ങളായിരുന്നു..ഇറങ്ങിയോടിയ ഋതുവിനെ കണ്ടു അവർ പകച്ചു നിന്നപ്പോൾ സ്റ്റാഫ് അവളുടെ പിറകെ ഓടിയിരുന്നു.. ബോധം വീണ്ടെടുത്ത് റിച്ചുവും വിക്കിയും പിറകെ ഓടി.. ഒടുവിൽ ടെറസിൽ എത്തിയ ഋതു മറ്റുള്ളവർ മുന്നോട്ട് വരുന്നതിനനുസരിച്ചു ടെറസിന്റെ അറ്റത്തേക്ക് ചുവടു വെച്ചു.. അവളുടെ ശ്രദ്ധ സ്റ്റാഫിൽ ആണെന്ന് മനസിലാക്കിയ റിച്ചുവും വിക്കിയും ഇരുവശത്തുകൂടെയും നടന്നു അവളുടെ പിറകിലെത്തി പിടിച്ചു റൂമിലേക്ക് കൊണ്ടുവന്നു.. വരുമ്പോൾ പലതവണ അവൾ കുതറി.. ഇങ്ങനൊക്കെയോ ബെഡിൽ കിടത്തി ഡോക്ടർ അവൾക്ക് മയങ്ങുന്നതിനുള്ള ഇൻജെക്ഷൻ നൽകി.. “കുട്ടി എവിടെ ഇരിക്ക്.. നിങ്ങൾ എന്റെ ക്യാബിനിലേക്ക് വരൂ..”അവരോട് പറഞ്ഞു ഡോക്ടർ പുറത്തിറങ്ങി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഡോക്ടറുടെ ക്യാബിനിൽ ഇരിക്കുകയാണ് അവർ രണ്ടുപേരും..”ഡോക്ടർ….. ഋതു..””പേടിക്കാൻ ഒന്നും ഇല്ല.. ആക്‌സിഡന്റ് മുന്നിൽ കണ്ട ഷോക്ക് ആണ്..”‘”അല്ല ഡോക്ടർ അവൾക്ക് ഇതിനു മുന്നേ ഒരിക്കൽ ഇങ്ങനൊക്കെ വന്നിട്ടുണ്ട്.. പക്ഷെ എത്ര വൈലന്റ് ആയിരുന്നില്ല.. ആരോടും ഒന്നും മിണ്ടാതെയായിരുന്നു.””ആക്‌സിഡന്റ് പറ്റിയ കുട്ടി ഋതുവിന് വളരെ വേണ്ടപ്പെട്ടതായിരുന്നില്ലേ.. അതാണ് ഇങ്ങനെ ഒരു അവസ്ഥ നമ്മൾ കണ്ടത്.. ഇനി ഋതു എഴുന്നേൽക്കുമ്പോൾ നോർമൽ ആയിരിക്കും.. പേടിക്കേണ്ടതില്ല..,”
“ശരി ഡോക്ടർ… തനുവിന്റെ കണ്ടിഷൻ??”
“അത് പറയാൻ കൂടിയാണ് ഞാൻ വരാൻ പറഞ്ഞത്.. തനു മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.. ഇപ്പോൾ കണ്ടിഷൻ ഔട്ട് ഓഫ് ഡേയ്ൻജർ ആണ്.. പിന്നെ തലക്ക് മുറിവുള്ളതുകൊണ്ട് നാളെ നോക്കിട്ട് റൂമിലേക്ക് മാറ്റാം ..””താങ്ക്യൂ ഡോക്ടർ.. താങ്ക്യൂ സൊ മച്ച് ”
വളരെ സന്തോഷത്തോടെയാണ് അവർ പുറത്തേക്കിറങ്ങിയത്.. റൂമിൽ ദേവയോട് പറയുമ്പോൾ അവളും അതിൽ പങ്കുചേർന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
റിച്ചു ലിനുവിനെ വിളിച്ചു സംസാരിക്കുകയാണ്..
📞”ഇച്ചായ.. ഇച്ചായൻ എപ്പോൾ എത്തും??”
📞”കഴിയുന്നത്ര വേഗം..”📞”മ്മ്.. ഋതുവും തനുവും ഇപ്പോൾ ഓക്കേ ആണ്… ചേതൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവന് ഈ ഹോസ്പിറ്റലിൽ ആളുകളുണ്ട്..പിന്നെ ഇച്ചായനുമായി ഋതുവിന് ബന്ധമുണ്ടെന്ന് അവന് മനസിലായിട്ടില്ല..”
📞”മനസിലായിട്ടില്ല.. പക്ഷെ മനസിലാകാൻ സമയമായി എന്ന് തോന്നുന്നു..”
📞”ഇപ്പോൾ വേണ്ട ഇച്ചായ.. ഇവർ രണ്ടുപേരും ഓക്കേ ആവട്ടെ….”📞”മ്മ്.. അടുത്ത ഒരു മണിക്കൂറിനകം രണ്ടു പേരെയും നമ്മുടെ ഹോസ്പിറ്റലിലേക്ക് മാറ്റണം… പിന്നെ അവിടെ നിറയേണ്ട വാർത്ത ഞാൻ പറയാതെ അറിയാല്ലോ.. ചേതൻ സന്തോഷിക്കട്ടെ..”📞”അറിയാം ഇച്ചായ.. തനു ജീവിച്ചിരിപ്പില്ല…. ഋതുവിന്റെ മാനസിക നില തകരാറിലായി..”📞”ശ്രദ്ധിച്ചു മാത്രം നീങ്ങണം.. വിക്കിയോടും ദേവയോടും പറയണം.. ഒന്ന് അഭിനയിച്ചോ എല്ലാരും.. മനസിലായല്ലോ…”
📞”മനസിലായി..”📞”മ്മ്.. നീ ഫോൺ വെച്ചോ.. വന്നിട്ട് കാണാം..”ഫോൺ പോക്കറ്റിലേക്ക് വെക്കുമ്പോൾ ലിനു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…”ലിനു.. തനുവും ഋതുവും??”
“ഇപ്പോൾ ഓക്കേ ആണ് ജിത്തു.. ഞാൻ ഇറങ്ങുവാണ്..””ഞാൻ കൂടെ വരാം..””ഇപ്പോൾ വേണ്ട.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം..””ശരി…”
.🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഇതേ സമയം തന്റെ വിജയം ആഘോഷിക്കുകയാണ് ചേതൻ.. കൂട്ടിനു അലക്സും നിവേദും ഉണ്ട്.. ചേതനും അലക്സും ഡ്രിങ്ക്സ് കഴിക്കുമ്പോൾ നിവേദ് മാറി നിന്നു.. എന്തോ അവന് ഇന്നത്തെഅവരുടെപ്രവർത്തിഇഷ്ടപ്പെട്ടില്ല..”അലക്സേ… അങ്ങനെ ഒരുത്തി മരണത്തിനു കീഴടങ്ങി… മറ്റൊരുത്തി മാനസിക നില തെറ്റിയും.. ഇന്ന് എന്റെ ദിവസം ആണെടാ..””അതെ.. ഇന്ന് നിന്റെ വിജയമാണ്… നീ ആ ഫോട്ടോ കാണിക്കുന്നതുവരെ ഒരിക്കലും ഞാൻ വിചാരിച്ചില്ല ഋതുവും തനുവും കൂട്ടുകാരാണെന്ന്..””അതേടാ.. തനു അവൾ നല്ല അഭിനയമാണ് എന്റെ മുന്നിൽ കാഴ്ചവച്ചത്.. ”
“എന്തൊക്കെയായിരുന്നു ഋതു നിന്നോട് അന്ന് പറഞ്ഞത്… ഒടുക്കം അവൾക്ക് ഭ്രാന്തായി..””ഒരുത്തി കൂടെ ഉണ്ട്.. അവൾക്കും ഉടൻ ഞാൻ കൊടുക്കും “”അല്ല ചേതാ… ഈ റിച്ചു ലിസ്റ്റിന്റെ അനിയനല്ലേ?? ഇനി ലിസ്റ്റിനും ഇതൊക്കെ അറിയുമായിരിക്കുമോ??””ഇല്ല… അവർ തമ്മിൽ വലിയ അടുപ്പമില്ല.. പിന്നെ ലിസ്റ്റിൻ മുംബൈയിൽ ആണ്.. ഇടയ്ക്ക് മാത്രേ നാട്ടിൽ വരാറുള്ളൂ.. ഞാൻ അന്വേഷിച്ചു…””അങ്ങനെയാണെങ്കിൽ ലിസ്റ്റിനെ വെച്ചു നമുക്ക് അവരെ ഒഴിവാക്കിക്കൂടെ??”
“അതിന്റെ ആവിശ്യം ഇല്ലടാ… ഇപ്പോൾ തന്നെ രണ്ടുപേരുടെ കാര്യത്തിലും തീരുമാനമായി… ദേവയ്ക്ക് പണി കൊടുക്കാൻ ചിലപ്പോൾ ലിസ്റ്റിന്റെ ആവശ്യം വരും..നോക്കാം..”ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല അവർക്കായി കാലം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന്…
തുടരും…
Tension മാറാൻ ഒരു ചെറിയ പാർട്ട് 😊
🦋SRee