രചന – കാർത്തിക ശ്രീ
നേരം വൈകിയതിനാൽ അവർക്ക് കുർബാന കൂടാൻ കഴിഞ്ഞില്ല… എങ്കിലും പ്രാർത്ഥിച്ചു അവർ കുറച്ചു സമയം അവിടെ നിന്നു… പിന്നീട് ടൗണിൽ പോയി ചായയൊക്കെ കുടിച്ചു പച്ചക്കറിയും മറ്റും വാങ്ങിയാണ് തിരിച്ചു വീട്ടിലേക്ക് വന്നത് ..പിന്നീടുള്ള സമയം വീട് വൃത്തിയാക്കുന്നതിനും തുണി കഴുകുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനുമൊക്കെ ചിലവഴിച്ചു…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ് റിച്ചുവും വിക്കിയും…
” അല്ല റിച്ചു നീ ഇന്ന് തനുവിനെ കൂട്ടി പുറത്ത് പോകുന്നുണ്ടോ??? ”
“ഇല്ലടാ… ഋതു ഒറ്റക്കായതുകൊണ്ട് ഇന്ന് പോകേണ്ട എന്ന് വെച്ചു..”
” അപ്പോൾ ഇന്ന് ബിയർ അടിച്ചാലോ??? ”
” ഓക്കേ.. നീ വാങ്ങിട്ട് വാ… ഞാൻ എന്റെ തനുവിനെ വിളിക്കട്ടെ.. ”
“ഓ… എന്തൊരു സ്നേഹം..”
“സ്നേഹത്തിനു കുറവൊന്നും ഇല്ല മോനെ അതിങ്ങനെ നിറഞ്ഞു നിൽക്കുവല്ലേ…”
“രണ്ടുപേർക്കും ജോലി ആയി.. ഇനിയെങ്കിലും കെട്ടി കൂടെ കൂട്ടിക്കുടെ അവളെ???”
” കൂട്ടണം.. അതിന് മുന്നേ എന്റെ ഇച്ചായന്റെ കെട്ട് കഴിയണം.. ”
“പറയുന്നതുപോലെ ഇച്ചായൻ എന്താടാ കെട്ടാത്തെ??”
“ഇച്ചായൻ പറയുന്നത് അതിന് സമയം ആയില്ല എന്നാണ്…”
“ഇച്ചായനോട് മോൻ പറ… മോന് വേഗം കെട്ടണം എന്ന്..”
“ഒന്ന് പോടാ.. അതൊക്കെ സമയത്തിന് നടക്കും… എന്നായാലും അവൾ എനിക്ക് ഉള്ളതല്ലേ….. പിന്നെ അതിന് മുൻപേ തനുവിന്റെ ലൈഫ് സുരക്ഷിതമാക്കണം..”
“ശരിയാണ്…അതു ചെയ്യണം ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ബുധനാഴ്ച തന്നെ ജയേട്ടനും സതിയേച്ചിയും അമ്മുവും അപ്പുവും വന്നു… അവരുടെ വിശേഷങ്ങൾ കേട്ട് റൂമിലേക്ക് കയറിയപ്പോൾ വൈകിയിരുന്നു…
അപ്പോഴാണ് ഋതുവിന്റെ ഫോണിലേക്ക് റിച്ചുവിന്റെ കോൾ വരുന്നത്…
📞ഋതു… തനു എവിടെ???
📞ഇവിടുണ്ടല്ലോ.. എന്താടാ??
📞അവളുടെ ഫോൺ എവിടെ???
📞ഫോൺ… തനു നിന്റെ ഫോൺ എവിടെ???
“ഫോണോ.. അത്… അയ്യോ സ്കൂട്ടിയിൽ ആണ് ഉള്ളത്.. എടുക്കാൻ മറന്നുപോയി…”
📞അടിപൊളി.. ഇതാ റിച്ചുവാണ്
📞 റിച്ചു…ഞാൻ
📞 അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല.. വെച്ചിട്ട് പോടീ കോപ്പേ..
കോൾ കട്ടായതും തനു തലയിൽ കൈവെച്ചു… എന്റെ കർത്താവേ ഞാൻ ഇനി എങ്ങനെ മെരുക്കും അതിനെ???
“വച്ചിട്ട് പോയോ???”
“മ്മ്… പോയി ”
“സാരില്ല.. നീ ഫോൺ എടുത്തിട്ട് വാ.. അവന്റെ ദേഷ്യം നിനക്കറിയുന്നതല്ലേ.. കുറച്ചു കഴിഞ്ഞു വിളിച്ചോളും ”
“ഞാൻ ഫോൺ എടുത്തിട്ട് വരാം ”
ഭക്ഷണം കഴിച്ചു കിടക്കാൻ പോകുമ്പോൾ തനു റിച്ചുവിനെ വിളിച്ചു നോക്കി… റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല… ഋതു കിടന്നപ്പോഴും ഉറക്കം വരാത്തത് കൊണ്ട് തനു ബാൽക്കണിയിൽ പോയിരുന്നു… ഒന്നുകൂടി റിച്ചുവിനെ വിളിച്ചപ്പോൾ അവൻ കോൾ അറ്റൻഡ് ചെയ്തു .. മിണ്ടിയില്ല…
📞”സോറി ഇച്ചായ… ഇനി ഇങ്ങനെ ഉണ്ടാകില്ല…”
📞”മ്മം ”
ഗൗരവത്തിൽ മൂളിയെങ്കിലും അവന്റെ ചുണ്ടിൽ നിറഞ്ഞ ചിരി ഉണ്ടായിരുന്നു…
തനുവിന്റെ ഇച്ചായൻ വിളിയാണ് അതിന് കാരണം.. നല്ല സങ്കടമോ സന്തോഷമോ വരുമ്പോഴാണ് അവളുടെ ഈ വിളി..
📞”പെണ്ണേ.. സങ്കടയോ??
📞”മ്മ് ”
📞”സാരില്ല.. നിന്റെ ഇച്ചായനല്ലേ..
കിടന്നുറങ്ങിക്കോ നാളെ രാവിലെ കാണാട്ടോ. Gud nit…Love u തനൂട്ടി ”
📞”Love u ഇച്ചായാ… Gud nitt”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ദിവസങ്ങൾ കടന്നുപോയി.. ഒപ്പം അവരുടെ നല്ല നിമിഷങ്ങളും.. ഒരു ദിവസം ഉച്ചക്ക് പതിവുപോലെ എല്ലാരും ഭക്ഷണം കഴിക്കാൻ ഇരിക്കുവായിരുന്നു..
“എനിക്ക് രണ്ടുപേരോടും ഒരു കാര്യം പറയാനുണ്ട് ”
“എന്താടാ കാര്യം”
കൈ താടിയിൽ കുത്തി തനു റിച്ചുവിനെ നോക്കി
” ഈ വരുന്ന ശനിയാഴ്ച നമ്മൾ നാലുപേരും എന്റെ വീട്ടിലേക്ക് പോകുന്നു. പപ്പയുടെയും മമ്മയുടെയും വിവാഹവാർഷികമാണ്.. മമ്മക്ക് എന്റെ പെണ്ണിനേയും പെങ്ങളെയും കാണണം എന്ന് പറഞ്ഞു…”
” റിച്ചു… അത്… എനിക്ക് എന്തോ പേടി ”
“പേടിയോ?? എന്തിന്??? രണ്ടു വീട്ടുകാർക്കും നമ്മുടെ ബന്ധം അറിയുന്നതല്ലേ … നീ പേടിക്കാതെ വാടി..”
“അല്ല പപ്പയേയും മമ്മയേയും ആദ്യമായി കാണുകയല്ലേ… ഫോണിൽ സംസാരിച്ചതല്ലേ ഉള്ളു..”
“ഓ അങ്ങനെ… എന്നായാലും കാണണ്ടേ.. ഇങ്ങനെ ആയിക്കോട്ടെ ”
“അല്ല ഞാൻ വരണോ??? നിങ്ങൾ പോയാൽ പോരേ???”
“എന്റെ പെങ്ങൾ ആരാടി??? ”
“നിനക്ക് അറിയാത്തവർ ഒന്നും അല്ലല്ലോ എന്റെ പപ്പയും മമ്മയും… ഇവളോട് പറഞ്ഞതേ എനിക്ക് നിന്നോടും പറയാനുള്ളു…”
“എന്നാലും…”
“ഒരേന്നാലും ഇല്ല.. നീ വരുന്നു… നമ്മൾ പോകുന്നു..that is final.. ഇല്ലെങ്കിൽ ആരും പോകില്ല ”
“അപ്പോൾ ഞാൻ വരണ്ടേ?? നിന്റെ പെണ്ണും പെങ്ങളും മാത്രം മതിയോ???”
“അതല്ലെടാ ഞാൻ പറഞ്ഞേ നാലുപേരും എന്ന്…”
“ഇവരോട് പറഞ്ഞതുപോലെ എന്നോടും പറയണം… എന്നാലേ ഞാൻ വരൂ… ”
“എന്നാ നീ വരണ്ട…”
“നീ അങ്ങനെ പറയരുത്…ഞാൻ നിന്റെ ഭാവി അളിയനല്ലേ??”
“അതാണ് ഇപ്പോ എന്റെ പേടിയും… ഇവനെയൊക്കെ ഏതുനേരത്താണോ എന്റെ പെങ്ങൾക്ക് കയറി പ്രേമിക്കാൻ തോന്നിയേ?? അവളുടെ ഒരു വിധി ”
“മതി മോനെ നിർത്ത്.. നമുക്ക് പോകാനുള്ള കാര്യങ്ങൾ നോക്കാം.. വാ…”
ഇതൊക്കെ കേൾക്കുമ്പോഴും
പോകാൻ എന്തോ മടി തോന്നി ഋതുവിന്… താൻ ഇല്ലെങ്കിൽ അവർ പോകില്ല എന്നതുകൊണ്ട് അവൾ പാതി മനസ്സാലെ സമ്മതിച്ചു…
പിന്നീടങ്ങോട്ട് അതിന്റെ തിരക്കിലായിരുന്നു… തനു കാര്യം പറയാൻ വീട്ടിലേക്ക് വിളിച്ചപ്പോഴേ സമ്മതം കിട്ടി… റിച്ചു നേരത്തെ വിളിച്ചു സമ്മതം മേടിച്ചെന്നു പറഞ്ഞു അവളുടെ പപ്പ… ഓഫീസിൽ ലീവിന് അപ്ലൈ ചെയ്തു… അത്യാവശ്യം ഉണ്ടെങ്കിൽ ഓൺലൈൻ ആയി വർക്ക് ചെയ്യാം എന്ന് നാലുപേരും സമ്മതിച്ചു…
നാളെയാണ് റച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത്… ഋതുവിന് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി… അപ്പോഴും അവളുടെ മനസിലേക്ക് കടന്നുവന്നത് കാപ്പി കണ്ണുകളായിരുന്നു…
തുടരും..

by