24/04/2026

അനുരാഗി : ഭാഗം 37

രചന : ആയിഷ അക്ബർ

രേഖ പറഞ്ഞത് പോലെ അവരെയൊന്നു നിരീക്ഷിക്കാൻ വിഷ്ണു മുകളിലേക്കൊന്ന് കയറി…..അവനവിടെ ചെല്ലുമ്പോൾ ആദിയെ തൊട്ടിലിൽ നിന്നുമെടുക്കുന്ന വേദയെ യാണ് കാണുന്നത്….അവൾ അവനെ കോരിയെടുത് നെഞ്ചിലേക്ക് ചേർത് പിടിച്ചു കൊണ്ട് പാൽ കുപ്പി അവന്റെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവനേറേ ആശ്വാസത്തോടെ അവളുടെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടപ്പാണ്…..

കട്ടിലിൽ കിടക്കുക യായിരുന്ന ശിവ ഒന്നെഴുന്നേറ്റിരുന്നു…..അവൾ പെട്ടെന്ന് അവനിലേക്കൊന്ന് നോക്കി…..ശിവ ഒരു നറു പുഞ്ചിരിയോടെ അവളെയും നോക്കി……ഏറെ മനോഹരമായ ഒരു മൗനം അവർക്കിടയിൽ നിറഞ്ഞു നിൽക്കുന്നത് ദൂരെ നിന്ന് കാണുന്ന വിഷ്ണുവിന് പോലും അനുഭവിക്കാൻ കഴിഞ്ഞിരുന്നു…..പാല് കുടിച്ചു കഴിഞ്ഞ ആധിയുടെ ചുണ്ടവൾ തുടച്ചു കൊടുത്തതും അവനവളെ നോക്കി മനോഹരമായി ചിരിച്ചു…..എന്താ ഇവന് പല്ല് വരാത്തത്…..മോണ കാട്ടി ചിരിച്ച അവന്റെ കവിളിൽ ചുണ്ടുകളമർത്തി അവളത് ചോദിച്ചത് ശിവയോടായിരുന്നു……

ചില കുട്ടികൾക്ക് പല്ല് വരാൻ താമസിക്കും ചിലർക്ക് നേരത്തെ വരും….ഒരു വയസ്സ് കഴിഞ്ഞതല്ലേയുള്ളു…. പതിയെ വന്നോളും….അവനൊരു പുഞ്ചിരിയോടെ അത്
പറയുമ്പോൾ അത് മനസ്സിലായെന്ന വണ്ണം ആദി ചിരിച്ചു…..വേദയും അവനെ നോക്കി ചിരിച്ചു കൊണ്ടവനെ കെട്ടി പ്പിടിച്ചു തെരു തെരെ ഉമ്മ വെച്ചു…..ഇത്രയും മനോഹരമായ കാഴ്ച തന്റെ കണ്ണുകൾക്ക് കിട്ടാനില്ലെന്ന പോൽ ശിവ അവരെ നോക്കിയിരുന്നു……അമ്മ പറഞ്ഞത് ശെരിയാണ്…..അവർ ക്കിടയിലുള്ള ആ അനുഭൂതിയെന്തെന്നറിയാൻ പതിയെ അവരെ യൊന്നു നിരീക്ഷിച്ചാൽ മാത്രം മതി….

വിഷ്ണുവിന്റെ മുഖത്തും അവൻ പോലുമറിയാതെ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു……രണ്ട് പേരുടെയും മിഴികളിൽ അവർക്കവർ പരസ്പരം ആരോ ആണ്….വിഷ്ണു അൽപ നേരം കൂടി അവരെ അങ്ങനെ നോക്കി നിന്നു……ഒരു നിമിഷം വേദ അവനെ കണ്ടതും ശിവയുടെ കണ്ണുകളിലേക്കൊന്ന് നോക്കി അവിടെ നിന്നും നടന്നിരുന്നു…….വേദാ…… വിഷ്ണു പെട്ടെന്ന് വിളിച്ചതും അവളോന്ന് തിരിഞ് നോക്കി….

ബ്ലൂ കളർ തനിക്ക് നന്നായി ചേരുന്നുണ്ട്…..
അവനൊരു ചിരിയോടെ അവളെ നോക്കിയത് പറഞ്ഞതും അവൾ ഇട്ടിരുന്ന ആ പഴയ നീല ചുരിദാറിലേക്കോന്ന് കൂടി നോക്കി ഒന്നും മിണ്ടാതെ നടന്നിരുന്നു…..അവൾ പോകുന്നതും നോക്കി അവനൊരു ചിരിയോടെ അങ്ങനെ നിൽക്കുമ്പോഴാണ് അവന്റെ തോളിലൊരു കൈ പതിഞ്ഞത്….എന്താ ഏട്ടാ……അവൻ പിറകിലേക്ക് തിരിഞ് നോക്കാതെ തന്നെ ചോദിച്ചു……നിനക്കെന്താ വട്ടാണോ…. ഒരു പെൺകുട്ടിയോട് ഇങ്ങനെയൊക്കെ യാണോ സംസാരിക്കുന്നത്….

ശിവ അവന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ടത് പറയുമ്പോൾ വാക്കുകളിൽ വല്ലാത്തൊരു അസ്വസ്ഥത കലർന്നിരുന്നു……അവള് സുന്ദരിയാണെന്നല്ലേ ഞാൻ പറഞ്ഞത്…..അതിലെന്താ മോശം….
ശെരിക്കും അവള് സുന്ദരി തന്നെയല്ലേ…….
വിഷ്ണു വളരേ നിസാരമായി അത് പറഞ്ഞൊരു ചോദ്യത്തോടെ നിർത്തുമ്പോൾ ശിവയുടെ കണ്ണുകളിലെക്ക് നോക്കിയിരുന്നു….എന്തോ മറച്ചു വെക്കാൻ ശ്രമിക്കും പോലെ ശിവ മിഴികൾ വെട്ടിച്ചു……പറ ഏട്ടാ…. അവള് സുന്ദരിയല്ലേ….എനിക്കറിയില്ല…..

വിഷ്ണു വീണ്ടും ഒരു കള്ള ചിരിയോടെ അത് ചോദിക്കുമ്പോൾ ശിവ പെട്ടന്നതും പറഞ്ഞു മുറിയിലേക്ക് നടന്നിരുന്നു…..അതെന്താ അറിയാത്തത് .. അറിയാനിട്ടാണോ ഇത്രയും നേരം വായും പൊളിച്ചു അവളെ നോക്കിയിരുന്നത്….
നീയൊന്ന് പോയെ…. എനിക്ക് വേറെ ജോലിയുണ്ട്…..വീണ്ടും വിഷ്ണു അത് പറഞ്ഞതും ശിവ മനപ്പൂർവം അവനെ തട്ടി മാറ്റാനാണ് അങ്ങനെ പറഞ്ഞത്…….തെറ്റ് ചെയ്ത കുട്ടിയെ പോൽ അവൻ മുഖത്ത് നോക്കാന് മടിക്കുന്നത് പോലെ വിഷ്ണുവിന് തോന്നി……

നിനക്ക് ശെരിക്കും അവളെ ഇഷ്ടമല്ലെ ശിവാ…….
അവിടെ നിന്നും തിരിഞ് നടന്ന ശിവയുടെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് വിഷ്ണുവത് ചോദിക്കുമ്പോൾ ശിവയുടെ ഉള്ളോന്നുലഞ്ഞിരുന്നു…..അവൻ തനിക്ക് സഹോദരൻ മാത്രമല്ല…. തന്റെ ഏറ്റവും നല്ല സുഹൃത്ത് കൂടിയാണ്…അത്രയേറെ മനസ്സിൽ തട്ടി പറയുന്ന സന്ദർഭങ്ങളിൽ മാത്രമേ അവൻ തന്നെ ശിവാ എന്ന് വിളിക്കാറുള്ളു….അവൾ തനിക്ക് അത്ര മാത്രം ഗൗരവമേറിയ ഒരു കാര്യമാണെന്ന് വന്നു കയറും മുന്പേ അവനെങ്ങനെ മനസ്സിലാക്കിയെന്നോർത്ത് ശിവക്കത്ഭുതം തോന്നിയിരുന്നു……

അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങനെ നിന്നു…..എത്ര കാലമെന്ന് വെച്ചാണ് നീ തനിച്ചിങ്ങനെ…….ഇത്ര കാലം ആദിക്ക് പറ്റിയോരമ്മയെ കിട്ടാനിട്ടായിരുന്നു…..
ഇപ്പൊ അവൾ അവനു നല്ലൊരമ്മയാകുമെന്ന് മാറ്റാരേക്കാൾ നന്നായി നിനക്കറിയാം….. അതും പോരാന്നിട്ട് നിന്റെ മനസ്സിൽ അവളെന്ന വിത്ത് മുളച്ചു കഴിഞ്ഞിട്ടും നീയെന്തിനാ അതൊളിച്ചു വെക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ശിവാ…..ആരെയാ നീ പേടിക്കുന്നത്……
നീ പോലും പ്രതീക്ഷിക്കാതെ നിന്റെ തലയിലേക്ക് ചാടി കയറിയ ആ ഭൂത കാലത്തെയാണോ…..

അതാണോ നിന്നേ നിന്റെയുള്ളിലെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്….വിഷ്ണു പ്ലീസ്…….
വിഷ്ണു ഏറെ രോഷത്തോടെ അത് ചോദിക്കുമ്പോൾ ആ സംസാരം അവിടെ വെച് മുറിക്കാനാണ് ശിവയത് പറഞു നെറ്റിയിലൊന്ന് കൈ വെച്ചത്……അവൻ പറയുന്നതെല്ലാം ശെരിയാണ്……തനിക്കവളെ ഇഷ്ടമാണെന്ന് മാറ്റാരെക്കാൾ നന്നായി തനിക്കറിയാം….പക്ഷെ അവളെ പോലൊരുത്തി യേ ഒരു രണ്ടാം കെട്ട് കാരനായ താൻ അർഹിക്കുന്നില്ലെന്നൊരു തോന്നലാണ് പലപ്പോഴും……

എന്തോ ഒരു പേടി…..ഒരു ബന്ധം തീർത്ത മുറിവ് കൊണ്ടാകാം…..അപ്രതീക്ഷിതമായി ഒരു പെണ്ണ് ജീവിതത്തിൽ വന്ന അന്ന് മുതൽ ഇന്ന് വരെ ഉള്ളിന്റെ ഉള്ളിലൊരു ഉരുക്കമുണ്ട്…..അത് കെടുത്താൻ കഴിഞ്ഞത് പലപ്പോഴും ഇവൾക്ക് മാത്രമാണെന്ന ബോധ്യ മുണ്ടെങ്കിൽ കൂടി ഉള്ളിലുള്ള ഇഷ്ടം തുറന്ന് പറയാനും സ്വന്തമാക്കാനും മനസ്സ് ഭയപ്പെടുകയാണ് ….ശിവ ദയനീയ മായി വിഷ്ണുവിനെ യോന്നു നോക്കി…..

ഗൗരവമെറിയ ആ മുഖത്ത് ഒളിപ്പിച്ചു വെച്ച ദയനീയത വിഷ്ണുവിന് മനസ്സിലായതും അവൻ ശിവയെ ഇരു കൈകൾ കൊണ്ടും കെട്ടി പ്പിടിച്ചിരുന്നു…….
മനസിലെ വേവിൽ നിന്നുമൊരു താങ്ങെന്ന പോൽ ശിവയും ഒരു കൈ കൊണ്ടവനെ പിടിച്ചു ……..
മനസ്സിലുള്ളത് ഒന്ന് തുറന്ന് പറഞ്ഞു കൂടെ എട്ടാ……ഇനിയും മടിച്ചു നിന്നാൽ അവളെ വേറെ ആൺ പിള്ളേര് കൊത്തി കൊണ്ട് പോകും……..പറഞ്ഞേക്കാം……അവനിൽ നിന്നടർന്നു മാറി വിഷ്ണു ഒരു ചിരിയോടെ അതും കൂടി പറയുമ്പോഴും ശിവയൊന്നും മിണ്ടിയില്ല….
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഏട്ടനോട് ഞാൻ വേദയെകുറിച്ച് സംസാരിച്ചമ്മേ…..
വിഷ്ണു അടുക്കളയിൽ വന്നിരുന്നു കൊണ്ട് അവിടുത്തെ സ്ലാബിൽ നിന്നൊരു ക്യാരറ്റ് കയ്യിലെടുത്തു കടിച്ചു കൊണ്ടത് പറഞ്ഞതും രേഖയും രേവതിയും ഒരു നിമിഷം എല്ലാ ജോലികളും നിർത്തി വെച്ച് അവന്റെ അരികിലേക്ക് വന്നു …….എന്താ ….. എന്താ അവൻ പറഞ്ഞത്……രണ്ട് പേരും കണ്ണുകൾ വിടർത്തി കൊണ്ടത് ചോദിക്കുമ്പോൾ വിഷ്ണു ഒന്ന് ഞെട്ടിയിരുന്നു…..പിന്നേ പതിയെ ആ ക്യാരറ്റ് ഒന്ന് കൂടി കടിച്ചു……

ഇന്നെന്താ ഉച്ചക്ക് കഴിക്കാൻ……അവൻ തെല്ലൊരു ജാഡയോടെ യായിരുന്നു അത് ചോദിച്ചത് ….
അതറിഞിട്ടെ ഇത് പറയുകയുള്ളു എന്ന പോൽ……സാമ്പാ……നിനക്കെന്ത് വേണമോ അത്……..രേഖ പറഞ്ഞു തുടങ്ങിയതും രേവതി ഇടക്ക് കയറിയത് പറഞ്ഞപ്പോൾ വിഷ്ണുവോന്ന് ചിരിച്ചു…..താങ്ക് യു വല്യമ്മേ….അവനവറുടെ കവിളിൽ പിടിച്ചു നുള്ളി….നീ കാര്യം പറയെടാ കുരങ്ങാ…..അപ്പോഴേക്കും രേഖ ധൃതി കൂട്ടി…..
ആൾക്കിഷ്ടമൊക്കെ തന്നെയാണ് …… പക്ഷെ അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല…….

വിഷ്ണു നിരാശയോടെ അത് പറഞ്ഞതും എല്ലാവരുടെയും മുഖത് നിരാശ നിഴലിച്ചിരുന്നു….
പക്ഷെ…… എന്തെങ്കിലും വഴി നമ്മൾ കണ്ടേ പറ്റു….. കണ്ടിരിക്കും…വിഷ്ണു മനസ്സിൽ പലതും കണക്ക് കൂട്ടിയെന്ന വണ്ണമത് പറയുമ്പോൾ ആ കണ്ണുകളിൽ വാശിയുണ്ടയായിരുന്നു……
അവൻ ബാക്കിയുള്ള ക്യാരറ്റ് കൂടി കടിച്ചു….
എന്തിനും കൂടെയുണ്ടെന്ന പോൽ രേവതിയും രേഖയും അങ്ങനെ നിന്നു…..

(തുടരു