അരികിലായ് : ഭാഗം 28

രചന – കാർത്തിക ശ്രീ

എന്താടാ വാതിൽ ഇങ്ങനെ തല്ലി പൊളിക്കണോ??

“ഇച്ചായ.. ജിത്തേട്ടൻ വിളിച്ചിരുന്നു.. ഇച്ചായനെ വിളിച്ചു കിട്ടിയില്ലെന്നു പറഞ്ഞു..”

“ആ.. ഞാൻ തിരിച്ചു വിളിച്ചോളാം.. ഋതു നീ റിച്ചുന്റെ കൂടെ താഴേക്ക് നടന്നോ.. ഞാൻ വന്നോളാം…”

അവർ താഴേക്കു നടന്നതും ലിനു ജിത്തുവിന്റെ വിളിച്ചു..

“എന്തുപറ്റി ജിത്തു.. ഇപ്പോഴോരു വിളി..”

“നിനക്ക് ഞാൻ ഒരു വീഡിയോ അയച്ചിട്ടുണ്ട്.. ഒന്ന് ചെക്ക് ചെയ്യണേ.. ”

“ഓക്കേ.. ”

“പിന്നെ എന്ത് പറയുന്നു തൊട്ടാവാടി.. ഹാപ്പിയാണോ ആള്??”

“അവൾ സന്തോഷത്തിലാണ്.. എന്നാ പിന്നെ വിളിക്കാം.. താഴോട്ട് ചെല്ലട്ടെ.”

“ഓക്കേടാ… ടേക്ക്കെയർ ”

കോൾ കട്ടാക്കി താഴെക്കിറങ്ങിയ ലിനു കണ്ടത് എല്ലാരും വട്ടത്തിലിരുന്ന് സംസാരിക്കുന്നതാണ്…പിന്നെ അവനും കൂടെ കൂടി..

വൈകുന്നേരം ലിനു ഋതുവിനെയും കൂട്ടി അമ്പലത്തിൽ പോയി.. അവൾ കണ്ണുകളടച്ചു തൊഴുന്ന സമയം ലിനു തന്റെ കൈയിൽ ഉണ്ടായിരുന്ന കുങ്കുമചെപ്പിൽ നിന്നും ഇത്തിരി എടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി..

ഒന്ന് ഞെട്ടി കണ്ണുകൾ തുറന്ന അവൾ കാണുന്നത് മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ലിനുവിനെയാണ്… കൈയിൽ കുങ്കുമചെപ്പും.. അവൻ അത് അവളുടെ കൈയിൽ വെച്ചു കൊടുത്തു..

“ഈ നിമിഷം നീ ഒത്തിരി ആഗ്രഹിച്ചിരുന്നു എന്ന് എനിക്കറിയാം.. അതുകൊണ്ട് തന്നെയാണ് ഇന്നുതന്നെ അമ്പലത്തിൽ വന്ന് ഞാൻ നിനക്ക് ഇത് തൊട്ടുതന്നത്..”

സന്തോഷത്താൽ ഋതുവിന്റെ കണ്ണുകൾ നിറഞ്ഞു അപ്പോഴും അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവനായി മാത്രം…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രി ഭക്ഷണം കഴിക്കുകയാണ് എല്ലാരും..

“ലിനു.. ഞങ്ങൾ നാളെ തിരിച്ചുപോകും ”

“പപ്പ.. രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ??

“ശരിയാകില്ലടാ.. ഓഫീസ് കാര്യങ്ങൾ അവതാളത്തിലാകും..നിനക്കറിയാവുന്നതല്ലേ.. പെട്ടെന്ന് വന്നതല്ലേ.. പിന്നെ മാളൂന്റെ ക്ലാസും മിസ്സ്‌ ആകും ”

“അപ്പോൾ അങ്കിളും ആന്റിയും ”

“ഞങ്ങളും നാളെ തിരിക്കും മോനെ.. പിന്നൊരു ദിവസം നിൽക്കാനായി വരാം.. ”

“വരണം.. പിന്നെ അങ്കിൾ ഇനി തനുവും ഇവിടെ നിൽക്കട്ടെ.. അവർ ഇപ്പോൾ നിൽക്കുന്നത് വെക്കേറ്റ് ചെയ്യാം.. വിക്കിയും റിച്ചുവും ഇങ്ങോട്ട് മാറുന്നുണ്ട്.. എപ്പോഴും ഞാൻ ഇവിടെ ഉണ്ടാകില്ല.. അപ്പോൾ ഇവർ എല്ലാരുംകൂടെ ഇവിടെ നിന്നോട്ടെ..”

“മ്മ്.. അതാ നല്ലത്.. എല്ലാരും ഒന്നിച്ചാണെങ്കിൽ ഒരു സമാധാനമാണ് .. പിന്നെ ഈ രണ്ടെണ്ണത്തിനെ ഇനി ഇങ്ങനെ അഴിച്ചു വിടണോ മാത്യു??”

“വേണ്ടാ.. അത് പറയാൻ വരികയായിരുന്നു ഞാൻ.. മനസമ്മതം അങ്ങ് നടത്തിയാലോ??”

“പപ്പാ.. കുറച്ചുകൂടെ കഴിയട്ടെ..ഇച്ചായന്റെ കൂടെ തന്നെ നടത്തിയാൽ മതി ഞങ്ങളുടേയും..”

“അങ്ങനെ മതിയോ തനു??” എന്ന ഡേവിഡിന്റെ ചോദ്യത്തിന് മതി എന്നായിരുന്നു തനുവിന്റെ മറുപടി..

ലിനുവും അവരുടെ തീരുമാനത്തോടെ യോജിച്ചതോടെ രണ്ട് പപ്പമാരും ആ തീരുമാനം അംഗീകരിച്ചു…

രാത്രി റൂമിലേക്ക് നടക്കുമ്പോൾ പതിവില്ലാത്ത വിറയൽ ഋതുവിൽ സ്ഥാനം പിടിച്ചു.. നെഞ്ചോക്കെ വല്ലാതെ മിടിക്കാൻ തുടങ്ങി..

റൂമിൽ കയറിയപ്പോൾ കണ്ടു ലാപ്പിൽ എന്തോ ചെയ്യുന്ന ഇച്ഛനെ..

വാതിലടക്കുന്ന ശബ്ദം കേട്ട് ലിനു ഒന്ന് തലയുയർത്തി നോക്കി… പിന്നെ ലാപ്പ് അടച്ചുവെച്ച് അവിടുന്ന് എഴുന്നേറ്റ് ഋതുവിന്റെ അടുത്തേക്ക് നടന്നു..

“എന്തുപറ്റി പെണ്ണെ.. നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് ഇവിടെ കേൾക്കാല്ലോ.. ഇങ്ങനെ ഇടിച്ചാൽ അത് പൊട്ടിപോകുമല്ലോ..”

“ഇച്ഛ.. കളിയാക്കല്ലേ… എനിക്ക് എന്തോപോലെ..”

“എന്ത്പോലെ??”
അതുചോദിക്കുമ്പോൾ അവനിൽ ഒരു കള്ളച്ചിരി സ്ഥാനം പിടിച്ചിരുന്നു. അത് ഋതു കൃത്യമായി കണ്ടു..

“ഇച്ഛ.. ” അവൾ ദയനീയമായി അവനെ വിളിച്ചു..

“എന്റെ കൊച്ചേ നീ എന്തിനാ പേടിക്കുന്നെ?? നിന്റെ ഇച്ഛനല്ലേ?? പിന്നെ മോൾക്ക് പേടിക്കാനുള്ളതൊന്നും ഇന്ന് ഇവിടെ സംഭവിക്കില്ല.. എനിക്കും നിനക്കുമിടയിൽ നടക്കേണ്ടത് സമയമാകുമ്പോൾ നടന്നോളും.. അതും നിന്റെ സമ്മതത്തോടെ മാത്രം.. ഇപ്പോൾ നമുക്ക് കിടക്കാം.. ”

ലിനു ഇത്രയും പറഞ്ഞപ്പോൾ ഋതുവിന് സമാധാനമായി.. അവൾ അവനെ നോക്കി ബെഡിന്റെ ഒരു വശത്തായി കിടന്നു.. അവളെ ഒന്ന് നോക്കി മറു വശത്തു
കിടന്ന് ലൈറ്റ് ഓഫ്‌ ചെയ്ത് ഡിം ലൈറ്റ് ഓണാക്കി…

കുറച്ചു സമയം അവർക്കിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു..

“ഋതു… ”

“മ്മ്..”

“ഇത്ര അകലം വേണോ നമ്മൾ തമ്മിൽ..”

“വേണ്ടേ ”

“വേണ്ടാ അതുകൊണ്ട് എന്റെ മോള് ഇങ്ങോട്ട് വാ..” പറയുന്നതിനൊപ്പം ലിനു ഋതുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു.. എതിർക്കാതെ അവന്റെ നെഞ്ചിൽ കവിൾ ചേർത്ത് അവൾ മെല്ലെ കണ്ണുകളടച്ചു..അവളെ പൊതിഞ്ഞു പിടിച്ചു അവനും..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രിയിൽ പുറത്തിരുന്നു ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ദേവ.. മനസ്സിൽ മുഴുവൻ താൻ മറക്കാൻ ആഗ്രഹിക്കുന്ന ഓർമകളാണ്… ഋതു എവിടെ ആയിരിക്കുമെന്ന് അവൾ വെറുതെ ഓർത്തു.. യാതൊരു വിവരവും ഇല്ലാതെ നാലു വർഷങ്ങൾ..തന്റെ ജീവിതം നഷ്ട്ടപ്പെട്ടിട്ടും..

അല്ലെങ്കിലും ജീവിതം നമ്മൾ ആഗ്രഹിക്കുന്നതുപോലെ അല്ലല്ലോ നമ്മളെ കൊണ്ടെത്തിക്കുക.. ഇപ്പോൾ വന്ന അപ്പോയ്മെന്റ് ലെറ്റർ ഒരു പിടിവള്ളിയാണ് തനിക്ക് ജീവിക്കാൻ..

അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല താൻ പോകുന്നത് ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കാണെന്ന്…

 

തുടരും..

Leave a Reply