The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കാർത്തിക ശ്രീ
ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു.. രാത്രി സമയങ്ങളിൽ ഋതുവിന്റെ മനസ്സിൽ പഴയ നീറുന്ന ഓർമകൾക്ക് പകരം ലിനു സ്ഥാനം പിടിച്ചു… അവനോടു തനിക്കുള്ള ഫീലിങ്‌സ് എന്താണെന്ന് അവൾക്ക് മനസിലായില്ല.. അവനെക്കുറിച്ചറിയാൻ അവൾക്ക് ആഗ്രഹം തോന്നി..ആരോട് ചോദിക്കും?? എങ്ങനെ ചോദിക്കും?? അല്ലെങ്കിലും താൻ ആരാ ചോദിക്കാൻ?? തനിക്ക് അദ്ദേഹത്തേക്കുറിച്ചു എന്തറിയാം???
ചോദ്യങ്ങളുടെ ഉത്തരങ്ങൾ തിരയുമ്പോൾ എന്തിനോ മനസ്സ് വിങ്ങുന്നതറിഞ്ഞു അവൾ .. തനിക്ക് അദ്ദേഹത്തേക്കുറിച്ച് ഒന്നും അറിയില്ല എന്നത് തന്നെ എന്തെ വേദനിപ്പിക്കുന്നു???
“ഋതു… കിടക്കാറായില്ലേ?? ”
ഇവൾ എന്താ ഇങ്ങനെ നിൽക്കുന്നേ??
“ഡി ഋതു.. ”
“ആ.. എന്താ??”
“ബെസ്റ്റ്.. ഞാൻ ചോദിച്ചത് നീ കേട്ടില്ലേ??”
“നീ എന്താ ചോദിച്ചത്??”
“അത് അവിടെ നിൽക്കട്ടെ.. നിനക്ക് എന്താ പ്രശ്നം?? കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു..”
” എന്ത്?? എനിക്കെന്ത് പ്രശ്നം?? നിനക്ക് തോന്നിയതായിരിക്കും ”
“എന്റെ മുഖത്തേക്ക് നോക്ക്.. നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ??”
അത്ഭുതം തോന്നിയില്ല ഋതുവിന്.. തന്റെ ചെറിയ മാറ്റങ്ങൾ പോലും അവൾ മനസിലാകും..
” എന്ത് പറയണം എങ്ങനെ പറയണം എനിക്ക് അറിയില്ല തനു..”
“എന്നോടല്ലേ.. നിന്റെ ഈ മനസ്സിൽ ഉള്ളത് പറ..”
“തനു നമുക്ക് ഒരാളോടുള്ള ഫീലിങ്‌സ് എന്താണെന്ന് എങ്ങനെയാ മനസിലാക്കുക??”
“എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ??”
“എനിക്ക് എന്തോ ആരോടും ഇതുവരെ തോന്നാത്ത ഒരു ഫീലിങ്‌സ് ഒരാളോട് തോന്നുന്നു.. അയാളെ കാണാൻ തോന്നുന്നു.. സംസാരിക്കാൻ തോന്നുന്നു.. എന്നും എന്റെ കൂടെ വേണം എന്ന് തോന്നുന്നു.. കാണാതിരിക്കുമ്പോൾ സങ്കടം വരുന്നു..ചുറ്റിലും അയാളെ മാത്രം എന്റെ കണ്ണുകൾ തിരയുന്നു.. മറ്റൊന്നിലും എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല.. ആ ഒരാളിൽ മാത്രം ചുരുങ്ങി പോകുന്നു ഞാൻ..”
അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ തനു അവളുടെ വാക്കുകൾ കേട്ടുനിന്നു..
“പക്ഷേ തനു എനിക്ക് അയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല.. കണ്ടിട്ടുണ്ട്.. ചെറിയ സംസാരം അത്ര മാത്രം..??”
ഋതുവിന്റെ കൈയിൽ പിടിച്ചു തനു..
“നീ ഈ പറഞ്ഞതിനൊക്കെ പറയാൻ ഒരു പേരേയുള്ളൂ ഋതു… പ്രണയം.. ഇപ്പോൾ നീ കടന്നുപോകുന്ന ഈ വഴി അത് പ്രണയത്തിന്റെയാണ്… ”
“പ്രണയം??? അപ്പോൾ എനിക്ക് തോന്നുന്നത് പ്രണയമാണോ?? അല്ല അങ്ങനെ ഒന്നും ഇല്ല… ”
“ഋതു.. ഞാൻ പറഞ്ഞത് മാറ്റിവെച്ചു നീ നല്ലോണം ആലോചിക്ക്… ഉത്തരം നിനക്ക് തന്നെ കിട്ടും…”
കൂടുതൽ പറയാതെ തനു ഉള്ളിലേക്ക് പോകുമ്പോഴും ഋതു അവളുടെ മറുപടിയിൽ കുരുങ്ങി കിടക്കുകയായിരുന്നു..
“അദ്ദേഹത്തിന്റെ സാന്നിധ്യം എന്നിലെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നില്ലേ?? ആ കണ്ണുകൾ എന്നിൽ സന്തോഷം നിറച്ചിരുന്നില്ലേ?? ആ സാമിപ്യം എനിക്ക് ധൈര്യം നൽകിട്ടില്ലേ?? കൂടെ വേണമെന്ന് എന്റെ മനസ്സ് വാശിപിടിക്കുന്നില്ലേ?? മറ്റൊരു പെണ്ണുമായി അദ്ദേഹത്തെ കാണാൻ തനിക്ക് കഴിയുമോ?? ഇല്ല ഒരിക്കലുമില്ല.. അതേ പ്രണയമാണ് തനിക്ക് ലിസ്റ്റിൻ മാത്യു പാലക്കൽ എന്ന റിച്ചുവിന്റെ ചേട്ടനോട്..
”
ഒരു നിമിഷം തോന്നിയ സന്തോഷം എന്തൊക്കെയോ ആലോചിച്ചതിലൂടെ അവളിൽ നിന്നു പിൻവാങ്ങി…
“പാടില്ല… തനിക്ക് അതിനുള്ള അർഹതയില്ല.. ആരുമില്ലാതായ തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ആ കുടുംബത്തോട്.. എന്റെ റിച്ചുവിനോട് എല്ലാം തെറ്റ് ചെയ്യുന്നതുപോലെ ആകില്ലേ ?? നന്ദികേട് കാണിക്കുന്നതുപോലെ ആകില്ലേ?? വേണ്ടാ ഒന്നും വേണ്ട പഴയതുപോലെ മതി… എനിക്ക് തോന്നിയ ഇഷ്ടം എന്റെ മനസ്സിൽ മാത്രം നിൽക്കട്ടെ…”
റൂമിലേക്ക് കയറുമ്പോൾ തന്നെ കാത്തിരിക്കുന്ന തനുവിന്റെ അടുത്തിരുന്നു ഋതു..
“ഉത്തരം കിട്ടിയോ??”
“കിട്ടി.. എനിക്ക് പ്രണയമൊന്നും ഇല്ല തനു.. വെറുതെ ഒരു അട്ട്രാക്ഷൻ തോന്നിയതാ.. അതൊക്കെ വിട്ടേക്ക്… നമുക്ക് കിടക്കാം..”
തനു കൂടുതൽ പറയാൻ നിന്നില്ല കാരണം അവൾക്കറിയാം പ്രണയമാണ് ഋതുവിന് പക്ഷേ പലതും ചിന്തിച്ചു അവൾ അത് ഉള്ളിൽ ഒതുക്കുകയാണെന്നു…
പിന്നീടുള്ള ദിവസങ്ങളിൽ ഋതുവിന്റെ കണ്ണുനീർ തലയണയെ നനയിച്ചു അതൊരിക്കലും പഴയ ഓർമ്മകൾ കൊണ്ടായിരുന്നില്ല.. അവളുടെ പ്രണയം കൊണ്ടായിരുന്നു.. ഒരിക്കലും തനിക്ക് ലഭിക്കില്ലെന്നു വിചാരിച്ചായിരുന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അങ്ങനെ ഒരു
ശനിയാഴ്ച ജോലി കഴിഞ്ഞു വരുന്ന ഋതുവിനെയും തനുവിനെയും കാത്ത് ഉമ്മറത്തു ഒരാൾ ഉണ്ടായിരുന്നു…
“മാളൂട്ടി…നീ നേരത്തെ എത്തിയോ?? എങ്ങനെയാ വന്നേ?? ഒറ്റക്കാണോ??”
“എന്റെ ഏടത്തി ഇങ്ങനെ ഒന്നിച്ചു ചോദിച്ചാൽ ഞാൻ ഇങ്ങനെ പറയാനാ??”
“എന്നാ എന്റെ മോള് പറ എങ്ങനെയാ വന്നേ??”
“അങ്ങനെ ചോദിക്ക്.. ഞാൻ കറിലാണ് വന്നേ… ഡ്രൈവർ കൊണ്ടുവിട്ടു… ഒരാഴ്ച നിങ്ങളുടെ കൂടെ അങ്ങ് അടിച്ചു പൊളിക്കാൻ വന്നതാ..”
“ക്ലാസ്സ് ഇല്ലെടാ??”
“ഇല്ല ചേച്ചി.. ഇലക്ഷൻ പ്രശ്നം കാരണം കോളേജ് അടച്ചു.. എന്ന് തുറക്കുമോ എന്തോ??”
“എന്നാ വാ നല്ല ചൂട് ചായ ഉണ്ടാക്കാം.. കുടിച്ചിട്ട് ബാക്കി..”
“അല്ല നീ വിക്കിയോടും റിച്ചുനോടും പറഞ്ഞില്ലേ??”
അതിന് മാളു രണ്ടുപേരെയും നോക്കി ചിരിച്ചു… പറഞ്ഞെന്നു തലയാട്ടി
“എന്നാ ഞാൻ അവരെകൂടെ വിളിക്കാം… ഋതു നീ അവർക്കു കൂടി ചായ ആക്കിക്കോളൂ..”
തനു വിളിക്കാൻ ഫോൺ എടുത്തുതുടങ്ങുമ്പോഴേക്കും അവർ പുറത്ത് എത്തിയിരുന്നു.. പിന്നീട് എല്ലാരും ഒന്നിച്ചു ചായ കുടിച്ചു സംസാരിച്ചു…
“അതേ എറണാകുളം വന്നിട്ട് എന്നെ കറങ്ങാൻ കൊണ്ടുപോകുന്നില്ലേ??”
” ഇപ്പോൾ രാത്രി ആയില്ലേ കുഞ്ഞി??”
“അതിനെന്താ രാത്രി പൊയ്ക്കൂടേ??? ഏട്ടായി എന്നെ കൊണ്ടുപോകുമോ??”
വിക്കിയുടെ കൈ പിടച്ചാണ് മാളൂന്റെ ചോദ്യം..
” ഇന്ന് തന്നെ പോകണോ??”
“വേണം… നാളെ ലീവ് അല്ലെ.. ഒന്ന് കറങ്ങി.. ഒരു സിനിമയൊക്കെ കണ്ട് വരാന്നേ..”
മാളൂട്ടിയുടെ ആഗ്രഹത്തിന് ആരും തടസം നിന്നില്ല… ഏഴുമണിയോടെ അവർ ടൗണിലേക്കിറങ്ങി… മാളിലൊക്കെ കറങ്ങി.. ഫുഡ് കഴിച്ചു..ഒരു സിനിമയ്ക്ക് കയറി… അതുകഴിഞ്ഞു ഇറങ്ങുമ്പോഴേക്ക് സമയം പതിനൊന്നര കഴിഞ്ഞിരുന്നു…
കാറിൽ കയറി… പോകുന്ന വഴി ശ്രദ്ധിച്ച തനു സംശയത്തോടെ വിക്കിയെയും റിച്ചുനെയും നോക്കി.. ഒരു ചിരിയോടെ കണ്ണു ചിമ്മി റിച്ചു… ഇതൊന്നും അറിയാതെ സംസാരത്തിലായിരുന്നു മാളുവും ഋതുവും.. അൽപ്പസമയത്തിന് ശേഷം കടൽക്കരയിൽ കാർ നിർത്തി..
പുറത്തിറങ്ങിയ ഋതു ചുറ്റും നോക്കി
“ഇതെന്താ ഇവിടെ?? അതും ഈ രാത്രിയിൽ??”
“വെറുതെ നിനക്ക് ഇഷ്ടമല്ലേ ഈ സ്ഥലം..”
“എന്നുവെച്ചു നട്ടപാതിരയ്ക്ക് ഇവിടെ വരാൻ വട്ടാണോ റിച്ചു??”
“ഇതാടി നല്ല സമയം.. ആളും ബഹളവും ഇല്ലാത്ത നമ്മൾ നമ്മളെ മനസിലാക്കാൻ കഴിയുന്ന സമയം..”
എന്തോ ഉണ്ടല്ലോ.. ആരും ഒന്നും മിണ്ടുന്നില്ല… അതിനർത്ഥം എല്ലാർക്കും ഇവിടെ വരുന്നത് അറിയാം എന്നല്ലേ?? ”
“”ആണല്ലോ ഋതു… ”
അതുപറഞ്ഞു വിക്കി പുറകിൽകൂടി അവളുടെ കണ്ണുകൾ ഒരു തുണിയാൽ മറച്ചു..
“എന്താ വിക്കി, റിച്ചു.. എന്താ ഇതൊക്കെ???” തുണി മാറ്റാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു..
ഉത്തരം പറയാതെ അവർ അവളെ ചേർത്തുപിടിച്ചു നടന്നു… ശേഷം അവളുടെ കണ്ണിനെ മറച്ച തുണി മാറ്റി.. കണ്ണുകൾ തുറന്ന ഋതുവിൽ അത്ഭുതം നിറഞ്ഞു..
“ഞങ്ങളുടെ ഋതുവിന് ഒരായിരം പിറന്നാൾ ആശംസകൾ.. ”
നാലുപേരും ഒരുപോലെ പറഞ്ഞതും മുന്നിൽ കാണുന്ന കാഴ്ചയും അവളുടെ കണ്ണുകളെ ഈറനണിയിച്ചു..
മുന്നിലായി ഒരു ടേബിൾ..അതിൽ വലിയൊരു ചോക്ലേറ്റ് കേക്ക്… ചുറ്റും പൂക്കളും ബാലുണുകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു.. അതിന് ഭംഗിയേകാൻ പലതരം എൽഇഡി ബൾബുകൾ..
ഇങ്ങനെ നിൽക്കാതെ വാ.. വന്നു കേക്ക് മുറിക്ക്…
അവരുടെ നാടുവിലായ് നിന്ന് അവൾ കേക്ക് മുറിച്ചു.. എല്ലാർക്കും ഓരോ കഷ്ണം കൊടുത്തു.. അവർ അവൾക്കും..
വിക്കിയും മാളുവും അവൾക്ക് ഒരു കൈ ചെയിൻ ഇട്ടുകൊടുത്തു..
റിച്ചുവും തനുവും അവൾക്കായി നൽകിയത് ഒരു എൻവലപ്പായിരുന്നു..
“ഇത് നിനക്ക് ഞങ്ങൾ തരുന്ന വലിയ ഒരു ഗിഫ്റ്റ് ആണ്. നിന്നെ ഒരുപാട് സന്തോഷിപ്പിക്കും എന്ന് ഞങ്ങൾ കരുതുന്ന ഒന്ന്..”
തുടരും….
4,5 പാർട്ട് കഴിഞ്ഞാൽ ഋതുവിന്റെ പാസ്റ്റ് പറയാം.. അവരെ ഒന്ന് set ആക്കട്ടെ