അരികിലായ് : ഭാഗം 01

രചന – കാർത്തിക ശ്രീ

അന്തമില്ലാത്ത കടലിനെ സാക്ഷിയാക്കി നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു നീക്കുകയായിരുന്നവൾ…… ആരോടോ ഉള്ള വാശിയെന്ന പോൽ ആ പൂച്ചകണ്ണുകളിൽ അപ്പോഴും പളുങ്കുമണികൾ പിന്നെയും സ്ഥാനം പിടിച്ചുകൊണ്ടിരുന്നു…

“ഋതു…”

അവൾ തിരിഞ്ഞുനിന്നു

” come on തനിയാ ഡേവിഡ്… കാത്തിരിക്കുകയായിരുന്നു ഞാൻ…. അവസാനം നീ നേടി അല്ലേ.. The Handsome stylish singer one & only ചേതൻ മാധവിനെ… ”

അതു പറയുമ്പോൾ അവളുടെ ശബ്ദം ഇടറി.. പൂഴിയിലേക്ക് മുട്ടുകുത്തി അവൾ ആർത്തു കരഞ്ഞു.. അപ്പോൾ അവൾക്കുള്ളിലേക്ക് കടന്നുവന്നത് പഴയ കഓർമ്മകൾ മാത്രമാണ്…

” ഋതു… എന്താ മോളെ ഇത് നീ എന്തൊക്കെയാ പറയുന്നേ… നിന്റെ തനുവല്ലേ ഞാൻ..നീ വാ നമുക്ക് റൂമിലേക്ക് പോകാം.. ”

എങ്ങനെയൊക്കെയോ അവളെ പിടിച്ച് സ്കൂട്ടിയിലേക്ക് കയറ്റി റൂമിലേക്ക് വിട്ടു..

എറണാകുളം സിറ്റിയിൽ നിന്ന് അല്പം മാറി ചെറിയൊരു ഇരുനില വീട്ടിനു മുമ്പിൽ സ്കൂട്ടി നിർത്തി.. ഋതുവിനെ പിടിച്ചു തനു മുകളിലേക്ക് പോയി. ഒരു പാവയെ പോലെ ഋതു അവളെ അനുസരിച്ചു..
അവളെ കിടക്കയിൽ കിടത്തി തലയിൽ കൂടി വിരലോടിച്ചുകൊണ്ടിരുന്നു… തേങ്ങലുകൾ നേർന്നു വന്നു അവൾ ഉറങ്ങി എന്നും മനസ്സിലായതും ഒരു പുതപ്പ് എടുത്തുവളെ പുതപ്പിച്ച് തനു ഹാളിലേക്ക് നടന്നു..

പെട്ടെന്നാണ് ബാഗിൽ നിന്ന് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്… കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വയ്ക്കുമ്പോൾ ആദ്യം വന്ന ചോദ്യം

📞ഋതു ok ആണോ??

📞 അതെ.. എന്താ നടന്നേ റിച്ചു അവളെ പൊതിഞ്ഞുപിടിച്ച് നടന്നതല്ലേ ഞാൻ…

📞 ഞാൻ രാത്രി വന്നിട്ട് സംസാരിക്കാം

📞 ശരി.. ഒരിക്കൽ കൂടി എന്റെ ഋതുവിനെ ആരെങ്കിലും വേദനിപ്പിച്ചാൽ കണ്ടുനിൽക്കില്ല ഞാൻ.. Bye

ഞാൻ തനിയാ ഡേവിഡ്.. ഒരു കോട്ടയംകാരി അച്ചായത്തിയാണ്… ഡേവിഡ് ജേക്കബിന്റെയും മേരി ഡേവിഡിന്റെയും ഒരേയൊരു മകൾ..

നാല് വർഷങ്ങൾക്ക് മുൻപ് ഒരു റിലേറ്റീവിന്റെ കല്യാണത്തിന് ബാംഗ്ലൂരിൽ പോയി തിരിച്ചു വരുന്ന സമയത്താണ് ആരോടും മിണ്ടാതെ ചുറ്റുമുള്ളതൊന്നും അറിയാതെ ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്ന അവളെ ആദ്യംകണ്ടത്.. കണ്ടപ്പോൾ എന്തോ ഒരു വേദന തോന്നി… പലവട്ടം മിണ്ടാൻ ശ്രമിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു മുട്ടുകാലിൽ മുഖമർത്തി കിടന്നു…

എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും കിടന്നുറങ്ങുമ്പോഴും അതു തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലുള്ള അവളുടെ ഇരിപ്പുകണ്ട് എനിക്ക് പേടിയാണ് തോന്നിയത്.. ഒടുവിൽ എന്തും സംഭവിക്കട്ടെ എന്ന് വിചാരിച്ച് ഞാൻ അവളെ തട്ടി വിളിച്ചു

“ഹലോ…തന്റെ പേര് എന്താ തന്റെ കൂടെ ആരുമില്ലേ?? ”

കാൽമുട്ടിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കിയപ്പോഴാണ് അവൾ കരയുകയാണെന്ന് മനസ്സിലായത്…
ഞാൻ ചോദിച്ചതിനു മറുപടി പറയാതെ

“എനിക്ക് ഇത്തിരി വെള്ളം തരുമോ??? കൈയിൽ പൈസ ഇല്ല എന്ന് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു…

ഭക്ഷണം വാങ്ങിക്കൊടുത്ത് പിന്നീട് കൂടെ കൂട്ടുമ്പോൾ ഞാൻ അവളോട് ഒന്നും ചോദിച്ചില്ല അവൾക്ക് തോന്നുമ്പോൾ പറയട്ടെ എന്ന് കരുതി…

താഴെ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് തനു പുറത്തിറങ്ങി.. ജയേട്ടനും സതീയേച്ചിയും വന്നതാണ് അവർ ജോലിക്ക് പോയി വരുമ്പോൾ ഈ നേരമാകും അവരുടെ വീട്ടിന്റെ മുകളിലാണ് ഞങ്ങൾ പെയിൻ ഗസ്റ്റ് ആയി നിൽക്കുന്നത്..

” തനുമോളെ ഋതു എവിടെ ഇന്ന് രാവിലെയും കണ്ടില്ല.. ”

” അവൾക്കൊരു തലവേദന ചേച്ചി… നേരത്തെ കിടന്നു.. അപ്പുവും അമ്മുവും വന്നില്ലേ?? ”

” ഇല്ല മോളെ വെക്കേഷൻ അല്ലേ അടുത്താഴ്ചയെ വരുന്നുള്ളൂ പോലും. എന്നാൽ ശരി പോയി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കട്ടെ.. ”

“എന്നാ ശരി ചേച്ചി രണ്ടാൾക്കും Gud nit …”

“Gud nit”

അകത്തേക്ക് കയറിയപ്പോഴാണ് ഋതു കരയുന്ന ശബ്ദം കേട്ടത്…

” ഋതു എന്തിനാ ഈ കണ്ണുനീർ ആരെ കാണിക്കാനാണ്??? നീ വീണ്ടും പഴയതുപോലെയാവുകയാണോ…
എനിക്ക് നീ തന്ന വാക്കു മറന്നോ???

ഋതു ഓടി വന്ന് തനുവിനെ കെട്ടിപ്പിടിച്ചു..

” എനിക്ക് പറ്റുന്നില്ല ഞാൻ.. ഞാൻ.. തോറ്റുപോകുന്നു ”

” തോൽക്കാൻ ഞാൻ നിന്നെ സമ്മതിച്ചിട്ട് വേണ്ടേ നാളെ എഴുന്നേൽക്കുമ്പോൾ എന്റെ ഋതു ചുണക്കുട്ടി ആയിരിക്കണം ഇന്നത്തെ ദിവസം നീ മറന്നേ പറ്റൂ..
പിന്നെ ചേതൻ അവൻ നിന്റെ മുന്നിൽ വരും നിന്നോട് ചെയ്തതിൽ മാപ്പ് പറയും… അവൻ മാത്രമല്ല നിന്നെ ദ്രോഹിച്ച ഓരോരാളും…അതിനുള്ള തുടക്കം അവനിൽ നിന്നാകട്ടെ..”

“വേണ്ട തനു നീ പോകുന്നത് അപകടത്തിലേക്ക് ആണ്.. ചേതനെ നിനക്ക് അറിയില്ല… എനിക്കുവേണ്ടി ജീവിതം കളയരുത്… ആർക്കും വേണ്ടാത്തവളാണ് ഞാൻ…”

“ഋതു… ഇപ്പോൾ നീ പറഞ്ഞത് ഇനി നിന്റെ വായിൽ നിന്നും കേട്ടാൽ…”

ശബ്ദത്തിനുടമയെ തേടിപോയപ്പോൾ കണ്ടു വാതിൽക്കൽ നിൽക്കുന്ന റിച്ചുവിനെ..

അവനെ കണ്ടതേ ഋതു ഓടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ ഒരു കൈയാൽ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു മുടിയിൽ തലോടി…പിന്നെ
മറുകൈ തനുവിനു വേണ്ടി നീട്ടി… അവളും അവന്റെ കൈക്കുള്ളിൽ അണഞ്ഞു..

അവൻ രണ്ടുപേരെയും പൊതിഞ്ഞു പിടിച്ചു..
ഒരാൾ തന്റെ ജീവനാണ്… മറ്റെയാൾ തന്റെ ജീവിതവും…

തുടരും..

 

Leave a Reply