25/05/2026

അരികിലായ് : ഭാഗം 29

രചന – കാർത്തിക ശ്രീ

രാവിലേ ഋതുവാണ് ആദ്യം ഉണർന്നത്… താൻ ഇപ്പോഴും ഇച്ഛന്റെ നെഞ്ചിൽ തന്നെയാണ് കിടക്കുന്നത്.. ഇച്ഛൻ ഒരു കൈകൊണ്ട് തന്നെ ചുറ്റിപിടിച്ചിട്ടുണ്ട്.. അവനെ ഉണർത്താതെ അവൾ മെല്ലെ അവന്റെ കൈ മാറ്റി എഴുന്നേറ്റു.. അവനെ നന്നായി പുതപ്പിച്ച് കുളിമുറിയിൽ കയറി ഒരു കുളിയും പാസ്സാക്കി നേരെ താഴെക്കിറങ്ങി.. അടുക്കളയിൽ ലിസമ്മയും മേരിയമ്മയും പണിയിൽ ആണ്..”ഗുഡ് മോർണിങ് “”ആ.. എഴുന്നേറ്റോ.. ദാ മോളെ ചായ കുടിക്ക്..”ലിനു എഴുന്നേറ്റ് താഴേക്ക് വരുമ്പോൾ എല്ലാരും ഹാളിൽ ഉണ്ട്.. ലിനുവിനെ കണ്ടതും ഋതു ചായയുമായി അവന്റടുത്തേക്ക് നടന്നു..

“അതേ ഋതു ഈ ചായ ഞങ്ങൾക്കും പറ്റുട്ടോ..”
“അത് ഞാൻ അറിഞ്ഞില്ല റിച്ചു.. തനു അവന് ചായ വേണം പോലും..””ഞാൻ നിന്നോടല്ലേ ചോദിച്ചേ.. നീ എന്തിനാ അവളെ വിളിക്കുന്നേ??””അവൾ നിനക്ക് നല്ല ഹെൽത്തി ചായ തരും..””ഓ.. എനിക്ക് വേണ്ടാ.. വന്നു വന്നു നിനക്കും എന്നോട് ഒരു സ്നേഹമില്ല ഋതു..””എന്തോ?? അധികം സെന്റി വേണ്ടാ മോനെ.. പോയി കുളിക്കെടാ.. എന്നിട്ട് വിക്കിയെ കൂട്ടിട്ട് ഓഫീസിൽ പോയി വാ.. എന്തായാലും നീ ഇന്ന് ലീവ് അല്ലേ..””എന്തോന്ന് ഇച്ചായ.. ഒരു ദിവസം വെറുതെ ഇരിക്കട്ടെ.. നാളെ പോകാം..””പറ്റില്ല.. പിന്നെ പപ്പ.. മമ്മ.. അങ്കിൾ.. ആന്റി.. എല്ലാരോടും എനിക്ക് ഒരു കാര്യം പറയാനുണ്ട്..”

“എന്താ ലിനു??””എന്തായാലും ഇവർ നാലു പേരും ഇവിടെ ഒന്നിച്ചാണ്..ഇൻഫോപാർക്കിലെ ജോലി റിസൈൻ ചെയ്ത് എല്ലാരും നമ്മുടെ കമ്പനിയിൽ ജോയിന്റ് ചെയ്യട്ടെ.. എന്താ അഭിപ്രായം??””അത് നല്ലതാണ് എന്നായാലും നിങ്ങൾ തന്നെയല്ലേ ഇതൊക്കെ നോക്കി നടത്തേണ്ടത്.. പപ്പ ഈ തീരുമാനം അംഗീകരിക്കുന്നു.. ഡേവിഡും ..”
“ഇച്ചായ അത് വേണോ.. ഒന്നാമത് ഇതിന്റെ എബിസിഡി അറിയില്ല ഞങ്ങൾക്ക് ആർക്കും.. പിന്നെ..””ഒരു പിന്നെയും ഇല്ല.. ഈ മാസം നാലും റിസൈൻ ലെറ്റർ കൊടുത്തേക്കണം.. കമ്പനി കാര്യങ്ങൾ ഞാൻ പഠിപ്പിച്ചോളാം.. “”അപ്പോൾ ഇച്ചായൻ മുംബൈ പോകുന്നില്ലേ?””ഇല്ല.. അവിടെ ജിത്തു നോക്കിക്കോളും..””വല്യേട്ടാ.. ഞാൻ..”

“വിക്കി നീ ഈ കുടുംബത്തിലെ അംഗമാണ്.. അപ്പോൾ ഇതിൽ നിനക്കും അവകാശമുണ്ട്.. എനിക്കും റിച്ചുനും മാളുവിനും ഉള്ളതുപോലെ നിങ്ങൾ മൂന്നുപേർക്കും ഉണ്ട്.. അധികം ആലോചന വേണ്ടാ… അതിനെക്കുറിച്ചു ഒരു സംസാരം ഇനി വേണ്ടാ..””ലിനു.. അടുത്താഴ്ച പുതിയ കുറച്ചുപേർ ജോയിൻ ചെയ്യുന്നുണ്ട്.. നീ തിരുവനന്തപുരത്ത് എത്തിയേക്കണം ..””ഉറപ്പായും
പപ്പ..””എന്താണാവോ എന്റെ വൈഫിക്ക് ഇത്ര ആലോചിക്കാൻ??””അത്.. ഈ കമ്പനി കാര്യങ്ങൾ എന്റെയൊക്കെ തലയിൽ കയറുമോ എന്ന്..””അതൊക്കെ ശരിയാക്കാം.. അതിനല്ലേ ഞാൻ.. പിന്നെ പഠിപ്പിക്കുന്നതിനു എനിക്ക് എന്തെങ്കിലുമൊക്കെ തരേണ്ടി വരും..””എന്ത് തരാൻ???””അത് ഇച്ചായൻ സമയമാകുമ്പോൾ പറഞ്ഞോളട്ടോ..”

“വിക്കി.. എന്റെ ഇച്ചായനായതുകൊണ്ട് പറയുകയല്ല ദുഷ്ടനാണ്.. അല്ലെങ്കിൽ ഇങ്ങനൊരു പണി തരുമോ?? “”എന്നായാലും നമ്മൾ പഠിക്കേണ്ടതല്ലേ.. ഒരു കൈ നോക്കാം.. അതിന് നീ വല്യേട്ടനെ ദുഷ്ടനാക്കല്ലേ..”പിന്നീട് എല്ലാരും ഒന്നിച്ചിരുന്നു ചായ കുടിച്ചു..പോകാനുള്ളത് പാക്ക് ചെയ്യുകയാണ് മാളൂട്ടി..”എട്ടായിയോടെ പറയാതെ പോകുകയാണോ മാളൂട്ടി??””ഓ.. ഞാൻ പറഞ്ഞാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ.. “”അപ്പോൾ മോള് കലിപ്പിലാണ്…””ആണെങ്കിൽ തനിക്ക് നഷ്ടമില്ലല്ലോ.??””എനിക്ക് എന്ത് നഷ്ട്ടം.. പിന്നെ നീ പോകുവല്ലേ… അപ്പോൾ ഞാൻ സന്തോഷിക്കണ്ടേ??””പിന്നെ.. പോയി ചെണ്ട കൊട്ടി ആഘോഷിക്ക്..”

“ആ ഞാൻ ആഘോഷിക്കും..എന്നാൽ പോട്ടേ…. കുറച്ചു പണിയുണ്ട്..””ഏട്ടായി… അപ്പോൾ ഞാൻ പോയാൽ സന്തോഷമാണോ?? എന്നെ വേണ്ടേ… ”
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ വിക്കി ഒന്ന് മാളൂനെ നോക്കി.. കണ്ണ് നിറഞ്ഞിട്ടുണ്ട്… ഈശ്വര പണി പാളിയോ?? ചുമ്മാ കളിപ്പിച്ചതാ.. പെണ്ണ് സീരിയസ് ആക്കിയോ?? അവൻ വേഗംഅവളുടെ അടുത്തായി നിന്നു… അവളെ നെഞ്ചോട് ചേർത്തു..” നീ ഇപ്പോൾ എന്താ ചോദിച്ചേ?? നീ എനിക്ക് ആരാണെന്നു എന്നേക്കാൾ നന്നായി നിനക്കറിയില്ലേ?? പിന്നെ എന്തിനാ ഈ ഒരു ചോദ്യം??? ഇതൊക്കെ എന്നും നമുക്കിടയിൽ ഉണ്ടാകുന്നതല്ലേ.. പിന്നെ എന്തെ ഇപ്പോൾ ഒരു കണ്ണു നിറയൽ???” “ഏട്ടായി..ഞാൻ. എനിക്ക് എന്തോ സങ്കടം വന്നു…”

“മാളൂട്ടി… എത്രയൊക്കെ ദൂരെയാണെങ്കിലും ഒന്ന് മിണ്ടിയില്ലെങ്കിലും നീ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.. പിന്നെ ഈ ചെറിയ വഴക്ക് അത് വേണം.. അതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ…നീ എന്റെ ജീവനാണ് അത് ഒരിക്കലും മാറില്ല.. ”
“സോറി.. സങ്കടം വന്നപ്പോൾ പറഞ്ഞതാ… ഇനി പറയില്ല… “”ഇനി ചിലപ്പോൾ അങ്ങോട്ട് തിരക്കായിരിക്കും.. “”മ്മ്… പറ്റുമ്പോൾ വിളിക്കണം…. “”ഞാൻ താഴേക്ക് പോട്ടേ.. കമ്പനിയിൽ പോകാനുണ്ട്.. നീ കേട്ടതല്ലേ..”
അവൾ അതിനൊന്നു മൂളി.. വിക്കി അടുത്തേക്ക് വന്ന് അവളുടെ മുഖം കൈയിൽ എടുത്ത് അവളുടെ നെറ്റിയിലേക്ക് അവന്റെ നെറ്റി മുട്ടിച്ചു.. കുറച്ചു സമയത്തിന് ശേഷം അകന്നു മാറി.. അവളെ നോക്കി കണ്ണു ചിമ്മി താഴേക്ക് നടന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലേ ചായ കുടിക്കുമ്പോഴാണ് ചേതന്റെ അടുത്തേക്ക് അലക്സ് വരുന്നത്..”നീ എന്താ രാവിലെ??””ഒരു കാര്യം ഉണ്ട്.. നീ വേഗം കഴിച്ചെഴുന്നേൽക്ക്…ഞാൻ പുറത്തുണ്ടാകും ”
“എന്താടാ?? അല്ലെങ്കിൽ ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം..”പെട്ടെന്ന് എഴുന്നേറ്റ് കൈകഴുകി ചേതൻ പുറത്തേക്ക് നടന്നു..”അലക്സേ.. കാര്യം പറ..”
“ഡാ.. ഇന്ന് റെക്കോർഡ് ചെയ്യാൻ പോകാൻ പറഞ്ഞ പാട്ട് …””പാട്ടിനെന്താ?? പത്തുമണിക്കല്ലേ റെക്കോർഡിങ്.. ഞാൻ ഉടനെ റെഡി ആകാം”
“ചേത.. അത് പോയെടാ… ആ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു… രാകേഷാണ് പാടിയത്..”അലക്സിന്റെ വാക്കുകളിൽ ചേതൻ ഒന്ന് ഞെട്ടി… ആ ഞെട്ടൽ പിന്നീട് ദേഷ്യത്തിലേക്ക് വഴിമാറി.. പോയി അലക്സിന്റെ കോളറിൽ പിടിച്ചു…”നീ എന്താ പറഞ്ഞേ?? പാട്ട് വേറൊരാൾ പാടിയെന്നോ?? ഈ ചേതനെ ആ ഡയറക്ടർ ഒഴിവാക്കിയെന്നോ?? വച്ചേക്കില്ല ഞാൻ അയാളെ..”

“നീ എന്തൊക്കെയാ ഈ പറയുന്നേ?? പിന്നെ ദേഷ്യം എന്നോട് തീർത്തിട്ടെന്ത് കാര്യം??? കൂടുതൽ വഴക്കിലേക്ക് പോയാൽ ഉള്ള എല്ലാ ചാൻസും കൈയിൽ നിന്നും പോകും.. സൊ ഇത് കണ്ടില്ല എന്ന് വെച്ചേ പറ്റു..”പുറത്തുള്ള സോഫയിൽ ഇരുന്നു രണ്ടുകൈയും തലക്കു താങ്ങി ചേതൻ…”ചേതാ… നീ ടെൻഷൻ ആകാതെ… ഒരു സോങ് അല്ലേ.. വിട്ടേക്ക്… എന്താ സംഭവിച്ചേ എന്ന് ഞാൻ അന്വേഷിച്ചോളാം…””അന്വേഷണം..എന്നാലും ആ ഡയറക്ടർക്ക് എന്നെ വിളിച്ചു പറയേണ്ട കടമയില്ലേ??””നിന്നെ വിളിച്ചു കിട്ടാത്തതുകൊണ്ടാണ് എന്നെ വിളിച്ചത്.. അതാ ഞാൻ വേഗം ഇങ്ങോട്ട് ഓടിയത്.. നീ സമാധാനിക്ക് നമുക്ക് നോക്കാം..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ഇച്ചായ… “”എന്താടാ??””എന്നെ ഒന്ന് നോക്കിയേ..””നിനക്കെന്താ പറ്റിയെ?? രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ..””ഓ തമാശ.. അതേ എന്റെ ഇച്ചായൻ ഇത്ര വേഗം പണി തുടങ്ങും എന്ന് ഞാൻ വിചാരിച്ചില്ല…””എന്ത് പണി?? നീ എന്തൊക്കെയാ ഈ പറയുന്നേ??””മോനെ ഇച്ചായ.. ഞാൻ അറിഞ്ഞു ചേതനുള്ള ആദ്യ സമ്മാനം അവന് കിട്ടിയെന്നു..”റിച്ചു അത് പറഞ്ഞപ്പോൾ ലിനു നന്നായൊന്നു ചിരിച്ചു…”ആ ചിരി കണ്ടാലും മതി.. എങ്ങനെ ഒപ്പിച്ചു??””അതിനു വലിയ പണിയൊന്നും ഇല്ലായിരുന്നു… ആ ഡയറക്ടർ ജിത്തുവിന്റെ സുഹൃത്ത് ആണ്… കുറച്ചു പൈസ കൊടുത്ത് കാര്യം നേടി..””അതെന്തായാലും പൊളിച്ചു… എന്റെ ഋതു അനുഭവിച്ച സങ്കടങ്ങളും വേദനയും ഒറ്റപ്പെടലും അവനും അനുഭവിക്കണം..”
“അനുഭവിപ്പിച്ചിരിക്കും റിച്ചു.. ഇനി അവനെ തേടിയെത്തുന്ന ഓരോ കാര്യവും അവന്റെ പതനത്തിലേക്കുള്ളതാണ്.. അതിന്റെ തുടക്കമാണിത്..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ലിനുവിനോട് സംസാരിച്ചു റൂമിലേക്ക് വന്ന റിച്ചു ലാപ്ടോപ് എടുത്ത് ബാൽക്കണിയിൽ ബീൻ ബാഗിലേക്കിരുന്നു..”റിച്ചു…””എന്താടി?? ഇങ്ങോട്ട് പോര്.. ബാൽക്കണിയിൽ..”അവൻ ലാപ് സൈഡിലേക്ക് മാറ്റിവെച്ച് അങ്ങോട്ട് വന്ന തനുവിനെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി..”എന്താണാവോ ഇങ്ങോട്ട് വന്നത്??””അത്.. അതേ.. ഞാനെ..”
“അത്.. അതേ.. നീയെ.. എന്തോന്ന് ഇത്?? കാര്യം പറയെടി..””ഞാൻ രണ്ടു ദിവസം വീട്ടിൽ പോകട്ടെ?? ഇപ്പോഴാകുമ്പോൾ അവരുടെ കൂടെ തന്നെ പോകാം..””പോകണോ??””പോയാലോ?? ഇപ്പോൾ വല്യേട്ടൻ ഋതുവിന്റെ കൂടെ ഉണ്ട്… “”മ്മ്.. രണ്ടു ദിവസം മാത്രം.. മൂന്നാം ദിവസം ഇവിടെ എത്തിയേക്കണം..””തീർച്ചയായും.. എന്റെ ഇച്ചായോ..”

“അതേ പോകുന്നതിനു മുൻപേ എനിക്കുള്ളത് താ.. “”എന്ത് തരാൻ.. “”കളിക്കല്ലേ പെണ്ണെ… രണ്ടു ദിവസം തള്ളി നീക്കേണ്ടതാ..””പറയുന്നത് കേട്ടാൽ തോന്നും എന്നും മോന് കിട്ടാറുണ്ടെന്ന്..””അതില്ല.. പക്ഷേ അടുത്തു നീ ഉണ്ടാകാറുണ്ട്..””മ്മ്..”തനു അവന്റെ നെറ്റിയിലായി ഉമ്മവെച്ചു…”അല്ല മോളെ ഇതിൽ പ്രമോഷൻ ഒന്നും ഇല്ലേ??””അയ്യടാ.. കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടോ… പ്രമോഷൻ കെട്ടിന് ശേഷം..””ഓ.. എന്റെ വിധി.. “”അപ്പോൾ ഞാൻ പോയി വരാം ഇച്ചായാ.. പോയി പാക്ക് ചെയ്യട്ടെ…””ശരി.. ശരി…വേഗം വന്നേക്കണെടി..””വരും ”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മാത്യുവും ലിസയും മാളൂട്ടിയും എല്ലാരോടും യാത്ര പറഞ്ഞു ആദ്യം ഇറങ്ങി.. പുറകെ തനുവും ഡെവിഡും മേരിയമ്മയും…ആദ്യം പോകാൻ തനുവിനെ ഋതു വിട്ടില്ലെങ്കിലും പിന്നീട് ലിനുവിന്റെ ഇടപെടലിൽ അവൾ സമ്മതിച്ചു.. എങ്കിലും വിഷമത്തിലാണ് കക്ഷി…കൂടെ കൂടിയതിൽ പിന്നെ ആദ്യമായാണ് രണ്ടുപേരും പിരിയുന്നത്…”ഞാൻ വേഗം വരും പെണ്ണെ… വിഷമിക്കല്ലേ… വല്യേട്ടനും റിച്ചുവും വിക്കിയും കൂടെ ഉണ്ടല്ലോ… “”എല്ലാരും ഉണ്ടെങ്കിലും നീ ഇല്ലല്ലോ..””ഞാൻ വേഗം വരാടി.. രണ്ടു ദിവസം.. മൂന്നാം ദിവസം ഇവിടെ ഉണ്ടാകും..

…………തുടരും…………

🦋