രചന – കാർത്തിക ശ്രീ
ജിത്തു പറഞ്ഞത് അനുസരിച്ചു നാളെയാണ് ലിനുവിന്റെയും ഋതുവിന്റെയും രജിസ്റ്റർ മാര്യേജ്… രഹസ്യമായതിനാൽ അവരുടെ തന്നെ റിസോർട്ടിൽ ആണ് മാര്യേജ് രജിസ്ട്രേഷൻ..
മാത്യുവും ലിസയും മാളുവും ഉച്ചയോടെ എറണാകുളത്തെ പുതിയ വീട്ടിൽ എത്തി.. ഡേവിഡും മേരിയും എത്താൻ വൈകുന്നേരമായി.. ചെറിയ ചടങ്ങായതിനാൽ കൂടുതൽ ആർഭാടം ഒന്നും ഇല്ല..
രാത്രിയിലാണ് ലിനു എത്തിയത്.. കൈയിൽ കുറച്ചു പാക്കറ്റുകളും കൊണ്ടാണ് വരവ്…
“വല്യേട്ടാ.. ”
“എന്താ എന്റെ മാളൂട്ടിയെ.. ഇതാ നാളെ മോൾക്ക് ഇടാനുള്ള ഡ്രസ്സ്..പിന്നെ ഡ്രസ്സ് എല്ലാർക്കും ഉണ്ട്..”
“ഞാൻ വിചാരിച്ചിരുന്നു ഏതു ഡ്രസ്സ് ഇടും എന്ന്.. അപ്പോഴേക്കും എന്റെ ഏട്ടൻ കൊണ്ടു വന്നല്ലോ.. ഞാൻ ഇട്ടു നോക്കട്ടെ.”
“എന്റെത് ഇങ്ങു താ ഇച്ചായ..ഞാനും ഇട്ടു നോക്കട്ടെ..”
“മോന് ഞാൻ വാങ്ങിയ ഡ്രസ്സ് പിടിക്കുമോ ആവോ??”
“പിന്നെ.. എന്റെ ഇച്ചായൻ വാങ്ങിയത് എനിക്ക് കറക്റ്റ് ആയിരിക്കും…”
“അതല്ലല്ലോ മോനെ കുറച്ചു നാൾ മുന്നേ പറഞ്ഞത്??”
“അത് പിന്നെ… അന്ന് ദേഷ്യത്തിൽ ഞാൻ എന്തോ പറഞ്ഞതല്ലേ..”
“അതെയോ.. പക്ഷേ ഞാൻ അത് കാര്യമായി എടുത്തു.. നിനക്ക് വാങ്ങിയില്ല..”
“അല്ല ഇതെന്താ സംഭവം മമ്മ..??”
“അതൊന്നും പറയണ്ട തനു.. ഒരു ഓണത്തിന് എല്ലാർക്കും ഡ്രസ്സ് എടുത്തു ലിനുട്ടൻ.. കുഞ്ഞോന് ജുബ്ബയാണ് എടുത്തേ… മാളുനോട് എന്തോ അടികൂടി ഇരിക്കുവായിരുന്നു ഇവൻ.. ആ ദേഷ്യത്തിൽ ജുബ്ബ കൂടി കണ്ടതോടെ അവന് കലി കയറി.. ചെക്കന് പണ്ടേ ആ ഡ്രസ്സ് ഇഷ്ട്ടമല്ല.. അതുകൊണ്ട് ലിനുനോട് പറഞ്ഞു മേലാൽ എനിക്ക് ഏട്ടൻ ഡ്രസ്സ് വാങ്ങേണ്ട.ഏട്ടൻ വാങ്ങുന്നത് എനിക്ക് ലൂസ് ആയിരിക്കും എന്നൊക്കെ…. പൈസ തന്നാൽ ഞാൻ വാങ്ങിക്കോളാം എന്ന്.. അതാ..
“ഇച്ചായ.. പ്ലീസ്.. എന്റെ ചക്കര ഇച്ഛയനല്ലേ ”
“മ്മ്..സോപ്പ് മതി..ഇതു പിടിച്ചോ..”
“അല്ലെങ്കിലും എനിക്കറിയാം എന്റെ ഇച്ചായൻ പൊളിയല്ലേ..” ലിനുവിന് ഒരു ഉമ്മയും കൊടുത്തു റിച്ചു..
“തനു,വിക്കി ഇതു രണ്ടുപേരും ഇട്ടു നോക്ക്..എന്തെങ്കിലും അൾട്രേഷൻ വേണമെങ്കിൽ പറയണം.. രാവിലെ ശരിയാക്കാം..”
“ശരി വല്യേട്ടാ..”
“അല്ല ഇച്ചായന്റെ കൊച്ചിന് വാങ്ങിയില്ലേ.. ഇച്ചായോ”- റിച്ചു
“സ്വന്തം ഡ്രസ്സ് എടുത്ത് പോകാൻ നോക്ക് മോൻ..”
“എന്നാലും പാവം ഋതു.. അവൾക്ക് മാത്രം ഒന്നും വാങ്ങിയില്ല.. എന്റെ ഋതു എങ്ങനെ സഹിക്കും??”
“ഡാ.. ഡാ മതി.. അധികം വാരല്ലേ.. മോൻ പോകാൻ നോക്ക്.. പോയി ചാച്ചി ഉറങ്ങ്..”
അവരുടെ സംസാരം കേട്ട് എല്ലാരും ഒന്ന് ചിരിച്ചു.. മേരിയും ലിസയും അടുക്കളയിലേക്കും തനു ഡ്രസ്സ് കൊണ്ട് റൂമിലേക്കും പോയി.. ഹാളിൽ മാത്യുവും ഡേവിഡും ലിനുവും മാത്രമായി..
“ലിനു.. വാ നമുക്കൊന്ന് റൂമിൽ പോയി വരാം.. ”
“എന്താ പപ്പാ?? എന്താ അങ്കിൾ??”
“നീ വാ..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
താഴെയുള്ള കാര്യങ്ങൾ ഒന്നും അറിയാതെ റൂമിൽ ഇരിക്കുകയാണ് ഋതു.. അവളുടെ മനസ് മുഴുവൻ അവൻ മാത്രമാണ്.. അവളുടെ ഇച്ഛൻ.. നാളെ താൻ അവന്റെ മിന്നിന്റെ അവകാശി ആകും.. ഓർക്കുമ്പോൾ ഒരേ സമയം സന്തോഷവും ഭയവും തോന്നി.. ഇനിയും ഒരു പരീക്ഷണം വേണ്ടാ ഈശ്വരാ… ഇന്നേവരെ സമാധാനം താൻ അറിഞ്ഞിട്ടില്ല.. പക്ഷേ എന്തുകൊണ്ടോ ഇപ്പോൾ ഒന്നും തന്നെ അലട്ടുന്നില്ല..
എന്തൊക്കെയോ ചിന്തിച്ചിരുന്നതിനാൽ ലിനു അടുത്ത് വന്നതൊന്നും അവൾ അറിഞ്ഞില്ല..
“അതേ.. സ്വപ്നം കാണുകയാണോ എന്റെ പെണ്ണ്??”
“ഇച്ഛൻ എപ്പോ വന്നു.. ഞാൻ കണ്ടില്ലല്ലോ..”
“സ്വപ്നം കാണുന്ന നീ എന്നെ എങ്ങനെ കാണാനാണ്..”
“അതെങ്ങനെ?? എന്റെ സ്വപ്നം മൊത്തം ഈയാള് നിറഞ്ഞു നിൽക്കുകയല്ലേ.. വേറെ ഒരു സ്വപ്നവും ഈ ഋതുവിന് ഇല്ല..”
അവളുടെ ആ വാക്കുകൾ അവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്
അതിന്റെ ഫലമായി അവൻ അവളെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ നെറ്റിയിൽ അവന്റെ ആദ്യ ചുംബനം നൽകി.. കണ്ണുകളടച്ചു ഋതു അതേറ്റുവാങ്ങി..
പിന്നെ അവളുടെ കൈയിലേക്ക് ഒരു കവർ കൊടുത്തു..അവൾ അവനെ എന്താണെന്നർത്ഥത്തിൽ നോക്കി..
“നിനക്കായി ഞാൻ തിരഞ്ഞെടുത്ത സാരിയാണ്.. ഇതുടുത്തു വേണം നാളെ ഇറങ്ങാൻ.. അതിന് വേണ്ടാ ആഭരണവും ഇതിൽ ഉണ്ട്.. ” അത്രയും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തലോടി അവൻ പുറത്തേക്കിറങ്ങി..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ നേരത്തെ എഴുന്നേറ്റ് ഋതു തനുവിന്റെ കൂടെ അമ്പലത്തിൽ പോയി..
ശ്രീക്കോവിലിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ മനസ് ശാന്തമായിരുന്നു… തിരിച്ചെത്തി തനുവും മാളുവും ഋതുവിനെ ഒരുക്കി… ലിനു കൊടുത്ത സെറ്റ് സാരിയാണ് അവളുടെ വേഷം അതിന് ബ്രൗൺ കളർ വീതിയുള്ള കരയും.. ബ്രൗൺ കളർ ഡിസൈനർ ബ്ലൗസും.. ആഭരണം എന്ന് പറയാൻ കഴുത്തിൽ ഡയമണ്ട് സ്റ്റഡഡ് ചോക്കർ നെക്‌ലെസ് … അതിന്റെ തന്നെ കമ്മലും പിന്നെ രണ്ടു കൈയിലും ഓരോ വളകൾ..
ഒരുങ്ങി വരുന്ന ഋതുവിനെ എല്ലാരും കണ്ണെടുക്കാതെ നോക്കി.. അത്രയും ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ.. എല്ലാരുടെയും അനുഗ്രഹം വാങ്ങി അവർ റിസോർട്ടിലേക്ക് തിരിച്ചു.. റിച്ചുവും ലിനുവും വിക്കിയും നേരത്തെ അവിടെ എത്തിയിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കാറിൽ നിന്നും ഇറങ്ങി വരുന്ന ഋതുവിനെ ലിനു കണ്ണെടുക്കാതെ നോക്കി.. ഋതുവും അവനെ നോക്കുകയായിരുന്നു..തന്റെ സാരിക്ക് മാച്ചായാ ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് വേഷം.. ആദ്യമായാണ് ആ വേഷത്തിൽ അവനെ കാണുന്നത്..
“അതേ ഇച്ചായ.. സമയമായി.. പോയി ഒപ്പിട്ട് വന്നിട്ട് നിങ്ങൾ കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നോ ”
” ഞാൻ എന്റെ പെണ്ണിനെയല്ലേ നോക്കിയത്.. പിന്നെ നിന്റെ കല്യാണത്തിന് എനിക്കും അവസരങ്ങൾ കിട്ടും.. ഓർത്തു വെച്ചോ..”
സമയമായതും എല്ലാരും അകത്തേക്ക് നടന്നു ..ലിനുവിന്റെ കൈ തനുവിന്റെ കൈയിൽ മുറുകിയിരുന്നു.. രജിസ്ട്രാർ നീട്ടിയ ബുക്കിൽ ആദ്യം ലിനുവും പിന്നെ ഋതുവും ഒപ്പുവെച്ചു.. സാക്ഷികളായി റിച്ചുവും വിക്കിയും ഒപ്പിട്ടു.. അവിടെ എല്ലാരുടെയും മുന്നിൽ വെച്ചു ലിനു ഋതുവിന് മിന്നു ചാർത്തി…
“കൺഗ്രാജുലേഷൻസ് മിസ്സിസ് ഋതു ലിസ്റ്റിൻ പാലക്കൽ..”
അവളുടെ ചെവിയിലായി അവൻ പറഞ്ഞു..
ഇരുവരുടെയും സന്തോഷം കണ്ടു നിൽക്കുകയായിരുന്നു മറ്റുള്ളവർ..
“അങ്ങനെ എന്റെ അനിയത്തി എന്റെ ഏടത്തിയായി അല്ലേ മമ്മ..”
“അതേല്ലോ..ഇനി ഏടത്തിയാണ്..”
ഋതു റിച്ചുവിന്റെ അടുത്തേക്ക് നടന്നു..
“എന്തൊക്കെ മാറിയാലും ഞാൻ നിന്റെ അനിയത്തിയാണ്.. അതാണെനിക്ക് ഇഷ്ടം.. അങ്ങനെ മതി.. ”
അവളുടെകണ്ണുകൾ നിറഞ്ഞു കണ്ട റിച്ചു അവളെ തന്റെ അടുത്തേക്ക് നിർത്തി കണ്ണുകൾ തുടച്ചു..
“നീ എന്റെ അനിയത്തിയാണ്.. അത് അങ്ങനെതന്നെ ഉണ്ടാകും.. ”
തനു ഋതുവിനെ കെട്ടിപ്പിടിച്ചു..
“ഞാൻ ഒരുപാട് ഹാപ്പിയാണ് ഋതു..”
പിന്നീട് മുതിർന്നവരുടെ അനുഗ്രഹം വാങ്ങി..
” നമുക്ക് ഫോട്ടോ എടുക്കലോ.. സ്റ്റാറ്റസ് ഇടില്ല വല്യേട്ടാ.. സൂക്ഷിക്കാനാണ്..” ലിനുവിനെ നോക്കി മാളു പറഞ്ഞു..
ഫോട്ടോയെടുപ്പും മറ്റു പരിപാടികളും കഴിഞ്ഞു അവർ വീട്ടിലേക്ക് തിരിച്ചു..
“”പാലക്കൽ വീട്ടിലെ മൂത്ത മരുമകളാണ് നീ.. ഇങ്ങനൊരു അവസ്ഥ ആയതുകൊണ്ട് തൽക്കാലം എന്റെ മോള് ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറ്.. എല്ലാ ചടങ്ങുകളോട് കൂടെ നീ ആ വീടിന്റെ പടി കയറുന്നതിനായി ഈ മമ്മ കാത്തിരിക്കും..
ഇത്രയും പറഞ്ഞു ലിസ കുരിശു വരച്ചു പിന്നീട് നിലവിളക്കു കൊടുത്ത് ഋതുവിനെ അകത്തേക്ക് കയറ്റി..
മധുരം കൊടുക്കൽ കഴിഞ്ഞു അവിടെ ഒരുക്കിയ ചെറിയ സദ്യ എല്ലാരും കഴിച്ചു..
“മോള് പോയി ഡ്രസ്സ് മാറിക്കോ..എല്ലാം ലിനുവിന്റെ മുറിയിലേക്ക് മാറ്റിട്ടുണ്ട് മമ്മ..”
അതിനൊന്നും തല ചലിപ്പിച്ചു
ഋതു നേരെ പോയത് തനുവിന്റെ അടുത്തേക്കാണ്..
“നീ എന്താ ഇവിടെ?? വല്യേട്ടന്റെ റൂമിൽ പോടീ.”
“അതേ എനിക്ക് പേടിയാകുന്നെടി ”
“പേടിയോ?? എന്തിനു?? നിന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ആളാണ് നിന്റെ ഇച്ഛൻ.. പിന്നെ ഈ പേടി എന്തിനാ?? ”
“അതൊക്കെ ശരിയാണ്.. എന്നാലും..”
“ഒരു എന്നാലും ഇല്ല.. നീ വാ.. ഞാൻ കൊണ്ടുവിടാം..”
തനുവിന്റെ കൂടെ റൂമിലേക്ക് നടക്കുമ്പോൾ ഇതുവരെ ഇല്ലാത്ത വെപ്രാളം അവൾക്ക് അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നി.. തന്റെ ഇച്ഛനാണ്.. എന്നാലും എന്തോ ഒരു.. പറയാൻ കഴിയാത്ത എന്തോ ഒരു പേടിയോ ചമ്മലോ എന്താണെന്ന് അവൾക്ക് മനസിലായില്ല…
അവളെ റൂമിൽ കയറ്റി തനു തിരിച്ചുപോയി.. അവൾ ആ റൂം മൊത്തം ഒന്ന് നോക്കി.. പിന്നീട് ഡ്രെസ് എടുത്ത് കുളിക്കാൻ പോയി.. ലിനു വരുമ്പോഴേക്കും അവൾ കുളി കഴിഞ്ഞു ബാൽക്കണിയിൽ നിൽക്കുകയാണ്..
അവൻ മെല്ലെ അവളുടെ പുറകിലായ് നിന്നു. മറ്റൊന്നും ചിന്തിക്കാതെ അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ലിനുവിൽ മനോഹരമായ ചിരി വിരിഞ്ഞു…
“നിനക്ക് എങ്ങനെ മനസിലായി ഞാൻ പുറകിൽ ഉണ്ടെന്ന്??”
“ഈ സാമിപ്യം എനിക്ക് ഇപ്പോൾ തിരിച്ചറിയാൻ പറ്റുന്നുണ്ട്..”
“പേടിയുണ്ടോ എന്റെ പെണ്ണിന്??”
“അങ്ങനെ ചോദിച്ചാൽ ഉണ്ട്.. എന്തോ പറഞ്ഞറിക്കാൻ കഴിയാത്ത ഒന്ന്..”
“അതൊക്കെ ഈ സാഹചര്യത്തിൽ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്നതാണ്.. ”
“ഇച്ചായ.”
“ദാ വരുന്നു..”
” ഇവന് എന്താണാവോ ഇപ്പോൾ കാര്യം??”
“എന്തായാലും ഇച്ചായന്റെകൊച്ചു കൂടെ വാ.. താഴേക്ക് പോകാം.. ”
“ഒരു കൈയിൽ അവളെയും ചേർത്തു പിടിച്ചു ലിനു വാതിൽ തുറന്നു…”
തുടരും..

by